Tuesday, July 30, 2013

മറുകവിത - O(da?)de to the sea

(O sea, ...I would have dived into you...)

ഓടുക കടലിലേയ്ക്കിന്നു നാം, ചെന്നാലുടൻ
ചാടുക, കൊഴുപ്പിക്കാനാർത്തനാദവുമാകാം.

സങ്കടം വരുന്നേരം ചാടുവാനല്ലോ തന്നൂ
വൻകടൽ നമുക്കീശൻ പടിഞ്ഞാറൊരു ദിക്കിൽ.

നെൽക്കൊയ്ത പാടങ്ങളും നന്മയും നേരും പോയി-
ട്ടൽക്കൊയ്ദ പാഠങ്ങൾ തൻ കാലമായ് മലനാട്ടിൽ!

അതിനേപ്പിന്താങ്ങുവാൻ പോലുമാളുകൾ! നമ്മൾ-
ക്കിതിലും വലുതേതോ വന്നിടാനിരുന്നതോ?

സഹ്യനാണൊരു ദിക്കിൽ, “ബുദ്ധിജീവനം” തീർത്ത-
സഹ്യമാകുമ്പോൾ ചാടാൻ വൻകടൽ മറുദിക്കിൽ.

ഓടുക കടലിലേയ്ക്കിന്നു നാം, ചെന്നാലുടൻ
ചാടുക, കൊഴുപ്പിക്കാനാർത്തനാദവുമാകാം.

സങ്കടം വരുന്നേരം ചാടുവാനല്ലോ തന്നൂ
വൻകടൽ നമുക്കീശൻ പടിഞ്ഞാറൊരു ദിക്കിൽ.

2 comments:

Anonymous said...

Nakulanjee. Pls continue.. waiting for.. rawther.

Unknown said...

ഒത്തിരി നാളുകള്‍ക്കു ശേഷം താങ്കളുടെ ഒരു അപ്ഡേറ്റ് കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.ദയവായി എഴുത്ത് തുടരുക.