Tuesday, April 17, 2007

ഗോള്‍വള്‍ക്കറെ പേടിച്ച്‌ എത്ര നാള്‍?

തൊട്ടുമുമ്പത്തെ പോസ്റ്റിന്റെ തുടര്‍ച്ചയാണിത്‌.

കയ്യൊപ്പേ,
'വംശശുദ്ധീകരണം' എന്നൊക്കെ പറയുന്നതു കൊണ്ട്‌ താങ്കളുദ്ദേശിക്കുന്നത്‌ എന്താണ്‌? ഈപ്പറയുന്ന ഉത്തരേന്ത്യന്‍ ബ്രാഹ്മണക്കൂട്ടം (അവര്‍ മാത്രമാണ്‌ 'ഹിന്ദുക്കള്‍' എന്നാണോ?) അല്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്നോ? അതോ ഹിന്ദു"മതവിശ്വാസികള്‍" (എന്നു വച്ചാല്‍ ഈശ്വരഭജനത്തിനായി അമ്പലത്തില്‍ പോകുന്നവര്‍) അല്ലാത്തവര്‍ക്കൊന്നും ഇവിടെ അവകാശങ്ങളില്ലെന്നോ? ഈ തോന്നലുകളൊക്കെ ശുദ്ധ അസംബന്ധമാണ്‌. ഞാനത്‌ ആവര്‍ത്തിക്കാനാഗ്രഹിക്കുന്നു - ശുദ്ധ അസംബന്ധമാണത്‌.

ഹിന്ദുത്വവാദികള്‍ ആദ്യം മുതലേ പറയുന്നത്‌ ഒരു 'വിട്ടുപോകല്‍ സിദ്ധാന്ത'ത്തേക്കുറിച്ചല്ല. 'ചേര്‍ന്നുനില്‍ക്കല്‍ സിദ്ധാന്ത'ത്തേക്കുറിച്ചാണ്‌. ഈയൊരു മണ്ണില്‍ ജനിച്ചവരെല്ലാം, അവരുടെ, ജാതി - മത - വര്‍ണ്ണ - വര്‍ഗ്ഗ വ്യത്യാസമില്ലാതെ ഒരു പൊതു സംസ്ക്കാരത്തിന്റെ - വൈജാത്യങ്ങളുടെ സമ്മിശ്രതയായ ഹിന്ദുത്വത്തിന്റെ - പാരമ്പര്യത്തിന്‌ ഉടമകളാണെന്നും ആ പാരമ്പര്യം അവകാശപ്പെടാന്‍ എല്ലാവര്‍ക്കുമര്‍ഹതയുണ്ടെന്നുമാണ്‌ ഹിന്ദുത്വ വാദികള്‍ പറഞ്ഞുവയ്ക്കുന്നത്‌. വൈദേശികപശ്ചാത്തലമുള്ള മത, പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും എല്ലാത്തരത്തിലും ഉള്‍ച്ചേരാനുള്ള 'ഇടസമ്പന്നത ഹിന്ദുത്വത്തിനു സ്വന്തമായുണ്ട്‌. അതിന്റേത്‌ ഏകമുഖവും പരിമിതവുമായ ഒരു വീക്ഷണമല്ല്ല, മറിച്ച്‌ അങ്ങേയറ്റം ബഹുമുഖവും വിശാലവുമായതാണ്‌ എന്നതു തന്നെ കാരണം.

ഇതൊക്കെ ഒരു "വാദ"മായി അവതരിപ്പിക്കപ്പെട്ടത്‌ ഏതെങ്കിലും തരത്തിലുള്ള അസഹിഷ്ണുതയുടെയോ അല്ലെങ്കില്‍ വിഭാഗീയത സൃഷ്ടിച്ച്‌ എന്തെങ്കിലും തരത്തിലുള്ള കാര്യസാദ്ധ്യത്തിനുള്ള ശ്രമങ്ങളുടെയോ സൂചനയല്ല. സത്യത്തില്‍ ആ വാദം അവതരിപ്പിക്കേണ്ട അവസ്ഥ 'വന്നു ചേര്‍ന്ന'താണ്‌. പലപ്പോഴും വൈദേശിക പശ്ചാത്തലത്തിന്റെ സ്വാധീനം, ചിലരുടെയെങ്കിലും മനസ്സുകളില്‍ ആ വിദേശകേന്ദ്രങ്ങളോടുള്ള കൂറിന്റെ രൂപം പ്രാപിക്കുകയും അത്‌ സ്വന്തം രാഷ്ട്രതാല്‍പര്യങ്ങള്‍ക്കു ഗുണകരമല്ലാത്ത രീതിയിലേക്കു പരിണമിക്കുകയും ചെയ്യുന്നുവെന്ന ഘട്ടത്തിലാണ്‌ ഇതെല്ലാം ഒരു 'വാദ'മായി അവതരിപ്പിക്കപ്പെടാനുള്ള അവസ്ഥ സംജാതമായത്‌. പലകാരണങ്ങളാലും ദുര്‍ബലമായിത്തീര്‍ന്നിരുന്ന രാഷ്ട്രസ്വത്വബോധം വീണ്ടെടുക്കേണ്ടതുണ്ടെന്നുള്ള ചിന്തകള്‍ ഉദയം ചെയ്തതും അതു കൊണ്ടൊക്കെത്തന്നെയാണ്‌.

"hindu culture" എന്നാല്‍ "hinduism" അല്ല. ഹിന്ദു രാഷ്ട്രം എന്നു പറഞ്ഞാല്‍ കുളിച്ച്‌ അമ്പലത്തില്‍പ്പോയി കുറി തൊടുന്നവര്‍ മാത്രം ജീവിക്കുന്നൊരു സ്ഥലവുമല്ല. ഇതൊക്കെ ഒന്നുകില്‍ മനപൂര്‍വ്വം സൃഷ്ടിക്കുന്ന വികലമായ അര്‍ത്ഥങ്ങളാണ്‌. അല്ലെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളേക്കുറിച്ചുള്ള അജ്ഞത സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തില്‍നിന്നു വരുന്നതാണ്‌.

സംഘം 'ഉന്‍മൂലന'സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നുവെന്നൊന്നും ഞാന്‍ കരുതുന്നില്ല. ഉത്തരേന്ത്യയില്‍ നടക്കുന്ന സകല കലാപങ്ങളും സംഘത്തിന്റെ സൃഷ്ടിയാണെന്നും ഞാന്‍ കരുതുന്നില്ല. അധിനിവേശങ്ങളും വിഭജനവും യുദ്ധങ്ങളും ദേവാലയധ്വംസനങ്ങളും കലാപങ്ങളുമെല്ലാം ചേര്‍ന്ന്‌ സമ്മാനിച്ച മുറിവുകളും അകല്‍ച്ചകളും തലമുറകളായി പകര്‍ന്നുകിട്ടിക്കൊണ്ടിരിക്കുന്ന ഒരു ജനതയാണ്‌ ഉത്തരേന്ത്യയിലുള്ളത്‌. അതിവൈകാരികത കലര്‍ന്ന പ്രതികരണങ്ങളാണ്‌ പലപ്പോഴും അവരുടേത്‌. സംഘത്തിന്റെ ജനനത്തിനും എത്രയോ മുമ്പു മുതല്‍ക്കേ സാമുദായിക സംഘര്‍ഷങ്ങളുണ്ടായിരുന്നിട്ടുണ്ട്‌. അവിടെ നിലനില്‍ക്കുന്ന സാമുദായിക സ്പര്‍ദ്ധയുടെ ആഴങ്ങള്‍ മനസ്സിലാക്കി, നമുക്കെന്തെങ്കിലും ചെയ്യാനാകുമോ എന്നന്വേഷിക്കാതെ, സംഘത്തിനെ കുറ്റപ്പെടുത്തുക മാത്രം ചെയ്ത്‌ മാറി നില്‍ക്കുന്നതിനെ 'escapism' എന്നും ‘മുതലെടുപ്പ്‌ ‘ എന്നുമൊക്കെയേ വിളിക്കാനാവൂ.

നേരിട്ട്‌ സംഘത്തിന്റെ കീഴില്‍ വരുന്നില്ലെങ്കിലും വലിയൊരു ശതമാനം ജനമനസ്സുകളില്‍ സംഘമുയര്‍ത്തിപ്പിടിക്കുന്ന ദേശിയതയുടെ കാഴ്ചപ്പാടും മറ്റും രൂഡമൂലമാണ്‌ എന്ന്‌ ഇടതുപക്ഷ എഴുത്തുകാര്‍ തന്നെ സമ്മതിക്കുന്നുണ്ട്‌. അതു പക്ഷേ ഒരു ആരോപണമായിട്ടല്ല, നിരീക്ഷണമായിട്ടാണ്‌ അവതരിപ്പിച്ചു കണ്ടിട്ടുള്ളത്‌. ആരോപണങ്ങളുടെയും വിമര്‍ശനങ്ങളുടെയും ലക്ഷ്യങ്ങള്‍ എന്നും സംഘാനുബന്ധ പ്രസ്ഥാനങ്ങള്‍ മാത്രമായിരുന്നു.

സംഘത്തെ വിമര്‍ശിച്ചുകൊണ്ട്‌ 'ഷംസുള്‍ ഇസ്‌ലാം' എന്നൊരാള്‍ എഴുതിയൊരു പുസ്തകം ഈയിടെ വായിച്ചു. താങ്കള്‍ ചൂണ്ടിക്കാട്ടിയതുപോലെ, 'മുന്‍ജെ' എന്നൊരു കോണ്‍ഗ്രസുകാരന്‍ 1931-ല്‍ ഏതോ ഒരു വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്തുമടങ്ങുന്നതിനിടെ യൂറോപ്പില്‍ പത്തുദിവസക്കാലം തങ്ങിയതിനേപ്പറ്റിയൊക്കെ അതിലും പരാമര്‍ശമുണ്ട്‌. ദേശീയതയെ സംബന്ധിച്ച അവരുടെകാഴ്ചപ്പാടുകള്‍ മുന്‍ജെയെ ആകര്‍ഷിച്ചതിനെപ്പറ്റിയും ഭാരതത്തില്‍ സംഘം വളര്‍ന്നു കാണാന്‍ ആഗ്രഹിച്ചതിനെപ്പറ്റിയുമൊക്കെ കമ്മ്യൂണിസ്റ്റ്‌ ആഭിമുഖ്യമുള്ള മറ്റൊരു പുസ്തകത്തിന്റെ സഹായത്തോടെ ലേഖകന്‍ വിവരിക്കുന്നുണ്ട്‌. ഞാന്‍ നിരീക്ഷിച്ചിടത്തോളം, സ്ഥാപനത്തിന്റെയും വ്യാപനത്തിന്റെയും ആദ്യവര്‍ഷങ്ങളില്‍ ഏതെങ്കിലും പ്രസ്ഥാനവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ട ചിലര്‍ പ്രത്യേക അവസരങ്ങളില്‍ പറഞ്ഞ വാക്കുകളും ചെയ്ത പ്രവൃത്തിയുമൊക്കെ വച്ച്‌ ആ പ്രസ്ഥാനത്തെ വിലയിരുത്താന്‍ ശ്രമിക്കുന്നത്‌ അബദ്ധമാവാനിടയുണ്ട്‌. 'മുന്‍ജെയുടെ യൂറോപ്യന്‍ സന്ദര്‍ശനം' പോലെ സംഘവിരുദ്ധര്‍ ചൂണ്ടിക്കാണിക്കുന്ന പഴയ കാര്യങ്ങള്‍ ഏതെങ്കിലും സംഘത്തിന്റെ ഇന്നത്തെ സ്വീകാര്യതയെ തരിമ്പും സഹായിച്ചിട്ടുള്ളതായി ഞാന്‍ കരുതുന്നില്ല. സംഘം ഇന്ന്‌ അതൊന്നുമല്ല. അവര്‍ ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. 1920-കളിലെയോ 30-കളിലെയോ ചരിത്രം വച്ച്‌ ഇന്നത്തെ സംഘത്തെ പ്രതിരോധിക്കാമെന്നു കരുതുന്നത്‌ അബദ്ധമാണെന്നാണ്‌ എനിക്കു തോന്നുന്നത്‌.

'നാമും നമ്മുടെ ദേശീയതയും' ഞാന്‍ വായിച്ചിട്ടില്ല. ഗോള്‍വള്‍ക്കര്‍ സംഘനേതൃനിരയിലെത്തുന്നതിനു മുമ്പെങ്ങോ വിവര്‍ത്തനം ചെയ്തതെന്നു പറയുന്ന അതിന്‌ സംഘവിരുദ്ധര്‍ വലിയ പ്രാധാന്യം കല്‍പിച്ചു കാണാറുണ്ടെങ്കിലും അതിന്‌ സംഘം കാര്യമായ എന്തെങ്കിലും പരിഗണന കൊടുത്തിട്ടുണ്ടോ എന്നു സംശയമാണ്‌. 'വിചാരധാര'യേക്കുറിച്ചാണെങ്കില്‍, ചില ഭാഗങ്ങളൊക്കെ ഞാനും വായിച്ചിട്ടുണ്ട്‌. ഏതൊരു സമീപനത്തോടെയാണോ നാമതു വായിക്കുന്നത്‌ എന്നതനുസരിച്ച്‌ ഒന്നുകില്‍ ഭയപ്പെടുകയോ അല്ലെങ്കില്‍ നിര്‍ദ്ദോഷമായിത്തോന്നുകയോ ചെയ്യാം എന്നാണെനിക്കു തോന്നിയത്‌.

കമ്യൂണിസ്റ്റുകളേയും മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും ഒന്നടങ്കം മുഖ്യശതൃക്കളായി പറയുന്നു എന്നൊക്കെ ഒരൊറ്റ വാചകം മാത്രം അവതരിപ്പിച്ച്‌ ഘോരഘോരം വാദിക്കുന്നത്‌ തെറ്റാണ്‌. ആഭ്യന്തരഭീഷണികളേപ്പറ്റി പറയുന്നിടത്ത്‌, ഈ മൂവരിലും പെട്ട ചിലര്‍ രാഷ്ട്രതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ പ്രവൃത്തികളിലേര്‍പ്പെടുന്നതിനേപ്പറ്റി പറയുന്നുണ്ട്‌. അത്‌ അക്കൂട്ടര്‍ക്ക്‌ "ഒന്നടങ്കം" എതിരെ നടത്തുന്ന യുദ്ധപ്രഖ്യാപനമാണ്‌ എന്നൊക്കെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്‌ സംഘത്തെ എതിര്‍ക്കാനുള്ള ഒരു ആയുധം സൃഷ്ടിച്ചെടുക്കുന്നതിനുള്ള വികല ശ്രമത്തിന്റെ ഭാഗമായേ കാണാനാവൂ. ഇന്നത്തെക്കാലത്താണ്‌ വിചാരധാര രചിക്കപ്പെട്ടിരുന്നതെങ്കില്‍ ഒരുപക്ഷേ ആഗോളവല്‍ക്കരണത്തിന്റെ കെണിയില്‍പ്പെട്ട്‌ ദേശീയബിംബങ്ങളെ തള്ളിപ്പറയുന്ന നാരായണമൂര്‍ത്തിയേപ്പോലുള്ളവരേക്കുറിച്ചും പരാമര്‍ശിച്ചേനെ. ഇവിടെ മതമൊന്നുമല്ല വിഷയം. ദേശീയതാല്‍പര്യങ്ങളോടുള്ള സമീപനമാണ്‌.

സാമാന്യമായി ചില സമൂഹങ്ങളെ മൊത്തമായിട്ടല്ല എതിര്‍ക്കുന്നതെങ്കില്‍പ്പോലും അത്തരം വരികള്‍ തെറ്റാണ്‌ എന്നു വാദിക്കുന്നവര്‍ക്ക്‌, അത്തരം വരികള്‍ എന്തുകൊണ്ട്‌ ഉണ്ടാവുന്നു എന്നു കൂടി പറഞ്ഞു തരാനുള്ള ബാദ്ധ്യതയുണ്ട്‌. 'അതൊക്കെ ഫാസിസ്റ്റ്‌ ചിന്താഗതിയാണ്‌' എന്നു മാത്രം പറഞ്ഞ്‌ ഇതുവരെ രക്ഷപെട്ടിരുന്നത്‌ ഇനിയും ഏറെക്കാലം അനുവദിക്കപ്പെടണമെന്നില്ല. അത്തരം വരികള്‍ ജനിക്കാനിടയാക്കുന്ന കാരണങ്ങള്‍ നിഷേധിക്കാനാവാത്തിടത്തോളം കാലം വിമര്‍ശകരുടെ വിശ്വാസ്യതയും ആത്മാര്‍ത്ഥതയും സംശയിക്കപ്പെട്ടുകൊണ്ടിരിക്കും.

ചൈന നമ്മളെ ആക്രമിച്ച സമയത്ത്‌, 'വിപ്ലവത്തിലൂടെ ഇന്ത്യയിലേക്കു സ്വര്‍ഗ്ഗമെത്താന്‍ പോകുന്നു'വെന്ന മട്ടില്‍, കല്‍ക്കട്ടയില്‍ ആഘോഷം നടന്നുവെന്നു പറയപ്പെടുന്നുണ്ട്‌. യുദ്ധമുഖത്തേയ്ക്ക്‌ നമ്മുടെ സൈനികരെ സഹായിക്കാനായുള്ള ഭക്ഷണവും യുദ്ധസാമഗ്രികളുമൊക്കെ എത്തുന്നതു തടയാനായി തൊഴിലാളി യൂണിയനുകള്‍ പണിമുടക്കു പ്രഖ്യാപിച്ചു എന്നും! ഇതൊക്കെ ആരെയും നടുക്കുന്നതാണെന്നുപറഞ്ഞുതരാന്‍ നമുക്കൊരു 'ഗുരുജി'യുടെ ആവശ്യമില്ല.

പണ്ടു നടന്നതിനു തെളിവില്ല എന്നാണെങ്കില്‍, ഇന്നത്തെ കാലത്തേക്കു വരാം. മെലഗാവ്‌ സ്ഫോടനങ്ങളില്‍ ഭാരതം നടുങ്ങിവിറച്ചിരിക്കുമ്പോള്‍, അതേക്കുറിച്ച്‌ ഒരക്ഷരം പോലും ഉരിയാടാനില്ലാതെ, 'ലെബനനില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്മാറണ'മെന്നാവശ്യപ്പെട്ട്‌ വമ്പിച്ച പൊതുയോഗങ്ങളും പ്രകടനങ്ങളും മറ്റും സംഘടിപ്പിച്ചവരാണു നമ്മളില്‍ ചില കമ്മ്യൂണിസ്റ്റുകള്‍. ഇറാനെ അണുപരീക്ഷണം നടത്താന്‍ സമ്മതിക്കുന്ന തരത്തില്‍ ഇന്ത്യ വോട്ടു ചെയ്തില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ഭരിക്കാനനുവദിക്കില്ലെന്നു ഭീഷണി മുഴക്കിയ കമ്മ്യൂണിസ്റ്റുകള്‍, ഭാരതം അണുപരീക്ഷണം നടത്തിയപ്പോള്‍ അതിനെ അപലപിച്ചവരാണ്‌! ഇതൊക്കെ അല്‍പമെങ്കിലും രാജ്യസ്നേഹം ഉള്ളിലവശേഷിക്കുന്ന ആരെയുംവേദനിപ്പിക്കുന്നതു തന്നെയാണ്‌. ഗോള്‍വള്‍ക്കര്‍ മുതലായവര്‍ ജനിച്ചിരുന്നില്ലെങ്കില്‍ത്തന്നെയും അത്‌ അങ്ങനെ തന്നെ ആയിരിക്കും.

സകല കമ്മ്യൂണിസ്റ്റുകളേയും അടച്ച്‌ കുറ്റപ്പെടുത്തുകയാണ്‌ എന്ന തോന്നലുണ്ടാകുന്നത്‌ ഹിന്ദുത്വത്തിന്റെ ഹൃദയവിശാലതയേക്കുറിച്ച്‌ യാതൊരു രൂപവുമില്ലാതെ ഏകമുഖമായ ചിന്ത മാത്രം ശീലിച്ചവര്‍ക്കാണ്‌. ആദ്യ കമ്മ്യൂണിസ്റ്റുഗവണ്മെന്റിന്റെ അമ്പതാം വാര്‍ഷികം ഇപ്പോള്‍ കൊണ്ടാടപ്പെടുകയാണല്ലോ. വിമോചനസമരത്തേത്തുടര്‍ന്ന്‌ ആ ഗവണ്മെന്റിന്റെ പിരിച്ചുവിടുമ്പോള്‍, 'ഇതില്‍ ജനാധിപത്യമൂല്യങ്ങളുടെ ധ്വംസനമില്ലേ എന്നു പരിശോധിക്കേണ്ടതുണ്ട്‌' എന്ന്‌ പറഞ്ഞ്‌ ദേശീയതലത്തില്‍ പ്രതിഷേധിച്ചത്‌ മറ്റാരുമല്ല - ഗുരുജി ഗോള്‍വള്‍ക്കറാണത്രേ. ഇതൊക്കെ ആരറിയുന്നു?

രണ്ടാമത്തെ കൂട്ടരെ - മുസ്ലീങ്ങളെ - ഒന്നടങ്കം ഹിന്ദുത്വവാദികള്‍ ശതൃക്കളായി കാണുന്നു എന്നത്‌ ശുദ്ധ കളവാണ്‌. പല രാജ്യങ്ങളെയുമപേക്ഷിച്ച്‌ മുസ്ലീങ്ങള്‍ക്ക്‌ മെച്ചപ്പെട്ട ആരാധനാസ്വാതന്ത്ര്യവും സൗകര്യവും ഇവിടെ ലഭിക്കുന്നുവെങ്കില്‍ അതിന്റെ കാരണം ഇവിടുത്തെ ജനങ്ങളുടെ സിരകളിലോടുന്ന ഹിന്ദുത്വ രക്തമാണ്‌. എന്നു വച്ച്‌ മുസ്ലീങ്ങളിലാരെങ്കിലും നഗ്നമായ ദേശവിരുദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടാല്‍ ആരും പ്രതികരിക്കാതെയിരുന്നെന്നു വരില്ല. ഉദാഹരണങ്ങള്‍ക്കായി അധികം പിറകോട്ടുപോകേണ്ടതില്ല - ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ്‌ തമിഴ്‌നാട്ടില്‍ ചില മുസ്ലിം യുവാക്കള്‍ ചേര്‍ന്ന്‌ ദേശീയപതാകയ്ക്കൊപ്പം ചെരുപ്പുകള്‍ കെട്ടിത്തൂക്കി ഉയര്‍ത്തിയത്‌. ഇതൊക്കെ കണ്ടുകൊണ്ടു മിണ്ടാതെയിരിക്കുന്നവരാണ്‌ യഥാര്‍ത്ഥ മുസ്ലീം വിരോധികളും രാജ്യദ്രോഹികളും. ഇതേക്കുറിച്ചൊക്കെ ആരെങ്കിലും പറയുമ്പോള്‍ അതിനെ പ്രതിരോധിക്കുന്ന മട്ടില്‍ മൊത്തത്തില്‍ ഒരു മുസ്ലിം വികാരം ഉണരുന്നെങ്കില്‍ - അല്ലെങ്കില്‍ ആരെങ്കിലും ചേര്‍ന്ന്‌ ഉണര്‍ത്തുന്നുവെങ്കില്‍ - അത്‌ ഏറ്റവും അപകടമുണ്ടാക്കുന്നത്‌ സമുദായത്തിനു തന്നെയാണ്‌. അഫ്സല്‍ ഗുരുവിനെ സംബന്ധിച്ച ഒരു ചര്‍ച്ചയ്ക്കിടെ ഒരു മലയാളി ബ്ലോഗര്‍ തന്നെയാണു പറഞ്ഞത്‌ "മഹത്തായ ഇന്ത്യന്‍ പാര്‍ലമെന്റ്‌ എന്നു പറയാന്‍ മാത്രമൊന്നുമില്ല. അതിനെ ആക്രമിച്ചാലും അതത്ര വലിയ കുറ്റമൊന്നുമല്ല" എന്നൊക്കെ! രാഷ്ട്രീയക്കാരെ എത്രയും പുച്ഛിച്ചാലും വേണ്ടില്ല - എന്നാല്‍, ഇന്ത്യന്‍ പാര്‍ലമെന്റിനെ അടച്ച്‌ ആക്ഷേപിച്ചുകൊണ്ട്‌ - കുറ്റമാരോപിക്കപ്പെട്ട ഒരാളെ മതത്തിനു മാത്രം പരിഗണനകൊടുത്ത്‌ പിന്തുണയ്ക്കുക - ഇതൊക്കെ നമ്മുടെ കണ്മുന്നില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്‌. ഇതിനെയൊക്കെ യാഥാര്‍ത്ഥ്യബോധത്തോടെ കാണാനും മനസ്സിലാക്കാനും കഴിയാതെ നാം ഗോള്‍വള്‍ക്കറെ ഭര്‍ത്സിച്ചുകൊണ്ടിരുന്നതു കൊണ്ട്‌ യാതൊരു പ്രയോജനവുമില്ല. അദ്ദേഹത്തിന്‌ സാഹചര്യങ്ങള്‍ വിലയിരുത്താനുള്ള കഴിവും പലതും മുന്‍കൂട്ടിക്കാണാനുള്ള ദീര്‍ഘവീക്ഷണവും ഉണ്ടായിരുന്നതു കൊണ്ട്‌ പറഞ്ഞു വച്ചു. ഇല്ലെങ്കിലും വേറെയാരെങ്കിലും പറഞ്ഞേനെ എന്നു കരുതിയാല്‍ മതി.

ക്രിസ്ത്യാനികളുടെ കാര്യത്തിലും - അവരെ ഒന്നടങ്കം ഇവിടുള്ളവര്‍ ശതൃക്കളായിക്കരുതുന്നുവെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അത്‌ ശുദ്ധ അസംബന്ധമാണ്‌. ചില ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനത്തിനായി ചില മാര്‍ഗ്ഗങ്ങളുപയോഗിക്കുന്നത്‌ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്‌. അത്‌ അല്‍പമെങ്കിലും സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കമ്മ്യൂണിസ്റ്റു രാജ്യങ്ങളിലോ ഇസ്ലാമിക രാജ്യങ്ങളിലോ നടക്കാത്ത ഒരു കാര്യം ഇവിടെ നിര്‍ബാധം അനുവദിച്ചുകൊടുക്കണമെന്നു പറഞ്ഞാല്‍ എല്ലാവരും അത്‌ അംഗീകരിച്ചെന്നു വരില്ല. അല്ലെങ്കില്‍ത്തന്നെ ഗോള്‍വള്‍ക്കര്‍ പറഞ്ഞു വച്ചത്‌ രാഷ്ട്രതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ രീതിയിലുള്ള പ്രവൃത്തികള്‍ക്കു നമ്മെ പ്രേരിപ്പിക്കും വിധം വൈദേശികകേന്ദ്രങ്ങളോട്‌ മാനസിക അടിമത്തം വന്നുപോകരുത്‌ എന്നേയുള്ളൂ. അത്‌ ആരാധനാസ്വാതന്ത്ര്യത്തെ തടച്ചിലല്ല. നമ്മുടെയൊരു സംസ്ഥാനമാണെന്നു നാമവകാശപ്പെടുന്ന നാഗലാന്‍ഡിലേക്കു ചെല്ലുമ്പോള്‍ “INDIAN DOGS ARE NOT WELCOME” എന്നൊരു ബോര്‍ഡാണു നമ്മെ കാത്തു നില്‍ക്കുന്നതെങ്കില്‍, അതിനെ 'പണ്ട്‌ ഗോള്‍വള്‍ക്കര്‍ പറഞ്ഞതിന്‌ ആരോ ഇംഗ്ലീഷില്‍ അടിവരയിട്ടു വച്ചിരിക്കുന്നത്‌' എന്നേ വിശേഷിപ്പിക്കാന്‍ പറ്റൂ. മതപരിവര്‍ത്തനത്തിനായുള്ള ചില വഴിവിട്ട ശ്രമങ്ങളെ പ്രതിരോധിക്കുന്നതും, നമ്മുടെ രാഷ്ട്രതാല്‍പര്യങ്ങളെ ഹനിക്കരുതെന്നു നിഷ്കര്‍ഷിക്കുന്നതും 'ക്രിസ്ത്യാനികളോടു മൊത്തത്തിലുള്ള യുദ്ധപ്രഖ്യാപനമാണ്‌ - അവരെ പുറത്താക്കാനുള്ള ആഹ്വാനമാണ്‌' എന്നൊക്കെ പറയുന്നത്‌ അതിക്രൂരമാണെന്നേ പറയാന്‍ പറ്റൂ. യേശുക്രിസ്തുവിനെ യേശുദേവനെന്നു വിശേഷിപ്പിച്ച്‌ സ്വീകാര്യത നല്‍കിയ ഒരു ജനതയോടും ആ സംസ്കാരത്തോടുമുള്ള അതിക്രൂരമായ അവഹേളനം എന്നതാണ്‌ കുറേക്കൂടി ശരിയായ വിശേഷണം.

“They must cease to be foreigners”എന്നു പറയുന്നതിനെ എതിര്‍ക്കുന്നത്‌ തെറ്റിദ്ധാരണകൊണ്ടാണോ അതോ മനപൂര്‍വ്വമാണോ എന്നു പരിശോധിക്കണം. അല്ലെങ്കില്‍ അത്‌ "We must alow them to continue as foreigners“എന്നു വാദിക്കുന്നതുപോലെ പരിഹാസ്യമാണെന്നതു ശ്രദ്ധിക്കപ്പെടാതെ പോകും. ‘Foreigners’ എന്നു പറയുന്നത്‌ ഏതെങ്കിലും മത വിഭാഗത്തെയാണെന്നു പറയുന്നത്‌ ശുദ്ധ അസംബന്ധമാണ്‌. ആ ഒരു തോന്നല്‍ അവസാനിപ്പിക്കണമെന്നാണു പറയുന്നത്‌. അല്ലാതെ നിങ്ങള്‍ അങ്ങനെയാണ്‌ എന്ന പ്രഖ്യാപനമല്ല.

‘Hindu culture and language' എന്നൊക്കെപ്പറയുന്നതു രൂപപ്പെടുത്തിയെടുത്തത്‌ തങ്ങളും കൂടിയാണെന്നു മനസ്സിലാക്കി, അതു തുറന്നംഗീകരിച്ചു കൊണ്ട്‌ ഭാരതീയ ജനജീവിതത്തിലെ സജീവസാന്നിദ്ധ്യമായി ഇടിച്ചിറങ്ങാന്‍ തയ്യാറാകുന്നവര്‍ എങ്ങനെയാണ്‌ 'foreigners' ആകുന്നത്‌? 'അകന്നു നില്‍ക്കുന്നു' എന്ന തോന്നലും 'അടുക്കാനനുവദിക്കുന്നില്ല' എന്ന പരാതിയുമൊക്കെ അവസാനിപ്പിച്ച്‌ വൈദേശിക വിശ്വാസപ്രമാണങ്ങളിലൊന്നും കാര്യമായ വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകാതെ തന്നെ, എന്നാല്‍ പരമാവധി ഇഴയടുപ്പം സൃഷ്ടിച്ച്‌, നമ്മുടെ രാഷ്ട്രജീവിതത്തെ സമ്പന്നമാക്കാന്‍ എല്ലാവരും തയ്യാറാകുകയും, കാലം സൃഷ്ടിച്ച മുറിവുകളുണങ്ങി അത്തരമൊരടുപ്പം സാദ്ധ്യമാകുകയും ചെയ്യുന്നൊരു കാലം വരുമെന്നും അന്ന്‌ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്നും സ്വപ്നം കാണാനാണ് എനിക്കിഷ്ടം. അതിന്റെ പേരില്‍ എന്ത്‌ ‘ഇസം‘ എന്റെ മേല്‍ ആരോപിച്ചാലും ശരി - അത്‌ ഞാന്‍ അഭിമാനത്തോടെ നെഞ്ചേറ്റും.

(തുടരും)
അടുത്ത പോസ്റ്റ്‌ - "ഇടതുപക്ഷം സംഘപരിവാറിനെ എതിര്‍ക്കുന്നത്‌ എന്തുകൊണ്ടൊക്കെ?

12 comments:

Unknown said...

ഗോള്‍വള്‍ക്കറെ പേടിച്ച്‌ എത്ര നാള്‍? പുതിയൊരു പോസ്റ്റ്‌.
ഹിന്ദുത്വത്തെ സംബന്ധിച്ചോ സംഘപരിവാര്‍ പ്രസ്ഥാനങ്ങളേക്കുറിച്ചോ ഒരിക്കലെങ്കിലും എന്തെങ്കിലും സംസാരിച്ചിട്ടുള്ളവര്‍ ഇത്‌ അവശ്യം വായിച്ചിരിക്കേണ്ടതാണെന്നു ഞാന്‍ കരുതുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

മുസ്ലിമുകളേയും കമ്യൂണിസ്റ്റ്കാരെയും കുറിച്ച്‌ ഞാന്‍ പറയുന്നില്ല.( കമ്മ്യൂണിസ്റ്റ്‌ മുസ്ലിം കാര്യങ്ങളില്‍ ആധികാരിക വിവരങ്ങള്‍ എനിക്കില്ലാത്തതു കൊണ്ടാണ്‌ അവ പറയത്തത്‌ അല്ലതെ അവര്‍ എന്തെങ്കിലും ചെയ്തു എന്ന് അര്‍ത്ഥമില്ല.) പക്ഷെ ക്രിസ്ത്യാനികള്‍ എന്ത്‌ ദേശ വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന് വിലയിരുത്താനുള്ള ശ്രമം നടത്തി നോക്കാം .

ഇന്ത്യന്‍ ദേശീയതെക്കെതിരായി ഇവിടുത്തെ ക്രൈസ്തവര്‍ മതത്തിന്റെ പേരില്‍ എന്തെങ്കിലും തെറ്റ്‌ ചെയ്തിട്ടുണ്ട്‌ എന്ന് കരുതാന്‍ തെളിവുകളുണ്ടോ?. പിന്നെ മത പരിവര്‍ത്തനത്തിന്റെ കാര്യം. മതം പ്രചരിപ്പിക്കാനും മാറ്റാനും നിയമപരമായി അവകാശമുണ്ട്‌ എന്നതും നകുലന്‍ തെറ്റായിക്കാണുന്നുള്ളതുകൊണ്ട്‌ എനിക്കൊന്നും പറയാന്‍ കഴിയില്ല്. കമ്യൂനിസ്റ്റ്‌ രാജ്യങ്ങളിലും ഇസ്ലാമിക രാജ്യങ്ങളിലും ഇല്ലാത്ത മത പരിവര്‍ത്തന സ്വാതന്ത്ര്യം അംഗീകരിച്ച്‌ കൊടുക്കാന്‍ ചിലര്‍ക്ക്‌ കഴിയില്ലാ എന്ന് പറയുമ്പോള്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണേന്നും അതിനെ താരത്മ്യം ചെയ്യേണ്ടത്‌ ജനാധിപത്യ രാജ്യങ്ങളുമായിട്ടാണേന്നും എന്തെ നകുലാ മനസിലാക്കാത്തത്‌. അപ്പോള്‍ സംഘം ഇന്ത്യയേക്കാണുന്നത്‌ ഹിന്ദു രാജ്യമായിട്ടാണ്‌ . അതാണ്‌ അവരുടെ പ്രശ്നവും. സംഘം സങ്കുജിതായൈ ചിന്തിക്കുന്നതിനാലും ചെറിയ കാര്യങ്ങളേ പര്‍വതീകരിക്കുന്നതിനാലുമാണ്‌ വിമര്‍ശനങ്ങള്‍ ഏറ്റ്‌ വാങ്ങേണ്ടി വരുന്നത്‌. പിന്നെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളേയും അതിന്റെ ആഭിമുഖ്യമായി നടത്തുന്ന സമ്മേളനങ്ങളിലേ പ്രഭാഷണങ്ങളിലും മുഴച്ചു നില്‍ക്കുന്നതും ഈ അസഹുഷുത തന്നേ. സൈദ്ധാന്തികമായി നമുക്ക്‌ എങ്ങനെ വേണമെനിലും പറയാം പക്ഷേ യാതാര്‍ഥ്യം അകലേയാണ്‌.

നന്ദു said...

പ്രിയ നകുലന്‍,
സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ, ഒരു വിമര്‍ശനം കൂടാതെ എല്ലാം ഒന്നിച്ച് അംഗീകരിക്കാന്‍ കഴിയില്ല. ഹിന്ദുത്വത്തിനു വേണ്ടി ആഗ്രഹിക്കുന്നതില്‍ തെറ്റു പറയാനുമാവില്ല. കാരണം ഭാരതം ഒരു ഹിന്ദുരാജ്യമാണെന്നതു തന്നെ. ഇതു ഒരു വര്ഗീയതയും ഇല്ലാതെ ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. കിരണ്‍ തോമസ് പറയുന്ന പല ജനാധിപത്യ രാജ്യങ്ങളിലും ഇല്ലാത്ത സ്വാതന്ത്ര്യം ഭാരതത്തില്‍ നാം നല്‍കിയിട്ടുണ്ട്. എല്ലാ മത വിഭാഗക്കാര്‍ക്കും സര്‍വ്വ സ്വാതന്ത്ര്യങ്ങളും നല്‍കിയതു ഭാരതീയരായ നമ്മുടെ വിശാലത തന്നെയാണ്‍. അല്ലറ ചില്ലറ പ്രശ്നങ്ങള്‍ മാറ്റിവച്ചാല്‍ ഭാരതത്തിലെപ്പോലെ നാനാജാതി മതസ്ഥരും ഒത്തോരുമിച്ച് കഴിയുന്ന വേറെ ഏതു രാജ്യം ഉണ്ട് ഈ ഭൂലോകത്തു. ഒരേ ജാതിയില്‍ തന്നെ വിവിധ ഗ്രൂപ്പുകള്‍ വഴക്കും കോടതിയുമായി നടക്കുന്ന / തമ്മില്‍ കണ്ടാല്‍ തലകൊയ്യുന്ന വാര്‍ത്തകള്‍ ദിനവും കാണാറുണ്ട്. (തുറന്നു തന്നെ പറയാം ക്രൈസ്തവ സഭാ തര്‍ക്കങ്ങളും, ഇസ്ലാം മതത്തിലെ ഷിയ-സുന്നി പ്രശ്നങ്ങളും) അതിനിടയില്‍ സഹിഷ്ണുതയോടെ നാമെല്ലാം കഴിയുന്നുവെങ്കില്‍ അത് 85 ശതമാനത്തിനു മുകളില്‍ വരുന്ന ഹിന്ദുമതവിശ്വാസികളുമായുള്ള പൊരുത്തപ്പെടലിന്റെയും സ്നേഹത്തിന്റെയും ഫലം തന്നെയാണ്‍. ഭാരതത്തില്‍ മറ്റെലാ മത വിഭാഗക്കാര്‍ക്കും സംസാരിക്കാനുള്ള സ്വാതന്ത്യം ഭാരതത്തിലുണ്ട് പക്ഷെ ഹിന്ദുക്കള്‍ക്ക് മാത്രം ഒന്നും മിണ്ടാന്‍ കഴിയില്ലെ എന്ന അവസ്ഥ ഭയാനകമാണ്‍. കിരണ്‍ തോമസ് പറയുന്ന “അസഹിഷ്ണുത” സംഘം നേരെ ചൊവ്വേ പ്രകടിപ്പിച്ചിരുന്നെങ്കില്‍ മേല്‍പ്പറഞ്ഞ സാഹോദര്യവര്‍ത്തിത്ത്വം ഉണ്ടാകില്ലായിരുന്നു എന്നും മനസ്സിലാക്കുക.
ഒരു കാര്യം കൂടെ ഞാന്‍ ചോദിച്ചൊട്ടേ, ഭാരതത്തിലെ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും ഹിന്ദു മതത്തില്‍ (മതം എന്നു സമ്മതിക്കുന്നില്ലെങ്കില്‍ വേണ്ട - ഹിന്ദു സംസ് കാരത്തില്‍ )നിന്നും ക്രിസ്തുമതവും, ഇസ്ലാം മതവും സ്വീകരിച്ചവരാണെന്നു സമ്മതിക്കാനുള്ള മടിയെന്തു കൊണ്ടാണ്‍ ?. ഭാരതത്തില്‍ ഈ രണ്ടു മതവും വന്നു ചേര്‍ന്നതാണെന്നതു ചരിത്ര സത്യമല്ലെ?. അത് അംഗീകരിക്കാന്‍ മടി കാണിക്കുന്നിടത്താണ്‍ സംഘം പോലെയുള്ളവരുടെ അസിഹ്ഷ്ണുത വളരുന്നത്. അതിനു കാരണക്കാര്‍ ഹിന്ദുക്കളല്ല.
മത പരിവര്‍ത്തനത്തിനെ എതിര്‍ക്കുന്നതിനോട് പൂര്‍ണ്ണമായി യോജിക്കാന്‍ കഴിയില്ല. നിര്‍ബ്ബന്ധമായി അതു ആരെങ്കിലും ചെയ്യുന്നതിനെ ന്യായീകരിക്കാനുമാവില്ല. ഒരാള്‍ സ്വമേധയാ മറ്റു മതങ്ങളില്‍ ആകൃഷ്ടനായി അതില്‍ ചേരുന്നതിനെ ഒരു ജനാധിപത്യരാജ്യമെന്ന നിലയില്‍ ഭരണഘടന അനുവദിച്ചിട്ടുള്ളതായതിനാല്‍ അംഗീകരിച്ചെ പറ്റൂ. അതാണ്‍ ഞാനാദ്യം പറഞ്ഞതു സംഘം ചെയൂന്ന എല്ലാ കാര്യങ്ങളും കണ്ണുമടച്ച് അംഗീകരിക്കാനാവില്ല എന്നു.




ടെ

Unknown said...

(1) നന്ദൂ,
>> ഒരാള്‍ സ്വമേധയാ മറ്റു മതങ്ങളില്‍ ആകൃഷ്ടനായി അതില്‍ ചേരുന്നതിനെ ഒരു ജനാധിപത്യരാജ്യമെന്ന നിലയില്‍ ഭരണഘടന അനുവദിച്ചിട്ടുള്ളതായതിനാല്‍ അംഗീകരിച്ചെ പറ്റൂ. അതാണ്‍ ഞാനാദ്യം പറഞ്ഞതു സംഘം ചെയൂന്ന എല്ലാ കാര്യങ്ങളും കണ്ണുമടച്ച് അംഗീകരിക്കാനാവില്ല എന്നു.

മേല്‍‍പ്പറഞ്ഞമട്ടിലുള്ള സ്വമേധയാ മതം(നം) മാറ്റത്തിനു പോലും സംഘം എതിരു നില്‍ക്കുന്നുവെന്നു തോന്നിപ്പിക്കത്തക്ക വിധത്തില്‍
അവര്‍ ചെയ്തതെന്താണെന്നു വ്യക്തമാക്കുമോ?

(2) കിരണ്‍,
“ദാരിദ്ര്യമെന്നുള്ളതറിഞ്ഞവര്‍ക്കേ - പാരില്‍ പരക്ലേശ വിവേകമുള്ളൂ” എന്ന വരികള്‍ പല കാര്യങ്ങളിലും applicable ആണ്. ദാരിദ്ര്യം മാത്രമല്ല - മതപീഢനങ്ങള്‍ നല്‍കുന്ന മനോവിഷമം അങ്ങനെ പലതിലും.

മതപരിവര്‍ത്തന ശ്രമങ്ങളെ എങ്ങനെ നോക്കിക്കാണുന്നുവെന്നത് പിന്നിടെഴുതാം.

K.V Manikantan said...

നകുലന്‍,
എത്ര സംഘപ്രവര്‍ത്തകര്‍ ‘ഹിന്ദു‘വിനെ ജാതി-ഉപജാതി സമുദായ വിഭജനമില്ലാതെ നോക്കികാണുന്നു?
നിങ്ങള്‍ക്കറിയുന്ന ഒരു 25 ‘സംഘ’ക്കാരെ എടുത്ത് സത്യസന്ധമായി അഭിപ്രായം പറയുമോ, അവരില്‍ എത്ര പേര്‍ ‘സ്വ’സമുദായത്തില്‍നിന്ന് അല്ലാതെ കല്യാണം കഴിച്ചിട്ടുണ്ടെന്ന്? ഇനി അഥവാ അങ്ങനെ കഴിച്ചതില്‍ എത്ര പേര്‍ ‘താഴ്ന്ന’ സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന്? ഉത്തരങ്ങള്‍ വളരെ പരിതാപകരമായിരിക്കും നകുലാ.

-(പുറമേക്കെങ്കിലും, മനുഷ്യനെ മനുഷ്യനായി കാണുന്നത് കമ്യൂണിസ്റ്റ് സ്വാധീനമുള്ള സ്ഥലങ്ങളിലല്ല എന്ന് തെളിയിക്കാമോ?
========================
സൈദ്ധാന്തികമായി നമുക്ക്‌ എങ്ങനെ വേണമെനിലും പറയാം പക്ഷേ യാതാര്‍ഥ്യം അകലേയാണ്‌.
-you are correct, kiran.

Unknown said...

പ്രിയ സങ്കുചിതമനസ്കന്‍,

ഈ കമന്റ്‌ മുമ്പത്തെ ഒരു പോസ്റ്റിനായിരുന്നു കൂടുതല്‍ അനുയോജ്യം. സാരമില്ല.

(1) സഖാവ്‌ ഇ.എം.എസ്‌. ഗൌരിയമ്മയെ പരസ്യമായി “ചോത്തി ഗൌരി” എന്നു വിളിക്കുകയും ഗൌരിയമ്മ തിരിച്ച്‌ ‘നമ്പൂതിരിപ്പാടേ‘ എന്നു വിളിക്കുകയും ചെയ്യുന്നതുവരെ ‘ജാതിരഹിതര്‍‘ എന്ന ഇമേജ്‌ കുറെയെങ്കിലും നിലനിര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു കഴിഞ്ഞിരുന്നു എന്നു വേണം കരുതാന്‍.

(2) എനിക്ക്‌ അറിയാവുന്ന സംഘപ്രവര്‍ത്തകര്‍ പലരും കല്യാണം കഴിച്ചിട്ടില്ല.
ജാതിമാറി കല്യാണം കഴിച്ചവരുണ്ട്‌. മതം തന്നെ മാറി കല്യാണം കഴിച്ച്‌ അന്തസ്സായി ജീവിക്കുന്നവരുണ്ട്‌. സ്വജാതിയില്‍ നിന്നു തന്നെ കല്യാണം കഴിച്ചവരാണു കൂടുതല്‍ എന്നത്‌ ഒട്ടും ആശ്ചര്യകരമല്ലാത്ത യാഥാര്‍ത്ഥ്യം.

ഞാന്‍ സ്വജാതിയില്‍ നിന്നല്ല കല്യാണം കഴിച്ചിരിക്കുന്നത്‌ - എന്റെ കുട്ടികള്‍ക്കു ഞാന്‍ ജാതി കോളം പൂരിപ്പിച്ചിട്ടുമില്ല. എന്നാലും സംഘപ്രവര്‍ത്തകനല്ലാത്തതുകൊണ്ട്‌ എണ്ണത്തില്‍ കൂട്ടുന്നില്ല.

ജാതി മാറി വിവാഹം കഴിച്ച ഇവര്‍ ആരും തന്നെ എന്തെങ്കിലും ‘ആദര്‍ശ’ത്തിന്റെ പേരില്‍ മനപൂര്‍വ്വം ചെയ്തതായി ഞാന്‍ കരുതുന്നില്ല. just a casual happening - അത്രേയുള്ളൂ. ഒരു ‘സ്വാഭാവിക’ വിവാഹം എന്നത്‌ ഇപ്പോഴും സ്വജാതിയില്‍ നിന്നു തന്നെയാണ്. അങ്ങനെയൊരു അതിര്‍വരമ്പ്‌ ഇല്ലാതാകത്തക്കവിധമുള്ള ഒരു സാംസ്കാരിക നവോത്ഥാനം ഇപ്പോഴും സാദ്ധ്യമായിട്ടുണ്ടോ? കുറഞ്ഞപക്ഷം കമ്മ്യൂണിസ്റ്റുകളുടെ ഇടയിലെങ്കിലും? എനിക്കു സംശയമുണ്ട്‌. 25-ല്‍ കൂടുതല്‍ കമ്മ്യൂണിസ്റ്റ്‌ (അനുഭാവി)കളെ എനിക്കു പരിചയമുണ്ട്‌. അന്തര്‍ജാതി വിവാഹം കഴിച്ചിരിക്കുന്ന ഒരാള്‍ പോലുമില്ല. അതിലും അസ്വാഭാവികത ഞാന്‍ കാണുന്നില്ല.

ഗുജറാത്ത് ഗവണ്മെന്റ്‌ അന്തര്‍ജാതി വിവാഹം പ്രോത്സാഹിപ്പിക്കാനായി ചില പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതായി മോഡിയുടെ പ്രസംഗത്തിലുണ്ടായിരുന്നു. ഇപ്പറയുന്ന മോഡി വിവാഹം കഴിച്ചിട്ടുണ്ടോ (ഓ.ടോ.:- അദ്ദേഹത്തിന്റേത്‌ “സവര്‍ണ്ണ”ജാതിയല്ല)- ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ജാതിയെന്ത്‌ - ഇതൊന്നുമറിയില്ല. ബ്രാഹ്മണനായിരുന്ന പ്രമോദ് മഹാജന്റെ (RSS പശ്ചാത്തലമുള്ളയാള്‍‍) സഹോദരിയെ വിവാഹം കഴിച്ചിരിക്കുന്ന ഗോപിനാഥ്‌ മുണ്ടെ പിന്നാക്ക ജാതിക്കാരനാണ്. ജാതിരാഹിത്യത്തിന്റെ ഒന്നു രണ്ട്‌ ഉദാഹരണങ്ങള്‍, കമ്മ്യൂണിസ്റ്റിതര പശ്ചാത്തലത്തില്‍ നിന്ന്‌ എടുത്തുകാട്ടിയെന്നേ ഉള്ളൂ.

(3) ‘കമ്മ്യൂണിസ്റ്റുകള്‍ മനുഷ്യനെ മനുഷ്യനായി കാണുന്നു‘ എന്നത്‌ ശരിയാണ് - as long as he is also a communist - എന്നു കൂടി കുട്ടിച്ചേര്‍ത്താല്‍. പ്രസ്ഥാനത്തിനകത്ത്‌ ജാതി-മത പരിഗണനകള്‍ക്ക്‌ പ്രാമുഖ്യം കുറവായിരിക്കാം (തീരെയില്ലെന്ന്‌ താങ്കളും കരുതുന്നില്ലെന്നത്‌ “പുറമേയ്ക്കെങ്കിലും” എന്ന വാക്കു വെളിപ്പെടുത്തുന്നു) എന്നാല്‍ പ്രസ്ഥാനത്തിനു പുറത്തുള്ളവരോട്‌ അത്ര മനുഷ്യത്വമുള്ള പെരുമാറ്റമൊന്നുമല്ല പൊതുവെ കണ്ടുവരാറ്‌. മാത്രമല്ല അവര്‍ ‘പാലായിലെ പാതിരിമാരും‘ ‘കോഴിക്കോട്ടെ കോയാമാരും‘ ‘പാലക്കാട്ടെ പട്ടന്‍മാരും‘ ഒക്കെ ആയിട്ടാണ് വിശേഷിപ്പിക്കപ്പെടാറും. ഇക്കൂട്ടരും മനുഷ്യര്‍ തന്നെ എന്നതില്‍ വിയോജിപ്പില്ലാത്തതുകൊണ്ട്‌ നമുക്കു നിര്‍ത്താം.

K.V Manikantan said...

1.
"സഖാവ്‌ ഇ.എം.എസ്‌. ഗൌരിയമ്മയെ പരസ്യമായി “ചോത്തി ഗൌരി” എന്നു വിളിക്കുകയും ഗൌരിയമ്മ തിരിച്ച്‌ ‘നമ്പൂതിരിപ്പാടേ‘ എന്നു വിളിക്കുകയും ചെയ്യുന്നതുവരെ ‘ജാതിരഹിതര്‍‘ എന്ന ഇമേജ്‌ കുറെയെങ്കിലും നിലനിര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു കഴിഞ്ഞിരുന്നു എന്നു വേണം കരുതാന്‍."

-നകുലാ, മേല്‍പ്പറഞ്ഞത് ശരിക്കും നടന്നതു തന്നെ? എന്ന്? എവിടെ വച്ച്? വ്യക്തമാക്കാമോ? (വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ട് ചോദിക്കുന്നതാണ്. തര്‍ക്കത്തിനല്ല)

2.
നകുലാ, സംഘത്തിനു പോലും പുരാണ ഹൈന്ദവ ആചാരങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടെ നിലനില്‍പ്പുള്ളൂ. അതു കൊണ്ട് ‘ആ വലിയ പാരമ്പര്യത്തിന്റ്റെ’ സംരക്ഷകരോ അത് പുന:സ്ഥാപിക്കുന്നവരോ ആകാന്‍ അവര്‍ക്ക് കഴിയുന്നില്ല. ആറെസ്സെസ്സിനും നിലനില്‍പ്പിനായി കുറേയധികം പുരോഗമനവാദം മുന്നോട്ട് വയ്ക്കേണ്ടതുണ്ട്. ലോകത്തെ മറ്റൊരു വലതുപക്ഷ ഫാസിസ്റ്റ് പാരമ്പര്യ മണ്ണിന്റെ മക്കള്‍ വാദക്കാര്‍ക്കും ഉണ്ടാകത്ത ഒരു ഗതികേട് അവര്‍ക്കുണ്ട്. ആ ഗതികേടിന്റെ പേരില്‍ മാത്രമാ‍ണ് അവര്‍ എക്സ്ടീം ഫാസിസ്റ്റുകള്‍ ആകാന്‍ സാധിക്കാത്തത്. അതിനു വേണ്ടി ആ ടൈപ്പ് സംഘടനകള്‍ പരിവാരത്തിലുണ്ടെങ്കിലും.

ഈ പറഞ്ഞ ഗതികേട് ആര്‍.എസ്സ്.എസ്സിന് ഉണ്ടായത് ഹൈന്ദവസംസ്കാരത്തിന്റെ ഗുണമാണ്. അതായത്, മതം വ്യക്തിജീവിതത്തില്‍ ഇടപെടാത്ത അവസ്ഥ ലോകത്ത് എന്റെ അറിവില്‍പ്പെട്ടിടത്തോളം ഹൈന്ദവര്‍ക്കേ ഉള്ളൂ.

നകുലന്റെ ലേഖനങ്ങള്‍ ശ്രദ്ധയോടെ വായിക്കാറുണ്ട്. സംവാദങ്ങള്‍ നല്ലതിനു തന്നെ എന്ന് വിശ്വസിക്കുന്നു.

-സങ്കുചിതന്‍. (ഞാന്‍ ഒരു മാര്‍ക്സിറ്റുകാരനല്ല)

Unknown said...

സങ്കുചിതന്‍,
(1) ഗൌരിയമ്മ തന്നെയാണ് അടുത്തിടെ അത്‌ ഓര്‍മ്മപ്പെടുത്തിയത്‌ (കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക്‌ അവരെ വിളിച്ചിരുന്നില്ല. അതിനിടയില്‍ നടത്തിയ ഒരു അഭിമുഖത്തിലോ മറ്റോ). വിശദാംശങ്ങള്‍ വേണമെങ്കില്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലെ പത്രങ്ങള്‍ പരതേണ്ടിവരും.

(2) വെറുതെ ഓര്‍ത്തപ്പോള്‍ പറയുകയാണ്. പലതും പറയുന്നതിനിടയ്ക്ക്‌, കമ്മ്യൂണിസ്റ്റ്‌ പൊതുവില്‍ - അതില്‍ത്തന്നെ മാര്‍ക്സിസ്റ്റ്‌ - അത്തരം വേര്‍തിരിവുകള്‍ കൃത്യമായി സൂക്ഷിക്കാന്‍ സാധിക്കാതെ വരുന്നൊരു പ്രശ്നമുണ്ട്‌. വെളിയം ഭാര്‍ഗ്ഗവനേക്കുറിച്ച്‌ വലിയ അഭിപ്രായമില്ലെങ്കിലും, എന്തുകൊണ്ടോ സി.പി.ഐ.ക്കാരുമായി എനിക്കു വളരെ നല്ല ബന്ധമാണ്. ‘യുവകലാസാഹിതി‘യുമായൊക്കെ വല്ലപ്പോഴും സഹകരിക്കാറുണ്ട്‌.

(3) എന്റെ ബ്ലോഗുകള്‍ സ്ഥിരമായി വായിക്കുന്നതിനു നന്ദി, സങ്കുചിതാ.

K.V Manikantan said...

നകുലന്‍ താങ്കള്‍ എഴുതിയത്:-

പ്രിയ സങ്കുചിതമനസ്കന്‍,

ഈ കമന്റ്‌ മുമ്പത്തെ ഒരു പോസ്റ്റിനായിരുന്നു കൂടുതല്‍ അനുയോജ്യം. സാരമില്ല.

(1) സഖാവ്‌ ഇ.എം.എസ്‌. ഗൌരിയമ്മയെ പരസ്യമായി “ചോത്തി ഗൌരി” എന്നു വിളിക്കുകയും ഗൌരിയമ്മ തിരിച്ച്‌ ‘നമ്പൂതിരിപ്പാടേ‘ എന്നു വിളിക്കുകയും ചെയ്യുന്നതുവരെ ‘ജാതിരഹിതര്‍‘ എന്ന ഇമേജ്‌ കുറെയെങ്കിലും നിലനിര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു കഴിഞ്ഞിരുന്നു എന്നു വേണം കരുതാന്‍.

ഞാന്‍ അതിനു മറുപടി പറഞ്ഞത്:
സങ്കുചിത മനസ്കന്‍ said...
1.
"സഖാവ്‌ ഇ.എം.എസ്‌. ഗൌരിയമ്മയെ പരസ്യമായി “ചോത്തി ഗൌരി” എന്നു വിളിക്കുകയും ഗൌരിയമ്മ തിരിച്ച്‌ ‘നമ്പൂതിരിപ്പാടേ‘ എന്നു വിളിക്കുകയും ചെയ്യുന്നതുവരെ ‘ജാതിരഹിതര്‍‘ എന്ന ഇമേജ്‌ കുറെയെങ്കിലും നിലനിര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു കഴിഞ്ഞിരുന്നു എന്നു വേണം കരുതാന്‍."

-നകുലാ, മേല്‍പ്പറഞ്ഞത് ശരിക്കും നടന്നതു തന്നെ? എന്ന്? എവിടെ വച്ച്? വ്യക്തമാക്കാമോ? (വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ട് ചോദിക്കുന്നതാണ്. തര്‍ക്കത്തിനല്ല)
താങ്കള്‍ നല്‍കിയ മറുപടി:-
സങ്കുചിതന്‍,
(1) ഗൌരിയമ്മ തന്നെയാണ് അടുത്തിടെ അത്‌ ഓര്‍മ്മപ്പെടുത്തിയത്‌ (കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക്‌ അവരെ വിളിച്ചിരുന്നില്ല. അതിനിടയില്‍ നടത്തിയ ഒരു അഭിമുഖത്തിലോ മറ്റോ). വിശദാംശങ്ങള്‍ വേണമെങ്കില്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലെ പത്രങ്ങള്‍ പരതേണ്ടിവരും.

ഇവിടെ സംഭവിക്കുന്നത്: താങ്കള്‍ പറഞ്ഞ കാര്യം ആദ്യം ഉറപ്പോടെ പറഞ്ഞു. ഈയെമെസ്സ് പരസ്യമായി പറഞ്ഞു എന്ന്. അതിന്റെ ക്ലാരിഫിക്കേഷന്‍ ചോദിച്ചപ്പോള്‍ അത്, ഗൌരിയമ്മ പറഞ്ഞതായി, പത്രം പരതേണ്ടി വരും എന്നൊക്കെ ആകുന്നു. അപ്പോള്‍ ഈയെംസ്സ് പരസ്യമായി പറഞ്ഞു എന്ന കാര്യം ഇപ്പോള്‍ സീപ്പിയെമ്മിന്റെ ശത്രുവായ ഗൌരിയമ്മ പറഞ്ഞതായി മാറി. അതിനും ഉറപ്പുകള്‍ ഇല്ല. സ്റ്റേറ്റ്മെന്റ് ആയി നിങ്ങള്‍ നല്‍കിയ പ്രസ്താവന പിന്നീട് പതുക്കെ അവര്‍ അന്ന് അങ്ങനെ പറഞ്ഞു എന്നായി മാറി.

പ്രിയ നകുലാ, തര്‍ക്കത്തിനല്ല, പക്ഷേ എല്ലാക്കാലത്തും ഫാസിസ്റ്റുകള്‍ ചെയ്യുന്നതാണിത്. നടക്കേണ്ട കാര്യങ്ങള്‍ അതിനിടയില്‍ നടന്നിരിക്കും. നിങ്ങള്‍ ഒരു ആറെസ്സെസ്സുകാരന്‍ എന്നതിനേക്കാള്‍ ഉപരി നല്ല മനസ്സോടെ കാര്യങ്ങള്‍ നോക്കികാണുന്നു എന്ന ബോധം നിങ്ങളുടേ പോസ്റ്റുകള്‍ ഉണ്ടാക്കുന്നു. അതിനാലാണ് ഇത്രയും പറഞ്ഞത്.

കിരണ്‍ തോമാസ് ന്യൂനപക്ഷ സ്റ്റാറ്റസ് നല്‍കിയതിനെതിരെ പറഞ്ഞതിന്‍ നിങ്ങള്‍ പ്രതികരിച്ചു കണ്ടില്ല. അങ്ങനെയും പല ന്യൂനപ്ക്ഷക്കാര്‍ ഉണ്ട്.

-സങ്കുചിതന്‍

K.V Manikantan said...

http://kiranthompil.blogspot.com/2007/04/blog-post.html

Saha said...

പ്രത്യേകിച്ച്‌ പറഞ്ഞുഫലിപ്പിക്കേണ്ട ആവശ്യകതയുള്ള ഒരു വിഷയമല്ല (കാരണം കമ്യൂണിസ്റ്റ്‌ തിമിരം ബാധിച്ചിട്ടില്ലാത്ത എല്ലാവര്‍ക്കും അതറിയാം!) എങ്കിലും എഴുതട്ടെ. ഗൗരിയമ്മ പറഞ്ഞത്‌ എന്ന് നകുലന്‍ എടുത്തെഴുതിയതില്‍ ഒരു പിശകുണ്ട്‌. ആ ഉള്ളിലിരിപ്പ്‌ പറഞ്ഞത്‌ ഇ.എം.എസ്സല്ല, പുത്രന്‍ ഇ എം ശ്രീധരന്‍ എന്ന ദേഹമാണ്‌; പക്ഷേ, ആ വിളി ശ്രദ്ധേയമാകുന്നത്‌, അത്‌ ഇ.എം.എസ്സിന്റെ സാന്നിദ്ധ്യത്തിലായിരുന്നുവെന്നതിനാലാണ്‌!
ഈ ദേഹത്തെ, നമ്മുടെ ചില ബ്ലോഗന്മാര്‍ വിശേഷിപ്പിച്ചത്‌ കൂടെ വായിക്കണം:

അനിയേട്ടന്‍ ഇ.എം.എസ്സിന്റെ ഏറ്റവും വലിയ സംഭാവനയായിരുന്നു.ചിലപ്പോഴെങ്കിലും ആത്മപുച്ഛം തോന്നിപ്പിക്കുന്ന നമ്മുടെ ഈ പ്രഫഷന്റെ ഭ്രമിപ്പിക്കുന്ന സാധ്യതകളെ ബുദ്ധന്‍ കൊട്ടാരമെന്ന പോലെ പരിത്യജിച്ച്, അതിന്റെ ജ്നാനവശം സാധാരണക്കാരന്റെ പ്രയോജനത്തിനായി ഉപയോഗിച്ച പ്രതിഭാശാലി ആയ അനിയേട്ടനെ ആരാധനാപൂര്‍വ്വമല്ലാതെ സ്മരിക്കുക വയ്യ.

ചില പച്ചപ്പാവങ്ങള്‍ കവാത്ത്‌ മറക്കുന്നത്‌ സായിപ്പിനെക്കാണുമ്പോള്‍ മാത്രമല്ല!
ഇപ്പോള്‍ മനസ്സിലാകുന്നില്ലേ, എന്ത്‌, എന്തുകൊണ്ട്‌ എന്നെല്ലാം! ;)
പാവം കെ. മുരളീധരന്‍, എത്ര നല്ല മനുഷ്യന്‍!
:D

Unknown said...

സങ്കുചിതാ,
സഹ പറഞ്ഞതുപോലെ, ഞാന്‍ എടുത്തെഴുതിയപ്പോള്‍ തെറ്റിയതാണ് (ക്ഷമാപണം). ഇ.എം.എസ്‌-ന്റെ സാന്നിദ്ധ്യത്തില്‍ മകനാണ് വിളിച്ചത്‌. ഗൌരിയമ്മ അടുത്തിടെ അതു വീണ്ടും ഓര്‍മ്മിപ്പിച്ചെന്നേയുള്ളൂ.

വായിച്ച “ശകലങ്ങളില്‍” ഒന്ന്‌ ഇവിടെ കാണാം. മറ്റുള്ളവ തെരഞ്ഞിട്ടു കിട്ടിയില്ല. എന്തിനാണു വെറുതെ? നമുക്കതു വിടാം. ജാതിപ്പേരു വിളിക്കലും അതൊരു ആക്ഷേപമായിക്കരുതലും - ഇതൊന്നും സംസാരിക്കാന്‍ സുഖമുള്ള വിഷയങ്ങളല്ലെന്നു നാമിരുവരും ഒരുപോലെ സമ്മതിക്കും.

പിന്നെ, കമന്റിനിടയില്‍ എനിക്കുള്ള ഒരു അഭിനന്ദനം ഒളിച്ചിരിക്കുന്നതു ശ്രദ്ധിച്ചു. നന്ദി.
ഹൃദയപൂര്‍വ്വം..