Monday, October 29, 2007

അന്നു ഞാന്‍ കോട്ടയം DYFI - സോറി - DYSP!

"ഓര്‍മ്മയുണ്ടോ ഈ മുഖം?" എന്നു ചോദിച്ചുകൊണ്ടാരംഭിക്കുന്ന ഡയലോഗ്‌ - "കമ്മീഷണര്‍' എന്ന ചിത്രത്തിലേത്‌ - ഹാസ്യാത്മകമായി അവതരിപ്പിക്കുമായിരുന്ന ചില മിമിക്രി കലാകാരന്മാരെ ഓര്‍ത്തു പോകുന്ന സംഭവങ്ങളൊക്കെയാണ്‌ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്‌. ആകെ കണ്‍ഫ്യൂഷനടിച്ചു പോകുകയാണ്‌. ഇവിടെ ആരൊക്കെയോ "ആടിനെ പട്ടിയാക്കുന്നു"വെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്‌. ഏതാണ്‌ ആട്‌ - ഏതാണ്‌ പട്ടി എന്നു മാത്രം മനസിലാകുന്നില്ല?

ഡി.വൈ.എസ്‌.പി. എന്ന സ്ഥാനപ്പേരിന്റെ സംരക്ഷണമുള്ള പി.ബി.വിജയനോ അല്ലെങ്കില്‍ ഡി.വൈ. എഫ്‌.ഐ.ക്കു സംരക്ഷണം കൊടുക്കുന്ന പിണറായി വിജയനോ - ആരെങ്കിലുമൊക്കെ ഉത്തരം പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നേനെ. തെളിവുകള്‍ മറിച്ചു പറഞ്ഞാലും, അവരൊക്കെപ്പറയുന്നതു നാം വിശ്വസിക്കണമെന്നാണല്ലോ പ്രമാണം. ഏത്‌?

* * * * * * * * * *

"ചങ്ങനാശ്ശേരി കോളേജില്‍ എസ്‌.എഫ്‌.ഐ. - എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം" എന്നൊരു വാര്‍ത്ത വരുന്നു. കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക്‌ - കുറച്ചുകാലമെങ്കിലും ജീവിച്ചിട്ടുള്ളവര്‍ക്ക്‌ - അതില്‍ അതിശയിക്കാനൊന്നുമില്ല. കേരളത്തിലെ കലാലയങ്ങളില്‍ പഠിച്ചിട്ടുള്ളവര്‍ക്കു പ്രത്യേകിച്ചും.

അക്രമവും ഭീഷണിയും ബലപ്രയോഗവുമൊക്കെ ഉപാധികളായി സ്വീകരിച്ചാണ്‌ മാര്‍ക്സിസ്റ്റ്‌ അനുകൂലസംഘടനകളെല്ലാം പ്രവര്‍ത്തിക്കുന്നത്‌. ചോരത്തിളപ്പു കൂടുതലുള്ള പ്രായമായതു കൊണ്ട്‌ വിദ്യാര്‍ത്ഥി-യുവജന സംഘടനകളില്‍ അതു കൂടുതല്‍ പ്രകടമാണെന്നു മാത്രം. ഭയം മൂലം പലരും അവരുടെ പോക്രിത്തരങ്ങള്‍ക്കു മുമ്പില്‍ നിശ്ശബ്ദത പാലിച്ചു വഴങ്ങിക്കൊടുക്കുമ്പോള്‍, ധീരന്മാര്‍ പക്ഷേ, ചോദ്യം ചെയ്യും. അത്‌ പലപ്പോഴും സംഘര്‍ഷങ്ങള്‍ക്കിട നല്‍കുകയും ചെയ്യും. ഇതിലൊന്നും യാതൊരു പുതുമയുമില്ല.

പക്ഷേ...

സംഘര്‍ഷം തടയാന്‍ ശ്രമിച്ച പോലീസുദ്യോഗസ്ഥന്‍ തലക്കടിയേറ്റു മരിക്കുന്ന സംഭവം ആദ്യമായിട്ടാണ്‌. ദു:ഖത്തോടെ ആ വാര്‍ത്ത വായിക്കുമ്പോള്‍ - ആദ്യം മനസ്സില്‍ തെളിഞ്ഞ ചിത്രം ഇങ്ങനെയായിരുന്നു.

ഇരുവിഭാഗം വിദ്യാര്‍ത്ഥികളും ചേരി തിരിഞ്ഞ്‌ ഏറ്റുമുട്ടുന്നു. ഇടയില്‍പ്പെട്ടു പോകുന്ന പോലീസുകാരന്‌ ആകസ്മികമായി അടികിട്ടി അയാള്‍ മരിക്കാനിടയാകുന്നു. അടിച്ചതാരാണെങ്കിലും ശരി - സംഘര്‍ഷത്തിനിടയാക്കിയ സാഹചര്യം സൃഷ്ടിച്ചവരടക്കം - അവിടം മുതലിങ്ങോട്ട്‌ പലരും - വേണ്ടത്ര സുരക്ഷാ ഉപാധികളില്ലാതെ സംഘര്‍ഷമേഖലകളില്‍ പോലീസുകാര്‍ സേവനമനുഷ്ഠിക്കേണ്ടി വരുന്ന വ്യവസ്ഥിതിക്കു കാരണക്കാര്‍ വരെ പലരും - കുറ്റക്കാരാണ്‌.

എന്നാല്‍ - പുറത്തു വന്നു കൊണ്ടിരുന്ന വാര്‍ത്തകളുടെ സ്വഭാവം വേറൊന്നായിരുന്നു. കൊലപാതകികളേക്കുറിച്ചു വ്യക്തമായ സൂചനകള്‍ കിട്ടിയതും അവിടുന്നു തന്നെ.

എ.ബി.വി.പി. പ്രവര്‍ത്തകര്‍ (മാത്രം??) അറസ്റ്റില്‍! (എന്നാത്തിനോ എന്തോ?)

ആഭ്യന്തരമന്ത്രി ഉടന്‍ സ്ഥലം സന്ദര്‍ശിച്ചു പ്രസ്താവന നടത്തുന്നു. കൊന്നത്‌ ആര്‍.എസ്‌.എസ്‌.കാരാണെന്നും അത്‌ ആസൂത്രിതമായിരുന്നു(!!)വെന്നും മറ്റും. (എന്തരിനോ എന്തോ?) പിണറായി വിജയനും ഡി.ജി.പി.യും ഒക്കെ ധൃതിപ്പെട്ട്‌ പ്രഖ്യാപിച്ചതും അതു തന്നെ.

കോട്ടയത്തെ സംഘപരിവാര്‍ കാര്യാലയങ്ങളില്‍ പോലീസ്‌ റെയ്ഡ്‌ നടത്തുന്നു! (എന്തോന്നിനോ എന്തോ?)

ഒരു ബി.എം.എസ്‌. നേതാവിനെ അറസ്റ്റു ചെയ്തത്രെ! (എന്തൂട്ടിനോ എന്തോ?)

കാര്യങ്ങള്‍ അത്രയുമായപ്പോഴേക്കും ചിത്രം ഏതാണ്ടു വ്യക്തമായിരുന്നു. രാഷ്ട്രീയക്കളികളേക്കുറിച്ചു ബോധമുള്ള ഏതൊരാളെയും പോലെ ഞാനും മനസ്സില്‍ക്കുറിച്ചു. "ഇത്‌ ആദ്യം വിചാരിച്ചതു പോലെ ഒരു ആകസ്മിക സംഭവമല്ല. കൊലയ്ക്കു പിന്നില്‍ മാര്‍ക്സിസ്റ്റ്‌ ക്രിമിനല്‍ സംഘം മാത്രമായിരിക്കണം ഉള്‍പ്പെട്ടിട്ടുള്ളത്‌. പ്രതികളെ കണ്ടെത്തിയെന്നും അറസ്റ്റു നടത്തിയെന്നും മറ്റുമുള്ള ധൃതിപിടിച്ച പ്രഖ്യാപനങ്ങള്‍ തെളിയിക്കുന്നത്‌ അതു തന്നെ. ഈ തിടുക്കം - ഇത്‌ ഒത്തിരി കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌.“

ഊഹങ്ങള്‍ ശരിയായി!

കൂടുതല്‍ വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടേയിരുന്നു.

സി. ഐ. റ്റി, യു., ഡി.വൈ. എഫ്‌. ഐ., എസ്‌. എഫ്‌. ഐ. തുടങ്ങിയ മാര്‍ക്സിസ്റ്റ്‌ പോഷകസംഘടനകളില്‍ പെട്ട അക്രമികള്‍ കയ്യില്‍ പട്ടികക്കഷണങ്ങളും മറ്റുമായി പോലീസിനെ ആക്രമിച്ചതിനിടയിലാണ്‌ തലയ്ക്ക്‌ അടി കിട്ടിയതെന്ന ദൃക്‌സാക്ഷി മൊഴികള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ മാദ്ധ്യമങ്ങള്‍ തയ്യാറായി. എ.ബി.വി.പി.ക്കാര്‍ അപ്പോള്‍ ദൂരത്തായിരുന്നുവെന്നും അവര്‍ക്കിതില്‍ പങ്കില്ല എന്നുമുള്ള സാക്ഷി നിരീക്ഷണങ്ങള്‍, സംഘപരിവാര്‍ സംഘടനകളെ അന്ധമായി പിന്തുണയ്ക്കേണ്ട യാതൊരു ആവശ്യവുമില്ലാത്ത മാദ്ധ്യമങ്ങള്‍ വരെ തുറന്നെഴുതി.

സംഭവം നടന്നിട്ട്‌ വളരെക്കഴിഞ്ഞതിനു ശേഷം, പ്രകടനം നടത്തുകയായിരുന്ന കുറേ വിദ്യാര്‍ത്ഥികളെ പിടികൂടുക മാത്രമായിരുന്നുവെന്നത്‌ വെളിപ്പെട്ടു. പോലീസുകാരന്റെ മരണം അടിയേറ്റല്ല - മറിച്ച്‌ ഹൃദയസ്തംഭനം മൂലമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതു കൂടി പുറത്തറിഞ്ഞതോടെ കുറ്റവാളികളെ രക്ഷിക്കാന്‍ ഭരണകൂടം നടത്തുന്ന നഗ്നമായ ശ്രമങ്ങള്‍ പകല്‍ പോലെ വെളിച്ചത്തായി.

സംഭവം നടന്ന്‌ മിനിട്ടുകള്‍ക്കകം കുറ്റവാളികളെ തിരുവനന്തപുരത്തു പ്രഖ്യാപിച്ചതെങ്ങനെ എന്നും, ഏ.കേ.ജി. സെന്ററില്‍ നിന്നു വന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു സംസാരിക്കുക മാത്രമല്ലേ ചെയ്തത്‌ എന്നുമുള്ള ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഡി.ജി.പി. വിളറി.

യഥാര്‍ത്ഥപ്രതികളുടെ ചിത്രങ്ങള്‍ നാടെങ്ങും പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ ഈ അനീതിയെ നേരിടുമെന്ന ബി.ജെ.പി.യുടെ പ്രഖ്യാപനം ഇടതു തിരക്കഥാകൃത്തുക്കളുടെ മനസ്സില്‍ വെള്ളിടി വീഴ്ത്തി.

പിടി കൂടിയവരെ പോലീസ്‌ കൃരമായി മര്‍ദ്ദിച്ചതിന്റെ തെളിവായി അവരിലൊരാളുടെ മൂക്കിലൂടെ ചോര വാര്‍ന്നു കൊണ്ടിരുന്നത്‌ ജനം ഞെട്ടലോടെ കണ്ടു. അത്‌ അയാള്‍ തെന്നി വീണതു മൂലമാണെന്ന്‌ (!!!)കണ്ടെത്തിയ ദേശാഭിമാനിയിലെ വരികള്‍ വായിച്ച്‌ ജനം കാറിത്തുപ്പി.

ഒടുവില്‍, രക്ഷയില്ലെന്നായപ്പോള്‍ തലയൂരല്‍ ശ്രമങ്ങള്‍ ആരംഭിച്ചു. മാര്‍ക്സിസ്റ്റു ക്രിമിനലുകളേക്കാള്‍ ക്രൂരതയില്‍ ഒട്ടും പിന്നിലല്ലെന്നു തെളിയിച്ച രണ്ടു പോലീസുകാരെ സസ്പെന്റ്‌ ചെയ്തു. DYSP വിജയനെ അന്വേഷണത്തില്‍നിന്നു മാറ്റി നിര്‍ത്തേണ്ടി വന്നു. ഇടതു സംഘടനകള്‍ക്കും (ഉം) പങ്കുണ്ടെങ്കില്‍ അതും (ഉം) അന്വേഷിക്കും എന്നു പ്രഖ്യാപിക്കാന്‍ ഡി.ജി.പി. നിര്‍ബന്ധിതനാകുകയും ചെയ്തു.

* * * * * * * * * *

ഇനി ചില ചോദ്യങ്ങളാണ്‌. ആദ്യം DYSP വിജയനോടാവട്ടെ.

മാഷേ, (സാര്‍ എന്ന അഭിസംബോധന മനപ്പൂര്‍വം ഒഴിവാക്കിയതു തന്നെ) പത്രങ്ങളില്‍ വന്ന വാര്‍ത്തകളില്‍ - സംഘപരിവാറുകാരെ അനാവശ്യമായി പിന്തുണയ്ക്കേണ്ട യാതൊരാവശ്യവുമില്ലാത്ത പത്രങ്ങളില്‍ വന്ന അനേകം വാര്‍ത്തകളില്‍ ഒരെണ്ണം മാത്രം - ദാ താഴെക്കൊടുത്തിരിക്കുന്നു
ഇതുപോലെ അനേകം വാര്‍ത്തകള്‍. ഇവയിലെല്ലാം ചൂണ്ടിക്കാണിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും തെറ്റാണെന്നു വിശ്വസിച്ച്‌ ഞങ്ങള്‍ ദേശാഭിമാനി പറയുന്നതു മാത്രം വിശ്വസിക്കണമെന്നാണോ സാര്‍? (ഇത്തവണ സാര്‍ എന്നത്‌ മനപ്പൂര്‍വ്വം) ദേശാഭിമാനി ഒറ്റദിവസം കൊണ്ട്‌ നന്നായിപ്പോയോ സാര്‍? ഇതു വരെയുള്ള ആയിരക്കണക്കിന്‌ അനുഭവങ്ങള്‍ വച്ചാണെങ്കില്‍, അവര്‍ പകല്‍ എന്നു പറഞ്ഞാല്‍ രാത്രി എന്നു വേണം മനസ്സിലാക്കേണ്ടത്‌. ഇവിടെയും അതു തന്നെ പ്രതീക്ഷിക്കുന്നതല്ലേ ബുദ്ധി - സാര്‍?

പ്രതികളെന്നു പറഞ്ഞ്‌ പിടിച്ചവരെ ഇഞ്ചപ്പരുവമാക്കിയ മാര്‍ക്സിസ്റ്റ്‌ പോലീസ്‌ ഗുണ്ടകളോളം ആത്മാര്‍ത്ഥത സാറിനു വരില്ലെന്നാണ്‌ കേട്ടിട്ടുള്ളത്‌. കുറ്റാരോപിതരായ 100 പോലീസ്‌ ഉദ്യോഗസ്ഥരില്‍ സാറും പെടുമെന്നും, സംഗതികളില്‍ നിന്ന്‌ ഊരിക്കിട്ടാന്‍ വേണ്ടി - തലപ്പത്തുള്ളവരുടെ പ്രീതി കിട്ടാനായി കളിച്ച കളിയാവാമെന്നുമാണ്‌ നിഗമനം. ഇതില്‍ ഏതായാലും ശരി - ഒരു മാര്‍ക്സിസ്റ്റ്‌ അനുകൂല സാഹിത്യസംഘടനയിലുണ്ടായിരുന്നൊരാള്‍ പറഞ്ഞത്‌ ഓര്‍ത്തു കൊണ്ടു പറയുകയാണ്‌. പുലിപ്പുറത്താണു സാര്‍ - സാറിന്റെ യാത്ര. ഒരിക്കല്‍ അതിന്റെ പുറത്തു കയറിയാല്‍ പിന്നെ മരിക്കുന്നതു വരെ അവിടെ ഇറുകിപ്പിടിച്ചിരിക്കാനേ കഴിയൂ. എന്നെങ്കിലുമൊരിക്കല്‍ താഴെയിറങ്ങാമെന്നു വിചാരിച്ചാല്‍ പുലി കടിച്ചു കീറിക്കളയും. രണ്ടായാലും ജീവിതം കട്ടപ്പുക തന്നെ. പുലിപ്പുറത്തുള്ള ആ യാത്ര ആസ്വദിക്കാന്‍ പഠിക്കുക മാത്രമേ പിന്നെ രക്ഷയുള്ളു. സാറിന്‌ എല്ലാ വിധ നന്മകളും നേരുന്നു.

ദു:ഖത്തോടെ ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യട്ടെ. സഹപ്രവര്‍ത്തകന്റെ ശവമഞ്ചത്തില്‍ "ഇന്നു ഞാന്‍ നാളെ നീ" എന്നൊരു വാക്യം കണ്ടേക്കും. സംശയിക്കേണ്ട - 'നാളെ മാര്‍ക്സിസ്റ്റ്‌ കൊലക്കത്തി സാറിനു നേരെയും നീണ്ടേക്കാം - അന്ന്‌ മറ്റൊരു ഉദ്യാഗസ്ഥന്‍ പ്രതികളെ സംരക്ഷിച്ചേക്കാം' എന്ന നിശ്ശബ്ദമായ ഒരു ഓര്‍മ്മപ്പെടുത്തലായിത്തന്നെ താങ്കള്‍ക്കതിനെ എടുക്കാവുന്നതാണ്‌.

* * * * * * * * * *

അടുത്ത ചോദ്യം പിണറായി വിജയനോടാവാം.

അല്ല വിജയോ - ഒന്നു ചോദിക്കട്ടെ. താങ്കളും കൊടിയേരിയുമൊക്കെ ആരുടെ മുന്നിലാണ്‌ ഈ പ്രഖ്യാപനങ്ങളൊക്കെ നടത്തുന്നത്‌? എല്ലാവരും കണ്ണു പൊട്ടന്മാരല്ല സഖാവേ. പാര്‍ട്ടിവേദിയും പൊതുവേദിയും തമ്മില്‍ വളരെ വ്യത്യാസമുണ്ട്‌. ആനയും ആടും പോലെയല്ല. ഇരുട്ടും വെളിച്ചവും പോലെ - പ്രകടമായ വ്യത്യാസം.

ഇതേ സ്ഥലത്തു വച്ചു തന്നെയാണ്‌ പണ്ടു നിങ്ങള്‍ ബിംബി എന്നൊരു വിദ്യാര്‍ത്ഥിയെ ഇടിച്ചു കൊന്നത്‌. ചങ്ങനാശ്ശേരിയില്‍ നിന്ന്‌ അധികം ദൂരെയല്ല പരുമല. അവിടെയാണ്‌ നിങ്ങള്‍ കുറേ കുട്ടികളെ വെള്ളത്തില്‍ മുക്കിയും ചുടുകട്ട കൊണ്ട്‌ എറിഞ്ഞും കൊന്നു കളഞ്ഞത്‌. നിങ്ങളുടെ പ്രസ്ഥാനത്തിന്റെ ചരിത്രമപ്പാടെ ചോര പുരണ്ടതാണ്‌ മിസ്റ്റര്‍! നിങ്ങള്‍ "നീന്തിക്കയറി" എന്നവകാശപ്പെടാറുള്ള "ചോരച്ചാലുക"ളുണ്ടല്ലോ. ആ ചാലുകള്‍ തീര്‍ത്തത്‌ പലപ്പോഴും നിങ്ങളുടെ കൂട്ടത്തിനു പുറത്തു നിന്നു എന്ന അപരാധം മാത്രം ചെയ്തവരുടെ ചോര കൊണ്ടാണ്‌. നിങ്ങളുടെ കൊലക്കത്തിക്ക്‌ അവസാനം ഇരയായ ആ പാവം പോലീസുകാരന്റെയടക്കം ചോര കൊണ്ട്‌ അങ്ങയറ്റം വികൃതമാണ്‌ വിജയന്‍ - നിങ്ങളുടെ മുഖം! കുറ്റബോധം തരിമ്പുമില്ലെങ്കില്‍പ്പോലും, അനാഥമായിപ്പോയ അനവധി കുടുംബങ്ങളുടെ ശാപം നിങ്ങളെ ഒരു നിഴല്‍ പോലെ പിന്തുടരുന്നുണ്ടാവണം മിസ്റ്റര്‍! അതുകൊണ്ടൊക്കെത്തന്നെയാവണം - മാരകായുധങ്ങള്‍ കൈവശം വച്ചു കൊണ്ടു യാത്രചെയ്യേണ്ട ഗതികേട്‌ താങ്കള്‍ക്കുണ്ടാകുന്നതും. താങ്കളാരെയും ഭയപ്പെടേണ്ടതില്ല വിജയന്‍ - ചോരകുടിക്കാന്‍ തക്കം പാര്‍ത്തു നടക്കുന്ന സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെയല്ലാതെ.

"ഈ ചോരക്കൊതി ഇനിയും തീര്‍ന്നില്ലേ?" എന്നു ഞാന്‍ ചോദിക്കുന്നില്ല. അത്‌ ഉടനെയൊന്നും തീരില്ല എന്നു ബോദ്ധ്യമുള്ളതു കൊണ്ട്‌.

ചോദിക്കാനുള്ളത്‌ മറ്റൊന്നാണ്‌.

തുറന്നു പിടിച്ചിരിക്കുന്ന ലക്ഷക്കണക്കിനു കണ്ണുകളുടെ മുന്നില്‍ വച്ച്‌ ക്രൂരമായ കൊലപാതകങ്ങള്‍ നടത്തുന്ന അണികള്‍ക്കു വേണ്ടി സംസാരിക്കുന്നതു മനസ്സിലാക്കാം. പക്ഷേ, കുറ്റം മറ്റുള്ളവരുടെ തലയില്‍ ചാര്‍ത്താന്‍ ശ്രമിച്ച്‌ അപഹാസ്യനാവുന്നതെന്തിനാണ്‌? ധൃതിയില്‍ പ്രഖ്യാപനങ്ങളിറക്കി മറ്റുള്ളവരില്‍ കുറ്റമാരോപിക്കാന്‍ നിങ്ങളിത്ര ബദ്ധപ്പെടുന്നതെന്തിനാണ്‌? യഥാര്‍ത്ഥത്തില്‍ അതിന്റെ ആവശ്യമുണ്ടോ എന്ന്‌ ആലോചിച്ചിട്ടുണ്ടോ?

സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതു വഴി അവരുടെ വളര്‍ച്ച തടയാമെന്നു കരുതിയാണോ? ആണെങ്കില്‍, അത്‌ ശുദ്ധ മണ്ടത്തരമാണെന്ന്‌ പറഞ്ഞു കൊള്ളട്ടെ. വാര്‍ത്തകളറിയാന്‍ ദേശാഭിമാനി പോലുള്ള പത്രങ്ങളെ മാത്രം ആശ്രയിക്കേണ്ട കാലം കഴിഞ്ഞുപോയത്‌ അറിഞ്ഞില്ലെന്നുണ്ടോ? കാര്യങ്ങളൊക്കെ പകല്‍ പോലെ വ്യക്തമായിരിക്കേ, ദുരാരോപണങ്ങള്‍ വഴി അവരെ പരാജയപ്പെടുത്താമെന്നു വിചാരിക്കുന്നത്‌ അവരുടെ ശക്തിയും പ്രസക്തിയും പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. നിങ്ങളുടെ ആക്രമണങ്ങള്‍ക്ക്‌ തുടരെ ഇരയാവുന്നതിന്റെ പേരിലും, നിങ്ങളുടെ പോക്രിത്തരങ്ങളെ ചെറുക്കാന്‍ പലപ്പോഴും അവര്‍ മാത്രമേ രംഗത്തു വരാന്‍ തയ്യാറാകുന്നുള്ളൂ എന്നതിന്റെ പേരിലും, അവര്‍ക്ക്‌ കൂടുതല്‍ പിന്തുണ ലഭിക്കുകയേയുള്ളൂ. എന്നേപ്പോലെ, ഇതിനകം തന്നെ അവരോടനുഭാവം വളര്‍ന്നു കഴിഞ്ഞിട്ടുള്ളവര്‍ കൂടുതല്‍ ശക്തിയോടെയും ആത്മാര്‍ത്ഥതയോടെയും അവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ തയ്യാറാകുകയും ചെയ്യും. പണ്ടുമതെ - ഇപ്പൊളുമതെ - നിങ്ങള്‍ സംഘപ്രസ്ഥാനങ്ങളുടെ പ്രസക്തി നാള്‍ക്കു നാള്‍ വര്‍ദ്ധിപ്പിച്ച്‌ അവരെ വളര്‍ത്തിയിട്ടേ ഉള്ളൂ വിജയന്‍ - തരിമ്പും തളര്‍ത്തിയിട്ടില്ല.

ഇനിയിപ്പോള്‍ - സ്വന്തം അണികളെത്തന്നെ വിശ്വസിപ്പിക്കാനാണ്‌ മറ്റുള്ളവരുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ നോക്കുന്നതെങ്കില്‍ - ആലോചിച്ചു നോക്കൂ - അതും മണ്ടത്തരം തന്നെയല്ലേ? മാര്‍ക്സിസ്റ്റുകാര്‍ കാണിക്കുന്ന സകല പോക്രിത്തരങ്ങളുടെയും പിന്നില്‍ തങ്ങള്‍ തന്നെയാണെന്ന്‌ അണികള്‍ക്ക്‌ അറിയാഞ്ഞിട്ടാണോ? അവര്‍ക്കത്‌ ഒട്ടും അപമാനകരമായിത്തോന്നാറില്ല എന്നതല്ലേ സത്യം? ചങ്ങനാശ്ശേരിയിലും പരുമലയിലുമെല്ലാം കൊലപാതകം നടത്തിയത്‌ മാര്‍ക്സിസ്റ്റുകാരാണെന്ന്‌ സകലര്‍ക്കുമറിയാം. മാര്‍ക്സിസ്റ്റ്‌ പോലീസ്‌ തന്നെ കൊണ്ടു വരുന്ന തെളിവുകള്‍(!) പ്രതികളെ രക്ഷിച്ചില്ലെങ്കിലല്ലേ ആളുകള്‍ അത്ഭുതപ്പെടൂ?

ജയകൃഷ്ണന്‍ മാഷിനെ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്‍പിലിട്ട്‌ അരിഞ്ഞുകൂട്ടിയ പൈശാചികത നടപ്പിലാക്കിയത്‌ മാര്‍ക്സിസ്റ്റുകാരാണെന്ന്‌ സകലര്‍ക്കുമറിയില്ലേ പിണറായി വിജയാ? അതുകൊണ്ടെന്താ? ആ കൃത്യം പാര്‍ട്ടിക്കു വേണ്ടി നടപ്പിലാക്കിയവരെ സുഖമായി രക്ഷിച്ചിറക്കിക്കൊണ്ടു വരാന്‍ സാധിച്ചില്ലേ? അവര്‍ക്കു പൂമാലകളിട്ടു കൊടുക്കാനും ആരവം മുഴക്കാനും നേതാക്കന്മാര്‍ മാത്രമല്ലല്ലോ - അണികളും വന്നില്ലേ?

അപ്പോള്‍ ' കുറ്റം ചെയ്തത്‌ ഞങ്ങളല്ല" എന്നു വാദിക്കാന്‍ താങ്കള്‍ ബദ്ധപ്പെടേണ്ടതില്ല എന്നതാണു യാഥാര്‍ത്ഥ്യം. അതായിരിക്കില്ല ഒരു പക്ഷേ അണികള്‍ ആഗ്രഹിക്കുന്നതും.

"അറസ്റ്റു ചെയ്യപ്പെട്ട ഞങ്ങളുടെ ചില കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു പോലീസുകാരനേയും ഞങ്ങള്‍ തട്ടി. ഞങ്ങളെ ചോദ്യം ചെയ്യുന്നവരെ ഉന്‍മൂലനം ചെയ്യാന്‍ ഞങ്ങള്‍ ഏതറ്റം വരെ പോകാനും മടിക്കില്ല" എന്ന്‌ അലറി വിളിക്കുക. അപ്പോളാണ്‌ അണികള്‍ക്ക്‌ കൂടുതല്‍ ആവേശമുണ്ടാകുക. നിങ്ങളുടെ ചോരക്കളികളെ അംഗീകരിക്കാന്‍ മടിയില്ലാത്തവര്‍ മാത്രമേ എന്നും നിങ്ങളെ പിന്തുണച്ചിട്ടുള്ളൂ. അതു കൊണ്ട്‌ ആക്രോശങ്ങളില്‍ നിന്ന്‌ വിട്ടു നില്‍ക്കേണ്ടതില്ല. "വേണ്ടി വന്നാല്‍ പോലീസ്‌ സ്റ്റേഷനു മുന്‍പില്‍ ബോംബ്‌ ഉണ്ടാക്കാനും മടിക്കില്ല" എന്നു പ്രസംഗിച്ച കൊടിയേരിയെ ആണല്ലോ മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ജയിപ്പിച്ച്‌ ആഭ്യന്തരമന്ത്രിയാക്കിയത്‌. "കായികമായി ഞങ്ങളെ നേരിടാന്‍ കേരളത്തില്‍ ആരുണ്ട്‌" എന്ന്‌ പരസ്യമായി ഒരു മാര്‍ക്സിസ്റ്റു മന്ത്രി വെല്ലു വിളിച്ചിട്ട്‌ അധികം നാളായില്ലല്ലോ. ജനം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചതല്ലാതെ പ്രതികരിച്ചോ?

ഭീരുക്കളായിരിക്കാന്‍ ചിലര്‍ ഇഷ്ടപ്പെടുന്നു പിണറായീ. ചിലര്‍ അക്രമികളായിരിക്കാനും.
അക്രമപ്രവര്‍ത്തനങ്ങളുടെ "ക്രെഡിറ്റ്‌" മറ്റുള്ളവര്‍ക്കു കൊടുക്കുന്ന മണ്ടത്തരം അവസാനിപ്പിക്കുക. ആവേശത്തോടെ പ്രഖ്യാപിക്കുക - “ഞങ്ങള്‍ തന്നെയാണ്‌ - ആരുണ്ടിവിടെ ചോദിക്കാന്‍?” എന്ന്‌. എന്നിട്ട്‌ വേണമെങ്കില്‍, കാലം നല്‍കാന്‍ പോകുന്ന മറുപടികള്‍ക്കായി കാതോര്‍ക്കുകയുമാവാം.

50 comments:

Unknown said...

ചങ്ങനാശ്ശേരിയില്‍ പോലീസുകാരനെ തല്ലിക്കൊന്നവരെ സംരക്ഷിക്കുവാനായി പഠിച്ച പണി പതിനെട്ടും പയറ്റിക്കൊണ്ടിരിക്കുന്ന വിജയന്റെയും വിജയന്റെയും ചില മൊഴികള്‍ക്ക്‌ ചില മറുമൊഴികള്‍.

Unknown said...

മനുഷ്യനെ കൊല്ലുന്നത് തന്നെ അന്യായം... അതില്‍ ആര്‍ക്കും ഒരു ന്യായവും പറയാന്‍ കഴിയില്ല. അതിനു കൊടിയുടെ നിറമൊന്നും ഒരു മാനണ്ഡം ആവില്ല. ആവരുത്. പിന്നെ, ഇതു ഭാരതവും കേരളവും ഒക്കെ അല്ലെ? ഇവിടെ ഇതും ഇതിലപ്പുറവും നടക്കും.

പ്രബുദ്ധ ജനത എവിടെ? എന്നിട്ട് തെളിവുകള്‍ എന്താണെന്ന് ആരേലും പറഞ്ഞോ? അതോ സാക്ഷികള്‍ ഉണ്ടോ?

G.MANU said...

thalakal ini urulaathirikkatte

Anonymous said...

തെറ്റ് ആര് ചെയ്താലൌം ശിക്ക്ഷിക്കപെടണം. അത് dyfi ആയാലും ABVP ആയാലും.

പക്ഷെ താങ്കളുടെ ലേഖനം വായിച്ചപ്പോള്‍ മനസ്സിലാ‍യത്, സംഘ്പരിവാര്‍ തുടങ്ങീയ വര്‍ഗ്ഗീയ കക്ഷികള്‍ കുഞ്ഞടുകള്‍ ആണ് എന്നാണ്.

ഇതേ സംഘ്പരീവാര്‍ vhp bajrangdal തെന്നെയല്ലെ ഗുജ്രാത്തില്‍ പാവങ്ങളെ ചുട്ട് കൊന്നത്.

താങ്കള്‍ ഈ ലോകത്ത് ഒന്നും അല്ലെ ജീവിക്കുന്നത്, പത്രം വായിക്കാറില്ലെ?? എന്നിട്ടും ഈ നികൃഷ്ട ജീവികളെ പിന്തുണക്കാന്‍ നാണമില്ലെ നിങ്ങള്‍ക്ക്???

ഗര്‍ഭിണിയായ അമ്മയുടേ വയറ്റില്‍ നിന്ന് ശൂലം കൊണ്ട് കുത്തി ഈ നികൃഷ്ടര്‍ കുഞിനെ പുറത്തെടുത്തു. ദുഷ്ടന്മാര്‍.
മനുഷ്യരെ കൂട്ടത്തോടെ കുഴിയിലേക്ക് തള്ളിയിട്ട്, പേടിച്ച് പരസ്പരം കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍. അവരുടേ മേല്‍ പെട്രോള്‍-ഡീസല്‍ ഒഴിച്ച് പച്ചക്ക് കത്തിച്ചു. ഇതൊക്കെ ഇവര്‍ തെന്നെയാണ് പറയുന്നത്. തെഹല്‍ക്ക.കോം ഒന്ന് സന്ദര്‍ശിച്ചു വാ..

ആയിരക്കണക്കിന് ആളുകളെ ചുട്ടു കൊന്ന കാപാലികരായ RSS BJP ABVP BAJRAMGDAL SIVSENA ടീമിന് വേണ്ടീ വക്കാലത്ത് പറയുന്ന തന്നെപോലുള്ളവര്‍ ബ്ലോഗ് സമൂഹത്തിന് തെന്നെ അപമാനമാണ്.

ഇനിയെങ്കിലും ഇതൊന്ന് നിര്‍ത്തിക്കൂടെ.

N.J Joju said...

വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ടീയബോധമുണ്ടാകണമെങ്കില്‍ കുട്ടിരാഷ്ടീയപ്രസ്ഥാനങ്ങളില്‍ പങ്കെടുക്കണമെന്ന തിരുമണ്ടന്‍ വാദത്തിന്റെ മറ്റൊരു പരിണിതഫലം.
കക്ഷിരാഷ്ടീയക്കാര്‍ തങ്ങളുടെ അടുത്തതലമുറയെ വാര്‍ത്തെടുക്കുന്നതിന്റെ നേര്‍ക്കാഴ്ച. ശിക്ഷിക്കപ്പെടുന്നവരും രക്ഷിക്കപ്പെടുന്നവരും അവര്‍ ഏത് കക്ഷികളെങ്കിലുമായിക്കോള്ളട്ടെ, അവര്‍ നാളെ ഉത്തരവാദിത്വപ്പെട്ട ഏതെങ്കിലും നേതൃസ്ഥാനത്തെത്തിപ്പെട്ടാല്‍ കേരളത്തിന്റെ ഗതിയെന്താവും.

NSS നിന്നും രണ്ടുകിലോമീറ്ററില്‍ കൂടുതലല്ലാത്ത SB കോളേജിലേയ്ക്ക് ശ്രദ്ധക്ഷണിക്കുന്നു. അവിടെ SFI ഇല്ല, AVBP ഇല്ല, KSU ഇല്ല. വര്‍ഷാവര്‍ഷം അവിടെ ഇലക്ഷന്‍ നടക്കുന്നു, സമാധാനപരമായി. കക്ഷിരാഷ്ടീയക്കാരെയും അവരുടെ ചട്ടുകങ്ങളെയും പടിയ്ക്ക് പുറത്തുനിര്‍ത്തിയതിന്റെ ഗുണം.

Anonymous said...

“സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതു വഴി അവരുടെ വളര്‍ച്ച തടയാമെന്നു കരുതിയാണോ? ആണെങ്കില്‍, അത്‌ ശുദ്ധ മണ്ടത്തരമാണെന്ന്‌ പറഞ്ഞു കൊള്ളട്ടെ.“

ഇനി എന്ത് അപകീര്‍ത്തി ആടോ പെടുത്തേണ്ടത്??

ഈ ലിങ്കില്‍ പോയി അവരുടേ കീര്‍ത്തി വായിക്കൂ.

മനുഷ്യരെ ചുട്ടു കൊന്നിട്ടുള്ള വളര്‍ച്ചയാണോടോ ഒരു പ്രസ്ത്ഥാനത്തിന്റെ വളര്‍ച്ച???

ഈ ലിങ്കില്‍ പോയാല്‍ ഹിഡന്‍ ക്യാം വീഡിയോകള്‍ കാണാം.

മനുഷ്യരെ ചുട്ടുകൊല്ലുന്നവരെ, ചെറിയ കുട്ടികളെ പോലും ഒരു മതവിഭാഗത്തിന്റെ ആളുകളായി എന്ന കാരണം ബലാത്സംഘം ചെയ്ത് കൊന്നവരെ, അമ്മമാരെ പോലും പീഡിപ്പിച്ച് കൊന്നവരെ സപ്പോര്‍ട്ട് ചെയ്യുന്ന നിങള്‍ ഒരു മലയാളി ആണല്ലോ എന്നോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു.

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

നന്ദു said...

നകുല്‍ ജീ,
പോസ്റ്റ് നന്നായി. പക്ഷെ പൊന്നമ്പലവും “രാജന്‍” എന്ന വ്യക്തി ആദ്യം പറഞ്ഞ കമന്റിലെ ആദ്യ രണ്ടു വരികളോടും ഞാന്‍ യോജിക്കുന്നു.

കലാലയരാഷ്ട്രീയം നിരോധിക്കണമെന്നു പറയുന്നത് ഇതുപോലുള്ള സംഭവങ്ങള്‍ ഒഴിവാക്കപ്പെടാനാണ്.
വിദ്യാര്‍ത്ഥികള്‍ പഠിക്കട്ടെ. അതു കഴിഞ്ഞ് തൊഴിലില്ലാതെ വരുമ്പോള്‍ അവര്‍ ഏതെങ്കിലും പാര്‍ട്ടിയുടെ
കൊടി പിടിക്കാന്‍ നടന്നോട്ടേ. (സ്വന്തം മക്കളോട് നാം പറയാറില്ലേ ? നിങ്ങള്‍ ഇപ്പോള്‍ പഠിക്കേണ്ട സമയമാണ് മറ്റൊന്നും ശ്രദ്ധിക്കേണ്ട എന്ന് ?) പക്ഷെ പണ്ടത്തെപ്പോലെ അവര്‍ക്കും ഇപ്പോള്‍ കൊടി പിടിക്കാനും പുറകേ നടക്കാനുമൊന്നും സമയമില്ല. ഒരു വിധം നന്നായി പഠിച്ചിറങ്ങിയാല്‍ മാന്യമായ ജോലി കിട്ടുന്ന കാലം വരുന്നു. കുട്ടി സഖാക്കള്‍ക്ക് ക്ഷാമം വരും എന്നര്‍ത്ഥം!.

ചങ്ങനാശ്ശേരി സംഭവത്തെ സംബന്ധിച്ചിടത്തോളം, മാനുഷികമായി ചിന്തിക്കുമ്പോള്‍ അവിടെ ആരു ചെയ്തു എന്നതിനല്ല എന്തു ചെയ്തു എന്നതിനാണ് പ്രസക്തി കൂടുതല്‍. ഒരു മനുഷ്യനെ കൊന്നു, തല്ലിയിട്ടായാലും, ആഘാതം കൊണ്ടായാലും അദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടമുണ്ടായി. പരസ്പരം ചെളിവാരിയെറിഞ്ഞും കുറ്റപ്പെടുത്തിയും രാഷ്ട്രീയക്കാര്‍ക്ക് രക്ഷപ്പെടാം. അടുത്ത ഇലക്ഷനില്‍ മൂന്നു കൂട്ടര്‍ക്കും ആ പോലീസുദ്യോഗസ്ഥന്റെ വിധവയും മകളുമൊക്കെ വാവിട്ട് കരയുന്ന ബഹുവര്‍ ണ്ണ പോസ്റ്റര്‍ നിരത്തി വോട്ടു യാചിക്കാം. പക്ഷെ ആ കുടുംബത്തിന്റെ നഷ്ടം നഷ്ടം തന്നെയല്ലെ?. അക്രമം അടിച്ചമര്‍ത്തുകയാണ് പോലീസിന്റെ ജോലി, അവധിയെടുത്തു വീട്ടിലിരുന്നപ്പോഴല്ല കൃത്യ നിര്‍വ്വഹണത്തിനിടെയാണ് അദ്ദേഹം മരിക്കുന്നതു.

ഭരണ പക്ഷത്തിന്റെ മേല്‍ ചെളി പുരളാന്‍ ഒരിക്കലും അവരാഗ്രഹിക്കില്ല (ഏതു പക്ഷം ഭരണത്തില്‍ വന്നാലും ). അപ്പോള്‍ പിന്നെ മറ്റു മാര്‍ഗ്ഗമെന്നത് സംഘര്‍ഷത്തില്‍ എതിരാളിയുടെ മേല്‍ അത് ആരോപിക്കുക മാത്രമെ വഴിയുള്ളൂ. ഇതു യുദ്ധപ്പറമ്പിലെ “നീതി” യാണ്. ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സ്വാഭാവികമായും ഇത്തരം കേസുകളില്‍ ബി.ജെ.പി / ആര്‍ എസ്. എസ്. കാര്‍ അകപ്പെട്ടാല്‍ പോലീസിനോട് കണ്ണും കെട്ടി ചാര്‍ത്താനെ ആഭ്യന്തരമന്ത്രിയ്ക് പറയാനാവൂ. അപ്പോള്‍ പിന്നെ മരിച്ചത് പോലീസുകാരനാവുമ്പോ സഹജീവികളുടെ ക്ഷോഭം പറയാനുണ്ടാവുമോ, കേവലം മനുഷ്യ സഹജം. ആ സ്ഥിതിയില്‍ മരിച്ച ആളുടെ യൂണിയനൊന്നും നോക്കില്ല. സഹ ഉദ്യോഗസ്ഥനെ തട്ടിയവനെ നന്നായി പെരുമാറാനെ നോക്കൂ. (വെറുതെ പോകുന്നവനെ തല്ലിയും, ഉരുട്ടിയും കൊല്ലുന്ന പോലിസ്സ് ഇങ്ങനെയൊരു കാര്യം വീണുകിട്ടിയാല്‍ വെറുതെയിരിക്കുമെന്നു തോന്നുന്നുണ്ടൊ നകുല്‍ജീ?).
എന്തായാലും “അവയവ പരിശോധനാ“ ഫലവും മറ്റുമൊക്കെ വരട്ടെ അപ്പോഴറിയാമല്ലോ യഥാര്‍ത്ഥ സംഭവം. കൂടാതെ സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ (പോലീസിന്റെതുള്‍പ്പെടെയുള്ളവ) വിദഗ്ദ്ധര്‍ പരിശോധിക്കട്ടെ. സത്യമാണ് വെളിച്ചത്ത് വരേണ്ടതെങ്കില്‍ സത്യസന്ധവും നീതിയുക്തവുമായ ഒരന്വേഷണം വേണ്ടിവരും. ആഭ്യന്തരവകുപ്പും, പോലീസ് മേധാവികളും ഉള്‍പ്പെട്ട സംഘം അന്വേഷിച്ചാല്‍ സത്യം പുറത്ത് വരണമെന്നില്ല!. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ അതാരുതന്നെയായാലും .

രാജന്‍ ജീ :) ഒരു പൊടിക്കടങ്ങ് ചേട്ടാ.. ഇങ്ങനെ ക്ഷോഭിച്ചാലൊ?. ആ‍ര്‍ . എസ്സ് . എസ്സും സംഘ പരിവാറും ഒക്കെ അത്രയ്ക്ക് ചീത്ത സാധനങ്ങളൊന്നുമല്ല ഭാരതത്തില്‍ !. ഒരുമാതിരി “മാര്‍ക്സിസ്റ്റ് കാര്‍“ പറയുന്നപോലെ ചേട്ടായി പറയല്ലെ. മഹാഭൂരിപക്ഷമുണ്ടായിട്ടും നാവനക്കാന്‍ കഴിയാത്ത “ അടിമകളായ “ ഹിന്ദുക്കള്‍ക്ക് ഏതെങ്കിലും ഒരു സംഘടയൊക്കെ വേണ്ടേ ചേട്ടാ?. പിന്നെ ടെഹല്‍ക്ക - അവരുടെ ഓപ്പറേഷനുകളെക്കുറിച്ചൊക്കെ എല്ലാര്‍ക്കും അറിയാം അതിന്റെ “കേമത്തര“ മൊന്നും ചേട്ടനറിയില്ലേ?.

Unknown said...

"ആ‍ര്‍ . എസ്സ് . എസ്സും സംഘ പരിവാറും ഒക്കെ അത്രയ്ക്ക് ചീത്ത സാധനങ്ങളൊന്നുമല്ല ഭാരതത്തില്‍ !. ഒരുമാതിരി “മാര്‍ക്സിസ്റ്റ് കാര്‍“ പറയുന്നപോലെ ചേട്ടായി പറയല്ലെ. മഹാഭൂരിപക്ഷമുണ്ടായിട്ടും നാവനക്കാന്‍ കഴിയാത്ത “ അടിമകളായ “ ഹിന്ദുക്കള്‍ക്ക് ഏതെങ്കിലും ഒരു സംഘടയൊക്കെ വേണ്ടേ ചേട്ടാ?."

മി. നന്ദു.

ഭാരതത്തില്‍ ഹിന്ദുക്കള്‍ അടിമകള്‍ ആണോ. അതു കൊണ്ടാവും താങ്കള്‍ ഇന്‍ഡ്യ വിട്ട് മുസ്ലിം രാജ്യമായ സൌദിയിലേക്ക് വന്നത്. മനുഷ്യരെ തീ കൊളുത്തി കൊന്നത് ഞാനാണെന്ന് സ്പൈ കാമറയിലൂടേ ബജ്രംഗി പറയുന്നു. ഇവിടെ തെഹല്‍ക്ക തെളിവുകള്‍ നിരത്തുന്നില്ലെ?.

മുസ്ലിം രാജ്യത്തെ ഔദാര്യം കൊണ്ട് ചോറ് തിന്ന്, താങ്കള്‍ ഇങ്ങനെ പറയരുതായിരുന്നു.

നാവടക്കാന്‍ കഴിയാതെ അടിമകളായ ഹിന്ദുക്കള്‍ ചെയ്ത ഗുജ്‌റാത്ത് കലാപം അപ്പോള്‍ താങ്കള്‍ ന്യായീകരിക്കുന്നു അല്ലെ. അന്ന് ഗുജ്രാത്തില്‍ എന്തൊക്കെ നടന്നെന്ന് താങ്കള്‍ക്കറിയുമോ? അന്നെത്തെ പത്രങ്ങള്‍ ഒക്കെ ഒന്നു വായിച്ചു നോക്കൂ.

താങ്കള്‍ തെഹല്‍ക സൈറ്റ് സന്ദര്‍ശിച്ചുട്ടുണ്ടോ? കുറ്റം ചെയ്തവര്‍ തന്നെ ക്യാമറയിലൂടെ സമ്മതിക്കുന്നു അവര്‍ തന്നെയാണ് അത് ചെയ്തതെന്ന്. റിപ്പോര്‍ട്ടര്‍ ആശിഷ് ഒരു R.S.S അനുഭാവിയായി രഹസ്യമായി പകര്‍ത്തിയ സ്പൈ കാം ഒന്നു നോക്കൂ..

മുസ്ലിം രാജ്യത്തിരുന്ന് ഇന്ദ്യയിലെ പാവപെട്ട് മുസ്ലിംകളെ കൊല്ലുന്നതിനെ ന്യായീകരിക്കുന്നവര്‍ ഈ റിയാദില്‍ തന്നെയുണ്ടല്ലെ??
ശരി...

സഖാവ് said...

കാണാപ്പുറം ചേട്ടാ

ചില വശങ്ങള്‍ കാണാതെ തന്നെയാണ് ചേട്ടന്‍ എഴുതിയത് എന്നു വ്യക്തം. ഒരു കൈ അടിച്ചാല്‍ സ്വരം വരില്ല.

പിന്നെ വളരുന്ന പരിവാരം. ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ ചില കാര്യങ്ങളീല്‍ പ്രതിക്ഷ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ജനജാഗരണ്‍ മഞ്ച് പോലുള്ള കാര്യങ്ങളില്‍..ഇപ്പോള്‍ അതൊക്കെ എവിടെ.

ഈ സി.പി.യെം എന്നു പറയുന്നത് ആകെ രണ്ടോ മൂന്നോ സ്ഥലത്ത് മാത്രം ഉള്ളൂ. ചേട്ടന്ന് ജയക്രഷ്ണന്‍ മാഷ്ടെ കാര്യം പറയുംബോള്‍ ഈ അടുത്ത് മധ്യപ്രദേശില്‍ കൊല്ലപ്പെട്ട അധ്യാപകനോ?

ആരും ചത്തലും ജീവിച്ചാലും കാക്കക്കു തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്

Unknown said...

മോനേ രാജന്‍...

കേരളത്തില്‍, നമ്മുടെ കണ്മുന്നില്‍ നടക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാ‍ട്ടി ചോദ്യങ്ങളെറിയുമ്പോള്‍ ഇങ്ങനെ പേടിച്ചോടാതിരിക്കൂ. ഗുജറാത്തില്‍ അഭയം കിട്ടുമായിരുന്ന കാലം കഴിഞ്ഞു. കോണ്‍ഗ്രസുകാരോട്‌ ഇടതുപക്ഷം എന്തു ചോദിച്ചാലും അവര്‍ ബംഗാളിലേക്കോടുന്നതുപോലെയുണ്ടിത്‌.

എന്നാണ് ഈ ഗുജറാത്തൊക്കെ ഉണ്ടായത്‌? എന്നാണ് ഈ മോഡി ഉണ്ടായത്‌? ഒന്നു പോണം മിസ്റ്റര്‍! എന്തു പോക്രിത്തരവും കാണിച്ചിട്ട്‌ ഗുജറാത്തെന്ന ഉമ്മാക്കി കാണിച്ചു വിരട്ടി ന്യായീകരിക്കാമെന്നു കരുതല്ലേ. ആ കാലം മാറിപ്പോയി. നിങ്ങള്‍ പോയി പിണറായി വിജയന്റെ തലമണ്ടയ്ക്ക്‌ പട്ടികക്കഷണം കൊണ്ട്‌ അടിച്ചു വീഴിച്ചിട്ട്‌ ‘ഇത്‌ ഇന്നലെ നന്ദിഗ്രാമില്‍ സി.പി.എം. ഗുണ്ടകള്‍ ബോംബു നിര്‍മ്മാണത്തിനിടയില്‍ അവ പൊട്ടി മരിച്ചതിന്റെ സ്മരണയ്ക്കാ‘ണെന്നു പറഞ്ഞു നോക്ക്‌. അപ്പോള്‍ കാണാം കളി.

ഹിന്ദുത്വം സമം മോഡി എന്നും, മോഡി സമം കലാപം എന്നും പറഞ്ഞ്‌ അങ്ങനെ ഹിന്ദുത്വം സമം കലാപം എന്നൊരു സമവാക്യ നിര്‍മ്മിതിക്ക്‌ പലരും കാലങ്ങളായി പരിശ്രമിക്കുന്നുണ്ട്‌. വേണ്ടത്ര അറിവില്ലാത്ത ചിലരൊക്കെ അതില്‍ കുടുങ്ങുന്നുമുണ്ട്‌. ഈ മോഡിയൊക്കെ ജനിക്കുന്നതിനും ആയിരക്കണക്കിനു കൊല്ലങ്ങള്‍ക്കു മുമ്പേ ഇവിടെ ഹിന്ദുത്വമുണ്ട്‌. അദ്ദേഹവും നമ്മളെല്ലാവരുമൊക്കെ മരിച്ചു മണ്ണടിഞ്ഞ്‌ ആയിരം വര്‍ഷങ്ങള്‍ക്കു ശേഷവും അതിവിടെത്തന്നെ കാണുകയും ചെയ്യും. മോഡി എന്നൊരു വ്യക്തിയെ വച്ച്‌ ഹിന്ദുത്വത്തേയും സംഘപരിവാര്‍ സംഘടനകളേയും അവയുടെ പ്രവര്‍ത്തന പദ്ധതികളേയും അവയുടെ വ്യാപ്തിയെയുമൊക്കെ അളക്കാന്‍ ശ്രമിക്കുന്നവര്‍ എത്ര പോഴന്മാരാവണം!

നിങ്ങള്‍ക്കൊക്കെ ഗുജറാത്ത്‌ വലിയൊരു ആയുധമായിരിക്കും. അതു കൊണ്ട്‌ മാത്രം നിങ്ങളതു പൊക്കിപ്പിടിക്കുന്നു. ഗുജറാത്ത്‌ ഉണ്ടായിരുന്നില്ലെങ്കിലും നിങ്ങള്‍ ബാബറി മസ്ജിദിന്റെ പേരു പറഞ്ഞ്‌ ഇതേ മട്ടില്‍ ഭര്‍ത്സനം തുടരുമായിരുന്നു. അതും സംഭവിച്ചിരുന്നില്ലെങ്കില്‍ ഗാന്ധി വധം എന്നു പുലമ്പിയേനേ. ഇതൊന്നും സംഭവിച്ചിരുന്നില്ലെങ്കിലും..."എന്നാലും...അവര്‍ക്ക്‌ രഹസ്യ അജണ്ടയുണ്ട്‌" എന്നൊക്കെപ്പറഞ്ഞ്‌ എതിര്‍ത്തേനെ. അടിസ്ഥാനപരമായി നിങ്ങള്‍ സംഘത്തെ എതിര്‍ക്കുന്നു. കിട്ടുന്ന കാരണങ്ങളൊക്കെ അവര്‍ക്കെതിരെ പരമാവധി പ്രയോഗിക്കുന്നു.

ഇവിടെ ഒരു ഗുജറാത്തു കണ്ടിട്ടോ ബാബറി കണ്ടിട്ടോ ഒന്നുമല്ല സംഘം വ്യാപിച്ചത്‌. അത്തരം സംഭവങ്ങള്‍ കൊണ്ട്‌ കരിനിഴല്‍ വീഴ്ത്താന്‍ പരമാവധി ശ്രമങ്ങള്‍ നടക്കുന്നതിനിടയിലും സംഘത്തിന് മുമ്പോട്ടു തന്നെ പോകാന്‍ കഴിയുന്നതെന്ത്‌ എന്ന്‌ ആലോചിച്ചിട്ടുണ്ടോ? അതിനെവിടെ സമയം അല്ലേ? 1925-ല്‍ ആരംഭിച്ച സംഘം ഇത്രയും കാലം കൊണ്ട്‌ ഭാരതമാസകലം വ്യാപിച്ചെങ്കില്‍ അതിന്റെ കാരണമെന്ത്‌ എന്ന്‌ അന്വേഷിക്കു മാഷേ - ധൈര്യമുണ്ടെങ്കില്‍. ഞാന്‍ വെല്ലു വിളിക്കുകയാണ് - ഫാസിസം വര്‍ഗ്ഗീയത എന്നൊക്കെ പുലമ്പിക്കൊണ്ടിരിക്കുന്ന സമയത്ത്‌ എന്തുകൊണ്ടാണ് അവര്‍ക്കു ജനപിന്തുണയുണ്ടാകുന്നത്‌ എന്നു കണ്ടെത്ത്‌.

സംഘം കാരണം കലാപമുണ്ടാകുന്നത്രെ! പുച്ഛം തോന്നുന്നു! അപ്പോള്‍ 1925-നു മുമ്പു നടന്നിട്ടുള്ള പ്രശ്നങ്ങളൊക്കെ ആരു മൂലമുണ്ടായതാണോ എന്തോ? ഒന്നു പോണം മിസ്റ്റര്‍!

കോണ്‍ഗ്രസും തെഹല്‍ക്കയും ചേര്‍ന്ന്‌ ഇലക്ഷനു മുമ്പ്‌ അവതരിപ്പിക്കാന്‍ ശ്രമിച്ച്‌ ചീറ്റിപ്പോയ അത്ഭുത പടക്കം - ബി.ജെ.പി. വിമതരെ കൂട്ടു പിടിച്ച്‌ തയ്യാറാക്കിയ ചലച്ചിത്രവും പൊക്കിപ്പിടിച്ച്‌ ചിലരെങ്കിലും വരുമെന്ന്‌ അറിയാതെയല്ല ഇതും ഇങ്ങനെ പലതും എഴുതിയത്‌. [അവരൊക്കെ മോഡി വിരുദ്ധരാണ് എന്നത്‌ അറിയില്ലായിരുന്നു - അല്ലിയോ?]ഗുജറാത്തിന്റെ പേരു പറഞ്ഞ്‌ ഇവിടുത്തുകാരുടെ നേരേ മെക്കിട്ടു കേറല്ലേ മോനേ. ഗുജറാത്ത്‌ ഗുജറാത്താണ്. കേരളം കേരളവും.

തെഹല്‍ക്ക എന്തു കണ്ടു പിടിച്ചു എന്നാണു നിങ്ങള്‍ പറയുന്നത്‌? കഴിഞ്ഞ അഞ്ചു കൊല്ലമായി കേള്‍ക്കുന്നതല്ലാതെ പുതുതായി ഒന്നും അതില്‍ കണ്ടില്ല. ‘കരിഞ്ഞ ശവശരീരങ്ങള്‍ നിരന്നു കിടക്കുന്നത്‌ കണ്ട്‌ എനിക്കു സഹിച്ചില്ല. നിങ്ങള്‍ കണ്ടാല്‍ നിങ്ങളും സഹിക്കില്ല. ഞാന്‍ പകരം വീട്ടാനുറച്ചു. പരമാവധി ആളുകളെ കൊന്നു. വേണ്ടി വന്നാല്‍ ഇനിയും കൊല്ലും’ എന്നമട്ടിലൊക്കെ ഒരുവന്‍ പറഞ്ഞതു വായിച്ചു വീണ്ടും നടുങ്ങിയതു മാത്രം മിച്ചം. കലാപകാലത്തെ അവിടുത്തെ കലുഷിതമായ മനസ്സുകളുടെ അവസ്ഥ ഒരിക്കല്‍ക്കൂടി നമ്മെയൊക്കെ ഓര്‍മ്മിപ്പിച്ചു എന്നല്ലാതെ എന്താണിവിടെ പ്രയോജനം? കലാപകാലം വ്വീണ്ടും വീണ്ടും അയവിറക്കി സംസാരിച്ച്‌ ആസ്വദിക്കാന്‍ നിങ്ങള്‍ക്കൊക്കെ എന്തൊരുത്സാഹം? അറപ്പു തോന്നുന്നു.

ഉത്തരേന്ത്യന്‍ ജനമനസ്സുകളില്‍ സമുദായസ്പര്‍ദ്ധ ശക്തമായുണ്ട്‌. അധിനിവേശങ്ങളും വിഭജനങ്ങളും അവ സ്രുഷ്ടിച്ച ചോരയും കണ്ണീരുമൊക്കെ തലമുറകളായി കൈമാറി വരുന്ന ജനതയാണവിടത്തേത്‌. പല വിഷയങ്ങളിലും അവര്‍ അതിവൈകാരികതയോടെ പ്രതികരിക്കുകയും ചെയ്യും. അതൊക്കെ സംഘത്തിന്റെ തലയില്‍ കെട്ടിവയ്ക്കാമെന്ന വ്യാമോഹം നടപ്പില്ല മോനേ രാജന്‍ ദിനേശാ.

ഗുജറാത്തില്‍ കൊല്ലപ്പെട്ടവരില്‍ 75% മുസ്ലീ‍ങ്ങളാണ്. അവരെ കൊല ചെയ്തത്‌ അവിടുത്തെ ഹിന്ദുക്കളാണ്. അവരുടെ കൂട്ടത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവര്‍ ഉണ്ടാകും. ഉത്തരേന്ത്യയില്‍ ഹിന്ദുക്കളുടെ ഒരു കൂട്ടത്തെ എടുത്താല്‍ അതില്‍ കുറേപ്പേര്‍ സംഘപശ്ചാത്തലമുള്ളവര്‍ ആയിരിക്കും. ‍തലയ്ക്ക്‌ വെളിവു നഷ്ടപ്പെടാത്ത ആര്‍ക്കും അതില്‍ അത്ഭുതമുണ്ടാകുമെന്നു തോന്നുന്നില്ല. കേരളത്തിലാണെങ്കില്‍, നാലാള്‍ കൂടുന്നൊരു സംഭവമെടുത്താല്‍ അതിലൊരാളെങ്കിലും ഇടതുപക്ഷക്കാരനായിരിക്കും. മാറാടു കൂട്ടക്കൊലയിലെ പ്രതികളില്‍ 18 പേര്‍ അറിയപ്പെടുന്ന മാര്‍ക്സിസ്റ്റുകാരാണെന്നു പറയപ്പെടുന്നു. അത്‌ ഒരു പാര്‍ട്ടി പരിപാടിയായിരുന്നുവെന്ന്‌ ഞാനങ്ങ്‌ വാദിക്കട്ടോ രാജാ? എന്തേയ്?


സംഘം എന്നതിന്റെ ലക്ഷ്യം ആരെയെങ്കിലും തല്ലലോ കൊല്ലലോ അല്ല. അങ്ങനെയായിരുന്നെങ്കില്‍ അത്‌പണ്ടേക്കു പണ്ടേ തകര്‍ന്നടിഞ്ഞേനെ. പിന്നെ, ഒരു വലിയ ജനസമൂഹം മൊത്തം അതിവൈകാരികതയോടെ പ്രതികരിക്കുന്ന സന്ദര്‍ഭങ്ങളില്‍ സംഘപ്രവര്‍ത്തകര്‍ ഒരാള്‍ പോലുമില്ലാതെ ഒന്നടങ്കം സംയമനം പാലിച്ചു നിര്‍ത്തിക്കാന്‍ മാത്രമുള്ള അത്ഭുതതന്ത്രമൊന്നും സംഘത്തിന്റെ കയ്യിലില്ല എന്നു തന്നെയാണു മനസ്സിലാക്കേണ്ടത്‌. അത്തരമൊരു തന്ത്രമറിയാവുന്ന പ്രസ്ഥാനം ലോകത്തെവിടെയെങ്കിലുമുണ്ടോ എന്നും സംശയിക്കാവുന്നതാണ്.

"ദാ കലാപം ന്യായീകരിക്കുന്നു" എന്ന ശുദ്ധമണ്ടത്തരം വിളമ്പരുത്‌. നമുക്കതിനെ ന്യായീകരിക്കേണ്ട ഒരു കാര്യവുമില്ല. എന്നാല്‍, അവിടെയുള്ള ധാരാളം പേര്‍ക്കിടയില്‍ അത്‌ എന്തുകൊണ്ടു ന്യായീകരിക്കപ്പെട്ടു എന്നതു നാം കാണാതെ പോകുകയുമരുത്‌. ഇനിയും കലാപങ്ങളുണ്ടാകുന്നതു തടയണമെങ്കില്‍, വാസ്തവത്തില്‍ ആ അറിവുകളൊക്കെയാണു നമുക്കു വേണ്ടത്‌. അല്ലാതെ മോഡിയുടെ രക്തമല്ല. മോഡിയും സകല സംഘപരിവാര്‍ പ്രവര്‍ത്തകരും അനുഭാവികളുമൊക്കെ മരിച്ചു മണ്ണടിഞ്ഞാല്‍ കലാപങ്ങള്‍ അവസാനിക്കുമെന്നാരെങ്കിലും കരുതുന്നുവെങ്കില്‍ അതു തെറ്റാണ്. കലാപങ്ങള്‍ക്കിടയാക്കുന്ന മനോവികാരങ്ങളുടെ അടിവേരുകള്‍ ചികഞ്ഞു പരിഹാരംകാണാന്‍ നിങ്ങളേപ്പോലുള്ളവര്‍ക്കു താല്പര്യമുണ്ടെന്നു കരുതുക വയ്യല്ലോ രാജാ.

കലാപത്തില്‍ പങ്കെടുത്തവരൊക്കെ ശിക്ഷിക്കപ്പെടേണ്ടേ എന്നു ചോദിച്ചാല്‍ - വേണം. അതിനൊപ്പം വ്യാപകമായ ചര്‍ച്ചകളും നടക്കണം. മോഡിയെ എങ്ങനെ കുറ്റപ്പെടുത്താം എന്നു മാ‍ത്രം നോക്കിയാല്‍ പോര. ഗോധ്ര സംഭവം അതിനു ശേഷം അത്രയും വലിയ തിരിച്ചടികള്‍ക്കിടയാക്കാനും അവ ചിലര്‍ക്കിടയിലെങ്കിലും ന്യായീകരിക്കപ്പെടാനും എന്തു കൊണ്ട്‌ ഇടയായി എന്നതു ചര്‍ച്ച ചെയ്യപ്പെടണം. വിടവുകള്‍ കുറയ്ക്കാന്‍ നമുക്കെന്തു ചെയ്യാന്‍ കഴിയുമെന്നു പരിശോധിക്കണം. എന്തേ- തയ്യാറുണ്ടോ രാജാ? അതോ മോഡിയെ കുറ്റപ്പെടുത്താനുള്ള അവസരം എപ്പോള്‍ അവസാനിക്കുന്നോ അപ്പോള്‍ ചര്‍ച്ചകളും അവസാനിപ്പിക്കണമെന്നാണോ?

മോഡിയുടെ വികസനനേട്ടങ്ങളുടെ മാറ്റുരയ്ക്കപ്പെടുമായിരുന്ന - അവ വെറും അവകാശവാദങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ അവ തകര്‍ത്തെറിയപ്പെടുമായിരുന്ന ഒരു തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയപ്പോള്‍ - ഇവിടുത്തെ മതേതരവാദികള്‍ കൊണ്ടു വന്ന് അവതരിപ്പിച്ച തെരഞ്ഞെടുപ്പു വിഷയം ഒന്നാന്തരം രാജാ. താങ്കള്‍ക്കടക്കം കണ്‍ഗ്രാജുലേഷന്‍സ്‌! ഇങ്ങനെയൊക്കെയായിരിക്കും നിങ്ങള്‍ സാമുദായികസ്പര്‍ദ്ധ അവസാനിപ്പിക്കാന്‍ പോകുന്നത്‌ അല്ലേ? കലാപസ്മരണകള്‍ ഉയര്‍ത്തി വിട്ടിട്ടായിരിക്കണം നിങ്ങള്‍ മുറിവുകളുണക്കാന്‍ പോകുന്നത്‌ - അല്ലേ? ഭേഷ്‌!

പിന്നെ, "ആ നിക്രുഷ്ടജീവികളെ പിന്തുണയ്ക്കാന്‍ നാണമില്ലേ?" എന്ന താങ്കളുടെ ചോദ്യത്തിന് "ഏതു നിക്രുഷ്ടജീവികള്‍?" എന്ന മറുചോദ്യമാണുത്തരം. ഓരോരുത്തര്‍ക്കും ആരാണ് നിക്രുഷ്ടജീവികളായി അനുഭവപ്പെടുന്നത്‌ എന്നത്‌ അവരവര്‍ പറഞ്ഞാലെ അറിയാന്‍ കഴിയൂ. പിണറായി വിജയന്‍ അദ്ദേഹത്തിന്റെ നിലപാട്‌ വ്യക്തമാക്കിക്കഴിഞ്ഞു. താങ്കള്‍ ആരെയാണ് ഉദ്ദേശിച്ചത്‌? കലാപം നടത്തിയവരെ ആണെങ്കില്‍ ഞാനവരെ പിന്തുണച്ചിട്ടില്ല. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരെ മൊത്തത്തിലാണ് ഉദ്ദേശിച്ചതെങ്കില്‍‍, എനിക്കവരോട്‌ തികഞ്ഞ ബഹുമാനമാണ്. ഗുജറാത്ത്‌ കലാപത്തില്‍ ചില വി.എച്‌.പി. പ്രവര്‍ത്തകരും പങ്കെടുത്തിട്ടുണ്ടെങ്കില്‍, അതെന്നെ ദു:ഖിപ്പിക്കുന്നു എന്നല്ലാതെ, അതെന്റെ സംഘാനുഭാവത്തെ ബാധിക്കുന്നില്ല. എന്റെ അവരോടുള്ള നിലപാടുകള്‍ മറ്റു പലതിനെയും ആശ്രയിച്ചാണ് ഇരിക്കുന്നത്‌ എന്നതു തന്നെ കാരണം. കലാപകാരികളെ മാത്രമേ ഞാന്‍ എതിര്‍ക്കുന്നുള്ളൂ - സംഘത്തെ മൊത്തം അതിന്റെ പേരില്‍ ഭര്‍ത്സിക്കുന്നില്ല എന്നത്‌ എനിക്കൊരു അപമാനമോ കുറവോ ആണെങ്കില്‍, ഞാനതങ്ങു സഹിച്ചു - മിസ്റ്റര്‍ രാജന്‍!

കേരളത്തിലെ ഒരു സംഘസ്വയംസേവകനെ കാണുകയാണെങ്കില്‍, അതൊരു കൊച്ചു കുട്ടിയാണെങ്കില്‍ക്കൂടി, ഒരു പക്ഷേ ഞാന്‍ എണീറ്റു നിന്നെന്നു വരും. എനിക്കവരോടു ബഹുമാനമാണെന്നു ഞാന്‍ ആവര്‍ത്തിക്കുന്നു രാജന്‍! അതെനിക്കു തരിമ്പും നാണക്കേടുണ്ടാക്കുന്നില്ലെന്നു മാത്രമല്ല - വളരെ അഭിമാനം തരികയും ചെയ്യുന്നു.
അതൊക്കെ എന്റെ വ്യക്തിപരമായ കാര്യം. താങ്കള്‍ക്കതു സഹിക്കുന്നില്ലെങ്കില്‍, ചുമ്മാ കണ്ണടച്ചേക്കുക. സംഘം എന്നാല്‍ കലാപമാണ് - ചില സമുദായങ്ങളെ ഉപദ്രവിക്കലാണ് എന്നൊക്കെയുള്ള മൂഢവിശ്വാസങ്ങളും പേറി ശിഷ്ടകാലവും കഴിച്ചുകൂട്ടുക. ഞാനെഴുതുന്നവയ്ക്കു നേരെയും അവഗണന എറിയാവുന്നതാണ്.

പിന്നെ, രാഷ്ട്രീയത്തേക്കുറിച്ചു പറഞ്ഞാല്‍ - ഞാനെന്തു കൊണ്ട്‌ ബി.ജെ.പി. അനുഭാവിയായി എന്ന കഥയുടെ കെട്ടഴിപ്പിക്കാതിരിക്കുന്നതാവും രാജാ താങ്കള്‍ക്കു നല്ലത്‌. പടിപടിയായി സംഭവിച്ച ആ മാറ്റം വിശദീകരിക്കണമെങ്കില്‍,"സ്മരണകളിരമ്പുന്ന" പലതും എനിക്ക്‌ അനുബന്ധമായി പറയേണ്ടി വരും എന്നതുകൊണ്ട്‌.


നിങ്ങളൊക്കെ എന്തെല്ലാം മുരട്ടുന്യായം പറഞ്ഞ്‌ വിഷയം മാറ്റാന്‍ ശ്രമിച്ചാലും ശരി - ചങ്ങനാശ്ശേരിയില്‍ ഇപ്പോള്‍ നടക്കുന്നത്‌ ശുദ്ധ പോക്രിത്തരമാണ്. അതിനൊക്കെ ഗുജറാത്തിന്റെ പേരില്‍ ന്യായീകരണം ചമയ്ക്കാന്‍ വരുന്നവരേ - നിങ്ങളെ കാത്തിരിക്കുന്നത്‌ കഷ്ടകാലമാണ്. കഷ്ടകാലം. വിടില്ല രാജാ. പട്ടാപ്പകല്‍ കൊലപാതകം നടത്തിയിട്ട്‌ അത്‌ മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുന്നത്‌ നിങ്ങള്‍ക്കു കണ്ടു നില്‍ക്കാമെങ്കില്‍ നിന്നോളൂ. നിങ്ങള്‍ ഗുജറാത്തില്‍ പിടിക്കുക. ഞങ്ങള്‍ ചിലര്‍ ചങ്ങനാശ്ശേരിയിലും പിടിക്കും. നിങ്ങള്‍ക്കു ഗുജറാത്തില്‍ പിടിക്കുകയും വേണം - എന്നാല്‍ കേരളത്തിലെ പോക്രിത്തരങ്ങളേക്കുറിച്ചു മറ്റാരും പറയുകയുമരുത്‌ എന്നാണെങ്കില്‍ - നടപ്പില്ല - നടപ്പില്ല- നടപ്പില്ല!. ചോദ്യം ചെയ്യപ്പെടും എന്ന ഒരു അവസ്ഥയില്‍ ജീവിച്ചു ശീലമില്ലെങ്കില്‍, ആദ്യം അതിനൊരു മാനസികപരിശീലനം സാദ്ധ്യമാക്കിയിട്ടു വരൂ.

ഞാന്‍ ബ്ലോഗു സമൂഹത്തിനു നാണക്കേടാണെന്നും ഇനിയെങ്കിലും നിര്‍ത്തിക്കൂടേ എന്നും ചോദിച്ചതിനു മറുപടി പിന്നാലെ തരാം രാജാ. പോകല്ലെ. അവിടെത്തന്നെ കാണണം. നമുക്കു കാണാം. കാണണം! കണ്ടേ തീരൂ.

Unknown said...

സഖാവേ,
സ്വദേശി ജാഗരണ്‍ മഞ്ചിന് ഇപ്പോളും ഒന്നും സംഭവിച്ചിട്ടില്ല. അവരിപ്പോഴും സജീവമാണ്. ഭരണത്തിലേറുമ്പോള്‍, പ്രത്യേകിച്ച്‌ കൂട്ടുകക്ഷി ഭര്‍ണമാവുമ്പോള്‍, പലയിടങ്ങളില്‍ നിന്നുള്ള പല താല്പര്യങ്ങള്‍ക്കും പരിഗണന കൊടുക്കേണ്ടി വരും. അതു നടത്തിക്കോണ്ടു പോവുക എന്നത്‌ പിടിപ്പതു പണി തന്നെ എന്നത്‌ ശ്രീ. മന്‍‌മോഹന്‍സിംഗിന്റെ അവസ്ഥ കണ്ടാല്‍ ഊഹിക്കാമല്ലോ. ബി.ജെ.പി.യ്ക്ക്‌ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുകയും അവര്‍ സ്വദേശി ജാഗരണ്‍ മഞ്ചിന്റേയും മറ്റും നിലപാടുകള്‍ക്കു കടക വിരുദ്ധമായ നിലപാടുകള്‍ തുടരെ എടുക്കുകയും ചെയ്യുകയാണെങ്കില്‍, പിന്നെ പെട്ടെന്നൊന്നും കരകയറാനാവാത്ത മട്ടില്‍ അവര്‍ക്കു തിരിച്ചടികളുണ്ടാവും എന്നു തന്നെയാണു ഞാന്‍ കരുതുന്നത്‌.

Anonymous said...

കാണാപ്പുറം,

നിങ്ങള്‍ BJP / RSS കാര്‍ ഇത്ര നല്ലവരാണെങ്കില്‍, നിങ്ങള്‍ക്കെന്തെ ഒരു MLA പോലും ഇല്ലാത്തത്? കേരളത്തിലെ ജനങ്ങള്‍ക്ക് നിങ്ങളില്‍ വിശ്വാസമില്ല. ശ്രീ.രാജഗോപാല്‍ പോലും തോറ്റു തുന്നം പാടിയില്ലെ? ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ പോലും ഇതാകുന്‍ സ്ഥിതി. കേരളത്തിലെ ജനങ്ങള്‍ക്ക് നിങ്ങളെ വേണ്ടാ എന്ന് എത്ര പ്രാവിശ്യം തെളിയിച്ചിരിക്കുന്നു.

എത്രയോ നല്ല ഹിന്ദുക്കള്‍ കേരളത്തില്‍ ഉണ്ട്. എനിക്ക് തന്നെ അറിയാം പെരുന്നാളിനും വിഷുവിനും ഇരു വീടുകളിലെയും സദ്യകളില്‍ പങ്കെടുക്കുന്നവര്‍. മുസ്ലീംകളെ തങ്ങളുടെ സഹോദരന്മാരായി കരുതുന്ന് ഹിന്ദുക്കള്‍. ഒരുമിച്ച് ബിസിനസ് ചെയ്യുന്നവര്‍, വളരെ ആത്മാര്‍ഥ സുഹൃത്തുക്കള്‍.

പക്ഷെ RSS - BJP - NDF - ISS ഈ വക സാധനങ്ങള്‍ ഒക്കെ വന്നതിന് ശേഷം പ്രശ്നങ്ങള്‍ തല പൊക്കുന്നു.

“ഗുജറാത്തിന്റെ പേരു പറഞ്ഞ്‌ ഇവിടുത്തുകാരുടെ നേരേ മെക്കിട്ടു കേറല്ലേ മോനേ. ഗുജറാത്ത്‌ ഗുജറാത്താണ്. കേരളം കേരളവും.“

അതേ കേരളം, കേരളം തെന്നെയാണ്. ഇവിടെ ഉള്ളവര്‍ക്ക് അല്പം ബുദ്ധി ഉണ്ട്. അതാണ് ഞങ്ങള്‍ കാലാ കാലങ്ങളായി നിങ്ങളെ തോല്പിച്ച് കൊണ്ടിരിക്കുന്നത്. പിന്നെയും നാണമില്ലാതെ ഇലക്ഷനു നില്‍ക്കും.

essay പോലെ വെറുതെ എഴുതാതെ എന്തെങ്കിലും കാര്യമുള്ളത് എഴുതൂ..

Anonymous said...

“ഗുജറാത്തില്‍ കൊല്ലപ്പെട്ടവരില്‍ 75% മുസ്ലീ‍ങ്ങളാണ്. അവരെ കൊല ചെയ്തത്‌ അവിടുത്തെ ഹിന്ദുക്കളാണ്. അവരുടെ കൂട്ടത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവര്‍ ഉണ്ടാകും.“സംഘപരിവാറുമായി ബന്ധമുള്ളവരാകും അല്ലെ??


ഭരത് ഭട്ടും, ബാബു ബജ്റംഗിയും, രമേഷ് ദേവും, ഹരേഷ് ഭട്ടും അരവിന്ദ് പണ്ഡ്യ യും ഒക്കെ ചെറിയ ബന്ധമുള്ളവര്‍ അല്ലേ??????????

Unknown said...

രാജാ...കലാപത്തേപ്പറ്റിയൊക്കെയുള്ള അസുഖകരമായ ഓര്‍മ്മകളുണര്‍ത്തിയതിന് താങ്കളോടെനിക്കൊരു കുഞ്ഞു പരാതിയുണ്ടായിരുന്നു മനസ്സില്‍. അതിപ്പോള്‍ മാറിക്കിട്ടി. മുകളിലത്തെ രണ്ടു കമന്റുകളിലും താങ്കളുടെ മുന്‍‌വിധികളും മറ്റും മാത്രമല്ല പല തമാശകളുമുണ്ട്‌. വിശദീകരിച്ചാല്‍ essay ആയിപ്പോയെങ്കിലോ എന്നു കരുതി നിര്‍ത്തുന്നു.

ഇടതുകോട്ടയെന്നും മറ്റും പറയപ്പെട്ടിരുന്ന തലശ്ശേരിയില്‍പ്പോലും ഇന്ന്‌ ഒരു നഗരസഭാവാര്‍ഡെങ്കിലും പിടിക്കാന്‍ ബി.ജെ.പി.ക്കു കഴിഞ്ഞെങ്കില്‍, അത്‌ ഇടതു പാര്‍ട്ടികള്‍ തന്നെ സമ്മാനിച്ചതാണ് എന്നു ഞാന്‍ പണ്ടൊരിക്കല്‍ പറഞ്ഞപ്പോള്‍ അന്നും ആരോ ഒരാള്‍ ചോദിച്ചു. അതിനെന്താ ഒരു MLA പോലും ഇല്ലല്ലോ എന്ന്‌. ഒരു MLAയ്ക്ക്‌ ഇത്ര വിലയാണെന്നറിഞ്ഞില്ല. വെറുതെയല്ല. മഞ്ചേശ്വരത്ത്‌ ജീവന്‍ പണയപ്പെടുത്തിയും വോട്ട്‌ മറിച്ചു കൊണ്ടിരുന്നത്‌. മുന്നണി രാഷ്ട്രീയത്തേക്കുറിച്ചും കേരളരാഷ്ട്രീയത്തേക്കുറിച്ചുമൊക്കെ വിശദമായി സംസാരിക്കാന്‍ ഇപ്പോള്‍ സമയമില്ലാത്തതില്‍ ഖേദിക്കുന്നു.

"ചങ്ങനാശ്ശേരിയില്‍ അന്വേഷണം വഴിമുട്ടി" എന്ന്‌ ദാ ഏറ്റവും പുതിയ വാര്‍ത്ത വന്നിരിക്കുന്നു. ഇലക്ഷനു ജയിച്ചോ രാജന്‍. ഇനിയും ജയിച്ചോളൂ. അതു തന്നെയല്ല ഞാനെന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്‌ എന്നുണ്ടോ? പോസ്റ്റിന്റെ അവസാന ഭാഗം വായിച്ചില്ലെന്നൂഹിക്കുന്നു. സി.പി.എം.നു സ്തുതിപാടലും സംഘത്തെ ചീത്തവിളിക്കലുമല്ലെങ്കില്‍ വായിക്കാന്‍ താല്പര്യപ്പെടാറില്ല - പലരും - പലതും.

വൈത്തോ:- ഇലക്ഷനു ജയിക്കാന്‍ ഭൂരിപക്ഷമുള്ളവര്‍ പറയുന്നതിനെ കണ്ണുമടച്ച്‌ ന്യായീകരിക്കുക - പേടിയോടെ അനുസരിക്കുക - അല്ലാത്തവരെ കണ്ണുമടച്ച്‌ എതിര്‍ക്കുക - ഇതൊക്കെ ഈ "ഭൂരിപക്ഷവര്‍ഗ്ഗീയത"യെന്നൊക്കെ പറയുന്നതിന്റെ നിര്‍വചനത്തില്‍ വരുമോ എന്തോ?

qw_er_ty

ദിലീപ് വിശ്വനാഥ് said...

മരിച്ചു പോയ ആ മനുഷ്യന് വേണ്ടി ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാതെ, ഇങ്ങനെ രാഷ്ട്രീയം പ്രസംഗിക്കാന്‍ നടക്കുന്നവരെ ആണ് ആദ്യം തല്ലേണ്ടത്.

Unknown said...

അതു തന്നെ വാല്‍മീകീ.
കൊന്നതും പോരാഞ്ഞിട്ട്‌ തറരാഷ്ട്രീയം പ്രസംഗിച്ച കൊടിയേരിയെ ഒക്കെ അല്ലേ തല്ലാന്‍ ഉദ്ദേശിച്ചത്‌? അതു കളി വേറെയാണു കേട്ടോ. സൂക്ഷിച്ചു ചെയ്താല്‍ നിങ്ങള്‍ക്കു കൊള്ളാം.

കണ്ണീരും തൂകി ഇങ്ങനെ ഇരുന്നോളൂ മഹര്‍ഷേ. പ്രതികരണശേഷി നഷ്ടപ്പെട്ടതിന്റെ ദൂഷ്യഫലങ്ങള്‍ എത്ര അനുഭവിച്ചാലും പഠിക്കുകയില്ലെന്നു വാശിയുള്ളവര്‍ - അവരൊക്കെയാണ് യഥാര്‍ത്ഥകൊലപാതകികളെന്ന്‌ എന്നു മനസ്സിലാക്കുന്നോ അന്നു വരെ. മാര്‍കിസ്റ്റുകളുടെ താന്തോന്നിത്തത്തിനു തടയിടാന്‍ കെല്പുള്ളവര്‍ മുമ്പു തന്നെ ഉയര്‍ന്നു വന്നിരുന്നുവെങ്കില്‍ ആ പാവം കൊല്ലപ്പെടുകയില്ലായിരുന്നു. കണ്ണീര്‍ പൊഴിക്കണമത്രേ!
കഷ്ടം!

qw_er_ty

prasad said...

ഇവിടെ സത്യം പറയുന്നവരെ ആര്‍ക്കും കണ്ടു കൂട അതാണ്‌ സത്യം..

സഖാവ് said...

കാണാപ്പുറം ചേട്ടാ

അരുണ്‍ ഷൂരി നമ്മുടെ നവരത്ന കബനികള്‍ വിറ്റു തുലച്ചത് മറ്റു പാര്‍ട്ടിക്കാരുടെ സമ്മര്‍ദ്ദം കൊണ്ടായിരുന്നോ?

ആ ഭരണ ഗുണം കൊണ്ടാണല്ലോ ഉത്തര്‍പ്രദേശിലും മറ്റും ഭരണം നഷ്ടപെട്ടത്. അവിടെ ഒറ്റക്കു തന്നെ അല്ലേ അവര്‍ ഭരിച്ചത്.

ഇവിടെ എന്നല്ല എവിടെയും നടക്കുന്ന കൊലപാതകം എതിര്‍ക്കപെടേണ്ട്താണ്. പക്ഷെ ചേട്ടന്‍ പറഞ്ഞ പോലെ അത് സി.പി.യെം മാത്രം കുറ്റം അല്ല.

പിന്നെ നമ്മുടെ മാധ്യമങ്ങള്‍, തുറന്ന് പറയട്ടെ ലോകത്തില്‍ തന്നെ ഇത്രയും തരം താണ പത്ര പ്രവര്‍തനം വേറെ ഒരുതിലും കാണില്ല. എന്നും ‘ബലാത്സംഗവും’, ഒളിച്ചോട്ടം, കൊലപാതകം അങ്ങനെയുള്ള വര്‍ത്തകള്‍. അതും ചായക്കൊപ്പം പത്രവായന ദിനചര്യ ആക്കിയ നമ്മുടെ കേരള സമൂഹത്തില്‍.

Mr. K# said...

ചങ്ങനാശേരി സംഭവത്തിലും മോഡിക്കു പങ്കുണ്ടോ‌? അതിലും ഗുജറാത്ത് എന്നു കണ്ടപ്പോ ഒരു സംശയം :-)

ParaShakthi said...
This comment has been removed by the author.
ParaShakthi said...
This comment has been removed by the author.
Anonymous said...

അതേ അങ്ങിനെ സംശയിച്ചു പോകും. മോഡി 2 ദിവസം മുന്‍പ്‌ പ്ലാന്‍ ചെയ്തു കാണും പൊഴകുകാരനെ കൊല്ലനമെന്നു, ഇനി എന്ണാംവോ തെഹല്‍ക അതിന്റെ വീഡിയോ പുറത്ത് വീടുക.

അതേയ് രാജന്‍ ! താങ്കള്‍ കണ്ണടച്ച്‌ ഇരുട്ടാക്കരുഥു , ആര്‍ എസ് എസിനെ വിമര്‍ശിക്കുമ്പോള്‍ താങ്കളുടെ പാര്‍ട്ടി ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ ഒന്നു സ്വയം വിലയിരുത്തുക

പിന്നെ താങ്കള്‍ പറഞ്ഞല്ലോ "കേരളത്തിലുള്ളവര്‍ ബുധിമന്മാര്‍ ആണെന്ന്"

അതു ശുഡ അസംബന്ധം ആണ് , കേരളത്തില്‍ മാര്ക്സിസ്ട് പാറ്‍ടി ക്ക്‌ വോറ്റ്‌ ചെയുന്നവന്മാര്‍ - ആയിരിക്കും ബുഢി കൂടിയവര്‍. കാരണം മാര്ക്സിസമ് എന്നു പറയുന്നത്‌ ഒരിക്കലും നടപ്പവാത്ത ഒരു സിദ്ധാന്തം ആണ് . അതിനു പുറകേ പോകുന്നവാരായിരിക്കും താങ്ഗള്‍വിശേഷിപിച്ചത്‌ ബുധിയുള്ല്ളവര്‍ .

മിധ്യക്ക്‌ പുറകേ പോകുന്നവരാണോ യഥാര്‍ഥ ബുധിമാന്മാര്‍ ?. ഏറ്റവും വലിയ ഫാസിസ്റ്റുകള്‍ , ടേറ്‌റോരിസ്റ്റുകള്‍ , വാര്‍ഗീയ ബ്രന്തന്‍മാര്‍ എല്ലാം CPM തന്നെ ആണ്.

ഇതിനു ഉത്തരം പറയാന്തത്‌ ഞ്ഞജാനല്ല

എനാലും പറയുന്നു - സൌദിയില്‍ പിന്നെ എന്തിനാണ്‌ പുരം നാട്ടുകാരെ ജോലിക്ക്‌ വാക്കുന്നത്‌ , ഞ്ഞജങ്ങളെ പണി ചെയിച്ചു നിങ്ങള്‍ക്ക് കാശ് നാക്കാന്‍ നാണമില്ലേ .
ഇത്തരം കാമെംട്സ് പോസ്റ്റ് ചെയ്യാന്‍ താങ്കള്‍ക്ക് ലജ്ജ തോനുണില്ലേ

krish | കൃഷ് said...

ഇതെല്ലാം വായിച്ചിട്ട്, ഈ പോസ്റ്റിലെ യഥാര്‍ത്ത വിഷയത്തില്‍ നിന്നും വഴി മാറുകയാണോ എന്നു സംശയം.
പ്രശ്നം കലാലയങ്ങളിലെ അക്രമ രാഷ്ട്രീയമല്ലേ. അതാണല്ലോ ഇവിടുത്തെ പ്രശ്നത്തിനു കാരണം. അവിടത്തെ അക്രമത്തെ എങ്ങിനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ലല്ലോ. ഇപ്പോള്‍ അക്രമങ്ങള്‍ സ്പോണ്‍സേര്‍ഡ് പരിപാടി ആയിക്കൊണ്ടിരിക്കയല്ലേ. ഇത് മറ്റ് വിദ്യാലയങ്ങളില്‍ ആവര്‍ത്തിക്കരുത്.
കലാലയങ്ങള്‍ ‘കലാപാലയങ്ങളും’ സര്‍വ്വകലാശാലകള്‍ സര്‍വ്വ’കലാപശാല‘കളും, ആകാതിരിക്കാന്‍ എന്താണ് വഴികള്‍. വിദ്യാര്‍ത്ഥി-യുവ തലമുറയെ വഴി തെറ്റിക്കാതിരിക്കാന്‍ ആര്‍ക്കും കടമയില്ലേ.

Anonymous said...

nakul


'കേരളത്തിലെ ഒരു സംഘസ്വയംസേവകനെ കാണുകയാണെങ്കില്‍, അതൊരു കൊച്ചു കുട്ടിയാണെങ്കില്‍ക്കൂടി, ഒരു പക്ഷേ ഞാന്‍ എണീറ്റു നിന്നെന്നു വരും. എനിക്കവരോടു ബഹുമാനമാണെന്നു ഞാന്‍ ആവര്‍ത്തിക്കുന്നു രാജന്‍! അതെനിക്കു തരിമ്പും നാണക്കേടുണ്ടാക്കുന്നില്ലെന്നു മാത്രമല്ല - വളരെ അഭിമാനം തരികയും ചെയ്യുന്നു'

ജനശക്തി ന്യൂസ്‌ said...

തങ്കള്‍ പറയുന്നത്ത്‌ കേരളത്തിലെ മതേതരത്വ സമൂഹത്തിന്ന് അംഗികരിക്കാന്‍ സാധ്യമല്ല.അര്‍ എസ്‌ എസ്‌-ബിജെ പി കേരളത്തില്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക്‌ കയ്യും കെട്ടിനിന്ന് കഴുത്ത്‌ കാണിച്ച്‌ തരുമെന്ന ധാരണ വച്ചുപുലര്‍ത്തുന്നതുതന്നെ തികഞ്ഞ വിവരക്കേടല്ലേ?. കേരളത്തിലും ഗുജറാത്ത്‌ ആവര്‍ത്തിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന നിങ്ങള്‍ക്ക്‌ മുന്നിലെ കടുത്ത വെല്ലുവിളിയാണ്‌ സി പി ഐ. എം. അതിനെത്തകര്‍ത്ത്‌ മുന്നേറാനുള്ള ശ്രമം പഴ്്‌വേലയാണ്‌ എന്ന് കരുതി സമാധാനിക്കൂ . എതിരാളികളെ കൊന്ന് ആധിപാത്യം സ്ഥാപിക്കാമെന്ന ധാരണയുമായി പലരും ഇതിനുമുമ്പും ഇറങ്ങിത്തിരിച്ചിരുന്നു.അവരൊക്കെ പരാജപ്പെട്ടപ്പോള്‍ ഗുണ്ടകളും പോലീസും ഇറങ്ങി . അവരുമിന്ന് പിന്മാറി.എന്നാല്‍ അന്ന് പിന്മാറിയവരും കേരളത്തിലെ ചില മാധ്യമങ്ങളും വര്‍ഗ്ഗിയവാദികളുടെ ഗുണ്ടാപ്പടയും ഒന്നിച്ച്‌ ഇറങ്ങിയിരിക്കുകയാണ്‌.ഗുണ്ടാപ്പടയെ സഹായിക്കാന്‍ കണ്ണില്‍ കണ്ടതുപോലും കള്ളം പറയുന്ന സ്ഥിതിയിലേക്ക്‌ നമ്മുടെ നാടിന്ന് മാറുകയാണ്‌.രാജ്യത്തിന്ന് പുരോഗതിയും വികസനവും ശാന്തിയും സമാധാനവും പുലരണമെങ്കില്‍ വര്‍ഗ്ഗിയതക്ക്‌ അറുതിവരുത്തണം.വര്‍ഗ്ഗിയവാദികളുടെ കയ്യില്‍ നിന്ന് ആയുധം തഴെ വെപ്പിക്കണം.

Unknown said...

>>[ജനശക്തി]തങ്കള്‍ പറയുന്നത്ത്‌ കേരളത്തിലെ മതേതരത്വ സമൂഹത്തിന്ന് അംഗികരിക്കാന്‍ സാധ്യമല്ല.

[നകുലന്‍] ആരൊക്കെച്ചേര്‍ന്നാണു സുഹ്രുത്തേ ഈയൊരു ‘മതേതര’ സമൂഹം ഇവിടെ സ്രുഷ്ടിച്ചത്‌? ഒരു കടലാസ്സില്‍ ശര്‍ക്കര എന്നെഴുതിയിട്ട്‌ അതു കഴിച്ചാല്‍ മധുരം തോന്നില്ല എന്നു പറയാറുണ്ട്‌. അതു പോലെ തന്നെ, ‘ഞങ്ങള്‍ മതേതരത്വത്തിന്റെ ആളുകളാണ്’ എന്ന്‌ നിങ്ങളൊരു ഒരു ആയിരം വട്ടം ആവര്‍ത്തിച്ചാലും മതേതരത്വമാവില്ല. സാമുദായികസംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍, സൌഹാര്‍ദ്ദം വളര്‍ത്തി പ്രശ്നങ്ങളൊഴിവാക്കാനുള്ള ഒരു നീക്കവും നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകാറില്ല. പലപ്പോഴും നിങ്ങള്‍ പ്രശ്നങ്ങള്‍ വഷളാക്കിയിട്ടേയുള്ളൂ. മതേതരത്വമെന്നാല്‍ മതനിഷേധമല്ല.

>>[ജനശക്തി]അര്‍ എസ്‌ എസ്‌-ബിജെ പി കേരളത്തില്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക്‌ കയ്യും കെട്ടിനിന്ന് കഴുത്ത്‌ കാണിച്ച്‌ തരുമെന്ന ധാരണ വച്ചുപുലര്‍ത്തുന്നതുതന്നെ തികഞ്ഞ വിവരക്കേടല്ലേ?.

[നകുലന്‍] മുകളിലത്തെ വാചകം ‘മാര്‍ക്സിസ്റ്റുകാര്‍ നടത്തുന്ന’ എന്നു തുടങ്ങുന്ന മട്ടില്‍ തിരുത്തിയാല്‍, എനിക്കു പറയാനുള്ള മറുപടിയായി. സാധാരണ ഗതിയില്‍, കായികമായ തിരിച്ചടികള്‍ക്കു തയ്യാറാകാതിരുന്ന കോണ്‍ഗ്രസുകാരേപ്പോലും കണ്ണൂരില്‍ ആയുധമെടുപ്പിച്ചവരാണു നിങ്ങള്‍. കേരളത്തില്‍ നടക്കുന്ന തൊണ്ണൂറ്റിയൊമ്പതു ശതമാനം രാഷ്ട്രീയ അക്രമങ്ങള്‍ക്കും തുടക്കമിടുന്നത്‌ സി.പി.എം. ആണ്. കൂടെ നില്‍ക്കുന്ന സി.പി.ഐ.ക്കു പോലും നിങ്ങളുടെ വാള്‍മുനയില്‍ നിന്നു രക്ഷയില്ല. ഇപ്പോള്‍ മലമ്പുഴയില്‍ നടക്കുന്ന പ്രശ്നങ്ങളും തുടങ്ങിവച്ചത്‌ സി.പി.എം. ആണ്. ഈ വര്‍ഷം മാത്രം പത്തോളം ബി.ജെ.പി.ക്കാരെ നിങ്ങള്‍ കൊന്നു കഴിഞ്ഞു. അനേകം പേരെ കൊല്ലാതെ കൊന്നു. ആറ്.എസ്.എസിന് അതിന്റെ പ്രവര്‍ത്തനം നടത്താന്‍ ഒരു ചെറിയ പേനാക്കത്തിയുടെ പോലും ആവശ്യമില്ല. അവര്‍ ആയുധം സംഭരിക്കുന്നുമില്ല. അവരുടെ പ്രവര്‍ത്തനങ്ങളേക്കുറിച്ചും ഉദ്ദേശലക്ഷ്യങ്ങളേക്കുറിച്ചും നിങ്ങള്‍ക്കു കടുത്ത തെറ്റിദ്ധാരണയാണുള്ളത്‌. കേരളത്തില്‍ ആര്‍.എസ്‌.എസ്‌. ആയുധമെടുക്കുന്നുണ്ടെങ്കില്‍, അത്‌ സി.പി.എം.-ഇന്റെയും മറ്റും വാള്‍ത്തലയെ പ്രതിരോധിക്കാണാണ്. ഒരു ആറുമാസം അവരെ അങ്ങോട്ടാക്രമിക്കാതെ വെറുതെ വിട്ടു നോക്കൂ ജനശക്തീ. എന്നിട്ടു പറയൂ - അവര്‍ക്ക്‌ അക്രമം നടത്തേണ്ട ആവശ്യമുണ്ടോ എന്ന്‌.

ആര്‍.എസ്.എസ്‌.കാര്‍ സ്വന്തം ജീവന്‍ രക്ഷിക്കാതെ സി.പി.എമ്മിനു മുന്നില്‍ കഴുത്തു നീട്ടിക്കൊടുക്കണോ? അതും വിവരക്കേടു തന്നെയല്ലേ ജനശക്തീ?

>>[ജനശക്തി]കേരളത്തിലും ഗുജറാത്ത്‌ ആവര്‍ത്തിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന നിങ്ങള്‍ക്ക്‌ മുന്നിലെ കടുത്ത വെല്ലുവിളിയാണ്‌ സി പി ഐ. എം.

[നകുലന്‍] ഇത്തരം ഉമ്മാക്കികള്‍ കാണിച്ച്‌ ആളുകളെ എത്ര നാള്‍ ഭയപ്പെടുത്തി നിര്‍ത്താമെന്നാണ്?
‘ഒളിപ്രവര്‍ത്തനം’, ‘രഹസ്യ അജണ്ട’, ‘തക്കം പാര്‍ത്തിരിക്കുന്നു’ എന്നൊക്കെയുള്ള വാക്കുകള്‍ കൊണ്ട്‌ എത്ര നാളിങ്ങനെ സ്വയം പേടിച്ചും മറ്റുള്ളവരെ പേടിപ്പിച്ചും കഴിയും? ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കടന്നു ചെന്നിരിക്കാവുന്ന വെളിമ്പറമ്പുകളിലും മൈതാനങ്ങളിലുമൊക്കെയാണ് സാധാരണ സംഘശാഖകള്‍ സംഘടിപ്പിക്കാറുള്ളത്‌. നിങ്ങളീ രഹസ്യം രഹസ്യം എന്നൊക്കെ പറയുന്നത്‌ സത്യത്തില്‍ പലര്‍ക്കും പച്ചവെള്ളം പോലെ പരസ്യമാണ്. ആര്‍ക്കൊക്കെ പരസ്യമാണോ അവര്‍ക്കൊന്നും യാതൊരു പേടിയുമില്ല. ഞാനും പണ്ടു കുറെ പേടിച്ചതാണ്. ആ കാലം പോയി.

>>[ജനശക്തി]എതിരാളികളെ കൊന്ന് ആധിപാത്യം സ്ഥാപിക്കാമെന്ന ധാരണയുമായി പലരും ഇതിനുമുമ്പും ഇറങ്ങിത്തിരിച്ചിരുന്നു.

[നകുലന്‍]സി.പി.എം.-നെക്കുറിച്ചു വിശേഷിപ്പിക്കാന്‍ ഇതിലും ചേര്‍ച്ചയുള്ള ഒരു വാചകം വേറെയില്ല. ഈയൊരു ചിന്ത മാര്‍ക്സിസ്റ്റുകളുടെ മനസ്സിന്റെ അടിത്തട്ടിലുണ്ട്. അതുകൊണ്ടാണ് മറ്റുള്ളവരേയും അത്തരമൊരു കണ്ണിലൂടെ നോക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നത്‌.

>>[ജനശക്തി]കണ്ണില്‍ കണ്ടതുപോലും കള്ളം പറയുന്ന സ്ഥിതിയിലേക്ക്‌ നമ്മുടെ നാടിന്ന് മാറുകയാണ്‌.

[നകുലന്‍]ജനശക്തിയേയ്.. ചങ്ങനാശ്ശേരി കോളേജിലൂടെയും തെരുവുകളിലൂടെയും കുട്ടിസഖാക്കന്മാര്‍ പട്ടികക്കഷണങ്ങളുമായി കൊലവിളി വിളിച്ചു നടക്കുന്നതിന്റെ ഒന്നു രണ്ടു ഫോട്ടോ അങ്ങോട്ട്‌ അയത്തു തരട്ടോ? കാഴ്ച കാണാന്‍ എല്ലാവരും ഇപ്പോളും കണ്ണു തന്നെയാണുപയോഗിക്കുന്നത്‌. പോലീസുകാരന്മാര്‍ പറഞ്ഞു എന്ന ഒരു തെളിവു(!)മായി ആയിരക്കണക്കിനു ചോദ്യങ്ങള്‍ക്കു മറുപടി പറയാനിറങ്ങിയാല്‍ നിങ്ങള്‍ പരാജയപ്പെടും. ജനശക്തീ. തലയൂരാന്‍ മുകളില്‍ നിന്ന്‌ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതു കാണുന്നില്ലേ? താഴേത്തട്ടിലേക്കും അതു വ്യാപിപ്പിക്കുന്നതു തന്നെയല്ലേ നല്ലത്‌?

>>[ജനശക്തി]രാജ്യത്തിന്ന് പുരോഗതിയും വികസനവും ശാന്തിയും സമാധാനവും പുലരണമെങ്കില്‍ വര്‍ഗ്ഗിയതക്ക്‌ അറുതിവരുത്തണം.വര്‍ഗ്ഗിയവാദികളുടെ കയ്യില്‍ നിന്ന് ആയുധം തഴെ വെപ്പിക്കണം.

[നകുലന്‍] ഈ പറഞ്ഞതിനോട്‌ എനിക്കും വിയോജിപ്പില്ല. പക്ഷേ എന്താണു വര്‍ഗ്ഗീയത - ആരാണു വര്‍ഗ്ഗീയ വാദി എന്നൊക്കെ നിര്‍വചിക്കാന്‍ നിന്നാല്‍ നമുക്കു വിയോജിക്കേണ്ടി വരും. അതുകൊണ്ടു തല്‍ക്കാലം നിര്‍ത്താം.

മായാവി.. said...
This comment has been removed by the author.
മായാവി.. said...
This comment has been removed by the author.
മായാവി.. said...

പുലിപ്പുറത്താണു യാത്ര. ഒരിക്കല്‍ അതിന്റെ പുറത്തു കയറിയാല്‍ പിന്നെ മരിക്കുന്നതു വരെ അവിടെ ഇറുകിപ്പിടിച്ചിരിക്കാനേ കഴിയൂ. എന്നെങ്കിലുമൊരിക്കല്‍ താഴെയിറങ്ങാമെന്നു വിചാരിച്ചാല്‍ പുലി കടിച്ചു കീറിക്കളയും. രണ്ടായാലും ജീവിതം കട്ടപ്പുക തന്നെ. പുലിപ്പുറത്തുള്ള ആ യാത്ര ആസ്വദിക്കാന്‍ പഠിക്കുക മാത്രമേ പിന്നെ രക്ഷയുള്ളു. സാറിന്‌ എല്ലാ വിധ നന്മകളും നേരുന്നു.
ദു:ഖത്തോടെ ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യട്ടെ. സഹപ്രവര്‍ത്തകന്റെ ശവമഞ്ചത്തില്‍ "ഇന്നു ഞാന്‍ നാളെ നീ" എന്നൊരു വാക്യം കണ്ടേക്കും. സംശയിക്കേണ്ട - 'നാളെ മാര്‍ക്സിസ്റ്റ്‌ കൊലക്കത്തി സാറിനു നേരെയും നീണ്ടേക്കാം - അന്ന്‌ മറ്റൊരു ഉദ്യാഗസ്ഥന്‍ പ്രതികളെ സംരക്ഷിച്ചേക്കാം' എന്ന നിശ്ശബ്ദമായ ഒരു ഓര്‍മ്മപ്പെടുത്തലായിത്തന്നെ താങ്കള്‍ക്കതിനെ എടുക്കാവുന്നതാണ്‌.
suuuppper.
next to rajan or താങ്കള്‍ ഗുജറാതിലും ബീഹാറിലും പോവുന്നത്, താങ്കള്‍ടെ പാര്ട്ടിക്കാര്ക്ക് എപ്പോളുമുല്ല സൂക്കേടാ ഇത്, താങ്കള്‍ കണ്ണൂരിലെ പാറ്ട്ടിഗ്രാമങ്ങളെക്കുറിച്ചെന്താ മിണ്ടാത്തത് ഉദാഹരണം അത് തന്നെ പോരെ?താങ്കള്‍ ഈ ലോകത്ത് ഒന്നും അല്ലെ ജീവിക്കുന്നത്, പത്രം വായിക്കാറില്ലെ?? കോടിയേരിയുടെയും, പിണറായിയുടെയും മഹതവം വിളംബല്ലെ
തലച്ചോറുപയോഗിക്കുന്നവര്‍ക്ക് അവരെപ്പറ്റി നന്നായറിയാം. എന്നിട്ടും ഈ നികൃഷ്ട ജീവികളെ പിന്തുണക്കാന്‍ നാണമില്ലെ നിങ്ങള്‍ക്ക്???

ആയിരക്കണക്കിന് ആളുകളെ ചുട്ടു കൊന്ന കാപാലികരായ BAJRAMGDAL SIVSENA ടീമിന് വേണ്ടീ വക്കാലത്ത് പറയുന്ന തന്നെപോലുള്ളവര്‍ ബ്ലോഗ് സമൂഹത്തിന് തെന്നെ അപമാനമാണ്.ഈ വരികളില്‍ കേരളത്തിനു വേണ്ടി ഉപയോഗിക്കേണ്ടത് CPM, DYFI, SFIഎന്നാണ്പിന്നെ ബ്ലൊഗ് സമൂഹം എന്നിടത്ത് മനുഷ്യറ്ക്ക്(മനുഷ്യര്ന്ന് പറഞ്ഞാ ചങ്ങലയുണ്ടാക്കാനുമ്, കൊടിപിടിക്കാനും സമരം ചെയ്യാനുമുള്ള സാധനങ്ങള്‍ മാത്രമല്ല ഞങ്ങള്ക്ക്)എന്ന് ചേര്ക്കണം.
ന്യൂസ് കണ്ട് കോണ്ടിരിക്കെ അഞ് മിനിട്ടിനകം, ആഭ്യന്തരമന്ത്രിയുമ്, DGPയും പ്രതികളെ തിരുവനതപുരത്തിരുന്ന് പ്രഖ്യാപിച്ചത്കേട്ട് ഞെട്ടിപ്പോയി, കേരളം ഇത്രയും അധ:പതിച്ചല്ലോ ഇവന്മാരെയൊക്കെ അധികാരസ്ഥാനത്തിരുത്താന്‍ എന്നുമാലോചിചു.
തലശ്ശേരിയില്‍പോലിസ് സ്റ്റേഷനിലും ബോംബുണ്ടാക്കും എന്ന പ്രസംഗിച്ച ദുഷ്ടന് ആഭ്യന്തരക്കസേരയിലിരുത്തി കായ്യടിക്കുന്ന മനുഷ്യ ഉളുപ്പില്ലേന്ന് ചോദിക്കുന്നില്ല കാരണം അത് നിനക്കൊന്നും കാണില്ല എന്ന് വ്യക്തമായി അറിയാം.

സഖാവ് said...

ദേ 2 മനുഷ്യ ജീവനുകളെ ദാ പാലക്കാട് വെട്ടി വീഴ്ത്തിയിട്ടുണ്ട്. തിരിച്ച് ഒരെണ്ണം അങ്ങോട്ടും.

Unknown said...

സഖാവേ,
മലമ്പുഴ പോലുള്ള സ്ഥലങ്ങളൊക്കെ അത്ര പ്രശ്നഭരിതമായി കേട്ടിട്ടുള്ളവയല്ലല്ലോ - അവിടെപ്പോലും രാഷ്ട്രീയകൊലപാതകങ്ങളോ എന്നു കരുതിപ്പോയിരുന്നു. ക്രുഷിത്തര്‍ക്കവും ഭൂമിവില്പനയും മറ്റും സംബന്ധിച്ചു നിലനിന്നിരുന്ന വ്യക്തിവൈരാഗ്യം മാത്രമാണ് കൊലപാതകങ്ങളിലേക്കു നയിച്ചത്‌ എന്നും അതൊരു രാഷ്ട്രീയ കൊലപാതകമായിരുന്നില്ല എന്നുമുള്ള മാദ്ധ്യമത്തിന്റെ വിശദമായ റിപ്പോര്‍ട്ട്‌ ഇവിടെ. അവിടെയും സി.പി.എം.ആയിരുന്നു ആദ്യം പ്രശ്നമുണ്ടാക്കിയത്‌ എന്നും കാണാം.

ഭരണം കിട്ടുമ്പോളെല്ലാം ബി.ജെ.പി.ക്കാരെ കൊന്നു തള്ളാറുള്ള സി.പി.എമ്മിന് പിടിച്ചു നില്‍ക്കാനുള്ള വള്ളി ഇത്തരം ചില തിരിച്ചടികളായിരുന്നു. ദാ അവരും ഇടയ്ക്കിടയ്ക്കു കൊലപാതകം നടത്താറുണ്ടല്ലോ എന്നു പറഞ്ഞ്‌. ഇവിടെയിപ്പോള്‍ അതും നടപ്പില്ലെന്നായി. രാഷ്ട്രീയകൊലപാതകമെന്നു പറഞ്ഞ്‌ ചാടിയിറങ്ങി നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള ബി.ജെ.പി. നേതാവിനെ വെട്ടി അത്യാസന്ന നിലയിലാക്കിയതിന് മറുപടി പറയേണ്ടി വരും താനും. സി.പി.എം.ന് അല്പം കഷ്ടകാലം പിടിച്ച സമയമാണിതെന്നു തോന്നുന്നു. തൊടുന്നതെല്ലാം പിഴയ്ക്കുകയാണ്.

സഖാവ് said...

കാണാപ്പുറം ചേട്ടാ

എന്ന വാര്‍ത്തകളും ശരി ആയിരിക്കുമല്ലോ!

1. http://www.madhyamamonline.com/news_archive_details.asp?id=1&nid=163406&dt=10/27/2007

2. http://www.madhyamamonline.com/news_archive_details.asp?id=1&nid=163437&dt=10/27/2007

മുസ്ലിം സമുദായത്തെ ബാധിക്കുന്ന പ്രശ്നം വന്നാല്‍ മാധ്യമം ഉടനെ മോങ്ങാന്‍ തുടങ്ങും. ബാക്കി സമയം എല്ലാം ഞാന്‍ നേരത്തെ പറഞ്ഞ മാധ്യമ സദാചാരം തന്നെ

Unknown said...

സഖാവേ,

ലിങ്കുകള്‍ക്കു നന്ദി. ആ ജിന്‍സി എന്ന കുട്ടി ഞങ്ങളുടെ നാട്ടുകാരിയാണോ എന്നൊരു സംശയമുണ്ടായിരുന്നു. അതു മാറിക്കിട്ടി. അല്ല - മിക്കവാറും എല്ലാ നാട്ടില്‍ നിന്നും ഉത്തരേന്ത്യയിലേക്ക് ഇതുപോലെ കുട്ടികള്‍ പോയിട്ടുണ്ടാവും. പേര് ഒത്തു വന്നതു കൊണ്ടു സംശയിച്ചു എന്നേയുള്ളൂ.

ങാ. അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത്‌.... ചങ്ങനാശ്ശേരിയിലെ ബജ്‌‌രംഗ്‌ദള്‍ പ്രവര്‍ത്തകരെ നമ്മുടെ പോലീസ്‌ തല്ലി മൂക്കിന്റെ..ങാ. എന്നിട്ട്‌? എന്നിട്ട്‌? അല്ലാ...എന്തായിരുന്നു നമ്മളിവിടെ പറഞ്ഞു വന്നത്‌? ഓരോ വാചകം കഴിയുമ്പോളും ഉത്തരഭാരതപര്യടനം നടത്തേണ്ടിവരുന്നതുകൊണ്ട്‌ ഇടയ്ക്ക്‌ ലിങ്കു വിട്ടുപോകുന്നു.

പിന്നെ, കമന്റില്‍ ലിങ്ക്‌ ഇടുമ്പോള്‍ അത്‌ 'Clickable' ആക്കണമെങ്കില്‍ HTML Tag-'a' ഉപയോഗിച്ചാല്‍ മതി. ബ്ലോഗിലെ ഗുരുക്കന്മാര്‍ പറഞ്ഞുതന്നതാണ്. ഇവിടെ അതേപ്പറ്റി പറഞ്ഞിട്ടുണ്ട്‌. വായിച്ചിട്ട്‌ സംശയങ്ങളുണ്ടെങ്കില്‍ ഒരു മെയില്‍ അയച്ചാല്‍ പറഞ്ഞു തരാം.

സഖാവ് said...

അല്ല കാണാപ്പുറം ചേട്ടാ

നമ്മള്‍ പറഞ്ഞ് വന്നത്, ചങ്ങനാശ്ശേരിയില്‍ പോലീസുകാരനെ തല്ലിക്കൊന്നവരെ സംരക്ഷിക്കുവാനായി സി. പി. യെം. പഠിച്ച പണി പതിനെട്ടും പയറ്റിക്കൊണ്ടിരിക്കുന്നു.

കാരണം ചേട്ടന്‍ ഉറപ്പിച്ചല്ലോ, കൊന്നത് സി. പി. യെം. തന്നെ എന്ന്. പിന്നെ ഉത്തരേന്ത്യയില്‍ പോയാല്‍ അതു നമ്മുടെ അയല്‍ക്കാരനായലും ആരായാലും നമ്മുക്കെന്താ. അവിടെ സി. പി. യെം ഇല്ലല്ലോ. ഇനി ഇതിപ്പോള്‍ ബംഗാളിലോ ത്രിപുരയിലോ ആണേല്‍ ഉത്തരഭാരതപര്യടനം ആവ്വാം. ഇനി ഇപ്പോള്‍ ചൈനയില്‍ ആണേല്‍ ഒരു ലോക പര്യടനം. നമ്മുക്ക് ചില കാണാപ്പുറങ്ങള്‍ അല്ലെ കാണു. ഇനിയിപ്പോള്‍ മാറാട് കടപ്പുറം ആണേലും അന്വേഷണം ആ വഴി അന്നേ ദിവസം സി. പി. യെം വല്ലവരും പോയിട്ടുണ്ടോ എന്നല്ലേ.

ഇടക്കെങ്കിലും വലം കണ്ണ് തുറന്ന് നോക്കൂ.

Anonymous said...

സഖാവേ, ഇവരോടൊന്നും സംസാരിച്ചിട്ട് കാര്യം ഇല്ല. യാതൊരു ബന്ധമില്ലാത്ത കാര്യങ്ങള്‍ essay പോലെ കുത്തിയിരുന്ന് എഴുതും. ചില കുട്ടികള്‍ പരീക്ഷക്ക എഴുതുന്ന പോലെ.

ഈ ബ്ലൊഗിന് marumozhy എന്നല്ല പേര് കൊടുക്കേണ്ടത്, മറിച്ച് rssmozhy എന്നാണ് കൊടുക്കേണ്ടത്.

ആരോ പറഞ്ഞ പോലെ, കാര്യങ്ങളെ ന്യായീകരിക്കാന്‍ വേണ്ടീ മുണ്ട് മടക്കികുത്തുമ്പോള്‍ കാക്കി ട്രൌസര്‍ കാണാന്‍ തുടങ്ങീയിരിക്കുന്നു.

മുക്കുവന്‍ said...

for me both SFI and ABVP does the same work. they screw the students of kerala. Each support their curel action by showing others fault. never looking back to you..

its shame on you for every parties... that include KSU too. when they are in power they too did the same thing infront of me.

I wish we could remove politics from colleage.

Unknown said...

സഖാവേ, സഖാവിന്റെ മുന്‍‌കമന്റിലെ ആരോപണം ഇവിടെ തീരെ വിലപ്പോവുന്നില്ല. തീപ്പെട്ടി പോയിട്ട്‌ ഒരു കൊള്ളി പോലുമില്ല ഇവിടെ ബീഡിയെടുക്കാന്‍. സി.പി.എമ്മിനെ കുറ്റപ്പെടുത്തുന്നതിനായി ഞാനിവിടെ ഉത്തരേന്ത്യന്‍ പര്യടനമോ ലോകപര്യടനമോ ഒന്നും നടത്തിയിട്ടില്ല. പര്യടനം നടത്തിയത്‌ സഖാവും രാജുമോനും ഒക്കെയാണ്. ഇവിടെ തനികേരള രാഷ്ട്രീയമാണ് വിഷയം. അല്ലെങ്കില്‍ ഒന്നു കൂടി വായിച്ചു നോക്കാം. “നന്ദിഗ്രാമിലെ ഭംഗപുര പാലത്തിനടുത്ത്‌ കൊച്ചു കുഞ്ഞിന്റെ കത്തിക്കരിഞ്ഞ.....” ഛെ..പറയാന്‍ തന്നെ മടിയാകുന്നു. അത്തരം ആക്രോശങ്ങളൊന്നും ഞാന്‍ നടത്തിയിട്ടുമില്ല.

കമ്മീഷണറിലെ തന്നെ മറ്റൊരു ഡയലോഗ്‌ ഓര്‍ത്തു പോകുന്നു... ഇട്ടാവട്ടമുള്ള ഇവിടെക്കിടക്കിടന്നു കളിക്കുന്ന കാല്‍ക്കാശിന്റെ കക്ഷിരാഷ്ട്രീയം - ബ്ലൂചിപ്പും കമ്പ്യുട്ടറുംകൊണ്ട്‌ അമ്മാനമാടുന്ന ഡല്‍ഹി....തുടങ്ങിയ പ്രയോഗങ്ങളുള്‍ക്കൊള്ളുന്നത്‌...

പിന്നെ, കൊലയാളികള്‍ ആരെന്നു ഞാന്‍ ഉറപ്പിച്ചിട്ടുമില്ല. പക്ഷേ പി.ബി.വിജയനും പിണറായി വിജയനും പറഞ്ഞതിന് അവരര്‍ഹിക്കുന്ന മറുപടി തന്നെയാണു കൊടുത്തിരിക്കുന്നത്‌. അതൊക്കെത്തന്നെയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശവും.

Unknown said...

>>[രാജന്‍]ഈ ബ്ലൊഗിന് marumozhy എന്നല്ല പേര് കൊടുക്കേണ്ടത്, മറിച്ച് rssmozhy എന്നാണ്.

ഈ ബ്ലോഗു തുടങ്ങിയതിന്റെ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ആദ്യപോസ്റ്റു വായിച്ചാല്‍ പേര് ഉചിതമാണെന്നു മനസ്സിലാകും. സംഘത്തിന്റെയോ മറ്റേതെങ്കിലും പ്രസ്ഥാനങ്ങളുടെയോ നിലപാടുകള്‍ വിശദീകരിക്കാനുള്ള വേദിയല്ല ഇത്‌.

പിന്നെ, ഓരോരുത്തര്‍ അവര്‍ക്കിഷ്ടമുള്ള ഓരോ പേരിടുന്നതിന് നാം ബലം പിടിച്ചിട്ടു കാര്യമില്ല രാജാ. (വെറുതെ വടി കൊടുത്ത്‌ അടി മേടിക്കാമെന്നല്ലാതെ?) ചൈന ഭാരതത്തെ ആക്രമിച്ചപ്പോള്‍ ആഹ്ലാദപ്രകടനം നടത്തുകയും നമ്മുടെ ജവാന്മാര്‍ക്കുള്ള മരുന്നുകളും ഭക്ഷണവുമെത്തുന്നതു തടയാനായി ബംഗാള്‍ അതിര്‍ത്തിയില്‍ പണിമുടക്കു പ്രഖ്യാപിക്കുകയുമൊക്കെച്ചെയ്ത ചില കൂട്ടര്‍ ചേര്‍ന്ന്‌ ഇവിടെ ‘ദേശാഭിമാനി’ എന്ന പേരില്‍ ഒരു പത്രമിറക്കുന്നുണ്ട്‌. നമ്മുടെ ദേശീയതയോടും അതിന്റെ പ്രൌഢസംസ്കാരത്തോടുമൊക്കെ അവര്‍ക്കു പുച്ഛമാണു താനും. ഏതു ദേശത്തെയോര്‍ത്താണ് അവര്‍ക്ക്‌ അഭിമാനം? ‘ചൈനാഭിമാനി’ എന്നോ ‘ദേശാപമാനി’ എന്നൊക്കെയോ പേരിട്ടാല്‍പ്പോരേ എന്നു വാദിക്കാം. അതുകൊണ്ടെന്താണു പ്രയോജനം? ഞാന്‍ ആ പേരിന്റെ പേരില്‍ ബലം പിടിക്കാറില്ല രാജന്‍. ഉള്ളടക്കത്തില്‍ മിക്കവാറും നുണകളായതുകൊണ്ട്‌ പേരും അതിനോടു പൊരുത്തപ്പെട്ടു പോകുന്നു - തികച്ചും ഉചിതം - എന്നു കരുതാറാണ് പതിവ്‌.

മറുപടികളാണ് ഇവിടെ കാണുക എന്നു മനസ്സിലായെന്നു കരുതുന്നു. ‘മറുമൊഴി‘ എന്ന പേരിനോട്‌ ഇനി വിയോജിക്കില്ലെന്നും കരുതട്ടെ?

>>[രാജന്‍]ആരോ പറഞ്ഞ പോലെ, കാര്യങ്ങളെ ന്യായീകരിക്കാന്‍ വേണ്ടീ മുണ്ട് മടക്കികുത്തുമ്പോള്‍ കാക്കി ട്രൌസര്‍ കാണാന്‍ തുടങ്ങീയിരിക്കുന്നു.

രാജാ, യാതൊരുബന്ധവുമില്ലാത്തതെഴുതുന്നു എന്ന രാജന്റെ തോന്നല്‍ വരുന്നത്‌ ഈ ദുസ്വഭാവത്തില്‍ നിന്നാണ്. ഒരാളെഴുതിയിരിക്കുന്നതിന്റെ ഉള്ളടക്കം നോക്കിയിട്ട്‌ വിലയിരുത്തുക. അയാളുടെ നിക്കറിന്റെ നിറം നോക്കിയിട്ട്‌ പിന്നെ അതിനനുസരിച്ചുള്ള കണ്ണാടി വച്ചു വായിക്കുമ്പോളാണ് മുന്‍‌വിധികള്‍ മൂലം പലതും വ്യക്തമാവാതെ പോകുന്നത്‌.

പിന്നെ, എഴുതുമ്പോള്‍ പരമാവധി സംയമനം പാലിക്കാനും അസഭ്യപ്രയോഗങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ അതു പിന്നെ വല്ലാത്തൊരു ചീത്തപ്പേരായി മായാതെ കിടക്കും. ദാ ഇപ്പോള്‍ത്തന്നെ തുണിപൊക്കി നോട്ടം ശീലമാക്കിയൊരാളാണു രാജനെന്നൊരു തോന്നലുളവാക്കിയില്ലേ? തൊട്ടുമുകളില്‍ ‘മുക്കുവന്‍’ എന്നൊരാള്‍ കമന്റിട്ടതു ശ്രദ്ധിച്ചിരുന്നോ? ABVP, KSU, SFI - എല്ലാവരേയും കുറ്റപ്പെടുത്തിയാണ് അദ്ദേഹം സംസാരിച്ചിരിക്കുന്നത്‌. രാജന്റെ നിര്‍വചനമനുസരിച്ചാണെങ്കില്‍‌ അദ്ദേഹം ഒരു “സ്വതന്ത്ര“നായിരിക്കണം. അങ്ങനെയുള്ളവരുടെ തുണി രാജന്‍ പൊക്കി നോക്കുന്ന രംഗമാലോചിക്കുമ്പോള്‍ നാണക്കേടു തോന്നുന്നു. അയ്യേ!

>>[രാജന്‍]ഇവരോടൊന്നും സംസാരിച്ചിട്ട് കാര്യം ഇല്ല. യാതൊരു ബന്ധമില്ലാത്ത കാര്യങ്ങള്‍ essay പോലെ കുത്തിയിരുന്ന് എഴുതും.

രാജാ, താങ്കള്‍ ഗൌരവമുള്ള വായന നടത്തുന്നയാളാണെന്ന തെറ്റിദ്ധാരണയുടെ പുറത്താണ് ആദ്യത്തെ കമന്റിനുള്ള മറുപടി നീണ്ടു പോയത്‌. പിന്നീടു വന്ന കമന്റുകള്‍ കണ്ടപ്പോള്‍ - തുറന്നു പറയട്ടെ - രാജന്റെ കുട്ടിത്തം വെളിപ്പെട്ടതുപോലെയാണനുഭവപ്പെട്ടത്‌. യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളല്ല ഞാന്‍ പറഞ്ഞവയൊന്നും. ചങ്ങനാശ്ശേരി സംഭവത്തേക്കുറിച്ചും കേരളസാഹചര്യങ്ങളേക്കുറിച്ചും പറഞ്ഞപ്പോള്‍ യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളുമായി ഓടിവന്നത്‌ രാജന്‍ തന്നെയാണ്.

എന്തായാലും സംസാരിച്ചതുകൊണ്ടു കാര്യമില്ല എന്ന തീരുമാനത്തിലെത്തിയതു നന്നായി. തുണിപൊക്കി നോക്കാന്‍ വരുന്നവരെപ്പേടിക്കാതെ മറ്റുള്ളവര്‍ക്കു ജീവിക്കാമല്ലോ. ഈ പോസ്റ്റിലും കമന്റിലുമായി പല സിനിമാഡയലോഗുകളും സൂചിപ്പിച്ചു. മറ്റൊന്നു കൂടി ഓര്‍ത്തുപോകുകയാണ്. ചാന്തുപൊട്ടില്‍ ദിലിപ്‌:- “ഛെ - വൃത്തികെട്ടവര്‍ - നിങ്ങള്‍ക്കുമില്ലേ അച്ഛനും ആങ്ങളമാരും?”

Anonymous said...

"ആരോ പറഞ്ഞ പോലെ, കാര്യങ്ങളെ ന്യായീകരിക്കാന്‍ വേണ്ടീ മുണ്ട് മടക്കികുത്തുമ്പോള്‍ കാക്കി ട്രൌസര്‍ കാണാന്‍ തുടങ്ങീയിരിക്കുന്നു."

ആരും തുണി പൊക്കി നോക്കാന്‍ വരുന്നില്ല. പക്ഷെ താങ്കള്‍ മടക്കികുത്തുമ്പോള്‍ എന്നാണ് പറഞ്ഞത്.

Unknown said...

ഉവ്വോ? ഒരു പൊതുവേദിയാകുമ്പോള്‍ പലതും കാണും കേള്‍ക്കും. കാണാന്‍ ശക്തിയില്ലാത്തതു കാണേണ്ടിവരുമ്പോള്‍ കണ്ണും കേള്‍ക്കാന്‍ താല്പര്യമില്ലാത്തതു കേള്‍ക്കേണ്ടിവരുമ്പോള്‍ കാതും അങ്ങു പോത്തിയേക്കണം - രാജന്‍.
qw_er_ty

Anonymous said...

Click here

:) :) :)

Unknown said...

രാജാ,
ക്ലിക്കിയിട്ട്‌ ഒരു കുഞ്ഞു വാര്‍ത്തയാണു കിട്ടിയത്‌. അതു തന്നെയായിരുന്നോ ഉദ്ദേശിച്ചത്‌?

ഹര്‍ത്താലിനിടെ മദ്യപിച്ച്‌ അടിയുണ്ടാക്കി ബി.ജെ.പി.പ്രകടനത്തിനിടയിലേക്ക്‌ ഓടിക്കയറുകയും തുടര്‍ന്ന്‌ ചവിട്ടുകിട്ടുകയും അങ്ങനെ ഒരു പ്രവര്‍ത്തകന്റെ സസ്പെന്‍ഷന് ഇടയാക്കുകയും ചെയ്ത ആ സ്ത്രീയെ ദാ വേറൊരു സ്ത്രീ കൂടി മര്‍ദ്ദിച്ചിരിക്കുന്നു അല്ലേ രാജാ?പാവം. അതിനിങ്ങനെ വെടലച്ചിരി ചിരിക്കല്ലേ. അവര്‍ തല്ലുണ്ടാക്കുക മാത്രമല്ല തല്ലു തുടര്‍ച്ചയായി മേടിക്കുകയും ചെയ്യുന്നവരാണെന്നാണ് പോലീസ്‌ തന്നെ പറയുന്നത്‌. അപ്പോള്‍ ഈ പുതിയ വാര്‍ത്തയില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു? മര്‍ദ്ദനമേറ്റ സ്ത്രീക്കെതിരെ തിരുവനന്തപുരത്ത്‌ മൂന്നു പോലീസ്‌ സ്റ്റേഷനുകളിലായി മൊത്തം പതിനഞ്ചോളം കേസുകള്‍ നിലവിലുണ്ട്‌.

എന്തൊക്കെയോ എവിടുന്നൊക്കെയോ കേട്ടിട്ട്‌ - കേട്ട പാതി കേള്‍ക്കാത്ത പാതി ചാടിയിറങ്ങി അഭിപ്രായപ്രകടനം നടത്തി വിഡ്ഡിയാകുന്നയാളാണു രാജന്‍ എന്ന്‌ ദാ ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. മതിയാക്കാറായില്ലേ രാജാ? തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു!

Unknown said...

രാജാ ... ദാ ഇതു കൂടി പറയാതെ വയ്യ.
ഇന്നത്തെ ഒരു ദേശാഭിമാനി വാര്‍ത്ത ഇങ്ങനെ.
"ബി.ജെ.പി. പ്രകടനത്തിനിടെ പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരം - പരിക്കില്‍ ദുരൂഹത!"

ആലോചിച്ചു നോക്കൂ രാജാ - എത്ര മാത്രം തെറ്റിദ്ധാരണാജനകമായ വാര്‍ത്തയാണിത്‌ എന്ന്‌. ഇതൊക്കെ മാത്രം വായിക്കുന്നവര്‍ക്ക്‌ യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത ഒരു ചിത്രമല്ലേ ലഭിക്കുക?

ഇവിടെ ലോകം മുഴുവന്‍ അറിഞ്ഞു - ശോഭന എന്ന ആ സ്ത്രീയെ മറ്റു ചില സ്ത്രീകളടക്കമുള്ളവര്‍ ചേര്‍ന്ന്‌ കഴിഞ്ഞ ദിവസം മര്‍ദ്ദിച്ചു എന്ന്‌. പ്രതികള്‍ പിടിയിലാകുകയും ചെയ്തു.(ആ വാര്‍ത്തയാണ് രാജന്‍ കഥയറിയാതെ ലിങ്ക്‌ ഇട്ടത്‌.) ശോഭന തന്നെ പതിഞ്ചോളം കേസുകളില്‍ പ്രതിയുമാണ്. ഇതെല്ലാം മറച്ചു വച്ച്‌ മുകളില്‍പ്പറഞ്ഞമട്ടൊരു തലക്കെട്ടും വാര്‍ത്തയും ഇടുന്നതു കണ്ടാല്‍ കൊച്ചുകുട്ടികള്‍ക്കുപോലും മനസ്സിലാകില്ലേ ദേശാഭിമാനി എത്ര തരംതാണ പത്രപ്രവര്‍ത്തനമാണ് നടത്തുന്നത്‌ എന്ന്‌.

ഇത്തരം റിപ്പോര്‍ട്ടുകളുടെ പേരില്‍ ദേശാഭിമാനി സ്ഥിരം നാണം കെടാറുള്ളതാണ്. ആത്മാര്‍ത്ഥതയുള്ള ഒരു പാര്‍ട്ടി അനുഭാവിയാണെങ്കില്‍, അതൊക്കെ കഴിവതും മറച്ചുപിടിച്ച്‌ കൂടുതല്‍ നാണക്കേട്‌ ഒഴിവാക്കുകയല്ലേ വേണ്ടത്‌? താങ്കള്‍ ഒരു സി.പി.എം. വിരോധിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യവുമായി പുലബന്ധം പോലുമില്ലാത്തൊരു വിഷയമാണത്‌ എന്നതാണു വേറൊരു കാര്യം. ഒരു ബി.ജെ.പി. അനുഭാവിയായ എന്നെ ഇത്തരം അസംബന്ധങ്ങള്‍ ചൂണ്ടിക്കാട്ടി പരിഹസിക്കാമെന്ന ഒരു വ്യാമോഹത്തിന്റെ പുറത്താണ് രാജന്‍ ഈ കമന്റുകളൊക്കെ ഇടുന്നതെന്നു വ്യക്തം. വെറുതെയെന്തിനാണു രാജാ തുടരെത്തുടരെ വടി കൊടുത്ത്‌ അടി മേടിച്ചു കൊണ്ടിരിക്കുന്നത്‌? ചങ്ങനാശ്ശേരി സംഭവത്തില്‍ "അരുതാത്തതു പലതും സംഭവിച്ചു" എന്ന്‌ പിണറായി വിജയന്‍ പോലും തുറന്നു സമ്മതിച്ചു (അത്ഭുത സംഭവമാണത്‌). എന്നിട്ടും രാജനേപ്പോലുള്ളവര്‍ ആ സംഭവത്തില്‍ കടിച്ചു തൂങ്ങി വാദിക്കാന്‍ നോക്കിയാല്‍ അത്‌ എത്രമാത്രം ആത്മഹത്യാപരമാകുമെന്ന്‌ ആലോചിച്ചു നോക്കൂ. രാജാവിനേക്കാള്‍ വലിയ രാജഭക്തി വേണോ രാജാ?

(ചേക്ക:- തലശ്ശേരിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതേക്കുറിച്ച്‌ - RSS-നെ ഭര്‍ത്സിച്ചു കൊണ്ട്‌ - ദേശാഭിമാനി വെണ്ടക്കാ നിരത്തിയിട്ടുണ്ടാവുമെന്നു കരുതിയാണു നോക്കിയത്‌. പക്ഷേ ഓണ്‍ലൈന്‍ വേര്‍ഷനില്‍ അതേപ്പറ്റി മിണ്ടിക്കണ്ടില്ല! 19 വയസ്സു മാത്രം പ്രായമുള്ള ഷെറിന്‍ എന്ന RSS പ്രവര്‍ത്തകനെ സി.പി.എം.കാര്‍ ചേര്‍ന്ന്‌ വെട്ടി കൊല്ലാറാക്കിയതാണ് ഇപ്പോഴത്തെ സകല പ്രശ്നങ്ങള്‍ക്കും തുടക്കമിട്ടത്‌ എന്നത്‌ ഓരോ മണല്‍ത്തരിക്കും അറിയാം. അതേക്കുറിച്ചൊക്കെ എന്തു നുണ എഴുതിപ്പിടിപ്പിക്കും എന്ന്‌ ആലോചിച്ചു വട്ടായിപ്പോയതുകൊണ്ടാവണം വാര്‍ത്ത കാണാഞ്ഞത്‌. ഒരു KSU പ്രവര്‍ത്തകനെ SFIക്കാര്‍ വെട്ടിക്കൊല്ലാന്‍ നോക്കിയതിന്റെ ന്യായീകരണവുമായി സിന്ധുജോയി കടന്നുവന്നിട്ടുള്ളതുമാത്രമാണ് കണ്ണൂര്‍വാര്‍ത്തയായി കണ്ടത്‌.)

Anonymous said...

ha ha ha ha...

സംസ്ഥാന കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുക. ആഴ്ചയില്‍ പത്തിരുന്നൂറ്‌ പത്രസമ്മേളനങ്ങള്‍ നടത്തുക തുടങ്ങി വളരെ തിരക്കിട്ട പ്രവര്‍ത്തനങ്ങളുടെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തെ ഒരുകണക്കിന്‌ 'ഊര്‍ജസ്വലമാക്കി' വരികയായിരുന്നു കൃഷ്ണദാസ്‌ എന്ന പുതിയ അധ്യക്ഷന്‍.

അങ്ങനെയിരിക്കെ മൂത്തനേതാക്കളെ കൊണ്ട്‌ പണിയൊന്നും നടക്കാത്തതില്‍ കെറുവിച്ച്‌ എബിവിപിക്കാര്‍ ഉഷാറായി. ചങ്ങനാശേരിയില്‍ ഒന്നു കലക്കി!

ഗതികേടിനൊരു പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.
സാധാരണഗതിയില്‍ പ്രതിയെപിടിക്കുന്ന കാര്യത്തിലൊഴിച്ച്‌ ബാക്കി കാര്യങ്ങളിലെല്ലാം കാര്യക്ഷമമായ പോലീസ്‌ വകുപ്പ്‌ മിനിറ്റുകള്‍ക്കുള്ളില്‍ പ്രതികളെ പിടിച്ചു. എല്ലാവരും കൃഷ്ണദാസിന്റെ ആള്‍ക്കാര്‍.

പാര്‍ട്ടിക്കാരെ എങ്ങനെയെങ്കിലും ഊര്‍ത്തിയെടുക്കാനായി കൃഷ്ണദാസ്‌ നാടൊട്ടുക്ക്‌ ഓടിനടന്ന്‌ തുടരെ തുടരെ പത്രസമ്മേളനങ്ങള്‍ നടത്തി. പ്രതികളായി പിടിക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന്‌ പുരപ്പുറത്തുകയറിനിന്ന്‌ വിളിച്ചുകൂവി.

ഒരു പണിയും നടന്നില്ല. അപ്പോഴുണ്ട്‌ പ്രതികളായി പിടിക്കപ്പെട്ടവരുടെ പൂര്‍വകഥകളുമായി ദേശാഭിമാനി രംഗത്തുവന്നിരിക്കുന്നു. പ്രതിചേര്‍ക്കപ്പെട്ടവര്‍ മുന്‍പുതന്നെ പലകേസുകളിലും പ്രതികളാണത്രെ.

അങ്ങനെ വാലിറുങ്ങിയിരിക്കെയാണ്‌ ഒരു വടി വീണു കിട്ടിയത്‌. സേലം ഡിവിഷന്‍ ഉദ്ഘാടനം. തക്കവും തരവുംപോലെ ഭാരത്‌ മാതാ, അഖണ്ഡഭാരതം, സനാതന ധര്‍മം എന്നൊക്കെ പറയുമെങ്കിലും ഇതൊന്നും പാവക്കാവലിപ്പം മാത്രമുള്ള കേരളത്തില്‍ ക്ലച്ചുപിടിച്ചിട്ടില്ല.

ഇനിയിപ്പോള്‍ തമിഴ്‌നാടിനെതിരെ പ്രാദേശികവാദം ഉയര്‍ത്തിയെങ്കിലും ക്ലച്ചുപിടിക്കാനാണിപ്പോള്‍ അധ്യക്ഷന്റെ ശ്രമം. നല്ലൊരു ദിവസം, കേരളപ്പിറവി ദിനം തന്നെ സനാതനക്കാര്‍ ഹര്‍ത്താല്‍ നടത്തി കുളമാക്കി. പ്രവര്‍ത്തകരാരും കുഴപ്പമൊന്നുമുണ്ടാക്കില്ലെന്ന്‌ ഉറപ്പുനല്‍കാന്‍ മാത്രം കുറെ പത്രസമ്മേളനം കൂടി നടത്തി. കുഴപ്പം നടന്നാല്‍ വിളിക്കാന്‍ നാട്ടുകാര്‍ക്ക്‌ തന്റെ മൊബെയില്‍ നമ്പറും നല്‍കി. ഹര്‍ത്താല്‍ ദിവസം മൊബെയില്‍ സ്വിച്ച്‌ഓഫ്‌ ആക്കി മാരാര്‍ മന്ദിരത്തില്‍ കിടന്ന്‌ ശരിക്കൊന്നുറങ്ങി.

കേട്ടില്ലേ പൂരം. ഹര്‍ത്താല്‍ പ്രകടനക്കാരനായ ഒരു സനാതന ധര്‍മിഷ്ഠന്‍ വഴിയേപോയ ഒരമ്മയെ ചവിട്ടിത്തെറിപ്പിച്ചു. സംഭവം ചാനലായ ചാനലിലൊക്കെ ആഘോഷമായി.

അമ്മമാരെ ഈ ധര്‍മിഷ്ഠന്മാര്‍ ഇങ്ങനെ കാത്തുപരിപാലിക്കുന്നതിനാലാണല്ലോ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന്‌ നമ്മള്‍ പറഞ്ഞുനടക്കുന്നത്‌.

ഇനി എത്ര പത്രസമ്മേളനം നടത്തിയാലാണ്‌ ഈ ചവിട്ടില്‍നിന്ന്‌ തടിയൂരുക എന്റെ ഭാരതാംബേ!

kadappad: vasthavam

Unknown said...

രാജുമോനേ, ജല്പനം കേട്ടു. പനി അല്പം കൂടുതലാണല്ലോ. ഈ അസുഖം ഉടനെയൊന്നും മാറുമെന്നു തോന്നുന്നില്ല. എന്നാലും മരുന്നു തരാം. കുറച്ചു കഴിയട്ടെ. ഇപ്പോള്‍ അല്പം തിരക്കുണ്ട്‌.

qw_er_ty

Unknown said...

See this link...
http://jocalling.blogspot.com/2007/11/bjp-thugs-in-kerala.html

any reply for this???

Unknown said...

’പിടിച്ചോ’യേ,
ഈ പേര് താങ്കള്‍ക്ക്‌ അറം പറ്റുമെന്ന്‌ ഞാന്‍ ഉറപ്പിച്ചു പറയാം. എവിടെച്ചെല്ലുന്നോ അവിടെ നിന്നെല്ലാം മേടിച്ചു ‘പിടി’ക്കേണ്ടിവരും.

“any reply for this???“ എന്ന്‌ മൂന്നു ചോദ്യചിഹ്നം ഇട്ടതിന് ‘Yes! Many replies!!!’ എന്നാണു മറുപടി. അതെല്ലാംകൂടി ചേര്‍ത്ത്‌ ദാ ഇവിടെ കൊടുത്തിട്ടുണ്ട്‌.

രാജന്‍,
‘വാസ്തവം’ എന്നതില്‍ നിന്നു പകര്‍ത്തി പതിവുള്ള പരിഹാസ്യമായ ചിരിയുമായി എഴുതിയ കമന്റുണ്ടല്ലോ. അതു ഞാന്‍ ഏതെങ്കിലും ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക്‌ അയച്ചുകൊടുക്കാന്‍ ശ്രമിക്കാം. അവരും ചിരിക്കട്ടെ അല്പനേരം. ‘ഇങ്ങനെയൊക്കെയാണു പലരും നമ്മേപ്പറ്റി ധരിച്ചു വച്ചിരിക്കുന്നത്‌ - ദാ കണ്ടില്ലേ - ഹ ഹ’ എന്ന മട്ടില്‍.

ഇനി മുതല്‍ എല്ലാ കമന്റുകള്‍ക്കും മറുപടി തരാന്‍ കഴിഞ്ഞെന്നു വരില്ല. ക്ഷമിക്കുക. ഈ ബ്ലോഗിലെ നിത്യസാന്നിദ്ധ്യത്തിനു നന്ദി.

Unknown said...

ഒടുവില്‍ ദാ DYSP പി.ബി.വിജയനെ സ്ഥലം മാറ്റിയിരിക്കുന്നു. പാര്‍ട്ടിക്കു ചീത്തപ്പേരുണ്ടാക്കിയതിന്റെ പേരില്‍. അദ്ദേഹത്തോടു ഞാന്‍ അന്നേ പറഞ്ഞതാണ് താങ്കള്‍ക്കു പണികിട്ടാന്‍ പോകുന്നതേയുള്ളൂവെന്ന്‌. പുതിയ സ്ഥലം വല്ല ചെങ്കോട്ടയുമാണോ എന്നു നോക്കുന്നതു നന്നാവും. ചിലപ്പോള്‍ ജീവനും ഭീഷണിയുമുണ്ടാകാം.
അരുതാത്തതു വല്ലതും സംഭവിച്ചാല്‍, “ഇന്നു ഞാന്‍ നാളെ നീ” എന്നു പറഞ്ഞതും സത്യമാകും.

“പി.ബി.യിലുള്ള വിജയനും“ സ്ഥലം മാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചിന്താശേഷിയുള്ളവരുടെ ഹ്രുദയങ്ങളില്‍ നിന്നു ദൂരെ ദൂരേയ്ക്ക്‌. സാമൂഹ്യപ്രവര്‍ത്തകരായ വനിതകളെ വസ്ത്രാക്ഷേപം ചെയ്യാന്‍ ശ്രമിക്കുക - പാവപ്പെട്ട സ്ത്രീകളുടെ കാലില്‍ വെടിവച്ചു വീഴ്ത്തി മാനഭംഗപ്പെടുത്തുക - ഹജ്ജിനു പോകുന്ന സ്ത്രീയെ ആക്രമിക്കുക - ഇതൊക്കെ നടന്നിട്ട്‌ ആഴ്ചകള്‍ പോലും തികയുന്നതിനുമുമ്പേ, "പാര്‍ട്ടിയുടെ യശസ്സു വര്‍ദ്ധിച്ചു" എന്നൊക്കെ അഭിപ്രായപ്പെടുന്നവര്‍ക്കൊക്കെ എങ്ങനെ സ്ഥലം മാറ്റം കിട്ടാതിരിക്കും? ലക്ഷങ്ങള്‍ മുടക്കി മകന് വിദേശപഠനം സാദ്ധ്യമാകുന്നതിന്റെ പിന്നിലും, വര്‍ദ്ധിച്ച ചില “യശസ്സുകള്‍” ആണെന്നു വ്യക്തം. ആരു തന്നു എന്നും പ്രത്യുപകാരമായി തിരിച്ചങ്ങോട്ടു എന്താണു കൊടുത്തത്‌ അല്ലെങ്കില്‍ കൊടുക്കാന്‍ പോകുന്നത്‌ എന്നും മാത്രമേ അറിയേണ്ടൂ.

“ജനശക്തി” എന്ന പേര് എന്തായാലും നന്നായി എന്നു ഞാന്‍ പറയും. “ദേശാഭിമാനി” എന്നതുപോലെ തന്നെ, പേരിന്റെ അര്‍ത്ഥമറിയാത്തവരുടെ കയ്യില്‍ ചെന്നു ചേര്‍ന്നുവെന്നേയുള്ളൂ.

Dileep N Nair said...

Dear Rajan,
Before writting this I would like to tell all that I am not behind any politic partis. But I am forced to say some comments that Rajan mentioned here that "in the upcoming election see what would be the result" I bet you that your party won't get even 35 seats in next election. Thats for sure. We are suffering that much with your party. Instead of seeing party channels please watch "Naatakame Ulakam" in Amrita channel. They are neutral... Atleast you can understand what is happening in politics.

Thanks for allowing me to express my feeling.

Thanks,
Dileep..
Bangalore