Saturday, April 05, 2008

മാര്‍ക്സിസ്റ്റ്‌ അക്രമമില്ലാത്ത ഒരു ദിവസമെങ്കിലും ഇവിടെ പുലരുമോ?

"പറഞ്ഞു നാവെടുത്തില്ല - അതിനുമുമ്പ്‌ " എന്നൊരു പ്രയോഗമുണ്ട്‌. അതുപോലായിപ്പോയി സംഭവം. ഇവിടെ ഒരു പോസ്റ്റ്‌ 'പബ്ലിഷ്‌ ' ചെയ്ത്‌ മൗസിന്റെ മേലുള്ള ഞെക്കു വിട്ടില്ല - അതിനു മുമ്പ്‌ ദാ വീണ്ടും!

സി.പി.എമ്മുകാര്‍ പോലീസിനെ വെറുമൊരു പാര്‍ട്ടി ഉപകരണമായി മാത്രം കണക്കാക്കുകയും അറസ്റ്റു ചെയ്യപ്പെടുന്ന പ്രതികളെ ബലം പ്രയോഗിച്ചു മോചിപ്പിക്കുക മുതലായ ധാര്‍ഷ്ട്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നതിന്റെ ചില ഉദാഹരണങ്ങളായിരുന്നു കഴിഞ്ഞ പോസ്റ്റില്‍. കഴിഞ്ഞ മാസങ്ങളില്‍ ഓരോന്നിലും നിന്ന്‌ ഓരോ ഉദാഹരണങ്ങള്‍ വീതമെങ്കിലും എടുക്കാനുണ്ടായി എന്നത്‌ സംസ്ഥാനത്തെ ആശങ്കാകരമായ സ്ഥിതിവിശേഷമാണു കാണിച്ചിരുന്നത്‌.

ഈ മാസം അല്‍പമെങ്കിലും ഭേദമുണ്ടാകും എന്നാരെങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കില്‍ അവരെ അങ്ങേയറ്റം നിരാശപ്പെടുത്തിക്കൊണ്ട്‌, ആദ്യത്തെ ആഴ്ചയില്‍ത്തന്നെ, അതും മുമ്പത്തേതിനേക്കാളും അപലപനീയമായ, ഒരു സംഭവമുണ്ടായിരിക്കുന്നു.

ഇത്തവണ ഒരു വ്യത്യാസമുള്ളത്‌ - വനംവകുപ്പ്‌ ഉദ്യോഗസ്ഥരാണ്‌ അപമാനിതരായത്‌ എന്നതാണ്‌. താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ മാത്രമല്ല - എം.എല്‍.എ.യടക്കമാണ്‌ "മോചന"കൃത്യം നിര്‍വഹിച്ചത്‌ എന്നതു മറ്റൊന്നും.

വനംവകുപ്പ്‌ ഉദ്യോഗസ്ഥരെ മാര്‍ക്സിസ്റ്റുകള്‍ വളഞ്ഞുവച്ച്‌ സമരം ചെയ്യുന്നു. അറസ്റ്റു ചെയ്യപ്പെട്ടിരുന്നവരെ ബലം പ്രയോഗിച്ച്‌ മോചിപ്പിച്ച്‌ സമരക്കാരുടെ കൂടെ നിര്‍ത്തുന്നു (രണ്ടുകൂട്ടരുടെ നേരെയും ബലം പ്രയോഗിക്കുന്നു എന്നര്‍ത്ഥം). മഹസ്സര്‍ വലിച്ചു കീറുന്നു. മൈക്കില്‍ അനൗണ്‍സ്‌മെന്റ്‌ നടത്തിയിട്ട്‌ ഔദ്യോഗികവാഹനത്തില്‍ (പാര്‍ട്ടിയുടെയല്ല) കൂടുതല്‍ സമര(=പാര്‍ട്ടി)ക്കാരെ എത്തിച്ചശേഷം കസ്റ്റഡിയിലായിരുന്ന വാഹനങ്ങളും ആളുകളേയുമൊക്കെ തന്നിഷ്ടപ്രകാരം ഇറക്കിക്കൊണ്ടുപോകുന്നു!

ഈ "പ്രകടനങ്ങള്‍" എല്ലാം പോരാഞ്ഞ്‌ ഇതിനെല്ലാം ശേഷം നഗരത്തില്‍ വേറേ പ്രകടനം നടത്തുന്നു. അതിനിടയില്‍ മറ്റൊരു പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഓഫീസിനു നേരെ കല്ലെറിയുന്നു. വയറ്റില്‍പ്പിഴപ്പിന്റെ ഭാഗമായി ഇതൊക്കെ റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ തല്ലിയും കലി തീര്‍ക്കുന്നു!

വാര്‍ത്ത ചുവടെ.
കലി തീര്‍ക്കലാണു കണ്ടുകൊണ്ടിരിക്കുന്നത്‌! കലികാലം തന്നെ!

എറണാകുളത്താണെങ്കില്‍, കഴിഞ്ഞയിടെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു തല്ലുകിട്ടിയതിന്റെ പിന്നില്‍ ഏതൊക്കെയോ മാഫിയയുണ്ടായിരുന്നുവത്രെ. എന്തായാലും അതിന്റെയും തലപ്പത്തുള്ളയാളുടെ മാര്‍ക്സിസ്റ്റുബന്ധം ആളുകള്‍ വെറുതെ വലിച്ചു പുറത്തിട്ടു നാണക്കേടുണ്ടാക്കി.

ഇതൊക്കെ എവിടെയെങ്കിലും പരാമര്‍ശിക്കപ്പെടുമ്പോള്‍ മറ്റുസംസ്ഥാനങ്ങളിലേയ്ക്ക്‌ ഓടാന്‍ ശ്രമിച്ചു പരിഹാസ്യരാകുന്നവരുണ്ട്‌. എവിടൊക്കെ പോയി നോക്കിയിട്ടെന്താണു കാര്യം? മാര്‍ക്സിസ്റ്റുകള്‍ - മാവോയിസ്റ്റുകള്‍ - നക്സലൈറ്റുകള്‍ മുതലായ വിപ്ലവസംഘടനകള്‍ മാത്രമാണ്‌ പോലീസ്‌ സ്റ്റേഷന്‍ ആക്രമണം - നിയമപാലകരെ ആക്രമിക്കല്‍ - അവരുടെ മേല്‍ ബലപ്രയോഗം നടത്തി നിയമം കയ്യിലെടുക്കല്‍ മുതലായ പരിപാടികളില്‍ ഏര്‍പ്പെട്ടുകാണാറ്‌ (കഴിഞ്ഞയിടെ മലപ്പുറത്ത്‌ തീവ്രനിലപാടുകള്‍ പുലര്‍ത്തുന്നതായിപ്പറയുന്ന ഒരു മുസ്ലിം സംഘടനയും പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ചിരുന്നു). മാദ്ധ്യമങ്ങളെ ഏറ്റവും ഭയക്കുന്നതായിക്കണ്ടുവരുന്നതും മാര്‍ക്സിസ്റ്റുകള്‍ തന്നെ.

ആരെങ്കിലുമൊക്കെ പാര്‍ട്ടിക്കെതിരെ നില്‍ക്കണമെന്നു കൂടിയില്ല. എതിരു നില്‍ക്കുന്നു എന്നു പാര്‍ട്ടിക്കു തോന്നിയാലും മതി. ബലപ്രയോഗം - അടിച്ചമര്‍ത്തല്‍ ശ്രമം - അതിന്റെ ഭാഗമായ അക്രമം - കൊലപാതകം - എല്ലാം ഉറപ്പാണ്‌.

വരുന്ന തലമുറയെങ്ങാന്‍ രക്ഷപെടുമോ എന്നറിയാന്‍ കലാലയങ്ങളിലേക്കു നോക്കാമെന്നു വച്ചാല്‍ അതിലും കഷ്ടമാണ്‌. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കല്‍ എന്നത്‌ "വളര്‍ന്നു വരുന്ന" പ്രവര്‍ത്തകര്‍ക്ക്‌ ഒരു അക്രമപരിശീലനപരിപാടിയായിത്തന്നെ മാറിയിട്ടുണ്ട്‌. എസ്‌.എഫ്‌.ഐ.യെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന്‌ ക്രൈസ്തവസംഘടനാനേതൃത്വത്തിന്‌ ഇന്നലെ പറയേണ്ടിവന്ന സാഹചര്യവും ഇവിടെ ചേര്‍ത്തുവയ്ക്കാവുന്നതാണ്‌.

എന്നാല്‍, അതെല്ലാം ഇന്നലത്തെ വാര്‍ത്തകളല്ലേ - ഇന്നൊരു ദിവസമെങ്കിലും ഈ നശിച്ച അക്രമപരമ്പരയ്ക്ക്‌ മാര്‍ക്സിസ്റ്റുകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമോ എന്നറിയാന്‍ ഇന്നത്തെ പത്രം വായിക്കാമെന്നു വച്ചാല്‍ ദാ കഷ്ടം - കോഴിക്കോട്‌ അതാ ഒരു കൂലിവേലക്കാരനെ അടിച്ചു കൊല്ലാറാക്കി ഇട്ടിരിക്കുന്നു. ജീവന്‍ കിട്ടിയാലും ഇനി അയാള്‍ക്കു കൂലിപ്പണി ചെയ്തു ജീവിക്കാന്‍ കഴിയില്ല. ജീവിതം തുലഞ്ഞുവെന്നര്‍ത്ഥം. കൂടെയുള്ളവര്‍ക്കും ഇരുമ്പുവടികൊണ്ട്‌ അടികിട്ടിയിട്ടുണ്ടെങ്കിലും ജീവനു ഭീഷണിയില്ല. ജനതാദളുകാരാണ്‌ എന്നതാണ്‌ അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള കുറ്റം.
പരക്കെ അക്രമവും അരാജകത്വവും! ഭരണത്തിലേറിയെന്നു വച്ച്‌ സമരങ്ങള്‍ നിര്‍ത്താനുദ്ദേശമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അതിത്രവലിയൊരു ഭീഷണിയായിരിക്കുമെന്നാരും കരുതിയിരിക്കില്ല.

"ജനാധിപത്യ" പ്രസ്ഥാനങ്ങളെന്നാല്‍ ഇങ്ങനെയൊക്കെയാണ്‌. ജനം എന്നാല്‍ തങ്ങളുടെ പാര്‍ട്ടിക്കാര്‍ എന്നാണ്‌ അവരുടെ നിര്‍വചനം. "ആധിപത്യം" നേടുന്നതിന്‌ 'തോക്കിന്‍കുഴലിനു' പകരം കമ്പിപ്പാരയും ഇടിക്കട്ടയും മറ്റു നാടന്‍ ഉപകരണങ്ങളുമൊക്കെയാണ്‌. (ചിലര്‍ തോക്കും കൊണ്ടുനടക്കുന്നുണ്ടെന്ന്‌ ചില പത്രവായനക്കാര്‍ അടക്കം പറഞ്ഞു കേള്‍ക്കുന്നു. അതിന്റെ ഉണ്ട എവിടെനിന്നോ കളഞ്ഞുകിട്ടിയത്രെ.)

*-*-*-*-*-*-*-*

വയനാട്ടില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റതിലുള്ള പ്രതിഷേധം രേഖപ്പെടുത്താമെന്നു കരുതിയെടുത്ത പേനയാണ്‌. അതു പല വഴിയ്ക്കുപോയി - അഥവാ കീബോര്‍ഡിലെ പല കട്ടകളും അധികം ഞെങ്ങി.

മറ്റു ചില പണികള്‍ കരുതിവച്ചിരുന്നതു മുടങ്ങിപ്പോയി.

എസ്‌.എഫ്‌.ഐ.ക്കാരെ മാത്രം ജയിപ്പിച്ചിരുന്ന കോളേജില്‍ എ.ബി.വി.പി.യുടെ ബാനറില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിച്ചുജയിച്ചു എന്ന അതിഭീകരമായകുറ്റം ചെയ്തതായി മാര്‍ക്സിസ്റ്റു കോടതി കണ്ടെത്തുകയും മരണശിക്ഷവിധിക്കുകയും ചെയ്ത ഒരു വിദ്യാര്‍ത്ഥിയേപ്പറ്റി മുമ്പ്‌ എഴുതിയിരുന്നു. മരണശിക്ഷ നടപ്പാക്കാനായി പരീക്ഷാഹാള്‍ തന്നെ തെരഞ്ഞെടുത്ത കണ്ണില്‍ച്ചോരയില്ലാത്ത ആരാച്ചാര്‍മാരെ ന്യായീകരിക്കുവാന്‍ വ്യഗ്രത കാണിച്ച "Ignited Words" എന്ന ബ്ലോഗറുടെ ചില സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കാമെന്നു കരുതിയിരുന്നു. അതു നടന്നില്ല.

അദ്ദേഹത്തിന്റെ കമന്റ്‌ ഒരിക്കല്‍കൂടി വായിക്കാന്‍ മാത്രം പറ്റി.

ഉള്ളില്‍ത്തട്ടിയ ചില ഭാഗങ്ങള്‍ പലയാവര്‍ത്തി വായിക്കാനും സമയം കിട്ടി.

(1) ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ എന്നും ജനങ്ങളുടെ നന്മ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വന്നവരാണ്‌.

('വന്നവരാണ്‌ ' എന്ന ഭൂതകാലത്തിലെ പ്രയോഗം മനപ്പൂര്‍വ്വമോ അതോ അറിയാതെ വന്ന പിഴവോ എന്നുറപ്പില്ല. 'ഇപ്പോളങ്ങനെയല്ല' എന്നൊരു സമ്മതഭാവം എന്തായാലും ഉള്ളിലുണ്ടാവണം. എന്തായാലും "ജനം" എന്നതിന്‌ "പാര്‍ട്ടിയോടൊപ്പം കൂറും വിധേയത്വവും കാണിച്ചു ഭയപ്പെട്ടു നില്‍ക്കാന്‍ തയ്യാറുള്ളവരുടെ (മാത്രം) കൂട്ടം" എന്നാണ്‌ അര്‍ത്ഥമെന്നിരിക്കെ ആ വാചകം തികച്ചും സത്യം തന്നെ. ഇപ്പോഴും.)

(2) അതുകൊണ്ടുതന്നെയാണ്‌ ഇന്നും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നേതാക്കളെ ജനങ്ങള്‍ നെഞ്ചോടടുക്കി ഇപ്പോളും ആരാധിക്കുന്നത്‌.

("അതുകൊണ്ട്‌ " എന്നതിലെ 'അത്‌ ' എന്നത്‌ ഏതെങ്കിലും ആയുധമാണോ ഉദ്ദേശിക്കുന്നത്‌ എന്നു സംശയിച്ചുകൂടായ്കയില്ല. ആ ആയുധം 'കൊണ്ടി'ട്ടാണോ ആരാധിക്കുന്നത്‌ എന്നും. അതു'കൊണ്ടിട്ട്‌ ' "തലയോട്‌ " ഇളകണ്ട എന്നു കരുതിയാണോ "നെഞ്ചോട്‌ " ചേര്‍ക്കുന്നത്‌ എന്നും.)

(3) ആരാണ്‌ അക്രമികളെന്ന്‌ ഇന്നാട്ടിലെ ജനങ്ങള്‍ക്കെല്ലാം അറിയാവുന്നൊരു വസ്തുതയാണ്‌.

(സത്യം! എല്ലാവര്‍ക്കുമറിയാം! പ്രത്യയശാസ്ത്രതിമിരം ബാധിക്കാത്ത രണ്ടു കണ്ണുകളും പണിയെടുക്കാന്‍ തയ്യാറുള്ള ഒരു തലച്ചോറുമുള്ള ഏതൊരാള്‍ക്കും അറിയാം.

ഇനി അഥവാ കേരളത്തില്‍ ആദ്യമായി കാലുകുത്തുന്ന വല്ല ടൂറിസ്റ്റുകളോ മറ്റോ ആണെങ്കില്‍ - ഇവിടുത്തെ കാര്യങ്ങളേക്കുറിച്ച്‌ ഒരു അറിവുമില്ലാത്ത വല്ല കേന്ദ്ര സംഘമോ മറ്റോ ആണെങ്കില്‍ - ഇന്റര്‍നെറ്റിലെ പത്രവാര്‍ത്തകളിലെ ഫ്ലാഷ്‌ ന്യൂസില്‍ ഇപ്പോള്‍ ആദ്യം കാണുന്നതു വായിച്ച്‌ അര്‍ത്ഥം പറഞ്ഞുതരാന്‍ ആരോടെങ്കിലും പറയാവുന്നതാണ്‌.

രാവിലത്തെയല്ല - സാഹാഹ്നവാര്‍ത്ത - ഏറ്റവും പുതിയത്‌ - ഇന്നത്തേത്‌ - ചൂടുള്ളത്‌ - മഞ്ചേരിയില്‍ നിന്നെത്തിയിരുന്നു. കുറേ ചെറുപ്പക്കാര്‍ - "മാനവികത" സംരക്ഷിക്കൂ - "മനുഷ്യത്വത്തിനായി അണിചേരൂ" എന്നൊക്കെ യാചനാപൂര്‍വ്വം മുദ്രാവാക്യം വിളിക്കുന്നവരാണെന്നു സംശയിക്കുന്നു - ഒരു കട അടിച്ചുതകര്‍ത്തിരിക്കുന്നു. കട പോയാല്‍ വേറെ പണിയാം. പക്ഷേ അടികൊണ്ടു മൂന്നു പല്ലുപോയ പോലീസുദ്യോഗസ്ഥന്‌ അതു വീണ്ടും മുളയ്ക്കുന്ന പ്രായം കഴിഞ്ഞിരിക്കാന്‍ തന്നെയാണു സാദ്ധ്യതയത്രേ.
"ജനാധിപത്യ"പരമായ പ്രതിഷേധത്തിന്റെ ഓരോരോ ശൈലികളാണു കണ്ടുകൊണ്ടിരിക്കുന്നത്‌! ഏറ്റവും പുതിയ ഈ പ്രകടനം പെട്ടെന്നു നടത്തിയതായതുകൊണ്ട്‌ മുന്‍കൂട്ടി പേരിടാന്‍ കഴിഞ്ഞിട്ടില്ലത്രേ. 'ജനകീയ പ്രതിരോധം' - 'ചെറുത്തുനില്‍പ്പ്‌ ' - മുതലായ പഴയ പേരുകള്‍ കേള്‍ക്കുമ്പോള്‍ ജനം കാര്‍ക്കിച്ചു തുപ്പുന്നു എന്നു കണ്ടെത്തിയതിനേത്തുടര്‍ന്ന്‌ 'കുത്തകവിരുദ്ധജനകീയമുന്നേറ്റം' എന്നോ മറ്റോ ആക്കാനാണു സാദ്ധ്യതയെന്ന്‌ അണിയറയില്‍ കേള്‍ക്കുന്നു. നാളത്തെ പത്രം കണ്ടാലറിയാം - അവസാനം തീരുമാനിച്ചുറപ്പിച്ച പേര്‌.

സൂക്ഷിച്ചുസൈക്കിളോടിക്കാത്തതുകൊണ്ട്‌ പണ്ടെങ്ങാനും ഒരു ദേശാഭിമാനിയുടെ അരിക്‌ അല്‍പം മഴനനയാനിടയായിരുന്നു എന്നോ മറ്റോ പറഞ്ഞ്‌ പത്രക്കാരനെ ഈ രാത്രി "പ്രതിരോധിക്കുകയും" അയാള്‍ നാളെ ആശുപത്രിക്കിടക്കയിലോ മോര്‍ച്ചറിയിലോ ആവുകയും ചെയ്യുന്നില്ല എങ്കില്‍, നാളെ പ്രഭാതത്തിലും പത്രക്കെട്ടുകള്‍ വന്നു വീഴും. പേരുമാത്രമല്ല - പലതും അപ്പോള്‍ അറിയാം. രാത്രി അധികം വൈകാതെ മറ്റെന്തെങ്കിലും "ജനകീയ"പരിപാടി കൂടി സംഘടിപ്പിക്കപ്പെട്ടിരുന്നെങ്കില്‍ അതും. )

29 comments:

Unknown said...

ഭരണത്തിലേറിയെന്നു വച്ച്‌ സമരങ്ങള്‍ നിര്‍ത്താനുദ്ദേശമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അതിത്രവലിയൊരു ഭീഷണിയായിരിക്കുമെന്നാരും കരുതിയിരിക്കില്ല.

പാമരന്‍ said...

നകുലേട്ടന്‍റെ അഫ്യര്‍ത്തന മാനിച്ച്‌ നാളെ ഒരു ദിവസം എല്ലാത്തരം അക്രമകലാപരിപാടികളില്‍ നിന്നും എല്ലാ ഏര്യാ, ലോക്കല്‍ കമ്മറ്റികളും വിട്ടുനില്‍ക്കണമെന്ന്‌ പീബീനെക്കൊണ്ട്‌ ഒരു അടിയന്തിര സന്ദേശം 'മ്മളു കൊയ്യണ വയലുകളിലേ'ക്കൊക്കെ അയപ്പിച്ചിട്ടുണ്ട്.. ഇനി ഗുജറാത്ത്‌ മോഡലില്‍ എല്ലാ അക്രമപരിപാടികളും ഒരു ക്ലീന്സിങ്ങിനു വിധേയമാക്കിയാലോ എന്നും പരിപാടിയുണ്ട്. അതിനു വേണ്ടി ആര്‍ക്കും ഉപകരണമാകാത്ത കൊറേ ഏമാന്‍മാരെ ഗുജറാത്തീന്നുതന്നെ ഇറക്കുമതി ചെയ്താലോ ന്നും ആലോചിക്കുന്നുണ്ട്‌.

സ്വന്തം പല്ലിട കുത്തി മണപ്പിക്കല്ലേ നകുലേട്ടാ..

മനോജ് എടയത്ത് said...

അടിച്ചൊതുക്കണം ഈ വര്‍ഗീയ വിഷപ്പാമ്പുകളെ. അതിനിവിടെ മാര്‍ക്‌സിസ്റ്റുകാരെങ്കിലുമുണ്ടല്ലോ.

Mr. K# said...

സ്വന്തം പാടത്ത് കൊയ്ത്തു യന്ത്രമിറക്കാന്‍ പലരുടെയും പെര്‍മിഷന്‍ വാങ്ങിക്കണം, പടിയും കൊടുക്കണം. സ്വന്തം വീട്ടിലേക്ക് വരുന്ന ലോഡ് തനിക്കിഷ്ടമുള്ളവരെക്കൊണ്ട് ഇറക്കിപ്പിക്കുകയാണെങ്കില്‍ ചിലര്‍ക്ക് നോട്ടക്കൂലി കൊടുക്കണം. ടിപ്പര്‍ ലോറി ഉപയോഗിക്കണമെങ്കില്‍ അതിനും കൊടുക്കണം നോട്ടക്കൂലി. നെല്ലു കൊയ്യാന്‍ ആളില്ലാത്തതുകൊണ്ട് അവിടെ തെങ്ങു വച്ചാല്‍ അവിടെ വെട്ടിനിരത്തല്‍. ഇതിനൊക്കെ പുറമേ നിയമപാലകര്‍ക്ക് തല്ലും തല്ലിക്കൊല്ലലും. കോടതിയെ പുല്ലുവില. എങ്ങനെ ഈ നാടു നന്നാവാനാണ്. :-(

Unknown said...

രാത്രിയില്‍ ഒരു “ചീനവല” വിരിച്ചുവച്ചിട്ടുപോയതാണ്. നേരം വെളുത്തുനോക്കുമ്പോള്‍ രണ്ടു ചെറുമീനുകള്‍! ഒരു സ്രാവെങ്കിലും വീണില്ലെങ്കില്‍ നഷ്ടമാണ്. രണ്ടുദിവസം നോക്കാം.

പാമരന്‍,

അണ്ണന്മാര്‍ നാടൊട്ടുക്കും “അരങ്ങുതകര്‍ത്ത്‌“ നാണക്കേടുണ്ടാക്കുമ്പോള്‍ ഓരോന്നിനും അപ്പപ്പോള്‍ ന്യായീകരണം കണ്ടെത്താനുള്ള വൈഷമ്യവും നിസ്സഹായാവസ്ഥയും അനുഭാവപൂര്‍വ്വം മനസിലാക്കുന്നു. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന മട്ടുള്ള അന്തര്‍സംസ്ഥാന ഓട്ടത്തിന് ഉദാഹരണത്തിലൂടെ തെളിവു സമര്‍പ്പിച്ചതിനു നന്ദി. കമന്റിട്ടതിന്റെ അവസാനം അതിനുള്ള മറുപടി കൂടി അവസാനത്തെ വരിയായി സ്വയം എഴുതിച്ചേര്‍ക്കുന്ന ശൈലിയും വളരെ ഇഷ്ടമായി!

മനോജ്‌ എടയത്തേ,

പഴയമട്ടില്‍, “ഞങ്ങടെ പോലീസിനെ ഞങ്ങളു തല്ലിയാല്‍ - നിങ്ങള്‍ക്കെന്താ ബ്ലോഗേര്‍സേ?” എന്നോ മറ്റോ ഈണത്തിലൊരു മുദ്രാവാക്യം വിളിയാണു പ്രതീക്ഷിച്ചത്‌. അതിനു പകരം പോലീസിന്റേയും മാദ്ധ്യമപ്രവര്‍ത്തകരുടേയുമൊക്കെ മേല്‍ ‘വര്‍ഗ്ഗീയവിഷപ്പാമ്പുകള്‍‘ എന്ന ലേബല്‍ ചാര്‍ത്തുന്നതായാണു കണ്ടത്‌. പുതിയ അടവുനയമായി ഇതിനെ കാണാമോ എന്തോ?

കഴിഞ്ഞയിടെ ഒരു കാരണവര്‍ പറയുന്നതുകേട്ടിരുന്നു. മാര്‍ക്സിസ്റ്റുകാരുടെ ധാര്‍ഷ്ട്യത്തിന്റെയും അക്രമവാഞ്ഛയുടേയും ഇരകളായി ഇതിനകം മരിച്ചവരുടെ ബന്ധുമിത്രാദികളുടേയും ഇന്നും മരിച്ചു ജീവിക്കുന്നവരുടേയുമൊക്കെ കണ്ണീരും ശാപവുമൊക്കെമൂലമാണ് - ഇപ്പോളിങ്ങനെ ഗ്രൂ‍പ്പുകളിയും തമ്മില്‍ത്തല്ലും വെട്ടുമൊക്കെയായി നശിക്കുന്നത്‌ - എന്ന്‌. എന്നാല്‍ - അതൊന്നുമല്ല കാരണം എന്നു മനസ്സിലാക്കിത്തന്നതു താങ്കളാണ്. ‘വര്‍ഗ്ഗീയവിഷപ്പാമ്പുകളെ അടിച്ചൊതുക്കുന്ന‘ യജ്ഞത്തിലേര്‍പ്പെട്ടിരിക്കുകയാണല്ലേ. നന്നായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീയനയങ്ങള്‍ - ഏറ്റവും അപകടകരവും അപലപനീയവുമായ ശൈലിയില്‍ - പുലര്‍ത്തുന്ന പാര്‍ട്ടിയായ മാര്‍ക്സിസ്റ്റുപാര്‍ട്ടി അത്തരമൊരു സര്‍പ്പയജ്ഞത്തിലേര്‍പ്പെടുന്നത്‌ ആത്മഹത്യാപരമാണെന്നു മനസ്സിലാക്കേണ്ടതായിരുന്നു. കൊഴിഞ്ഞുപോക്ക്‌ ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്നു കണ്ടെത്തിയതിനു കാരണം കുറേ വിഷപ്പാമ്പുകള്‍ തമ്മില്‍ത്തല്ലി അവസാനിച്ചു എന്നതോ അതോ കൂടെ നില്‍ക്കുന്നവരുടെ വിഷത്തേക്കുറിച്ചു തിരിച്ചറിവുണ്ടാകുന്നവര്‍ സ്വയം ഇറങ്ങിപ്പോയതോ? രണ്ടാമത്തേതാവാനാണു സാദ്ധ്യത. അത്തരക്കാരുടെ കഥകളാണു കൂടുതലും കേട്ടിട്ടുള്ളത്‌.

മായാവി.. said...

പാമരോ നാട്ടിലെ പ്രശ്നങ്ങള്‍ തീര്ത്തിട്ട്പോരെ ഗുജറാത്തിലോട്ടും ഉഗാണ്ടയിലോട്ടും പോവുന്നത്? താനൊക്കെ നന്നായാത്തന്നെ കേരളത്തിലെ പ്രശ്നങ്ങളിത്തിരികുറയും. തല്ശേരിയിലും പരിസരത്തുള്ള പാര്‍ട്ടിഗ്രാമങ്ങളീലും നടക്കുന്ന അധിനിവേശവും, അന്യായവുമൊന്നും കാണാത്തത്, തലച്ചോറിന്റെ കുറവുകൊണ്ടാണ്. കണ്ണിന്‍ കാഴ്ച്ചയില്ലാഞ്നിട്ടല്ല. അല്ലെങ്കില്‍ താനൊരു കൂലിയെഴുത്തുകാരനായിരിക്കും, കുറെയെണ്ണത്തിനെ അങ്ങനെയേര്‍പ്പടാക്കിയിട്ടുണ്ടല്ലോ, പെണ്ണും കള്ളൂം കൊടൂത്ത്.മാര്ക്സിസ്റ്റ്കാരന്റെ തനിക്കൊണം മനോജിന്റെ കമന്റ് വായിക്കുമ്പൊത്തന്നെ മനസ്സിലാക്കാം, മനോജെ മറ്റുള്ളോന്റെ മെക്കിട്ട് കേറിക്കേറി (റ്റിച്ച്)അവസാനം അവനോന്റെ നെഞത്തോട്ട് കേറുമ്പോഴെങ്കിലും പ്രതികരിച്ചൊണെ, അല്ലെങ്കിലും നപുംസകങ്ങള്ക്കെന്ത് പ്രതികരണമെന്നോ ശരി സമ്മതിച്ചു.

പോരാളി said...

നകുലാ, നിങ്ങളുടെ തൊലിക്കട്ടി അപാരം തന്നെ. എന്തിനാണിങ്ങനെ കണ്ണടച്ചിരുട്ടാക്കുന്നത്.പോലീസ് സ്റ്റേഷനില്‍ കയറി പ്രതികളെ മോചിപ്പിക്കാന്‍ മാര്‍കിസ്റ്റുകാരേക്കാള്‍ ഉശിരോടെ രംഗത്തിറങ്ങി ആര്‍ എസ് എസും ബി ജെ പി യും കേരളത്തിന്റെ ക്രമസമാധാനം കയ്യിലെടുത്ത് ഭീകരാന്തരീക്ഷം സ്ര്ഷ്ഠിച്ചത് കേരളം എത കണ്ടിരിക്കുന്നു. പിന്നെ കാമ്പസുകളിലെ അക്രമത്തില്‍ എ ബി വി പി യെ മറികടക്കാന്‍ ആര്‍ക്കണ് കഴിയുക. ഡല്‍ഹിയില്‍ സ്വന്തം അധ്യാപകനെ പോലും കൊലക്കത്തിക്കിരയാക്കി കാമ്പസ് രാഷ്ട്രീയത്തിന് പുതിയ നിര്‍വ്വചനം രചിക്കുകയാണല്ലോ ഫാസിസ്റ്റ് കുഞ്ഞാടുകള്‍. സ്വന്തം മന്ത് മറച്ചു പിടിച്ച് എന്തിനാ നകുലാ വഴിപോക്കനെ മന്താ മന്താ എന്നു വിളിക്കുന്നു.

Mr. K# said...

സംഭവത്തെക്കുരിച്ചു മാതൃഭൂമി റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
നിയമം നടപ്പിലാക്കുന്ന പോലീസുകാരും മനുഷ്യരാണന്നും അവരെ ആക്രമിക്കുന്നതും മനുഷ്യാവകാശ ലംഘനമാണന്നും എല്ലാവരും മനസിലാക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍ അംഗം പ്രൊഫ.എസ്‌ വര്‍ഗ്ഗീസ്‌ പറഞ്ഞു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഉന്നത പോലീസുദ്യോഗസ്ഥര്‍ പോലീസിനെ അക്രമിച്ചവരെ അറസ്‌റ്റ്‌ ചെയ്യാത്തത്‌ ഇരട്ടത്താപ്പാണന്നും ഇതിനെക്കുറിച്ച്‌ അന്വേഷിക്കുമെന്നും പ്രൊഫ.വര്‍ഗ്ഗീസ്‌ അറിയിച്ചു.

Unknown said...

ഒന്നുകൂടി! എണ്ണം മൂന്ന്‌.

ഇത്തവണ, ചിരിച്ചുമടുക്കുന്ന ചില കണ്ടുപിടുത്തങ്ങള്‍ കൂടി ഒപ്പം കിട്ടിയിട്ടുണ്ട്‌.

പോലീസ്‌ സ്റ്റേഷനില്‍ കയറി പ്രതികളെ മോചിപ്പിക്കാന്‍ മാര്‍ക്സിസ്റ്റുകളേക്കാള്‍ “ഉശിരുള്ളവര്‍” വേറെയുണ്ടെന്നും ക്യാമ്പസില്‍ എസ്‌.എഫ്‌.ഐ.ക്കാര്‍ കാണിച്ചുകൂട്ടിയിട്ടുള്ള പോക്രിത്തരങ്ങള്‍ക്കു സമാനതകളുണ്ടെന്നുമൊക്കെയാണ് കണ്ടെത്തലുകള്‍! മാര്‍ക്സിസ്റ്റുകളൊഴിച്ചു മറ്റുള്ളവര്‍ക്കെല്ലാം കാഴ്ചശക്തിയ്ക്കും ബുദ്ധിശക്തിയ്ക്കും ഓര്‍മ്മശക്തിക്കുംഎന്തെങ്കിലും തകരാറു സംഭവിച്ചുവോ എന്നു സംശയിച്ചുപോകുന്ന മട്ടിലുള്ളചില നിരീക്ഷണങ്ങള്‍! ഇന്നലെയും മിനിഞ്ഞാന്നും കഴിഞ്ഞാഴ്ചയും കഴിഞ്ഞമാസവും - ഇവിടെ ലിസ്റ്റു ചെയ്യപ്പെട്ട കാര്യങ്ങളടക്കം എല്ലാം‍ - കണ്ണുതുറന്നുജീവിച്ച ഓരോരുത്തരും കണ്ട - ഇപ്പോളും കണ്ടുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും മറക്കണമെന്നാണാവശ്യമെന്നു തോന്നുന്നു. ഫാസിസ്റ്റ്‌ എന്ന തമാശപ്പദം കൂടിയായപ്പോള്‍ പൂര്‍ത്തിയായി! കുഞ്ഞിക്കാ - ’പാമരന്‍‘ തന്റെ കമന്റിനുള്ള മറുപടികൂടി അവസാനവരിയായി സ്വയം എഴുതിച്ചേര്‍ക്കുമ്പോള്‍, താങ്കളത്‌ ആദ്യവരിയായിട്ടാണല്ലോ എഴുതുന്നത്‌. - “തൊലിക്കട്ടി അപാരം തന്നെ!“

മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ അങ്ങനെ “വഴിപോക്കന്മാരായി” അങ്ങു കടന്നു കളയാമെന്ന്‌ കുഞ്ഞിക്കയെന്നല്ല ആരു കരുതിയാലും ശരി - അതു വെറും അതിമോഹമാണ്. അവരിപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്‌ വെറും കാടത്തമാണ്. അതിന്റെ നൈരന്തര്യം - ചോദിക്കാനാരുമില്ലെന്ന മട്ടിലുള്ള മുന്നേറ്റം - അതൊക്കെ അങ്ങേയറ്റം ആപല്‍ക്കരവുമാണ്. അതൊക്കെ വിമര്‍ശിക്കപ്പെടും. അതിശക്തമായി വിമര്‍ശിക്കപ്പെടും. പ്രത്യേകിച്ചും “മാനവികത” എന്ന പദം ഉയര്‍ത്തിപ്പിടിക്കാനുള്ള കാപട്യം കൂടി കാണിക്കുമ്പോള്‍.

അതൊക്കെ ചൂണ്ടിക്കാണിക്കുമ്പോള്‍ - അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട്‌ യാതൊരു കാര്യവുമില്ല. സി.പി.എം. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ അക്രമങ്ങളില്‍ ഏതിലെങ്കിലും - പാര്‍ട്ടിയുടെ മേല്‍ ആരോപണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നോ സത്യത്തില്‍ അവരല്ല അതു ചെയ്തത്‌ എന്നോ മറ്റോ ഉണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടുക. മറ്റെന്തെങ്കിലും ന്യായീകരണങ്ങള്‍ - മനുഷ്യനു വിശ്വസിക്കാന്‍ കൊള്ളാവുന്നതെന്തെങ്കിലുമുണ്ടെങ്കില്‍ അതു പറയുക - അല്ലാതെ ‘പണ്ടെങ്ങാനൊരിടത്ത്‌ ‍ദാ ഇങ്ങനെയൊരു സംഭവമുണ്ടായിരുന്നു‘ - എന്നൊക്കെപ്പറഞ്ഞ്‌ പരിഹാസ്യരാവാതിരിക്കുക.

സി.പി.എമ്മിനെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നവരെ പ്രതിരോധത്തിലാക്കാന്‍ ചുമ്മാ ഒന്നു രണ്ടു പൊടിക്കൈകള്‍ പ്രയോഗിച്ചുനോക്കുന്ന പരിപാടി ഇവിടെ നടപ്പില്ല. മാദ്ധ്യമപ്രവര്‍ത്തകരെ ‘സിന്‍ഡിക്കേറ്റ്‌“ എന്നു വിളിച്ചു രക്ഷപെടാമെന്ന മോഹവും നടപ്പില്ല. ഇത്‌ ബ്ലോഗ് പോലുള്ള സ്വതന്ത്രമാദ്ധ്യമങ്ങളുടെ കാലമാണ്. പാര്‍ട്ടിയുടെ വാര്‍ത്താതമസ്ക്കരണങ്ങള്‍ക്കും വളച്ചൊടിക്കലുകള്‍ക്കും ചുട്ട മറുപടികിട്ടുന്ന സ്വതന്ത്രമാദ്ധ്യമങ്ങളുടെ കാലം. കുത്തകകള്‍ തകരുമ്പോള്‍ തങ്ങള്‍ക്കു ദോഷവും ഉണ്ടാവുന്നുണ്ട്‌ എന്നു തിരിച്ചറിഞ്ഞ്‌ ‘കുത്തകവിരുദ്ധ‘സമരങ്ങളില്‍ കുറച്ചുകൂടി മര്യാദപാലിച്ച്‌ - പോലീസുകാരന്റെ പല്ലെറിഞ്ഞുകൊഴിക്കുകയും വനിതാപോലീസുകാരിയെ അപമാനിക്കുകയും ചെയ്യുന്നമട്ടിലുള്ള വിപ്ലവച്ചോരത്തിളപ്പുപ്രകടനം മതിയാക്കുക - എന്നതു മാത്രമാണ് ഇപ്പോള്‍ കരണീയമായിട്ടുള്ളത്‌.

മാര്‍ക്സിസ്റ്റുകളേ - നിങ്ങള്‍ വിമര്‍ശിക്കപ്പെടും. അതിശക്തമായി! നാലുചുറ്റു നിന്നും! അതു നേരിടാനുള്ള ചങ്കൂറ്റം ആദ്യം നേടിയിട്ടു മതി - തെരുവു യുദ്ധക്കളമാക്കാന്‍.

Unknown said...

മാതൃഭൂമിവാര്‍ത്ത കണ്ടിരുന്നു. പോലീസുകാരും മനുഷ്യരാണെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശകമ്മീഷന്‍ കേസെടുത്തത്‌ മറ്റു മാദ്ധ്യമങ്ങളിലുമുണ്ട്‌. പക്ഷേ, അതുകൊണ്ടൊക്കെ എന്തെങ്കിലും മാനസികപരിവര്‍ത്തനം ആര്‍ക്കെങ്കിലുമുണ്ടാകുമോ എന്നു സംശയമാണ്.

പരമാവധി വന്നാല്‍ - “മനുഷ്യാവകാശകമ്മീഷന്‍ പരിധിലംഘിച്ചു“ എന്നു പറഞ്ഞ്‌ പ്രസ്താവനകള്‍ വന്നേക്കാം. ജസ്റ്റിസ്‌ ബാലിയെ നാടുകടത്തിയതുപോലെ, പ്രൊഫസര്‍ വര്‍ഗ്ഗീസിനേയും പ്രതീകാത്മകമായി നാടു കടത്താനായി പ്രകടങ്ങള്‍ സംഘടിപ്പിക്കപ്പെട്ടേക്കാം. “മനുഷ്യാവകാശത്തെ മുട്ടുകുത്തിക്കല്‍ സമരം” എന്നോ മറ്റോ അതിനു പേരും നല്‍കപ്പെട്ടേക്കാം. അതിന്റെ പേരിലും പോലീസിനും വഴിപോക്കര്‍ക്കുമെല്ലാം പീഢനങ്ങളേല്‍ക്കേണ്ടിവന്നേക്കാം. ബ്ലോഗ്‌ പോലുള്ള സ്വതന്ത്രമാദ്ധ്യമങ്ങളുപയോഗിച്ച്‌ ആളുകള്‍ അതിനെയും വിമര്‍ശിച്ചേക്കാം. അപ്പോളും - “വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ ഏതാണ്ട്‌ സമാനമായ ഒരു സംഭവമുണ്ടായിരുന്നു - കണ്ണടച്ച്‌ ഇരുട്ടാക്കാതിരിക്കൂ” എന്നൊക്കെപ്പറഞ്ഞ്‌ ആളുകള്‍ വിമര്‍ശനങ്ങളില്‍ നിന്നു രക്ഷപെടാന്‍ വിഫലശ്രമവും നടത്തിയേക്കാം. ഇതൊക്കെ ഒരു ചാക്രികപ്രതിഭാസമാണെന്നു തോന്നുന്നു.

ജ്യോതിര്‍ഗമയ said...

---- സ്വന്തം പാടത്ത് കൊയ്ത്തു യന്ത്രമിറക്കാന്‍ പലരുടെയും പെര്‍മിഷന്‍ വാങ്ങിക്കണം, പടിയും കൊടുക്കണം. സ്വന്തം വീട്ടിലേക്ക് വരുന്ന ലോഡ് തനിക്കിഷ്ടമുള്ളവരെക്കൊണ്ട് ഇറക്കിപ്പിക്കുകയാണെങ്കില്‍ ചിലര്‍ക്ക് നോട്ടക്കൂലി കൊടുക്കണം. ടിപ്പര്‍ ലോറി ഉപയോഗിക്കണമെങ്കില്‍ അതിനും കൊടുക്കണം നോട്ടക്കൂലി. നെല്ലു കൊയ്യാന്‍ ആളില്ലാത്തതുകൊണ്ട് അവിടെ തെങ്ങു വച്ചാല്‍ അവിടെ വെട്ടിനിരത്തല്‍. ഇതിനൊക്കെ പുറമേ നിയമപാലകര്‍ക്ക് തല്ലും തല്ലിക്കൊല്ലലും. കോടതിയെ പുല്ലുവില. എങ്ങനെ ഈ നാടു നന്നാവാനാണ്. :-(
-----------

നാടു കൊള്ളുകേലാത്തതുകൊണ്ടായിരിക്കും നാടുവിട്ടത് ! വോട്ടൊന്നും ചെയ്യാറില്ലല്ലോ അല്ലേ?

അല്ല വോട്ടുചെയ്തിട്ട് എന്നാ കാര്യമാന്നേ. നമ്മള് വിചാരിക്കണവരൊന്നും നെയമസഭ കാണണില്ലല്ല് .

ഹൊ ഹെന്റെ കേരളം എത്ര ഭീകരം! ഇതെങ്ങനെ പിന്നെ ഇങ്ങനെയായോ എന്തോ.

പാര്‍ളമെന്റ് എലക്ഷന്‍ ഒടനേ വരും...ഹായ് ഹായ്...എന്നിട്ടു വേണം...

പാമരന്‍ said...

ഹെന്‍റെ പൊന്നു ചേട്ടന്‍മാരെ.. നകുലേട്ടാ, മായാവിച്ചേട്ടാ..

വലയില്‍ കുടുങ്ങണതൊക്കെയും മീനാണെന്നു കൂട്ടല്ലേ... ഞാനൊരു നീര്‍ക്കോലിയാരുന്നു. ചുമ്മാ എടുത്തു പുറത്തുകളഞ്ഞേരെ.

എന്‍റെ കമന്‍റു്‌ ഒന്നു മനസ്സിരുത്തി വായിച്ചിട്ടു ചീറ്റാമോ? ചുമ്മാതെ രണ്ടു പോസ്റ്റിലേക്കടിച്ച ഗോളും ഏറ്റുവാങ്ങിയിട്ടിപ്പ പിന്നേം ആശാരിച്ചിക്കാ കൊഴപ്പം..!

മാര്‍ക്കിസ്റ്റന്‍മാരെപ്പോലെത്തന്നെ നാടു കുട്ടിച്ചോറാക്കുന്നതില്‍ ഉത്തരവാദിത്തം നിങ്ങക്കുമുണ്ട്‌. അതിനു പോലീസിനെ ഉപകരണമാകാന്‍ കേരളത്തിലെ പുളിക്കാത്ത അപ്പക്കഷണം ഇതുവരെ കിട്ടാത്തതുകൊണ്ട്‌ നടന്നില്ലെന്നു മാത്രം..

മായാവിച്ചേട്ടോ.. ഞാന്‍ നന്നായിട്ടിപ്പം കേരളം നന്നായതു തന്നെ. നിങ്ങളേപ്പോലുള്ള കരിമൂര്‍ഖന്‍മാരുള്ളിടത്ത്‌ ഞാന്‍ വെരുമൊരു പൊളവന്‍.. ജീവിച്ചു പൊക്കോട്ടെ. ബസ്റ്റാന്‍റു്‌ വാസന്തീടെ ചാരിത്ര്യ ക്ളാസ്സു കണ്ട്‌ കേറിപ്പോയതാണേ.. കരേക്കൂടെ പോണ ഒറ്റക്കാലില്‌ മന്തുള്ളോനെ മന്താന്നു വിളിക്കണ ഇങ്ങേരുടെ വെള്ളത്തില്‍ മുക്കിവച്ചിരിക്കണ രണ്ടു കാലിലും മന്താണെന്ന്‌ അങ്ങു കാണുന്നുണ്ടോ ആവോ..?

Unknown said...

ഈ കമ്മ്യുണിസ്റ്റു സഖാക്കള്‍ എന്തു കുന്തമാണു നമ്മുടെ നാടിനു നല്‍കിയത്.തൊഴിലാളി സേനഹം പറഞ്ഞു വലിയ മുതലാളിമാരായ സഖാക്കളാണു നമ്മുക്ക് ചുറ്റഉമുള്ളത്

Mr. K# said...

നാടു കൊള്ളുകേലാത്തതുകൊണ്ടായിരിക്കും നാടുവിട്ടത് ! വോട്ടൊന്നും ചെയ്യാറില്ലല്ലോ അല്ലേ?

ജ്യോതിര്‍ഗമയ,
താങ്കളുടെ വിമര്‍ശനം ശരിയാണ്. ഒരു പരിധി വരെ ഇത്തരം തെമ്മാടിത്തങ്ങള്‍ അരങ്ങേറുന്നതിന് ഞാനും താങ്കളും ഉള്‍പ്പെടെയുള്ള ജനങ്ങള്‍ തന്നെയാണ് കാരണക്കാര്‍. നമ്മളൊക്കെക്കൂടെയാണല്ലോ ഇവരെ തിരഞ്ഞെടുത്ത് വിട്ടിരിക്കുന്നത്. പക്ഷെ അതൊരു മണ്ടത്തരമായിരുന്നു എന്ന് നമുക്ക് ഇപ്പോഴല്ലേ മനസ്സിലായത്. കാരണം ഇവരുടെയൊക്കെ ഉള്ളിലിരുപ്പ് ഭരണം കൈയില്‍ കിട്ടിക്കഴിഞ്ഞപ്പോളല്ലേ കാണുന്നത്. അതിനുള്ള പരിഹാരം അടുത്ത തവണ സമ്മതിദാനാവകാശം ശരിയായി ഉപയോഗിക്കുക എന്നതു തന്നെ. അതു നമുക്ക് തിരുത്താം. പക്ഷെ അഞ്ചു കൊല്ലം കഴിഞ്ഞാലും നമ്മുടെ പോലീസുകാര്‍ മാറാന്‍ പോകുന്നില്ലല്ലോ. അതു കൊണ്ട് കണ്ട അണ്ടനും അടകോടനും അവരുടെ പല്ലു തല്ലിക്കൊഴിച്ചാല്‍ നമ്മള്‍ ചോദിക്കുക തന്നെ വേണം. മാത്രമല്ല മനുഷ്യാവകാശ കമ്മീഷന്‍ ചോദിച്ച പോലെ അവരും മനുഷ്യരല്ലേ. നമ്മുടെ പലരുടെയും ചേട്ടന്മാരും അനിയന്മാരും ജോലി ചെയ്യുന്നുണ്ടാവുമല്ലോ പോലീസില്‍. നാളെ അവര്‍ക്കിതു പോലെ എന്തെങ്കിലും സംഭവിച്ചാല്‍? നാളെ താങ്കളുടെ ഒരു കടമുറി ഇവര്‍ കുത്തയാണെന്നു പറഞ്ഞ് തല്ലിപ്പൊളിച്ചാല്‍ താങ്കള്‍ എന്തു ചെയ്യും?

പറഞ്ഞു പറഞ്ഞ് നമ്മള്‍ വിഷയത്തില്‍ നിന്നും മാറിപ്പോകുന്നു എന്നു തോന്നുന്നു.

ഈ വിഷയത്തില്‍ കാണാപ്പുറം പ്രധാനമായും പറഞ്ഞിരിക്കുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്.

1. നിയമപാലകരെ ആക്രമിച്ച് അവര്‍ അറസ്റ്റു ചെയ്തു വച്ചിരിക്കുന്ന പ്രതികളെ മാര്‍ക്സിസ്റ്റുകാര്‍ രക്ഷിക്കുന്നത് ഒരു പതിവു സംഭവമായിരിക്കുന്നു.
2. ഇതു റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതും.
3. മഞ്ചേരിയില്‍ സ്പെന്‍സര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഡിവൈഎഫൈ നേതൃത്വത്തിലുള്ള ഒരു സംഘം അടിച്ചു തകര്‍ത്തു. ഒരു പോലീസുകാരന്റെ പല്ല് കല്ലേറില്‍ നഷ്ടപ്പെട്ടു.


ഈ മൂന്നു കാര്യത്തില്‍ ഏതെങ്കിലും ഒന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണെങ്കില്‍ അതു പറയൂ. അതല്ല മേല്‍പ്പറഞ്ഞ കേരളത്തിലെ മാര്‍ക്സിസ്റ്റ് പ്രവര്‍ത്തന ശൈലിയെ ന്യായീകരിക്കുന്നുവെങ്കില്‍ അതും.

ഓടോ:

"ഇതൊക്കെ എവിടെയെങ്കിലും പരാമര്‍ശിക്കപ്പെടുമ്പോള്‍ മറ്റുസംസ്ഥാനങ്ങളിലേയ്ക്ക്‌ ഓടാന്‍ ശ്രമിച്ചു പരിഹാസ്യരാകുന്നവരുണ്ട്‌" - പോസ്റ്റില്‍ തന്നെ പറഞ്ഞതു പോലെ തന്നെയാണല്ലോ കാര്യങ്ങള്‍ :-)

പാമരന്‍ said...

കംപ്ളീറ്റ്‌ ഓ.ടോ.:

അതേയതേ..

"ഗുജറാത്തോ, ഗുജറാത്തിനെപ്പറ്റി നീ മിണ്ടിപ്പോകരുത്.." എന്ന്‌ സന്ദേശത്തിലെ ശ്രീനിവാസന്‍..

അന്യസംസ്ഥാനത്തെപ്പറ്റിപറയുംബോള്‍ ആരാണോ പരിഹാസ്യരാവുന്നത്! അവിടെ നഗ്നതയുള്ളത്‌ എന്തായാലും എനിക്കല്ല.

ഞാനിവിടെ മാര്‍ക്സിസ്റ്റുകാരെ ന്യായീകരിക്കാനൊന്നും ശ്രമിച്ചിട്ടില്ല... മാര്‍ക്സിസ്റ്റുകാരുടെ അതേ കോര്‍ട്ടിന്‍റെ മറ്റേ അറ്റത്തു നിന്നു കളിക്കുന്നവര്‍ അക്രമത്തില്‍ സങ്കടപ്പെട്ട്‌ വലിയവായില്‍ നിലവിളിക്കണകാണുംബം, അമ്മയാണെ, ചൊറിഞ്ഞു കേറിപ്പോകും..

ഞാന്‍ വണ്ടി വിട്ടേയ്‌...

Unknown said...

പാമരാ,

(1) കഴിഞ്ഞ ഒരു ദശാബ്ദത്തില്‍, ബി.ജെ.പി.യെ അനുകൂലിക്കുന്നവരും അല്ലാത്തവരും എന്നിങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയം ധൃവീകരിച്ചിരിക്കുകയാണ്. ഇടത്‌-വലത്‌ എന്നൊക്കെ പണ്ടു പറഞ്ഞുനടന്നവര്‍, മാര്‍ക്സിസ്റ്റുകള്‍ക്കു തനിച്ചുനില്‍ക്കാന്‍ ശക്തിയുള്ള ഒരേയൊരു വലിയ സംസ്ഥാനവും രണ്ടു ചെറിയസംസ്ഥാനങ്ങളുമൊഴിച്ച്‌ മറ്റുള്ളി‍ടങ്ങളില്‍ മിക്കവാറും ഒരുമിച്ചാണ്. ഇരുമുന്നണിയായി നില്‍ക്കുന്ന ഇവിടെ കേരളത്തില്‍പ്പോലും പലകാര്യങ്ങളിലും അവര്‍ക്ക്‌ ഒരുമിച്ചു നിലപാടെടുക്കേണ്ടതായി വരുന്നുണ്ട്‌. അതുകൊണ്ട്‌, താങ്കള്‍ ഏതു പാര്‍ട്ടിയെ അനുകൂലിച്ചാലും ശരി - അതൊരു പ്രാദേശികകക്ഷിയായാലും ശരി - ‘ഞാന്‍ ഇരുപോസ്റ്റിലേക്കുമാണ് പന്തടിച്ചത്‌‘ എന്നു പറയുമ്പോള്‍ - ‘കൂട്ടത്തില്‍ നിന്നിട്ട്‌‌ കാലില്‍ച്ചവിട്ടുന്നോ‘ എന്ന്‌ മാര്‍ക്സിസ്റ്റുകളേക്കൊണ്ട്‌ ചോദിപ്പിക്കാമെന്നേയുള്ളൂ. ‘ഞാന്‍ വലയ്ക്കു പുറത്തുകടന്നോട്ടെ’ എന്ന മട്ടിലുള്ള പരാമര്‍ശങ്ങള്‍ക്കു പ്രസക്തിയില്ല.

മാര്‍ക്സിസ്റ്റുകളെ വിമര്‍ശിക്കാന്‍ അര്‍ഹതയും ആര്‍ജ്ജവവും ഇവിടെയിപ്പോള്‍ ബി.ജെ.പി.ക്കേയുള്ളൂ എന്നത്‌ പലകുറി വ്യക്തമായതാണ്. കണ്ണൂര്‍-നന്ദിഗ്രാം-മുതലായ ആഭ്യന്തരവിഷയങ്ങളിലും ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമറാവു അപമാനിക്കപ്പെട്ടതുപോളുള്ള വിദേശകാര്യങ്ങളിലും - എല്ലാം - അങ്ങേയറ്റം ലജ്ജാകരമായ “ആശ്രിതബോധ”ത്തോടെയാണ് യു.പി.എ.യെ അകത്തുനിന്നും പുറത്തുനിന്നും അനുകൂലിക്കുന്നവര്‍ പെരുമാറിയത്‌. അധികാരം നിലനിര്‍ത്തണമെങ്കില്‍ അങ്ങനെയൊക്കെയായേ തീരൂ എന്ന ഗതികേടുകൊണ്ടു ചെയ്തതാണെങ്കിലും ശരി - ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ ഇവരെയെല്ലാം ഒരു പരസ്പരാശ്രിതസമൂഹമായി ഒരുമിച്ചു തന്നെ കാണാനേ പറ്റൂ.

(2) ഒറ്റയ്ക്കുനിന്നു മത്സരിച്ചാല്‍ ഒന്നോ രണ്ടോ പഞ്ചായത്തില്‍പ്പോലും ഒരു പക്ഷേ ഭൂരിപക്ഷമവകാശപ്പെടാന്‍ കഴിഞ്ഞേക്കില്ലാത്ത ചെറുകക്ഷികള്‍ക്കുപോലും നിയമസഭാസാമാജികരുള്ള സംസ്ഥാനമാണു നമ്മുടേത്‌. വ്യക്ത്യാധിഷ്ഠിതമോ തത്വാധിഷ്ഠിതമോ - എന്ത്‌ രാഷ്ട്രീയമായാലും ശരി - ഏതെങ്കിലുമൊരു മുന്നണിയിലല്ലാതെ വന്നാല്‍ നിലനില്‍പ്പില്ലെന്നു തിരിച്ചറിഞ്ഞ്‌ എത്ര അപമാനകരമായ സ്ഥിതിവിശേഷമുണ്ടായാലും വേണ്ടില്ല എന്നുവച്ച്‌ മുന്നണിയില്‍ നിന്ന്‌ മുന്നണിയിലേക്കു കൂടുമാറുന്ന കാഴ്ചകള്‍ അനവധി. അത്തരം സംഭവങ്ങളരങ്ങേറുന്ന മട്ടില്‍ ധൃവീകരിക്കപ്പെട്ടുകിടക്കുന്ന ഇവിടുത്തെ മുന്നണിരാഷ്ട്രീയത്തേക്കുറിച്ചും - അതിനിടയില്‍ ഒറ്റയ്ക്കു നിന്ന്‌ പൊരുതിയിട്ടും നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടുള്ള ബി.ജെ.പി.യുടെ പ്രാദേശികശക്തിദൌര്‍ബല്യങ്ങളേക്കുറിച്ചും - വ്യക്തമായ കാഴ്ചപ്പാടില്ലാത്തതുകൊണ്ടാണ് താങ്കള്‍ക്ക്‌ ‘അപ്പക്കഷണം’ എന്നൊക്കെ പറയേണ്ടിവന്നത്‌.

(3) മാര്‍ക്സിസ്റ്റ്‌ അക്രമങ്ങള്‍ - ഈ പോസ്റ്റിലും കഴിഞ്ഞപോസ്റ്റിലുമായി എണ്ണമിട്ടു നിരത്തിയിരിക്കുന്ന സമകാലീനസംഭവങ്ങള്‍ പരിഗണിച്ചിട്ട്‌ - അവയൊക്കെ നിസാരമാണ് - ബി.ജെ.പി.യാണ് അതിലും കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത്‌ എന്നു വാദിക്കാന്‍ മുതിരുന്ന താങ്കളുടെ ധൈര്യത്തെയോര്‍ത്ത്‌ അത്ഭുതം കൂറാതെ വയ്യ. താങ്കള്‍ രണ്ടുപോസ്റ്റ്കളും വായിച്ചിട്ടില്ലേ എന്നു പോലും തോന്നിപ്പോകുന്നു. മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ഒറ്റക്കാലില്‍ മാത്രമേ മന്തുള്ളൂ എന്നും മറുവശത്ത്‌‌ ഇരുകാലിലും മന്താണ് എന്നും നിങ്ങള്‍ ആലങ്കാരികമായി അങ്ങു പ്രയോഗിച്ചുവെന്നേയുള്ളോ അതോ കാര്യമായിത്തന്നെ പറഞ്ഞതാണോ? കാര്യമായിത്തന്നെ പറഞ്ഞതാണെങ്കില്‍, രണ്ടുപോസ്റ്റുകളും ഒരിക്കല്‍കൂടി മനസ്സിരുത്തിവായിച്ചിട്ട്‌ എന്തുകൊണ്ടാണ് അങ്ങനെ തോന്നിയത്‌ എന്നു പറഞ്ഞുതന്നിരുന്നെങ്കില്‍ നന്നായിരുന്നു.

(4) മറ്റൊരു കമന്റില്‍, ‘മാര്‍ക്സിസ്റ്റുകാരുടെ അതേ കോര്‍ട്ടിന്റെ മറുവശത്തുനിന്നു കളിക്കുന്നവര്‍’ എന്നു താങ്കളെഴുതിയതിനെ ശുദ്ധ അറിവില്ലായ്മ എന്നല്ലാതെ എന്താണു വിളിക്കേണ്ടതെന്നറിയില്ല. മൊത്തത്തിലുള്ള സ്ഥിതിവിശേഷമാണോ അതോ ഏതെങ്കിലും സംഭവങ്ങള്‍ മാത്രമാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്നറിയില്ല. എന്തായാലും അതു തെറ്റാണ്.

ഇനിയിപ്പോള്‍ - കണ്ണൂര്‍ സംഭവങ്ങളാണെങ്കില്‍പ്പോലും - യാഥാര്‍ത്ഥ്യങ്ങളേപ്പറ്റി തികച്ചും അജ്ഞതയുള്ളൊരാള്‍ക്കേ അങ്ങനെ പറയാനാവൂ എന്നു പറയട്ടെ. അതുപക്ഷേ - ഒരു കുറ്റപ്പെടുത്തലായി കണക്കാക്കേണ്ടതില്ല. വെറുതെ പത്രവാര്‍ത്തകള്‍ വായിച്ചുതള്ളാനല്ലാതെ - എന്തൊക്കെയാണു യഥാര്‍ത്ഥസ്തിതിവിശേഷമെന്ന്‌ അന്വേഷിക്കാനും കണ്ടെത്താനും‍ അപൂര്‍വ്വം ചിലര്‍ക്കേ സമയമുണ്ടാവാറുള്ളൂ.

(5) ‘ഗുജറാത്തിനേക്കുറിച്ചു മിണ്ടരുത്‌‘ എന്നു പറയും എന്നതൊക്കെ താങ്കളുടെ പ്രതീക്ഷമാത്രമാണ്. അത്‌ ഇപ്പോളും ഒരു ആയുധമാണ് എന്നത്‌ ഒരു തോന്നല്‍ മാത്രവും. ബി.ജെ.പി.ക്കാര്‍ക്ക്‌ ഒളിച്ചോടേണ്ടിവരുന്ന ഒരു വാക്കല്ല ഗുജറാത്ത്‌. അന്നും ഇന്നും. എന്തിനും ഏതിനും - യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ - സകലകാര്യങ്ങള്‍ക്കും സമ്പൂര്‍ണ്ണമായി കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം നിഷേധാത്മകപ്രചാരണം ബി.ജെ.പി.യുടെ വളര്‍ച്ചയെ വളരെയധികം സഹായിച്ചിട്ടുകൂടിയുള്ളതുകൊണ്ട്‌ പ്രത്യേകിച്ചും.

പക്ഷേ - വയനാട്ടില്‍ മാദ്ധ്യമപ്രവര്‍ത്തകരെ തല്ലിയതും - കോഴിക്കോട്‌ കൂലിപ്പണിക്കാരനെ ജീവച്ഛവമാക്കിയതും - മഞ്ചേരിയില്‍ പോലീസുകാരന്റെ പല്ലെറിഞ്ഞുകൊഴിച്ചതുമായ കാര്യമൊക്കെ പറയുമ്പോള്‍പ്പോലും - ‘ഗുജറാത്ത്‌‘ എന്നു തിരിച്ചുപറഞ്ഞാല്‍ അതു പരിഹാസ്യമായിത്തോന്നുന്നതില്‍ എന്തു തെറ്റാണുള്ളത്‌? പൊട്ടിച്ചിരിപ്പിക്കുന്ന നിലപാടാണത്‌.

തങ്ങള്‍ക്കു ശക്തിയുള്ളിടങ്ങളില്‍ മറ്റുള്ളവരെ അനങ്ങാന്‍ സമ്മതിക്കാതെ പരമാവധി അടിച്ചമര്‍ത്തുക - തലപൊക്കി നോക്കുന്നവരെ കുത്തുക വെട്ടുക കൊല്ലുക - തുടങ്ങിയ നയങ്ങളൊക്കെ മാര്‍ക്സിസ്റ്റുകോട്ടകളിലല്ലാതെ മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല. ബി.ജെ.പി.ക്കു ശക്തികേന്ദ്രങ്ങളുള്ള സകല സംസ്ഥാനങ്ങളും - കേരളത്തില്‍ അവിടവിടങ്ങളിലായുള്ള പോക്കറ്റുകളും - എ.ബി.വി.പി. മാത്രമുള്ള ചില കോളേജുകളും - ഏതൊക്കെ ഉദാഹരണമെടുത്താലും ശരി - അക്രമങ്ങളുടേയും അടിച്ചമര്‍ത്തലിന്റേയും അസഹിഷ്ണുതയുടേയുമൊക്കെ കാര്യത്തില്‍ മാര്‍ക്സിസ്റ്റുകോട്ടകളുമായി ഒരു തരത്തിലും താരതമ്യം ചെയ്യാവുന്ന ഒരു സാഹചര്യമല്ല അവിടങ്ങളിലുള്ളത്‌. വെറുതെ തര്‍ക്കത്തിനായി എന്തെങ്കിലും പറഞ്ഞിട്ടുകാര്യമില്ല. മറിച്ചൊരഭിപ്രായമുണ്ടെങ്കില്‍ തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നതില്‍ വിരോധമില്ല. നമുക്ക്‌ എല്ലായിടത്തും പോയി പരിശോധിക്കാനാവില്ലല്ലോ. ഇതുവരെ അങ്ങനെ കേട്ടിട്ടില്ല എന്നു പറയാനേ കഴിയൂ..

Unknown said...

ഇതുകൂടിപ്പറയാതെ വയ്യ.

പാമരന്‍ എന്ന സുഹൃത്തിന്റെ രാഷ്ട്രീയാനുഭാവം അറിയില്ല. പ്രത്യേകിച്ച്‌ ഏതെങ്കിലും പ്രസ്ഥാനത്തോട്‌ അനുഭാവമുണ്ടായിക്കൊള്ളണമെന്നുമില്ല. എന്തായാലും അദ്ദേഹം ഒരു കോണ്‍ഗ്രസുകാരനാവാതിരിക്കട്ടെ എന്നു വിചാരിച്ചു പോകുന്നു. ഇവിടെപ്പറഞ്ഞ സകല സംഭവങ്ങളുടെയും തുടര്‍ച്ചയെന്നോണം - ഇന്നലെ കിട്ടിയ വാര്‍ത്ത - കാസര്‍ഗോഡ്‌ പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കള്‍ പങ്കെടുത്ത യോഗത്തിന്‌ മാര്‍ക്സിസ്റ്റുകള്‍ കല്ലെറിഞ്ഞു എന്നതാണ്‌. അക്രമങ്ങളുടെ ഈയൊരു തുടര്‍ച്ച - തങ്ങള്‍ക്കാരേയും പേടിക്കേണ്ടെന്ന മാര്‍ക്സിസ്റ്റുകളുടെ ഈ ഭാവം - ഇതൊക്കെ ചോദ്യം ചെയ്യപ്പെടുന്ന ഒരു വേദിയിലാണ്‌ അദ്ദേഹം പ്രശ്നങ്ങള്‍ മറ്റുള്ളവരുടെ തലയിലിടാന്‍ ശ്രമിച്ചുകാണുന്നത്‌!

ഇനി, ഇന്നത്തെ വാര്‍ത്തയനുസരിച്ചാണെങ്കില്‍, പത്തനംതിട്ടയില്‍ കോണ്‍ഗ്രസുകാരാണു പ്രശ്നമുണ്ടാക്കിയിരിക്കുന്നത്‌. അതിനെയും പാമരന്‍ എങ്ങനെ കാണുമെന്നറിയില്ല. കാലിന്റെ മന്തിന്റെ അളവിനേക്കുറിച്ചുള്ള ഒരു നിലപാടെടുക്കാന്‍ ബുദ്ധിമുട്ടായേക്കും.

എസ്‌.എഫ്‌.ഐ.യെ മാത്രമല്ല സി.പി.എമ്മിനെ മൊത്തത്തില്‍ത്തന്നെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഇന്നാണു കണ്ടത്‌. അതിന്റെ ആദ്യ കമാന്‍ഡോകളിലൊരാളായിരുന്ന - ഇപ്പോള്‍ കോണ്‍ഗ്രസ്‌ മുന്നണിയിലുള്ള എം.വി.ആര്‍. ആണ്‌ അതു പറഞ്ഞതെന്നതാണു കൌതുകകരം. ഇക്കാര്യങ്ങളേക്കുറിച്ചൊക്കെ ആലോചിച്ചാല്‍ പാമരന്‍ ആകെ കുഴങ്ങിപ്പോകാനിടയുണ്ട്‌.

ആകെക്കൂടി ചെയ്യാവുന്നത്‌ ഇതാണ്‌. ഇന്നത്തെ മറ്റൊരു അക്രമവാര്‍ത്തയായ സഭാതര്‍ക്കവും പള്ളിയിലെ കത്തിക്കുത്തും സൂചിപ്പിച്ച്‌ അതിനു പിന്നിലും ബി.ജെ.പി.യാണെന്നും ഒറീസയിലാണ്‌ (അവിടമാണിപ്പോള്‍ നുണപ്രചാരകര്‍ ലക്‌‌ഷ്യം വച്ചിരിക്കുന്ന പുതിയ സംസ്ഥാനം) അതിന്റെ ആസൂത്രണം നടന്നതെന്നും ഒരു ആരോപണം വച്ചുകാച്ചുക എന്നതാണ്‌. ശിവരാജ്പാട്ടീല്‍ പറന്നെത്തി ആശ്വാസധനം പ്രഖ്യാപിക്കുകയും ന്യൂനപക്ഷകമ്മീഷന്റെ സിറ്റിംഗ്‌ വരികയും - കൂസിസ്റ്റുകള്‍ മത്സരിച്ച്‌ പ്രകടനം നടത്തുകയുമൊന്നും ചെയ്യാത്തതുകൊണ്ട്‌ - ആ ആരോപണം രാഷ്ട്രീയക്കാര്‍ ഇതുവരെ ഏറ്റുപിടിച്ചിട്ടില്ലെന്ന്‌ ജനങ്ങള്‍ മനസ്സിലാക്കിക്കൊള്ളും.

പാമരന്‍ said...

സുഹൃത്തേ,

ഈ ചര്‍ച്ച ഓഫ്‌ ടോപ്പിക്കിലേക്ക്‌ വല്ലാതെ നീണ്ടു പോയതില്‍ മാപ്പ്‌.

എന്‍റെ ആദ്യത്തെ കമന്‍റിന്‍റെ കാതല്‍ ഇത്ര മാത്രമായിരുന്നു: 'സിപിഎം നെപ്പോലെത്തന്നെ അക്രമരാഷ്ട്രീയക്കാരാണ്‌ ബീജേപീയും. എന്നിട്ട്‌ ഒരു ബീജേപീ കാരന്‍ സിപിഎം അവിടെ മാന്തുന്നുണ്ടേയ്‌, ഇവിടെ ചൊറിയുന്നുണ്ടേയ്‌, ന്നൊക്കെ പറയുംബോള്‍ തമാശ തോന്നുന്നു'.

എന്നിട്ടവിടെ അതു വിട്ടിട്ട്‌ ഞാന്‍ പോയത്താണ്‌. പക്ഷേ ഞാന്‍ ഒരു മര്‍ക്സിസ്റ്റ്‌ കാരനാണ്‌ എന്നു കരുതി എന്‍റെ നേരെ കൊംബുമെടുത്തോണ്ട്‌ വന്നപ്പോഴാണ്‌ മറുപടി പറയാന്‍ ഞാന്‍ തിരിച്ചു വന്നത്‌.

സീപീഎം അക്രമം കാണിച്ചില്ലെന്നോ അവരു കാണിച്ചത്‌ അക്രമമല്ലെന്നോ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. ബീജേപി കാരും അക്രരാഷ്ട്രീയത്തിന്‍ടെ ആളുകളാണെന്നാണ്‌ ഞാന്‍ പറഞ്ഞത്‌. നിങ്ങളുടെ വാളുകളില്‍ നിന്ന്‌ കണ്ണൂരു്‌ ഒരു തുള്ളിച്ചോരയെങ്കിലും വീണിട്ടുണ്ടെന്നു സമ്മതിക്കുന്നെങ്കില്‍, അതിനിനി വേറൊരു തെളിവും വേണ്ട.

ഗുജറാത്തില്‍ നിങ്ങള്‍ക്കു നാണിക്കാനൊന്നുമില്ലായെന്നാണു പറയുന്നതെങ്കില്‍ എനിക്ക്‌ ഇനി ഒന്നും പറയാനില്ല. സ്വല്‍പം കൂടി ഹൃദയവിശാലത ആര്‍ജ്ജിച്ച്‌ മനുഷ്യനെ മനുഷ്യനായി കാണാന്‍ ശ്രമിക്കൂ സുഹൃത്തേ എന്ന ഒരു അഭ്യര്‍ത്ഥന മാത്രം.

ബിജേപിയുടെ കേരളത്തിലെ ശക്തിയെക്കുറീച്ച്‌ എനിക്ക്‌ ഗ്രാഹ്യമുണ്ട്‌. നിങ്ങള്‍ക്ക്‌ അധികാരം ഇതുവരെ കൈവരാത്തതിന്‍റെ ചൊരുക്കുണ്ട്‌ എന്നേ പറഞ്ഞുള്ളൂ.

ഇനി എന്‍റെ രാഷ്ട്രീയം. ഞാനൊരു കമ്മ്യൂണീസ്റ്റാണ്‌. നിഷ്പക്ഷനായ കമ്മൂണിസ്റ്റ്. സീപീഎം കാരനല്ല. അതുകൊണ്ട്‌ കണ്ണൂരില്‍ പൊലിഞ്ഞതും ഗോദ്രയിലും വെസ്റ്റ്‌ ബേക്കറിയിലും കത്തിപ്പോയതും ഒരേ പോലത്തെ മനുഷ്യ ജീവനുകളാണെന്നു ഞാന്‍ കരുതുന്നു. ഇതംഗീകരിക്കാന്‍ കഴിയാത്ത നിങ്ങളോട്‌ ഇനി ഇതേപറ്റി തര്‍ക്കിക്കുന്നതില്‍ അര്‍ത്ഥമില്ലാത്തതുകൊണ്ട്‌ ഞാന്‍ പിന്‍വാങ്ങുന്നു.

നിങ്ങളുടെ മുന്‍പുള്ള പോസ്റ്റുകളും വായിച്ചിട്ടുണ്ട്‌. ഇനിയും വായിക്കുകയും ചെയ്യും. ഇതിവിടെ വിട്ടിട്ടു പോകുന്നു.

ജ്യോതിര്‍ഗമയ said...

കുതിരവട്ടാ, മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ കാണിച്ചു എന്ന് നകുലന്‍ ഉന്നയിക്കുന്ന ആരോപണം വാര്‍ത്തയായി ഞാനും കണ്ടതാണ്. അത്തരം തോന്ന്യാസങ്ങളും ജനാധിപത്യവിരുദ്ധമായ പരിപാടികളും വച്ചുപുലര്‍ത്തുന്ന ഏതൊരു പാര്‍ട്ടിയും വിമര്‍ശിക്കപ്പെടണം - മാര്‍ക്സിസ്റ്റ് ആര്‍.എസ്സെ.സ്സ് കോണ്‍ഗ്രസ് വേര്‍തിരിവുകള്‍ ഇല്ലാതെതന്നെ.

എന്നാല്‍ നകുലന്‍ ഈ പോസ്റ്റിലും കമന്റിലുമൊക്കെയായി വിതറുന്ന സന്ദേശം മാര്‍ക്സിസ്റ്റ് വിരുദ്ധതയല്ല, ഒരുതരം സംഘപരിവാരപുളകമാണ്. അതിന് അയാളുടെ കമന്റുകളിലെ തെളിവുകള്‍ തന്നെ ധാരാളമല്ലേ ?

______________________

---മാര്‍ക്സിസ്റ്റുകളെ വിമര്‍ശിക്കാന്‍ അര്‍ഹതയും ആര്‍ജ്ജവവും ഇവിടെയിപ്പോള്‍ ബി.ജെ.പി.ക്കേയുള്ളൂ എന്നത്‌ പലകുറി വ്യക്തമായതാണ്---

അര്‍ഹത ! എവിടുന്നു കിട്ടി സാറേ അത് ???

---കണ്ണൂര്‍-നന്ദിഗ്രാം-മുതലായ ആഭ്യന്തരവിഷയങ്ങളിലും ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമറാവു അപമാനിക്കപ്പെട്ടതുപോളുള്ള വിദേശകാര്യങ്ങളിലും - എല്ലാം - അങ്ങേയറ്റം ലജ്ജാകരമായ “ആശ്രിതബോധ”ത്തോടെയാണ് യു.പി.എ.യെ അകത്തുനിന്നും പുറത്തുനിന്നും അനുകൂലിക്കുന്നവര്‍ പെരുമാറിയത്‌.---

അയ്യടാ! അപ്പം ഗുജറാത്തിനെപ്പറ്റി മിണ്ടരുത്, ഇവിടുത്തെക്കാര്യം പറയുമ്പോള്‍ മറുനാട്ടിലെ കാര്യം പറയുന്നത് പരിഹാസ്യമാണ് എന്നൊക്കെ വച്ചു കീച്ചിയിട്ട് നാഴികയൊന്നു കഴിഞ്ഞില്ല! അമ്പമ്പോ ഫയങ്കരം തന്നെ !

---ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമറാവു അപമാനിക്കപ്പെട്ടതുപോളുള്ള വിദേശകാര്യങ്ങളിലും --

ചൈനയിലെ അംബാസിഡര്‍ അപമാനിക്കപ്പെട്ടപ്പോഴും ചൈനാ വിധേയത്വം കാണിച്ച മാര്‍ക്സിസ്റ്റുകാരെ പറ്റിയോര്‍ത്ത് ചോരതെളയ്ക്കണ നകുലന് പണ്ട് എന്‍.ഡി.എ കേന്ദ്രം ഭരിച്ചസമയത്ത് ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ ജട്ടി പോലും വിദേശത്ത് അഴിച്ചു പരിശോധിച്ച വാര്‍ത്ത ഓര്‍മ്മ കാണുമല്ലോ അല്ലേ ? അന്ന് ആരാണ് പ്രതിഷേധിച്ചത് ആവോ!

---ഒറ്റയ്ക്കുനിന്നു മത്സരിച്ചാല്‍ ഒന്നോ രണ്ടോ പഞ്ചായത്തില്‍പ്പോലും ഒരു പക്ഷേ ഭൂരിപക്ഷമവകാശപ്പെടാന്‍ കഴിഞ്ഞേക്കില്ലാത്ത ചെറുകക്ഷികള്‍ക്കുപോലും നിയമസഭാസാമാജികരുള്ള സംസ്ഥാനമാണു നമ്മുടേത്‌.---

ബി.ജേ.പ്പീ ഒറ്റയ്ക്കു നിന്നു മത്സരിച്ച പഴങ്കഥകളൊന്നും പറയിക്കരുതേ.

എലക്ഷനാവുമ്പം വോട്ടു വില്‍ക്കാന്‍ നാണമില്ലാതെ കോണ്‍ഗ്രസിന്റെയും മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെയും തിണ്ണനിരങ്ങിയിരുന്ന അഡ്വക്കേറ്റ് ശ്രീധരന്‍പിള്ളയെ തിരുവനന്തപുരത്തെ പത്രകാര്‍ക്ക് ഇപ്പോഴും നന്നായി ഓര്‍മ്മകാണും. സി.കെ പപ്പനാവന്‍ രായ്ക്കുരാമാനം തോറ്റു നാണം കെട്ട് (അതും തലേപ്രാവശ്യം ഭാജപ്പാ മത്സരിപ്പിച്ച രാജഗോപാലിന് രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞ മണ്ഡലത്തില്‍) ഓടിയ കഥ പാടിക്കല്ലേ സാറേ!

---തങ്ങള്‍ക്കു ശക്തിയുള്ളിടങ്ങളില്‍ മറ്റുള്ളവരെ അനങ്ങാന്‍ സമ്മതിക്കാതെ പരമാവധി അടിച്ചമര്‍ത്തുക - തലപൊക്കി നോക്കുന്നവരെ കുത്തുക വെട്ടുക കൊല്ലുക - തുടങ്ങിയ നയങ്ങളൊക്കെ മാര്‍ക്സിസ്റ്റുകോട്ടകളിലല്ലാതെ മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല. ---

അയ്യോ പാവങ്ങള്‍!
ഈ പറയുന്നതു കേട്ടാല്‍ തോന്നും കണ്ണൂരെ ഇപ്പോള്‍ കുപ്രസിദ്ധമായ അക്രമങ്ങളത്രയും ഏകപക്ഷീയമായി മാര്‍ക്കിസ്റ്റ് പോക്കിരികള്‍ നടത്തിയതാണെന്ന്. പാവം ആര്‍.എസ്.എസ്സുകാര്‍. അവരവിടെ റോഡുവക്കില്‍ പച്ചവെള്ളം ചവച്ചു കുടിച്ചുകൊണ്ടിരുന്ന ഇള്ളക്കുഞ്ഞുങ്ങളല്യോ! ഏഴെട്ട് മാസങ്ങളായി എത്രപേര്‍ കൊലചെയ്യപ്പെട്ടതിനുശേഷമാണ് മാര്‍ക്സിസ്റ്റു ഗുണ്ടകള്‍ തിരിച്ചടി തുടങ്ങിയത് എന്ന് നിങ്ങള്‍ പറയില്ലായിരിക്കാം. പക്ഷേ നാട്ടാര്‍ക്കറിയാം.

അക്രമം ആരു നടത്തിയാലും അക്രമം തന്നെ. നകുലന്‍ അടിച്ചു വിടുന്നതുകേട്ടാല്‍ തോന്നും അങ്ങേരുടെ പാര്‍ട്ടിക്കാരെപോലെ ശുദ്ധരും അഹിംസാവാദികളും ലോകത്ത് വേറേയില്ലെന്ന്.
മാനവികത എന്നൊക്കെ പറഞ്ഞ് തട്ടിപ്പുനടത്തുന്നത് മാര്‍ക്സിസ്റ്റുകാര്‍ മാത്രമല്ല. സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ പോകുന്നവരെ എന്തു വിളിക്കണം ?

ഇനി ഇതെഴുതുന്നവന്റെ രാഷ്ട്രീയം തപ്പി വരണമെന്നില്ല.പാര്‍ട്ടി മാറ്റിനിര്‍ത്തി വ്യക്തികളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും മാത്രം നോക്കി വോട്ടുകുത്തുന്ന ഒരു ശരാശരി മധ്യവര്‍ഗ്ഗ പൌരന്‍ മാത്രം.

ചങ്കരന്‍ said...

ചായമല്ല,
ചോരയാല്‍ നിറം പകര്‍ന്നതീക്കൊടി...

വാക്കിനല്ല,
തോക്കിനൊടു തോറ്റതില്ലിതീക്കൊടി....

നോക്കിനില്കെ,
കൂണുപോല്‍ മുളച്ചതല്ലിതീക്കൊടി...

വൈരമല്ല,
വര്‍ഗ്ഗശക്തിയാല്‍ പറന്നതീക്കൊടി....

ലാല്‍സലാം

Unknown said...

പാമരാ,

ഒരാള്‍ ഒരു സംഘപരിവാര്‍ അനുഭാവിയായിമാറിയാല്‍ അയാള്‍ക്കു സംഭവിക്കുന്ന മാറ്റങ്ങളിലൊന്ന്‌ - കേരളത്തിലെ സാഹചര്യമനുസരിച്ച്‌ - ഇതാണ്. അയാള്‍ എന്താണു ചിന്തിക്കുന്നതെന്ന്‌ മറ്റുള്ളവര്‍ സ്വയമങ്ങു തീരുമാനിക്കാന്‍ തുടങ്ങും. അയാള്‍ എന്താണു പറഞ്ഞതെന്ന്‌ - എന്താണു ചെയ്തതെന്ന്‌ - ഒക്കെ മറ്റുള്ളവര്‍ സ്വന്തം ഇഷ്ടത്തിനും ഭാവനയ്ക്കും അനുസരിച്ചങ്ങു തീരുമാനിച്ചുറപ്പിക്കുകയാണ്. വല്ലാത്തമുന്‍‌വിധിയോടും തിടുക്കത്തോടും കൂടെ. ഇതൊക്കെക്കണ്ടു മനം മടുത്തിട്ടുതന്നെയാണ് പലരും അവരേക്കുറിച്ചു കൂടുതലറിയാന്‍ ശ്രമിച്ചു തുടങ്ങുന്നത്‌.

‘ഗുജറാത്തില്‍ നാണിക്കാനൊന്നുമില്ലാ”യെന്നത്‌ എന്റെ വാക്കല്ല - താങ്കളുടേതാണ്. “ഒളിച്ചോടേണ്ടതില്ല” എന്നാണു ഞാന്‍ പറഞ്ഞത്‌. അവിടെ അപമാനമുണ്ടാക്കുന്ന കാര്യങ്ങളും അഭിമാനമുണ്ടാക്കുന്ന കാര്യങ്ങളും അങ്ങനെ പലതും സംഭവിച്ചിട്ടുണ്ട്‌. അങ്ങനെയൊരു വാക്കുമാത്രം ഉച്ചരിച്ച്‌ ഒരാള്‍ കടന്നു കളഞ്ഞാല്‍ ഒരു ബി.ജെ.പി.അനുഭാവിയെ നിശ്ശബ്ദനാക്കാം എന്നതോന്നല്‍ തെറ്റാണ് എന്നതാണു സന്ദേശം. കലാപം മാത്രമാണുദ്ദേശിക്കുന്നതെങ്കില്‍ - വളരെ വലിയ വിഷയമാണ് - ധാരാളം സംസാരിച്ചിട്ടുണ്ട്‌. ബി.ജെ.പി.അനുഭാവം ശക്തമായതിനു മുമ്പും പിമ്പും ഒക്കെ തുറന്നമനസ്സോടെ തന്നെ ധാരാളം സംസാരിച്ചിട്ടുണ്ട്‌ ആ വിഷയത്തില്‍. പാര്‍ട്ടിയെ കുറ്റപ്പെടുത്താനുള്ള അവസരം വിനിയോഗിക്കുക എന്നതല്ലാതെ - ഒരു സദുദ്ദേശത്തോടെയോ പ്രശ്നങ്ങളാവര്‍ത്തിക്കരുത്‌ എന്ന ചിന്തയോടെയോ തുറന്നമനസ്സൊടെയോ അല്ല ഒരാള്‍ പോലും ഒരു ചര്‍ച്ചനടത്തുന്നത്‌ എന്നതു തിരിച്ചറിഞ്ഞിട്ടുമുണ്ട്‌ - അനേകം തവണ. പറഞ്ഞിട്ടുള്ളതെല്ലാം ഓരോരുത്തരോടും ആവര്‍ത്തിക്കുന്നതു പ്രായോഗികമല്ല.

എല്ലായിടത്തും പൊലിയുന്നത്‌ ഒരേ തരത്തിലുള്ള മനുഷ്യജീവനാണെന്നു പറഞ്ഞതു മനസ്സിലായി. പക്ഷേ അതംഗീകരിക്കാന്‍ ഞാന്‍ തയ്യാറല്ല എന്നു സ്വയമങ്ങുപ്രഖ്യാപിച്ച്‌ ഓടുന്നത്‌ - ഞാന്‍ മുമ്പു പറഞ്ഞ ശൈലിതന്നെയാണ്. അതേക്കുറിച്ചിനി “തര്‍ക്കിക്കാ“നില്ല എന്നും പറയുന്നു. ശരിയാണ് - അതിന്റെ ആവശ്യമില്ലല്ലോ. സംഘപരിവാര്‍ എന്തു പറയുന്നു - ചിന്തിക്കുന്നു - എന്നൊക്കെ നിങ്ങള്‍ തന്നെയല്ലേ തീരുമാനിക്കുന്നത്‌. അപ്പോള്‍ സംഭാഷണം തുടര്‍ന്നാല്‍ത്തന്നെ എന്തൊക്കെയാവും പറയുക എന്ന് ഇപ്പോള്‍ത്തന്നെ താങ്കള്‍ക്കറിവുണ്ടാകുമല്ലോ. അപ്പോള്‍പ്പിന്നെ സംസാരിച്ചു സമയം കളയണമെന്നില്ല.

പിന്നെ, ബി.ജെ.പി.ക്ക്‌ ഇവിടെ അധികാരം ഇതുവരെ കൈവരാത്തതിന്റെ “ചൊരുക്കുണ്ട്‌“ എന്നു പറയുന്നതിനൊക്കെ മറുപടി പറയണമെങ്കില്‍ - ഇത്തരമൊരു വേദിയില്‍ ബുദ്ധിമുട്ടാണ്. ആപ്പറയുന്നതു തികഞ്ഞ അസംബന്ധമാണെന്നു മാത്രം പറഞ്ഞുവയ്ക്കുന്നു. എത്രനാളായി സുഹൃത്തേ ഈ അധികാരം എന്ന വാക്കൊക്കെ ബി.ജെ.പി.യുമായി ബന്ധപ്പെട്ടു പറഞ്ഞുതുടങ്ങിയിട്ട്‌? കൂടുതല്‍ വിശദീകരണത്തിനു മുതിരുന്നില്ല. തന്റെ വീട്‌ മാര്‍ക്സിസ്റ്റുകള്‍ തകര്‍ത്ത്‌ അതിനു നടുവില്‍ തെങ്ങുവച്ചപ്പോള്‍‍ - അതൊന്നു നേരിട്ടുപോയി കാണാന്‍ പോലും സാധിക്കാതെ പത്രത്തില്‍ കണ്ട്‌ അറിയേണ്ടിവന്ന സംഘപ്രവര്‍ത്തകന്‍- കഴിഞ്ഞയിടെ മാവേലിക്കരയില്‍ തങ്ങളുടെ വീട്‌ മാര്‍ക്സിസ്റ്റുകള്‍ അഗ്നിക്കിരയാക്കിയപ്പോള്‍ വെന്തുമരിക്കാന്‍ ഇഷ്ടപ്പെടാതെ ചാടി രക്ഷപെടാന്‍ ശ്രമിച്ച്‌ പരിക്കേറ്റുകിടക്കുന്നവര്‍ - കേറിക്കിടക്കാന്‍ ഇടമില്ലാതെ തീവണ്ടിബോഗികള്‍ക്കുള്ളില്‍ കിടന്നുറങ്ങിയിട്ടുള്ളവര്‍ - അങ്ങനെയങ്ങനെ അനവധിപേര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകമാത്രം ചെയ്യുന്നു.

പിന്നെ, “മാര്‍ക്സിസ്റ്റുകള്‍ അക്രമം കാണിച്ചില്ലെന്നു പറഞ്ഞില്ല - മറ്റവരും ചെയ്തിട്ടുണ്ട്‌ എന്നേ പറഞ്ഞുള്ളൂ” എന്ന താങ്കളുടെ വാദം തെറ്റാണ്. മാര്‍ക്സിസ്റ്റുകളുടെ ചെയ്തികളെ നിസ്സാരവത്കരിക്കുകയും സാമാന്യവത്കരിക്കുകയും ബി.ജെ.പി.ക്കാര്‍ അതിനേക്കാള്‍ എത്രയോ അധികം ചെയ്തിരിക്കുന്നു എന്നൊരു പ്രതീതിയുണ്ടാക്കുകയും ചെയ്യുന്നതുപോലെയാണ് താങ്കളുടെ തുടര്‍കമന്റുകള്‍ വായിച്ചാല്‍ തോന്നുക. കാലിലെ മന്തു പ്രയോഗവും മറ്റും പ്രത്യേകിച്ചും.

കണ്ണൂരില്‍ ഒരു തുള്ളിച്ചോരയെങ്കിലും വീണിട്ടുണ്ടെങ്കില്‍ - എന്നതു നല്ലൊരു കുരുക്കാണ്. പതിവുള്ള സംഘപരിവാര്‍ വിരുദ്ധകുരുക്ക്‌. അവിടെ ആദ്യത്തെ കൊലപാതകവും അവസാനത്തെ കൊലപാതകവും നടത്തിയ - ഇടയ്ക്കുള്ളവയില്‍ ഏകപക്ഷീയമായി നടന്നത്‌ എല്ലാം നടത്തിയ - മാര്‍ക്സിസ്റ്റുകള്‍ പറയുന്നതും അതുതന്നെയാണ് - സംഘപ്രവര്‍ത്തകര്‍ ചോരവീഴ്ത്തുന്നു! നമുക്കൊക്കെ പറയാന്‍ വളരെ എളുപ്പമാണു സുഹൃത്തേ. കണ്ണൂരിലെ സംഘപ്രവര്‍ത്തകര്‍ക്കു സന്യാസിയായി ജീവിക്കാന്‍ കഴിയാത്തതെന്തെന്ന്‌ അവര്‍ തന്നെ പറയുന്നതു ശ്രദ്ധിക്കുന്നതല്ലേ അതിന്റെ ശരി? ഇവിടെ റൈറ്റ്‌ക്ലിക്കു ചെയ്ത്‌ - 'Save target as' - ഉപയോഗിച്ച്‌ ഓഡിയോ ഫൈല്‍ സേവു ചെയ്ത്‌ കേട്ടുനോക്കുക. നഷ്ടങ്ങളേ ഉണ്ടാവൂ എന്ന്‌ ഉറപ്പായറിഞ്ഞിട്ടും - ആയുധമെടുക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ചിലതിനേപ്പറ്റി അവിടെ പറഞ്ഞിട്ടുണ്ട്‌. ഒരു മണിക്കൂറോളം നീണ്ട അതു മുഴുവന്‍ കേട്ടതിനുശേഷം ഇക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതാവും ശരി. ഇതുപോലെ പലകാര്യങ്ങളിലും - നമ്മളറിയാത്ത അനേകം ഘടകങ്ങളുണ്ട്‌. അറിയണമെന്നുള്ളവര്‍ക്ക്‌ അറിയാന്‍ പാകത്തില്‍ അവ ലഭ്യവുമാണ്.

പിന്നെ, ‘ഹൃദയവിശാലതയോടെ മനുഷ്യനെ മനുഷ്യനായിക്കാണണം‘ എന്ന പതിവു പ്രയോഗമുണ്ടല്ലോ - ആ പ്രയോഗം - അതുതന്നെയാണ് - അതെ - അതു തന്നെയാണ് - എന്നെ ഇന്നത്തെ രാഷ്ട്രീയനിലപാടുകളിലെത്തിച്ചത്‌ എന്നു മാത്രം പറഞ്ഞുനിര്‍ത്തുന്നു. കമ്മ്യൂണിസ്റ്റുകളോട്‌ എനിക്ക്‌ അഭ്യര്‍‍ത്ഥിക്കാനുള്ളതും ആ വാക്കുകളുടെ അര്‍ത്ഥമറിഞ്ഞുപെരുമാറൂ എന്നാണ്.

Unknown said...

ജ്യോതിര്‍ഗമയേ,

‘ബി.ജെ.പി.വിരോധം എന്ന ഒരൊറ്റ അജണ്ടയുടെ പേരില്‍ മാര്‍ക്സിസ്റ്റുകളുമായി കൂട്ടുകൂടി നില്‍ക്കുന്നവരാണ് മറ്റുള്ളവരെല്ലാം എന്നതുകൊണ്ടാണ് “അര്‍ഹത” എന്ന വാക്കു പ്രയോഗിച്ചത്‌. എന്താ അതു ശരിയല്ലേ? മാര്‍ക്സിസ്റ്റുകളുടെ - അപലപനീയമായ പല നിലപാടുകളുടെ നേരെയും - യു.പി.എ. ഗവണ്മെന്റിന്റെ പേരില്‍ കോണ്‍ഗ്രസ്‌ കണ്ണടയ്ക്കുകയായിരുന്നു - അല്ലെന്നുണ്ടോ?

കണ്ണൂരിലെ മാര്‍ക്സിസ്റ്റുഭരണകൂടഭീകരതയേപ്പറ്റി പാര്‍ലമെന്റില്‍ കോളിളക്കമുണ്ടായപ്പോള്‍ - സംഘത്തെ നിരോധിക്കണമെന്നു പറഞ്ഞു പരിഹാസ്യരാകുകയാണു കോണ്‍ഗ്രസ്‌ ചെയ്തത്‌. അല്ലെന്നുണ്ടോ?

പിന്നെ, “ഇവിടുത്തേതു പറയുമ്പോള്‍ മറ്റുള്ളിടങ്ങള്‍ പറയരുത്‌ എന്നു പറഞ്ഞിട്ടിപ്പോള്‍.... അമ്പമ്പോ ഭയങ്കരം” എന്നു പറഞ്ഞതിനേപ്പറ്റി:- അതിന്റെ ഉത്തരം ആ വാചകത്തിന്റെ ആദ്യഭാഗത്തുണ്ടല്ലോ. ഇവിടെ നടക്കുന്ന പ്രശ്നങ്ങളേക്കുറിച്ച് പറയുമ്പോള്‍ അതേപ്പറ്റി പറയാതെ മറ്റുള്ളിടങ്ങളേക്കുറിച്ചു സൂചിപ്പിക്കുക “മാത്രം” ചെയ്യുന്നതു പരിഹാസ്യമാണെന്നല്ലേ പറഞ്ഞത്‌? കമ്മ്യൂണിസ്റ്റ്‌-കോണ്‍ഗ്രസ്‌ ബാന്ധവത്തിന്റെ തെളിവിനേപ്പറ്റി പറഞ്ഞപ്പോളാണ് നന്ദിഗ്രാമും മറ്റും കടന്നു വന്നത്‌. അല്ലാതെ - ഇവിടുത്തേതു പറഞ്ഞപ്പോള്‍ - കടന്നുകളഞ്ഞതല്ല. വ്യത്യാസം മനസ്സിലായെന്നു കരുതുന്നു.

ബി.ജെ.പി.യേക്കുറിച്ചു താങ്കള്‍ പറഞ്ഞതിനെല്ലാം മറുപടിയുണ്ട്‌. എല്ലാം വിശദമായി എഴുതാന്‍ ബുദ്ധിമുട്ടുണ്ട്. മാത്രമല്ല - കണ്ണൂരിനേക്കുറിച്ചു താങ്കള്‍ പറഞ്ഞതില്‍ ഇടപെടാതെ വയ്യ താനും.

താങ്കള്‍ ഇങ്ങനെ പറയുന്നു:-
ഏഴെട്ട് മാസങ്ങളായി എത്രപേര്‍ കൊലചെയ്യപ്പെട്ടതിനുശേഷമാണ് മാര്‍ക്സിസ്റ്റു ഗുണ്ടകള്‍ തിരിച്ചടി തുടങ്ങിയത് എന്ന് നിങ്ങള്‍ പറയില്ലായിരിക്കാം. പക്ഷേ നാട്ടാര്‍ക്കറിയാം.

അതെ. ചിന്താശേഷിയുള്ള നാട്ടുകാര്‍ക്കറിയാം. മാര്‍ക്സിസ്റ്റു പ്രചാരണതന്ത്രങ്ങളില്‍ കുടുങ്ങാത്തവര്‍ക്കും.
ആരുപറഞ്ഞു “നിങ്ങള്‍ പറയില്ലെന്ന്‌“. ഞാന്‍ പറഞ്ഞിട്ടുണ്ട്‌. വിശദമായിത്തന്നെ. മാര്‍ക്സിസ്റ്റുകള്‍ തിരിച്ചടിച്ചതാണത്രേ! ഹാ കഷ്ടം! ബുദ്ധി ഇങ്ങനെ മരവിച്ചു കൂടാ മനുഷ്യര്‍ക്ക്‌. ദാ ഈ പോസ്റ്റു വായിച്ചു നോക്കിയിട്ട്‌ - പൂര്‍ണ്ണമായി - ഒന്നോ രണ്ടോ തവണ മനസ്സിരുത്തി വായിച്ചിട്ട്‌ - എന്താണ് ഈ “തിരിച്ചടി” എന്നു താങ്കള്‍ ഉദ്ദേശിക്കുന്നത്‌ എന്ന്‌ പറയണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

കണ്ണൂര്‍ കലാപം - യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെയാണ്‌!

Unknown said...

ചങ്കരാ,

ചോരകൊണ്ടുതന്നെയാണ് നിങ്ങള്‍ കൊടിക്കു നിറം പകര്‍ന്നതെന്നു പ്രത്യേകിച്ചു പറഞ്ഞുതരേണ്ടതില്ല. മറ്റുള്ളവരുടെ ചോരകൊണ്ടു നിറം പകര്‍ന്നു തന്നെയാണ് സകല വിപ്ലവപ്രസ്ഥാനങ്ങളും ഇതുവരെയെത്തിയത്‌. അഭിമാനിച്ചുകൊള്ളുക.
പാട്ടു പാടിയതു കൊണ്ട്‌ - പഴയഓര്‍മ്മവച്ച്‌ അറിയാതെ ഒരു “പ്രത്യഭിവാദ്യം” അര്‍പ്പിച്ചുപോകുന്നു. ഇതാ.

“ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന രോദനം
ചേതനയില്‍ നൂറുനൂറു കോള്‍മയിര്‍ വിടര്‍ത്തവേ
നോക്കുവിന്‍ സഖാക്കളേ - നമ്മള്‍ കൊന്ന രീതികള്‍!
ആളുകള്‍ തന്‍ ചോര കൊണ്ടെഴുതിവച്ച വാക്കുകള്‍!
കൂസിസം.. .. ... കൂസിസം! “

Unknown said...

'ക്രിസ്തുവിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണു തങ്ങളുടെ സംഘടന ശ്രമിക്കുന്നതെന്ന്‌ എസ്‌. എഫ്‌. ഐ. ദേശീയനേതാവു രാഗേഷ്‌ പറഞ്ഞിരിക്കുന്നു എന്നതാണ്‌ ഈ പരമ്പരയിലെ ഏറ്റവും പുതിയവാര്‍ത്ത!

പാവം ക്രിസ്തു.

പാവം രാഗേഷ്‌.

പാവം ബ്ളോഗര്‍മാര്‍.

ഈ വിഷയത്തില്‍ ഇനി എന്തെങ്കിലും പറയുന്നത്‌ അനുചിതമാകുമെന്നു തോന്നുന്നു. എനിക്കു പറയാനുള്ളത്‌ ഈ പോസ്റ്റ്‌ തുടങ്ങിയതുപോലെ തന്നെ പറഞ്ഞ്‌ അവസാനിപ്പിച്ചേക്കാം.

(കൂസിസത്തേക്കുറിച്ച്‌) "പറഞ്ഞുനാവെടുത്തില്ല - അതിനുമുമ്പ്‌"!

Rowdy said...

Nakulan Ji,
This state is certainly going to dogs. But then you can't expect anything better from people who still worship Stalin and Mao. The entire world knows that marxism/communism has grown on violence. Consider the great purge of Stalin, the long march of Mao,Polpot's Khmer Rouge, the Shining path guerillas. Yes every single communist organization has grown on nothing but violence. No wonder our comrades are trying to grow the party by creating a fear psychosis among the general public.

Off the topic.

Meanwhile got a web site's link from a friend. I don't know whether you have heard of this, but worth knowing. This is an American sponsored site. The agenda is very clear.
Please check out
http://www.joshuaproject.net/

Unknown said...

ഓ.ടോ.യ്ക്കുള്ള ഓ.ടോ. മറുപടി.

റൌഡീ,
കുപ്രസിദ്ധമായ ജോഷ്വാപ്രോജക്റ്റിനേക്കുറിച്ചു ഞാന്‍ മുമ്പേ തന്നെ കേട്ടിട്ടുണ്ട്. എന്റെ ‘മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌‘ എന്ന ബ്ലോഗ്‌ എന്തുകൊണ്ട്‌ ആരംഭിക്കുന്നു എന്നു വിശദീകരിച്ചുകൊണ്ട്‌ അവിടെ ആദ്യം പ്രസിദ്ധീകരിച്ച ഈ പോസ്റ്റില്‍ അവരേക്കുറിച്ചു പറഞ്ഞിട്ടുണ്ട്‌.

പൂവന്‍‌കോഴി said...

കൂസിസ്റ്റുകളുടെ നയങ്ങള്‍ക്കെതിരെ സംഘത്തിന്റെ നയങ്ങളും, ഓരോ ഇഷ്യൂവിലും അവര്‍ എടുക്കുന്ന തീരുമാനങ്ങളിലെ തെറ്റിനെതിരെ സംഘത്തിന്റെ തീരുമാനങ്ങളിലെ ശരിയുമൊക്കെ പ്രതിപാദിക്കുന്ന കുറച്ച് കൂടി സീരിയസ് ആയ പോസ്റ്റുകള്‍ ഇട്ടുകൂടെ? എങ്കില്‍ അര്‍ത്ഥശൂന്യമെങ്കിലും മന്ത്കാലുപോലുള്ള ആരോപണങ്ങളുടെ മുന കൂടി ഒടിക്കാന്‍ കഴിഞ്ഞേക്കും. പത്രക്കട്ടിങ്ങുകളുടെ തീയതി, ഏത് പത്രം എന്നുകൂടി കൊടുത്താല്‍ കൂടുതല്‍ ആഴം കൈവരും. പത്രക്കട്ടിങ്ങുകള്‍ ഉപയോഗിച്ചുള്ള പോസ്റ്റുകളില്‍ ഇന്‍‌വെസ്റ്റിഗേറ്റീവ് ആയി എഴുതുന്നു എന്ന ധ്വനി വരാതിരിക്കുന്നതാവും നല്ലത്എന്നൊരു നിര്‍ദ്ദേസം ഉണ്ട്. ചാരുകസേരയില്‍ കിടന്ന് എന്ത് അന്വേഷണം എന്ന് ചിലരെങ്കിലും ചോദിക്കാന്‍ സാധ്യതയുണ്ട്. ചിലപ്പോഴെങ്കിലും വാക്കുകള്‍ കൊണ്ടുള്ള കളിയായി മാറുന്നു എന്നൊരു ശങ്ക ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വാക്കുകള്‍ കൊണ്ട് കളിക്കുന്നതായി വായനക്കാരനു തോന്നിയാല്‍ സ്റ്റഫ് ഇല്ല എന്നു വിചാരിച്ചേക്കും. അത് ഒഴിവാക്കുന്നത് നന്നായിരിക്കും. ചില കാര്യങ്ങളെങ്കിലും ആവശ്യമില്ലാതെ ന്യായീകരിക്കുന്നുണ്ടോ അല്ലെങ്കില്‍ ന്യായീകരിക്കുന്നത് അത്ര ശരിയാകാതെ വരുന്നുണ്ടോഎന്നൊരു തോന്നല്‍. കോലീബീ സഖ്യം എന്ന് കൂസിസ്റ്റുകള്‍ സ്ഥാനത്തും അസ്ഥാനത്തും പറയുന്ന കാര്യം അങ്ങിനെയാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. വോട്ട് കച്ചവടത്തെപ്പറ്റി പാര്‍ട്ടിയിലെ ചിലര്‍ തന്നെ ആത്മകഥയില്‍ എഴുതിയത് വെച്ച് പറയുന്നതാണ്. ഒരു ചെറിയ നുണയേക്കാള്‍‍ ജനം വിശ്വസിക്കുക വലിയ നുണയായിരിക്കും എന്ന പാഠം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്നവരാണ് കൂസിസ്റ്റുകള്‍. എന്നത് കൊണ്ട് അമിതമായ പ്രാധാന്യം അവര്‍ ഇതിനു നല്‍കും.

കര്‍ഷകപ്രശ്നങ്ങള്‍, തൊഴിലില്ലായ്മ, അസമത്വം, തിബറ്റ്-ചൈന പ്രശ്നം എന്നിവയെക്കുറിച്ചൊക്കെ നല്ല നല്ല പോസ്റ്റുകള്‍ ഇനി പ്രതീക്ഷിക്കുന്നു.

Unknown said...

ഈ പോസ്റ്റിട്ടതിനു ശേഷം ഇന്നുവരെയുള്ള തീയതികളില്‍ - മാര്‍ക്സിസ്റ്റുകള്‍ അക്രമം കാണിക്കുകയോ നിയമം കയ്യിലെടുക്കുകയോ - കള്ളത്തരം കാണിക്കുകയോ ചെയ്ത വാര്‍ത്തകളില്ലാത്ത ഒന്നു രണ്ടു ദിവസം ഉണ്ടായിരുന്നു. കേവലം ഒന്നോ രണ്ടോ ദിവസങ്ങള്‍ മാത്രം.

ഇന്നലത്തെ പരിപാടി വൈദ്യുതിവകുപ്പ്‌ ഓഫീസില്‍ ആയിരുന്നു. വിളക്കുതെളിയിക്കാന്‍ വൈകിയെന്നുപറഞ്ഞ്‌ സി.പി.എമ്മുകാര്‍ ഓഫീസില്‍ കയറി “അടിച്ചുപൊളിച്ച്‌“ ജീവനക്കാരെ തല്ലിയിരിക്കുന്നു! വാട്ടര്‍ അതോറിറ്റി ജീവനക്കാരെ തല്ലിയിട്ട്‌ അധികം നാളായില്ല. ഗുണ്ടകളെ നിയന്ത്രിക്കാന്‍ പോലീസിനെ വിളിക്കാമെന്നു വച്ചാല്‍ അവര്‍ പോലീസിനെയും തല്ലും! “ഞങ്ങളെ തൊട്ടാല്‍ വിവരമറിയും“ എന്ന ഭീഷണിയും!

മര്യാദയുടെ ഭാഷവശമില്ലാത്തവരേക്കുറിച്ചു വിമര്‍ശനങ്ങളുയരുമ്പോള്‍ തൊടുന്യായങ്ങള്‍ കൊണ്ടുവരുന്നവരുടെ പിന്തുണയുള്ളിടത്തോളം കാലം ധാര്‍ഷ്ട്യത്തോടെയുള്ള ഇത്തരം പ്രകടനങ്ങള്‍ തുടരും.

മനോജ്‌ എടയത്ത്‌ എന്നൊരു വിപ്ലവകാരി ഇവിടൊരു കമന്റില്‍ പറഞ്ഞതുപോലെ - “അടിച്ചൊതുക്കണം ഈ വര്‍ഗ്ഗീയവിഷപ്പാമ്പുകളെ”. വൈദ്യുതിബോര്‍ഡ് ജീവനക്കാര്‍ എങ്ങനെ പാമ്പുകളായോ എന്തോ? തങ്ങള്‍ക്കെതിരു നില്‍ക്കുന്നവര്‍ എന്നു തങ്ങള്‍ക്കു തോന്നുന്നവരെ ബലപ്രയോഗത്തിലൂടെയും അക്രമത്തിലൂടെയും കീഴടക്കും എന്ന നിലപാടുള്ളതും - അതു പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതും - നടപ്പിലാക്കുന്നതുമായ മാര്‍ക്സിസ്റ്റുപാര്‍ട്ടിയ്ക്ക് ഇപ്പോളും തുടര്‍ന്നങ്ങോട്ടും ‘കൊഴിഞ്ഞുപോക്കിന്റെ’ കണക്കുകള്‍ മാത്രമേ പാര്‍ട്ടിക്കോണ്‍ഗ്രസുകളില്‍ അവതരിപ്പിക്കാനുണ്ടാവൂ എന്നുറപ്പ്‌. അക്രമം സംഘടിപ്പിച്ചും ചെറുപ്പക്കാരുടെ ചോരത്തിളപ്പു മുതലെടുത്തും പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്താവുന്നതിന് ഒരു പരിധിയൊക്കെ ഉണ്ട്‌. അംഗത്വത്തിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കിയതുകൊണ്ടാണ് അംഗസംഖ്യയില്‍ കുറവുണ്ടാകുന്നതെന്ന വാദവും സെല്‍ഫ്ഗോള്‍ തന്നെയാണ്. സ്വഭാവദൂഷ്യമുള്ളവരാണ് പാര്‍ട്ടിയിലേക്കു വന്നുകൊണ്ടിരുന്നത്‌ എന്നു പച്ചയ്ക്കു വിളിച്ചുപറയുന്നതിനു തുല്യമായിരുന്നു അത്‌. പാര്‍ട്ടിക്കുടുംബത്തിന്റെ സ്പിരിറ്റ്‌ കടത്ത് - വിവാഹവീട്ടില്‍ ബ്രാഞ്ച്സെക്രട്ടറിയുടെ വക മോഷണശ്രമം - ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ പാര്‍ട്ടിയോടു സ്നേഹമുള്ള ഏതൊരാളെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. വിമര്‍ശനങ്ങളുണ്ടാകുമ്പോള്‍ “നിങ്ങളാരാ പറയാന്‍” എന്നുചോദിച്ച്‌ കൂടുതല്‍ പരിഹാസ്യരാവാതെ - തിരുത്തലുകള്‍ ആവശ്യമില്ലേ എന്നൊരു ആത്മപരിശോധന നടത്തുകയാണു വേണ്ടത്‌. ‘ഞങ്ങളെ കായികമായി നേരിടാന്‍ ഇവിടെയാരുണ്ട്‌?‘ എന്നൊരു മന്ത്രി തന്നെ കഴിഞ്ഞയിടെ ചോദിച്ച സ്ഥിതിയ്ക്ക്‌ - എല്ലാവരും കായികപ്രകടനങ്ങള്‍ക്കു തയ്യാറായി നില്‍ക്കുകയാണെന്നും - അതില്ലെങ്കില്‍ അവര്‍ക്കു നിലനില്‍പ്പില്ലെന്നും വേണമെന്നു തോന്നുന്നു മനസ്സിലാക്കാന്‍.

qw_er_ty

പ്രാസാദം said...

Latest terror by CPM in Nandigram:
http://www.ibnlive.com/videos/64740/woman-stripped-for-refusing-to-join-cpm-rally.html