Monday, April 23, 2007

സംഘപരിവാര്‍ ആയുധം സംഭരിക്കുന്നുണ്ടോ? - 'വിചാര'ത്തിനു മറുപടി

എന്റെ മറ്റൊരു പോസ്റ്റില്‍ വിചാരം നല്‍കിയ കമന്റിനുള്ള മറുപടിയാണിത്‌. എങ്കിലും, മറ്റാരോടൊക്കെയോ പറയാമെന്നേറ്റിരുന്ന ചിലതു കൂടി ഇതില്‍ ഉള്‍പ്പെട്ടുപോയിട്ടുണ്ട്‌.

>>[വിചാരം] എനിക്കൊരു ലളിതമായൊരു ചോദ്യം സഘപരിവാറിന്‍റെ ഒരു അനുഭാവി എന്ന നിലക്കുള്ള ഒരാളോട്... മുസ്ലിംങ്ങള്‍ എന്താണ് സംഘത്തോട് ചെയ്തത് ? പ്രത്യേകിച്ച് കേരളത്തിലെ മുസ്ലിംങ്ങള്‍ എന്തിനാണവരെ ആര്‍.എസ്.എസ് വേട്ടയാടുന്നത് ? <<


പ്രത്യേകിച്ച്‌ കേരളത്തിലെ മുസ്ലീങ്ങള്‍ എന്ന്‌ എടുത്തുപറഞ്ഞുപോയതെന്താണു വിചാരം? അപ്പോള്‍ മറ്റുള്ളവര്‍ (ഉത്തരേന്ത്യയിലുള്ളവരെയാണോ ഉദ്ദേശിച്ചത്‌?) എന്താണു ചെയ്തത്‌ - അല്ലെങ്കില്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌? താങ്കളുടെ അറിവുകള്‍ പറഞ്ഞു തരിക.

സംഘവുമായി ബന്ധമില്ലാത്തൊരു കാര്യമാണെങ്കിലും പറയാം. ഇന്ത്യയിലെ ഇസ്ലാം മത വ്യാപനം രണ്ടു ദിശകളിലൂടെയാണു നടന്നത്‌. കച്ചവടത്തിനെത്തിയവര്‍ കേരളത്തില്‍ മതം പ്രചരിപ്പിച്ചതിലൂടെയാണ്‌ ദക്ഷിണഭാരതത്തില്‍ അതു സംഭവിച്ചത്‌. അതിന്റെ ഗുണഫലങ്ങള്‍ പലരീതിയില്‍ ഇവിടെ നാം അനുഭവിക്കുന്നുമുണ്ട്‌. എന്നാല്‍ ഉത്തരേന്ത്യയില്‍, ആരെന്തൊക്കെ വാദിച്ചാലും ശരി, മതവ്യാപനത്തിന്‌ ആയുധമുപയോഗിക്കപ്പെട്ടിട്ടുണ്ട്‌. അതിന്റെ ദോഷഫലങ്ങള്‍, തലമുറകളിലായി പകര്‍ന്നു കിട്ടുന്ന അകല്‍ച്ചകളിലൂടെ അവിടുത്തെ മുസ്ലീങ്ങള്‍ ഇന്നും അനുഭവിക്കുന്നുമുണ്ട്‌. ഇതൊക്കെ അന്തസ്സായ രീതിയില്‍ ചര്‍ച്ച ചെയ്യാനും യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ വിശകലനം ചെയ്യാനും നമുക്കു കഴിയുന്നില്ലെങ്കില്‍, നാം സാംസ്കാരികമായി ഇനിയും പുരോഗമിച്ചിട്ടില്ലെന്നും നമ്മുടെ മനസ്സ്‌ മതേതരമല്ല എന്നും പറയേണ്ടി വരും.

കേരള സാഹചര്യത്തേക്കുറിച്ചു തന്നെ ഞാന്‍ തുടര്‍ന്നു ചോദിക്കാന്‍ പോകുന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാനും താങ്കള്‍ക്ക്‌ ഉത്തരേന്ത്യയില്‍ നടന്നിട്ടുള്ള കലാപങ്ങളെ ആശ്രയിക്കേണ്ടി വരുമോ എന്നു ഞാന്‍ ഉറ്റുനോക്കുകയാണ്‌. 'മുസ്ലിം വേട്ട' എന്ന പ്രയോഗം ഞാന്‍ ചില പോസ്റ്ററുകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. അതാകട്ടെ ആലുവയില്‍ യോഗം ചേര്‍ന്ന സിമി പ്രവര്‍ത്തകരെ (പത്രങ്ങള്‍ പറഞ്ഞത്‌) പോലീസ്‌ അറസ്റ്റു ചെയ്ത കാലത്ത്‌ പതിച്ചതും. സംഘം മുസ്ലിം വേട്ട നടത്തുന്നുവെന്നൊക്കെ പറയുന്നതുകൊണ്ട്‌ താങ്കള്‍ എന്താണര്‍ത്ഥമാക്കുന്നത്‌? സംഘം അവരെ കള്ളക്കേസില്‍ കുടുക്കുന്നോ? ശാരീരികമായി ഉപദ്രവിക്കുന്നോ? എന്താണീ വേട്ട? ആയുധങ്ങളുമായി സഞ്ചരിച്ച്‌ ഇരകളെ തേടിപ്പിടിച്ച്‌ കീഴടക്കുകയോ കൊല്ലുകയോ ചെയ്യുന്നതല്ലേ വേട്ട? സംഘം മുസ്ലീങ്ങളെ തേടിപ്പിടിച്ച്‌ ഉപദ്രവിക്കുന്നുണ്ടോ? അവര്‍ക്കതുകൊണ്ട്‌ എന്തു നേട്ടമാണുള്ളത്‌? അവരുടെ ലക്ഷ്യങ്ങള്‍ക്കോ ആശയഗതിക്കോ പ്രവര്‍ത്തന ശൈലിക്കോ അനുസരിച്ച്‌ ആരെയെങ്കിലും വേട്ടയാടുന്നത്‌ എങ്ങനെയെങ്കിലും ന്യായീകരിക്കപ്പെടുന്നുണ്ടോ? അതോ ഇനി ഉത്തരേന്ത്യയില്‍ നടന്നിട്ടുള്ള കലാപങ്ങളുടെ ഓര്‍മ്മ വച്ച്‌, അതിന്റെയൊക്കെ ഉത്തരവാദിത്തം സമ്പൂര്‍ണ്ണമായി സംഘത്തിന്റെ തലയില്‍ ചാര്‍ത്തുന്ന കേരളശൈലിക്കനുസരിച്ച്‌ താങ്കള്‍ അറിയാതെ എഴുതിപ്പോയെന്നേ ഉള്ളോ? കേരളത്തില്‍, ഇസ്ലാമില്‍ അടിയുറച്ചു വിശ്വസിച്ച്‌ അന്തസ്സായി ജീവിക്കുന്ന ഒരു സാധാരണ വ്യക്തിയെ സങ്കല്‍പിക്കുക. അദ്ദേഹത്തോട്‌ സംഘത്തിന്‌ പകയോ വിദ്വേഷമോ ഉണ്ടാവേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട്‌? താങ്കളുടെ നിലപാടുകള്‍ പറഞ്ഞു തരിക.

കേരളത്തിലെ സാഹചര്യങ്ങളേക്കുറിച്ച്‌ തുടര്‍ന്നു പറയുന്നതിനു മുന്‍പ്‌ എനിക്കെന്റെ മൂന്നു സംശയങ്ങള്‍ പങ്കു വയ്ക്കാനുണ്ട്‌.

(1) എന്‍. ഡി. എ. ഗവണ്മെന്റിനെയും ബി.ജെ.പി.യേയുമൊക്കെ കണ്ണുമടച്ച്‌ എതിര്‍ത്തവര്‍ക്കു പോലും അംഗീകരിക്കാതെ തരമില്ലാതെ പോയ ഒരു കാര്യമുണ്ട്‌. പാകിസ്ഥാനെ ഒരു ശതൃരാജ്യമായി മാത്രം കണക്കാക്കിയിരുന്നത്‌ അവസാനിപ്പിച്ച്‌, പകരം സൗഹൃദവും സാഹോദര്യബോധവും വളര്‍ത്തുന്നതിനു വേണ്ടിയുള്ള വിപ്ലവകരമായ ചുവടുവയ്പ്പുകള്‍ നടത്തി എന്നതാണത്‌. എന്റെ സംശയമിതാണ്‌. അടിമുടി ഒരു സ്വയംസേവകനായ വാജ്‌പേയിയെ അത്തരമൊരു ചുവടു വയ്‌പിനു പ്രേരിപ്പിക്കുന്ന യഥാര്‍ത്ഥ വികാരമെന്താവും? ഒരു രാഷ്ട്രതന്ത്രജ്ഞന്‍ എന്നതിലപ്പുറം വൈകാരികമായ ഒരു സമീപനം അതിലുണ്ടോ? താങ്കളുടെ കാഴ്ചപ്പാടെന്താണ്‌?

(2) "വിശ്വസിക്കുക - ഒരു പുന:സംയോജനം അസാദ്ധ്യമല്ല" എന്നൊരു വാചകം ഞാന്‍ എന്റെ ജീവിതത്തില്‍ ആകെപ്പാടെ വായിച്ചിട്ടുള്ളത്‌ സംഘപരിവാര്‍ പ്രസിദ്ധീകരണത്തിലാണ്‌. ലോകത്ത്‌ മുസ്ലിം ജനസംഖ്യയില്‍ രണ്ടാമതു നില്‍ക്കുന്ന നമ്മോടു കൂടെ, മൂന്നാമതു നില്‍ക്കുന്ന പാക്കിസ്ഥാനെ ചേര്‍ത്തു വച്ച്‌ നമ്മെ ഏറ്റവും കൂടുതല്‍ - മറ്റുള്ളവരേക്കാള്‍ വളരെക്കൂടുതല്‍ - മുസ്ലിം ജനസംഖ്യയുള്ള ഒരു രാജ്യമാക്കി മാറ്റാനിടയാക്കില്ലേ അത്‌? അത്തരമൊരു നീക്കത്തെ അനുകൂലിക്കുന്ന ഈയൊരു വാദത്തിനു പിന്നിലെ വൈകാരിക തലമെന്താണ്‌? നമ്മളെ മറ്റുള്ളവര്‍ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്ന ഉന്‍മൂലനവാദവുമായി ഇത്‌ ലവലേശം പൊരുത്തപ്പെടുന്നില്ലല്ലോ വിചാരം? അതോ എല്ലാവരേയും ഒരുമിച്ചു കൂട്ടിയിട്ട്‌ ഒരുമിച്ച്‌ ഉന്‍മൂലനം ചെയ്തു കളയാം എന്നാവുമോ?

രാഷ്ട്ര സങ്കല്‍പം, ദേശീയത, മതം - എവിടെയൊക്കെയോ എന്തൊക്കെയോ ആശയക്കുഴപ്പം നമുക്കൊക്കെ ഉണ്ടെന്നു സംശയിക്കാനെങ്കിലും എന്നെ അനുവദിക്കുമോ?

(3) "പൂര്‍ണ്ണമായ പുന:സംയോജനം സംഭവ്യമല്ലെങ്കില്‍, ഒരു ഇന്‍ഡോ-പാക്‌ കോണ്‍ഫെഡറേഷനേക്കുറിച്ചെങ്കിലും ആലോചിച്ചു കൂടേ" എന്ന്‌ അപേക്ഷിച്ചത്‌ - ഞാനാ വാക്ക്‌ ബോധപൂര്‍വ്വം ഉപയോഗിക്കുകയാണ്‌ - അപേക്ഷിച്ചത്‌ - മുഴുവന്‍ സംഘബന്ധമുള്ള നേതാക്കന്മാരും എഴുത്തുകാരും മാത്രമാണല്ലോ. അവരുടെ മനശ്ശാസ്ത്രമെന്താണ്‌? എനിക്കറിയില്ല വിചാരം. താങ്കള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരിക. ഒരുമിച്ചു നില്‍ക്കണമെന്നാരു പറയുന്നു - വിഘടിച്ചു നില്‍ക്കണമെന്നാരു പറയുന്നു - ആവോ? എനിക്കറിയില്ല. ഒന്നും.

ഇനി കേരളത്തിലേക്കു വരാം.

ആദ്യം തന്നെ പറയുകയാണ്‌ - എന്റെ മാനസികാവസ്ഥയും നിസ്സഹായതയും താങ്കള്‍ മനസ്സിലാക്കുമെന്നാണെന്റെ വിശ്വാസം. സംഘം വര്‍ഗ്ഗീയത പരത്തുന്നു - വേട്ട നടത്തുന്നു - ആയുധം സംഘടിപ്പിക്കുന്നു എന്നൊക്കെ ആരെങ്കിലും പറയുന്നതു കേട്ടാല്‍ താങ്കള്‍ക്ക്‌ അതു കൊണ്ടു തൃപ്തിയായേക്കും. തുടരന്വേഷണങ്ങളില്‍ താങ്കള്‍ക്കു താല്‍പര്യമില്ലായിരിക്കാം. കാരണം, അത്തരമൊരു വാര്‍ത്തയാണ്‌ താങ്കള്‍ക്കു വേണ്ടത്‌. താങ്കള്‍ ഇഷ്ടപ്പെടുന്ന - അല്ലെങ്കില്‍ വിശ്വസിക്കാന്‍ മനസ്സനുവദിക്കുന്ന - ആ ഒരു ഘട്ടത്തില്‍ വച്ച്‌ താങ്കള്‍ തൃപ്തനാവുന്നു. പിന്നീടങ്ങോട്ട്‌ യാതൊരന്വേഷണങ്ങള്‍ക്കും താല്‍പര്യമില്ലാതാവുന്നു.

എന്റെ സ്ഥിതി അതല്ലാത്തതിന്‌ എനിക്കെന്തു ചെയ്യാന്‍ പറ്റും എന്നതാണു സങ്കടം. ഹിന്ദുത്വം എന്നത്‌ നമ്മുടെ സംസ്കാരമാണ്‌. എനിക്കതിലഭിമാനമുണ്ട്‌. ഒരു സംഘടനയ്ക്കു നേരെയുള്ള ആരോപണം എന്നതില്‍ക്കവിഞ്ഞ്‌ അത്‌ ഒരു സംസ്കാരത്തിനു നേരെയുള്ള അവഹേളനങ്ങള്‍ എന്ന നിലയിലേക്കു കൂടി വളരുമ്പോള്‍ - 'ഗ്രഹണി പിടിച്ച ഭാരതമാതാവിന്റെ പുറകെ നടക്കുന്നു' എന്നൊക്കെ ചില "സാംസ്ക്കാരിക നായകന്മാര്‍' എഴുതുമ്പോള്‍ - ഞാന്‍ നിശ്ശബ്ദനായിരിക്കണം എന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്‌? എനിക്കങ്ങനെയൊരാരോപണവും കേട്ടു വിശ്വസിച്ച്‌ വെറുതെയിരിക്കാനാവുന്നില്ല. എന്റെ മനസ്സനുവദിക്കുന്ന, എനിക്കു സന്തോഷമാവുന്ന, എനിക്കു വിശ്വസിക്കാന്‍ താല്‍പര്യമുള്ള ഒരു കാര്യം കണ്ടെത്തുന്നതു വരെ ഞാന്‍ തുടര്‍ന്നന്വേഷിച്ചുകൊണ്ടിരിക്കും. ഇതൊക്കെ മനുഷ്യസഹജമല്ലെന്നുണ്ടോ? അന്വേഷണങ്ങള്‍ക്കിടയില്‍ കണ്ടുമുട്ടുന്ന ചില സത്യങ്ങളൊക്കെ വിളിച്ചു പറഞ്ഞെന്നുമിരിക്കും, അതില്‍ വിഷമിച്ചിട്ടോ പരിഭവിച്ചിട്ടോ യാതൊരു കാര്യവുമില്ല. ഞാന്‍ എന്തെങ്കിലും പറയുമ്പോള്‍ തിടുക്കപ്പെട്ട്‌ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരൊക്കെ (താങ്കളല്ല) എന്തൊക്കെയോ മറയ്ക്കാന്‍ ശ്രമിക്കുന്നവരാണ്‌.


സംഘം കേരളത്തിലെ ചില അമ്പലപ്പറമ്പുകളില്‍ കളരിപ്പയറ്റ്‌ പരിശീലിക്കുന്നുവെന്ന്‌ "എല്ലാവര്‍ക്കുമറിയാ"മെന്നോ മറ്റോ താങ്കളാണെന്നു തോന്നുന്നു ഒരിക്കലൊരു കമന്റ്‌ എഴുതിയത്‌. എനിക്കറിയില്ലായിരുന്നു. അങ്ങനെയൊരമ്പലം താങ്കള്‍ക്കറിയാമെങ്കില്‍ സ്ഥലം പറഞ്ഞു തരിക. എനിക്കതേക്കുറിച്ച്‌ അന്വേഷിക്കാന്‍ താല്‍പര്യമുണ്ട്‌. പൊതുവായ, തുറസ്സായ, ആര്‍ക്കു വേണമെങ്കിലും ഏതു നിമിഷവും കടന്നു ചെല്ലാവുന്ന, ആര്‍ക്കു വേണമെങ്കിലും കാഴ്ചക്കാരായും കേള്‍വിക്കാരായും ചെന്നിരിക്കാവുന്ന ഒരു സ്ഥലത്തല്ലാതെ എവിടെയെങ്കിലും വച്ച്‌ രഹസ്യമായോ മറ്റോ ഒരു സംഘശാഖ നടത്തപ്പെടുന്നുവെങ്കില്‍ ദയവായി എനിക്കു പറഞ്ഞു തരിക. എനിക്കതറിയാന്‍ താല്‍പര്യമുണ്ട്‌.

സംഘശാഖയിലെ ഒരു മണിക്കൂര്‍ സമയം സ്വയംസേവകര്‍ ചെലവഴിക്കുന്നതെങ്ങനെയൊക്കെയാണ്‌? എന്തൊക്കെയാണ്‌ ശാഖയിലെ കാര്യപരിപാടികള്‍? താങ്കളുടെ അറിവുകള്‍ പങ്കു വയ്ക്കുക. എനിക്ക്‌ പുസ്തകങ്ങള്‍ വായിച്ചും ചില സ്വയംസേവകരോട്‌ ചോദിച്ചറിഞ്ഞതുമായ വിവരമേയുള്ളു. ഈയിടെ മറ്റു ചില സംഘടനകളുടെ കേന്ദ്രങ്ങളില്‍ റെയ്ഡ്‌ നടത്തിയതിനെത്തുടര്‍ന്ന്‌ ആരെയൊക്കെയോ ബോധിപ്പിക്കാനായി ഒരു 'ബാലന്‍സ്‌' എന്നോണം ധാരാളം സംഘകാര്യാലയങ്ങളിലും 'മിന്നല്‍ റെയ്ഡ്‌' നടന്നിരുന്നു. എന്തെങ്കിലും ആയുധമോ നിയമവിരുദ്ധമായ പ്രവര്‍ത്തനം നടക്കുന്നതിന്റെ തെളിവുകളോ കണ്ടെത്തിയതായി താങ്കള്‍ക്കറിവുണ്ടെങ്കില്‍ പറഞ്ഞു തരിക.

ബിഷപ്‌ ഹൗസ്‌ അക്രമം, പള്ളിയിലെ മോഷണം, ആലപ്പുഴയില്‍ സി.പി.എം. നേതാവിന്റെ വീട്ടില്‍ ഏപ്രില്‍ഫൂള്‍ ദിനത്തില്‍ തലയോട്ടി കൊണ്ടു വച്ചത്‌ - ഇങ്ങനെ പലതും - ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന്‌ ഇതൊന്നും ചെയ്യേണ്ട യാതൊരു കാര്യവുമില്ല - അയാള്‍ ഒരിക്കലുമത്‌ ചെയ്യുകയുമില്ല എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്ന പലകാര്യങ്ങളും അവരുടെ തലയില്‍ കെട്ടി വയ്ക്കുകയും പിന്നെ പച്ചയായ സത്യം പുറത്തു വരികയും ചെയ്യുന്നു. കല്ലു വച്ച നുണകളിലൂടെയുള്ള ഇത്തരം കളികളൊക്കെ എന്റെ കണ്‍മുമ്പില്‍ വച്ച്‌ കൂടിവന്നു കൊണ്ടിരിക്കുമ്പോള്‍, സംഘത്തേക്കുറിച്ചുള്ള പല പ്രചാരണങ്ങളും സത്യവിരുദ്ധമാണ്‌ എന്ന എന്റെ സംശയം കൂടുതല്‍ കൂടുതല്‍ ബലപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, ഞാന്‍ തുടര്‍ന്നും മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ അവരെ ഭര്‍ത്സിച്ചുകൊണ്ടേയിരിക്കണം എന്നു പറയുന്നതിന്റെ യുക്തിയെന്താണ്‌? എനിക്കെന്താ ചിന്തിക്കാനുള്ള അവകാശമില്ലെന്നാണോ? തെറ്റാണ്‌ എന്നെനിക്കു തോന്നുന്ന പ്രചാരണങ്ങളിലെ പൊള്ളത്തരം തുറന്നു കാട്ടാന്‍ എനിക്കനുവാദമില്ലാത്തതെന്താണ്‌?

സംഘത്തേക്കുറിച്ച്‌ താങ്കള്‍ക്കുള്ള അറിവുകളില്‍ എത്ര ശതമാനമാണ്‌ അവരെ അനുകൂലിക്കുന്നവരില്‍ നിന്ന്‌ ശേഖരിച്ചത്‌ എന്നും കൂടി പറഞ്ഞു തരിക. ഏതെങ്കിലുമൊരു സംഘപ്രവര്‍ത്തകനോട്‌ "എന്തൊക്കെയാ മാഷേ സത്യത്തില്‍ നിങ്ങളുടെ പരിപാടി" എന്നു ചോദിക്കാന്‍ താങ്കള്‍ക്കവസരമുണ്ടായിട്ടുണ്ടോ? താങ്കളുടെ പഴയ ഒരു സുഹൃത്തിനേക്കുറിച്ചു പറഞ്ഞുവല്ലോ. അദ്ദേഹത്തോട്‌ ചോദിച്ചിരുന്നുവോ?

കേരളത്തില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളില്‍ 'ജന്മഭൂമി' എന്ന ഒരെണ്ണമല്ലാതെ വേറേയൊരൊറ്റയെണ്ണമെങ്കിലും, സംഘത്തേക്കുറിച്ചുള്ള സത്യസന്ധമായ വാര്‍ത്തകള്‍ (ചിലത്‌ അവരെ അനുകൂലിക്കുന്നതായിപ്പോകുമെന്നതു കൊണ്ട്‌) പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുമെന്ന്‌ താങ്കള്‍ കരുതുന്നുണ്ടോ? ഏതെങ്കിലുമൊരു ചാനല്‍ (കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ ആധിപത്യമുള്ള 'അമൃത' അടക്കം) സംഘത്തേക്കുറിച്ച്‌ യഥാതഥമായ റിപ്പോര്‍ട്ടുകള്‍ നല്‍കുമെന്നു താങ്കള്‍ കരുതുന്നുണ്ടോ? ബി.ജെ.പി.യല്ലാതെ മറ്റേതെങ്കിലുമൊരു പാര്‍ട്ടിയുടെ പ്രസിദ്ധീകരണങ്ങളില്‍ നിന്ന്‌ സംഘത്തേക്കുറിച്ചുള്ള എന്തെങ്കിലും സത്യാവസ്ഥ പ്രത്യക്ഷപ്പെടും എന്നു താങ്കള്‍ കരുതുന്നുണ്ടോ?

ഇതിനൊക്കെ 'ഇല്ല' എന്നാണു മറുപടിയെങ്കില്‍, ഇവയില്‍ നിന്നൊക്കെ മാത്രം സംഘത്തേക്കുറിച്ച്‌ നാം രൂപപ്പെടുത്തിയെടുത്ത അറിവുകള്‍ എത്രമാത്രം വികലമായിരിക്കും എന്നു ചിന്തിക്കുക. ഇനിയതല്ല - മാദ്ധ്യമങ്ങള്‍ക്കു പക്ഷപാതിത്വമില്ല - കേരളമാദ്ധ്യമങ്ങള്‍ സംഘ വിരുദ്ധമല്ല - അവരെഴുതുന്നതൊക്കെ അക്ഷരംപ്രതി ശരിയാണ്‌ എന്നൊക്കെയാണെങ്കില്‍, താങ്കളുടെ വിശ്വാസത്തിന്റെ കരുത്താണതു സൂചിപ്പിക്കുന്നത്‌. അപ്പോള്‍പ്പോലും, സംശയാലുക്കള്‍ മുന്നോട്ടു വയ്ക്കുന്ന ചില ചിന്തകളെ അവഗണിക്കാനായില്ലെന്നു വരും.

കേരളത്തില്‍, സംഘത്തെ എതിരാളികള്‍ കായികമായി നേരിടുന്നുണ്ട്‌. ആര്‍ക്കും യാതൊരു ഉപദ്രവവും ചെയ്തിട്ടില്ലെങ്കില്‍പ്പോലും, സംഘബന്ധമുണ്ട്‌ എന്ന ഒരൊറ്റ കാരണത്താല്‍ മാത്രം ക്രൂരമായി കൊല്ലപ്പെട്ടവര്‍ കേരളത്തിലുണ്ട്‌. അത്‌ നിഷേധിക്കാന്‍ മാത്രം ക്രൂരനല്ല താങ്കളെന്നു കരുതട്ടെ. ജീവന്‍ വേണമെന്നുണ്ടെങ്കില്‍ പ്രതിരോധിക്കണം എന്ന ഘട്ടമാണെങ്കില്‍ താങ്കള്‍ പോലും ചില കടുംകൈകള്‍ ചെയ്തെന്നു വരും. വെറുതെ നില്‍ക്കുന്ന ആരെയെങ്കിലും സംഘവിരുദ്ധനാണ്‌ എന്ന കാരണത്താല്‍ സംഘമിവിടെ ഉപദ്രവിച്ചതായി കേട്ടിട്ടുണ്ടോ? എന്നാല്‍, സംഘപ്രവര്‍ത്തകനാണ്‌ എന്നതിന്റെ പേരില്‍ മാത്രം ആളുകള്‍ കൊല്ലപ്പെട്ടിട്ടില്ലേ? നിഷേധിക്കാനാവുമോ?

സംഘര്‍ഷങ്ങളുണ്ടാവുമ്പോള്‍ സംഘം കായികമായ തിരിച്ചടികള്‍ ഒരുക്കിയിട്ടുണ്ട്‌. എന്നാല്‍ കായിക സംഘട്ടനങ്ങളും പ്രശ്നങ്ങള്‍ സൃഷ്ടിക്കലും അവരുടെ ലക്ഷ്യമോ കാര്യപദ്ധതിയിലെ ഒരു ഘടകമോ അല്ല. ഒരു ആറു മാസമോ ഒരു വര്‍ഷക്കാലമോ ഒക്കെ ആരും അവരെ ഉപദ്രവിക്കാതിരുന്നു നോക്കട്ടെ. എന്നിട്ട്‌ നമുക്കൊരു തീരുമാനത്തിലെത്താം അക്രമമാണോ ആത്യന്തികമായി അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന്‌. എന്തേ?

മുകളില്‍ പറഞ്ഞ മട്ടിലുള്ള തിരിച്ചടികളൊരുക്കാന്‍ വമ്പിച്ച ആയുധസംഭരണവും പരിശീലനവുമൊക്കെ വേണമെന്നൊന്നും എനിക്കു തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍, മാര്‍ക്സിസ്റ്റുകാരും കൃത്യമായി ആയുധം ശേഖരിക്കുകയും പരിശീലനം നേടുകയും ചെയ്യുന്നുണ്ടാവണം. കാരണം കേരളത്തിലെ 95% രാഷ്ട്രീയകൊലപാതകങ്ങളും നടത്തുന്നത്‌ അവരാണ്‌.

ഇന്നലെയും ഒരു ആര്‍.എസ്‌.എസ്‌. നേതാവിനെ സി.പി.എം.അക്രമികള്‍ വെട്ടിക്കൊന്നിട്ടുണ്ട്‌. മറ്റൊരു ആര്‍. എസ്‌.എസ്‌. പ്രവര്‍ത്തകനെ മാര്‍ക്സിസ്റ്റുകാര്‍ തന്നെ മര്‍ദ്ദിച്ചതാണ്‌ പ്രശ്നങ്ങളുടെ തുടക്കം. അവിടെയും ഒടുവില്‍ സംഘം അക്രമമുണ്ടാക്കി എന്ന വാര്‍ത്തയായിരിക്കും പ്രചരിപ്പിക്കപ്പെടുക. ഭൂരിഭാഗം ആളുകള്‍ക്കും അത്തരമൊരു വാര്‍ത്തയാണ്‌ സുഖകരം എന്നതുകൊണ്ട്‌.

സംഘം ഏതെങ്കിലുമൊരു പൊതു അജണ്ട മുന്‍‌നിര്‍ത്തി ആയുധം സംഭരിക്കുകയാണ്‌ - പരിശീലനം നടത്തുകയാണ്‌ - എന്നൊക്കെ വിശ്വസിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും താങ്കള്‍ക്കൊരു സുഖമുണ്ട്‌ എന്നാണെങ്കില്‍ എനിക്കതില്‍ പരാതിയില്ല. പക്ഷേ നൂറുശതമാനവും തെറ്റിദ്ധാരണയാണ്‌ അത്‌ എന്നു വിളിച്ചുപറയാനുള്ള എന്റെ അവകാശത്തെ ചോദ്യം ചെയ്യരുത്‌. വിശ്വസിച്ചില്ലെങ്കിലും വേണ്ടില്ല. ഞാനതു പറയും. എനിക്കതിനവകാശമുണ്ട്‌.


താങ്കളേപ്പോലെയുള്ളവര്‍ ഊഹം വച്ചു പറയുന്നതു വിശ്വസിച്ചും ഭയന്നുമാവണം - അല്ലെങ്കില്‍ അതൊരു ന്യായീകരണമാക്കാം എന്നു കരുതിയാവണം - ഇവിടെ മറ്റു ചിലര്‍ ആയുധം സംഭരിക്കുന്നുണ്ട്‌. നേരിട്ടു കണ്ടിട്ടില്ല. പത്രത്തില്‍ കാണുന്ന ഫോട്ടോകളെ ചിലപ്പോള്‍ വിശ്വാസത്തിലെടുക്കേണ്ടി വരും. ഇതിന്റെയൊക്കെ കാരണം സംഘത്തിന്റെ സാന്നിദ്ധ്യമാണ്‌ എന്നു മാത്രം പറഞ്ഞ്‌ ഉത്തരവാദിത്തത്തിന്റെ പങ്ക്‌ ഏറ്റെടുക്കാതെ ഒഴിയാമെന്ന്‌ ആരും കരുതണ്ട. സംഘത്തേക്കുറിച്ച്‌ താങ്കളടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്നതില്‍ ഒരു ശതമാനമെങ്കിലും നുണയുണ്ട്‌ എന്നു സമ്മതിക്കുന്നുവെങ്കില്‍ ഞാന്‍ പറയാം - ആ നുണകള്‍ ഒരായിരം തിരിച്ചടികളുടെ രൂപത്തില്‍ നിങ്ങളോരോരുത്തര്‍ക്കും കാലം തിരിച്ചു നല്‍കും. സംഘപ്രവര്‍ത്തകര്‍ എന്നെങ്കിലും സായുധരായി സംഘടിച്ച്‌ പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ചതായോ മറ്റോ താങ്കള്‍ കേട്ടിട്ടുണ്ടോ? നില്‍ക്കുന്ന നില്‍പ്പില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്ന മട്ടില്‍ ബോംബു സ്ഫോടനങ്ങള്‍ അവര്‍ നടത്തിയതായി കേട്ടിട്ടുണ്ടോ? വിദേശത്തുനിന്നും ഹവാലപണം കൈപ്പറ്റിയോ മറ്റോ ആയുധങ്ങള്‍ അവരിലാരെങ്കിലും വാങ്ങുന്നതായി ഒരു ആരോപണമെങ്കിലും നമുക്കുന്നയിക്കാന്‍ പറ്റുമോ? 'ഇല്ല' എന്നല്ലാതെ അതിനൊരു ഉത്തരമില്ല, വിചാരം. എന്നാല്‍, മുകളില്‍ പറഞ്ഞതൊക്കെ ഇന്ന്‌ കേരളത്തില്‍ സാധാരണമാണ് എങ്കില്‍, അതിനുത്തരവാദികള്‍ താങ്കളൊക്കെക്കൂടിയാണ്‌. സംഘത്തെക്കുറിച്ച്‌ അനാവശ്യഭീതി പരത്തുന്നതിലും അപകടമുണ്ട്‌ എന്നു പറഞ്ഞ എം.ജി.എസ്‌. നാരായണനെപ്പോലുള്ളവരെ ഫാസിസ്റ്റുകള്‍ എന്നു വിളിച്ച്‌ പരിഹസിച്ച പാരമ്പര്യമുള്ള ഏതൊരാള്‍ക്കും ആ ഉത്തരവാദിത്തത്തില്‍ നിന്ന്‌ ഒഴിയാനാവില്ല. പിടികൂടപ്പെടുന്ന ഓരോ ആയുധവും നിങ്ങളുടെയൊക്കെ പ്രചാരണങ്ങള്‍ക്കു കിട്ടുന്ന പ്രതിഫലമാണ്‌. എന്തു ചെയ്യണമെന്ന്‌ സ്വയം തീരുമാനിക്കുക.

(തുടരും)
അടുത്ത പോസ്റ്റ്‌ :- “അന്വേഷണങ്ങളുടെ ആഴം

11 comments:

Unknown said...

(1) ഇന്ത്യാ - പാകിസ്ഥാന്‍ ബന്ധങ്ങളേക്കുറിച്ചു പറയുമ്പോള്‍ - "വിശ്വസിക്കുക - ഒരു പുന:സംയോജനം അസാദ്ധ്യമല്ല" എന്നൊരു വാചകം ഞാന്‍ എന്റെ ജീവിതത്തില്‍ ആകെപ്പാടെ വായിച്ചിട്ടുള്ളത്‌ സംഘപരിവാര്‍ പ്രസിദ്ധീകരണത്തിലാണ്‌. ലോകത്ത്‌ മുസ്ലിം ജനസംഖ്യയില്‍ രണ്ടാമതു നില്‍ക്കുന്ന നമ്മോടു കൂടെ, മൂന്നാമതു നില്‍ക്കുന്ന പാക്കിസ്ഥാനെ ചേര്‍ത്തു വച്ച്‌ നമ്മെ ഏറ്റവും കൂടുതല്‍ - മറ്റുള്ളവരേക്കാള്‍ വളരെക്കൂടുതല്‍ - മുസ്ലിം ജനസംഖ്യയുള്ള ഒരു രാജ്യമാക്കി മാറ്റാനിടയാക്കില്ലേ അത്‌? അത്തരമൊരു നീക്കത്തെ അനുകൂലിക്കുന്ന ഈയൊരു വാദത്തിനു പിന്നിലെ വൈകാരിക തലമെന്താണ്‌? നമ്മളെ മറ്റുള്ളവര്‍ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്ന ഉന്‍മൂലനവാദവുമായി ഇത്‌ ലവലേശം പൊരുത്തപ്പെടുന്നില്ലല്ലോ ‘വിചാരം‘? അതോ എല്ലാവരേയും ഒരുമിച്ചു കൂട്ടിയിട്ട്‌ ഒന്നിച്ച്‌ ഉന്‍മൂലനം ചെയ്തു കളയാം എന്നാവുമോ?

രാഷ്ട്ര സങ്കല്‍പം, ദേശീയത, മതം - എവിടെയൊക്കെയോ എന്തൊക്കെയോ ആശയക്കുഴപ്പം നമുക്കൊക്കെ ഉണ്ടെന്നു സംശയിക്കാനെങ്കിലും എന്നെ അനുവദിക്കുമോ?

(2) എന്‍. ഡി. എ. ഗവണ്മെന്റിനെയും ബി.ജെ.പി.യേയുമൊക്കെ കണ്ണുമടച്ച്‌ എതിര്‍ത്തവര്‍ക്കു പോലും അംഗീകരിക്കാതെ തരമില്ലാതെ പോയ ഒരു കാര്യമുണ്ട്‌. പാകിസ്ഥാനെ ഒരു ശതൃരാജ്യമായി മാത്രം കണക്കാക്കിയിരുന്നത്‌ അവസാനിപ്പിച്ച്‌, പകരം സൗഹൃദവും സാഹോദര്യബോധവും വളര്‍ത്തുന്നതിനു വേണ്ടിയുള്ള വിപ്ലവകരമായ ചുവടുവയ്പ്പുകള്‍ നടത്തി എന്നതാണത്‌. എന്റെ സംശയമിതാണ്‌. അടിമുടി ഒരു സ്വയംസേവകനായ വാജ്‌പേയിയെ അത്തരമൊരു ചുവടു വയ്‌പിനു പ്രേരിപ്പിക്കുന്ന യഥാര്‍ത്ഥ വികാരമെന്താവും? ഒരു രാഷ്ട്രതന്ത്രജ്ഞന്‍ എന്നതിലപ്പുറം വൈകാരികമായ ഒരു സമീപനം അതിലുണ്ടോ? താങ്കളുടെ കാഴ്ചപ്പാടെന്താണ്‌?

(3) "പൂര്‍ണ്ണമായ പുന:സംയോജനം സംഭവ്യമല്ലെങ്കില്‍, ഒരു ഇന്‍ഡോ-പാക്‌ കോണ്‍ഫെഡറേഷനേക്കുറിച്ചെങ്കിലും ആലോചിച്ചു കൂടേ" എന്ന്‌ അപേക്ഷിച്ചത്‌ - ഞാനാ വാക്ക്‌ ബോധപൂര്‍വ്വം ഉപയോഗിക്കുകയാണ്‌ - അപേക്ഷിച്ചത്‌ - മുഴുവന്‍ സംഘബന്ധമുള്ള നേതാക്കന്മാരും എഴുത്തുകാരും മാത്രമാണല്ലോ. അവരുടെ മനശ്ശാസ്ത്രമെന്താണ്‌?

എനിക്കറിയില്ല വിചാരം. താങ്കള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരിക. ഒരുമിച്ചു നില്‍ക്കണമെന്നാരു പറയുന്നു - വിഘടിച്ചു നില്‍ക്കണമെന്നാരു പറയുന്നു - ആവോ? എനിക്കറിയില്ല. ഒന്നും.

Anonymous said...

hahahahaha,,,

man..just go and read thehalka.com

aaashaan pathram onnum vaayikkaarille??

Unknown said...

പഴയ ഈ പോസ്റ്റ്‌ ഒരു പുനര്‍വായന നടത്തിയപ്പോള്‍, എനിക്ക്‌ അഭിമാനം തോന്നിയിരുന്നു. എന്തുകൊണ്ടാണ് എനിക്കു സംഘത്തേക്കുറിച്ചു പറയേണ്ടിവരുന്നത്‌ എന്നും മറ്റും വളരെ ക്രുത്യമായി ഞാന്‍ ദാ മുമ്പു തന്നെ പറഞ്ഞു വച്ചിട്ടുണ്ടല്ലോ എന്നു തോന്നി. ഈയൊരവസരത്തില്‍ ഈ പോസ്റ്റ്‌ എത്ര കാലികപ്രസക്തിയുള്ളതാണ് എന്നും ഓര്‍ത്തു.

തെഹല്‍ക്കയുടെ ‘കണ്ടുപിടിത്തങ്ങളുമായി‘ എന്നെ ഭര്‍ത്സിക്കുവാന്‍ വരുന്ന രാജന്‍ എന്ന കൊച്ചു കുട്ടിയോട്‌ ഇതുകൂടിയൊന്നു വായിക്കൂ രാജാ - എന്നിട്ടു പറയൂ - എന്ന്‌ ഉപദേശിക്കണമെന്നു കരുതി. പക്ഷേ - വായിച്ച്‌ ഒടുവിലെത്തിയപ്പോളാണ് കണ്ടത്‌ - ദാ പതിവുള്ള വെടലച്ചിരിയുമായി രാജന്‍ ഇവിടെയും ഒരു കമന്റിട്ടിരിക്കുന്നു!! ദൈവമേ ഇയാള്‍ ഒരു മന്ദബുദ്ധിയാണോ എന്നു തന്നെ സംശയിക്കേണ്ടിവരും. എത്ര വിവരം കെട്ടാലും ഒരു പരിധിയൊക്കെ ഇല്ലേ?

ഓരോ കമന്റു കാണുമ്പോഴും എന്റെ സംശയം കൂടി വരികയാണ്. ഇയാള്‍ വെറുമൊരു മാനസികരോഗിയല്ല. ഒരു മുസ്ലീം തീവ്രവാദിയോ മറ്റോ ആവണം. അല്ലെങ്കില്‍പ്പിന്നെ അതിശക്തമായ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന ഇവിടെ വന്ന്‌ ‘തെഹല്‍ക്ക’ ‘തെഹല്‍ക്ക’ എനിങ്ങനെ ജല്പനം നടത്തുമോ? ദൈവമേ എന്തൊരു മണ്ടനാണ് ഇയാള്‍? അതോ ഇനി മലയാളം മനസ്സിലാകില്ല എന്നു വരുമോ? ഇയാളൊക്കെ തനി തീവ്രവാദിയല്ലെങ്കില്‍പ്പിന്നെ ആരാണ്? കലാപങ്ങള്‍ ഉണ്ടായില്ലെങ്കില്‍പ്പിന്നെ ഇവരൊക്കെ എങ്ങനെ ജീവിക്കും പോലും? “കത്തിക്കരിഞ്ഞ ശരീരങ്ങള്‍ കണ്ടിട്ടു സഹിച്ചില്ല - ഞങ്ങള്‍ ആസൂത്രിതമായി പ്രതികാരം ചെയ്തു. ” എന്ന മട്ടില്‍ കലാപകാരികളില്‍ ചിലര്‍ വെളിപ്പെടുത്തിയിട്ടു പോലും അതു വിശ്വസിക്കാതെ ഇയാളേപ്പോലുള്ള തീവ്രവാദികള്‍ പറയുന്നത്‌ ‘സംഘപരിവാര്‍ മനപൂര്‍വ്വം കലാപമുണ്ടാക്കാനായി ട്രെയിന്‍ കത്തിച്ചു എന്നതിനു തെളിവു കിട്ടി‘ എന്നൊക്കെയാണ്. പറയാന്‍ ഉളുപ്പില്ലേ ആവോ? ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എനിക്കാഗ്രഹമുണ്ട്‌ എന്ന്‌ ഒരു വരി എഴുതാനുള്ള മര്യാദയെങ്കിലും കാണിക്കൂ രാജാ - താങ്കള്‍ എത്ര തീവ്രവാദിയാണെങ്കിലും ഒരു മനുഷ്യനല്ലേ?

കേരളസാഹചര്യവും ഉത്തരേന്ത്യയിലെ കലാപങ്ങളും തമ്മില്‍ ബന്ധിപ്പിക്കാനുള്ള പാഴ്‌ശ്രമങ്ങളെ പ്രതിരോധിച്ചുകൊണ്ടും - അതു തെറ്റാണെന്നും അതില്‍ അപകടമുണ്ടെന്നും സ്ഥാപിച്ചു കൊണ്ടുമുള്ള വരികള്‍ക്ക്‌ വേറെ എവിടെയും പോകേണ്ട. ഈ പോസ്റ്റില്‍ത്തന്നെയുണ്ട്‌ - എന്നിട്ടും എന്റെ രാജാ..ഈ പോസ്റ്റു വായിക്കാതെയാണോ നിങ്ങള്‍ കമന്റിട്ടത്‌ എന്നു സംശയിച്ചു പോകുന്നു. അല്ലെങ്കില്‍, എത്ര പക്വതയില്ലാത്തയാളാണെങ്കിലും അതുപോലൊരു കമന്റ്‌ ഇവിടെ ഇടില്ല. എനിക്കെന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുവന്റെയും സര്‍ട്ടിഫിക്കറ്റു വേണ്ട മിസ്റ്റര്‍ രാജന്‍. നിങ്ങളേപ്പോലുള്ള തീവ്രവാദികള്‍ക്ക്‌ അത്‌ അലോസരമുണ്ടാക്കുമെന്നറിഞ്ഞുകൊണ്ടു തന്നെയാണ് അതു പറയുന്നത്‌.

രാജാ - തീവ്രവാദീ - ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയാണ് - എന്നേപ്പോലെയുള്ളവരെ നിരന്തരം വെറുതെ ഭര്‍ത്സിച്ച്‌ അലോസരപ്പെടുത്തി തീവ്രചിന്താഗതിക്കാരനാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്‌ നിങ്ങളുടെയൊക്കെ മനോരോഗത്തിന്റെ ഭാഗമാണ്. ഞാന്‍ അതിനു വഴങ്ങുമെന്നു കരുതേണ്ട. കലാപത്തെ എതിര്‍ത്തും ആരോഗ്യകരമായ ചിന്തകളവതരിപ്പിച്ചും ഞാന്‍ മുമ്പെഴുതിയിട്ടുള്ള പോസ്റ്റുകളെല്ലാം വായിച്ചിട്ടു വരാന്‍ ഞാന്‍ പറയുന്നില്ല. കാരണം - നിങ്ങളോടൊന്നും എത്ര പറഞ്ഞാലും മനസ്സിലാകില്ല. കലാപങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്കു താല്പര്യമില്ല. നിങ്ങള്‍ക്കതു വേണം. നിങ്ങള്‍ക്കതൊരു സുഖമാണ്. സുഖിക്കുക - തീവ്രവാദീ - സുഖിക്കുക - ഈ സമൂഹത്തോടു പ്രതിബദ്ധതയുള്ള ചുണക്കുട്ടന്മാര്‍ അതിനെ പ്രതിരോധിക്കും. അവസാനശ്വാസം വരെ പ്രതിരോധിക്കും.

പിന്നെ - ബി.ജെ.പി. എന്ന പ്രസ്ഥാനം - അതിനോടുള്ള എതിര്‍പ്പാണ് നിങ്ങളുടെയൊക്കെ മനസ്സ്‌ ഇത്ര അടഞ്ഞുപോകാന്‍ കാരണം. ആ പ്രസ്ഥാനത്തെ ഒന്നു തൊടാന്‍ പോലും നിങ്ങള്‍ക്കാവില്ല തീവ്രവാദീ. അതിന് ഇവിടുത്തെ സകല തീവ്രവാദികളും ചേര്‍ന്ന്‌ ഒരു പതിനേഴു ജന്മം വേറെ ജനിക്കേണ്ടി വരും. ഒന്നു പോണം മിസ്റ്റര്‍! ഒരു കലാപം ചൂണ്ടിക്കാണിച്ച്‌ ഒരു വലിയ ബഹുജനപ്രസ്ഥാനത്തെ പ്രതിക്കൂട്ടിലാക്കാമെന്നു കരുതുന്നവര്‍ എത്ര പമ്പര വിഡ്ഡികളാവണം! കോണ്‍ഗ്രസ്‌ പാര്‍ട്ടി നേരിട്ടു നടപ്പാക്കിയ - ഗുജറാത്തിനേക്കാള്‍ നൂറു മടങ്ങ്‌ അപലപനീയവും കുറ്റകരവുമായ - സിഖ്‌ വിരുദ്ധ കലാപത്തേക്കുറിച്ചു സംസാരിച്ചാല്‍ തീവ്രവാദിരാജന്മാര്‍ വാലുചുരുട്ടുകയും ചെയ്യും. മുസ്ലീം‌പീഠനം എന്ന - തീവ്രവാദികളുടെ ഇഷ്ടവിഷയം അവിടെ പുറത്തെടുക്കാനാവില്ലല്ലോ. എന്താ രാജാ - സിഖുകാര്‍ മനുഷ്യരല്ലെന്നുണ്ടോ?

എന്റെ രാജാ - നിങ്ങളേപ്പോലുള്ളവരുടെ ഓരോ വാക്കുകളും ഇവിടെ ബി.ജെ.പി.യടക്കമുള്ള സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുകയാണ്. മോഡി എന്നാ‍ല്‍ ബി.ജെ.പി.യിലെ ഉന്നത നേതാവൊന്നുമല്ല. നിങ്ങളേപ്പോലുള്ള തീവ്രവാദികള്‍ അതിരുകടക്കുമ്പോഴാണ് പലരും മോഡിയേയും മറ്റും തേടിപ്പിടിച്ചു കണ്ടെത്തി കീ ജയ് വിളിക്കുന്നത്. അവരെ എതിര്‍ക്കുകയാണെന്ന വ്യാജേന അവര്‍ക്കു വേണ്ടി ഇങ്ങനെ നിരന്തരം പ്രവര്‍ത്തിക്കുന്നതു മതിയാക്കാറായില്ലേ?

ഇപ്പോള്‍ ദാ - തെരഞ്ഞെടുപ്പു സമയത്ത്‌ കോണ്‍ഗ്രസ്‌ തന്നെ കൊണ്ടുവന്ന തെഹല്‍ക്ക റിപ്പോര്‍ട്ട്‌ അവര്‍ തന്നെ തിടുക്കപ്പെട്ട്‌ പൂഴ്ത്തി വയ്ക്കുന്നു! അത്‌ തങ്ങള്‍ക്കു തന്നെ തിരിച്ചടിയാകുമെന്നും, വികസനനേട്ടങ്ങള്‍ മുഖ്യതെരഞ്ഞെടുപ്പു വിഷയമാകുന്ന ഈയവസരത്തില്‍ കലാപസ്മരണകള്‍ വീണ്ടുമുയര്‍ത്തിയത്‌ ശുദ്ധമണ്ടത്തരമായിപ്പോയി എന്നുമുള്ള തിരിച്ചറിവാണത്രേ കാരണം! എന്താ രാജാ - താങ്കള്‍ക്ക്‌ അതേക്കുറിച്ചൊക്കെക്കൂടി ഒന്നു ചിന്തിക്കാന്‍ മെനക്കെട്ടു കൂടേ? കലാപം സംഘപരിവാര്‍ മനപ്പൂര്‍വ്വം സ്രുഷ്ടിച്ചതാണെങ്കില്‍, അവര്‍ മാത്രമല്ലേ അതിനെ പിന്തുണയ്ക്കൂ? എന്തായാലും ജനങ്ങളില്‍ 50%-ല്‍ കൂടുതല്‍ സംഘപരിവാറിനെ അന്ധമായി പിന്തുണയ്ക്കുന്നവരല്ല എന്ന്‌ നൂറു ശതമാ‍നം ഉറപ്പാണു താനും. പിന്നെ കോണ്‍ഗ്രസ്‌ ആരെയാണു പേടിക്കുന്നത്‌? ധൈര്യമായി തെഹല്‍ക്ക ചര്‍ച്ചയ്ക്കു വയ്ക്കാന്‍ പറയണം രാജന്‍! എന്തേയ്‌? ധൈര്യമുണ്ടോ? ഇല്ല എന്നാണെങ്കില്‍ - അതിനര്‍ത്ഥം - ധാരാളം പേര്‍ക്കിടയില്‍ കലാപം ന്യായീകരിക്കപ്പെട്ടു എന്നാണ്. അവിടെയൊക്കെയാണു പ്രശ്നം കിടക്കുന്നത്‌. ഞാന്‍ ഇതേപ്പറ്റി കുറേ വായലച്ചതാണ് - കൂടുതല്‍ പറയാന്‍ താല്പര്യപ്പെടുന്നില്ല - എന്നാലും ഒരിക്കല്‍ക്കൂടി പറഞ്ഞുപോകുകയാണ് - എന്തുകൊണ്ടതു ന്യായീകരിക്കപ്പെട്ടു എന്നു കണ്ടെത്താന്‍ നോക്കൂ രാജാ - അപ്പോള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയും - സംഘപരിവാറുമായി പുലബന്ധം പോലുമില്ലാത്ത പല ഘടകങ്ങളും കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌. അവയെല്ലാം കണ്ടെത്തി പരിഹാരം കാണാന്‍ ശ്രമിച്ചുനോക്കൂ. മോഡിയടക്കമുള്ള സകല സംഘപരിവാരവും മരിച്ചു മണ്ണടിഞ്ഞാലും കലാപങ്ങളവസാനിക്കുകയില്ല എന്നതു തിരിച്ചറിയാത്തിടത്തോളം കാലം - മുറിവുകളുണങ്ങണമെന്നും അകല്‍ച്ചകള്‍ ഇല്ലാതാവണമെന്നും പ്രഖ്യാപിച്ച്‌ സധൈര്യം മുന്നോട്ടു വരുന്ന എന്നേപ്പോലുള്ളവരെ ഭര്‍ത്സിച്ചൊതുക്കാന്‍ നോക്കുന്നത്‌ മനുഷ്യത്വരഹിതമാണെന്നു മനസ്സിലാക്കാത്തിടത്തോളം കാലം - ഭൂമിക്കൊരു ഭാരമായി - ഒരു വ്രണമായിത്തന്നെ കഴിയാനായിരിക്കും നിങ്ങളുടെ വിധി - രാജാ. നിങ്ങളെ ദൈവം രക്ഷിക്കട്ടെ. നിങ്ങളെപ്പോലുള്ളവരെ ചുമക്കുന്ന ഈ ലോകത്തെയും!

qw_er_ty

Anonymous said...

ethra vajalamayanu thankal parivarine nyayiikarikkunnathu.
pachakkallamanu thankal parayunnathellam.
kallatharam mathram paranju manasakshiye vanchikkunnavananu thankal.
9 varsham sangaparivaril pravarthichavananu njan.
enneeyum ente manasineyum adichamarhti,oru pothuvaya pusthakam polum vayichu angeekarikkathavanyi ente manasine aasoothrithamayi hindhuthvam enna
chattakkottinullil thalachitta krooranmarude prasthanam.
thanum adimayanu ,
thanikkum orittu nalla kaattu polum kittunnilla.
jeevichirikkunna athrayum kalam bheruvine pole jeeviikkuunnavan.
eppozhum manasil bhayavum ashankayum kondu nadakkunnvan.
enne arenkilum kollumo ennu karuthi eppozhum vevalathi pedunnavan.
ethu mathramanu than.
neettippidichu ezhuthenda mone.
RSS nte peril kore pottichavananu njanum.
pinne yanu manasilayathu enne pole yulla keezhalakkare thanikkokke
bhaviyil grade kalayi thirikkanullathanennu
Gujarathil kollan poyavarellam keezhalanmarayirunnu.
ningalude ajanda orikkalum INDIAyil nadakkilla ennu ningalkku thanne ariyam.
pinne athikaram poornamayi kittiyal oru kai nokkam .
allenkil sayudhamayi konnu nokkam.
ennalum 20 crore varunna ee pinnookka muslingaleyum christianikaleyum communistukaleym onnum cheyyan ningalkku avilla.
athum kodiya RSS theevravathikku ariyam
.
RSS nashippikkeppedathe INDIA maharajyam rekshapedilla.
Hitler ,mussolini thudangiyavar vicharichituu polum kore kollan patti ennallathe enthayirunnu nettam.
innu JEWs lokathil ennappetta oru RASHTRAKKARANU.
Ethra kodi muslingale thanum parivarum koodi kollum?
1 crore?
2crore?
3crore?
atho 5 crore?

ennalum pinneyum undedo avar 10 crore bakki?

appozhekkum indiay oru charakoombaramyi theernnittundakum

pinne adutha stage enthanennu ariyamo?
RSS kalichu nadanna ella ponnu makkaleyum sadharana janam kothinurukkum.


MOne dhinesha than anannekil ee pazhaya RSS karente report BLOgil kodukku

Unknown said...

പയ്യന്‍സ്‌,
(1) സ്വന്തമായി ഒരു പ്രൊഫെയില്‍ പോലും ഇല്ലാത്തവരും, എന്റെ പോസ്റ്റുകളില്‍ അനോണി കമന്റിട്ടു കളിക്കാന്‍ അതീവതാല്‍പര്യം പ്രകടിപ്പിക്കുന്നവരുമായ ധാരാളം പയ്യന്മാരെ സംഭാവന ചെയ്തിട്ടുള്ളൊരു രാജ്യമാണ്‌ ഖത്തര്‍. അവിടെ നിന്നു തന്നെയാണു താങ്കളുമെന്നതിന്‌ മിക്കവാറും തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു. ഒരല്പം മെനക്കെട്ടാല്‍, സമ്പൂര്‍ണ്ണ വിവരങ്ങളും കണ്ടെത്തി പഴയ കക്ഷിതന്നെയാണോ എന്ന്‌ ഉറപ്പു വരുത്താം. ഞാനതിനു മെനക്കെടുന്നില്ല. ഒരു പഴയ ആര്‍.എസ്സ്‌.എസ്സ്‌ കാരനെന്നവകാശപ്പെടുന്ന താങ്കളും ഒരു പഴയ ആര്‍.എസ്‌.എസ്‌.വിരോധിയായ ഞാനും തമ്മിലൊരു പയറ്റാണുദ്ദേശിക്കുന്നതെങ്കില്‍ ഞാനില്ല. ഒറ്റയ്ക്കു പയറ്റിക്കൊള്ളുക.

(2) താങ്കള്‍ക്കു സംഘവുമായി യാതൊരു ബന്ധവുമില്ലായിരുന്നു എന്നു മിക്കവാറും ഉറപ്പു തോന്നിപ്പിക്കുന്ന വാക്കുകള്‍ കൊണ്ടു സമ്പന്നമാണ്‌ മേല്‍ക്കൊടുത്ത കമന്റ്‌. ഒരു ദിവസമെങ്കിലും ഒരു സംഘശാഘ സന്ദര്‍ശിച്ചിട്ടെങ്കിലുമുണ്ടെങ്കില്‍, അത്‌ ഏതു ശാഖയായിരുന്നു എന്നൊന്നു വെളിപ്പെടുത്തുമോ? എന്നെങ്കിലും അവിടത്തെ കാര്യകര്‍ത്താക്കളെയെങ്ങാനും കണ്ടു മുട്ടിയാല്‍ മുഖത്തു നോക്കി ചില ചോദ്യങ്ങള്‍ ചോദിക്കാനാണ്‌. ഒമ്പതു വര്‍ഷം പ്രവര്‍ത്തിച്ചെന്നവകാശപ്പെടുന്ന ഒരുവന്റെ മനസ്സില്‍ നിന്നു കീഴാളബോധവും അടിമത്തബോധവുമെല്ലാം മാറ്റി അവനെ അഭിമാനിയായൊരു ഭാരതീയപൗരന്‍ മാത്രമായി മാറ്റാനും സംഘത്തേക്കുറിച്ച്‌ അടിസ്ഥാനവിവരങ്ങളെങ്കിലും പകര്‍ന്നു നല്‍കാനും കഴിഞ്ഞില്ലെങ്കില്‍, നിങ്ങളൊക്കെപ്പിന്നെ ഏതു സംഘടനയുടെ കാര്യപദ്ധതിക്കനുസരിച്ചാണ്‌ - സംഘത്തിന്റെ പേരും പറഞ്ഞ്‌ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്‌ എന്ന്‌ അവരോടൊന്നു ചോദിക്കാനാണ്‌. ഞാനൊരു "കീഴാള"നാണത്രേ! കഷ്ടം! താങ്കളൊക്കെ എന്നാണു സുഹൃത്തേ രക്ഷപെടുക?

(3) എന്നേപ്പോലെ ധാരാളം പേര്‍ ബി.ജെ.പി. അനുഭാവികളായി മാറുന്നതിന്റെയും, സ്വഭാവികമായും സംഘത്തേക്കുറിച്ചും അറിയാനാഗ്രഹിക്കുന്നതിന്റെയും ഒരു കാരണം പയ്യന്‍ തന്നെ പറഞ്ഞിട്ടുണ്ട്‌. കോടികളുടെ കണക്കുകള്‍ നിരത്തിക്കൊണ്ട്‌. അതു തന്നെയല്ലേ പയ്യാ ഞാനീ പോസ്റ്റിലും ചോദിച്ചിരിക്കുന്നത്‌? മലയാളം മനസ്സിലാവില്ലെന്നുണ്ടോ? കൊന്നു തള്ളാനാണെങ്കില്‍ പിന്നെയെന്തിനാ മാഷേ ഇനിയും കുറേപ്പേരെ കൂടെ ചേര്‍ക്കാനാഗ്രഹിക്കുന്നത്‌? ഉന്‍മൂലനവാദം എന്നത്‌ എത്ര ശുദ്ധ അസംബന്ധമാണ്‌? സംഘത്തിന്റെ പല ആധികാരിക ഗ്രന്ഥങ്ങളിലും, വിചാരധാരയടക്കം - ഇഴകീറി പരിശോധിച്ചിട്ടും എനിക്കങ്ങനെയൊരു കാഴ്ചപ്പാടു കണ്ടെത്താന്‍ സാധിച്ചില്ല. സംഘമെന്നല്ല ഇവിടെ ആരു വിചാരിച്ചാലും മുസ്ലീങ്ങളെയെന്നല്ല ആരെയും ഉന്‍മൂലനം ചെയ്യാനൊന്നും പറ്റില്ല - അതുപോലെയൊരു മരമണ്ടന്‍ ആശയവുമായി ഇത്ര വലിയൊരു പ്രസ്ഥാനം പ്രവര്‍ത്തിക്കുകയുമില്ല. പേടിക്കുന്ന കാര്യം എനിക്കങ്ങോട്ടാണു ചോദിക്കാനുള്ളത്‌. സംഘത്തേക്കുറിച്ചു പേടിച്ചു പേടിച്ച്‌ എത്രകാലം ജീവിക്കും? മടുത്തിട്ടാണ്‌ ഞാന്‍ മനസ്സിലാക്കാന്‍ പുറപ്പെട്ടത്‌.

(4) മനസ്സില്‍ കാറ്റുകേറുന്നുണ്ടോ അടിമത്തമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വിട്ടേക്കൂ പയ്യാ. അതെന്നെ ഒത്തിരി ചിരിപ്പിക്കും. കഥകളൊന്നും വെറുതെ ഓര്‍ത്തെടുപ്പിക്കാതിരിക്കാന്‍ അപേക്ഷ.

(5) വെറുതേ ഭീഷണി മുഴക്കുന്ന സമയം കൊണ്ട്‌ താങ്കള്‍ ഞാനിവിടെ ഉന്നയിച്ചിരിക്കുന്ന ഏതെങ്കിലുമൊരു ചോദ്യത്തിന്‌ ഉത്തരം തന്നിരുന്നുവെങ്കില്‍, എന്നേപ്പോലുള്ളവര്‍ക്ക്‌ വലിയ ഉപകാരമായിരുന്നു. സംഘാഭിമുഖ്യം ഉണ്ടാകുന്ന പലര്‍ക്കും മനസ്സിലുള്ള ചോദ്യങ്ങള്‍ തന്നെയാണ് ഇവ. സംഘത്തെ തകര്‍ക്കണമെന്ന്‌ ആഗ്രഹമുണ്ടെങ്കില്‍, അവരേക്കുറിച്ചു തരിമ്പെങ്കിലും മനസ്സിലാക്കിയിട്ട്‌ ആശയങ്ങള്‍ കൊണ്ടു നേരിടാന്‍ നോക്കൂ മാഷേ. വെറുതെ മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ച്‌ ആയുസ്സുകുറയ്ക്കാതെ.

qw_er_ty

Anonymous said...

marupadi parayan enthu questions anu thankal chothichittullathu?

pedikaranam swantham IDENTITY nashttappeduthi RSS polulla oru prasthanathodu chernnu ninnu pedi mattiya than enthina engane "swatvam " kalanju geevikkunnathu.

manasika sammardham thanikkanu koodiyathu.
thante ippozhathe prasthanam bhaviyil INDIA maha rajyathinu varuthan pokunna maha dhuranndhangal enthanennum aa maha dhuranthathinu shesham parivara membermarkku indiayile pothu samuuham vidhikkan pokunna shiksha enthanennum paranjappol thanikkanu blood pressure koodiyathu.
ente kaathalaaya ethu prashnathinanu thankal marupadi paranjathu ?
"chirippikkalle" ennu paranju swayam kochayathallathe?
RSS nu Indiayil oru aganda mathrame ullu.
athu HIndhuthvathinte peruparanju Indiaye oru Hindhu rashtramakkanam.
poornamaya arthathil samadhanathode athu orikkalum Indiyayil nadakkilla ennu mansasilakkiya oru sadharana HINHU vanu njan.
Nadathum ennu vashivechal athinu orupadu chorappuzha ozhukkendi varum.
nashattam njan ente jeevanekkal snehikkunna ente rajyathinu thanne.

oru padu ammamarudeyum kunjungaludeyum shapam ippol thanne sangathinu undu.
valu kondu pregnant ammaude vayattil kuthi thazhthiya sanga karan bharatha mathavine thanne anu kuthiyathu ennu njan vishvasikkunnu.
aa ammaude um lokam kanatha aa kunjinteyum shapam sangathinu mukalil ennum kanum
thankal yatharthathil oru bheeruvanu.
thankalude bhayam thankale kondethichathu oru koottam manorogikalude sangathilanu.
njan athil ninnum swathanthranayi.

bhayappeduthi thanne yanu sangam innum alukale cherkkunnathu.

thangalude kadum padalum thalli yulla marupadu venda.
hridayum thurannu samsarikku...
ellavarum kelkkatte....

pinne njan thankal paranja aa rajyathu thanne anu .

thappi veshamikkenda

Unknown said...

>> marupadi parayan enthu questions anu thankal chothichittullathu?

പയ്യാ,
ഇതുകണ്ടോ - ഇതൊക്കെത്തന്നെയാണു പ്രശ്നം. ഇത്രയും വിശദമായി പറഞ്ഞിട്ടും താങ്കള്‍ക്കൊക്കെ മനസ്സിലാകാതെ വരുന്നതില്‍ ഞാന്‍ അങ്ങേയറ്റം നിസ്സഹായനാണ്. ഈ പോസ്റ്റില്‍ ഞാന്‍എത്രയോ എത്രയോ എത്രയോ ചോദ്യങ്ങളാണു ചോദിച്ചിരിക്കുന്നത്‌? ചില ചോദ്യങ്ങള്‍ എണ്ണമിട്ടു ചോദിച്ചിട്ടുപോലുമുണ്ട്‌. സംഘാഭിമുഖ്യം ഉണ്ടാകുന്നവര്‍ക്കൊക്കെ ഉള്ള സംശയങ്ങളാണവയെന്നു ഞാന്‍ പറയുകയും ചെയ്തു. എന്നിട്ടും താങ്കളതൊന്നും കണ്ടതായിപ്പോലും നടിക്കുന്നില്ല. കമന്റില്‍ ചോദിച്ചവയ്ക്കും മറുപടി തന്നില്ല. ഇതു വളരെ കഷ്ടമാണ്.

മുന്‍‌വിധികളോടെയും ആവേശപൂര്‍വ്വവും സംസാരിക്കുന്നതിനു പകരം താങ്കള്‍ ആ സംശയങ്ങള്‍ക്കൊക്കെ യുക്തിസഹമായി മറുപടി തരികയായിരുന്നെങ്കില്‍, സംഘത്തേക്കുറിച്ചു സംശയങ്ങളുള്ളവര്‍ക്ക്‌ ഉപകാരമായിരുന്നു എന്നു ഞാന്‍ ആവര്‍ത്തിക്കുന്നു. ആക്ഷേപിച്ചതു കൊണ്ട്‌ അവര്‍ക്കുള്ള പിന്തുണ എങ്ങനെ നാം കുറയ്ക്കും? അതിരു കടന്ന - ഏകപക്ഷീയമായ ആക്ഷേപം സത്യത്തില്‍ അവര്‍ക്ക്‌ അനുകൂലമാവുകയാണു ചെയ്യുക. സമാധാനപരമായി പറഞ്ഞു മനസ്സിലാക്കിത്തരാന്‍ ശ്രമിച്ചുകൂടെന്നുണ്ടോ?

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞാനൊരു ബി.ജെ.പി. അനുഭാവിയാണ്. അങ്ങനെയൊരു മാനസിക പരിണാമം സംഭവിച്ചതിന് എനിക്ക്‌ എന്റേതായ കാരണങ്ങളുണ്ട്‌. മേല്‍പ്പറഞ്ഞതു മാത്രമാണ് ആകെയുള്ള എന്റെ സംഘബന്ധം. അതു ഞാന്‍ ആവശ്യത്തിലധികം വിസ്തരിച്ചതായതുകൊണ്ട്‌ ആവര്‍ത്തിക്കുന്നില്ല. എന്റെ ചില നിലപാടുകള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ വരുന്ന മറുപടികളുടെ സ്വഭാവമനുസരിച്ച്‌ സംഘത്തേക്കുറിച്ചു പറയാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഇതിലൊക്കെ ഞാനെന്തു ചെയ്യാനാണ്?

ഉത്തരേന്ത്യയില്‍ നടന്ന ചില കലാപങ്ങള്‍ക്കിടയില്‍ നടന്ന ഭീതിദമായ കാര്യങ്ങള്‍ നിങ്ങളാവര്‍ത്തിച്ചിട്ടുണ്ട്‌. സംഘപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുള്ളതും അല്ലാത്തതുമായ, ഇപ്പോളും മുമ്പുമൊക്കെ നടന്നിട്ടുള്ളതുമായ, ദു:ഖകരമാ‍യ അനവധി കലാപങ്ങളേക്കുറിച്ചു ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ടു സുഹ്രുത്തേ. അതേക്കുറിച്ചൊക്കെ എനിക്കു നല്ല ബോദ്ധ്യവുമുണ്ട്‌. കലാപങ്ങളാവര്‍ത്തിക്കാതിരിക്കാന്‍ എന്തു ചെയ്യാമെന്നു പരിശോധിക്കാനാണെനിക്കിഷ്ടം. അസംഖ്യം സ്ഥലങ്ങളില്‍ ഞാനത്‌ എടുത്തു പറഞ്ഞിട്ടുണ്ട്‌. കലാപകാലം ഓര്‍ത്തെടുത്ത്‌ ഏതെങ്കിലും ചിലരെ നിരന്തരം ഭര്‍ത്സിച്ചുകൊണ്ടിരുന്നാല്‍ അല്ലാ പ്രശ്നങ്ങളും താനെ അവസാനിക്കും എന്നു വിശ്വസിക്കുന്നവര്‍ അങ്ങനെയും ചെയ്യട്ടെ. അവരുടെ ചിന്തകള്‍ക്കു പിന്നാലെ പോവാന്‍ എനിക്കു താല്പര്യമോ സമയമോ ഇല്ല. അവരുടെ വിശ്വാസം തെറ്റാണ് എന്നെനിക്കു പൂര്‍ണ്ണബോദ്ധ്യമുണ്ടെങ്കിലും.

ഇത്തവണ നിങ്ങള്‍ “ഹിന്ദുരാഷ്ട്രം” എന്ന പദമുപയോഗിച്ചിട്ടുണ്ട്‌. മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും കമ്മ്യൂണിസ്റ്റുകളേയുമൊന്നും വച്ചുപൊറുപ്പിക്കാത്ത ഒരു സ്ഥലമായിട്ടാണെന്നു തോന്നുന്നു താങ്കളതിനെ നിര്‍വചിക്കുന്നത്‌. എനിക്കാ നിര്‍വചനം പിടി കിട്ടുന്നില്ലല്ലോ പയ്യന്‍സ്? സംഘത്തിന്റെ പ്രസംഗങ്ങളിലോ പുസ്തകങ്ങളിലോ (വിചാരധാരയടക്കം) ഒന്നിലും അങ്ങിനെയൊരു ആശയം കാണുന്നില്ലല്ലോ പയ്യന്‍സ്‌? ചില പ്രവര്‍ത്തകന്മാരും ഒരു പ്രചാരകനുമായി സംസാരിച്ചിട്ടും - ഒരുപാടു പരതിയിട്ടും അതു കണ്ടു കിട്ടുന്നില്ലല്ലോ പയ്യന്‍സ്‌? താങ്കള്‍ മനുഷ്യസ്നേഹത്തിനു വിലമതിക്കുന്നു എന്നുണ്ടെങ്കില്‍, എന്നെ ഉപദ്രവിക്കുന്നതിനു പകരം സമാധാനപരമായി എനിക്കു കാര്യങ്ങള്‍ വിശദീകരിച്ചു തന്ന്‌ എന്നെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുക. ഹിന്ദുമതവിശ്വാസികള്‍ മാത്രമുള്ള ഒരു രാഷ്ട്രമുണ്ടാകുക എന്നത്‌ അസംഭവ്യമായ കാര്യമാണെന്ന്‌ ഏതൊരാള്‍ക്കുമറിയില്ലേ? താങ്കളും അതു തന്നെ പറയുന്നു. അസംഭവ്യമാണെന്ന്‌ ഏതൊരാള്‍ക്കുമറിയാവുന്നൊരു കാര്യത്തിനു വേണ്ടിയാണ് ലക്ഷക്കണക്കിനു വരുന്ന സംഘപ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത്‌ എന്നതു മനസ്സിലാക്കാന്‍ എനിക്കു വല്ലാതെ ബുദ്ധിമുട്ടു തോന്നുന്നു സുഹ്രുത്തേ. ഞാനെന്തു ചെയ്യാനാണ്? ആരെങ്കിലും പറഞ്ഞു മനസ്സിലാക്കിക്കാതെ ഞാനെന്റെ ചിന്തകള്‍ എങ്ങനെ തിരുത്തും? ഈപ്പറയുന്നതൊക്കെ സത്യമാണെങ്കില്‍ അവര്‍ക്ക്‌ ഇത്രയുമെങ്കിലും ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുമായിരുന്നില്ല എന്നെനിക്കു തോന്നുന്നു സുഹ്രുത്തേ. എന്തുകൊണ്ടാണ് അവര്‍ ഒരു പത്തോ പതിഞ്ചോ പേരടങ്ങുന്ന ചെറിയൊരു സംഘം മാത്രമായി ചുരുങ്ങാതിരുന്നത്‌ എന്ന്‌ ദയവായി പറഞ്ഞു തരാന്‍ താങ്കളെങ്കിലും മുന്നോട്ടു വരിക. അവരേക്കുറിച്ചുള്ള അധിക്ഷേപങ്ങള്‍ ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്‌. അതു തന്നെ താങ്കള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നാല്‍ എനിക്കു പുതിയതായി വിവരങ്ങളൊന്നും ലഭിക്കുന്നില്ല എന്നതോര്‍ക്കുക.

ഇതൊക്കെത്തന്നെ മുമ്പും ചോദിച്ചതാണ് - എന്നിട്ടു താങ്കള്‍ വീണ്ടും പറയുകയാണ് - കാടും പടലും തല്ലാതെ ഹ്രുദയം തുറന്നു സംസാരിക്കൂ. എന്ന്‌! എന്തൊരു കഷ്ടമാണിത്‌? ചങ്കു തുറന്നു പിടിച്ചാലും ചെമ്പരത്തി എന്നു പറയുന്നവരോട്‌ തുടര്‍ന്നെന്തു പറയണമെന്ന്‌ എനിക്കറിയില്ല് പയ്യന്‍സ്‌! എന്നോടു ക്ഷമിക്കുക.

എനിക്ക്‌ എന്തിനെയോ പേടിയാണ് എന്നു താങ്കളാവര്‍ത്തിക്കുന്നുണ്ട്‌. എന്തെങ്കിലും പേടിയുടെ അടിസ്ഥാനത്തിലല്ല ഞാനെന്റെ ചിന്തകള്‍ വികസിപ്പിച്ചത്‌. പൊതുവേദികളില്‍ പറഞ്ഞുകേള്‍ക്കുന്നതു പലതും തെറ്റാണ് - അന്വേഷിച്ചു ചെന്നപ്പോള്‍ ഞാന്‍ കണ്ടത്‌ അതൊന്നുമല്ല - എന്നു വിളിച്ചു പറയാന്‍ പേടിയില്ലാത്തതാണ് എന്റെ പ്രശ്നം എന്നാണ് ഞാന്‍ ഇതു വരെ കരുതിയിരുന്നത്‌. താങ്കള്‍ പറയുന്നതു നേരെ മറിച്ചാണ്. എന്തോ - എനിക്കറിയില്ല.

സംഘത്തോട്‌ ആഭിമുഖ്യം തോന്നുന്നവരെല്ലാം ഒന്നും പറയാതെ മിണ്ടാതിരിക്കുന്നൊരു അവസ്ഥയല്ലേ സത്യത്തില്‍ താങ്കളേപ്പോലുള്ളവര്‍ തടയേണ്ടത്‌? അപ്പോള്‍, അവര്‍ക്കുള്ളില്‍ തെറ്റിദ്ധാരണകള്‍ വളരുന്നുണ്ടെങ്കില്‍ തിരുത്താന്‍ അവസരം ലഭിക്കില്ലല്ലോ. എന്നേപ്പോലെ ആളുകള്‍ തുറന്നു പറയാന്‍ തയ്യാറാകുമ്പോളല്ലേ അവരുടെ ചിന്തകള്‍ മനസ്സിലാക്കി - അവരെ പറഞ്ഞു മനസ്സിലാക്കി - തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ സാധിക്കുകയുള്ളൂ?

ഈ പോസ്റ്റില്‍ ഞാന്‍ ചോദിച്ച ഒരു സംശയത്തിനെങ്കിലും മറുപടി തന്നു സഹായിക്കാമോ എന്നു ഞാന്‍ വീണ്ടും ഇരന്നു ചോദിക്കുകയാണ്. തെളിവുകളടക്കം വിശദമായി പറഞ്ഞു തന്ന്‌ എന്നെ ബോധവല്‍ക്കരിച്ചു രക്ഷിക്കാനപേക്ഷിക്കുകയാണ്. അതിനൊരുക്കമില്ലാതെ ഈ കമന്റിനും മറുപടിയായി വീണ്ടും താങ്കള്‍ സംഘത്തെയും, സംഘപ്രവര്‍ത്തകനെന്നു കരുതി എന്നെയും അധിക്ഷേപിക്കാന്‍ മാത്രമാണു തുനിയുന്നതെങ്കില്‍, പിന്നെ താങ്കളോടു സംസാരിക്കുന്നതു വ്രുഥാവിലാണെന്നു സങ്കടത്തോടെ തിരിച്ചറിഞ്ഞ്‌ ഞാന്‍ പിന്‍‌വാങ്ങും.

qw_er_ty

Anonymous said...

Thapasane pole yanu thankalude samsaram. Ee shanthathakkappuram pakaude, verodhathinte , veruppinte, kanalukal eriyunna oru manasu thankalkkundennu enikkum ee blogil ezhuthunnavarkkum ariyam.
Thankal aattin tholanicha oru gujarathi kazhukan anennu thankalude Blog vayikkumbol thanne manasilaku.

adisthana mulla orupadu aropanangal njan unnayichittum athil onnu thoduka polum cheyyathe ente questionu answer parayu ennu kapadathayode veendum avashyappedunna thankalude kapadyam aarkkum mansilakum
JAthi chintha ellatha ethu RSS karananu Indiayil ullathu?
Thanikkille?
KEEzhalan ennu kettappol thankalkku verali pidichu.
RAJAn enna oru writere thankal thveevravadiiiiiiiiii
ennu palathavana neeetti vilichu.

rajan athinu theevaravadi kalodu yojikkunna oonnum paranjittilla.

Gujarat nokkaane paranjittullu.
thankalude thanne theevravadhi nethakkanmar parnjathu Gujarat indiayile oru pareekshana shala anennanu.
venamenkil India muzhuvanum oru gujarat akkan avarkku nimisha neram mathi ennum paranju.
athu choondikaattiyathinu thankal rajane theeevravadhiiiii ennu nanamillathe vilichu.

enikku chila questions undu.

1.thankal enthinu vendiyanu Nilakollunnathu.

2.thankalude sramam ennenkilum vijayikkumo?

3.thankal avakashappedunna rama rajyathil ente (kezzhalente] sthanam ennethekal moshamayirikkille?

4.chathurvarnym keralathil ennenkilum nadapilayal thankal ethu section nil pedum

hahahha
marupadu ondenkkil thaaa mone

abhinayikkaruthu. pacha malayalathil ezhuthiyal mathi.
Ellavarum vayikkette.

Ee blogginu njan orupadu publicitty kodukkunnundu
EDATHUPAKSHA kkaraya kore saghakkanmar evide undu
dutykkidayilum avar ithu vayikkunnundu
avarellam parayunnathu thankal attintholaninja oru chennayannennaanu

Ethirkkunnavane unmoolanam cheyyuunna prayoga rastriiyavum
chintjikkunnavante uduthunimaattuna "vichara" rastreeyavum

HAHAH thankalude chothyathinu marupadu parayan oral reference nu poyathu njan vayichu.
pavam esvaro rekshathu

himsaye dhureekarichavananu HINDU

Allathe bhagavan sreekrishnante upadheshangal sandharbhathil ninnum adarthimatti cheruppakarane chorathilappikkan vendi ullathalla.
Swami VIvekanadan ippol dhukkikkunnathu thanne tholil vechu nadkkunna thankale pole ullavare orthanu.

Anonymous said...

ahhhhhhhh
thankal mindathilla.
utharam muttumbol ellavarum enganaya..
kore vacahlamayi kettu kathakal paranju blog nirathiyittu karayamilla.

RSS nu indiyayil oru paripadi mathra me ullu. athu INDIA ye varhgeeyavalkarichu Hindu rastramakkuka.
thanum athinte chattukamanu.

veezhan pokunna chorekkum than samadhanam parayumo?
enne pole yulla sadahrana hindukkal ayirikkum thanne okke varum kalmm ethirkkunnathu.

Hey thankalkku nalla rejana shyli undu.
athyavashaym vayanayumundu.
enkil eee quatation pani kalanjittu nere chovve vallathum ezhuthikkoode?

Unknown said...

ക്ഷമ കാണിക്കൂ പയ്യന്‍സ്‌. ഞാന്‍ ചില യാത്രകളുടെ തിരക്കിലാണ്. ജോലിത്തിരക്കു വേറെയും. താങ്കളെ മറന്നിട്ടൊന്നുമില്ല. ദയവായി കാത്തിരിക്കുക.

qw_er_ty

Unknown said...

പയ്യന്‍സേ,
ഞാന്‍ പ്രതീക്ഷിച്ചതു തന്നെയാണു സംഭവിച്ചത്‌. സംഘപ്രവര്‍ത്തകനാണെന്നവകാശപ്പെട്ടിരുന്ന താങ്കള്‍ക്കു പറയാന്‍ പലതുമുണ്ടാകുമായിരുന്ന ഈ പോസ്റ്റില്‍, ഞാന്‍ പറഞ്ഞ ഒരൊറ്റ പോയിന്റുപോലും സ്പര്‍ശിക്കാതെ, സംഘത്തെ ആക്ഷേപിച്ച്‌ പലതും എഴുതിക്കൂട്ടുന്ന താങ്കളുടെ ഉദ്ദേശ്യം വളരെ വ്യക്തമാണ്‌. അങ്ങോട്ട്‌ എന്തു പറഞ്ഞിട്ടും കാര്യമില്ലെന്ന അവസ്ഥയില്‍, കൂടുതല്‍ സമയം ചെലവഴിക്കുന്നതു മണ്ടത്തരമാണെന്നറിയാം. എങ്കിലും ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി ഒരു പോസ്റ്റായി ദാ ഇവിടെ കൊടുത്തിട്ടുണ്ട്‌.

താങ്കളേപ്പോലെ, ചോദ്യം ചോദിക്കല്‍ മാത്രം നടത്തുകയും, ഞാന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളേക്കുറിച്ചു മൗനം പാലിക്കുകയും ചെയ്യുന്നവര്‍ക്കുള്ള അവസാന മറുപടിയാണത്‌. എത്ര മാത്രം പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാലും ശരി, ഇനിയിത്തരം പാഴ്‌വേലകള്‍ക്കു സമയം കളയാതെ സമ്പൂര്‍ണ്ണമായി അവഗണിക്കുകയേയുള്ളൂ.

പല കമന്റുകളിലായി വന്ന മറ്റു ചില കാര്യങ്ങള്‍ക്കുള്ള മറുപടി ഇവിടെത്തന്നെ കൊടുക്കുകയാണ്‌.

>> [പയ്യന്‍സ്‌] pachakkallamanu thankal parayunnathellam.

ഒരു പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍, തികഞ്ഞ മുന്‍വിധിയോടെ ഇത്തരമൊരു പ്രഖ്യാപനം നടത്തി കടന്നു കളയാമെന്നു വിചാരിക്കുന്നത്‌ അങ്ങേയറ്റം പരിഹാസ്യമാണ്‌. ഏതെങ്കിലുമൊരു വാചകം കള്ളമാണെന്നു തോന്നിയാല്‍ത്തന്നെ അത്‌ ഏതു വാചകമാണ്‌ എന്നും എന്തുകൊണ്ടാണതു കള്ളമാകുന്നത്‌ എന്നും ചൂണ്ടിക്കാണിച്ചു വിശദീകരണം തേടുക എന്നതാണ്‌ അന്തസ്സ്‌. അതിനു ധൈര്യമോ പറയാന്‍ പോയിന്റുകളോ ഇല്ലാതെ വരുമ്പോളാണ്‌ "സകലതും കള്ളമാണ്‌" എന്നൊരു ഒറ്റയടിക്കമന്റിലൂടെ കടന്നു കളയാന്‍ ശ്രമിക്കുന്നത്‌.


>> [പയ്യന്‍സ്‌] HAHAH thankalude chothyathinu marupadu parayan oral reference nu poyathu njan vayichu. pavam esvaro rekshathu

അന്തസ്സുള്ളവര്‍ ചെയ്യുന്നത്‌ അതൊക്കെയാണു പയ്യന്‍സേ. അല്ലാതെ എവിടുന്നെങ്കിലുമൊക്കെ കേട്ടകാര്യങ്ങള്‍ വച്ച്‌ ആക്രോശമുണ്ടാക്കി പരിഹാസ്യനാവുക എന്നതല്ല.

ഇവിടെ, റഫറന്‍സിനായി ഓടേണ്ട കാര്യമില്ലായിരുന്നു എന്നതും വാസ്തവം തന്നെ. ചില കാര്യങ്ങളേക്കുറിച്ച്‌ താങ്കള്‍ എങ്ങനെ ചിന്തിക്കുന്നു എന്ന്‌ ഒരാളോടു ചോദിക്കുമ്പോള്‍ അദ്ദേഹം റഫറന്‍സിനായി പോകുന്നെങ്കില്‍ അതിനര്‍ത്ഥം സ്വന്തമായി ഒരു ചിന്ത ഇല്ല എന്നും മറ്റുള്ളവര്‍ പറയുന്നതു പകര്‍ത്താറേയുള്ളൂ എന്നുമാണ്‌.

വസ്തുനിഷ്ഠമായി കാര്യങ്ങളവതരിപ്പിക്കപ്പെടുന്ന ഒരു സ്ഥലത്തു ചെല്ലുമ്പോള്‍ അതേരീതിയില്‍ വേണം ഇടപെടാന്‍. വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്ന - ഹഹഹ എന്ന - ഉറക്കെയുള്ള ചിരി സൂചിപ്പിക്കുന്നത്‌ ഞാനെന്തു പറഞ്ഞാലും അതൊന്നും ശ്രദ്ധിക്കേണ്ടതില്ല എന്ന താങ്കളുടെ അന്ധമായ നിലപാടിനെയാണ്‌. അത്തരമൊരു അടഞ്ഞ സമീപനം പുലര്‍ത്തുന്നവരുടെ കമന്റുകള്‍ക്കു മറുപടി പറയാന്‍ ഞാന്‍ മെനക്കെടുന്നതോര്‍ത്താണ്‌ ആളുകള്‍ ചിരിക്കേണ്ടത്‌.

>> [പയ്യന്‍സ്‌] adisthanamulla orupadu aropanangal njan unnayichittum athil onnu thoduka polum cheyyathe ente questionu answer parayu ennu kapadathayode veendum avashyappedunna thankalude kapadyam aarkkum mansilakum.

വാദിയെ പ്രതിയാക്കുന്നതിന്റെ എത്ര സുന്ദരമായ ഉദാഹരണം! ഇതേ വാചകം തന്നെ ഒന്നു കൂടി വായിക്കുക - അതു തന്നെയാണ്‌ എനിക്കും പറയാനുള്ള മറുപടി.

സംഘം പോലെയൊരു പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ ധാരാളം പേര്‍ക്ക്‌ ധാരാളം ചോദ്യങ്ങളുണ്ടാവും. ചിലതൊക്കെ അഭിനന്ദനങ്ങളും ചിലതൊക്കെ ആരോപണങ്ങളുമായിരിക്കും. അതിനെല്ലാം മറുപടി പറയുക എന്നത്‌ എന്റെ ബാദ്ധ്യതയല്ല. ഞാനെഴുതിയ, എന്റെ ഏതെങ്കിലും വാചകത്തിനു മറുപടിയോ അതേക്കുറിച്ചൊരു ചോദ്യമോ എഴുതിയിരുന്നെങ്കില്‍, അതിനു മറുപടി പറയേണ്ട ബാദ്ധ്യത മാത്രമേ എനിക്കുള്ളൂ.

>> [പയ്യന്‍സ്‌] ente kaathalaaya ethu prashnathinanu thankal marupadi paranjathu?

പയ്യന്‍സിന്‌ കാതലായ എന്തു പ്രശ്നമാണുള്ളതെന്നറിയാന്‍ മാത്രം നമുക്കു തമ്മില്‍ പരിചയമില്ലല്ലോ. ഒരു പൊതുവേദിയില്‍ക്കയറി പരസ്പരബന്ധമില്ലാതെയും സഭ്യതവിട്ടും സംസാരിച്ച്‌ അപഹാസ്യനാവുക എന്നൊരു ദുശ്ശീലം മാത്രമേ ഞാന്‍ കാണുന്നുള്ളൂ. കുറച്ചു പക്വത വന്നുകഴിയുമ്പോള്‍ അതങ്ങു മാറിക്കൊള്ളും. വേറെയും കാതലായ പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍, കുറെയൊക്കെ സ്വന്ത നിലയിലും സുഹൃത്തുക്കള്‍ വഴിയും ബന്ധുക്കള്‍ വഴിയുമൊക്കെ പരിഹരിക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടത്‌?

ഇനി, താങ്കള്‍ ചോദിച്ച ഏതെങ്കിലും ചോദ്യത്തേക്കുറിച്ചാണെങ്കില്‍, മുകളില്‍ക്കൊടുത്ത വാചകത്തിനു മുമ്പ്‌ ആകെ ഒരു ചോദ്യമേ പയ്യന്‍സ്‌ ചോദിച്ചിരുന്നുള്ളൂ. അതിനു ഞാന്‍ മറുപടി പറയുകയും ചെയ്തതാണ്‌. പിന്നെ ഏതിനു മറുപടി പറഞ്ഞില്ലെന്നാണു താങ്കള്‍ അവകാശപ്പെടുന്നത്‌? "ഞാന്‍ കുറേ ആരോപണങ്ങളുന്നയിച്ച്‌ അയാളെ കുടുക്കി" എന്നൊക്കെയുള്ള ഒരു മിത്ഥ്യാബോധത്തില്‍ നിന്നാണ്‌ ഇത്തരം അബദ്ധപരാമര്‍ശങ്ങള്‍ വരുന്നത്‌.

എന്റെ പോസ്റ്റു വായിക്കാതെയോ അല്ലെങ്കില്‍ വായിച്ചതു മനസ്സിലാക്കാതെയോ, അതില്‍പ്പറഞ്ഞിരിക്കുന്ന കാര്യങ്ങളേക്കുറിച്ചു സൂചിപ്പിക്കുക പോലും ചെയ്യാതെ, വെറുതെ സംഘവിരോധം മാത്രം പ്രകടിപ്പിച്ചു പലരും കമന്റെഴുതുന്നുണ്ട്‌. അതിലെയെല്ലാം "കാതലായ" പ്രശ്നങ്ങള്‍ക്കു ഞാന്‍ മറുപടി തരുന്നില്ലെന്നാണു പരാതി. പറയാമെന്നു വച്ചാല്‍ നീട്ടിപ്പിടിച്ചെഴുതുന്നു എന്നു പറഞ്ഞു കളയും! അമ്പിനും വില്ലിനും അടുക്കാത്തവരെ അവഗണിക്കുകയല്ലാതെ എന്തു ചെയ്യും?

>> [പയ്യന്‍സ്‌]RSS polulla oru prasthanathodu chernnu ninnu pedi mattiya than enthina engane "swatvam " kalanju geevikkunnathu.

ഇത്‌ വളരെ കൗതുകകരമായിത്തോന്നുന്നു. എന്റെ കാര്യങ്ങളേക്കുറിച്ച്‌ എന്നേക്കാള്‍ ആധികാരികമായി സംസാരിക്കുന്ന താങ്കള്‍ ഒരു ദിവ്യനോ മറ്റോ ആണെന്നു വരുമോ? എനിക്ക്‌ എന്തൊക്കെ സ്വഭാവങ്ങളുണ്ട്‌ - ഞാന്‍ ആരോടൊക്കെ ചേര്‍ന്നു നിന്ന്‌ എന്തൊക്കെ ചെയ്തു - ഇപ്പോള്‍ എന്തു ചെയ്യുന്നു - എന്നൊക്കെ താങ്കളില്‍ നിന്ന്‌ മനസ്സിലാക്കേണ്ടൊരവസ്ഥയാണ്‌. നാളെ ഇന്നാട്ടില്‍ എന്തു സംഭവിക്കും എന്നതിനേക്കുറിച്ചും ചിലതൊക്കെ പറഞ്ഞു കണ്ടു! ഊറിച്ചിരിക്കുക എന്നല്ലാതെ എന്തു ചെയ്യാനാണ്‌! താങ്കളുടെ വിശ്വാസങ്ങള്‍ താങ്കളെ രക്ഷിക്കട്ടെ പയ്യന്‍സ്‌!


>> [പയ്യന്‍സ്‌] "chirippikkalle" ennu paranju swayam kochayathallathe?

ആവോ? വാക്കുകളുടെ അര്‍ത്ഥം താങ്കള്‍ സ്വയം നിശ്ചയിക്കുന്നതായതു കൊണ്ട്‌ എന്താണു പറയേണ്ടതെന്നറിയില്ല. മാനസികാടിമത്തം ഉണ്ടായിരുന്ന പഴയകാലത്തേക്കുറിച്ച്‌ ഓര്‍ത്തതു കൊണ്ടാണ്‌ ചിരിച്ചു പോയത്‌. കൂടുതല്‍ വിശദീകരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. കൊച്ചായതാണോ അതോ വലുതായതാണോ എന്നു താങ്കള്‍ക്കു സ്വയം തീരുമാനിക്കാം.


>> [പയ്യന്‍സ്‌] thankalude bhayam thankale kondethichathu oru koottam manorogikalude sangathilanu


എനിക്ക്‌ എന്തൊക്കെ വികാരങ്ങളുണ്ട്‌ - അതെന്നെ എവിടെയൊക്കെ എത്തിക്കുന്നു എന്നുമൊക്കെക്കൂടി ദിവ്യശക്തിയാല്‍ താങ്കള്‍ കണ്ടെത്തുന്നുണ്ട്‌. ഇക്കാര്യത്തില്‍ എന്നേക്കാള്‍ കൂടുതലറിവ്‌ താങ്കള്‍ക്കാണെന്നു കരുതാനും, അത്‌ നേരിട്ട്‌ എന്റെ മുമ്പില്‍ത്തന്നെ അവകാശപ്പെടാനുമുള്ള താങ്കളുടെ ധൈര്യം അത്ഭുതകരം തന്നെ.


>> [പയ്യന്‍സ്‌] njan athil ninnum swathanthranayi.


ദൈവാധീനം! താങ്കളും കൂടി ഉണ്ടായിരുന്നെങ്കിലോ - അല്ലേ? (തമാശയായി മാത്രം എടുക്കാനപേക്ഷ.)

ലോകത്തൊരു ഭ്രാന്തനും സമ്മതിച്ചിട്ടില്ല - അവനു ഭ്രാന്താണെന്ന്‌. അവന്റെ കണ്ണില്‍ മറ്റുള്ളവര്‍ക്കാണു ഭ്രാന്ത്‌. ചുരുക്കിപ്പറഞ്ഞാല്‍, എന്താണ്‌ ഭ്രാന്തമായ അവസ്ഥ - എന്താണ്‌ സാധാരണ അവസ്ഥ എന്നതൊക്കെ തികച്ചും ആപേക്ഷികമാണ്‌. ഒരു ഭൂരിപക്ഷപരിഗണനവച്ചും അതു നിര്‍ണ്ണയിക്കാനാവില്ല. അങ്ങനെ ചെയ്താല്‍, ഒരു ഭ്രാന്താശുപത്രിയില്‍ച്ചെന്നാല്‍, ഡോക്ടറും സഹായികളുമൊക്കെയാവും ഏറ്റവും വലിയ ഭ്രാന്തന്മാരായി അംഗീകരിക്കപ്പെടുക.

>> [പയ്യന്‍സ്‌] marupadi ondenkkil thaaa mone

പയ്യന്‍സേ, സ്നേഹപൂര്‍വ്വം തന്നെ പറയുകയാണ്‌. ഇതൊക്കെ ഒരുമാതിരി തരം താണ ഭാഷയാണ്‌. ഇവിടെ നാം രണ്ടും മാത്രമല്ലല്ലോ ഉള്ളത്‌. ഇതൊരു പൊതുവേദിയല്ലേ? പലരും കേള്‍ക്കും. പയ്യന്‍സിനും, പയ്യന്‍സിന്റെ ഉപദേശകരായ സഖാക്കന്മാര്‍ക്കും ഒക്കെ ഇതിനകം തന്നെ ഉണ്ടായിരിക്കുന്ന നാണക്കേടിന്‌ ആക്കം കൂട്ടുന്ന ഇത്തരം പരിപാടികളില്‍ നിന്നു പരമാവധി ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കൂ.

qw_er_ty