tag:blogger.com,1999:blog-37821259.post5957588891821480367..comments2023-05-26T10:37:17.386+03:00Comments on മറുമൊഴി: ഫാസിസം നിര്‍വചിക്കപ്പെടേണ്ടതുണ്ട് - ‘വരരുചി‘യോട് ചില ചോദ്യങ്ങള്‍Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger9125tag:blogger.com,1999:blog-37821259.post-29659336065615278742007-02-27T09:38:00.000+03:002007-02-27T09:38:00.000+03:00It seems you are beating around the bush. "താങ്കള്‍...It seems you are beating around the bush.

"താങ്കള്‍ എഴുതിയിരിക്കുന്ന ഏതാണ്ട് എല്ലാ വാചകങ്ങളും അല്പം മാറ്റം വരുത്തിയാല്‍ മാത്രമേ ‘അതെ - അതു തന്നെയാണുദ്ദേശിച്ചത്‘ എന്നു പറയാന്‍ കഴിയുകയുള്ളൂ."
That is what I want ..Why can't you update those points? If so the readers can recognise ur views clearly. It will not take that much time u spend for replying my comment.

"വലതു പക്ഷ വ്യതിയാനങ്ങളോ, അധികാര മോഹങ്ങളോ തുടങ്ങി എന്തിനാലെങ്കിലും സ്വാധീനിക്കപ്പെട്ട് എത്ര അപചയം ഉണ്ടായാല്‍ പോലും, ഇടതുപക്ഷം നേരിട്ട് മുസ്ലിം തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഒരു അവസ്ഥയിലേക്ക് തരം താഴുമെന്ന് ഞാന്‍ കരുതുന്നില്ല. "
I feel you are in confusion abt ur own views..else you can clearly say ur view points precisely other than writing so much stuffs those are well known.

You need not post so many posts to convey one or two points.
The points I raised are not merely about the "Support of left parties for Islamic Terrorism."
so I think it will be better if u can update ur views in this post itself.Anonymousnoreply@blogger.comtag:blogger.com,1999:blog-37821259.post-37537502777169593482007-02-23T18:05:00.000+03:002007-02-23T18:05:00.000+03:00ഒയാസിസ്,താങ്കള്‍ എഴുതിയിരിക്കുന്ന ഏതാണ്ട് എല്ലാ വ...ഒയാസിസ്,
താങ്കള്‍ എഴുതിയിരിക്കുന്ന ഏതാണ്ട് എല്ലാ വാചകങ്ങളും അല്പം മാറ്റം വരുത്തിയാല്‍ മാത്രമേ ‘അതെ - അതു തന്നെയാണുദ്ദേശിച്ചത്‘ എന്നു പറയാന്‍ കഴിയുകയുള്ളൂ. എഴുതിത്തുടങ്ങിയാല്‍ വളരെ നീണ്ടുപോകും. സമയത്തിന്റെ പ്രശ്നം തന്നെയാണെനിക്കും.

‘സുനില്‍ വി.കെ.‘ എന്നയാള്‍ക്കു വേണ്ടി, ‘ഇടതുപക്ഷം മുസ്ലിം തീവ്രവാദത്തെ സഹായിച്ചു എന്നു കരുതുന്നതെന്തുകൊണ്ടാ‘ണെന്നു വിശദീകരിക്കുന്ന ഒരു പോസ്റ്റ് ഞാന്‍ എഴുതാമെന്നേറ്റിട്ടുണ്ടെന്നറിയാമല്ലോ (അതു പ്രതീക്ഷിക്കുന്നുണ്ടെന്നു കാണിച്ച് താങ്കളും കമന്റ് ഇട്ടിരുന്നു). അത് ഉടനേ തീര്‍ക്കാന്‍ ശ്രമിക്കാം. നമുക്ക് ചര്‍ച്ചകള്‍ അവിടെ തുടര്‍ന്നാല്‍ പോരേ എന്നൊരപേക്ഷ. അല്ലെങ്കില്‍, നമ്മുടെ കുറിപ്പുകള്‍ അവിടവിടെയായി ചിതറിപ്പോകാന്‍ സാദ്ധ്യതയുണ്ട്.

വലതു പക്ഷ വ്യതിയാനങ്ങളോ, അധികാര മോഹങ്ങളോ തുടങ്ങി എന്തിനാലെങ്കിലും സ്വാധീനിക്കപ്പെട്ട് എത്ര അപചയം ഉണ്ടായാല്‍ പോലും, ഇടതുപക്ഷം നേരിട്ട് മുസ്ലിം തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഒരു അവസ്ഥയിലേക്ക് തരം താഴുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ അവരുടെ പ്രവര്‍ത്തികള്‍ പലതും പരോക്ഷമായി തീവ്രവാദികള്‍ക്ക് വളരെ പ്രോത്സാഹനപരമായിത്തീരുന്നു എന്നതില്‍ സംശയിക്കുന്നില്ല താനും. നമുക്ക് വിശദമായി അവിടെ ചര്‍ച്ച ചെയ്യാം.

ഈ പോസ്റ്റും, ഇതിനു മുമ്പിലത്തേതും എല്ലാം ഫാസിസ്റ്റ് എന്ന വിളിയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. മുസ്ലിം തീവ്രവാദത്തേപ്പറ്റി സംസാരിക്കാന്‍ തയ്യാറാവുന്നവരെ ഫാസിസ്റ്റ് എന്നു വിളിച്ചതു കൊണ്ടോ അവരെ ആര്. എസ്. എസ് കാരായി കണ്ട് ഭര്ത്സിച്ചതുകൊണ്ടോ മാത്രം ഒന്നുമാകുന്നില്ല എന്ന വ്യക്തമായ സന്ദേശം അതിലുണ്ടായിരുന്നു. താങ്കള്‍ അതിനെ ശരിയായ അര്‍ത്ഥത്തില്‍ എടുത്തു കാണുന്നതില്‍ സന്തോഷമുണ്ട്. തെറ്റിദ്ധാരണകളുണ്ടെങ്കില്‍ തിരുത്തപ്പെടണം എന്ന അഭിപ്രായവുമായി മുന്നോട്ടു വന്ന് ചര്‍ച്ചകള്‍ക്കു തയ്യാറാകുക തന്നെയാണു വേണ്ടത്.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-37821259.post-54834625050755901032007-02-23T12:31:00.000+03:002007-02-23T12:31:00.000+03:00Dear friend,First of all let me concludes ur views...Dear friend,

First of all let me concludes ur views those u r trying put it here.

1) Don't underestimate/hate RSS due to one or two unintended incidents.

2) Left parties supportting Eslamic-Terrorism for some votes.

3) Our Nation is now under the threat of terrorism.But no one expecially left parties, do/say nothing about it.

4) Left parties shows "Nunapakshapreenanam" in all possible ways.

5) There is a common trend to be called one as "A Hindu Terrorist" if he say anything against Islamic Terrorism.

6) 'The Progressive literal activits' also supporting "Islamic Terrorism".They even not written line for Hindus...

7) There is ray of hope also..ie hindus in all political parties starting to understand this 'psedo-secularism' of 'cusists'.

8) That makes political leaderships to say something against 'Eslamic Terrorism'.

Please say anything to add/delete/modify in these points.
After ur confirmation let us start discussion.

Note that I am starting the discussion without Pre-assumptions.

I know the points u made are in the minds of so many hindus in Kerala..and that needs to be analysed and rectfied as soon as possible.

Looking for ur reply.

NB:- Sorry for the muri english..samayavum,sdhalavum(office) anuvadiykathathukondu matramanu malayalam ozhivakendi vannathu..Anonymousnoreply@blogger.comtag:blogger.com,1999:blog-37821259.post-3208960886592960602007-02-22T17:48:00.000+03:002007-02-22T17:48:00.000+03:00വിമതന്,ഒരു ചെറിയ ഇടവേളയ്ക്കു ശേഷം താങ്കള്‍ വീണ്ടു...വിമതന്,
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം താങ്കള്‍ വീണ്ടും ബ്ലോഗില്‍ സജീവമായിക്കാണുന്നതില്‍ സന്തോഷം. ഇവിടെ, ഇന്ത്യയില്‍ തിരിച്ചെത്തിയോ?

(1) വിക്കിയില്‍, കുറേ ‘ഇസ’ങ്ങള് പറഞ്ഞിരിക്കുന്നതില്‍ - ആദ്യത്തേത് - ‘നാഷനലിസം‘ എന്നത് ആര്.എസ്.എസ്-നേ സംബന്ധിച്ചിടത്തോളം ബാധകമാണെന്നാണു ഞാന്‍ കരുതുന്നത്. അവര്‍ ‘കള്‍ച്ചറല്‍ നാഷണലിസം’ എന്നതിനേക്കുറിച്ചു സംസാരിച്ചു കാണാറുണ്ട്. "Cultural Nationalism - Conflict or confluence?" എന്ന പേരില്‍ അവര്‍ ഒരു ദേശീയ സെമിനാര്‍ ഒക്കെ സംഘടിപ്പിച്ചിരുന്നു ഈയിടെ. അവര്‍ പലപ്പോഴും Confluence (സമന്വയം - സംഗമം)- നേക്കുറിച്ചു പറയുകയും അവരെ എതിര്‍ക്കുന്നവര്‍ എപ്പോഴും Conflict (സംഘര്‍ഷം)- ആയി മനസ്സിലാക്കുകയും ചെയ്യുന്നു എന്നെനിക്കു തോന്നിയിട്ടുണ്ട്. ഹിന്ദുത്വ ആശയങ്ങള്‍ക്കു പുറത്തു നിന്നു കൊണ്ട് അതിനെ മനസ്സിലാക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ടെന്ന - സ്വാനുഭവങ്ങളില്‍ നിന്നു തന്നെ ഞാന്‍ മനസ്സിലാക്കിയ - കാര്യം തന്നെയാണ് ഇവിടെയും സംഭവിക്കുന്നതെന്നു തോന്നുന്നു.

പിന്നീടു പറഞ്ഞിരിക്കുന്ന ഇസങ്ങള്‍ പലതിന്റെയും അര്‍ത്ഥം അറിഞ്ഞുകൂടാത്തതുകൊണ്ട് അഭിപ്രായപ്പെടാനാവുന്നില്ല. മിലിട്ടറിസം എന്നത് ഊഹിക്കാനാവുന്നുണ്ട്. കെ. ഇ. എന്‍. തന്റെ ഒരു ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് ആര്. എസ്.എസ്. അടിമുടി ‘സൈന്യവല്ക്കരിക്ക‘പ്പെട്ട ഒരു സംഘടനയാണ് എന്നാണ്. ഒരു പക്ഷേ മറ്റു പലരേയും പോലെ അദ്ദേഹവും സംഘപ്രവര്‍ത്തകരെ ആകെപ്പാടെ കണ്ടിട്ടുള്ളത് കാക്കിവേഷം ധരിച്ച് ദണ്ഡും പിടിച്ച് പഥസഞ്ചലനം നടത്തുന്ന രൂപത്തില്‍ മാത്രമായിരിക്കും. അവരേക്കുറിച്ചുള്ള ധാരണകള്‍ രൂപപ്പെടുത്തുന്നതും ആ ഒരു ചിത്രത്തില്‍ നിന്നായിരിക്കും. അവിടെയാണു പിഴവു പറ്റുന്നത്.

ആര്. എസ്. എസ്. എന്നത് ഒരു സ്വകാര്യ സൈന്യമായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. സംഘ നിരോധനകാലത്തും ഈ ഒരു ആരോപണം ഉയര്‍ന്നിരുന്നു. അതിനെ സംഘം ഖണ്ഡിച്ചിരുന്നത് എങ്ങനെ എന്ന് വായിച്ചത് മറന്നുപോയി.

പിന്നെ ഏറ്റവും ഒടുവിലത്തെ ഇസം ആന്റികമ്മ്യൂണിസമാണ്. അത് ഒരു ഭയം സൃഷ്ടിക്കുന്നുണ്ട്. ആ ഒരു ഭയം ആണ് എല്ലാ സംഘവിരുദ്ധപ്രചാരണങ്ങളുടെയും മൂലകാരണമെന്നു തോന്നുന്നു. സംഘശാഖകളില്‍ നമ്പൂതിരിയും പുലയനും ഒക്കെക്കൂടി ഒന്നിച്ചിരുന്നു കഥ പറയുകയും കെട്ടിപ്പിടിച്ചു മറിഞ്ഞു കബഡി കളിക്കുകയും ഒക്കെ ചെയ്യുന്നതു കാണുമ്പോളുണ്ടാകുന്ന ഭയമാണ് പക്ഷേ അതിലും വലുത്. ‘സവര്‍ണ്ണഹിന്ദുത്വം പേറുന്നു’ എന്ന ആരോപണത്തിന്റെ - സത്യമറിയാവുന്നവര്‍ക്ക് ഏറെ ചിരിക്കു വക നല്കുന്ന വൈരുദ്ധ്യത്തിന്റെ - പിന്നില്‍ ആ ഭയമാണ്.
അതേപ്പറ്റിയൊക്കെ വിശദമായി പിന്നെയെങ്ങാനും എഴുതാം.

സമൂഹത്തിലെ പാവപ്പെട്ടവരെ ഉദ്ധരിക്കാനോ സാമ്പത്തിക അസമത്വം ഇല്ലാതാക്കാനോ ഒക്കെ ആരെങ്കിലും ശ്രമിച്ചാല്‍ സംഘത്തിന് അതില്‍ എതിര്‍പ്പുണ്ടാവുമെന്നു ഞാന്‍ കരുതുന്നില്ല. പക്ഷേ - തങ്ങളുടെ ആശയപ്രചാരണത്തിനായി ഹിന്ദുക്കളുടെ അസംഘടിതാവസ്ഥ ഉപയോഗിക്കുക - ജാതിവിടവുകള്‍ വലുതാക്കി സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കുക - ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്നൊക്കെ പറഞ്ഞ് ഹൈന്ദവ ആചാരങ്ങളെ പുച്ഛിക്കുക - നാടിനോടുള്ളതിനേക്കാള്‍ കൂറ് മറ്റുപലതിനോടുമാണെന്ന മട്ടില്‍ പെരുമാറുക - മതനിഷേധം എന്നത് ഹിന്ദുമതത്തിലൊതുക്കുകയും ഹൈന്ദവസംസ്കാരത്തെ തുടരെ അഹഹേളിക്കുകയും ചെയ്യുക - ഇതൊക്കെയാണ് അവര്‍ക്ക് ഇടതിനോടു വിയോജിപ്പുള്ള കാര്യങ്ങളില്‍ ചിലത് എന്നു ഞാന്‍ മനസ്സിലാക്കുന്നു. അവ തെറ്റിദ്ധാരണകളാണ് എന്നുണ്ടെങ്കില്‍, ആ തെറ്റിദ്ധാരണകള്‍ നീക്കാന്‍ ആരും ശ്രമിച്ചുകാണാറില്ല, ഒരുപക്ഷേ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഒരു 'Conflict' നിലനില്ക്കുന്നതുകൊണ്ടു തന്നെയാവും നേട്ടം. ‘Confluence‘ എന്നത് അസാദ്ധ്യമാണെന്ന് വര്‍ഗ്ഗസംഘട്ടനത്തിന്റെ ആശയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു വ്യക്തമല്ല.

(2) താങ്കള്‍ ഒരു ഗോള്‍വള്‍ക്കര്‍ വചനം ക്വോട്ടു ചെയ്തിരിക്കുന്ന വിക്കിപേജില്‍, സംഘത്തെ ഫാസിസ്റ്റുകള്‍ എന്നു വിളിക്കുന്നതിലെ അനൌചിത്യം ധാരാളം വിശദീകരിച്ചിട്ടിട്ടുണ്ടെന്നു കണ്ടു.

പിന്നെ, ആ വാചകത്തിനു തന്നെ, “Craig Baxter, The Jana Sangh: A Biography of an Indian Political Party (Philadelphia: University of Pennsylvania Press, 1969), p. 31“ എന്നതാണ് വിക്കി കൊടുത്തിരിക്കുന്ന റഫറന്‍സ്. ഉള്ളതുപറയാമല്ലോ. സംഘത്തേക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നതില്‍ ഇപ്പോള്‍ എനിക്കു തീരെ വിശ്വാസം പോര.
ഇതിന്റെ ഒറിജിനല്‍ കണ്ടുപിടിച്ച് പകര്‍ത്താന്‍ ശ്രമിക്കാം.

എന്തായാലും "they must cease to be foreigners" എന്നു പറയുന്നതില്‍ ഒരുപാടു അര്‍ത്ഥം അടങ്ങിയിട്ടുണ്ടെന്നു തോന്നുന്നു. പെട്ടെന്നു വായിച്ചാല്‍ ഒന്നും മനസ്സിലാവാത്ത ആ വാക്കുകള്‍ സംഘവിരുദ്ധര്‍ക്ക് അമൃതാവാനേ വഴിയുള്ളൂ. കുറേപ്പേരുടെ മനസ്സില്‍ തുടരെത്തുടരെ ‘ഫോറിനേര്‍സ്‘ ആണ് എന്ന ബോധം കുത്തിവച്ചിട്ട് ഇത് നിങ്ങള്‍ക്കെതിരെയുള്ള താക്കീതാണ് എന്നു പറഞ്ഞ് ഭയപ്പെടുത്താനാവും.

പിന്നെ, "Sangh shakhas are run every day for 1 hour in public places and are open to people of any creed." എന്നതു ശ്രദ്ധിച്ചിരുന്നോ?
പണ്ടു ഞാന്‍ താങ്കളെത്തന്നെ അതു ചൂണ്ടിക്കാട്ടിയപ്പോള്‍, ഞാന്‍ ശാഖയിലേക്കു ക്ഷണിച്ചു എന്ന മട്ടില്‍ തെറ്റിദ്ധരിച്ചതോര്മ്മയുണ്ടോ?

പിന്നെ, എനിക്കു പൊതുവേ തോന്നിയിട്ടുള്ള ഒരു കാര്യം ഓര്‍മ്മ വന്നപ്പോള്‍ പറയുകയാണ് - ഹിന്ദു രാഷ്ട്രം എന്നത്, രാവിലെ കുളിച്ച് അമ്പലത്തില്‍പ്പോയി കുറിതൊടുന്നവര് മാത്രം ജീവിക്കുന്ന ഒരു രാജ്യം ആണ് എന്ന ഉട്ടോപ്യന്‍ ചിന്ത മനസ്സില്‍ നിന്നു മാറ്റിയതിനുശേഷം മാത്രമേ ഏതൊരു ഗോള്‍വള്‍ക്കര്‍ രചനയും വായിച്ചിട്ടു കാര്യമുള്ളൂ എന്നതാണത്. സെമറ്റിക് മതങ്ങളെ കാണുന്ന അതേ കണ്ണുകളോടെ എപ്പോള്‍ ഹിന്ദുമതത്തെ കണ്ടോ - അവിടം മുതല്‍ എല്ലാം തെറ്റും.മതമെന്ത് - സംസ്കാരമെന്ത് - എന്നൊക്കെ പൂര്‍ണ്ണമായി നിര്‍വചിച്ചതിനു ശേഷമേ ഇത്തരം ചര്‍ച്ചകള്‍ കൊണ്ടു കാര്യമുള്ളൂ.

(3) പിന്നെ, എനിക്കറിയാമായിരുന്നു ആര്. എസ്.എസും ഫാസിസവും എന്ന നിലക്കേ ഈ ചര്‍ച്ചകള്‍ നടക്കുകയുള്ളൂവെന്ന്. എന്റെ പോസ്റ്റും കമന്റും വായിച്ചിട്ട്, എന്തുകൊണ്ട് എന്നെ ഫാസിസ്റ്റ് എന്നു വിളിച്ചു എന്നാണ് ഞാന്‍ വരരുചിയോടു ചോദിച്ചിരിക്കുന്നത്. എന്നെപ്പോലെ ചിന്തിക്കുന്നവരും ഞാന്‍ പറയുന്നതു ശരിയാണെന്നു കരുതുന്നവരുമായ എല്ലാവരും ആര്. എസ്. എസ്.പ്രവര്ത്തകരായേ തീരൂ എന്നു നിര്‍ബന്ധമാണെങ്കില്‍, ആര്. എസ്. എസ്.-ന്റെ കാര്യം കഷ്ടം എന്നു പറയേണ്ടി വരും. ഞങ്ങളെയൊക്കെ എവിടെക്കൊണ്ടുപോയി ഉള്‍ക്കൊള്ളിക്കും? കുറച്ചൊന്നും സ്ഥലം പോരാതെ വരും.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-37821259.post-53383992339880323892007-02-22T13:34:00.000+03:002007-02-22T13:34:00.000+03:00കാണാപ്പുറം,ഇന്ത്യയില്‍ ഫാസിസമെന്നത് ഇസ്ലാമിക തീവ്...കാണാപ്പുറം,
ഇന്ത്യയില്‍ ഫാസിസമെന്നത് ഇസ്ലാമിക തീവ്ര ചിന്തകരും, അവരെ പ്രീണിപ്പിച്ച് രണ്ടു വോട്ടുനേടാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാരും കൂടി വരച്ചുണ്ടാക്കിയ അവരുടെ തന്നെ ഭീകരമായ നിഴലിനെയാണ്.
താങ്കള്‍ക്ക് സമയമുള്ളപ്പോള്‍ എന്റെ മടപ്പുരയിലേക്ക് സ്വാഗതം.

http://www.muthapan.blogspot.com/

http://muthapan.blogspot.com/2007/02/blog-post_7918.html മുത്തപ്പനെ രക്ഷിക്കുക !!!ശ്രീ മുത്തപ്പന് Sree Muthapanhttps://www.blogger.com/profile/15975551193876725669noreply@blogger.comtag:blogger.com,1999:blog-37821259.post-63409942890892924152007-02-22T13:30:00.000+03:002007-02-22T13:30:00.000+03:00നകുലന്, താങ്കള്‍ ചൂണ്ടികാണിക്കുന്ന വിക്കി പേജ് തു...നകുലന്, താങ്കള്‍ ചൂണ്ടികാണിക്കുന്ന വിക്കി പേജ് തുടങുന്നതു തന്നെ ഫാസിസത്തെ ഇങനെ നിര്‍വചിച്ചു കൊണ്ടാണ്. “Fascism is a political ideology and mass movement that seeks to place the nation, defined in exclusive biological, cultural, and historical terms, above all other loyalties, and to create a mobilized national community.[1] Many different characteristics are attributed to fascism by different scholars, but the following elements are usually seen as its integral parts: nationalism, authoritarianism, militarism, corporatism, totalitarianism, collectivism[2], anti-liberalism, and anti-communism. ” മേല്പറഞ്ഞ ചില ഗുണങളെങ്കിലും ആര് എസ്സ് എസ്സിനുണ്ടോ?
അതേ വിക്കി തന്നെ ആര് എസ്സ് എസ്സിനെ കുറിച്ചു പറയുമ്പോള്‍ ഇങനെയും പറയുന്നു. “ Regarding non-Hindus in India, Madhav Sadashiv Golwalkar, an RSS leader in the past, had also stated (in the 1940s) that:
"The non-Hindu peoples in Hindustan must either adopt the Hindu culture and language, must learn to respect and hold in reverence the Hindu religion, must entertain no idea but those of glorification of Hindu race and culture, i.e., they must not only give up their attitude intolerance and ungratefulness towards this land and its age-old traditions but must also cultivate the positive attitude of love and devotion instead-in a word they must cease to be foreigners, or may stay in this country, wholly subordinated to the Hindu nation, claiming nothing, deserving no privilege, far less any preferential treatment-not even citizens' rights."[11]”
പ്രിയ നകുലന് മേല്‍പ്പറഞ്ഞ വരികള്‍ വളരെയധികം self explanatory ആണ് എന്ന് ഞാന്‍ കരുതുന്നു.vimathanhttps://www.blogger.com/profile/03363486484685713918noreply@blogger.comtag:blogger.com,1999:blog-37821259.post-82960121201298944372007-02-22T12:58:00.000+03:002007-02-22T12:58:00.000+03:00കാട്ടാളന്,പ്രതികരണത്തിനു നന്ദി. താങ്കള്‍ തന്നിരിക...കാട്ടാളന്,
പ്രതികരണത്തിനു നന്ദി.

താങ്കള്‍ തന്നിരിക്കുന്നത് ഒരു “conditional congratulations' ആണ്. ‘ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കൊള്ളാം..പക്ഷേ..’ എന്ന മട്ടില്‍. ഞാനൊരു സംഘപ്രവര്ത്തകനാണോ എന്നു താങ്കള്‍ സംശയിക്കുന്നു എന്നു തോന്നുന്നു. ‘അങ്ങനെയാണെങ്കില്‍ എന്റെ പിന്തുണയില്ല‘ എന്നു സൂചിപ്പിക്കുന്നതുപോലെയും.

ഞാന്‍ ചോദിച്ച ചോദ്യത്തിന്റെ പ്രസക്തി തന്നെയാണ് താങ്കളുടെ അഭിപ്രായവും സൂചിപ്പിക്കുന്നത്. സത്യമാണെന്നു തോന്നുന്ന കാര്യമാണെങ്കില്‍ പോലും - സംഘബന്ധമുള്ളവര്‍, അല്ലെങ്കില്‍ അങ്ങനെയെന്നു നാം സംശയിക്കുന്നവര്‍ - പറഞ്ഞാല്‍ അംഗീകരിക്കാന്‍ നമുക്കു മടിയാണ്. ആലോചിച്ചു നോക്കൂ. ഇതില്‍ നഗ്നമായ കാപട്യമില്ലേ? ഇതേ കാപട്യം തന്നെയാണ് ഫാസിസ്റ്റ് പോലെയുള്ള ക്ലീഷേകള്‍ പ്രയോഗിക്കുന്നതിലും പലപ്പോഴും മുഴച്ചുനില്‍ക്കുന്നത്.

തുറന്നു പറയട്ടെ..പലരുടേയും ഇത്തരം മുന്‍വിധികളോടെയുള്ള സമീപനങ്ങളാണ് ‘സംഘത്തേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കണം‘ എന്ന തോന്നലില്‍ എന്നെ കൊണ്ടെത്തിച്ചത്. എന്റേത് വളരെ ആത്മാര്‍ത്ഥമായ സംശയങ്ങളാണ്. ഞാനൊരു സംഘപ്രവര്ത്തകനൊന്നുമല്ല. പക്ഷേ കഴിഞ്ഞ കുറച്ചുകാലമായി ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ അവരേക്കുറിച്ചറിയാന് ശ്രമിക്കാറുണ്ട്.
നമ്മളുടെയെല്ലാം ഉള്ളില്‍ ഒരു ‘വിമതമനസ്സ്‘ ഒളിഞ്ഞുകിടപ്പുണ്ട്. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കപ്പെടുന്നു (കേരളത്തില്‍), അവര്‍ക്കെതിരെ പ്രചരിപ്പിക്കുന്നതില്‍ പലതും അവിശ്വസനീയമാണ്, അവര്‍ക്കെതിരെ പറയുന്നവരുടെ പ്രവര്‍ത്തികളില്‍ കാപട്യമുണ്ട് എന്നൊക്കെ കണ്ടപ്പോള്‍ സ്വാഭാവികമായും എന്റെ വിമതമനസ്സിന് ഇതിന്റെയൊക്കെ ഉള്ളുകള്ളികള്‍ അറിയണമെന്നു തോന്നി. അവരേക്കുറിച്ചു കൂടുതലറിഞ്ഞപ്പോള്‍ പലതും തുറന്നു പറയണമെന്നു തോന്നി. അതൊക്കെയാണ് ഇങ്ങനെ ഓരോ പോസ്റ്റുകളില്‍ പ്രതിഫലിച്ചുപോകുന്നത്.

‘ഞാനാര് - ഞാനെന്തിനെഴുതുന്നു?’ എന്നൊരു പോസ്റ്റ് എഴുതാന്‍ ഉദ്ദേശമുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അവിടെ പറയാം. സംഘം വെള്ളക്കാരുടെ പാദസേവ ചെയ്തു എന്നമട്ടില്‍ താങ്കള്‍ സൂചന നല്‍കിയത് എനിക്ക് അങ്ങേയറ്റം അവിശ്വസനീയമാണ് എന്നു കൂടി മാത്രം ഇവിടെ പറഞ്ഞുവയ്ക്കുന്നു.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-37821259.post-305248257920516372007-02-22T00:36:00.000+03:002007-02-22T00:36:00.000+03:00നകുലന്റെ പോസ്റ്റ് വായിച്ചു, താങ്കള്‍ വരികളില്‍ പ്ര...നകുലന്റെ പോസ്റ്റ് വായിച്ചു, താങ്കള്‍ വരികളില്‍ പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥത യതാര്ഥമെങ്കില് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ കൊച്ചുകുട്ടിയുടെ സത്യസന്ധത അതിനുണ്ടെങ്കില്‍ തീര്‍ച്ചയായും താങ്കള്‍പറഞ്ഞത് ശരിയാണ്. ആ ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ ‘ഫാസിസം’ ചര്ച്ചചെയ്യപ്പ്ടേണ്ടതുതന്നെ. അതേപോലെതന്നെ ഇന്‍ഡ്യയില്‍ വര്‍ദ്ധിച്ചു വരുന്ന മതതീവ്രവാദവും അതിന്റെ കാരണങ്ങളും കൂടി പoനവിധേയമാക്കഏണ്ടിയിരിക്കുന്നു. പിന്നെ,നമ്മുടെ മുന്നില്‍ വന്ന് വീടുകട്ടുന്നുവെന്ന് ഒച്ചവെക്കുന്നവന്‍ ഒരു ഭ്രാന്തനാണെന്ന് ഉറപ്പുണ്ടെങ്കില്‍? അയാള്‍ക്ക് പണ്ട് നമ്മുടെ വസ്തുവകകള്‍ കയ്യടക്കി നമ്മെ അടിമയാക്കി വെച്ചിരുന്ന ഒരു വിദേശിയുടെ പാദസേവചെയ്തവനാണെങ്കില്? നമ്മുറ്റെ കൂട്ടത്തില്‍ നിന്നിട്ട് അവസാനം (മാപ്പെഴുതിക്കൊടുത്തിട്ട് തടിയൂരി)ചതിച്ച ചരിത്രമുള്ളവനാണെങ്കില്? കൊള്ളക്കാരനെ തുരത്താന്‍ നമ്മുടെ മുന്നിലുണ്ടായിരുന്ന വയോവൃദ്ധനെ കൊന്നുതള്ളിയവനാണെങ്കില്? അവന്റെ നമ്മോടുണ്ടായ സ്നേഹത്തിന് പെട്ടന്നങ്ങ് മതിമറന്ന് തിരിഞ്ഞു നോക്കേണ്ട ആവശ്യമുണ്ടോ? അതുമല്ലെങ്കില്‍ ഇനി ശരിക്കും പുര കത്തുകയാണെങ്കില്‍ തന്നെ അത് ചൂണ്ടി കാട്ടി കഴുക്കോലൂരാനുള്ള ശ്രമല്ലെന്ന് ആറ്ക്കരിയാം?കാട്ടാളന്https://www.blogger.com/profile/08530399324555482386noreply@blogger.comtag:blogger.com,1999:blog-37821259.post-80456291382404025772007-02-21T18:29:00.000+03:002007-02-21T18:29:00.000+03:00ഫാസിസം നിര്‍വചിക്കപ്പെടേണ്ടതുണ്ട് - ‘വരരുചി‘യോട്...ഫാസിസം നിര്‍വചിക്കപ്പെടേണ്ടതുണ്ട് - ‘വരരുചി‘യോട് ചില ചോദ്യങ്ങള്‍.

ഒരിക്കല്‍ ഞാനെഴുതിയ ഒരു വിശദീകരണക്കുറിപ്പ് വായിച്ചിട്ട് 'വരരുചി' എന്നൊരാള്‍ അഭിപ്രായപ്പെട്ടത് അത് കാളകൂടവിഷ'മാണെന്നാണ്. എന്നെ ഒരു ‘ഫാസിസ്റ്റാ‘യും അദ്ദേഹം വിശേഷിപ്പിക്കുകയുണ്ടായി. അദ്ദേഹത്തോടുള്ള ചില ചോദ്യങ്ങളും, അദ്ദേഹം വിമര്‍ശിച്ച എന്റെ കമന്റുമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

പലരും ചേര്‍ന്ന് സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് ഇതിനകം തന്നെ വലിയൊരു തമാശപ്പദമായി മാറിയിരിക്കുന്ന 'ഫാസിസ'ത്തെ നാമെങ്ങനെയാണ് നിര്‍വചിക്കുന്നത്?Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.com