Monday, June 09, 2008

ഹര്‍ത്താല്‍! 'വീരവാദ'ങ്ങളിലെ തമാശകളോര്‍ത്താല്‍...!

സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ അഭിപ്രായം മാറ്റിപ്പറയാനറിയാത്തവര്‍ രാഷ്ട്രീയത്തില്‍ തികഞ്ഞ പരാജയമാകുമെന്നുറപ്പ്‌. പലരുടെയും രാഷ്ട്രീയനിലപാടുകള്‍ ഓരോരോ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ എങ്ങനെയെല്ലാം മാറിമറിയുന്നു എന്നു പിന്തുടര്‍ന്നു പരിശോധിക്കുന്നതു പലപ്പോഴും രസാവഹമാണ്‌.

*-*-*-*-*-*-*-*-*-*

'ഭരണവും സമരവും' ഒന്നിച്ചുകൊണ്ടുപോകാന്‍ പാടുപെടുന്നവരാണ്‌ ഇടതുപക്ഷം. കേന്ദ്രത്തിലായാലും കേരളത്തിലായാലും.

ഇടതുപക്ഷപിന്തുണയുള്ള കേന്ദ്രസര്‍ക്കാരിനെതിരെ ഭരണതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനു പകരം ജനങ്ങളെ വിഡ്ഢികളാക്കാന്‍ തെരുവിലിറങ്ങി സമരാഭാസങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടി കഴിഞ്ഞദിവസവും ആവര്‍ത്തിച്ചു.

ഇന്ധനവിലവര്‍ദ്ധനവിനെതിരെ മിന്നല്‍ ഹര്‍ത്താല്‍!

കേരളത്തില്‍ ഉജ്ജ്വലമായ വിജയം! ജനജീവിതം സ്തംഭിച്ചുപോയി! പണിമുടക്ക്‌ പൂര്‍ണ്ണം.

'വീരവാദ'ങ്ങളില്‍ ചിലത്‌ ഇങ്ങനെയൊക്കെ - ജനരോഷം ആളിക്കത്തി - വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല - കടകള്‍ അടഞ്ഞുകിടന്നു!

വിജയാഹ്ലാദപ്രകടനം ദേശാഭിമാനിയില്‍ക്കണ്ടത്‌ ഇങ്ങനെ.
പക്ഷേ, ഇതൊന്നും വിശ്വസിക്കരുത്‌ - ശുദ്ധനുണയാണ്‌ - എന്നു നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും ഇടതുപക്ഷം തന്നെ! ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിക്കുന്നു എന്നതൊക്കെ ചുമ്മാതാണ്‌ - പത്രങ്ങള്‍ വെറുതെ പെരുപ്പിച്ചെഴുതുന്നതുമാത്രമാണ്‌ - എന്നൊക്കെയാണ്‌ കുറച്ചുമാസങ്ങള്‍ക്കുമുമ്പ്‌ ഇടതുസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച "സത്യവാങ്മൂല"ത്തില്‍ പറഞ്ഞിരുന്നത്‌.
തമാശതന്നെ!

ഇതുരണ്ടുമല്ലാതെ മൂന്നാമതൊരു നിലപാടുകൂടിയുണ്ട്‌. ഹര്‍ത്താല്‍ "ജനം"തന്നെ ബോധപൂര്‍വ്വം തള്ളിക്കളഞ്ഞു എന്നൊക്കെപ്പറഞ്ഞ്‌ - അക്രമങ്ങളെ അപലപിച്ചുകൊണ്ട്‌ - അങ്ങനെയങ്ങനെ. ആ നിലപാടുകാണണമെങ്കില്‍ ഇടതുപക്ഷമല്ലാത്ത ആരെങ്കിലും ഹര്‍ത്താല്‍ നടത്തണം.

ഭരണവും പ്രഹസനസമരവും ഒന്നിച്ചുകൊണ്ടുപോകുന്ന അച്ചുതണ്ടിന്റെ മറുവശത്തു നിന്നുകൊണ്ട്‌ മലയാളികളെ പറ്റിക്കുന്ന യു.ഡി.എഫും നടത്തിയിരുന്നു ഒരു ഹര്‍ത്താല്‍. വിലക്കയറ്റത്തിനെതിരെ! ഫെബ്രുവരിയില്‍.

അതേപ്പറ്റി ദേശാഭിമാനി എഴുതിയിരുന്നത്‌ ഇങ്ങനെ.
അധികാരത്തിലിരിക്കുന്നവര്‍ സമരം നടത്തി പരസ്പരം പഴിചാരുമ്പോള്‍ അന്തംവിടുന്ന മലയാളികള്‍!

ഇടതിന്റെയും വലതിന്റെയും മുഴുവന്‍ എം.പി.മാരും പിന്തുണയ്ക്കുന്ന ലാലുപ്രസാദ്‌ യാദവിന്റെ മന്ത്രാലയം കേരളത്തോടു കടുത്ത അവഗണന കാട്ടുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട്‌ - സേലം ഡിവിഷന്‍ ഉത്ഘാടനത്തിന്റെയന്ന്‌ ബി.ജെ.പി. ഹര്‍ത്താല്‍ നടത്തിയിരുന്നു. അന്ന്‌ അതിനെ പരാജയപ്പെടുത്താന്‍ 'രഹസ്യ' ഉത്തരവിറക്കി നോക്കിയിരുന്നു എന്നാണ്‌ മുകളിലത്തെ ഒരു വാര്‍ത്തയില്‍ നിന്നു മനസ്സിലായത്‌. എന്നാല്‍, യു.പി.എ.യുടെ സൗഹൃദമത്സരം നടന്ന കഴിഞ്ഞദിവസത്തെ ഹര്‍ത്താലിലാകട്ടെ സര്‍ക്കാര്‍പിന്തുണയോടെയാണ്‌ ജനജീവിതം സ്തംഭിപ്പിച്ചത്‌. വാര്‍ത്ത മനോരമ എഴുതിയത്‌ ഇങ്ങനെ.
രണ്ടായിരാമാണ്ടില്‍, ബില്‍ക്ലിന്റണ്‍ ഡല്‍ഹി വഴി ബംഗ്ലാദേശിലേക്കുപോയ ദിവസം ഒരു വിപ്ലവസംഘടന ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും - എസ്‌.എസ്‌.എല്‍.സി. പരീക്ഷ തടസ്സപ്പെടുത്തിക്കൊണ്ടുപോലും അതു വിജയിപ്പിക്കാന്‍ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ പരോക്ഷപിന്തുണ കൊടുത്തതും ഓര്‍ക്കുമ്പോള്‍ ഇതെത്ര നിസ്സാരം എന്നു വേണം വിചാരിക്കാന്‍!

ഹര്‍ത്താല്‍ വാര്‍ത്തകളില്‍ ഏറ്റവും തമാശ നല്‍കിയത്‌ മറ്റൊന്നാണ്‌. തങ്ങള്‍ പിന്തുണയ്ക്കുന്ന സര്‍ക്കാരിനെതിരെ സമരമെന്നപേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനേപ്പറ്റിയുള്ള ചോദ്യങ്ങളോട്‌ ഇടതുപക്ഷനേതാക്കള്‍ പ്രതികരിച്ച രീതി രസാവഹമായിരുന്നു.

"പിന്തുണ പിന്‍വലിച്ചതുകൊണ്ട്‌ ഇന്ധനവിലകുറയില്ല" എന്നാണവര്‍ പച്ചയ്ക്കു പറഞ്ഞുകളഞ്ഞത്‌! അതിനേക്കാള്‍ കടുത്ത സമ്മര്‍ദ്ദതന്ത്രമായ ഹര്‍ത്താലോ മറ്റോ പ്രയോഗിക്കേണ്ടി വരും എന്നാണോ ആവോ ഉദ്ദേശിച്ചത്‌? ഒരു വാര്‍ത്ത ചുവടെ.
"പിന്നെ - ഹര്‍ത്താല്‍ നടത്തിയാലാണോ വിലകുറയുന്നത്‌" എന്ന മറുചോദ്യം അവര്‍ക്കു കിട്ടിയിട്ടുണ്ടാവുമെന്നുറപ്പ്‌. അതു വാര്‍ത്തയില്‍ ഇടാനാവില്ലല്ലോ.

"പിന്തുണ പിന്‍വലിക്കണമെന്നാരു പറഞ്ഞു? - സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നിങ്ങള്‍ക്കു മുന്നണിതലത്തില്‍ സംവിധാനങ്ങളൊന്നുമില്ലേ? ഇതുവെറുതെ ഉത്തരവാദിത്തങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമല്ലേ" - മുതലായ അനവധി ചോദ്യങ്ങളേയും അവര്‍ നേരിട്ടിട്ടുണ്ടാവുമെന്നുറപ്പ്‌. പന്ന്യന്‍ രവീന്ദ്രനെ തിരുവനന്തപുരത്തുകാര്‍ വെള്ളം കുടിപ്പിച്ചുവിട്ടെങ്കില്‍, ബര്‍ദാന്‍ കല്‍ക്കട്ടയിലും വെള്ളം കുടിച്ചിരിക്കണം.

ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ നാടകംകളിയ്ക്കു പിന്നിലെ രാഷ്ട്രീയമെന്തെന്ന്‌ അവര്‍ തുറന്നു സമ്മതിക്കുന്നതും അതേവാര്‍ത്തയില്‍ത്തന്നെ കാണാം.

ജനങ്ങളുടെ കാര്യം അവിടെ നില്‍ക്കട്ടെ. ബി.ജെ.പി. - ബി.ജെ.പി.യാണു ഞങ്ങളുടെ പ്രശ്നം!

ബി.ജെ.പി.യെ എങ്ങനെയെങ്കിലും അധികാരത്തില്‍നിന്നു പുറത്തുനിര്‍ത്തുക എന്നതു മാത്രമാണു തങ്ങളുടെ ഒറ്റ ലക്ഷ്യമെന്നും - പിന്തുണ നല്‍കുന്നത്‌ അതുകൊണ്ടു മാത്രമാണെന്നും - ഇന്ധനവില കൂട്ടുകയെന്നല്ല ആകാശം ഇടിഞ്ഞുവീണാലും ശരി - ആ ലക്ഷ്യം മാറുന്നില്ലല്ലോ എന്നും തുറന്നു സമ്മതിച്ചിരിക്കുന്നു.

അടുത്തിടെ ഒരു തെരഞ്ഞെടുപ്പില്‍ ഇതുപോലെ തന്നെ നയം വ്യക്തമാക്കിയ വാര്‍ത്തയും അപ്പോള്‍ ഓര്‍മ്മ വന്നു.

ബി.ജെ.പി.യെ "എങ്ങനെയും" തടയുക. അതിന്‌ "എല്ലാ ശ്രമവും" നടത്തുക. അതിനായി "ആരെയും" പിന്തുണയ്ക്കുക. ഇങ്ങനെയൊക്കെയാണ്‌ ഇടതുനയം. വാര്‍ത്ത ചുവടെ.
ആരെയാണോ "എങ്ങനെയും" തോല്‍പ്പിക്കാന്‍ നോക്കിയത്‌ - അവര്‍ ജയിച്ചു കയറി സര്‍ക്കാറുണ്ടാക്കി എന്നതും - നിഷേധാത്മകരാഷ്ട്രീയം കളിച്ചവര്‍ക്ക്‌ തങ്ങളുടെ കയ്യിലുണ്ടായിരുന്ന ഒരു സീറ്റുകൂടി നഷ്ടമായതും പിന്നിട്‌ ചരിത്രത്തില്‍ അവശേഷിപ്പിക്കപ്പെട്ട ജനാധിപത്യപാഠം!

*-*-*-*-*-*-*-*-*-*

ഇല്ല. പഠിക്കുന്നില്ല. ആരും ഒരു പാഠവും പഠിക്കുന്നില്ല. ജാതിമതവര്‍ഗ്ഗീയരാഷ്ട്രീയം കളിക്കുന്നവര്‍ മിക്കവാറും സ്ഥലങ്ങളില്‍ കൈകോര്‍ത്തുനിന്നിട്ടും എന്തുകൊണ്ടാണു ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ കഴിയാതിരുന്നത്‌ എന്നു മനസ്സിലാക്കാനുള്ള ഒരു പഠനവും നടക്കുന്നതായിത്തോന്നുന്നില്ല. 'മതേതരവോട്ടുകള്‍ ഭിന്നിച്ച'താണു പ്രശ്നമെന്ന പതിവുവീരവാദം തന്നെയാണ്‌ ഇക്കുറിയും കേള്‍ക്കുന്നത്‌.

ജനങ്ങളെ കബളിപ്പിക്കാന്‍ - അവരെ പരിഹസിക്കാന്‍ - ശ്രമിക്കുന്നവരെ ജനം പരാജയപ്പെടുത്തും. അതായിരുന്നു യഥാര്‍ത്ഥത്തില്‍ കര്‍ണ്ണാടക നല്‍കിയ പാഠം.

പഠിക്കുന്നില്ല. വോട്ടര്‍മാരെ ആക്ഷേപിച്ചുകൊണ്ടുള്ള നാടകങ്ങള്‍ തുടരുകയാണ്‌.

തെരഞ്ഞെടുപ്പ്‌ അവലോകനങ്ങളില്‍ അധികം പരാമര്‍ശിക്കപ്പെടാതെ പോയൊരു കാര്യമുണ്ട്‌. കര്‍ണ്ണാടകയിലെ കഴിഞ്ഞ കോണ്‍ഗ്രസ്‌ മന്ത്രിസഭയിലെ മുഖ്യമന്ത്രി - തുടര്‍ച്ചയായ ഒമ്പതാം തവണ ജയിച്ച്‌ റെക്കോര്‍ഡു കരസ്ഥമാക്കാന്‍ ചെന്ന - ധരംസിംഗ്‌ - ഇത്തവണ ബി.ജെ.പി.യോടു പരാജയപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പിനും മുമ്പു തന്നെ ജനങ്ങള്‍ ധരംസിംഗിനു വ്യക്തമായ സൂചനകൊടുത്തിരുന്നതാണ്‌ - ഇത്തവണ വഴി പുറത്തേയ്ക്കാണ്‌ എന്ന്‌. ആരും അതൊന്നും ശ്രദ്ധിച്ചിരുന്നതായിത്തോന്നിയില്ല.
A few days ago, three villages traditionally loyal to the Congress, didn’t even allow Singh to campaign, accusing him of having done little to develop his constituency.

.....

A visit to Balbatti village some 40 km from Gulbarga city throws up signs of things to come. On Sunday, Singh visited Balbatti that has around 2,000 voters, with an extra police escort and a pilot vehicle. The reason: Four days ago, villagers here lined the approach roads with stones and drove Singh away. Similar uprisings were reported in Mardi and Shivpur villages as well.

When he held a sabha in the largest house in the village, most villagers preferred to stay away and chew betel leaves in front of a temple instead. Ramegowda, a farmer from Bulbatti says, “Last time he said he would become CM if we voted for him and he did. But that has not done us any good. We refused to let him enter our village and turned him away.” Their village, says Ramegowda, has an acute water shortage and no roads.
മുഴുവന്‍ വാര്‍ത്ത ചുവടെ.

Not welcome, voters tell Dharam Singh

ജനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടിമകളായും വോട്ടുകുത്തുതൊഴിലാളികളായും കഴിഞ്ഞിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. അവരിപ്പോള്‍ പലതും തിരിച്ചു പ്രതീക്ഷിക്കുന്നുണ്ട്‌. ആവശ്യത്തിലധികം അവസരങ്ങള്‍ നല്‍കിക്കഴിഞ്ഞവരോട്‌ ഇനി മാറി നില്‍ക്കൂ എന്നു പറയാന്‍ അവര്‍ തയ്യാറാകുന്നു. വികസനാഭിമുഖ്യമുള്ള ജനങ്ങള്‍ വികസനാഭിമുഖ്യമുള്ള കക്ഷികളെ പരീക്ഷിക്കാന്‍ തയ്യാറാകുന്നു. ഒരുവശത്ത്‌ കടുത്ത വര്‍ഗ്ഗീയനയങ്ങള്‍ പുലര്‍ത്തുകയും മറുവശത്ത്‌ മതേതരവാദങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത്‌ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ ലഭിക്കുന്നു.

'ജനാധിപത്യം" എന്നു പറഞ്ഞാല്‍, അങ്ങനെയൊക്കെയാണ്‌. ഭരണത്തിലിരിക്കുന്നവരുടെ കുട്ടിപ്പട്ടാളത്തിന്‌ ധാര്‍ഷ്ട്യത്തോടെ കണ്ണില്‍ക്കണ്ടതെല്ലാം തല്ലിത്തകര്‍ക്കാം - നിയമം കയ്യിലെടുക്കാം - എന്നതല്ല ആ വാക്കിന്റെ അര്‍ത്ഥം. അധികാരം നല്‍കി കയറ്റി വിടുന്ന ജനങ്ങള്‍ക്ക്‌ തിരിച്ച്‌ അങ്ങോട്ടു വല്ലതും കൂടി ലഭിക്കണം. അല്ലെങ്കില്‍ അവര്‍ കല്ലെടുത്തെറിഞ്ഞുകളയും!

യു.പി.എ.യുടെ നാടകങ്ങള്‍ തുടരട്ടെ. ഇടതുവലതുഹര്‍ത്താലുകളും തുടരട്ടെ. നാടകക്കമ്പനി ഇനിയെത്രകാലമെന്ന്‌ ആര്‍ക്കറിയാം?

8 comments:

Unknown said...

ഹര്‍ത്താലുകള്‍ - അതിനോടടുപ്പിച്ചുകേള്‍ക്കുന്ന വീരവാദങ്ങള്‍ - ഓരോരോ തമാശകള്‍!

Anonymous said...

ഇന്ധന വിലവര്‍ധന ഇന്ത്യാക്കാരെയെ ബാധിക്കുകയുള്ളൂ ( ചൈനാക്കരെ ഒരു തരത്തിലും ബാധിക്കില്ലന്നേ). പിന്നെ ഒരു ഹര്‍ത്താല്‍ നടത്തി അവന്മാരെ ഒരു ദിവസ്സം കൂടി ചൈനക്കു പിന്നിലാക്കാന്‍ കഴിഞ്ഞാല്‍ അത്രയുമായില്ലേ.

ചൈനയെ എങ്ങാനും തൊട്‌ നമ്മളു പിന്തുണ പിന്‍വലിച്ചു നിരപ്പാക്കി കളയും.

ദാരിദ്ര്യം എത്ര കൂടുന്നൊ അത്രയും നേരത്തെ വിപ്ലവം സഖാക്കളേ....

അഹങ്കാരി... said...

naatakakampanikk ini ethra naalenn enthinaRiyaan...aTuththa election vare...

ivare paranjnjitt prayojanamilla...adhikaaram enna chakkarakkudam kittaan enthu tharavelayum tharavazhiyum kaattum,vene svantham appane polum matipparayum enn palavattam theliyichathalle?

keyman panimutakkaa...vizadamaayi viintum ezhuthaam

Unknown said...

ഹര്‍ത്താലെന്നുകേള്‍ക്കുമ്പോള്‍ത്തന്നെ സ്വയം അവധിപ്രഖ്യാപിക്കുന്ന മലയാളിമനസ്സുകള്‍ക്കൊപ്പം മലയാളം സോഫ്റ്റ്‌വെയറുകളും നീങ്ങുന്നുവോ അഹങ്കാരീ? കീമാനും പണിമുടക്കിന്റെ ആലസ്യത്തിലാണെന്നു കേട്ടതു ഞെട്ടിച്ചു!

Suhruth said...

Nakuletta,

Ithavana oru objection. BJPyum nadathiylle Harthal. BJP yil ninnum ethokke kanendi varunnathu vishamam aanu.
Marxistikale vachu nokkumbol BJPku ikkaryathil harthal nadathanulla avakasam undu. ennurunnalum BJPye pole vyaktamaya
deseeya veekshanangalulla oru party keralathil enthe inganeyokke pravarthikkunnu. Petrol vila vrdhanayekkalum munpe Harthal nadathendathu
Harthalukalkku ethireyum, nalla roadukalkku vendiyum, sampoorna madya nirodhanathinum, sthree dhanam polulla samoohika prasnangalkkum nereyalle.
vikasanathinu vendiyalle, Industrialization nu vendiyalle (varunna thalamurakkengilum ennepole jeevikkan vendi naadu videndi varatha avastha undakanam).
ethokke agrahikkunnavarum keralathil undu.

Atleast BJP should show the way to those marxist goths out there.

Nandi, Namaskaram.

ലുട്ടാപ്പി::luttappi said...

നകുലേട്ടാ....
കമ്പനി പൊളിഞ്ഞാലും.. നാടകക്കാർ ഇവിടെ ഒക്കെ കാണും... ചിലപ്പോൽ അടുത്ത ഇലക്ഷൻ കഴിയുംബ്ബോൾ ഒരു ഹർത്താൽ കൂടെ പ്രതീക്ഷിക്കാം.... മാർക്സിസ്റ്റൂ‍ൂ കാരെ തോൽ‌പ്പിച്ച ജനങ്ങൾക്കു എതിരേ....

അവർ ഭരണത്തിലിരുന്ന് അവർക്കെതിരേ ഹർത്താൽ നടത്തുന്നു..! ജനങ്ങൾ ഇതൊന്നും കാണുന്നില്ലേ? മലയാളികൾക്കു ചിന്താശേഷിഒക്കെ നഷ്ടപ്പെട്ടു....

വിപ്ലവ മുതലാളിമാർ ഇങ്ങിനെ തലപ്പത്തു ഇരിക്കുന്നിടത്തൊളം കാലം കയ്യടിക്കാൻ ആൾക്കാർ കാണും... കയ്യടിച്ചാൽ അല്ലേ.. സർക്കാർ ജോലിം സർക്കാറിന്റെ ആനുകൂല്യങ്ങളും ഒക്കെ ലഭിക്കൂ....

ഞ്യാനും ഒരു പോസ്റ്റ് ഇട്ടിരുന്നതു കണ്ടു കാണുമല്ലൊ..

സ്വതന്ത്റ മലയാളി said...

കഷ്ടം , ആര്‍ക്കു വോട്ടു ചെയ്യും ? ഒരുത്തനേയും വിശ്വസിക്കാന്‍ കൊള്ളുകയില്ല .
രണ്ടും കണക്കാ , ഒന്നിനൊന്നു മെച്ചം , മൂന്നമാതുള്ളതും ഇല്ലാത്തതും ഒരു പോലെ

Anonymous said...

രണ്ടുമുന്നണിയും വേസ്റ്റാണെന്നു തിരിച്ചറിയുന്നവർ ഇങ്ങനെ വെറുതെ നിരാശപ്പെട്ടും ചീത്തവിളിച്ചും മാറിനിൽക്കാതെ വോട്ട് ബുദ്ധിപൂർവ്വം വിനിയോഗിക്ക് സ്വതന്ത്രമലയാളീ. അപ്പോൾ മനസ്സിലാകും മൂന്നാമത് ഉള്ളതും ഇല്ലാത്തതും കണക്കാണോ അല്ലയോ എന്ന്. മുന്നണികളിൽ പെട്ടുപോയവർ രക്ഷപെടാതിരിക്കാൻ അവർ ജനങ്ങളെ മാനസികമായും തളച്ചിടുന്നുണ്ട് ഒരു വലയ്ക്കുള്ളിൽ. താങ്കൾ അതിൽ പെട്ടുകിടക്കുകയാണ്. എന്നു രക്ഷപെടുന്നോ അന്നു താങ്കൾക്കു മനസ്സിലാകും മുന്നാമതും ആളുകളുണ്ടെന്നും അവർക്കിവിടെ പലതും ചെയ്യാൻ കഴിയുമെന്നും ചെയ്യുന്നുണ്ടെന്നും.