അംഗീകരിച്ചു കൊടുക്കാതെ തരമില്ല. അണികളോട് സ്നേഹവും ആത്മാര്‍ത്ഥതയുള്ള നേതാക്കളാണെങ്കില്‍ ഇങ്ങനെ വേണം. സത്യത്തില്‍, യഥാര്‍ത്ഥ പ്രശ്നം "ഒറ്റപ്പെട്ടതു" തന്നെയായിരുന്നു. മറ്റുള്ളവര്‍ക്കാര്‍ക്കും അതു മനസ്സിലാകണമെന്നില്ല. അവരതു ശ്രദ്ധിച്ചിരിക്കണമെന്നുമില്ല. 'ഒറ്റപ്പെട്ട ആ സംഭവം' താഴെ.
ചില ഒറ്റപ്പെട്ട ദൃശ്യങ്ങള്‍ ചുവടെ.
കോണ്‍ഗ്രസിലായിരുന്നപ്പോള്‍, ജനം ഒരിക്കലും മറക്കാത്ത ചില ചാനല്‍ ദൃശ്യങ്ങള്‍ സംഭാവന ചെയ്തതിന്റെ തുടര്‍ച്ച തന്നെയാണ് ഇതും.
സി.പി.എമ്മിലാണെങ്കില്‍, ചില്ലറ തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാനും 'ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉറപ്പു വരുത്താനുമൊക്കെ നാട്ടുകാരുടെ മുന്നില്‍ വച്ച് ഇതുപോലെ നാണം കെട്ട അടികൂടുന്ന പതിവില്ല. അവിടെ അതിനൊക്കെ കുറേക്കുടി 'വ്യവസ്ഥാപിതമായ' പാര്‍ട്ടി ശൈലികളുണ്ടെന്നു പറയപ്പെടുന്നു. എന്തൊക്കെയാണതെന്ന വിശദവിവരങ്ങള്‍ പ്രവര്‍ത്തകര്‍ക്കേ അറിയൂ. ജനം കാണുന്നത് ഇതൊക്കെയാണ്.
ഇതെല്ലാം ഉള്‍പ്പാര്‍ട്ടി യുദ്ധങ്ങളല്ലേ - അവ കണ്ടില്ലെന്നു നടിക്കാമെന്നു വിചാരിച്ചാലും രക്ഷയില്ല. ഇടതുവലതു മുന്നണികള്‍ അധികാരത്തിനു വേണ്ടി അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ പരസ്പരം "കടിപിടി കൂടിയ" ഒരു സംഭവം ചുവടെ.
ഒന്നോര്‍ത്താല്‍, ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങള്‍ തന്നെയാണ്. ജനങ്ങള്‍ ശരിക്കും ഒറ്റപ്പെട്ടു പോകുന്ന ചില സംഭവങ്ങള്‍.
6 comments:
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലന്നു വരുത്തുന്നതും പാര്‍ട്ടി!
ഇന്നിക്കണ്ട തടിക്കുവിനാശവു-
മിന്നനേരമെന്നേതുമറിവീല..!
അചുതാ- മുരളീധരാ- കരുണാകരാ-- വിജയാ--കാത്തുകോള്ളേണമെ.........!
അച്ഛനും മകനും വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കാന് ഓരോന്ന് കാട്ടിക്കൂട്ടുന്നു അല്ലാതെന്ത് പറയാന്‍ !
കൂട്ടത്തില്‍ ആ രാമന്‍പിളളയുടെ അവസ്ഥ കൂടിയൊന്നു ചൂണ്ടിക്കാട്ടാമായിരുന്നു. സംഗതി മൊത്തമൊന്ന് പൊലിച്ചേനേ, യേത്........!
മാരീചാ - കൊടുകൈ.
രാമന്പിള്ളച്ചേട്ടന് തലശ്ശേരിയിലും മറ്റും എതിര്‍പ്പു നേരിടേണ്ടി വന്നതേപ്പറ്റി ഓര്‍ക്കാഞ്ഞിട്ടല്ല. മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ്. രണ്ടുകാരണങ്ങളാല്‍.
ഒന്ന് - എല്ലായിടത്തെയും പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് നല്ലപിള്ള ചമയലല്ല ഉദ്ദേശം.
രണ്ട് - പിള്ളച്ചേട്ടന് പുറത്തായിക്കഴിഞ്ഞസ്ഥിതിക്ക് അത് ‘ഉള്‍പ്പാര്‍ട്ടി’പ്രശ്നമെന്നിനി പറഞ്ഞുകൂടാ.
എന്റെ അഭിപ്രായത്തില്‍, 50 വര്‍ഷത്തോളം സംഘാനുബന്ധപ്രസ്ഥാനങ്ങള്ക്കായി പ്രവര്‍ത്തിച്ച രാമന്പിള്ളച്ചേട്ടനോട് ഇപ്പോഴും എല്ലാവര്ക്കും ബഹുമാനവും സ്നേഹവുമുണ്ടെന്നതാണു സത്യം. പക്ഷേ, എണ്‍പതോളം പ്രവര്‍ത്തകരെ ബലികൊടുക്കേണ്ടിവരെ വന്നിട്ടുള്ള കണ്ണൂരിന്റെ മണ്ണില്‍, പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമുണ്ടാകുമ്പോള്‍ പ്രവര്‍ത്തകര്‍ അല്പം അതിവൈകാരികമായി പ്രവര്ത്തിച്ചുപോകുന്നതില് അതിശയവുമില്ല. ഇക്കാര്യത്തില്‍ പലര്‍ക്കും തള്ളാനും വയ്യ കൊള്ളാനും വയ്യ എന്നു ചുരുക്കം.
qw_er_ty
എന്താ നകുലാ ഈ പറയുന്നേ, സംഘം പ്രവര്‍ത്തകര്‍ അതിവൈകാരികമായി പ്രതികരിക്കുമെന്നോ? ശാന്തം പാപം! ഇല്ലാ വചനം പറഞ്ഞാല്‍ നാവു പുഴുത്തു പോവുകയേ ഉളളൂ. ഞാന്‍ മനസിലാക്കിയത് മാര്‍ക്സിസ്റ്റുകാര്‍ പിളളച്ചേട്ടനെ ആക്രമിച്ചിട്ട് ആ പഴി പാവം സംഘം പ്രവര്‍ത്തകരുടെ തലയില്‍ ചാരിയെന്നാണല്ലോ.
തിരുവനന്തപുരത്ത് ബിജെപിയുടെ പാര്‍ട്ടി ഓഫീസിലും കാവിക്കൈലിയും കൈയില്‍ രാഖിയും കെട്ടിയ സിപിഎമ്മുകാര്‍ അതിക്രമം കാണിച്ചിരുന്നു. ബിജെപിയിലും ഗ്രൂപ്പിസമെന്നായിരുന്നു, ഹിന്ദുവിരുദ്ധ മാധ്യമങ്ങള്‍ കൊട്ടിഗ്ഘോഷിച്ചിരുന്നത്.
അല്ലാതെ ബിജെപിക്കാര്‍ അതിവൈകാരികമായി ചിന്തിച്ച് അക്രമം കാണിക്കുമെന്നൊക്കെ പറഞ്ഞാല്‍ ആരാ ഈ നാട്ടില്‍ വിശ്വസിക്കുന്നത് നകുലാ. മാധ്യമങ്ങളുടെ കുപ്രചരണങ്ങളില്‍ നകുലനും വീണുപോയെങ്കില്‍ പിന്നെ ആര്‍ക്കുളളൂ രക്ഷ!
അപ്പോള്‍ മാര്ക്സിസ്റ്റുകാരായിരുന്നോ പിള്ളച്ചേട്ടനെ തടസ്സപ്പെടുത്തിയത്? അതറിഞ്ഞിരുന്നില്ല.നേര് നേരത്തെ അറിയാന്‍ വേണ്ടി ഞാന്‍ ദേശാഭിമാനിയാണ് ആദ്യം വായിക്കാറുള്ളത്. അതില്‍ക്കാണുന്ന വാര്‍ത്തകള്‍ ആദ്യം മനസ്സില്‍ പതിയുന്നതുകൊണ്ട് ഒരു പക്ഷേ ആ ഒരു സ്വാധീനം അവിടെ കിടക്കുമായിരിക്കും.
പിന്നെ, രാഖികെട്ടിയ സി.പി.എമ്മുകാര്‍ എന്ന പ്രയോഗം നന്നായി. പലര്‍ക്കും ഒരു വിചാരമുണ്ട് ഈ രാഖി എന്നത് ആര്.എസ്.എസ്.കാര്‍ക്കും ബി.ജെ.പി.ക്കാര്‍ക്കും മാത്രം പറഞ്ഞിട്ടുള്ള ഒരു പരിപാടിയാണെന്ന്. എന്തൊരു മണ്ടത്തരമാണത്?
അല്ല - ബി.ജെ.പി.യുമായി ബന്ധപ്പെട്ട് മറ്റെന്തെല്ലാം അബദ്ധധാരണകള്‍ വേറേ കിടക്കുന്നു. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതെത്രനിസ്സാരം. അല്ലേ?
qw_er_ty
Post a Comment