Wednesday, April 18, 2007

ഇടതുപക്ഷത്തിന്റെ സംഘപരിവാര്‍ വിരോധം - ചില പിന്നാമ്പുറങ്ങള്‍

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ചയാണിത്‌.

കയ്യൊപ്പേ,

രാഷ്ട്രീയ സ്വയംസേവക സംഘത്തെയും സംഘാനുബന്ധപ്രസ്ഥാനങ്ങളേയും ഇടതുപക്ഷം എതിര്‍ക്കുന്നതിന്‌ എനിക്കു തോന്നുന്ന ചില കാരണങ്ങള്‍ കൂടി ഞാന്‍ പറയട്ടേ? പ്രധാന കാരണങ്ങള്‍ അവയാണെന്നു സമ്മതിച്ചില്ലെങ്കിലും, അവയും കാരണങ്ങളാണ്‌ എന്നെങ്കിലും താങ്കള്‍ സമ്മതിക്കുമോ എന്നെനിക്ക്‌ അറിയണമെന്നുണ്ട്‌.

  • കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ മതനിഷേധമാണ്‌ താല്‍പര്യം. മതപരമായ ആചാരങ്ങള്‍ക്ക്‌ അല്‍പമെങ്കിലും പ്രാധാന്യം കിട്ടുന്നൊരു സമൂഹത്തില്‍ കമ്മ്യൂണിസ്റ്റുകളുടെ ആശയ പ്രചാരണത്തിനു തടസ്സങ്ങളുണ്ട്‌. സാംസ്കാരിക ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദു ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാനും ഇടയാക്കുന്നുണ്ട്‌ എന്ന തിരിച്ചറിവ്‌‍.

  • ഹിന്ദു സമൂഹത്തിന്റെ അസംഘടിതാവസ്ഥയും ജാതി വൈജാത്യങ്ങളും അവ സൃഷ്ടിക്കുന്ന അകല്‍ച്ചകളും ഇടതുപക്ഷ കാഴ്ചപ്പാടുകളുടെ വളര്‍ച്ചയ്ക്കു സഹായകരമാണ്‌. ആ സാഹചര്യങ്ങള്‍ ഇല്ലാതാകുന്നതും ജനങ്ങളില്‍ ദേശീയബോധം വളരുന്നതും കമ്മ്യൂണിസ്റ്റുകള്‍ക്കു ഗുണകരമല്ല.

  • ഹിന്ദുത്വത്തിന്റേത്‌ അനേകരീതികള്‍ ഒരുമിച്ചു ചേരുന്ന ഒരു സമന്വയത്തിന്റെ കാഴ്ചപ്പാടാണ്‌. (മതപരമായി നോക്കുമ്പോള്‍, ബഹുദൈവവിശ്വാസം എന്നൊക്കെ തെറ്റിദ്ധരിക്കപ്പെടുന്നത്‌ വൈജാത്യങ്ങളുടെ ഈയൊരു സമ്മിശ്രതയെ നന്നായി മനസ്സിലാക്കാനാവാതെ പോകുന്നതുകൊണ്ടാണ്‌.) പരമാവധി ഒരുമിച്ചു ചേര്‍ക്കുക എന്നതാണ്‌ ആ ഹിന്ദുത്വത്തെ ശക്തിപ്പെടുത്തണമെന്നുള്ളവരുടെ കാഴ്ചപ്പാട്‌. കമ്മ്യൂണിസ്റ്റുകള്‍ക്കാവട്ടെ വര്‍ഗ്ഗ വിഭജനങ്ങളും അവയ്ക്കിടയിലെ വൈരുദ്ധ്യങ്ങളും അവ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളുമൊക്കെച്ചേര്‍ന്നു രൂപം കൊടുക്കുന്ന ഒരു പ്രശ്നമണ്ഡലത്തിലൂടെയാണ്‌ വളരേണ്ടത്‌. ഹിന്ദുത്വം ഒരു സമന്വയത്തിന്റെ - confluence - ന്റെ കാര്യവും, കമ്മ്യൂണിസം ഒരു സംഘര്‍ഷത്തിന്റെ - conflict-ന്റെ കാര്യവും പറയുന്നു എന്നതു കൊണ്ട്‌ ആ ഒരു കാര്യത്തില്‍ ഇതു രണ്ടും ഇരു ധൃവങ്ങളിലായി നില്‍ക്കുന്നു.

  • കമ്മ്യൂണിസ്റ്റുകളുടെ അടിസ്ഥാനാശയങ്ങള്‍ വൈദേശികമായതുകൊണ്ട്‌, വിദേശകൂറിനേപ്പറ്റിയും മറ്റുമുള്ള സംഘത്തിന്റെ കാഴ്ചപ്പാടുകള്‍ പ്രകടമായും തങ്ങള്‍ക്കു വിലങ്ങുതടിയാകുമെന്ന മുന്‍വിധിയും ഭയവും.

  • മതപരമായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ശക്തമായ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്ന മുസ്ലിം, ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്കു ശക്തമായ വേരോട്ടമുണ്ടാക്കുക എന്നത്‌ തികച്ചും ദുഷ്കരമാണ്‌. എന്നാല്‍, അനവധികാരണങ്ങളാല്‍ വിഘടിച്ചു നില്‍ക്കുന്നതും, 'അവിശ്വാസം' എന്നൊരു പദത്തിനു തന്നെ അര്‍ത്ഥമില്ലാത്ത തരത്തില്‍ എന്തും ഉള്‍ക്കൊള്ളാനനുവദിക്കുന്ന ഒരു ബഹുമുഖവിശ്വാസം പേറുന്നതുമായ ഹിന്ദു സമൂഹത്തില്‍ അത്‌ താരതമ്യേന എളുപ്പമാണ്‌. സംഘപ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യം, തങ്ങള്‍ക്ക്‌ അണികളെ നല്‍കുന്ന മുഖ്യസ്രോതസ്സില്‍ ചോര്‍ച്ചയുണ്ടാക്കുമെന്ന ഭയം.

  • സംഘപരിവാറിനേക്കുറിച്ച്‌ പരമാവധി ഭീതി പരത്തുന്നത്‌ മുസ്ലിം സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്‌. കേരളത്തിലും മറ്റും, ഇടതുപക്ഷമാദ്ധ്യമങ്ങളോടു മത്സരിക്കാവുന്നിടത്തോളം ശക്തി സംഘാനുകൂല പ്രസിദ്ധീകരണങ്ങള്‍ക്കില്ലാത്തതുകൊണ്ടും അവര്‍ മാദ്ധ്യമകേന്ദ്രീകൃതമായി പ്രവര്‍ത്തിക്കാത്തതുകൊണ്ടും, ദുരാരോപണങ്ങള്‍ അവഗണിക്കുന്നതു കൊണ്ടും മറ്റും, പലപ്പോഴും നുണപ്രചാരണങ്ങള്‍ തീരെ പ്രതിരോധിക്കപ്പെടാതെ പോകുന്നുണ്ട്‌. സംഘപരിവാറിനെ എതിര്‍ക്കുന്നത്‌ തങ്ങള്‍ക്ക്‌ മുസ്ലിം സമൂഹത്തില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കുമെന്ന്‌ ഇടതുപക്ഷം കരുതുന്നു. (ഇത്‌ പച്ചയായി പ്രഖ്യാപിച്ചിട്ടുള്ള സി.പി.എം. ഔദ്യോഗിക രേഖയുടെ (തെരഞ്ഞെടുപ്പ്‌ അവലോകന റിപ്പോര്‍ട്ട്‌) പകര്‍പ്പ്‌ എന്റെ കൈവശമുണ്ട്‌)

ഇതൊക്കെയാണ്‌ ഇടതുപക്ഷങ്ങളുടെ സംഘപ്രതിരോധത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്നും , ഫാസിസം എന്ന ആരോപണമൊക്കെ എതിര്‍ക്കുന്നതിനുള്ള 'കാരണം' അല്ല - നേരേ മറിച്ച്‌ 'ന്യായീകരണം' മാത്രമാണ്‌ - എന്നുമാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌.

തെറ്റാവാം.

താങ്കളെന്തു പറയുന്നു?

8 comments:

Unknown said...

"ഇടതുപക്ഷത്തിന്റെ സംഘപരിവാര്‍ വിരോധം - ചില പിന്നാമ്പുറങ്ങള്‍" - പുതിയ പോസ്റ്റ്‌.

ഇതൊക്കെയാണ്‌ ഇടതുപക്ഷത്തിന്റെ സംഘപ്രതിരോധത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്നും , ഫാസിസം എന്ന ആരോപണമൊക്കെ എതിര്‍ക്കുന്നതിനുള്ള 'കാരണം' അല്ല - നേരേ മറിച്ച്‌ 'ന്യായീകരണം' മാത്രമാണ്‌ - എന്നുമാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌.

വിചാരം said...

കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ മതനിഷേധമാണ്‌ താല്‍പര്യം. മതപരമായ ആചാരങ്ങള്‍ക്ക്‌ അല്‍പമെങ്കിലും പ്രാധാന്യം കിട്ടുന്നൊരു സമൂഹത്തില്‍ കമ്മ്യൂണിസ്റ്റുകളുടെ ആശയ പ്രചാരണത്തിനു തടസ്സങ്ങളുണ്ട്‌. സാംസ്കാരിക ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദു ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാനും ഇടയാക്കുന്നുണ്ട്‌ എന്ന തിരിച്ചറിവ്‌‍.

കമ്മ്യൂണിസ്റ്റുകള്‍ക്ക് മത നിഷേധമാണ് താല്‍‍പര്യം എന്ന വാദത്തോട് എതിര്‍ക്കുന്നു കാണാപ്പുറം മതത്തെയല്ല കമ്മ്യൂണിസ്റ്റുക്കാര്‍ എതിര്‍ക്കുന്നത് മതത്തിന്‍റെ പേരിലെ തെറ്റുകളെയാണ് എതിര്‍ക്കുന്നത് കമ്മ്യൂണിസം ഉടലെടുക്കുമ്പോഴുള്ള കാലഘട്ടത്തില്‍ വളരെ ശക്തരായ സമൂഹമായിരുന്നു കൃസ്ത്യന്‍ മതപുരോഹിതവര്‍ഗ്ഗം അവര്‍ എന്നും കാലഘട്ടത്തെ പിന്നോട്ട് നയിച്ചിരുന്നു ശാസ്ത്ര വളര്‍ച്ചയെ ഇലായ്മ ചെയ്തിരുന്നു മത തത്ത്വചിന്തകളേക്കാന്‍ മനുഷ്യരാശിയുടെ പുരോഗതിക്ക് പുത്തന്‍ ചിന്താധാരയായിരുന്നു കമ്മ്യൂണിസം , സ്വാഭാവികമായും അടിസ്ഥാന വര്‍ഗ്ഗം ഉയര്‍ത്തെഴുന്നേറ്റാല്‍ ചോദ്യം ചെയ്യപ്പെടുക മതപുരോഹിത വര്‍ഗ്ഗമായിരുന്നു ആയതിനാല്‍ തന്നെ കമ്മ്യൂണിസത്തെ ഉന്മൂലനം ചെയ്യേണ്ടത് മത പുരോഹിതരുടെ ആവശ്യമായിരുന്നു അവര്‍ കമ്മ്യൂണിസത്തെ മതത്തിന്‍റെ ശത്രുക്കളായി കണ്ടു അവര്‍ അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്തു, ഹിറ്റ്‍ലര്‍ മുസ്സോളനി എന്നീ സേച്ഛാധിപന്മാര്‍ക്ക് എന്നും പിന്തുണ നല്‍കിയിരുന്നത് കൃസ്ത്യന്‍ മത പുരോഹിതരായിരുന്നു ആയതിനാല്‍ തന്നെ ഹിറ്റ്‍ലറുടെ ക്യാമ്പുകളില്‍ ജൂതരോടൊപ്പം കമ്മ്യൂണിസ്റ്റുകളും ചുട്ടെരിക്കപ്പെട്ടു, ഹിറ്റ്ലറുടെ ആശയങ്ങളെ പിന്തുടരുന്ന സംഘാദികള്‍ക്ക് എന്നും എപ്പോഴും എതിര് മുസ്ലിങ്ങളോളം തന്നെ കമ്മ്യൂണിസ്റ്റുകളുമായിരുന്നു
സാംസ്ക്കാരിക ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നവരാണ് സംഘം എന്നവകാശം ഒട്ടും മനസ്സിലാകുന്നില്ല, എന്തു സാംസ്ക്കാരിക ദേശീയതയാണ് സംഘം ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് വിശദീകരിച്ചാല്‍ കൊള്ളാം

ഹിന്ദു സമൂഹത്തിന്റെ അസംഘടിതാവസ്ഥയും ജാതി വൈജാത്യങ്ങളും അവ സൃഷ്ടിക്കുന്ന അകല്‍ച്ചകളും ഇടതുപക്ഷ കാഴ്ചപ്പാടുകളുടെ വളര്‍ച്ചയ്ക്കു സഹായകരമാണ്‌. ആ സാഹചര്യങ്ങള്‍ ഇല്ലാതാകുന്നതും ജനങ്ങളില്‍ ദേശീയബോധം വളരുന്നതും കമ്മ്യൂണിസ്റ്റുകള്‍ക്കു ഗുണകരമല്ല.

പ്രിയ കാണാപ്പുറം ഹിന്ദു മതത്തിലെ (മതമല്ല അതൊരു സാംസ്ക്കാരമാണന്ന് പോലും സംഘം ഇതുവരെ അംഗീകരിച്ചിട്ടില്ല അങ്ങനെ അംഗീകരിച്ചാല്‍ വൃഥാവിലാകുന്ന കൂട്ടായ്മക്കുള്ള ശ്രമം പോലും വൃഥാവിലാകുമെന്ന് സത്യം ) മേലാളന്മാര്‍ പുണ്യപുസ്തകമായി കരുതുന്ന മനുസ്മൃതി നിങ്ങള്‍ക്കൊരുമിച്ചിരുന്ന് കത്തിച്ചു കളയാനാവുമോ (വെള്ളാപ്പള്ളി കക്കുന്നത് പണിക്കര്‍ക്കും പണിക്കര്‍ ക്കക്കുന്നത് വെള്ളാപ്പള്ളിക്കും പിടിക്കില്ല ഇപ്പോള്‍ രണ്ടു പേരും രാമനും ലക്ഷമണനുമായിരുന്നവര്‍ കോടതിയുടെ തിണ്ണ നിരങ്ങുന്നു എന്നതും ഒട്ടും യോജിക്കാത്ത തത്ത്വസംഹിതകളാണ് തങ്ങളുടെ രക്തത്തിലലിഞ്ഞ വിശ്വാസമെന്ന് അവര്‍ ലോകത്തോട് വിളിച്ചു പറയുന്നു)എന്നാല്‍ നായരേയും പുലയനേയും മുസ്ലിമിനേയും കൃസ്ത്യാനിയേയും ഒരേ രേഖയിലിരുത്താന്‍ കഴിഞ്ഞിട്ടുള്ളത് കമ്മ്യൂണിസത്തിന് മാത്രമാണ്, മത ജാതി വ്യവസ്ഥകള്‍ നില നില്‍ക്കേണ്ടത് കമ്മ്യൂണിസത്തിന്‍റെയല്ല ആവശ്യം സംഘപരിവാരിന്‍റെ ഉന്നതയിലിരിക്കുന്നവര്‍ക്കാണ്, എന്നും സംഘിന്‍റെ ഉന്നതിയില്‍ ഒരു അധ:കൃതന്‍ ഇരിന്നിട്ടുണ്ടോ അവനെ പിടിച്ച് പടിക്ക് പുറത്താക്കുന്നതില്‍ സംഘ് എന്നും വിജയിച്ചിട്ടുണ്ട് ഗോവിന്ദാചാര്യ ചെറിയൊരു ഉദാഹരണം മാത്രം

ഹിന്ദുത്വത്തിന്റേത്‌ അനേകരീതികള്‍ ഒരുമിച്ചു ചേരുന്ന ഒരു സമന്വയത്തിന്റെ കാഴ്ചപ്പാടാണ്‌. (മതപരമായി നോക്കുമ്പോള്‍, ബഹുദൈവവിശ്വാസം എന്നൊക്കെ തെറ്റിദ്ധരിക്കപ്പെടുന്നത്‌ വൈജാത്യങ്ങളുടെ ഈയൊരു സമ്മിശ്രതയെ നന്നായി മനസ്സിലാക്കാനാവാതെ പോകുന്നതുകൊണ്ടാണ്‌.) പരമാവധി ഒരുമിച്ചു ചേര്‍ക്കുക എന്നതാണ്‌ ആ ഹിന്ദുത്വത്തെ ശക്തിപ്പെടുത്തണമെന്നുള്ളവരുടെ കാഴ്ചപ്പാട്‌.

ഈയൊരു പേരഗ്രാഫ് തികച്ചും ഒരു തമാശയായേ എനിക്ക് കാണാനാവൂ, ഹിന്ദുത്വത്തിന്‍റെ അനേക രീതികള്‍ ഒരുമിച്ച് ചേരേണ്ടത് അതിലൂടെ അധികാരത്തിലേറേണ്ടവരുടെ ആവശ്യമാണ് അല്ലാതെ ഗോത്രവര്‍ഗ്ഗ വിശ്വാസത്തിലധിഷ്ടിതമായ ഹൈന്ദവ വിശ്വാസങ്ങാളൊരിക്കലും സമന്വയത്തിന്‍റെ പാതയില്‍ എത്തിച്ചേരുന്നില്ല അങ്ങനെ നോക്കുകയാണെങ്കില്‍ എല്ലാ വിശ്വാസവും താങ്കള്‍ പറയുന്ന പാതയില്‍ എത്തിച്ചേരേണ്ടവ തന്നെ അടിസ്ഥാനപരമായി തികച്ചും വിഭിന്നമാണ് ഭാരത ദേശത്തിലെ വ്യത്യസ്ഥമായ ജനവിഭാവങ്ങള്‍ കയ്യാളുന്ന വിശ്വാസ സംഹിതകളും ആചാരങ്ങളും ആദിവാസികളുടെ പൂര്‍വ്വികരായ മലപ്പുറം ജില്ലയിലെ മലയോരങ്ങളില്‍ താമസ്സിക്കുന്ന ഇന്നേവരെ വെളിച്ചം കാണാത്ത ചോലനായ്ക്കന്മാരുടെ കുലദേവതകളും ദൈവങ്ങളും ആരെന്ന് ഇന്ന് സമന്വയത്തിന്‍റെ പാതയിലാണന്ന് പറയുന്ന സംഘാദികള്‍ക്കോ സംഘാദികളുടെ ഉന്നതിയില്‍ വിലസുന്ന അത്യുന്നവര്‍ഗ്ഗമാരായ ബ്രാഹ്മണ്യത്തിന്‍റെ മേധാവിത്വം അവരുടെ ദൈവം സങ്കല്‍‍പ്പം എന്തന്നു പോലും ഹൈന്ദവരുടെ സന്തതികള്‍ അഥവാ വനാവാസികള്‍ എന്നു പറയുന്ന അതിപൂരാതന മനുഷ്യ വര്‍ഗ്ഗമായ ചോലനായ്ക്കന്മാര്‍ക്കോ അറിയില്ല
കാഴ്ച്ചപാടില്ല ബഹുദൈവ വിശ്വാസം ഒരു സത്യമാണ് ഹിന്ദുമതത്തില്‍, പിന്നെ ഒരുമിച്ചിരുത്തല്‍ കമ്മ്യൂണിസ്റ്റുക്കാരെ പോലെ ഒരിക്കലും സംഘാദികള്‍ക്ക് വ്യത്യസ്ഥ മതവിഭാക്കാരെ പോയിട്ട് സ്വന്തം മതത്തിലുള്ളവരെ ഒരുമിച്ചിരുത്താന്‍ സാദ്ധ്യമല്ല പറച്ചില്‍ വെറും പാഴ്വാക്കുകള്‍ താങ്കള്‍ മുന്‍പ് പറഞ്ഞത് പോലെ അതെല്ലാം സംഘത്തിന്‍റെ ക്ലാസുകളില്‍ ഉണ്ടായിരിക്കാം ക്ലാസിന് വെളിയില്‍ എന്തിനേറെ പറയുന്നു താങ്കളുടെ ഉയര്‍ന്ന ജാതിയില്‍ പെട്ടൊരാളുടെ വീട്ടിലെ സ്വകാര്യ ചടങ്ങില്‍ അവരുടെ സ്വകാര്യ വിശ്വാസാചാരങ്ങളില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാനാവുമോ ?

ഹിന്ദുത്വം ഒരു സമന്വയത്തിന്റെ - confluence - ന്റെ കാര്യവും, കമ്മ്യൂണിസം ഒരു സംഘര്‍ഷത്തിന്റെ - conflict-ന്റെ കാര്യവും പറയുന്നു എന്നതു കൊണ്ട്‌ ആ ഒരു കാര്യത്തില്‍ ഇതു രണ്ടും ഇരു ധൃവങ്ങളിലായി നില്‍ക്കുന്നു.

ഈ ഖണ്ഡികയെ ഞാനിങ്ങനെ തിരിച്ചെഴുതുന്നു ഹിന്ദുതം സംഘഷര്‍ത്തിന്‍റെ ആശയ സംഘട്ടനത്തിന്‍റെ കാര്യവും, കമ്മ്യൂണിസം തികച്ചും സമന്വയത്തിന്‍റെ വിശാലമായാ കൂടിചേര്‍ന്നുള്ള ഒഴുക്കും

കമ്മ്യൂണിസ്റ്റുകളുടെ അടിസ്ഥാനാശയങ്ങള്‍ വൈദേശികമായതുകൊണ്ട്‌, വിദേശകൂറിനേപ്പറ്റിയും മറ്റുമുള്ള സംഘത്തിന്റെ കാഴ്ചപ്പാടുകള്‍ പ്രകടമായും തങ്ങള്‍ക്കു വിലങ്ങുതടിയാകുമെന്ന മുന്‍വിധിയും ഭയവും.

കമ്മ്യൂണിസത്തിന്‍റെ വിത്ത് മുളച്ചത് ഭാരതത്തിന് വെളിയിലായിരിക്കാം എന്നാല്‍ എവിടെ കമ്മ്യൂണിസത്തിന്‍റെ വിത്തു മുളച്ചുവോ അവിടത്തെ സമാന സാഹചര്യങ്ങളാണ് ഇന്നും ഭാരതത്തിലുള്ളത് അടിമ ഉടമ എന്ന മനോഭാവത്തിന്‍റെ വേരറക്കുക എന്നത് കമ്മ്യൂണിസത്തിന്‍റെ ഭാരതത്തിന്‍റെ കാലഘട്ടത്തിന്‍റെ ആവശ്യമാണ്
കൂറിന്‍റെ കാര്യം സംഘാദികള്‍ക്കെന്തവകാശമാണ് വിദേശ കൂറിനെകുറിച്ച് കമ്മ്യൂണിസ്റ്റുകള്‍ക്ക് ഭയമുണ്ടന്നന്ന് പറയുവാന്‍ എന്നും കമ്മ്യൂണിസ്റ്റുകള്‍ വിദേശാധിപത്യത്തെ എതിര്‍ത്തിരുന്നവരാണ് എന്നാല്‍ ഭാരതത്തിന് സ്വാതന്ത്രം ലഭിക്കാന്‍ സംഘാദികള്‍ എന്തു സേവനമാണ് ചെയ്തിരുന്നത് 1917ല്‍ രൂപം കൊണ്ട സംഘ് എന്നും ബ്രിട്ടീഷുക്കാര്‍ക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിച്ചിട്ടുള്ളത് ( തെളിവുകള്‍ നിരത്താന്‍ ഇന്നെനിക്ക് കഴിയാത്തത് ചരിത്ര പുസ്തകങ്ങളുമായി അകന്നിട്ട് വര്‍ഷം 12 കഴിയുന്നു പരിമിതമായ ഓര്‍മ്മകള്‍ അല്ലെങ്കില്‍ വ്യക്തമായി വിശദീകരിച്ചു തരുമായിരുന്നു) ബ്രിട്ടീഷുക്കാരുടെ ആനുകൂല്യം പറ്റി സാമന്തരാജാക്കന്‍ മാരായി കഴിയാനാണ് ഹിന്ദു രാജാക്കന്മാര്‍ ശ്രമിച്ചിട്ടുള്ളത് ടിപ്പു സുല്‍ത്താനെ ഒറ്റികൊടുത്തും അദ്ദേഹത്തിനെതിരായി ബ്രിട്ടീഷുക്കാരോടൊപ്പം യുദ്ധം ചെയ്തതും ഹിന്ദു രാജാക്കന്മാരായിരുന്നു അപൂര്‍വ്വം ചില രാജാക്കന്മാര്‍ ബ്രിട്ടീഷുക്കാര്‍ക്കെതിരെ യുദ്ധം ചെയ്തിട്ടുണ്ട് എന്നാലവരാരും ഹിന്ദു വര്‍ഗ്ഗീയ മനോഭാവം വെച്ചു പുലര്‍ത്തിയിരുന്നവരല്ല


മതപരമായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ശക്തമായ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്ന മുസ്ലിം, ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്കു ശക്തമായ വേരോട്ടമുണ്ടാക്കുക എന്നത്‌ തികച്ചും ദുഷ്കരമാണ്‌. എന്നാല്‍, അനവധികാരണങ്ങളാല്‍ വിഘടിച്ചു നില്‍ക്കുന്നതും, 'അവിശ്വാസം' എന്നൊരു പദത്തിനു തന്നെ അര്‍ത്ഥമില്ലാത്ത തരത്തില്‍ എന്തും ഉള്‍ക്കൊള്ളാനനുവദിക്കുന്ന ഒരു ബഹുമുഖവിശ്വാസം പേറുന്നതുമായ ഹിന്ദു സമൂഹത്തില്‍ അത്‌ താരതമ്യേന എളുപ്പമാണ്‌. സംഘപ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യം, തങ്ങള്‍ക്ക്‌ അണികളെ നല്‍കുന്ന മുഖ്യസ്രോതസ്സില്‍ ചോര്‍ച്ചയുണ്ടാക്കുമെന്ന ഭയം.


കമ്മ്യൂണിസ്റ്റ് പ്രസ്സ്ഥാനങ്ങളില്‍ എന്നും ഇന്നും വിറോടെ പ്രവര്‍ത്തിക്കുന്നതില്‍ മുസ്ലിങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കും അവരുടെ വിശ്വാസം തടസ്സം നില്‍ക്കാറില്ല അതുപോലെ ഹിന്ദുവിശ്വാസികള്‍ക്കും അതുകൊണ്ട് ആ ജാതി ഭയമൊന്നും കമ്മ്യൂണിസ്റ്റുകള്‍ക്ക് ഒട്ടും ഇല്ല അങ്ങനെ പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അണികളെ ഇളക്കി വിടാന്‍ എക്കാലവും സംഘാദികള്‍ ശ്രമിക്കുന്നു അതിപ്പോഴും തുടരുന്നു കമ്മ്യൂണിസ്റ്റുകള്‍ക്ക് തന്‍റെ അണികള്‍ ഏതു വിശ്വാസങ്ങള്‍ ഉള്‍കൊണ്ടാലും ചോരല്‍ എന്നതില്‍ ഭയമില്ല .. ആദ്യം സംഘാദികള്‍ മനസ്സിലാക്കേണ്ടത് ഇന്ത്യന്‍ കമ്മ്യൂണിസം ജാനാധിപത്യത്തിലധിഷ്ടിതമായ സം‌വിധാനത്തില്‍ വളരുന്നവരാണ് പാര്‍ട്ടി എന്ന ചട്ടക്കൂട്ടില്‍ താല്പര്യമുള്ളവരാണ് അവരുടെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസ്മുള്ളവരാണ് അവരുടെ ആത്മാര്‍ത്ഥതയില്‍ വിശ്വാസമുള്ളവരാണ് അതുകൊണ്ട് എല്ലാ വിശ്വാസ സംഹിതകള്‍പ്പുറവും കമ്മ്യൂണിസ്റ്റു പാര്‍ട്ടീയനുയായികളെ അവര്‍ സ്നേഹാദരവോടെ കാണുന്നു


സംഘപരിവാറിനേക്കുറിച്ച്‌ പരമാവധി ഭീതി പരത്തുന്നത്‌ മുസ്ലിം സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്‌. കേരളത്തിലും മറ്റും, ഇടതുപക്ഷമാദ്ധ്യമങ്ങളോടു മത്സരിക്കാവുന്നിടത്തോളം ശക്തി സംഘാനുകൂല പ്രസിദ്ധീകരണങ്ങള്‍ക്കില്ലാത്തതുകൊണ്ടും അവര്‍ മാദ്ധ്യമകേന്ദ്രീകൃതമായി പ്രവര്‍ത്തിക്കാത്തതുകൊണ്ടും, ദുരാരോപണങ്ങള്‍ അവഗണിക്കുന്നതു കൊണ്ടും മറ്റും, പലപ്പോഴും നുണപ്രചാരണങ്ങള്‍ തീരെ പ്രതിരോധിക്കപ്പെടാതെ പോകുന്നുണ്ട്‌. സംഘപരിവാറിനെ എതിര്‍ക്കുന്നത്‌ തങ്ങള്‍ക്ക്‌ മുസ്ലിം സമൂഹത്തില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കുമെന്ന്‌ ഇടതുപക്ഷം കരുതുന്നു.

കാണാപ്പുറം ശരിക്കും സംഘാദികളുടെ ക്രൂരതകള്‍ കാണാതെ പോകുന്നു 1947ന് ശേഷം എത്ര വര്‍ഗ്ഗീയ ലഹളകള്‍ സംഘാദികളുടെ കൊലവിളി പാവപ്പെട്ട നിസ്സഹരായ മുസ്ലിം എന്ന മതത്തില്‍ വിശ്വസിച്ചു എന്ന ഒരൊറ്റ തെറ്റിനാല്‍ ലക്ഷകണക്കിന് മുസ്ലിങ്ങളെ കൊന്നു കുഴിച്ചു മൂടി എത്രസ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞുങ്ങളെ വാളുകൊണ്ട് ചൂഴ്ന്നെടുത്ത് തലവെട്ടി ആര്‍മാദിച്ചു ഇതെല്ലാം പുറത്തു കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റുക്കാര്‍ മാത്രമല്ല ഇവിടത്തെ മനുഷ്യ സ്നേഹകളായ ഹിന്ദുക്കളുമായിരുന്നു.. ഗോദ്ര സ്വയം സൃഷ്ടിച്ച പദ്ധതിയിലെ അവസാനത്തെ സംഭവം, ഗുജറാത്തില്‍ നിരപരാധികളുടെ വംശീയ വേരുകള്‍ അറുത്തെറിയുമ്പോള്‍ ആക്രോസിച്ച നരേന്ദ്രനെന്ന മനുഷ്യ നരഭോജിയുടെ പ്രവര്‍ത്തനത്തെ എന്തിന് ഇരട്ട മുഖമുള്ള വാജ്പേയ് അപലപിച്ചു ഇതെലാം നിണകളായിരുന്നു അല്ലേ എങ്കില്‍ കാണാപ്പുറത്തോളം വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ഒരു ബ്ലോഗര്‍ മറ്റാരുമില്ല എന്നു ഞാന്‍ പറയും
ലാല്‍ സലാം
(വലിയ കമന്‍റു പിന്മൊഴിയില്‍ വലിയ തടസ്സമാണന്നറിയാം ക്ഷമിക്കുക ബൂലോകര്‍)

Unknown said...

വിചാരം,
താങ്കള്‍ വികാരഭരിതനായി എഴുതിയ കമന്റു വായിച്ചു.
പല അഭിപ്രായങ്ങളുടെയും മറുപടി മറുമൊഴിയില്‍ത്തന്നെ ഇതിനകം എഴുതിക്കഴിഞ്ഞതാണ്. കഴിഞ്ഞ അഞ്ചാറു പോസ്റ്റുകള്‍ ദയവായി വായിക്കുക. പിന്നെ കാണാപ്പുറത്തിലെ ഈ പോസ്റ്റും. മറുമൊഴിയിലെ അടുത്ത പോസ്റ്റ്‌ താങ്കളുടെ ഒരു മുന്‍ കമന്റിനുള്ള മറുപടിയാണ്. അതിനായി കാത്തിരിക്കുകയും ചെയ്യുക.

ഹിന്ദുത്വം എന്നാല്‍ എന്താണുദ്ദേശിക്കുന്നതെന്ന്‌ താങ്കളേപ്പോലുള്ളവര്‍ക്കു പറഞ്ഞു മനസ്സിലാക്കിത്തരാന്‍ വലിയ ബുദ്ധിമുട്ടാണു സുഹൃത്തേ. അത്രയ്ക്കൊന്നും ഔന്നത്യം എനിക്കില്ല. സംഘവിരുദ്ധര്‍ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്ന ഹിന്ദുത്വ നിര്‍വ്വചനം തന്നെ തല്‍ക്കാലം മനസ്സില്‍ കൊണ്ടു നടന്നുകൊള്ളുക.

“ഗോദ്ര സ്വയം സൃഷ്ടിച്ച പദ്ധതിയിലെ അവസാനത്തെ സംഭവം“ എന്ന ഭാഗം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അഞ്ചു മിനുട്ടു നേരം വെറുതെയിരുന്നതിനുശേഷമാണ് തുടര്‍ന്നു വായിച്ചത്‌. താങ്കളേപ്പോലെയുള്ളവരെ പറ്റിക്കാന്‍ എന്തെളുപ്പമാണ്! കൂടുതലെന്തെങ്കിലും പറഞ്ഞിട്ടു കാര്യമില്ലെന്നു വ്യക്തം. എന്നാലും ഒരു കാര്യം ചോദിക്കാതെ വയ്യ.

"നായരേയും പുലയനേയും മുസ്ലിമിനേയും കൃസ്ത്യാനിയേയും ഒരേ രേഖയിലിരുത്താന്‍ കഴിഞ്ഞിട്ടുള്ളത് കമ്മ്യൂണിസത്തിന് മാത്രമാണ്............കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ എന്നും ഇന്നും വിറോടെ പ്രവര്‍ത്തിക്കുന്നതില്‍ മുസ്ലിങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കും അവരുടെ വിശ്വാസം തടസ്സം നില്‍ക്കാറില്ല അതുപോലെ ഹിന്ദുവിശ്വാസികള്‍ക്കും " എന്നൊക്കെ വായിച്ചപ്പോള്‍ തോന്നിയൊരു കാര്യമാണ്.

സി.പി.ഐ.ക്കാരനായ താങ്കളോട്‌ പിണറായിയുടെ കാര്യം ചോദിച്ചിട്ടു കാര്യമല്ല. എന്നാലും ‘കമ്മ്യൂണിസ്റ്റുകള്‍’ എന്ന പൊതുവിഭാഗത്തില്‍ നിങ്ങളൊരുമിക്കുന്നതു കൊണ്ട്‌ ആവാം.

പിണറായി വിജയന് മര്‍ക്കസ്‌ വേദിയില്‍ പോയി ഇസ്ലാമിന്റെ ഗുണഗണങ്ങളേപ്പറ്റി പ്രകീര്‍ത്തിക്കാനുള്ള തന്റേടമുണ്ട്‌. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ പോയി ക്രൈസ്തവരുടെ കാരുണ്യപ്രവര്‍ത്തനങ്ങളേപ്പറ്റിയും ആവാം. എന്നാല്‍, ഹിന്ദു മതവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ഒരു പരിപാടിയില്‍, പരമാവധി പത്താള്‍ കൂടുന്ന ഒരു അന്നദാനത്തിനോ മറ്റോ എങ്കിലും - പങ്കെടുക്കാന്‍ പോയിട്ട്‌ ആ വേദിയുടെ ഏഴയലത്ത്‌ എത്താനെങ്കിലും അദ്ദേഹത്തിനു കഴിയുമോ? വെടിയുണ്ടകള്‍ നല്‍കുന്ന ധൈര്യം പോരാതെ വരും അതിന്. അല്ലെന്നുണ്ടോ?

(ഇതിനെ ഒരു പരാതിയായിക്കാണരുത്‌‌. സംശയമായിക്കണ്ടാല്‍ മതി.
)

“മതം മനുഷ്യനെ മയക്കുന്ന കറുപ്പാ“ണെന്ന തത്വം അപ്പോള്‍ ഉയര്‍ന്നുവരും. “ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു“ എന്ന പഴയ അഭിപ്രായങ്ങളും പൊങ്ങിവന്നേക്കും. സത്യമല്ലെന്നുണ്ടോ?

പൂമൂടലിന്റെ പേരില്‍ കൊടിയേരി അത്രയ്ക്കു പഴികേട്ടതില്‍ നിന്നു തന്നെ അറിയാം ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളോടുള്ള പാര്‍ട്ടി സമീപനം എന്തായിരിക്കണമെന്ന കാഴ്ചപ്പാട്‌. അതൊരു വിവാദമായതിനു പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിനും പങ്കുണ്ട്‌ എന്ന ആരോപണം തെളിയിക്കുന്ന വിധത്തില്‍, പൂമൂടലിന്റെ ചുവടു പിടിച്ചു വന്ന മറ്റൊരു ആരോപണമുണ്ട്‌. “മറ്റൊരു നേതാവിന്റെ മകന്‍ ശബരിമലയില്‍ പോയിട്ടുണ്ട്‌. - അപ്പോഴോ?” എന്നൊരു മറുചോദ്യം. അതായത്‌ ഈ രണ്ടു കാര്യങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം കുറ്റകരമാണ് എന്നു തന്നെ. അങ്ങനെയല്ല ഇതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടതെങ്കില്‍, നമ്മുടെ ബുദ്ധിക്ക്‌ എന്തു പറ്റുന്നതാണു വിചാരം?

മതത്തെയല്ല കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നത് മതത്തിന്‍റെ പേരിലെ തെറ്റുകളെയാണ് എന്നു താങ്കള്‍ പറയുന്നു. അപ്പോള്‍ ക്ഷേത്ര ദര്‍ശനവും വഴിപാടുകളും തെറ്റുകളാണെന്നു മനസ്സിലായി. ഇനിയും വളരെയധികം തെറ്റുകള്‍ കണ്ടേക്കാം. അതുപോട്ടെ. നമുക്കു പോസിറ്റീവ്‌ ആയി ചിന്തിക്കാം. കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഹിന്ദു മതത്തില്‍, തെറ്റല്ലാത്തതായി എന്തെങ്കിലും ഉണ്ടോ? ഒരു ഹിന്ദു കമ്മ്യൂണിസ്റ്റിന് (!) പേടിക്കാതെ ആചരിക്കാവുന്ന അനുഷ്ഠാനങ്ങള്‍ ഏതൊക്കെയാണ്? ഒന്ന്‌ അറിഞ്ഞിരിക്കാനായി എനിക്കൊന്നു പറഞ്ഞു തരിക. (ഇതിന്റെ മറുവശം - മറ്റു മതങ്ങളില്‍ കമ്മ്യൂണിസ്റ്റുകള്‍ എന്തെങ്കിലും തെറ്റു കാണുന്നുണ്ടോ - എന്നു ചോദിച്ച്‌ കൂടുതല്‍ വിഷമിപ്പിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല)

ഇനി - എന്നെ “വര്‍ഗ്ഗീയവിഷം ചീറ്റുന്ന ബ്ലോഗര്‍“ എന്ന്‌ വിളിക്കും (conditional) എന്നതിനേപ്പറ്റി.

തോട്ടിപ്പണി ചെയ്യുന്നവരേപ്പറ്റി താങ്കളെന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നികൃഷ്ടമായ എന്തോ ജോലി ചെയ്യുന്നവരെന്ന മട്ടിലാണ് അവരേപ്പറ്റി ചിലര്‍ പരാമര്‍ശിക്കാറുള്ളത്‌. ക്രൂരമാണത്‌. വിസ്സര്‍ജ്യം അവരുടേതല്ലല്ലോ. മറ്റു വല്ലവരും അവശേഷിപ്പിച്ച വിസര്‍ജ്ജ്യം കോരിമാറ്റി വൃത്തിയാക്കുക എന്ന മഹനീയകാര്യമാണ് സത്യത്തില്‍ അവര്‍ ചെയ്യുന്നത്‌. അതിനവരെ പരിഹസിക്കുകയല്ല വേണ്ടത്‌. നമ്മുടെ സാംസ്കാരിക മണ്ഡലത്തില്‍ - മലയാളിയുടെ ബൌദ്ധിക വ്യാപാര മേഖലയിലും ചിലര്‍ മനപൂര്‍വ്വം ചില വിസ്സര്‍ജ്യങ്ങള്‍ അവശേഷിപ്പിച്ചിട്ടുണ്ട്‌. തങ്ങളുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്കു വിലങ്ങുതടിയാകുമെന്നു തോന്നുന്നവരേക്കുറിച്ച്‌ നിരന്തരം തെറ്റിദ്ധാരണകള്‍ പരത്തി - സത്യം തിരിച്ചറിയുന്നവര്‍ എന്തെങ്കിലും പറയാന്‍ തയ്യാറായാല്‍ അതിനു ചെവികൊടുക്കാതെ ധാര്‍ഷ്ട്യത്തോടെ അവരെ ആക്ഷേപിച്ച്‌ - അങ്ങനെയങ്ങനെ പതിപ്പിച്ചു വച്ച ചില വിസ്സര്‍ജ്ജ്യങ്ങള്‍. കാലങ്ങളായി തുടരുന്നതായതുകൊണ്ട്‌ ചിലവ വല്ലാതെ ഉറച്ച്‌ വിഷമായിത്തീര്‍ന്നിട്ടുണ്ട്‌. എന്റെ പേനയുടെ മുന പലപ്പോഴും ശക്തിയൊടെ ചെന്നു കൊള്ളുന്നത്‌ അസത്യങ്ങളുടെയും തെറ്റിദ്ധാരണകളുടെയും ആ വിഷപ്പൊറ്റുകളിലാണ്. ചിലത്‌ അടര്‍ന്നു വീഴുന്നതു കാണുമ്പോള്‍ യാഥാസ്ഥിതികര്‍ ഞെട്ടിയേക്കും. വിഷം ഞാനായിട്ട്‌ ചീറ്റുന്നതല്ല - വര്‍ഷങ്ങളായി ഉണ്ടായിരുന്നവ പലതും പോട്ടിയൊലിക്കുന്നതാണ് എന്നു വിവരമുള്ള കുറച്ചുപേരെങ്കിലും മനസ്സിലാക്കാതെയിരിക്കില്ല.

കമന്റ്‌ വേദനിപ്പിച്ചില്ലെന്നു വിശ്വസിക്കട്ടെ. നമുക്കിനിയും കാണാം. കാണണം!

വിചാരം said...

പ്രിയ കാണാപ്പുറം
വികാരപരമായി എഴുതി എന്നത് തന്നെ നിരീക്ഷണത്തിന്‍റെ പിഴവായി ഞാന്‍ മനസ്സിലാക്കുന്നു
ഹിന്ദുത്വം എന്നത് നല്ല വീക്ഷണമായിരിക്കാം എന്നാലത് സംഘാദികള്‍ പറയുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും അതിനര്‍ത്ഥം മാറുന്നു യഥാര്‍ത്ഥ ഹിന്ദുത്വത്തില്‍ എല്ലാ വിഭാഗങ്ങളേയും ഉള്‍കൊണ്ടുകൊണ്ട് ഭാരതത്തെ ഒരു ഏക സംസ്കൃതിയുടെ താങ്കള്‍ പറഞ്ഞ സമന്വയിപ്പിക്കപ്പെട്ട ഒരു സമൂഹമാക്കി മാറ്റുക എന്നതായിരിക്കാം എന്നാല്‍ സംഘാദികളുടെ ഹിന്ദുത്വ സങ്കല്പം അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്ഥമായ ചിന്താരീതിയാണ് അവിടെ ഹിന്ദുക്കള്‍ ഒന്നാം പൌരന്മാരും മറ്റു സമുദായാക്കാര്‍ രണ്ടാം പൌരന്മാരുമാണ് വിവക്ഷിക്കപ്പെടുന്നത് രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കാന്‍ അശോക് സിങ്കാളിന്‍റെ ആഹ്വാനം എത്ര തവണം നമ്മള്‍ പത്രതാളുകളില്‍ ടി.വി. മാധ്യമങ്ങളില്‍ നേരിട്ടും ശ്രവിച്ചിട്ടുള്ളതാണ് അതെല്ലം സംഘാദികളുടെ എതിരാളികളുടെ നുണപ്രചരണമായിരുന്നുവോ ?
പീണറായിയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യക്തിപരമായി എനിക്ക് യോജിക്കാനാവില്ല പക്ഷെ അദ്ദേഹം പൊതുവീക്ഷണത്തില്‍ ഒരു കമ്മ്യൂണിസ്റ്റുക്കാരനായതിനാല്‍ താങ്കളുടെ ആരോപണത്തിന് മറുപടി പറയാന്‍ ഞാന്‍ ബാധ്യസ്ഥനാണ് അദ്ദേഹം മര്‍ക്കസ്സില്‍ പോയത് എന്തുദ്ദേശത്തോടെയാണെങ്കിലും അവരെ സ്വീകരിക്കാനുള്ള മനസ്സ് മുസ്ലിംങ്ങള്‍ക്ക് എന്തുകൊണ്ടുണ്ടായി അതുപോലെ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലും താങ്കളുടെ ഈ പോസ്റ്റിലെ ഒരു വാദത്തിന് താങ്കള്‍ തന്നെ അങ്ങനെയില്ലാന്ന് പറഞ്ഞിരിക്കുന്നു (താങ്കള്‍ അറിയാതെ )ഇതാ അതിവിടെ ഞാന്‍ പേസ്റ്റ് ചെയ്യുന്നു
-മതപരമായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ശക്തമായ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്ന മുസ്ലിം, ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്കു ശക്തമായ വേരോട്ടമുണ്ടാക്കുക എന്നത്‌ തികച്ചും ദുഷ്കരമാണ്‌.-
കാണാപ്പുറം ടി.ക്കെ. ഹംസ മുസ്ലിം ആയിരീക്കാം എന്നാല്‍ അടിസ്ഥാനപരമായി അദ്ദേഹം കമ്മ്യൂണിസ്റ്റുക്കാരനാണ് 80% മുസ്ലിം വോട്ടര്‍മാരുള്ള ആ മണ്ഡലത്തില്‍ അദ്ദേഹമെങ്ങനെ ജയിച്ചു മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും നില നിര്‍ത്തി കൊണ്ടുതന്നെ അവര്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയെ ഉള്‍കൊണ്ടു ഇവിടെ താങ്കള്‍ പറയുന്ന ഭിന്നിച്ചു നില്‍ക്കുന്ന ഏതൊരാശയവും സ്വമനസ്സാലെ സ്വീകരിക്കുന്ന ഹിന്ദുസഹോദരങ്ങളുടെ പൂര്‍ണ്ണമായ സ്വാധീനം ഉണ്ടായിരുന്നുവോ ?
ഗോദ്ര സംഭവം സംഘാദികള്‍ സ്വയം സൃഷ്ടിച്ചതല്ലായെന്ന് ഇടം നെഞ്ചില്‍ കൈവെച്ച് നിങ്ങള്‍ക്ക് പറയാനാവുമോ നിരപരാധികളായ കുറച്ച് ഹിന്ദുക്കളെ ബലികഴിപ്പിച്ച് അനേമായിരം മുസ്ലിംങ്ങളെ കശാപ്പു ചെയ്യാന്‍ മുങ്കൂട്ടി പദ്ധതി തയ്യാറാക്കിയ ഒരു പരിപാടിയല്ലാന്ന് പറയാനാവുമോ ? മുസ്ലിംങ്ങളെ ഉന്മൂലനം ചെയ്യുക, അവര്‍ ആദ്യ കാലങ്ങളില്‍ കീഴടക്കി എന്നു പറയുന്ന ഇന്ന് പള്ളികളായ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുക എന്നല്ലാം തന്നെയല്ലേ സംഘാദികളുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍,

ഇന്ത്യയില്‍ ഇന്നും ഏറ്റവും കൂടുതല്‍ അന്ധവിശ്വാസം നില നില്‍ക്കുന്നൊരു മതം ഹിന്ദുമതമായതിനാലാണ് സംഘാദികള്‍ക്ക് കമ്മ്യൂണിസ്റ്റുക്കാര്‍ ഹിന്ദുമതത്തിനെതിര് എന്നു തോന്നുന്നത് കാരണം ഏതൊരു അന്ധവിശ്വാസത്തേയും ശക്തിയുക്തം എതിര്‍ക്കുന്നത് എക്കാലത്തും കമ്മ്യൂണിസ്റ്റുക്കാരായതിനാല്‍ , കമ്മ്യൂണിസ്റ്റു നേതാക്കള്‍ മുസ്ലി, ക്രിസ്ത്യന്‍ ആരാധനാലങ്ങള്‍ മാത്രം സന്ദര്‍ശ്ശിക്കാറൊള്ളൂ എന്ന താങ്കളുടെ വാദം തികച്ചും തെറ്റാണ് മാതാ മയിയുടെ ഈ അടുത്ത കാലത്ത് നടന്നൊരു പരിപാടിക്ക് നാലഞ്ച് കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ പങ്കെടുത്തത് താങ്കള്‍ കാണാതെ പോകുന്നു പിന്നെ താങ്കള്‍ ഈ പറഞ്ഞ വാക്കുകളില്‍ -ഹിന്ദു മതവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ഒരു പരിപാടിയില്‍, പരമാവധി പത്താള്‍ കൂടുന്ന ഒരു അന്നദാനത്തിനോ മറ്റോ എങ്കിലും - പങ്കെടുക്കാന്‍ പോയിട്ട്‌ ആ വേദിയുടെ ഏഴയലത്ത്‌ എത്താനെങ്കിലും അദ്ദേഹത്തിനു കഴിയുമോ? വെടിയുണ്ടകള്‍ നല്‍കുന്ന ധൈര്യം പോരാതെ വരും അതിന്. അല്ലെന്നുണ്ടോ?- ഒരു ഭീഷണി നിഴലിക്കുന്നു താങ്കള്‍ ഉള്‍കൊള്ളുന്ന സംഘാദികളുടെ നിലനില്‍‍പ്പിന് പീണറായ് ഒരു തടസ്സമാണന്ന് താങ്കള്‍ തന്നെ പറയുന്നു അതാണീ ഭീഷണിയുടെ ഉള്ളടക്കമെന്ന് ആര്‍ക്കും മനസ്സിലാകും

സംഘാദികളുടെ ഹിന്ദുത്വം എന്നാല്‍ എല്ലാ മതങ്ങളുടേയും വിഭാഗങ്ങളുടേയും സമന്വയമാണ് എന്നു തെളീയിക്കണമെങ്കില്‍ ഇന്ത്യന്‍ മതേതര സങ്കല്‍‍പത്തിനേറ്റ കളങ്കമായ ബാബരി മസ്ജിദ് മുസ്ലിങ്ങള്‍ക്ക് പുന:സ്ഥാപിച്ച് കൊടുത്താല്‍ ഇന്ത്യന്‍ ജനത ഒന്നടങ്കം (അതില്‍ കമ്മ്യൂണിസ്റ്റുക്കാരും ഉണ്ടായിരിക്കും )പറയും സംഘാദികളുടേയും ഭാരതീയ ദര്‍ശ്ശനവും അനുസാസിക്കുന്ന ഹിന്ദുത്വം എന്നത് ഒന്നാണന്ന്
ലാല്‍ സലാം

ഓ.ടോ..ന് മാപ്പ്

താങ്കളെ ഞാനിതുവരെ ഒരു ശത്രുവായി കണ്ടിട്ടില്ല ഇനിയൊട്ടും അങ്ങനെ കാണുകയും ഇല്ല ആശയപരമായി മാത്രമേ നമ്മല്‍ തമ്മില്‍ അകല്‍ച്ചയൊള്ളൂ അതൊരിക്കലും വ്യക്തിപരമല്ല അങ്ങനെ ആയിരിക്കുകയും അരുത് 1993-94 കാലത്ത് ഞാന്‍ പാലക്കാട് കോണ്ടിനെന്‍റല്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ പഠിച്ചിരുന്ന അവസരത്തില്‍ കൊരട്ടിയില്‍ നിന്ന് പാലക്കാട് ആര്‍.എസ്.എസ്. പാര്‍ട്ടി ഓഫ്ഫീസ്സില്‍ താമസിച്ച് പഠിച്ചിരുന്ന ഷാജു എന്‍റെ അന്നത്തേയും ഇന്നത്തേയും ഏറ്റവും അടുത്ത ചങ്ങാതിയാണ് അവന്‍ ആര്‍.എസ്.എസിന്‍റെ പാര്‍ട്ടി ഓഫ്ഫീസ്സിലായിരിക്കുന്ന സമയത്ത് ഞാന്‍ സി.പി.ഐ. പാര്‍ട്ടി ഓഫ്ഫീസ്സിലായിരുന്നു താമസിച്ചിരുന്നത് ഈ നിമിഷം വരെ വ്യത്യസ്ഥ ആശയം ഞങ്ങളെ അകറ്റിയിട്ടില്ല കാരണം ആശയത്തെ അതിന്‍റെ അകലത്തിലും സ്നേഹത്തെ അതിന്‍റെ അടുപ്പത്തിലും നിറുത്തുക എന്നതാണ് എന്‍റെ ശൈലി എന്നെ ഒട്ടും ഉള്‍കൊള്ളാനാവാത്തവര്‍ മുസ്ലിം സഹോദരങ്ങളാണ് അതിനവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല കാരണം അവരുടെ ചിന്തകള്‍ അങ്ങനെയാണ് വളര്‍ന്നത്
( എന്‍റെ കമന്‍റുകളില്‍ പുനര്‍വായനയുടെ വലിയ അഭാവം ദൃശ്യമാകും എനിക്ക് തന്നെ പൂര്‍ണ്ണമാക്കാനാവുന്നില്ല ചില യഥാര്‍ത്ഥ്യങ്ങള്‍ തെളിവ് സഹിതം എനിക്ക് സമര്‍ത്ഥിക്കാനാവുമായിരുന്നു നാട്ടിലെ എന്‍റെ വാസക്കാലം അടുത്തു വരുന്നുണ്ട് അപ്പോള്‍ ഇതിനേക്കാള്‍ തികച്ചും വിശകലനത്തോടെ കാര്യങ്ങള്‍ വിവരിക്കാന്‍ എനിക്കാവുമെന്ന് ഞാന്‍ ആശികുന്നു)

Unknown said...

വിചാരം,
(1) ഞാന്‍ ഇങ്ങനെ എഴുതി.

“ഹിന്ദു മതവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ഒരു പരിപാടിയില്‍, പരമാവധി പത്താള്‍ കൂടുന്ന ഒരു അന്നദാനത്തിനോ മറ്റോ എങ്കിലും - പങ്കെടുക്കാന്‍ പോയിട്ട്‌ ആ വേദിയുടെ ഏഴയലത്ത്‌ എത്താനെങ്കിലും അദ്ദേഹത്തിനു കഴിയുമോ? വെടിയുണ്ടകള്‍ നല്‍കുന്ന ധൈര്യം പോരാതെ വരും അതിന്. അല്ലെന്നുണ്ടോ?“

അതിനു താങ്കളുടെ മറുപടി ഇങ്ങനെ.

ഒരു ഭീഷണി നിഴലിക്കുന്നു. താങ്കള്‍ ഉള്‍കൊള്ളുന്ന സംഘാദികളുടെ നിലനില്‍‍പ്പിന് പീണറായ് ഒരു തടസ്സമാണന്ന് താങ്കള്‍ തന്നെ പറയുന്നു അതാണീ ഭീഷണിയുടെ ഉള്ളടക്കമെന്ന് ആര്‍ക്കും മനസ്സിലാകും”

എന്റെ വിചാരമേ, അമ്പലവുമായോ ഹിന്ദു മത സംഘടനകളുമായോ ബന്ധമുള്ള ഒരു പരിപാടിയില്‍ പങ്കെടുത്താല്‍ അദ്ദേഹത്തിന് പാര്‍ട്ടിയില്‍ നിന്ന്‌ അതിശക്തമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്നതാണ് ഞാന്‍ ഉദ്ദേശിച്ചത്‌. പകല്‍ പോലെ, പച്ച വെള്ളം പോലെ വ്യക്തമല്ലേ അത്‌, എന്റെ ദൈവമേ! അത്‌ മനസ്സിലാക്കാന്‍ ഇത്രയ്ക്കു പാടുണ്ടോ ആവോ? എന്തൊരു കഷ്ടമാണിത്‌? എന്റെ വാക്കുകള്‍ മനസ്സിലാക്കാന്‍ ഇത്രയ്ക്കു പാടുണ്ടെങ്കില്‍ ഞാന്‍ എഴുത്തു നിര്‍ത്തുന്നതാവും നല്ലത്‌.

(2) യഥാര്‍ത്ഥ ഹിന്ദുത്വത്തില്‍ എല്ലാ വിഭാഗങ്ങളേയും ഉള്‍കൊണ്ടുകൊണ്ട് ഭാരതത്തെ ഒരു ഏക സംസ്കൃതിയുടെ താങ്കള്‍ പറഞ്ഞ സമന്വയിപ്പിക്കപ്പെട്ട ഒരു സമൂഹമാക്കി മാറ്റുക എന്നതായിരിക്കാം

!!???!!
മാറ്റുകയോ? എന്തു മാറ്റുക?
എന്തെങ്കിലുമൊരു ‘മാറ്റ’ത്തിനുള്ള ഉദ്യമമായോ ഒരു പ്രവര്‍ത്തന‍പദ്ധതിയുടേ ഭാഗമായോ ഒക്കെ, ഒരു തരം രാഷ്ട്രീയ കണ്ണുകളോടെ അല്ലാതെ എന്നെങ്കിലും ഹിന്ദുത്വം എന്നതിനേക്കുറിച്ചു ചിന്തിക്കാന്‍ താങ്കള്‍ക്കു കഴിയുമോ എന്തോ? സുഹൃത്തേ, ഭാരത്തത്തിലെ ജനസമൂഹം പങ്കുവയ്ക്കുന്ന പൊതുവായ ചില സാംസ്കാരിക മൂല്യങ്ങളുണ്ട്‌. പണ്ടുതൊട്ടേ ഇവിടെ പലതിനെയും ഹിന്ദു എന്ന പദം ചേര്‍ത്ത് വിശേഷിപ്പിച്ചിരുന്നതുകൊണ്ട്‌ കഷ്ടകാലത്തിന് ആ സംസ്ക്കാരത്തിന് ആരോ ‘ഹിന്ദുത്വം’ എന്നു പേരു കൊടുത്തു. അതിനു നമുക്കിനിയൊന്നും ചെയ്യാനാവില്ല. അതേക്കുറിച്ചുള്ള സംസാരം ഒഴിവാക്കണം എന്നാണെങ്കില്‍ ആവാം.

(3) രണ്ടുമൂന്നു മന്ത്രിമാര്‍ ഈയിടെ അമൃതാനന്ദമയിയുടെ പരിപാടിയില്‍ പങ്കെടുത്തത്‌ ഞാന്‍ ശ്രദ്ധിക്കാതൊന്നുമിരുന്നിട്ടില്ല. ‘ആള്‍ ദൈവങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയം” എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളോര്‍ത്ത്‌, ഞാന്‍ ഉള്ളില്‍ ചിരിച്ചതുമാണ്.

(4) ഗോദ്രയേക്കുറിച്ചുള്ള താങ്കളുടെ കമന്റ്‌ ശരിക്കും നടുക്കിക്കളഞ്ഞു! താങ്കളേപ്പോലുള്ളവര്‍ പോലും ഇത്തരം “അന്ധമായ” വിശ്വാസങ്ങളുടെ പിടിയില്‍പ്പെടുമെന്ന്‌ കരുതിയിരുന്നതല്ല. അതിനേക്കുറിച്ച്‌ ഒരു പ്രത്യേക കമന്റായി എഴുതാം.

Unknown said...

വിചാരം ഇങ്ങനെ ചോദിക്കുന്നു:-

ഗോദ്ര സംഭവം സംഘാദികള്‍ സ്വയം സൃഷ്ടിച്ചതല്ലായെന്ന് ഇടം നെഞ്ചില്‍ കൈവെച്ച് നിങ്ങള്‍ക്ക് പറയാനാവുമോ നിരപരാധികളായ കുറച്ച് ഹിന്ദുക്കളെ ബലികഴിപ്പിച്ച് അനേമായിരം മുസ്ലിംങ്ങളെ കശാപ്പു ചെയ്യാന്‍ മുങ്കൂട്ടി പദ്ധതി തയ്യാറാക്കിയ ഒരു പരിപാടിയല്ലാന്ന് പറയാനാവുമോ ?

നെഞ്ചത്തുകൈവച്ചു തന്നെ കുറേ നേരം ഇരുന്നു, വിചാരം. എന്തെങ്കിലും പറയാനല്ല. ഇതു വായിച്ചതിന്റെ അത്ഭുതം തീരാന്‍. അപ്പോള്‍ താങ്കളും ഇത്തരം പ്രചാരണങ്ങള്‍ക്ക്‌ പെട്ടെന്നു പിടികൊടുക്കുന്നയാളാണ് അല്ലേ?

മനസ്സിലായി. എല്ലാം മനസ്സിലായി. സബര്‍മതി എക്സ്‌പ്രസിനു തീവച്ച്‌, കുഞ്ഞിനു മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയേയടക്കം അതേപടിയിരുത്തി ചുട്ടെരിച്ചത്‌ സംഘപരിവാര്‍ പ്രവര്‍ത്തകര്‍! കത്തിക്കുവാനായി അയോദ്ധ്യയില്‍ നിന്നു മടങ്ങുന്നവരുടെ ബോഗി തന്നെ തെരഞ്ഞെടുത്തതും അവര്‍. കൊല്ലപ്പെട്ടവര്‍ മരണം അര്‍ഹിച്ചിരുന്നുവെന്ന്‌ അഭിപ്രായപ്പെട്ടത്‌ അവര്‍. അതിനു ശേഷം നടന്ന അക്രമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ആളുകള്‍ മുഴുവന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍. മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാനായി ഒരു കലാപം സംഘടിപ്പിക്കാന്‍ - അതിനുള്ള കാരണം ഒരുക്കാനായി സംഘപ്രവര്‍ത്തകര്‍ കൂടിയിരുന്ന്‌ ആലോചിച്ച്‌ നടപ്പാക്കിയതാണ്‌ ഗോധ്രയിലെ ട്രെയിന്‍ തീ വയ്പ്‌ അല്ലേ? ലാലു പ്രസാദിന്റെ കമ്മീഷന്‍ കണ്ടെത്തിയതുപോലെ അതൊരു ആകസ്മിക അപകടമായിരുന്നു എന്നുപോലും കരുതാന്‍ താങ്കളൊരുക്കമല്ല അല്ലേ? ബോഗിയിലുണ്ടായിരുന്ന കര്‍സേവകരും നാട്ടുകാരായ ചില മുസ്ലീങ്ങളുമായി ഉരസലുകളുണ്ടായിരുന്നതായി പറയപ്പെടുന്നതും തീ കത്തിയതുമായി യാതൊരു ബന്ധവുമില്ലായിരിക്കും അല്ലേ? തീ“വയ്പു” കേസ്‌ എന്നു പറഞ്ഞ്‌ ഗുജറാത്ത്‌ പോലീസ്‌ അറസ്റ്റു ചെയ്യുന്നവര്‍ - ‘മൌലാന ഉമര്‍ജി’യൊക്കെ - മോഡി സര്‍ക്കാരിന്റെ ‘ഉന്‍‌മൂലനവാദ’ത്തിന്റെ ഇരകള്‍ മാത്രമാണ് അല്ലേ? അവര്‍ക്കൊക്കെ സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടായിരിക്കാന്‍ ലക്ഷത്തിലൊരംശം സാദ്ധ്യത പോലും ഇല്ല അല്ലേ? താങ്കള്‍ക്ക്‌ നൂറില്‍ നൂരു ശതമാനവും ഉറപ്പാണല്ലേ അത്‌ സംഘത്തിന്റെ “പദ്ധതി”യായിരുന്നുവെന്ന്‌?

നെഞ്ചത്തു കൈവച്ചു തന്നെ പറയുകയാണ് - ഇത്തരം വിശ്വാസങ്ങള്‍ കുറെയധികമാളുകള്‍ ഉള്ളില്‍ സൂക്ഷിക്കുന്നിടത്തോളം കാലം നമ്മുടെ രാജ്യം രക്ഷപെടാന്‍ പോകുന്നില്ല സുഹൃത്തേ. ആയിരം കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള കരുത്തുണ്ട്‌ ഇത്തരം വിശ്വാസങ്ങള്‍ക്ക്‌. ഇത്തരം കടും‌പിടുത്തങ്ങള്‍ ആരെയും രക്ഷിച്ച ചരിത്രമില്ല. അപകടപ്പെടുത്തിയ ചരിത്രമേയുള്ളൂ.

ഗോധ്ര തീവയ്പ്‌ ചില മുസ്ലീങ്ങള്‍ ചെയ്തതാണെങ്കില്‍ തന്നെ എന്താണു വിചാരം? ആരായാലും ശരി, അത്‌ അതിനു ശേഷം നടന്നതിനു ന്യായീകരണമാവുന്നുണ്ടോ? ഇല്ലല്ലോ. എങ്കില്‍ പിന്നെ, മുസ്ലീങ്ങളുടെ പങ്കിനേക്കുറിച്ച്‌ ഒരു സംശയമെങ്കിലും പ്രകടിപ്പിക്കാന്‍ താങ്കള്‍ മടിക്കുന്നതിന്റെ പിന്നിലെ വികാരമെന്താണ്?

"മുസ്ലീങ്ങള്‍ എന്തു ചെയ്തിട്ടാണ് അവരെ ഉപദ്രവിക്കുന്നത്‌" എന്നു താങ്കള്‍ മുമ്പു ചോദിച്ചിരുന്നു. ആ ചോദ്യത്തില്‍ വലിയൊരു അപകടം ഒളിച്ചിരുപ്പുണ്ടെന്ന്‌ ദയവായി തിരിച്ചറിയുക. അപ്പോള്‍ "എന്തെങ്കിലും ചെയ്തിട്ടാണെങ്കില്‍ മനസ്സിലാക്കാമായിരുന്നു" എന്നൊരു ധ്വനിയുണ്ട്‌ അതില്‍. ഈയൊരു കാഴ്ചപ്പാട്‌ നമ്മുടെ സ്വതന്ത്ര ചിന്തകള്‍ക്കു വല്ലാത്തൊരു തടസ്സമാണു വിചാരം. സത്യത്തില്‍ പലപ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നതിനു കാരണമിതാണ്‌. ഒരല്‍പം സമയമെടുത്ത്‌ ഇതേപ്പറ്റി ആഴത്തില്‍ ചിന്തിക്കുന്നതു നന്നായിരിക്കും.

തീവണ്ടി ആകസ്മികമായി കത്തിയതാണെന്ന റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുപ്പിനു മുമ്പു പ്രസിദ്ധീകരിക്കാന്‍ പാര്‍ട്ടികള്‍ മല്‍സരിക്കുന്നതിനു പിന്നില്‍ ഈ മനശാസ്ത്രമുണ്ട്‌. ആകസ്മികമായിട്ടല്ല കത്തിയതെന്നു തെളിഞ്ഞാല്‍ പിന്നീടുണ്ടായ ആക്രമണങ്ങള്‍ ന്യായീകരിക്കപ്പെടും എന്നൊരു ഭയം. ഈയൊരു മനോഗതിയല്ലേ നമ്മുടെ യഥാര്‍ത്ഥ പ്രശ്നം? ചിന്തിക്കുക. കത്തിച്ചതു തന്നെയെന്നു കരുതുക. എന്നു വച്ച്‌? തുടര്‍ന്നു നടന്നതിന്‌ ന്യായീകരണമുണ്ടോ? ഇല്ലല്ലോ? പക്ഷേ നാം അതിനൊരിക്കമല്ല. തുടര്‍ന്നു നടന്നതിനെ ഘോരഘോരം അപലപിക്കുന്നതിനോടൊപ്പം, അതിലും ഭയങ്കരമായ രീതിയില്‍, തീപിടുത്തത്തിന്റെ ആകസ്മികത തെളിയിക്കാന്‍ പാടുപെടുന്നത്‌, ഈയൊരു ചിന്താഗതി നമ്മെ നയിക്കുന്നതു കൊണ്ടാണ്‌.

മറുമൊഴിയില്‍ അടുത്ത മൂന്നു പോസ്റ്റുകള്‍ താങ്കള്‍ക്കുള്ള മറുപടികളാണ്. നാളെ മുതല്‍ ഒരോ ദിവസം ഓരോന്നായി അവ പോസ്റ്റു ചെയ്യാം. അതില്‍ മൂന്നാമത്തേത്‌ - “ന്യായീകരണവാദത്തിലെ അപകടം” - ഈ മട്ടിലുള്ള വിശ്വാസങ്ങളേക്കുറിച്ചു പരാമര്‍ശമുണ്ട്‌. ദയവായി കാത്തിരിക്കുക. അതു പ്രസിദ്ധീകരിക്കുന്നതു വരെ, ഇതേപ്പറ്റി എനിക്കു കൂടുതലൊന്നും പറയാനില്ല.

Anonymous said...

ദൈവം താങ്കളെ കൈവിട്ടു, താങ്കളുടെ പോസ്റ്റ് വന്നതിന് ശേഷം ഇതാ തെഹല്‍ക എല്ലാ സത്യവും കൊണ്ടുവന്നിരിക്കുന്നു.

ഇനിയെങ്കിലും ഈ വിഴൂപ്പുകളെ ചുമക്കല്‍ ഒന്നു നിര്‍ത്തൂ കാണാപൂറം.

നിങ്ങളുടെ നേതാക്കളുടെ വാക്കുകള്‍ ഒക്കെ ഒന്നു കേള്‍ക്കൂ..

Unknown said...

ദൈവമേ ഈ രാജന്‍ എന്ന കക്ഷി ഇത്ര മണ്ടനായിപ്പോയല്ലോ! ഇതില്‍ ഏതു വാചകമാണു രാജോ ഞാന്‍ തെഹല്‍ക്ക വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പിന്‍‌വലിക്കേണ്ടത്‌? നിങ്ങളൊക്കെ എന്നാണു നന്നാകുക? എന്നാണു നിങ്ങള്‍ക്കൊക്കെ വിവരം വയ്ക്കുന്നത്‌? നിങ്ങളുടെ മനസ്സിലെ വിഷം എന്നാണൊന്നു കുറയുകയെങ്കിലും ചെയ്യുക?

കലാപത്തില്‍ പങ്കെടുത്തവര്‍ അത്രയും വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുപോലും നിങ്ങളുടെയൊന്നും തലമണ്ടയില്‍ ഉദിച്ചില്ലേ ട്രെയിന്‍ തീവയ്പ്‌ അവരുടെ പദ്ധതിയായിരുന്നില്ല എന്നൊരു തോന്നല്‍? രാജാ, തുറന്നു പറയുന്നതില്‍ വിഷമം തോന്നരുത്‌. നിങ്ങളേപ്പോലുള്ള വികാരജീവികള്‍ - ബുദ്ധിയും ചിന്താശേഷിയും ലവലേശമില്ലാത്തവര്‍ മാറാത്തിടത്തോളം കാലം ഈ രാജ്യം നന്നാകാന്‍ പോകുന്നില്ല.

"കത്തിക്കരി‍ഞ്ഞ ശവശരീരങ്ങള്‍ നിരന്നു കിടക്കുന്നതു കണ്ട്‌ എനിക്കു സഹിച്ചില്ല. നിങ്ങള്‍ കണ്ടാ‍ല്‍ നിങ്ങള്‍ക്കും സഹിക്കില്ല. ഞാന്‍ പ്രതികാരം ചെയ്യാനുറച്ചു. പരമാവധി ആളുകളെ കൊന്നു" എന്നൊക്കെ ഒരുവന്‍ ഒളിക്യാമറയുടെ മുമ്പില്‍ പറഞ്ഞതായി വായിച്ചു. എന്നിട്ടും രാജനേപ്പോലുള്ള മരമണ്ടന്മാര്‍ പറയുകയാണ് ഗോധ്ര തീവയ്പ്‌ സംഘപരിവാര്‍ പദ്ധതിയായിരുന്നു എന്ന്‌! ദൈവമേ ഇവരുടെയൊക്കെ സ്ഥിരബുദ്ധി നശിച്ചു പോയോ!!!

“ട്രെയിന്‍ കത്തിച്ചത്‌ ഏതെങ്കിലും സംഘപരിവാര്‍ കക്ഷികള്‍ മനപ്പുര്‍വ്വമാണ് - കലാപം സൃഷ്ടിക്കാനുള്ള ഒരു പദ്ധതിയനുസരിച്ചാണ്“ എന്ന്‌ തെളിയിക്കുന്ന ഒരു തെഹല്‍ക്കയും കൊണ്ടു വരണം രാജന്‍. അന്ന്‌ എന്റെ വിശ്വാസം തെറ്റായിരുന്നുവെന്നു ഞാന്‍ തിരിച്ചറിയും. അന്തസ്സായി അത്‌ അംഗീകരിക്കുകയും ചെയ്യും. എനിക്കതിനു മടിക്കേണ്ട യാതൊരു ആവശ്യവുമില്ല.(എന്നു വച്ച്‌ സംഘത്തെ മൊത്തം ചീത്ത വിളിച്ച്‌ പകരം ഇങ്ക്വിലാബു വിളിക്കണം എന്നു പറഞ്ഞാല്‍ പറ്റില്ല താനും.) ഇവിടെ തെഹല്‍ക്ക എന്തെങ്കിലും പുതിയതായി പൊക്കിക്കൊണ്ടു വന്നതായി ഇതു വരെ കേട്ടറിവില്ല. “സംഘപരിവാര്‍ ആയുധം സംഭരിക്കുന്നില്ല” എന്ന്‌ തെഹല്‍ക്ക തന്നെ സമ്മതിക്കുന്നു എന്നതു മാത്രമാണൊരു പുതുമ. പിന്നെയെങ്ങനെ കലാപമുണ്ടായപ്പോള്‍ പെട്ടെന്ന്‌ ആയുധങ്ങള്‍ സംഘടിപ്പിക്കാന്‍ പറ്റി - എവിടുന്നു കൊണ്ടു വന്നു എന്നൊക്കെയുള്ള ലേഖകന്റെ ചോദ്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

ട്രെയിന്‍ എങ്ങനെ കത്തിയതാണെങ്കിലും ശരി - തുടര്‍ന്നു നടന്ന കലാപത്തിനു ന്യായീകരണമില്ല എന്നു ഞാന്‍ പറഞ്ഞതു മനസ്സിലാക്കാനുള്ള പക്വതയോ “അര്‍ഹതയോ” താങ്കള്‍ക്കില്ല രാജാ. ആ നിലവാരത്തിനും അനേകം മൈലുകള്‍ താഴെനില്‍ക്കുന്ന ഒരു വര്‍ഗ്ഗീയവാദി മാത്രമാണു താങ്കള്‍. അകന്നു പോകുന്നതു തന്നെയാണു ബുദ്ധി.

ഞാനൊന്നും മോഡിയെ അന്ധമായി പിന്തുണയ്ക്കേണ്ട യാതൊരു ആവശ്യവുമുള്ളയാളല്ലെന്ന്‌ പലയിടത്ത്‌ വളരെ മുമ്പേ തന്നെ പറഞ്ഞു വച്ചിട്ടുള്ളതാണ്. സൌകര്യമുണ്ടെങ്കില്‍ അതൊക്കെ പോയി വായിച്ചു നോക്കുക. താങ്കളേപ്പോലെ മണ്ടത്തരം എഴുന്നള്ളിക്കുന്നവരാണു സുഹൃത്തേ മോഡീക്കു വേണ്ടി വാദിക്കാന്‍ നിര്‍ബന്ധിക്കുന്നത്‌. മോഡീവിരുദ്ധത ഉപയോഗിച്ച്‌ തീവ്രവാദം വളര്‍ത്താനുള്ള ശ്രമങ്ങളെ ഞാന്‍ എന്നും ചെറുത്തിട്ടുണ്ട്‌. ഇനിയും ചെറുക്കും. മോഡിക്കു പിന്നില്‍ ആളെക്കൂട്ടുന്നതും നിങ്ങളൊക്കെത്തന്നെയാണു രാജാ. എന്തിനധികം പറയുന്നു - കലാപങ്ങള്‍‍ സൃഷ്ടിക്കുന്നതും അതിന്റെ തീവ്രത കൂട്ടുന്നതും നിങ്ങളേപ്പോലുള്ള നിര്‍ബന്ധബുദ്ധികള്‍ തന്നെ. കഷ്ടം!

qw_er_ty