(O sea, ...I would have dived into you...)
ഓടുക കടലിലേയ്ക്കിന്നു നാം, ചെന്നാലുടൻ
ചാടുക, കൊഴുപ്പിക്കാനാർത്തനാദവുമാകാം.
സങ്കടം വരുന്നേരം ചാടുവാനല്ലോ തന്നൂ
വൻകടൽ നമുക്കീശൻ പടിഞ്ഞാറൊരു ദിക്കിൽ.
നെൽക്കൊയ്ത പാടങ്ങളും നന്മയും നേരും പോയി-
ട്ടൽക്കൊയ്ദ പാഠങ്ങൾ തൻ കാലമായ് മലനാട്ടിൽ!
അതിനേപ്പിന്താങ്ങുവാൻ പോലുമാളുകൾ! നമ്മൾ-
ക്കിതിലും വലുതേതോ വന്നിടാനിരുന്നതോ?
സഹ്യനാണൊരു ദിക്കിൽ, “ബുദ്ധിജീവനം” തീർത്ത-
സഹ്യമാകുമ്പോൾ ചാടാൻ വൻകടൽ മറുദിക്കിൽ.
ഓടുക കടലിലേയ്ക്കിന്നു നാം, ചെന്നാലുടൻ
ചാടുക, കൊഴുപ്പിക്കാനാർത്തനാദവുമാകാം.
സങ്കടം വരുന്നേരം ചാടുവാനല്ലോ തന്നൂ
വൻകടൽ നമുക്കീശൻ പടിഞ്ഞാറൊരു ദിക്കിൽ.
Tuesday, July 30, 2013
Subscribe to:
Posts (Atom)