Saturday, May 31, 2008

മാര്‍ക്സിസ്റ്റുകാര്‍ ബ്ലോഗെഴുതിയാല്‍ ഇങ്ങനെയിരിക്കും! .. അതോ?

ബ്ലോഗിലൂടെ വ്യക്തിഹത്യ നടത്താന്‍ പാടില്ല. പക്ഷേ, ഒരാള്‍ സ്വയം ഹത്യ - അതായത്‌ ആത്മഹത്യ - നടത്തുകയാണെങ്കില്‍ അതു ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റില്ല. അയാളോട്‌ അടുപ്പമുള്ള ആരെങ്കിലും ചേര്‍ന്ന്‌ ആ ഹീനകൃത്യം തടഞ്ഞേക്കും എന്ന ഗുണവുമുണ്ട്‌.

*_*_*_*_*_*_*_*_*_*

“സഹദേവന്‍ കെ.കെ.“ എന്നൊരു എഴുത്തുകാരനുണ്ട്. ഒരു ബ്ലോഗര്‍ എന്നതിനേക്കാളും, ‘റിഡിഫ്‌ വാര്‍ത്ത‘കളില്‍ മുടങ്ങാതെ കമന്റിടുന്നയാള്‍ എന്നനിലയിലാണദ്ദേഹത്തിനു കൂടുതല്‍ പ്രശസ്തി.

വാര്‍ത്തയില്‍ എവിടെയെങ്കിലും ബി.ജെ.പി. എന്ന വാക്കു കടന്നുവന്നിട്ടുണ്ടെങ്കില്‍, കൂടെ സഹദേവന്റെ കമന്റുമുണ്ടാകും. പച്ചക്കള്ളങ്ങളും അസഹിഷ്ണുതാപ്രകടനങ്ങളും നിറഞ്ഞ - വാര്‍ത്തയുമായി പലപ്പോഴും യാതൊരു ബന്ധവുമില്ലാത്ത - കമന്റുകള്‍ കണ്ടാല്‍ ഉറപ്പിക്കാം - അതു സഹദേവന്‍ തന്നെ!

അദ്ദേഹം മലയാളിയാണെന്നു സംശയിക്കപ്പെടുന്നുണ്ട്‌. എന്തായാലും, മലയാളികള്‍ക്കു തരക്കേടില്ലാത്ത ചീത്തപ്പേരുണ്ടാക്കുന്നുണ്ടെന്നതില്‍ സംശയമേതുമില്ല.

മാര്‍ക്സിസ്റ്റുകാരനാണ് എന്നും സംശയിക്കപ്പെടുന്നുണ്ട്‌. എന്നാല്‍, ബി.ജെ.പി.യ്ക്കെതിരെ അസംബന്ധമെഴുതുന്നുവെന്നുവച്ച്‌ അദ്ദേഹമൊരു മാര്‍ക്സിസ്റ്റുകാരനാണെന്ന്‌ ഉറപ്പിച്ചു പറയാന്‍ പറ്റുമോ എന്നു ചിന്തിക്കുന്നവരുമുണ്ട്‌. മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ അദ്ദേഹം ചീത്തപ്പേരു നല്ലതോതില്‍ വര്‍ദ്ധിപ്പിക്കുന്നുണ്ടുതാനും.

ഈ രണ്ടാമത്തെ വാദം ശരിയാണെന്നു തോന്നിപ്പിക്കുന്ന ഒരു സംഭവമുണ്ടായി കഴിഞ്ഞദിവസം.

‘സഹദേവന്‍ കെ.കെ.‘ ഒരു മാര്‍ക്സിസ്റ്റുകാരനാവാന്‍ ഒരു വഴിയുമില്ല.

*_*_*_*_*_*_*_*_*_*

കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെയൊരു ബ്ലോഗ്‌ പോസ്റ്റ്‌ ഇ-മെയില്‍ വഴി ലഭിച്ചത്‌. ഇംഗ്ലീഷില്‍ത്തന്നെയുള്ള പോസ്റ്റ്‌. ലിങ്കിന്റെ അവസാനം, പോസ്റ്റിന്റെ പേര് ഇങ്ങനെയായിരുന്നു.

“bjp-rss-terrorists-kill-cpi-m-activists.html“

എന്താണു സംഭവമെന്നറിയാന്‍ ആകാംക്ഷതോന്നിപ്പോയി. സംഘപ്രസ്ഥാനങ്ങള്‍ക്കു മൃഗീയഭൂരിപക്ഷവും സി.പി.എമ്മിനു നാമമാത്രമായ സാന്നിദ്ധ്യവുമുള്ള അനേകം പ്രദേശങ്ങളുണ്ട്‌. അവിടെയൊന്നും മാര്‍ക്സിസ്റ്റുകാരെ വധിച്ചതായോ വധശ്രമമുണ്ടായതായോ കേട്ടിട്ടില്ല. സംഘട്ടനവും മറ്റും ഉണ്ടായിക്കേട്ടിട്ടുള്ളത്‌ സി.പി.എമ്മിനു ഭൂരിപക്ഷമുള്ള കണ്ണൂര്‍ പോലെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ്. അവിടെയാണെങ്കില്‍ ഓരോതവണയും പ്രശ്നമുണ്ടാക്കുന്നതും വളര്‍ത്തുന്നതും താത്ക്കാലികമായി അവസാനിപ്പിക്കുന്നതുമെല്ലാം സി.പി.എമ്മാണു താനും. എവിടെ നടന്ന - എന്തുസംഭവമായിരിക്കും - സഹദേവന്‍ ഉദ്ദേശിക്കുന്നത്‌ ?

ജിജ്ഞാസ തോന്നി.

പോസ്റ്റിന്റെ തലക്കെട്ടു കണ്ടപ്പോള്‍ സംശയം മാറി.

“Kannur: What RSS acted; What National Leaders Said“

അപ്പോള്‍ കണ്ണൂര്‍തന്നെയാണു വിഷയം. കഴിഞ്ഞയിടെ കണ്ണൂരില്‍ നടന്ന സംഭവങ്ങളും അവയുടെ പരിണാമഗതികളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നൊരാള്‍ എന്ന നിലയില്‍, പോസ്റ്റുവായിക്കാന്‍ വളരെ ജിജ്ഞാസ തോന്നി.

ദേശീയനേതാക്കള്‍ പറഞ്ഞതും സംഘപ്രവര്‍ത്തകര്‍ ചെയ്തതും തമ്മില്‍ എന്തോ വൈരുദ്ധ്യമുണ്ടെന്നാണല്ലോ തലക്കെട്ടു സൂചിപ്പിക്കുന്നത്‌. എന്തായിരിക്കും അത്‌ ?

സഹദേവന്‍ ഒരു മാര്‍ക്സിസ്റ്റുകാരനാവാന്‍ വഴിയില്ല. എന്തായാലും സംഗതിയെന്താണെന്നു നോക്കാമെന്നു കരുതി.

*_*_*_*_*_*_*_*_*_*

നോക്കിയപ്പോള്‍, ചില ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്‌.
മെയിലില്‍ ചിത്രങ്ങള്‍ ദൃശ്യമായിരുന്നില്ല - അവയിലേക്കുള്ള ലിങ്കുകള്‍ മാത്രം കണ്ടു. അതിനടിയില്‍, ആകെ രണ്ടു വാചകങ്ങളേയുള്ളൂ പോസ്റ്റില്‍. അവ ഇങ്ങനെ.

BJP & RSS terrorists kill CPI (M) Activists, because CPI (M) protects common people, working class people, Muslims, Christians, Dalits, Artists, Social Activists etc. Communists always try to make system for people between cast, creed or religion to live peacefully.

നല്ല കഥയായി! സഹദേവന്‍ തന്റെ റിഡിഫ്‌ കമന്റുകളില്‍ കാത്തുസൂക്ഷിക്കാറുള്ള നര്‍മ്മബോധം ബ്ലോഗിലും കൈവിട്ടിട്ടില്ലല്ലോ എന്നു കരുതി.

പലരേയും സംരക്ഷിക്കുന്നതിന്റെ പ്രതികാര(!)മെന്നനിലയിലാണ് സംഘപ്രവര്‍ത്തകര്‍ സി.പി.എമ്മിനെ ആക്രമിക്കുന്നതെന്ന പരിഹാസ്യമായ വാദം അതേപടി ആവര്‍ത്തിച്ചുകൊണ്ട്‌, അത്തരം അസംബന്ധവാദമുന്നയിക്കുന്നവര്‍ക്കെതിരെ പരോക്ഷമായ വിമര്‍ശനം നടത്തുന്നു സഹദേവന്‍! അദ്ദേഹം ഒരു മാര്‍ക്സിസ്റ്റുകാരനാണെന്നു കരുതുക വയ്യ.

‘ന്യൂനപക്ഷസംരക്ഷണത്തിനുവേണ്ടി “ജീവന്‍ കളഞ്ഞു” മെനക്കെടുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍‘ എന്നും - ‘ഞങ്ങളെ കൈവെടിയല്ലേ‘ എന്ന മട്ടിലും താണുകേണുപ്രസംഗിച്ച നേതാക്കന്മാരെ പരിഹാസം കൊണ്ടുമൂടുന്ന ശക്തമായ വാചകങ്ങള്‍!

ന്യൂനപക്ഷസംരക്ഷണം അതിരുകടന്നതിന്റെ അനന്തരഫലമാണ് നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പുപരാജയം എന്ന്‌ നേതാക്കന്മാര്‍ മനസ്സുതുറക്കുന്ന ഈ വേളയില്‍ത്തന്നെ ഇതുവായിക്കണം താനും.

സി.പി.എം. “സംരക്ഷിക്കുന്ന“വരുടെ കൂട്ടത്തില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ പേരും കണ്ടതാണ്‌ ഏറ്റവും ചിരിപടര്‍ത്തിയത്‌. പാവം മഹാശ്വേതാദേവി! അതുപോലെതന്നെ മേധാപട്‌ക്കര്‍! അവരുടെ സാരി വലിച്ചഴിച്ചത്‌ ‘നന്നായിപ്പോ‘യെന്നും ‘സി.പി.എമ്മിനോടു കളിച്ചാല്‍ ഇങ്ങനെയിരിക്കു‘മെന്നൊക്കെയുള്ള മട്ടില്‍ പ്രസംഗിച്ച നേതാക്കന്മാരെ വിമര്‍ശിക്കുവാന്‍ ഇതില്‍പ്പരം കുറിക്കുകൊള്ളുന്ന വാചകങ്ങളില്ല.

സഹദേവന്‍ ഒരു മാര്‍ക്സിസ്റ്റുകാരനാവാന്‍ തരമില്ല. എന്തായാലും ആ പോസ്റ്റില്‍ ആദ്യം കൊടുത്തിരിക്കുന്ന നാലു ചിത്രങ്ങള്‍ എന്തൊക്കെയാവും? കാണാന്‍ ആകാംക്ഷയായി.

*_*_*_*_*_*_*_*_*_*

ആദ്യത്തെ ചിത്രത്തിന് “സുരേഷ്‌ “ എന്നാണു പേരു നല്‍കിയിരിക്കുന്നത്‌. ബാക്കിയുള്ളവയ്ക്ക്‌ നമ്പരുകള്‍ മാത്രം.

അദ്യചിത്രം തുറന്നു. നടുങ്ങിപ്പോയി!

എസ്.എസ്‌.എല്‍.സി. പരീക്ഷയ്ക്കു തയ്യാറെടുത്തിരുന്ന മകളുടെ മുന്നില്‍ വച്ച്‌ സി.പി.എം.കാരാല്‍ വധിക്കപ്പെട്ട - സംഘാനുഭാവിയായ - സുരേഷ്‌ ബാബുവിന്റെ ചിത്രം!

അടുത്തതു തുറന്നു. ബീഭത്സതയില്‍ നടുങ്ങിവിറച്ചുപോയി. സി.പി.എം.കാര്‍ ചേര്‍ന്ന്‌ കഴുത്തറുത്തുകൊന്ന - സംഘപ്രവര്‍ത്തകന്‍ - സത്യന്റെ ചിത്രം!

അടുത്തതു തുറന്നു. ഇത്തവണ ദൈന്യതയാണു തോന്നിയത്‌. സി.പി.എം.കാരായ തന്റെ സുഹൃത്തുക്കള്‍ ഫോണ്‍ ചെയ്തതനുസരിച്ച്‌ അവരുടെ അരികിലേയ്ക്ക്‌ ചിരിച്ചുകൊണ്ടു ചെന്നപ്പോള്‍ മറുപടിയായി വെട്ടുകിട്ടി പിടങ്ങുവീണു മരിച്ച - സംഘാനുഭാവിയായ - മഹേഷിന്റെ ചിത്രം!

നാലാമത്തെ ഒരു ചിത്രം മാത്രമായി ബാക്കിവയ്ക്കുന്നതെന്തിന്? അതുകൂടി തുറന്നു. ഇത്തവണ രോഷമാണുയര്‍ന്നത്‌. രണ്ടുവൃക്കകളും തകര്‍ന്ന്‌ - മരുന്നും മറ്റുമായി - വീട്ടില്‍ നിന്നിറങ്ങാതെ - കഴിഞ്ഞിരുന്ന - രോഗിയും വൃദ്ധനുമായിരുന്ന - സി.പി.എമ്മുകാര്‍ “ചങ്കൂറ്റം പ്രദര്‍ശിപ്പിച്ചു” വെട്ടിക്കൊന്ന - പഴയകാലസംഘപ്രവര്‍ത്തകന്‍ - സുരേന്ദ്രന്റെ ചിത്രം!

അടിയിലെ വാചകങ്ങള്‍ ഒരിക്കല്‍ക്കൂടി വായിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

BJP & RSS terrorists kill CPI (M) Activists, because CPI (M) protects common people, working class people, Muslims, Christians, Dalits, Artists, Social Activists etc. Communists always try to make system for people between cast, creed or religion to live peacefully

ഗംഭീരമായിരിക്കുന്നു!

നന്നായി സഹദേവന്‍! നന്നായി! ഇതിനെ അഭിനന്ദിക്കുവാന്‍ വാക്കുകളില്ല. നഗ്നയാഥാര്‍ത്ഥ്യങ്ങളെ തലകീഴായി തൂക്കിയിട്ടവതരിപ്പിക്കുന്ന ആ അപാരകരങ്ങള്‍ക്കു മുന്നില്‍ ഒരു എളിയ വായനക്കാരന്റെ പ്രണാമം! താങ്കളൊരു മാര്‍ക്സിസ്റ്റുകാരനല്ല - തീര്‍ച്ച.

താങ്കള്‍ക്കിനിയും കണ്ണൂരിലെ വാര്‍ത്തകളേക്കുറിച്ച്‌ എഴുതേണ്ടിവന്നേക്കും. ധാരാളം ചിത്രങ്ങള്‍ ആവശ്യമായും വന്നേക്കും. മാര്‍ക്സിസ്റ്റുഭരണത്തിന് മൂന്നുവര്‍ഷംകൂടി തുടരാനുള്ള ജനവിധി ഇപ്പോളേയുണ്ട്. കാത്തിരിപ്പു വെറുതെയാകാനിടയില്ല.

ന്യൂനപക്ഷസംരക്ഷകരായതിന്റെ പേരില്‍ സി.പി.എമ്മുകാര്‍ ആക്രമിക്കപ്പെട്ടതിന്റെ പഴയചിത്രങ്ങള്‍ ഇനിയും ആവശ്യമുണ്ടെങ്കില്‍ ദാ താഴെക്കാണുന്ന വിഡിയോയില്‍ നിന്നെടുക്കാം. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാന്‍ തക്കം പാര്‍ത്ത്‌ പത്തറുപതുവര്‍ഷമായി കാത്തിരുന്നു മുഷിയുന്ന കൂട്ടരുണ്ടല്ലോ. ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നതിനു പകരം അവരുടെ സംരക്ഷകരെ ഉപദ്രവിക്കുന്ന ബുദ്ധിമാന്മാര്‍. അവരെ അനുകൂലിക്കുന്നൊരു സൈറ്റില്‍ നിന്നു കിട്ടിയതാണ്.



വീഡിയോയുടെ ഒറിജിനല്‍ ലിങ്ക്‌ ഇവിടെ.

വേണമെങ്കില്‍ ദാ ഈ പോസ്റ്റു വായിക്കുകയുമാവാം
കണ്ണൂര്‍ കലാപം - യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെയാണ്‌!

കൂടുതലൊന്നും പറയാനില്ല സഹദേവന്‍! താങ്കളൊരു മാര്‍ക്സിസ്റ്റുകാരനല്ല - തീര്‍ച്ച!

*_*_*_*_*_*_*_*_*_*

പിന്‍‌കുറിപ്പ്‌:-

ബ്ലോഗ്‌ ലോകത്തിനു തന്നെ അഭിമാനമായ ശ്രീമാന്‍ സഹദേവന്റെ ബ്ലോഗിലേയ്ക്ക്‌ ഒരു ലിങ്കുവഴിപോലും ബന്ധം സ്ഥാപിക്കാന്‍ - തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ - താത്പര്യപ്പെടുന്നില്ല. ഗൂഗിളിലും വേഡ്പ്രസിലും ബ്ലോഗുള്ള അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ നിന്ന്‌ രണ്ട്‌ സ്ക്രീന്‍ഷോട്ടുകള്‍ മാത്രം ഇവിടെ ഇടുന്നു.


16 comments:

Unknown said...

ഇതേക്കുറിച്ചൊക്കെ എന്തുപറയാനാണ്? വാക്കുകള്‍ കിട്ടുന്നില്ല. ആ ബ്ലോഗര്‍ മാര്‍ക്സിസ്റ്റുകാരനല്ല - അതു മാത്രം തീര്‍ച്ച!

Suhruth said...

I read that blog two days before. Please tell me can we complain about this offence to any authority. Ennekkondu pattunnathinte paramavadhi cheethakal njan comment aayi sahadevanu koduthitundu. Comment vayichittundengil avan ini jeevithathil blog ezhuthilla.

anyway nice job, keep it up.

Jai Hind

Unknown said...

സുഹ്രുത്തേ,
ആ ബ്ലോഗര്‍ക്കെതിരെ ഒരു നിയമനടപടിക്കു വകുപ്പുണ്ടോ എന്നാണോ ഉദ്ദേശിച്ചത്? അതേപ്പറ്റി അറിയില്ല. അറിവുള്ളവര്‍ പറയട്ടെ. അതുവേണ്ടിവന്നാല്‍ മോശമാണ്. പക്ഷേ എന്തുചെയ്യാം - ആളുകള്‍ അങ്ങനെ ചിന്തിച്ചുപോകുന്നതിലും തെറ്റുപറയാനാവില്ല. അയാളെ ഭര്‍ത്സിക്കുന്നതിലും തെറ്റുപറയുന്നതെങ്ങനെ? ആവിഷ്കാരസ്വാതന്ത്ര്യം എന്നൊക്കെപ്പറഞ്ഞ്‌ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരത്തിന് ഒരു പരിധിയൊക്കെയില്ലേ?

സഹദേവന്‍ ഒരു മാര്‍ക്സിസ്റ്റുകാരനാവാന്‍ വഴിയില്ല. മാര്‍ക്സിസ്റ്റുകാരുടെ തൊലിയുരിച്ചുകളഞ്ഞതിന്റെ പേരില്‍ അവരും ഒരു അപകീര്‍ത്തിക്കേസിനേപ്പറ്റി ആലോചിക്കാനുള്ള വകുപ്പുണ്ട്. മാര്‍ക്സിസ്റ്റ്‌ അനുകൂലികളായ നിയമജ്ഞര്‍ സംഘടിതരാണോ എന്തോ? വല്ല “പുരോഗമനവക്കീല്‍ അസോസിയേഷന്‍“ എന്നോ മറ്റോ പേരില്‍? അറിയില്ല. സംഘപരിവാറിലാണെങ്കില്‍ ‘ഭാരതീയ അഭിഭാഷക പരിഷത്‌‘ ഉണ്ടെന്നറിയാം.

എന്തായാലും - ഒരു ബ്ലോഗര്‍ക്കെതിരെ ഇങ്ങനെയൊക്കെ സംസാരിക്കേണ്ടിവരുന്നതു ദു:ഖകരമാണ്. അഖിലലോകബ്ലോഗേര്‍സ്‌ അസോസിയേഷന്‍ മെംബര്‍മാര്‍ എന്ന നിലയില്‍. പക്ഷേ എന്തുചെയ്യാനാണ്? നുണപറഞ്ഞുപരത്തുന്നതില്‍ ആത്മനിര്‍വ്രുതികണ്ടെത്തുന്നവര്‍ ആരായാലും ശരി - അവരുടെ ചെയ്തികളെ നാം പിന്തുണയ്ക്കേണ്ടതില്ല.

Shame on you - Sahadevan!

Unknown said...

Nakulan I disagree with you- Your soft corner towards Communism lead you to conclude that he may not be a Communist and creates bad name for Communism..

There are no propagandists worser than Communist..Even Goebells is a kindergarten Kid infront of our comrades from Kannur

Avanthika said...

മര്‍ക്സിസ്റ്റുകാരില്‍ നിന്നും ഇതിലും നല്ല ഒരു പ്രവര്‍ത്തി പ്രതീക്ഷിക്കുന്നത്‌ വെറും മണ്ടത്തരം ആണെന്നതാണു എണ്റ്റെ വ്യക്തിപരമായ അനുഭവങ്ങള്‍ എന്നെ പഠിപ്പിക്കുന്നത്‌. അവരുടെ ആശയങ്ങളെ പ്രചരിപ്പിക്കാന്‍ എന്തു നെറികെട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കാനും അവര്‍ക്ക്‌ മടിയില്ല എന്നുള്ളത്‌ അവര്‍ പല തവണ തെളിയിച്ചിട്ടുള്ളതാണല്ലൊ. ആ ബ്ളോഗ്‌ കണ്ടില്ല എന്നു നടിക്കാന്‍ പല തവണ ശ്രമിച്ചു പക്ഷെ കഴിയുന്നില്ല. എന്തായാലും താങ്കളുടെ പോസ്റ്റ്‌ വളരെ നന്നായിട്ടുണ്ട്‌. അഭിനന്ദനങ്ങള്‍.

അഹങ്കാരി... said...

നകുലേട്ടാ, പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്...ഞാന്‍ മറ്റുമൂന്നു പേരോടും യോ‍ാജിക്കുന്നു...

എന്നാല്‍ നിയമനടപടി അവര്‍ക്കേ ഗുണം ചെയ്യൂ എന്നതും സത്യം...

100% വിഡ്ഡിത്തം പറഞ്ഞ് ജനങ്ങളേ വഞ്ചിക്കുന്ന, വര്‍ഗ്ഗിയവാദം യഥാരത്ഥത്തില്‍ വളര്‍ത്തുന്ന ( പ്രീണനരാഷ്ട്രീയത്തിലൂടെ) കമ്മ്മ്മ്യൂണിസ്റ്റ് വന്ചകന്മാരുടെ തനിനിറം പുറത്തു കാട്ടാന്‍ നകുലേട്ട്tഅനെ പോലെ നാമും ശ്രമിക്കണം എന്നാണ് എനിക്കു പറയാനുള്ളത്...മുഖമ്മൂടി അണിയാതെ തുറന്നു പറയാനുള്ള ചങ്കൂറ്റം ജനങ്ങള്‍ക്കുണ്ടാകണം...രാമന്റേയും ഭരതനേയും ഭഗത്തിന്റെയും വിവേകാനന്ന്ദന്റേയും ഒക്കെ ആത്മധൈര്യമുള്ള സിംഹക്കുട്ടികളാകണം നമ്മള്‍...

ഇനിനെപറ്റി ചെറിയ ഒരുപോസ്റ്റ് എന്റെ ബ്ലോഗില്‍ പ്രതീക്ഷിക്കൂ...
നകുലേട്ടാ, ഇനിiയും ഈ ശ്രമം തുടരൂ...എല്ല്ലാ സഹായങ്ങളുമായി ഞങ്ങള്‍ പിന്നിലുണ്ട്

Anonymous said...

this is good.. can you say how a RSS terrorist writing a blog..

no need.. we know that from your blog

Unknown said...

അണോണീ,
അപ്പോള്‍ ആര്‍.എസ്‌.എസ്‌.കാരും എന്നേപ്പോലെ തന്നെ സത്യം വിളിച്ചുപറയാന്‍ താത്പര്യപ്പെടുന്നവരാണ് എന്നാണോ ഉദ്ദേശിച്ചത്‌? നന്നായി. അപ്പോള്‍ ഒരു കാര്യത്തിലെങ്കിലും സ്വഭാവത്തില്‍ സാമ്യമുണ്ട്‌. വെറുതെയായിരിക്കില്ല എനിക്കവരോട്‌ അനുഭാവമുണ്ടായത്‌.

അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുകയാണ്. താങ്കള്‍ക്കൊക്കെ വെറുതെയിങ്ങനെ അസഹിഷ്ണുതമൂത്ത് എന്തെങ്കിലും വിളിച്ചുപറഞ്ഞിട്ടുപോകുക എന്നതുവഴി മാര്‍ക്സിസ്റ്റുകാര്‍ക്കു കൂടുതല്‍ കൂടുതല്‍ നാണക്കേടുണ്ടാക്കുന്നതിനുപകരം കഴമ്പുള്ളതു വല്ലതുമെഴുതാന്‍ ശ്രമിച്ചുകൂടേ? പച്ചക്കള്ളങ്ങള്‍ പൊളിഞ്ഞടുങ്ങുമ്പോള്‍ നാണക്കേടുകൊണ്ട്‌ തൊലിയുരിഞ്ഞുപോകുന്നതാണു പ്രശ്നമെങ്കില്‍, ഉരുളാന്‍ ശ്രമിക്കുന്നതിനു പകരം മിണ്ടാതിരിക്കുന്നതാണു ബുദ്ധി എന്ന തിരിച്ചറിവെങ്കിലും ഉണ്ടാക്കിയെടുത്തുകൂടേ?

പിന്നെ, ‘മതേതരത്വം‘ എന്നതൊക്കെപ്പോലെ ‘ടെററിസ്റ്റ്‌‘ എന്ന പദത്തിനും മാര്‍ക്സിസ്റ്റു നിഘണ്ടുവില്‍ വേറേ അര്‍ത്ഥമാണെന്നറിയാം. ആ പ്രയോഗത്തിനു ഞാന്‍ മറുപടിയെഴുതിയാല്‍ - മാര്‍ക്സിസ്റ്റുകളുടെ കാപട്യം വെളിവാക്കുന്ന ഓരോ പ്രവ്രുത്തിയും തെളിവുകളടക്കം വിശകലനം ചെയ്തുകൊണ്ടു സംസാരിച്ചാല്‍ - താങ്കളുടെ അസഹിഷ്ണുത സകലസീമകളും ലംഘിച്ച്‌ അപസ്മാരമായി മാറിയെങ്കിലോ എന്നു ഭയന്ന്‌ അതിനു മുതിരുന്നില്ല.

നൂറുശതമാനം തെറ്റായ - കള്ളമായ - ന്യായീകരണങ്ങള്‍ പറഞ്ഞുകൊണ്ട്‌‌ സി.പി.എമ്മുകാര്‍ അരുംകൊലചെയ്ത സംഘപ്രവര്‍ത്തകരുടെ മ്രുതദേഹങ്ങള്‍ കാട്ടിയിട്ട്‌ - “ദാ കണ്ടോ - സി.പി.എമ്മുകാരെ കൊന്നിട്ടിരിക്കുന്നു” എന്നു പറയുക! സൂര്യന്‍ എന്നത്‌ ഒരു ക്രിക്കറ്റുബാറ്റിനേപ്പോലെ നീണ്ടുപരന്ന - തണുത്തുറഞ്ഞ ഒരു കരിക്കട്ടയാണെന്ന്‌ ഒരു ദിവസം പാര്‍ട്ടിപത്രം പറഞ്ഞാല്‍ അന്നുമുതല്‍ അത്‌ ഏറ്റുപിടിച്ച്‌ മുദ്രാവാക്യം വിളിക്കാന്‍ മടിക്കാത്തമട്ടുള്ള മാനസികാടിമത്തത്തേപ്പറ്റി എന്തുപറയാനാണ്!നുണകള്‍! നുണകള്‍! നുണകള്‍! കല്ലുവച്ച - തലയ്ക്കടിച്ച ‌- നുണകള്‍ മാത്രമാണ് സി.പി.എം. സംഘത്തേക്കുറിച്ചു പറയുന്നതെന്തും. സംഘപ്രസ്ഥാനങ്ങളേക്കുറിച്ചു സി.പി.എം. പറയുന്നതില്‍ ഒരു ശതമാനമെന്നല്ല - ഒരു തരിപോലും സത്യമില്ല. ഇമ്മട്ടുള്ള നുണപ്രചാരണങ്ങളില്‍ മനസ്സുമടുത്തതോടെയാണ് എന്റെ രാഷ്ട്രീയപക്ഷചിന്തകളില്‍ മാറ്റമുണ്ടായിത്തുടങ്ങിയത്‌.

ആരെങ്കിലും വിശ്വസിച്ചാല്‍ അത്രയും ലാഭം എന്നമട്ടില്‍ നുണകള്‍ അടിച്ചിറക്കുക എന്നതു മാത്രമാണെങ്കില്‍ പിന്നെയും മനസ്സിലാക്കാമായിരുന്നു. പക്ഷേ - ആരെങ്കിലും ആ പച്ചക്കള്ളങ്ങള്‍ പൊളിച്ചടുക്കുകയാണെങ്കില്‍ ഉടന്‍ അതിനെതിരെ അസഹിഷ്ണുത പ്രകടിപ്പിക്കുക കൂടി ചെയ്യുക എന്നു വച്ചാല്‍! തങ്ങളുടെ ഭാഗം ശരിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ എന്തു നെറികെട്ട മാര്‍ഗ്ഗവും സ്വീകരിക്കുക - തെറ്റാണെന്നു ചൂണ്ടിക്കാട്ടിയാലും അതു തന്നെ തുടരാന്‍ യാതൊരു ഉളുപ്പുമില്ലാതിരിക്കുക - ഇതൊക്കെ ഒരു പ്രത്യേകതരം സങ്കുചിതമാനസികാവസ്ഥയാണ്. അത്തരക്കാരോടു സംസാരിക്കുന്നതു വ്യര്‍ത്ഥമാണെന്നറിയാം. എന്താണെന്നു വച്ചാല്‍ പുലമ്പി മറഞ്ഞുകൊള്ളുക അനോണീ. ഇവിടെ ബീഡിയില്ല തത്ക്കാലം - ഒരു തിപ്പെട്ടിയെടുക്കാന്‍. അരയിലുണ്ടായിരുന്ന ബീഡിക്കെട്ട്‌ 12 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ദൂരെയെറിഞ്ഞുകളഞ്ഞു. ഇമ്മാതിരി നുണകള്‍ അതിരുകടന്നതുതന്നെയാണ് അന്നങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്‌. ഓര്‍ത്തെടുക്കാന്‍ യാതൊരു താത്പര്യവുമില്ല അതൊന്നും. നുണമത്സരം ആവേശപൂര്‍വ്വം തുടര്‍ന്നുകൊള്ളുക. ഇപ്പോള്‍ പണയം വച്ചിരിക്കുന്ന തലച്ചോറ്‌ ഭാവിയില്‍ എന്നെങ്കിലും തിരിച്ചെടുക്കുവാനുള്ള പ്രാപ്തിയുണ്ടാകട്ടെ എന്നും അന്ന്‌ ആലോചനാശേഷിയും തിരിച്ചറിവുമുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.

Unknown said...

ഈ കാര്യത്തിലെ ഏറ്റവും പുതിയൊരു സംഭവവികാസം ഏറെ ചിരിപ്പിക്കുകയും അതേസമയം ചിന്തിപ്പിക്കുകയും ചെയ്തു. ഓര്‍ക്കൂട്ടിലെ ഒരു ചെറിയ ചര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതാണു കാര്യം. അവിടെ ചില മാര്‍ക്സിസ്റ്റുകാര്‍ ചേര്‍ന്നു വാദിക്കുകയാണ് - സഹദേവന്‍ സംഘപ്രവര്‍ത്തകനാണെന്ന്‌!

ആലോചിച്ചുനോക്കണം! കള്ളങ്ങളുടെ പരമ്പരയില്‍ എത്രയെത്രകണ്ണികള്‍! അവ പിന്നെയും പിന്നെയും നിട്ടുന്നതില്‍ യാതൊരു മാനസികബുദ്ധിമുട്ടുമില്ലാത്ത മാര്‍ക്സിസ്റ്റുകള്‍! സംഘപ്രസ്ഥാനങ്ങളേക്കുറിച്ചു പച്ചക്കള്ളങ്ങള്‍ മാത്രമെഴുതുന്ന സഹദേവന്‍ - സംഘപ്രസ്ഥാനങ്ങളേക്കുറിച്ചു തികഞ്ഞ അറിവില്ലായ്മയും അന്ധമായ ചില വിശ്വാസങ്ങളും കടുത്ത അസഹിഷ്ണുതയും മാത്രം മനസ്സില്‍പ്പേറുനൊരാളാണു സഹദേവന്‍ എന്ന്‌ അദ്ദേഹത്തിന്റെ എഴുത്തുവായിച്ചാല്‍ ഏതൊരാള്‍ക്കു മനസ്സിലാകും. മാര്‍ക്സിസ്റ്റുകളെ ന്യായീകരിക്കാന്‍ അയാള്‍ ആവതു ശ്രമിക്കുന്നുമുണ്ട്‌. എന്നിട്ട്‌ അയാള്‍ കാണിച്ച ഒരു ശുദ്ധപോക്രിത്തരം ചൂണ്ടിക്കാട്ടിയപ്പോള്‍ ഉടന്‍ അതും സംഘപരിവാറിന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിക്കുന്നു! ലവലേശം പോലും ലജ്ജയില്ലല്ലോ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ എന്നു ചിന്തിച്ചുപോകുന്നു. ഈ തൊലിക്കട്ടിയും മനക്കട്ടിയും അവര്‍ക്കു നല്‍കുന്ന സ്റ്റഡിക്ലാസുകള്‍ ആവിഷ്കരിച്ചെടുത്തവരെ അംഗീകരിച്ചുകൊടുക്കാതെ തരമില്ല. അടിമകളെ സ്രുഷ്ടിക്കുന്നെങ്കില്‍ ഇങ്ങനെ വേണം!

മാര്‍ക്സിസ്റ്റുകളുടെ ഈ പുതിയവാദത്തിന് ഒരു നല്ലവശമുണ്ട്. സഹദേവന്‍ കാണിച്ചതു ശുദ്ധതെമ്മാടിത്തരമാണെന്ന്‌ ചില മാര്‍ക്സിസ്റ്റുകളെങ്കിലും അംഗീകരിക്കുന്നു എന്നാണതിനര്‍ത്ഥം. അതുകൊണ്ടാണവര്‍ ആ കുറ്റവും സംഘപരിവാറിന്റെ തലയില്‍ വയ്ക്കാന്‍ നോക്കുന്നത്‌. മറ്റുള്ളവര്‍ ചെയ്യുന്നതു മാത്രമല്ല - മാര്‍ക്സിസ്റ്റുകാര്‍ തന്നെ ചെയ്ത സകലകുറ്റങ്ങളും പോലും അവര്‍ സംഘപരിവാറിന്റെ തലയിലാണ് കെട്ടിവയ്ക്കാറ്‌. സമകാലീനസംഭവങ്ങളെടുത്താല്‍ത്തന്നെ ഉദാഹരണങ്ങള്‍ അനവധി. സഹദേവന്റെ പരിപാടി അവര്‍ക്കിഷ്ടപ്പെട്ടിട്ടില്ല എന്നതില്‍ അത്രയുമെങ്കിലും നല്ലത്‌ എന്നു വേണം കരുതാന്‍. ഫാസിസ്റ്റു(?)കളെ ഉന്‍‌മൂലനം ചെയ്യാന്‍ ഞങ്ങള്‍ എന്തു ഹീനപ്രചാരണതന്ത്രവും പ്രയോഗിക്കും - സഹദേവന്‍ ഞങ്ങളുടെ ചുറുചുറുക്കുള്ള സഖാവാണ് എന്നൊക്കെപ്പറഞ്ഞ്‌ നെഞ്ചേറ്റുകയും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയുമല്ലല്ലോ മാര്‍ക്സിസ്റ്റുകള്‍ ചെയ്തത്‌. പകരം - സഹദേവനേയും പിടിച്ച്‌ സംഘലേബല്‍ ഒട്ടിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം സഹദേവനെ അവര്‍ തള്ളിപ്പറയുന്നു എന്നാണ്. അതുതന്നെ വലിയ കാര്യം. സംഘത്തെ കുറ്റപ്പെടുത്താനുള്ള ആവേശത്തിനിടെ ആ നയവ്യതിയാനം ശ്രദ്ധിക്കപ്പെടാതെ പോയതാവാം.

Suhruth said...

nakuletta, i have complained against that crook on cyberkeralam.in. (cybercrime cell of kerala) this is the only thing i can do this time. as nakulettan believes, kapatyangalku nere kannadakkan enikku kazhiyunnilla. kannadachu kondu oru papam cheyyan njan thayyarumalla.

Jai Nakulettan, Jai hind

Unknown said...

സുഹ്രുത്തേ,

ഓരോരുത്തരുടെയും ശൈലിവ്യത്യസ്തമായിരിക്കാം - പക്ഷേ എന്തെങ്കിലും രീതിയില്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല എന്നതു സത്യം! നഗ്നമായ നുണപ്രചാരണം നിത്യേനയെന്നോണം കണ്ടുകൊണ്ടിരിക്കുന്നതുകൊണ്ടു ശീലമായെങ്കിലും, ഇതിനെ അങ്ങനെ സാധാരണമട്ടില്‍ കാണാന്‍ കഴിയുന്നതേയില്ല.

“സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാര‍തന്ത്ര്യം മാനികള്‍ക്കു
മൃതിയേക്കാള്‍ ഭയാനകം.“

മടിയും മാനസികാടിമത്തവും ഒഴിവായി - പകരം പ്രതികരണശേഷിയും ചിന്താശേഷിയും വളരട്ടെ.

പിന്നെ, പരാതി പരിഗണിക്കപ്പെട്ട്‌ അതില്‍ എന്തെങ്കില്ലും പുരോഗതിയുണ്ടായാല്‍ അറിയിക്കണമെന്നപേക്ഷ.

അതുപോലെ തന്നെ, അവസാനത്തെ ആ ജയ്‌വിളി - അതു പാടില്ലെന്നു സ്നേഹപൂര്‍വ്വം പറഞ്ഞുകൊള്ളട്ടെ. It's actually a bit embarrassing.

സ്നേഹപൂര്‍വ്വം.

Mr. K# said...

സഹദേവന്റെ ബ്ലോഗ് കണ്ടു. ഇതു വെറുതെ വിട്ടുകൂടാ എന്നാണു എന്റെയും അഭിപ്രായം. സൈബര് കേരളയില് പരാതി കൊടുത്താല് എന്തെങ്കിലും നടക്കുമോ ആവോ. 8 പ്രാവശ്യം നോക്കിയിട്ടാണ് ഈ സൈറ്റ്, http://www.cyberkeralam.in:8888/berker/ ഒന്നു ഓപ്പണ് ആയിക്കിട്ടിയത്. കഷ്ടം!!!

Suhruth said...

Hmm. Naalu divasamaayi kaathirikkan thudangiyittu. oru vivaravum illa. Evanokke ethire venam adyam kesu kodukkan. site ondakki vechirikkunnu aale pattikkan.
Onnum nadannillengil ahmedabadil ninnu leave eduthu nattil poyi avanu randennam kodukkum. theercha. Pinne nakuletta, jai vilichathu avesam moothittanu. nakulettane pole
kshama onnum enikkilla. Vishamippichengil ee sahodaranodu kshamikkanam.

enthayalum adutha postinaayi kaathrikkunnu.

Nandi Namaskaram

ചന്തു said...

It is a humour to hear that communists are protecting minorities. The truth is that communists are the real 'hinduparty' in kerala! About 90% ( This is a calulation based on my area ) of the kerala communists would be hindus in their certificates and would be aginst any visions of the minorites. The real fact is they are also aginst true hinduism based on spirituality and they are only supporting physical thoughts of the religion like the marxists taught.

അഹങ്കാരി... said...

നകുലേട്ടാ,

സഹദേവന്‍ കമന്റുകളപ്പടീഡിറ്റു ചെയ്തു...എതിര്‍ക്കുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്തു!!!കമന്റ് മോഡറേഷനും വച്ചു!!!

[[::ധനകൃതി::]] said...

കളിക്കുന്ന ടീമിനേക്കാള്‍ അഹംങ്കാരം കളികാണ്ട് കൊണ്ട് ഗ്യാലറിലിരിക്കുന്നവനാ.....


ഒാന്റെ വിശാരം അങ്ങേരാണ് ടീം ക്യാപ്റ്റനെന്നാ.....


ആരാന്ന് മനസ്സിലായില്ലേ.....


ഇക്ക്യൂ തരാം
കേരളത്തിലെയും ബംഗാളിലെയും മഷിനൊട്ടക്കാര്‍ക്കു പൊലും കണ്ട് എത്താനാകുംന്നില്ല ഇദ്ദേഹത്തിന്റെ പാര്‍ട്ടി സാന്നിധ്യം മറ്റാരും ഏറ്റെടുക്കുവാന്‍ ഇല്ലാത്തതിനാല്‍ സ്വയം അവരൊധിതനായിരിക്കുന്നു.......


ഇനിയും കണ്ടെത്താനാകത്തവര്‍ക്കായ് പുതിയ ഇക്ക്യൂ കാരറ്റിലുണ്ട് ബീറ്റ് റൂട്ടിലില്ല......


ഇനിയും കഴിയുന്നില്ലേ അത് നിങ്ങളുടെ കുഴപ്പമല്ല പാര്‍ട്ടിയുടെ ശക്തി മൂലമാണ്.....






ഇനിയും നിരവധിയുണ്ട് അവ പിന്നീട്....

ഇതുങ്ങളെ ഒക്കെ ഈ നാട്ടീന്നൊന്ന് കെട്ട് കെട്ടിച്ച് നാടിന് സ്വാതന്ത്രം നേടിത്തരണെ സര്‍വ്വശക്തന്‍മാരേ.....