Tuesday, April 22, 2008

ചങ്ങനാശ്ശേരിയിലെ പോലീസുകാരേ - സ്മരണ വേണം! സ്മരണ!

ചങ്ങനാശ്ശേരി സംഭവത്തില്‍ ചില പോലീസുകാര്‍ അന്നു പറഞ്ഞതെന്തായിരുന്നു‌ - ഇന്നു പറയുന്നതെന്താണ്‌ - എന്നൊരു താരതമ്യമാണിവിടെ. പാവങ്ങള്‍ സ്വന്തം കുടുംബത്തെ ഓര്‍ത്താവണം കള്ളം പറയാന്‍ തുനിഞ്ഞത്‌. പക്ഷേ തെറ്റ്‌ തെറ്റു തന്നെയാണ്‌. പോലീസുകാരന്‍ "വിതുമ്പലോടെ വര്‍ണ്ണിച്ച" സംഭവം ദേശാഭിമാനി അന്ന്‌ എഴുതിവിട്ടത്‌ എങ്ങനെയായിരുന്നുവെന്ന്‌ ഇപ്പോള്‍ ഒരിക്കല്‍ക്കൂടി വായിച്ചുനോക്കേണ്ടതു തന്നെയാണ്‌!

*-*-*-*-*
അടുത്തിടെയായി പലരും ഇ-മെയില്‍ വഴിയായും കമന്റിലൂടെയുമെല്ലാം ചോദിച്ചുതുടങ്ങിയൊരു കാര്യമുണ്ട്‌. പച്ചക്കള്ളം പച്ചയ്ക്കു പറയാനും പ്രചരിപ്പിക്കാനും - ഭീഷണിയിലൂടെ മറ്റുള്ളവരേക്കൊണ്ടു പറയിപ്പിക്കാനും - മടിയില്ലാത്തവരാണു മാര്‍ക്സിസ്റ്റുകള്‍ എന്നത്‌ സ്വബോധമുള്ള ഏതൊരാള്‍ക്കും അറിയാവുന്നതല്ലേ? അവയൊക്കെ ചൂണ്ടിക്കാണിക്കാനായി ഇടയ്ക്കു ചില പോസ്റ്റുകളില്‍ ചെലവിടാറുള്ള സമയംകൂടി ഗൌരവസ്വഭാവമുള്ള മറ്റുപോസ്റ്റുകള്‍ക്കായി നീക്കി വച്ചുകൂടേ?

ശരിയാണ്‌. എത്രയോ വര്‍ഷമായി ഇതെല്ലാം കാണുന്നു. പക്ഷേ, ഇപ്പോളും ചിലതൊക്കെ കാണുമ്പോള്‍ മിണ്ടാതിരിക്കണമെങ്കില്‍ അത്ഭുതകരമായ ആത്മനിയന്ത്രണം വേണം എന്നതാണു പ്രശ്നം.

ചങ്ങനാശ്ശേരിയില്‍ എ.എസ്‌.ഐ. മരണപ്പെട്ട നിര്‍ഭാഗ്യകരമായ സംഭവത്തെ മുതലെടുക്കാനായി എന്തെല്ലാം തരം താണ കളികളായിരുന്നു മാര്‍ക്സിസ്റ്റുനേതൃത്വവും അവരുടെ സര്‍ക്കാരും ഇവിടെ നടത്തിയത്‌!

സംഭവം നടന്നു മണിക്കൂറുകള്‍ക്കകം പ്രതികളെ അങ്ങുദൂരെ തിരുവനന്തപുരത്ത്‌ പാര്‍ട്ടിയോഫീസില്‍ നിന്നു പ്രഖ്യാപിക്കുന്നു. അത്‌ ആഭ്യന്തരമന്ത്രിയുടെ നാവിലൂടെ ജനമറിയുന്നു! പെരുന്നയില്‍ നടന്ന സംഭവത്തിന്റെ പേരില്‍ കോട്ടയത്തുള്ള ബി.എം.എസ്‌ ഓഫിസില്‍ പരിശോധന നടത്തുന്നു! നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നു! കൊലപാതകികളെന്നാരോപിച്ച്‌ കുറച്ചുപേരെ അറസ്റ്റുചെയ്ത്‌ പീഢിപ്പിക്കുന്നു. മൂക്കിന്റെ പാലമടിച്ചു തകര്‍ക്കുന്നു. എന്തൊക്കെ പുകിലായിരുന്നു! ഒടുവില്‍ കണ്ണൂര്‍ കലാപത്തിനുള്ള ന്യായീകരണമായിപ്പോലും പറഞ്ഞുവച്ചു ആ സംഭവം!

തിരുത്തലുകളും പിന്നാലെ വന്നുകൊണ്ടിരുന്നു (പോലീസ്‌ രേഖകള്‍ തിരുത്തിയതിനു പുറമേ). ആഭ്യന്തരമന്ത്രിയ്ക്കും ഡി.ജി.പി.യ്ക്കും എല്ലാം തങ്ങള്‍ പറഞ്ഞതു തിരുത്തേണ്ടി വന്നു. ചങ്ങനാശ്ശേരിയില്‍ "അരുതാത്തതു സംഭവിച്ചു"വെന്ന്‌ പാര്‍ട്ടി സെക്രട്ടറിയ്ക്കുപോലും തുറന്നു സമ്മതിക്കേണ്ടിവന്നു.

"ദൃക്‌സാക്ഷി" എന്നവകാശപ്പെട്ടിരുന്ന ഒരു പോലീസുകാരന്റെ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു ദേശാഭിമാനിയുടെ സകലനുണപ്രചാരണവും. 'കൊല്ലടാ അവനെ' എന്ന്‌ ആക്രോശിച്ചു കൊണ്ടാണത്രേ അടിച്ചത്‌. കൃത്യം "ഇടതുകര്‍ണ്ണത്തിനടിയിലാണ്‌ അടിച്ചതെന്നും" പറഞ്ഞു. തന്നെയാദ്യം തള്ളിത്താഴെയിട്ടതിനുശേഷമാണത്രേ അടിച്ചത്‌.

എ.എസ്‌.ഐ.യ്ക്കു് അടിയേറ്റിരുന്നില്ല എന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാവുകയും ഹൃദയസ്തംഭനമാണ് മരണകാരണമെന്നുതെളിയുകയും ചെയ്തതോടെയാണ് സകല നുണകളും തകര്‍ന്നടിഞ്ഞത്‌. പഴയ ദൃക്‌സാക്ഷികള്‍ ഇപ്പോള്‍ പറയുന്നത്‌ തങ്ങള്‍ ചെന്നപ്പോള്‍ എ.എസ്‌.ഐ. വീഴുന്നതു മാത്രമാണു കണ്ടതെന്നാണ്‌. അപ്പോള്‍ "വിദ്യാര്‍ത്ഥികള്‍" കൂടി നില്‍പ്പുണ്ടായിരുന്നുവെന്നും. (ഏതു വിദ്യാര്‍ത്ഥികള്‍ എന്ന്‌ ഇപ്പോളും പറയുന്നില്ല) അവരുടെ അടികൊണ്ടാണു വീണതെന്നു ചുമ്മാ അങ്ങു വിചാരിച്ചു പോയതാണത്രേ!

ഇപ്പോളത്തെ മൊഴിയേപ്പറ്റിയുള്ള ദീപിക വാര്‍ത്ത ഇങ്ങനെ (ചിത്രത്തില്‍ ക്ലിക്കു ചെയ്താല്‍ പുതിയ വിന്‍ഡോയില്‍ തുറന്നു വരും).
അന്നത്തെ മൊഴി ഒരു അപസര്‍പ്പകനോവലിനെ അനുസ്മരിപ്പിക്കുന്ന വിധം ദേശാഭിമാനിയുടെ നുണയെഴുത്തുകാര്‍ വര്‍ണ്ണിച്ചത്‌ ഇങ്ങനെയായിരുന്നു.
കണ്ണില്‍‍ ഇരുട്ടുകയറിയത്രേ! ഇന്നിപ്പോള്‍ അതു വീണ്ടും വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാത്രമല്ല - സകലരുടേയും കണ്ണില്‍ ഇരുട്ടുകയറുകയാണ് !

അന്ന്‌, തങ്ങള്‍ “നേര് നേരത്തെ അറിയിക്കുന്ന“തിനെ‌ മറ്റുപത്രങ്ങള്‍ പിന്തുണയ്ക്കാത്തതിലുള്ള അമര്‍ഷപ്രകടനങ്ങളും ഒപ്പമുണ്ടായിരുന്നു. മറ്റു മാദ്ധ്യമങ്ങളൊന്നും പോലീസുകാരനെ "അടിച്ചുകൊന്നു" എന്നു വ്യക്തമായി പറയുന്നില്ല എന്നാരോപിച്ച്‌ സകലരേയും ചീത്തവിളിച്ചിരുന്നു. ‘തലയ്ക്കടിച്ചു വീഴുത്തുന്നത്‌ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ "വ്യക്തമായി" കണ്ടതാണ്‌ - എന്നിട്ടും!‘ എന്ന മട്ടായിരുന്നു ആക്രോശം.

ആ ഭര്‍ത്സനം ദാ ഇങ്ങനെയായിരുന്നു.

*-*-*-*-*
നുണപറച്ചിലിന്റെ ആഗോളതമ്പുരാക്കന്മാരേക്കുറിച്ച്‌ കൂടുതല്‍ സംസാരിച്ചു സമയം കളയേണ്ടതില്ല.

പക്ഷേ... താഴെക്കാണുന്നതും പണ്ടത്തെ ഒരു വാര്‍ത്ത തന്നെയാണ്‌. അതിനൊക്കെ ഇനിയാരു സമാധാനം പറയും എന്നതാണ്‌ നടുക്കുന്നൊരു ചോദ്യം.
അന്നു സമരം ചെയ്ത ഇവരൊക്കെ മാത്രമല്ല - കേരളസമൂഹമൊന്നടങ്കം ചോദിക്കുകയാണ്‌ - മാര്‍ക്സിസ്റ്റുകളേ - നിങ്ങള്‍ പുതിയ എന്തു നുണ പറഞ്ഞാണ്‌ ഇനി രക്ഷപെടുവാന്‍ ശ്രമിക്കുക?
ഏതുകൊടിയുടെ പിറകിലാണ്‌ നിങ്ങളിനി മുഖം മറയ്ക്കുക?

24 comments:

evuraan said...

സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ ഉത്തമ ഉദാഹരണം, അഭിനന്ദനങ്ങള്‍..!

"അപ്പക്കോലെലി ഭക്ഷിച്ചാല്‍, അപ്പത്തിന്‍ കഥയെന്തു താന്‍?" അ‌‌ര്‍ത്ഥാന്തരന്യാസത്തിന്റെ ലക്ഷണമാണു് - പോലീസുകാരനീ ഗതിയെങ്കില്‍, പാവം പൗരന്റെ കഥയെന്തു താന്‍?

Mr. K# said...

ദീപിക പറഞ്ഞിരിക്കുന്നത് കണ്ടോ - "DYSP യുടെ വിടുവായിത്തമാണ് ചങ്ങനാശ്ശേരി സംഭവം ഇത്രയും പ്രശ്നങ്ങള്ക്ക് വഴിതെഴിച്ചതെന്ന നിലയ്ക്കാണ് പുതിയ അന്വേഷണം വെളിച്ചം വീശുന്നത്".

പ്രശ്നം നടന്നു മണിക്കൂറുകള്ക്കുള്ളില് മന്ത്രി പ്രതികളെ പ്രഖ്യാപിച്ചു. പിന്നെ പാവം പോലീസുകാരന് എന്ത് ചെയ്യാന്. അവസാനം എല്ലാം അവരുടെ തലയിലായി. DYSP യുടെ വിടുവായിത്തമാണത്രേ പ്രശ്നം! ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്നു കൊണ്ടു ആരാ ആദ്യം വിടുവായിത്തരം പറഞ്ഞത്?

Unknown said...

ശരിയാണു

ഘടോല്‍കചന്‍ said...

ദേശാഭിമാനിയുടെ നുണയെഴുത്തിനെപ്പറ്റി അറിയാത്തവര്‍ കുറവായിരിക്കും..

ഞങ്ങളുടെ നാട്ടില്‍ നടന്ന ഒരു ചെറിയ സഹകരണ ബാങ്ക് ഇലക്ഷനില്‍പ്പോലും എതിരാളികളെ താറടിക്കാന്‍ വേണ്ടി നിലവിലുണ്ടായിരുന്ന ഭരണത്തെപ്പറ്റി കല്ലുവച്ച നുണകള്‍ പ്രസിധീകരിക്കുകയും,ആ പത്രത്തിന്റെ കോപ്പികള്‍ എല്ലാ വീടുകളുടെയും മുറ്റത്ത് വിതറുകയും ചെയ്തിരുന്നു....

ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതാണോ പത്രധര്‍മ്മം..

Unknown said...

ഏവുരാനേ,
നന്ദി.

ഓ.ടോ.:-
‘അര്‍ത്ഥാന്തരന്യാസ‘മല്ലല്ലോ - ‘അര്‍ത്ഥാപത്തി‘യല്ലേ ഉദ്ദേശിച്ചത്‌? മാത്രവുമല്ല - അതു ‘ലക്ഷണ’മല്ലല്ലോ - ഉദാഹരണം മാത്രമല്ലേ?

അര്‍ത്ഥാപത്തിയതോ പിന്നെ-
ച്ചൊല്ലാനില്ലെന്ന യുക്തിയാം

എന്നു ലക്ഷണം.

അപ്പക്കോലെലി ഭക്ഷിച്ചാല്‍ -
അപ്പത്തിന്‍ കഥയെന്തു താന്‍?

എന്ന്‌ ഉദാഹരണം.

ഇവിടുത്തെ സാഹചര്യത്തില്‍, നമുക്ക്‌ ഉദാഹരണം ഒന്നു മാറ്റാം.

‘കാക്കി’യ്ക്കീ ഗതിയെന്നാകില്‍,
‘ബാക്കി’യ്ക്കോ? - അതു ചൊല്ലണോ?

:)

Unknown said...

കുതിരവട്ടന്‍,

DYSP വിജയന്റെ തലയില്‍ എല്ലാം കെട്ടിവയ്ക്കുന്നതു മുമ്പേ തുടങ്ങിയതാണ്. അദ്ദേഹത്തെ സ്ഥലം മാറ്റുകയുമൊക്കെച്ചെയ്തിരുന്നു. പക്ഷേ അദ്ദേഹത്തിനതില്‍ പരാതിയുണ്ടാവാനിടയില്ല. മാര്‍ക്സിസ്റ്റ്‌ സര്‍ക്കാറിനെ പ്രീതിപ്പെടുത്താനായിട്ടാണ് “മനപ്പൂര്‍വ്വ”മുള്ള ആ വിടുവായത്തം പറച്ചില്‍ എന്നുറപ്പാണ്. എന്തുകള്ളത്തരം പറഞ്ഞായാലും സംഘപ്രവര്‍ത്തകരെ ഉപദ്രവിക്കണമെന്ന മാര്‍ക്സിസ്റ്റ്‌ “അതിമോഹ”മാണ് യഥാര്‍ത്ഥത്തില്‍ ഇപ്പോളീ ഊരാക്കുടുക്കില്‍ അവരെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്‌.

ചങ്ങനാശ്ശേരി സംഭവത്തേപ്പറ്റി അക്കാലത്തുതന്നെ (2007 ഒക്ടോബര്‍ അവസാനം)എഴുതിയിരുന്ന ഒരു പോസ്റ്റില്‍, ഡി.വൈ.എസ്‌.പി.വിജയനെ അഭിസംബോധനചെയ്തുകൊണ്ടുള്ള ചില വരികളുണ്ടായിരുന്നു. അതില്‍ നിന്ന്‌ ഒരു ചെറിയ ഭാഗം ഇവിടെ ക്വോട്ടുചെയ്യുന്നു.

മറ്റു പത്രങ്ങളെല്ലാം ചൂണ്ടിക്കാണിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും തെറ്റാണെന്നു വിശ്വസിച്ച്‌ ഞങ്ങള്‍ ദേശാഭിമാനി പറയുന്നതു മാത്രം വിശ്വസിക്കണമെന്നാണോ സാര്‍? ദേശാഭിമാനി ഒറ്റദിവസം കൊണ്ട്‌ നന്നായിപ്പോയോ സാര്‍? ഇതു വരെയുള്ള ആയിരക്കണക്കിന്‌ അനുഭവങ്ങള്‍ വച്ചാണെങ്കില്‍, അവര്‍ പകല്‍ എന്നു പറഞ്ഞാല്‍ രാത്രി എന്നു വേണം മനസ്സിലാക്കേണ്ടത്‌. ഇവിടെയും അതു തന്നെ പ്രതീക്ഷിക്കുന്നതല്ലേ ബുദ്ധി - സാര്‍?

പ്രതികളെന്നു പറഞ്ഞ്‌ പിടിച്ചവരെ ഇഞ്ചപ്പരുവമാക്കിയ മാര്‍ക്സിസ്റ്റ്‌ പോലീസ്‌ ഗുണ്ടകളോളം ആത്മാര്‍ത്ഥത സാറിനു വരില്ലെന്നാണ്‌ കേട്ടിട്ടുള്ളത്‌. കുറ്റാരോപിതരായ 100 പോലീസ്‌ ഉദ്യോഗസ്ഥരില്‍ സാറും പെടുമെന്നും, സംഗതികളില്‍ നിന്ന്‌ ഊരിക്കിട്ടാന്‍ വേണ്ടി - തലപ്പത്തുള്ളവരുടെ പ്രീതി കിട്ടാനായി കളിച്ച കളിയാവാമെന്നുമാണ്‌ നിഗമനം. ഇതില്‍ ഏതായാലും ശരി - ഒരു മാര്‍ക്സിസ്റ്റ്‌ അനുകൂല സാഹിത്യസംഘടനയിലുണ്ടായിരുന്നൊരാള്‍ പറഞ്ഞത്‌ ഓര്‍ത്തു കൊണ്ടു പറയുകയാണ്‌. പുലിപ്പുറത്താണു സാര്‍ - സാറിന്റെ യാത്ര. ഒരിക്കല്‍ അതിന്റെ പുറത്തു കയറിയാല്‍ പിന്നെ മരിക്കുന്നതു വരെ അവിടെ ഇറുകിപ്പിടിച്ചിരിക്കാനേ കഴിയൂ. എന്നെങ്കിലുമൊരിക്കല്‍ താഴെയിറങ്ങാമെന്നു വിചാരിച്ചാല്‍ പുലി കടിച്ചു കീറിക്കളയും. രണ്ടായാലും ജീവിതം കട്ടപ്പുക തന്നെ. പുലിപ്പുറത്തുള്ള ആ യാത്ര ആസ്വദിക്കാന്‍ പഠിക്കുക മാത്രമേ പിന്നെ രക്ഷയുള്ളു. സാറിന്‌ എല്ലാ വിധ നന്മകളും നേരുന്നു.

prasad said...

സത്യത്തെ എത്രകാലത്തോളം മറച്ചുവെക്കാന്‍ സാധിക്കും പട്ടിയെ ആടാക്കുന്ന ഈ വിദ്യ ദെശാഭിമാനി കാലങ്ങളോളമായി പിന്തുടരുന്നു..ഇനിയെത്ര കാലം ഇതു തുടരും. സ്വന്തം വിശ്വാസ്യതക്ക്‌ വില കല്‍പിക്കാത്തിടത്തോളം കാലം അവരിതു തുടരട്ടെ..

വാസ്തവം ടീം said...

നകുലന്റെ
മറുമൊഴി കേട്ടു.
മൂര്‍ച്ചയാര്‍ന്ന
ഈര്‍ച്ചവാളായിട്ടുണ്ട്‌
വിലയിരുത്തലുകള്‍.
മൂന്നാം കണ്ണിന്റെ കാഴ്ചകള്‍
തുളച്ചുകയറുന്നുണ്ട്‌
കണ്ണടച്ചിരുട്ടാക്കുന്ന
പോലിസ്‌-മാര്‍ക്സിസ്റ്റ്‌
സത്വങ്ങളുടെ
നെഞ്ചിലേയ്ക്ക്‌..
a superb piece of
citizen journalism.
hats off 2 u...


Titus K Vilayil
Chief Editor

mkumar said...

പാറ്ട്ടി വളര്‍ത്തുക പാറ്ട്ടി സഖാക്കളെ സംരക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം, അത് കുടുംബം കുട്ടിച്ഛോറാക്കിയിട്ടോ അല്ലെങ്കില്‍ വല്ലവന്റെയും അമ്മയുടെ നെഞ്ചത്തു കേറിയിട്ടൊ,കള്ളനെയും കൊള്ളക്കാരനെയും സാമൂഹ്യ ദ്രോഹിയെയും കൂട്ടുപിടിക്കാന്‍ ഈ മാര്‍ക്സിസ്റ്റ് കാപാലികന്മാറ്ക്കു ഒരു ഉളീപ്പും ഇല്ല.. വേണ്ടിവന്നാല്‍ പാവം പോലിസു കാരെയും കരുവാക്കും.കോണ്‍ഗ്സ്രസ്സിനെ എതിര്‍ക്കുക എന്ന ഒറ്റ ഉദ്ധേശത്തോടെ ഭാരതത്തില്‍ പിറവിയെടുത്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി.പില്‍ക്കാലത്ത് ഹിന്ദുക്കളെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി മാത്രം കോണ്‍ഗ്രസ്സിനെ,കുറുക്കനും, കുറുനരിയും,തേളും പിശാചും കൂടി തട്ടിമുട്ടി ഉണ്ടാക്കിയ കേന്ദ്ര സര്‍ക്കാരിനെ പിന്തുണക്കുന്നു..

ഭാരതത്തിന്റെ സംസ്കാരം തന്നെ മഹത്തായ ഹിന്ദു സംസ്കാരത്തില്‍ അടിയുറച്ചുള്ളതാണു. ആ മഹത്തായ ഒരു സംസ്കാരത്തെയും അതു പ്രതിനിധാനം ചെയ്യുന്ന ഒരു മഹാ ഭൂരിപക്ഷം ജനസമൂഹത്തെയും ഒരു ഉളിപ്പും നാണവും ഇല്ലാതെ എതിര്‍ക്കുക എന്ന ഇവരുടെ ലക്ഷ്യമം.. .ലോകമെല്ലാം കമ്മുണിസ്റ്റു പാര്‍ട്ടിയെ കുഴിച്ഛ് മൂടിക്കഴിഞ്ഞു.. പക്ഷെ കേരളത്തിലെ ചില സഖാക്കളുടെ വിചാരം ഈ ഭൂലൊകം മുഴുവന്‍ താങ്ങി നിര്‍ത്തുന്നതു കമ്മ്യുണിസ്റ്റ് പാര്‍ട്ടി ആണെന്നാണു..പാവങ്ങള്‍..ഹിന്ദുമതത്തിനു നേരയുള്ള ഇവന്മാരുടെ രോഷം കണ്ടാല്‍ പൂര്‍ണ്ണ ചന്ദ്രനെ നോക്കി ഓരിയിടുന്ന ചാവാലിപ്പട്ടികളെ ഓര്‍മ്മവരും..

വളരെ നന്നായിരിക്കുന്നു നകുലന്‍.. എല്ലാവിധ ആശംസകളും..

കയ്യെഴുത്ത് said...

നകുലജീ, കിടിലന്‍...
അഭിനന്ദനങ്ങള്‍..

സസ്നേഹം
മിനീഷ്
mineeshvk@gmail.com

Unknown said...

കാണാപ്പുറം നകുലന്‍,

I am surprised to note that when the police men changed their statements, you are believing and propagating that what they tell now is the truth..How can you belive a person who changes his words often...

If the asst.sub inspector died because of heart attack, then your krishna das etc.were also telling lies to the people. they were openly saying that sfi students killed the officer. So they should also be critisized. That point is missing in this post.

Kodiyeri said what the police force told him. It is not his blame when the police changes their statement.

It is also interesting to note that you are branding madhyamam daily as a pro cpm paper in one of your posts. If they have to be branded, they will be a pro ko-lee-bee paper. Is it that you can say whatever you want to say and get away with it. pathetic sir...

There are lot of burning issues in the world. I didnt see not even a single post in your blog. Just vomiting poison all the time. If your samgh parivar were not in the habit of killing people, your posts would have some justfication. We know gujarath. you said something like "oronnu kanumpol ezhuthi pokunnu". then you should write atrocities of samgh parivar.

In Kasargod samgh parivar and league are killing each other. in one of your posts, you mentioned, it will be marxists at one end all the time.

In trivandrum, lot of rss activists are under police custody in connection with the killing of a cpim activist. RSS only started the killins as always.

There is a word 'intellectual honesty.". Hope you know the meaning.

Unknown said...

നക്കീരന്‍,

ഏതുസമയവും വാക്കുമാറ്റാവുന്ന ചില പോലീസുകാര്‍ പറയുന്നതെങ്ങനെ വിശ്വസിക്കും എന്നു താങ്കള്‍ ചോദിക്കുന്നതുപോലെ തോന്നുന്നു. അതേ സമയം തന്നെ, അവര്‍ പറഞ്ഞതു വിശ്വസിച്ചുപോയി എന്നല്ലാതെ കൊടിയേരി എന്തു തെറ്റുചെയ്തെന്നും - അവരിപ്പോള്‍ വാക്കു മാറ്റിയതിന്‌ അദ്ദേഹമെന്തുചെയ്യാനാണ്‌ എന്നുമൊക്കെ സങ്കടപ്പെടുകയും ചെയ്യുന്നു! നടുക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടാതിരിക്കുക - ദയവായി.

അങ്ങനെ 'വല്ലവരും പറയുന്നതുകേട്ടു' ധൃതിയില്‍ അബദ്ധപരാമര്‍ശങ്ങള്‍ നടത്താവുന്ന ഒരു പദവിയിലിരിക്കുന്ന ആളല്ലല്ലോ അദ്ദേഹം. 'വേണ്ടിവന്നാല്‍ പോലീസ്‌ സ്റ്റേഷനുമുന്നിലും ബോംബുണ്ടാക്കു'മെന്നു കവലപ്രസംഗം നടത്തിയിരുന്ന കേവലമൊരു പാര്‍ട്ടിനേതാവു മാത്രമല്ല അദ്ദേഹമിപ്പോള്‍. മറിച്ച്‌ ഈ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ തലവനാണ്‌. മന്ത്രിമാര്‍ കേവലം 'പാര്‍ട്ടിക്കാര്‍' മാത്രമായി മാറുന്നതിന്റെ ദൂഷ്യഫലങ്ങളനുഭവിക്കുന്നത്‌ ഇവിടുത്തെ ജനങ്ങളൊന്നടങ്കമാണ്‌. ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന മറ്റുവാര്‍ത്തകള്‍ക്കും അതു തന്നെയാണല്ലോ പറയാനുള്ളത്‌.

പോലീസുകാര്‍ അന്നങ്ങനെയും ഇന്നിങ്ങനെയും പറഞ്ഞുവെന്നത്‌ നിസ്സാരമായിക്കരുതാനാവില്ല നക്കീരന്‍. കാര്യങ്ങള്‍ നേരേ തലതിരിച്ചു പറയുക എന്നത്‌ ഒരു മനുഷ്യജീവിക്കു പറ്റിയൊരു സാധാരണ പിഴവു മാത്രമായിക്കരുതാനാവില്ലതന്നെ. അവരുടെ നാവുകള്‍ അന്നും ഇന്നും നിയന്ത്രിക്കപ്പെടുന്നുണ്ടെന്നും അതിനു പിന്നില്‍ മാര്‍ക്സിസ്റ്റുനേതൃത്വമാണെന്നും പകല്‍ പോലെ വ്യക്തമല്ലെന്നുണ്ടോ?

എന്തിനാണവരുടെ നാവിനെ നിയന്ത്രിക്കുന്നതെന്നുള്ളതാണ്‌ അടുത്തചോദ്യം . ഇവിടെ 'വിട്ടുപോയി' എന്നു പറഞ്ഞ്‌ താങ്കളൊരു പോയിന്റ്‌ അവതരിപ്പിച്ചത്‌ സത്യത്തില്‍ ഒരു മാര്‍ക്സിസ്റ്റ്‌ അനുഭാവി സ്വയം കുരുക്കെടുത്തു കഴുത്തിലിടുന്നതിനു തുല്യമായിരുന്നു. പലരും മനപ്പൂര്‍വ്വം മിണ്ടാതിരിക്കുന്നൊരു കാര്യമാണത്‌. വിവാദമാകുകയും തെളിയിക്കപ്പെടുകയും ചെയ്താല്‍പ്പിന്നെ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ഒരിക്കലും കരകയറാനാവാത്തൊരു ചുഴിയാണതു സൃഷ്ടിക്കുന്നത്‌. കൊണ്ടുവന്ന സ്ഥിതിക്കു പറയാം.

മാര്‍ക്സിസ്റ്റുകളുടെ അടിയേറ്റാണു മരണം നടന്നതെന്ന്‌ അന്നേ അഭ്യൂഹമുണ്ടായിരുന്നു. ആയുധങ്ങളടക്കം അറസ്റ്റിലായ മാര്‍ക്സിസ്റ്റുകളെ വിട്ടയച്ചതും, പോലീസ്‌ രേഖകള്‍ തിരുത്തിയതും, ധൃതിപിടിച്ച്‌ കുറ്റം മറ്റുള്ളവരില്‍ ചാര്‍ത്തി അറസ്റ്റു നടത്തിയതും, പ്രതികളെ പ്രഖ്യാപിക്കാന്‍ എം.എല്‍.എ-യും മന്ത്രിയുമൊക്കെ വ്യഗ്രതകാട്ടിയതും - എല്ലാം സൂചിപ്പിക്കുന്നത്‌ അതുതന്നെയാണെന്ന്‌ അന്നേ സംശയം ഉണ്ടായിരുന്നു. അനേകം വാര്‍ത്തകളിലൊന്ന്‌ ഇവിടെ വായിക്കുക.

എന്നാല്‍, പകരം അറസ്റ്റുചെയ്ത എ.ബി.വി.പി.ക്കാരെ കസ്റ്റഡിയില്‍ വച്ചു ക്രൂരമായി പീഢിപ്പിക്കാന്‍ കഴിഞ്ഞുവെന്നല്ലാതെ മറ്റു“നേട്ട“ങ്ങളൊന്നുമുണ്ടാക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ക്കു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. കസ്റ്റഡിയിലെടുത്തവരാണു ചെയ്തെതന്നു വരുത്തിത്തീര്‍ക്കാന്‍ തക്കതായ ഒന്നും സൃഷ്ടിച്ചെടുക്കുവാന്‍ വളരെ ശ്രമിച്ചിട്ടും കഴിഞ്ഞില്ലത്രേ. സകല തെളിവുകളും അവരുടെ നിരപരാധിത്വം മാത്രമാണു തെളിയിച്ചതെന്നും കേള്‍ക്കുന്നു. അപ്പോള്‍പ്പിന്നെ, കൊലപാതകികള്‍ മാര്‍ക്സിസ്റ്റുകളാണെന്നു തിരിച്ചറിയപ്പെട്ടേക്കും എന്നൊരു സ്ഥിതിവിശേഷമുണ്ടാകുകയും അതൊഴിവാക്കാനായി മറ്റു തന്ത്രങ്ങള്‍ മെനയുകയും ചെയ്തതാവാമെന്നും - കേസില്‍ വമ്പനൊരു 'ട്വിസ്റ്റ്‌' ഉണ്ടായത്‌ അങ്ങനെയാവാമെന്നും - സംശയിക്കപ്പെടുന്നുണ്ട്‌. എത്രമറച്ചാലും കാര്യങ്ങള്‍ നേരേ തിരിയുമെന്നൊരു ഘട്ടം വന്നപ്പോള്‍ സംഭവം പെട്ടെന്നൊരു ദിവസം കൊലപാതകമല്ലാതായി മാറിയതാണെന്നും, അതിനു പിന്നിലും മാര്‍ക്സിസ്റ്റ്കുടിലതന്ത്രങ്ങള്‍ തന്നെയാണുള്ളതെന്നും ഇപ്പോളും സംശയിക്കുന്നവരുണ്ടെന്നു ചുരുക്കം. എല്ലാ ഗൂഢാലോചനകളും വെളിച്ചത്തുകൊണ്ടുവരാനായി സ്വതന്ത്ര ഏജന്‍സികളേക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നുതുടങ്ങിയതും അതുകൊണ്ടൊക്കെത്തന്നെയാണ്‌.

നമുക്കു തത്ക്കാലം അവയെയൊക്കെ കേവലം ആരോപണങ്ങളും സംശയങ്ങളുമൊക്കെ മാത്രമായിക്കരുതി അവഗണിക്കാമെന്നു വയ്ക്കാം. പക്ഷേ പിന്നീടെന്നെങ്കിലും അതായിരുന്നു സത്യമെന്നു തിരിച്ചറിഞ്ഞാല്‍ അത്ഭുതം തോന്നുകയില്ലെന്നുകൂടി പറഞ്ഞുകൊള്ളട്ടെ. പണ്ട്‌ പരുമലയില്‍ ചുടുകട്ടകൊണ്ടെറിഞ്ഞും വെള്ളത്തില്‍ മുക്കിയുമൊക്കെ കൊന്നു കളഞ്ഞ വിദ്യാര്‍ത്ഥികള്‍ മദ്യപാനികളായിരുന്നു എന്നൊരു അത്ഭുതകരമായ കണ്ടുപിടുത്തം "നടത്തിക്കുവാന്‍" മാര്‍ക്സിസ്റ്റുകള്‍ക്കു കഴിഞ്ഞുവെങ്കില്‍ - പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ പാര്‍ട്ടിരേഖപോലെ ഉപയോഗിക്കുവാന്‍ കഴിഞ്ഞെങ്കില്‍ - പോലീസിനെ ഉപയോഗിച്ച്‌ ഭരണാധികാരികള്‍ തെളിവു നശിപ്പിക്കുകയും കൃത്രിമത്വം കാണിക്കുകയുമൊക്കെ ചെയ്യുന്നതിനേപ്പറ്റിയുള്ള അതിരൂക്ഷമായ വിമര്‍ശനം കോടതി വിധിന്യായത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ - ഈ സംഭവത്തിലും പുതുമയെന്താണുള്ളത്‌?

ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന പോലീസുകാരോട്‌ തികഞ്ഞ ആദരവോടുകൂടിത്തന്നെ പറയുകയാണ്‌ - മാര്‍ക്സിസ്റ്റുകള്‍ ഭരിക്കുമ്പോള്‍ - അവരല്ലാതെ മറ്റുള്ളവര്‍ക്കാര്‍ക്കും പോലീസിനെ വിശ്വാസമില്ല നക്കീരന്‍. തീരെ വിശ്വാസമില്ല. അഭ്യന്തരവകുപ്പ്‌ മാര്‍കിസ്റ്റുപാര്‍ട്ടിയുടെ കയ്യിലാണ്‌. അതും കണ്ണൂര്‍ലോബിയുടെ കയ്യില്‍. എന്തും സംഭവിക്കാം. എന്തും!

'ഭരണകൂടഭീകരത' എന്ന വാക്കിനെ തങ്ങള്‍ക്കു പതിച്ചുകിട്ടിയ ഒരു രാഷ്ട്രീയപ്രചാരണായുധം മാത്രമായല്ലാതെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഗൌരവത്തോടെ സമീപിക്കാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും ആകുലതകള്‍ മാത്രം സൃഷ്ടിക്കുന്ന അനേകം വിവരങ്ങളാണ്‌ ഈ പോസ്റ്റിലും കണ്ണൂര്‍‍ പോസ്റ്റുകളിലുമെല്ലാം കാണാനാവുക. അത്തരമൊരു വേദിയില്‍ വന്ന്‌ "'പൊള്ളിക്കുന്ന' പല പ്രശ്നങ്ങളുള്ളതിനേക്കുറിച്ചൊന്നും ഒരു പോസ്റ്റുപോലും കാണുന്നി"ല്ലെന്നു പരാതി പറഞ്ഞാല്‍, മറുപടിക്കുവേണ്ടി ഉഴറിപ്പോകുകയേയുള്ളൂ. ഈ 'പൊള്ളല്‍' എന്നത്‌ തികച്ചും ആപേക്ഷികമാണെന്നതിന്‌ - ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന അതീവഗൌരവതരമായ വിഷയത്തെ നിസ്സാരമായി സമീപിച്ചുകൊണ്ടുള്ള താങ്കളുടെ കമന്റു തന്നെ തെളിവല്ലേ? തങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ അത്‌ "വിഷം വമിപ്പിക്കലാണ്‌" എന്നു പറഞ്ഞു പരിഹാസ്യരാകുന്ന മാര്‍ക്സിസ്റ്റുകളുടെ അസഹിഷ്ണുതയും രക്ഷപെടാനുള്ള വ്യഗ്രതയുമല്ലാതെ മറ്റൊന്നും കാണാനില്ലിതില്‍ എന്നു പറഞ്ഞുകൊള്ളട്ടെ.

മറ്റുപോസ്റ്റുകളേക്കുറിച്ചു പൊതുവായി താങ്കളെഴുതിയിരിക്കുന്ന ആരോപണങ്ങളും മറ്റുപല പരാമര്‍ശങ്ങളുമതെ - തീര്‍ത്തും കഴമ്പില്ലാത്തവയാണ്‌. അതാതുപോസ്റ്റുകളില്‍ എന്തെങ്കിലും ചൂണ്ടിക്കാട്ടുകയാണെങ്കില്‍, അവിടെ മറുപടി പറയാന്‍ ശ്രമിക്കാം. താങ്കള്‍ തന്നെ പറയുന്നതുപോലെ - 'എന്തെങ്കിലും പറഞ്ഞുകടന്നുകളയാതെ', എവിടെ, എന്തിനോടാണു വിയോജിപ്പെന്ന്‌ അതാതു സ്ഥലത്തു വ്യക്തമാക്കൂ.

പിന്നെ, "സത്യസന്ധത" എന്ന വാക്കും അതിന്റെ അര്‍ത്ഥത്തേക്കുറിച്ചുള്ള ചോദ്യവും കൊണ്ടുവന്ന്‌ കമന്റവസാനിപ്പിച്ചതിന്റെ പേരില്‍ താങ്കളെ ആദരവോടെ കാണാതെ വയ്യ. അതും - കള്ളത്തരങ്ങളെ കയ്യോടെ പിടികൂടിയിരിക്കുന്ന ഈ പോസ്റ്റില്‍ത്തന്നെ!

വായനയ്ക്കു നന്ദി.

SK Perinthalakkat said...

Nice analysis Nakulan. Kodiyeri the new Sherlock Holmes of Kerala can predict who the accused are sitting in Trivandrum within minutes. And now he says that police officers misguided him.

Is he an idiot to blabber non-sense without verifying facts?

It is most likely that Kodiyeri decided who the accused were, and the police blindly followed his directions. Rather than police misguiding fat-man Kodiyeri, Kodiyeri forced the police to pick up the ABVP folks.

How ever I am waiting for the day when we can see a report - that ABVP is now giving a case against the state police, the DGP and Home Minister.

BTW, communist sympathisers have now started the standard argument of "In Gujarath..." (Gujarathil enthu sambhavichoo.... type slogans).

നന്ദു said...

നകുലന്‍ ജീ,
താങ്കളിങ്ങനെ നട്ടാല്‍ കിളിക്കാത്ത പച്ച നുണകള്‍ സ്ഥിരമായി ബ്ലോഗിലൂടെ തട്ടി വിട്ടു നടന്നാല്‍ ഞങ്ങളെപ്പോലുള്ള പാവം പൊതുജനം എന്തു ചെയ്യും ഞങ്ങളെ ഭരിക്കാന്‍ ഞങ്ങള്‍ തന്നെ തിരഞ്ഞെടുത്തു വിട്ട പ്രതിനിധികളില്ലെ?. ഞങ്ങളെ ഭരിക്കാന്‍ അവരുണ്ട്.... താങ്കളിങ്ങനെ തുടങ്ങിയാലെങ്ങനെ? കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും സംഘപരിവാരിലാക്കിയെ അടങ്ങൂ എന്ന പ്രതിഞ്ജ വല്ലതുമെടുത്തിട്ടുണ്ടോ?....ഹ..ഹ..ഹ..

ആ കിരണിനെപ്പോലെയും അനീല്‍ ശ്രീയെപ്പോലെയും ഉള്ള പ്രജകളും കേരളീയരല്ലെ? അവരെയെങ്കിലും മനസ്സിലോര്‍ക്കാത്തതെന്തെ?

Unknown said...

Thanks for the reply.

But r u saying that a Home Minister is not supposed to believe his Officials? It is interesting..When they changed their statement, they are believable for you. Before that they weren't.haha..

Could you please explain why samgh parivar is at one side in Gujarath,Orissa, Kannur, kasargod, trivandrum? You didnt answer to my question on this. At least see Kasargod, the recent one.

And most of your statements about Changanassery incident has "parayappedunnu, athre" sort of words. It is little tricky. You can go on with the propaganda and later if it is proved wrong completely, you can say point out those "parayappedunnu, athre" sort of words and look innocent..Good Idea..

Samgh parivar is the most eligible party to accuse other parties for using government machinery. How many commission reports are there. NO one will forget the pogrom conducted with the connivance of the state govt.

I was mentioning about your branding Jama athai islami supported Madhyamam daily as a pro cpim daily in your earlier post. YOu didnt answer branding it as silly. Is it that you will reply only if i post my comment in the respective post and you will brand any unanswerable question as silly?

Anonymous said...

Dear Nakulan,

Excellent.In fact we need people like you to expose such concocted lies by the Media of the ruling front in Kerala.Congratulations for your ever vigilant gaze over such deceits on the people of Kerala.It is height of hypocrisy that the very same people who quickly pass judgement on everything and preach ethics to all others are the ones who have masterminded this unpardonable conspiracy.

Hope to see more such posts.

Regards

Avinash
Middle East

Unknown said...

നക്കീരാ,

ഇവിടെ പറഞ്ഞിരിക്കുന്ന വിഷയവുമായി ബന്ധമുള്ള കേവലം രണ്ടോ മൂന്നോ വരികള്‍ മാത്രമെഴുതിയശേഷം പല ഖണ്ഡികകള്‍ തന്നെ ചില 'ചോദ്യംചെയ്യലു'കള്‍ക്കായി ഉപയോഗിച്ചിരിക്കുകയാണു താങ്കള്‍. എന്തുകൊണ്ടാണ്‌ അത്തരം എഴുത്തുകള്‍ ഉണ്ടാകുന്നതെന്നും എന്താണുദ്ദേശമെന്നും അറിയാം. സമയമനുവദിക്കുന്നിടത്തോളം കാലം പരമാവധി മറുപടി തരാന്‍ ശ്രമിക്കും.

[നക്കീരന്‍]But r u saying that a Home Minister is not supposed to believe his Officials?

ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുക മാത്രമാണ്‌ കൊടിയേരിചെയ്തതെന്ന്‌ സ്ഥാപിച്ച്‌ അദ്ദേഹത്തെ രക്ഷിച്ചെടുക്കാന്‍ താങ്കള്‍ വീണ്ടും ശ്രമിക്കുന്നതായിത്തോന്നുന്നു. അന്നത്തെമൊഴിയുടെയും ഇന്നത്തെ മൊഴിമാറ്റത്തിന്റെയും പിന്നില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിയ്ക്ക്‌ യാതൊരു പങ്കുമില്ല - ഒരു പോലീസുകാരന്‍ തനിക്കു തോന്നിയതെന്തൊക്കെയോ എപ്പോളൊക്കെയോ പറഞ്ഞു - അദ്ദേഹത്തെ വിശ്വസിച്ചുപോയതുമാത്രമാണ് ഭരണകൂടത്തിന്‌ പറ്റിയതെറ്റ്‌(!) - എന്നു സ്ഥാപിക്കാനാണു ശ്രമം!

എന്തുകൊണ്ടാണ്‌ ഇത്തരമൊരു അതിസാഹസത്തിനു താങ്കള്‍ മുതിരുന്നത്‌ എന്നാദ്യം അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ഊരാനാവാത്ത കുരുക്കില്‍പ്പെട്ടുപോയിരിക്കുന്ന ആഭ്യന്തരമന്ത്രിയോടുള്ള സഹാനുഭൂതികൊണ്ടോ - പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന പ്രതിബദ്ധതകൊണ്ടോ - സംഘവിരോധം നല്‍കുന്ന ശാഠ്യം മൂലമോ - ഒരു ചടങ്ങുകഴിക്കാനെന്നമട്ടില്‍ പറയുന്നുവെന്നേയുള്ളെങ്കില്‍ തുറന്നു പറയുക. അങ്ങനെയാണെങ്കില്‍പ്പിന്നെ തുടര്‍ന്നു സംസാരിച്ചു സമയം കളയേണ്ടതില്ലല്ലോ. അതല്ല - അദ്ദേഹം നിരപരാധിയാണെന്ന്‌ ആത്മാര്‍ത്ഥമായി വിശ്വസിച്ചിട്ടുതന്നെയാണു പറയുന്നതെങ്കില്‍ ബാക്കി പറയാം. മാര്‍ക്സിസ്റ്റുകളുടെ രാഷ്ട്രീയതന്ത്രങ്ങളേപ്പറ്റി താങ്കളറിയാത്തതു പലതുമുണ്ടെന്ന ആമുഖത്തോടെ.

സംഭവം നടന്ന്‌ ചുരുങ്ങിയ സമയത്തിനുള്ളില്‍ മന്ത്രി തലസ്ഥാനത്തിരുന്ന്‌ പ്രതികളെ പ്രഖ്യാപിച്ചത്‌ തീര്‍ച്ചയായും തെറ്റുതന്നെയാണ്‌. 'എങ്കില്‍പ്പിന്നെ അന്വേഷണം എന്ന പ്രഹസനമെന്തിനാ'ണെന്നും - 'അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന്‌ ഉറപ്പല്ലേ'യെന്നും അപ്പോള്‍ത്തന്നെ ചോദ്യമുയരാനിടയാക്കി അത്‌. സ്വന്തം പ്രസ്ഥാനത്തെ രക്ഷിച്ചെടുക്കാനും മറ്റുള്ളവരെ കുടുക്കാനുമായി ഭരണാധികാരികള്‍ വ്യഗ്രതപ്പെടുകയാണെന്നതിന്റെ ആദ്യതെളിവ്‌ അതു തന്നെയായിരുന്നു. അത്തരം കുത്സിതതന്ത്രങ്ങള്‍ പയറ്റുന്ന കേവലമൊരു രാഷ്ട്രീയക്കാരന്റെ നിലവാരത്തിലേക്കു തരംതാഴരുതായിരുന്നു ആഭ്യന്തരമന്ത്രി.

ഇവിടെ പോലീസിനെ പഴിചാരി രക്ഷപെടാമെന്നു വിചാരിച്ചാല്‍ ജനം സമ്മതിക്കാത്തതിന്‌ പലകാരണങ്ങളുമുണ്ട്‌. പോലീസിന്റെ "മൊഴി"യുടെ സഹായമില്ലാതെ തന്നെ മാര്‍ക്സിസ്റ്റുനേതൃത്വം പ്രതികളെ പ്രഖ്യാപിച്ച സംഭവങ്ങളും എത്ര നാം കണ്ടിരിക്കുന്നു? തലശ്ശേരിയില്‍ ഫസലിനെ വധിച്ചത്‌ - അഡ്വക്കേറ്റ്‌ വത്സരാജക്കുറുപ്പിനെ വധിച്ചത്‌ - ഇവയിലെല്ലാം മാര്‍ക്സിസ്റ്റുനേതൃത്വം പ്രതികളെ പ്രഖ്യാപിച്ചിരുന്നു. മാര്‍ക്സിസ്റ്റുകളാണ്‌ കൊലനടത്തിയതെന്ന്‌ പിന്നീടു തെളിയുകയും ചെയ്തു. പിന്നീട്‌ തലശ്ശേരിയില്‍ത്തന്നെ 'വീരപ്പന്‍ജിജേ'ഷിനെ വധിച്ചകേസിലും പ്രതികളെ പ്രഖ്യാപിച്ചിരുന്നു. സംഭവവുമായി പുലബന്ധം പോലുമില്ലാത്തവരാണെന്നു പകല്‍ പോലെ വ്യക്തമായിരുന്നതുകൊണ്ട്‌ "പ്രതികള്‍(!)ക്കൊന്നും പീഢനങ്ങളേല്‍ക്കേണ്ടിവന്നില്ല. മാര്‍ക്സിസ്റ്റുകളെ രക്ഷിച്ചെടുക്കുകയും തങ്ങള്‍ക്കു വൈരാഗ്യമുള്ളവരെ കുടുക്കുകയും വേണമെന്നുള്ള ഘട്ടങ്ങളില്‍ മാത്രമാണു നക്കീരാ "പ്രതികളെ പ്രഖ്യാപിക്കുന്ന" പരിപാടി ഇതുവരെ നടന്നിട്ടുള്ളത്‌. ചങ്ങനാശ്ശേരിയിലും ആദ്യം അതുതന്നെ സംശയിച്ചതിനുശേഷമേ മറ്റെന്തെങ്കിലും സാദ്ധ്യത ചിന്താശേഷിയുള്ളവര്‍ കല്‍പിക്കൂ.

'കല്ലുവച്ച നുണ' എന്ന പ്രയോഗത്തെ രണ്ടാം സ്ഥാനത്തേയ്ക്കു പിന്തള്ളിക്കൊണ്ട്‌ 'തലയ്ക്കടിച്ച നുണ' എന്നൊരു പ്രയോഗം ഭാഷയിലുടലെടുക്കുവാനും - മാര്‍ക്സിസ്റ്റുകള്‍ക്ക്‌ മറ്റൊരു കൊടിയ നാണക്കേടുണ്ടാക്കുവാനും മാത്രമേ ഉപകരിച്ചുള്ളൂ ചങ്ങനാശ്ശേരി സംഭവം. പാര്‍ട്ടിയ്ക്കു പറ്റിയ മറ്റൊരു "ചരിത്രപരമായ മണ്ടത്തരം".

[നക്കീരന്‍]When they changed their statement, they are believable for you. Before that they weren't.

താങ്കള്‍ക്കു തെറ്റി - നക്കീരന്‍. അന്നും ഇന്നും ഇനിയുമതെ - 'മൊഴി’യുടെ വിശ്വസനീയത സംബന്ധിച്ച ഒരു ചോദ്യം ഇവിടെ ഉയരുന്നതുപോലുമില്ല. മാത്യു കുട്ടന്‍ചിറ എന്നയാ പോലീസുകാരന്‍ പറഞ്ഞുവെന്നവകാശപ്പെട്ടാണ്‌ പലരും നുണകള്‍ ഊതി വലുതാക്കിയത്‌. എന്നാല്‍, ആ ‘മൊഴി‘യെ മാത്രമടിസ്ഥാനമാക്കിയാണു ജനം തങ്ങളുടെ നിലപാടുകള്‍ സ്വരൂപിക്കുന്നതെന്നാണോ താങ്കള്‍ കരുതുന്നത്‌?

അദേഹത്തിന്റെ വാക്കുകള്‍ക്ക്‌ ഔദ്യോഗികമായ പ്രാധാന്യം മാത്രമേയുള്ളൂ. ദേശാഭിമാനി മാത്രമാണ്‌ അന്നുമുതല്‍ക്കേ അതില്‍ പിടിച്ചുതൂങ്ങിയിരുന്നത്‌.

ഇപ്പോളും അദ്ദേഹം 'മൊഴിയുന്നതു' വിശ്വസനീയമാണെന്നൊന്നും ആരും കരുതുന്നില്ല. മാര്‍ക്സിസ്റ്റുകളുടെ അടിയേറ്റല്ല മരിച്ചത്‌ എന്നൊന്നും ഇപ്പോളും യാതൊരു ഉറപ്പുമില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നിട്ടില്ല എന്ന്‌ ഉറപ്പിച്ചുപറയാനാവുമോ? രണ്ടുമൊഴികളും തെറ്റായിരുന്നു എന്നു പിന്നീടു തെളിഞ്ഞുകൂടെന്നുണ്ടോ?

സംഭവസ്ഥലത്ത്‌ ആകെയൊരു മാത്യു മാത്രമല്ല ഉണ്ടായിരുന്നത്‌. മാര്‍ക്സിസ്റ്റുകളുടെ 'പ്രതികളെ പ്രഖ്യാപിക്കല്‍' ഇത്‌ ആദ്യത്തെ സംഭവവുമല്ല. 'മൊഴി'യ്ക്ക്‌ ഒരു തമാശയുടെ വിലമാത്രമാണ്‌ അപ്പോളും ഇപ്പോളും ഇനിയും ഉള്ളത്‌. 'ഇതാ ഗത്യന്തരമില്ലാതായപ്പോള്‍ "മൊഴി" ആകെ തകിടം മറിച്ചിരിക്കുന്നു. സര്‍ക്കാറിന്റെ ഭാഗത്തുനിന്നു സമ്മര്‍ദ്ദമുണ്ടെന്നുറപ്പാണ്‌ - ഇനിയും എന്തൊക്കെ കാണേണ്ടി വരും ദൈവമേ" എന്നൊക്കെ മാത്രമേ പുതിയവാര്‍ത്തകാണുമ്പോള്‍ ജനം ചിന്തിക്കുന്നുള്ളൂ. അല്ലാതെ - 'ദാ ഇപ്പോള്‍ പറയുന്നതു വിശ്വസിക്കാം' എന്നല്ല.

[നക്കീരന്‍]haha..

തങ്ങള്‍ക്കു പറഞ്ഞുനില്‍ക്കാന്‍ യാതൊരു ന്യായവുമില്ലാത്ത ഈ സംഭവത്തേപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പരമാവധി ഒഴിവാക്കിക്കൊണ്ട്‌ മാര്‍ക്സിസ്റ്റുകള്‍ ബുദ്ധിപൂര്‍വ്വമായ മൗനം പാലിക്കുകയാണെന്നു താങ്കള്‍ക്കും അറിയാമെന്നു തോന്നുന്നു. അതിനിടയില്‍ ഒരു ദുര്‍ബലവാദം വൃഥാ ഉന്നയിച്ചുനോക്കുകമാത്രമാണു താന്‍ ചെയ്യുന്നതെന്ന ചിന്ത ശക്തമാണെന്നും - ആത്മവിശ്വാസക്കുറവും സ്വയം പരിഹാസവുമൊക്കെയാണു ചിരിയിലൂടെ പ്രതിഫലിക്കുന്നതെന്നും തോന്നുന്നു.

എന്തായാലും, കാര്യങ്ങളിനി നേരിട്ടു മനസ്സിലാക്കിയാല്‍പ്പോലും കൊടിയേരിയേയും മറ്റും കുറ്റവിമുക്തരാക്കാന്‍ താങ്കള്‍ ശ്രമം തുടര്‍ന്നേക്കുമെന്നു വ്യക്തമായ സ്ഥിതിയ്ക്ക്‌ - ചില കാര്യങ്ങളില്‍ താങ്കളുടെ നിലപാട്‌ - അല്ലെങ്കില്‍ ഊഹം - അഥവാ ന്യായീകരണം - എന്താണെന്നറിഞ്ഞാല്‍ കൊള്ളാം.

(1) ഇപ്പോള്‍ അറസ്റ്റിലായി ക്രൂരപീഢനമനുഭവിച്ചവരുടെ അടിയേറ്റുതന്നെയാണു മരണം നടന്നിരുന്നതെങ്കില്‍ - മാത്യു അതു കണ്ടിരുന്നതാണെങ്കില്‍ - ഇപ്പോള്‍പ്പിന്നെ ഒരു നുണസൃഷ്ടിച്ച്‌ - മുകളിലേയ്ക്കുള്ളവരെല്ലാം അതിനെ ഏറ്റുപിടിച്ച്‌ മൊഴിതിരുത്തി - 'പ്രതികളെ' രക്ഷിക്കുന്നതെന്തിനാണ്‌? മാര്‍ക്സിസ്റ്റുകളുടെ താത്പര്യപ്രകാരമാണോ അതു സംഭവിക്കുന്നത്‌?

(2) അതല്ല - ഹൃദയാഘാതം തന്നെയാണു കാരണമെങ്കില്‍, മാത്യു ഒന്നും കണ്ടിരുന്നില്ല എങ്കില്‍ - അന്നെന്തിനാണു കള്ളം പറഞ്ഞത്‌? മാര്‍ക്സിസ്റ്റ്‌ സര്‍ക്കാറിന്റെ സമ്മര്‍ദ്ദം അവിടെ ഉണ്ടായിട്ടുണ്ടോ?

(3) ഇതു രണ്ടുമല്ല സത്യമെങ്കില്‍, മാര്‍ക്സിസ്റ്റുകളുടെ അടിയേറ്റാണു മരിച്ചതെങ്കില്‍ - മാത്യു അതു കണ്ടിരുന്നതുമാണെങ്കില്‍ - ഈ രണ്ടു തവണയും കള്ളം പറഞ്ഞതെന്തിനാണ്‌? അവിടെയും സര്‍ക്കാര്‍തല സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടോ?

മാര്‍ക്സിസ്റ്റുകളെ കുറ്റവിമുക്തരാക്കാന്‍ ശ്രമിക്കുന്നൊരാളെന്ന നിലയില്‍ ഈ മൂന്നു സാദ്ധ്യതകളേയും താങ്കള്‍ എങ്ങനെ വീക്ഷിക്കുന്നുവെന്നറിയാന്‍ താത്പര്യമുണ്ട്‌. ഇതിന്റെ മറുപടിയറിഞ്ഞതിനുശേഷം മാത്രമേ ഈ സംഭവത്തേപ്പറ്റി ചര്‍ച്ച തുടരുന്നതില്‍ അര്‍ത്ഥമുള്ളൂ.

[നക്കീരന്‍]Could you please explain ....

അതുപറഞ്ഞപ്പൊളാണോര്‍ത്തത്‌ - നിരപരാധികളാണെന്ന്‌ ഇപ്പോള്‍ വ്യക്തമായവരെ അന്ന്‌ കസ്റ്റഡിയിലെടുത്ത്‌ ക്രൂരമായി പീഢിപ്പിച്ചതിന്റെ ചിത്രം മനുഷ്യാവകാശകമ്മീഷന്‍ പുറത്തുകൊണ്ടുവന്നിരുന്നു. അതിന്റെ പേരില്‍ കേസും നിലവിലുണ്ട്‌. ആ കേസിലെ പ്രതിയായ 'മനോജ്‌ കബീര്‍' മുതലായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കടുത്തനടപടികളാണു സാധാരണഗതിയില്‍ ജനം പ്രതീക്ഷിക്കുന്നത്‌. പക്ഷേ ഇപ്പൊളിതാ അവര്‍ക്ക്‌ ഉദ്യോഗക്കയറ്റവും മറ്റും നല്‍കാന്‍ പോകുന്നുവെന്നു കേള്‍ക്കുന്നു! അവിശ്വസനീയമായ രാക്ഷസീയതയ്ക്ക്‌ അടുത്ത ഉദാഹരണം കൂടി!

മാര്‍ക്സിസ്റ്റു സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായി നിന്നുകൊണ്ട്‌ അവരുടെ രാഷ്ട്രീയ എതിരാളികളുടെ മേല്‍ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരത നടപ്പാക്കിയതിന്റെ പേരില്‍ നല്‍കുന്ന പാരിതോഷികം എന്നല്ലാതെ മറ്റെന്തെങ്കിലും വിശേഷണം അതിനു നല്‍കാന്‍ കഴിയുമോ? സാമാന്യജനത്തിന്റെ പ്രതികരണശേഷിയെ വെല്ലുവിളിച്ചുകൊണ്ട്‌ മാര്‍ക്സിസ്റ്റുകള്‍ നടത്തുന്ന ധാര്‍ഷ്ട്യപ്രകടനങ്ങളുടെ ആയിരക്കണക്കിന്‌ ഉദാഹരണങ്ങളില്‍ അവസാനത്തേതല്ലേ ഇത്‌? Could you please explain?

[നക്കീരന്‍]Could you please explain why samgh parivar is at one side in Gujarath,Orissa, Kannur, kasargod, trivandrum? At least see Kasargod, the recent one.

കുറേ സ്ഥലപ്പേരുകള്‍ മാത്രമാണു പറയുന്നതെങ്കിലും, ഉദ്ദേശിക്കുന്ന സംഭവങ്ങള്‍ എന്തൊക്കെയാണെന്നു മനസ്സിലായി. സംഘപരിവാറിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്താമെന്നു താങ്കള്‍ കരുതുന്ന ഉദാഹരണങ്ങള്‍ മാത്രം താങ്കള്‍ തന്നെയാണു സ്വയം കണ്ടെത്തി നിരത്തിയത്‌. എന്നിട്ട്‌ ഇവയിലെല്ലാം 'എന്തുകൊണ്ട്‌' ഒരുവശത്ത്‌ അവരായി എന്നു ചോദിക്കുന്നതു നല്ല തമാശയ്ക്കു വക നല്‍കുന്നു.

ഗുജറാത്തിലെ ഹിന്ദു-മുസ്ലീം കലാപത്തില്‍ ഒരുവശത്ത്‌ സംഘപരിവാര്‍ ബന്ധമുള്ളവരുണ്ട്‌. പക്ഷേ ആ വശത്തുതന്നെ അവര്‍ മാത്രമല്ല ഉള്ളതെന്നും - എന്താണു പ്രശ്നങ്ങള്‍ക്കു വഴിവച്ചതെന്നും - നമുക്കു രണ്ടാള്‍ക്കും വ്യക്തമായി അറിയാം.

ഒറീസയിലൊരിടത്ത്‌ ഇരുവിഭാഗം ജനങ്ങള്‍ തമ്മില്‍ - പട്ടികവര്‍ഗ്ഗക്കാരും പട്ടികജാതിക്കാരും തമ്മില്‍ - പണ്ടുമുതലേയുള്ള ചില തര്‍ക്കങ്ങള്‍ ഈയിടെ ആക്രമണങ്ങള്‍ക്കു വഴിവച്ചതില്‍ ഒരു വശത്തുള്ളവരില്‍ ചിലര്‍ക്ക്‌ സംഘബന്ധമുണ്ട്‌. ആ വശത്തു തന്നെ അവര്‍ മാത്രമല്ല ഉള്ളതെന്നും എന്താണു പ്രശ്നങ്ങള്‍ക്കു വഴിവച്ചതെന്നുമടക്കമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പലതും ധാരാളം പേര്‍ക്കറിയാം. താങ്കളുടെ അവസ്ഥയറിയില്ല. സംഘവിദ്വേഷം പരത്തുന്ന മാദ്ധ്യമങ്ങള്‍ മാത്രമേ വായിച്ചുശീലമുള്ളൂവെങ്കില്‍, ഇതു മാത്രമെങ്കിലും ഒന്നു വായിച്ചു നോക്കാവുന്നതാണ്‌.

കേരളത്തില്‍ നടന്ന സംഭവങ്ങളില്‍ മാത്രമാണ്‌ ഒരു വശത്തു സംഘം മാത്രം നില്‍ക്കുന്നത്‌. കണ്ണൂരില്‍ വിവിധ സംഘപ്രവര്‍ത്തകരെ തുടര്‍ച്ചയായി വെട്ടിക്കൊണ്ട്‌ മാര്‍ക്സിസ്റ്റുകള്‍ ആദ്യകലാപം ആരംഭിച്ചു (വിശദാംശങ്ങള്‍ ഇവിടെ). സീനിയര്‍ സംഘനേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുകൊണ്ട്‌ രണ്ടാം കലാപവും (അതേപ്പറ്റിയും നുണപരത്തിയതെങ്ങനെയെന്ന്‌ ഇവിടെ). അവിടെയെല്ലാം എന്താണു പ്രശ്നകാരണമെന്ന്‌ ബഹുഭൂരിപക്ഷം കേരളീയര്‍ക്കുമറിയാം. എന്റെ കണ്ണൂര്‍ പോസ്റ്റുകള്‍ (ഇതെങ്കിലും)വായിച്ചിരുന്നുവെങ്കില്‍ താങ്കള്‍ക്കും മനസ്സിലായിട്ടുണ്ടാവണം.

തിരുവനന്തപുരത്ത്‌ ഒരു കുപ്രസിദ്ധഗുണ്ട കൊല്ലപ്പെട്ടപ്പോള്‍ അയാളെ സംരക്ഷിച്ചിരുന്ന സി.പി.എം. അതിനു പകവീട്ടാനാണെന്നും പറഞ്ഞ്‌ വെട്ടുതുടങ്ങി പരുക്കേറ്റു പിന്മാറിയിട്ടുണ്ട്‌. അതാവണം താങ്കളുദ്ദേശിച്ചത്‌. സി.പി.എം. തന്നെ വളര്‍ത്തുന്ന മറ്റനവധി ഗുണ്ടാസംഘങ്ങളില്‍ നിന്നും മറ്റനേകം പേരില്‍ നിന്നും വധഭീഷണിയുണ്ടായിരുന്ന - അറിയപ്പെടുന്നൊരു ക്രിമിനലാണു കൊല്ലപ്പെട്ടത്‌. ഇപ്പോള്‍ പെട്ടെന്നു ചില വെളിപ്പെടുത്തലുകളൊക്കെയുണ്ടായിട്ടുണ്ട്‌. അയാള്‍ മുമ്പ്‌ സംഘപ്രവര്‍ത്തകരെ നിരന്തരം ആക്രമിച്ചിരുന്നയാളാണെന്നും - അതിന്റെ പകവീട്ടലാണെന്നുമൊക്കെ മാര്‍ക്സിസ്റ്റ്‌പോലീസ്‌ തന്നെ പറയുന്നു. അറസ്റ്റുകളുമൊക്കെ നടക്കുന്നുണ്ട്‌. മാര്‍ക്സിസ്റ്റു ഭരണമല്ലേ - എന്താണു സത്യമെന്നറിയണമെങ്കില്‍ കുറച്ചുനാള്‍ കാക്കണം. മാര്‍ക്സിസ്റ്റുഗുണ്ടാസംഘത്തിലെ മറ്റേതെങ്കിലും ഗ്രൂപ്പുകാരല്ല കൊന്നതെന്ന്‌ ഉറപ്പിക്കാറായിട്ടില്ല. ഇപ്പോളവര്‍ പറയുന്നതൊക്കെ തലയ്ക്കടിച്ച നുണയല്ലെന്ന്‌ ആരുകണ്ടു?

കാസര്‍കോട്‌ നിസാരപ്രശ്നങ്ങളുടെ പേരില്‍ വിഷുദിനത്തില്‍ ഒരു സംഘപ്രവര്‍ത്തകനെ കുത്തിക്കൊന്നിരുന്നു. അതേത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പിന്നീട്‌ മുംബൈ അധോലോകവുമായി ബന്ധമുള്ള ചില അക്രമികള്‍ ചേര്‍ന്ന്‌ അവിടുത്തെ ബി.എം.എസ്‌. ജില്ലാനേതാവിനെ വധിക്കുക എന്ന അതിസാഹസികതയ്ക്കു മുതിര്‍ന്നു! അത്യന്തം സ്ഫോടനാത്മകമായ സ്ഥിതിവിശേഷമായിരുന്നു അത്‌. സംഘപ്രവര്‍ത്തകര്‍ക്ക്‌ അത്ഭുതകരമായ ആത്മസംയമനം പാലിക്കാന്‍ കഴിഞ്ഞതിനാല്‍ അവിടെ പ്രശ്നങ്ങള്‍ ഒരു പരിധിവിട്ടു വളര്‍ന്നില്ല. കലാപമുണ്ടാക്കി കുറേ സംഘപ്രവര്‍ത്തകരെ കൊന്നൊടുക്കാനും പിന്നീടു പഴി സംഘത്തിന്റെ തലയില്‍ത്തന്നെ ചാര്‍ത്താനുമുള്ള കുത്സിതശ്രമം പരാജയപ്പെട്ടു.

നുണകള്‍ പരത്തിക്കൊണ്ട്‌ മാര്‍ക്സിസ്റ്റുകള്‍ നടത്തുന്ന വിദ്വേഷപ്രചരണത്തിന്റെ അനന്തരഫലമെന്നു വേണം അവിടുത്തെ സംഭവങ്ങളെ വിശേഷിപ്പിക്കാന്‍. മാര്‍ക്സിസ്റ്റു നിലപാടുകള്‍ മൂലം പരോക്ഷപിന്തുണ ലഭിക്കുന്ന ചില തീവ്രനിലപാടുകാരാണ്‌ അവിടെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്‌ (വോട്ടിനുവേണ്ടി ഇവരെയൊക്കെ പ്രോത്സാഹിപ്പിച്ചിരുന്നതു നിര്‍ത്താ‍റായി എന്നൊരു വീണ്ടുവിചാരം പാര്‍ട്ടിസെക്രട്ടറിയുടെ ഇന്നലത്തെ പ്രസ്താവനയില്‍ അബദ്ധവശാല്‍ കടന്നുകൂടുകയും ചെയ്തു. അവരതിനു തയ്യാറാകില്ല - പറച്ചില്‍ മാത്രമാണെന്നതുവേറെ കാര്യം.)

ആഭ്യന്തരവകുപ്പ്‌ അവിടെ അമ്പേ പരാജയപ്പെടുകയും ചെയ്തു. ഒരു മൂന്നു നാലു സംഘപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെടുന്നെങ്കില്‍ അത്രയും നന്നായി എന്നു കരുതി കണ്ണടച്ചുകാണണം ക്രൂരന്മാര്‍. പിന്നീട്‌ പ്രശ്നങ്ങളുടെ പേരില്‍ താങ്കളേപ്പോലെയുള്ളവര്‍ക്ക്‌ സംഘത്തെ കുറ്റപ്പെടുത്താമല്ലോ എന്നും വിചാരിച്ചു സന്തോഷിച്ചിട്ടുമുണ്ടാവണം. പതിവുപോലെ, വിലപ്പെട്ട പ്രവര്‍ത്തകര്‍ക്ക്‌ വഴി നടന്നു പോകുന്നതിനിടയില്‍ നൊടിയിടയില്‍ ജീവന്‍ നഷ്ടപ്പെടുന്നതും പോരാഞ്ഞ്‌ - പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന കള്ളപ്രചാരണങ്ങളെ പ്രതിരോധിക്കേണ്ട ഭാരം കൂടി സംഘം ചുമക്കട്ടെ എന്നു കരുതിയിട്ടുണ്ടാകണം കഴുകന്മാര്‍. ആദ്യം പ്രശ്നമുണ്ടാക്കുന്നതു സംഘമാണെന്ന പച്ചക്കള്ളം പച്ചയ്ക്കു പറയാന്‍ മടിയില്ലാത്ത താങ്കളേപ്പോലുള്ളവരോടു സംസാരിച്ച്‌ സമയം കളയട്ടെ സംഘാനുഭാവികളും - എന്നുമവര്‍ കരുതിയിട്ടുണ്ടാവണം. (താങ്കളേപ്പോലുള്ളവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ദാ ഇതുപോലുള്ളവാര്‍ത്തകള്‍ സ്ഥിരമായി വായിച്ചാല്‍ ആര്‍ക്കും തെറ്റിദ്ധാരണയുണ്ടാകും. പച്ചക്കള്ളമാണെന്ന്‌ ആളുകള്‍ എത്രചൂണ്ടിക്കാട്ടിയാലും അംഗീകരിച്ചുതരാന്‍ ഒരുക്കമല്ലാത്തമട്ടില്‍ പക്ഷചിന്തകള്‍ മനസ്സിനു കടിഞ്ഞാണിടുന്നുണ്ടു താനും.)

മുകളില്‍പ്പറഞ്ഞ മൂന്നു സംഭവങ്ങളും മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കും അവരുടെ സര്‍ക്കാരിനും കൊടിയ നാണക്കേടുണ്ടാക്കുന്നതാണ്‌. ഇവയിലൊക്കെ പുതിയതായി താങ്കള്‍ക്കെന്താണറിയേണ്ടത്‌? എന്തുകൊണ്ടു സംഘത്തിന്റെ പേര്‌ ഒരു വശത്തു കാണുന്നുവെന്നാണോ ചോദ്യം? എത്ര നിസാരമാണതിനുത്തരം? എല്ലാവരും സംഘത്തെ ലക്‌‌ഷ്യമിടുന്നു എന്നതു തന്നെ.

എല്ലാ സംഭവത്തിലും - കേരളത്തിലും പുറത്തുമായി താങ്കള്‍ നിരത്തിയ ഉദാഹരണങ്ങളില്‍ ഒന്നൊഴിയാതെ എല്ലാ സംഭവത്തിലും - ആദ്യത്തെ അടി അല്ലെങ്കില്‍ വെട്ട്‌ അല്ലെങ്കില്‍ മറ്റുരീതിയിലുള്ള ആക്രമണം വീഴുന്നതു സംഘത്തിന്റെ നെഞ്ചിലാണ്‌. സംഘവിരോധത്തിന്റെ കറുപ്പെടുത്തുകളഞ്ഞ്‌ കണ്ണുതുറന്നുനോക്കാന്‍ തയ്യാറുണ്ടെങ്കില്‍ ആര്‍ക്കും അതു മനസ്സിലാക്കാം. അത്ഭുതകരമായ ആത്മസംയമനശേഷിയോടെ - പ്രതികരിക്കാതിരുന്നിട്ടുള്ള മറ്റനേകം സംഭവങ്ങള്‍ - മരണം കണ്മുന്നില്‍ക്കണ്ടിട്ടും പ്രതികരിക്കാതിരുന്നിട്ടുള്ള മറ്റനേകം സംഭവങ്ങളുള്ളവയെല്ലാം ചൂണ്ടിക്കാട്ടിയിട്ട്‌ - അതാ അതുപോലെ എല്ലാ കാര്യങ്ങളിലും നിങ്ങള്‍ നൂറുശതമാനം ആത്മസംയമനം പാലിക്കാത്തതെന്താണ്‌ എന്നു ഞാനവരോടു കയര്‍ക്കണോ? എന്താണു താങ്കള്‍ക്കിതിലുള്ള നിര്‍ദ്ദേശം? അക്രമങ്ങളെ ന്യായീകരിക്കാന്‍ ഇഷ്ടമില്ലാത്ത - അവയുമായി സംഘത്തിന്റെ പേരു ബന്ധപ്പെടുത്തിക്കാണുന്നത്‌ ഒഴിവാക്കാനാഗ്രഹിക്കുന്ന - ആദര്‍ശങ്ങളുടെ പേരില്‍ മാത്രം സംഘത്തോട്‌ അനുഭാവം പുലര്‍ത്തുന്ന സകലര്‍ക്കും ഇക്കാര്യത്തില്‍ ഒരു ഉപദേശം ആവശ്യമാണ്‌. അത്തരക്കാരൊക്കെ എന്തു ചെയ്യണമെന്നാണു താങ്കള്‍ പറഞ്ഞുകൊണ്ടുവരുന്നത്‌? തങ്ങള്‍ ആക്രമിക്കപ്പെടുന്നതു തടയാന്‍ സംഘം എന്തുചെയ്യണമെന്നാണു ഞങ്ങളവരോട്‌ അഭ്യര്‍ത്ഥിക്കേണ്ടത്‌?

ഇന്നലെ ദാ ത്രിശ്ശൂരില്‍ ഒരു സംഘപ്രവര്‍ത്തകനെ വെട്ടിയിരിക്കുന്നു. ഇനിയിപ്പോള്‍ അതിന്‌ ഒരു തിരിച്ചടിയുണ്ടാകുകയാണെങ്കില്‍ അപ്പോളും താങ്കള്‍ക്ക്‌ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പുതിയൊരു ഉദാഹരണം കൂടിയാകുമായിരിക്കും. സംഘം പ്രശ്നമുണ്ടാക്കിയിരിക്കുന്നു - എന്തുകൊണ്ടാണ് ഒരുവശത്തു സംഘം എന്നൊക്കെ ചോദിക്കാം. കാത്തിരുന്നുകൊള്ളുക. അതല്ല - സംഘം സംയമനം പാലിച്ചാല്‍, താങ്കള്‍ക്കു സൗകര്യപൂര്‍വ്വം മറന്നുകളയാവുന്ന സംഭവങ്ങളുടെ കൂട്ടത്തില്‍ ഒന്നു കൂടിയാവും. കഷ്ടം!

ഈ ഉദാഹരണങ്ങളൊക്കെ ഈ പോസ്റ്റില്‍ വലിച്ചിഴച്ചുകൊണ്ടുവന്നു താങ്കളിങ്ങനെ പരിഹാസ്യനാകുന്നതെന്തിനാണു നക്കീരന്‍? എന്താണു താങ്കളതിലൂടെ പറഞ്ഞുകൊണ്ടുവരുന്നത്‌? സംഘബന്ധമുള്ളവര്‍ ആക്രമിക്കപ്പെട്ടതിനേത്തുടര്‍ന്ന്‌ ചിലയിടങ്ങളില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്‌ - അതുകൊണ്ട്‌ ചങ്ങനാശ്ശേരിയില്‍ മാര്‍ക്സിസ്റ്റുകള്‍ കാണിച്ച കൊള്ളരുതായ്കകള്‍‍ അംഗീകരിക്കപ്പെടാം എന്നോ? അവര്‍ വിമര്‍ശിക്കപ്പെടരുത്‌ എന്നോ? അതെയെന്നാണെങ്കില്‍, അത്തരമൊരു നിര്‍ദ്ദേശം വയ്ക്കാന്‍ താങ്കള്‍ കാണിച്ച ധൈര്യത്തെ ആദരവോടെ മാത്രമേ നോക്കിക്കാണാന്‍ കഴിയൂ..

ഇതുപോലെ ഉദാഹരണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചു പരാജയപ്പെടാറുള്ള മാര്‍ക്സിസ്റ്റുസുഹൃത്തുക്കളടക്കം അംഗീകരിച്ചുതരുന്നൊരു കാര്യമുണ്ട്‌. ഏകപക്ഷീയമായി സംഘത്തെ കുറ്റപ്പെടുത്താന്‍ പലരും ശ്രമിക്കാറുള്ള സംഭവങ്ങളിലെല്ലാം, അവരല്ല പ്രശ്നങ്ങള്‍ തുടങ്ങിവയ്ക്കുന്നത്‌ എന്നു വ്യക്തമായി കാണാന്‍ കഴിയും. അടികിട്ടിയാലും മിണ്ടാതിരുന്നുകൂടേ എന്ന ചോദ്യത്തിന്‌ - അങ്ങനെ ചെയ്ത മറ്റുദാഹരണങ്ങള്‍ ഉണ്ടു താനും. പക്ഷേ മാര്‍ക്സിസ്റ്റുകള്‍ നടത്തുന്ന അക്രമങ്ങളില്‍ ഏതാണ്ട്‌ എല്ലാത്തിലും തന്നെ - അദ്യത്തെ അടി അവരുടെ കയ്യില്‍നിന്നാണു വീഴുന്നതെന്നു കാണാന്‍ കഴിയും. മറ്റുള്ളവരെ അടിച്ചമര്‍ത്താനായി അവര്‍ മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതാണു പലപ്രശ്നങ്ങളുമെന്നു നിസ്സംശയം മനസിലാക്കാന്‍ കഴിയും. വിപ്ലവപ്രസ്ഥാനമെന്ന നിലയില്‍ - മറ്റുള്ളവരുടെ ചോരകൊണ്ടു തങ്ങളുടെ കൊടിക്കു നിറം പകരണമെന്ന അവരുടെ പ്രത്യയശാസ്ത്രശാഠ്യമാവും അതിനു പിന്നില്‍. ആവോ?

ചങ്ങനാശ്ശേരി സംഭവത്തില്‍ 'തലയ്ക്കടിച്ച നുണ' പറഞ്ഞതേപ്പറ്റിയുള്ള ഈ പോസ്റ്റില്‍, വിഷയം മാറ്റാന്‍ ശ്രമിച്ചുകൊണ്ട്‌ താങ്കളിനിയും മറ്റുസ്ഥലങ്ങളേക്കുറിച്ചു വാചാലനായാല്‍ അവയ്ക്കൊന്നും മറുപടി ലഭിച്ചേക്കില്ല. വിഷയത്തേക്കുറിച്ച്‌ ഇനിയും സംസാരിക്കാം. മുകളില്‍ ഞാന്‍ ചോദിച്ച മൂന്നു ചോദ്യങ്ങള്‍ക്കു താങ്കള്‍ മറുപടി തന്നതിനുശേഷം.

[നക്കീരന്‍]And most of your statements about Changanassery incident has "parayappedunnu, athre" sort of words. It is little tricky. You can go on with the propaganda and later if it is proved wrong completely, you can say point out those "parayappedunnu, athre" sort of words and look innocent..Good Idea..

നേരിട്ടു കാണാത്ത സാഹചര്യത്തില്‍ - ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി എഴുതുമ്പോള്‍ - അക്കാര്യം വ്യക്തമാക്കിക്കൊണ്ടുതന്നെ എഴുതുക എന്നത്‌ എഴുത്തുകാരനില്‍ നിന്നു പ്രതീക്ഷിക്കുന്ന അടിസ്ഥാനപരമായ മാന്യതയാണ്‌. അതിനു പകരം - സംഭവം നേരിട്ടു കണ്ടവരെന്ന മട്ടില്‍ പച്ചക്കള്ളങ്ങള്‍ - നട്ടാല്‍ മുളയ്ക്കാത്ത - തലയ്ക്കടിച്ച നുണകളെഴുതുന്ന ദേശാഭിമാനി ലേഖകന്മാര്‍ക്കു പറഞ്ഞുകൊടുക്കേണ്ട പ്രാഥമികപാഠമാണത്‌. എന്നിട്ടൊടുവില്‍ "കംപ്ലീറ്റ്‌ലി റോംഗ്‌" ആണെന്നു തെളിഞ്ഞുകഴിയുമ്പോള്‍ - ലോകം മുഴുവന്‍ അവരെ നോക്കി പരിഹസിച്ചുചിരിക്കുമ്പോള്‍ - അവരെ രക്ഷപെടുത്താനുള്ള വിഫലശ്രമവുമായി താങ്കളേപ്പോലുള്ളവര്‍ ആരെങ്കിലും എത്താതിരിക്കില്ല എന്ന ധൈര്യമാവണം അവര്‍ക്ക്‌. പരിഹസിക്കപ്പെടുന്നവരുടെ എണ്ണം കൂടുമെന്നല്ലാതെ എന്തുഫലം?

[നക്കീരന്‍]Samgh parivar is the most eligible party to accuse other parties for using government machinery. How many commission reports are there. NO one will forget the pogrom conducted with the connivance of the state govt.

ഒരു ആവേശത്തിനു ചോദിക്കുന്നതൊക്കെക്കൊള്ളാം. ആവേശമടങ്ങുമ്പോള്‍ ഒന്നു ചിന്തിച്ചുനോക്കണം. എത്ര കമ്മീഷന്‍ റിപ്പോര്‍ട്ടുണ്ട്‌? ഒന്ന്‌? രണ്ട്‌? മൂന്ന്‌? മറ്റുചിലയവസരങ്ങളില്‍ "ആയിരങ്ങള്‍" എന്നൊക്കെ ചിലര്‍ കണ്ണുമടച്ച്‌ എണ്ണം അടിച്ചുവിട്ടുകാണാറുണ്ട്‌. റിപ്പോര്‍ട്ടുകളുടെ എണ്ണത്തിന്റെ കാര്യത്തിലും നാവു വഴങ്ങുന്നതനുസരിച്ചായിരിക്കുമോ എണ്ണം? അല്ലെങ്കിലും എത്രനാളായിട്ടുണ്ടാവണം - ഈ സംഘപരിവാര്‍ എന്നതും ഗവണ്മെന്റ്‌ എന്നതുമൊക്കെ ആളുകള്‍ ചേര്‍ത്തുവച്ച്‌ ഉപയോഗിച്ചുതുടങ്ങിയിട്ട്‌?

എന്തായാലും, കമ്മീഷന്‍ അംഗങ്ങള്‍ക്ക്‌ നിര്‍ഭയമായി സഞ്ചരിക്കാന്‍ സാധിക്കുന്ന സ്ഥലങ്ങളില്‍ത്തന്നെയാണല്ലോ 'സംഘപരിവാര്‍ ഗവണ്മെന്റ്‌' ഉള്ളത്‌ എന്നെങ്കിലും ഓര്‍ത്തു താങ്കള്‍ക്കാശ്വസിക്കാമെന്നു തോന്നുന്നു. താങ്കളുടെ ശൈലിയനുസരിച്ചാണെങ്കില്‍, മറ്റുള്ള സംഭവങ്ങള്‍കൂടി ഇവിടെ പരാമര്‍ശിക്കണമല്ലോ. നന്ദിഗ്രാമിലേക്കു ചെന്ന സാമൂഹ്യപ്രവര്‍ത്തകയുടെ സാരിവലിച്ചഴിക്കപ്പെട്ടതുകൂടി ഇപ്പോള്‍ ഓര്‍ക്കണമല്ലോ. അതു നന്നായിപ്പോയെന്ന മട്ടില്‍ പാര്‍ട്ടിസെക്രട്ടറി കേരളത്തില്‍ പ്രസംഗിക്കുകയും അണികള്‍ അതുകേട്ടു കയ്യടിക്കുകയും ചെയ്തു. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും കിട്ടി നല്ല സല്‍ക്കാരം. ഇപ്പോള്‍ ദാ കണ്ണൂരിലേക്ക്‌ മനുഷ്യാവകാശക്കമ്മീഷന്റെ രണ്ടംഗങ്ങള്‍ പോയിട്ടുണ്ട്‌. റിപ്പോര്‍ട്ടില്ലെങ്കിലും ആളുകളെങ്കിലും തിരിച്ചുവരുമെന്നു പ്രത്യാശിക്കാം.

മാര്‍ക്സിസ്റ്റുകള്‍ ചങ്ങനാശ്ശേരിയില്‍ കാട്ടിയ തോന്നിയവാസത്തെ ബി.ജെ.പി. എതിര്‍ക്കുകയും കള്ളത്തരങ്ങള്‍ തുറന്നുകാട്ടുകയും ചെയ്യുന്നുണ്ട്‌. അത്‌ അക്രമത്തിനിരയായത്‌ തങ്ങളാണ്‌ എന്നതുകൊണ്ടു മാത്രമല്ല. മാര്‍ക്സിസ്റ്റുകളുടെ ധാര്‍ഷ്ട്യത്തിന്‌ ജനങ്ങളുടെ പക്ഷത്തുനിന്ന്‌ മറുപടിപറയാന്‍ ആരെങ്കിലും ചിലര്‍ മുന്നോട്ടുവന്നില്ലെങ്കില്‍ അപകടകരമാണെന്ന ഉത്തരവാദിത്തബോധംകൊണ്ടുകൂടിയാണ്‌. ദേശാഭിമാനിയൊഴിച്ചുള്ള മിക്ക മാദ്ധ്യമങ്ങളും കക്ഷിഭേദം മറന്ന്‌ ബി.ജെ.പി.യെ ഇക്കാര്യത്തില്‍ പിന്തുണയ്ക്കുന്നുമുണ്ട്‌.

ഇവിടെപ്പിന്നെ ആരു പ്രതികരിക്കുമെന്നാണു കരുതേണ്ടത്‌? താങ്കള്‍ തയ്യാറുണ്ടോ? കണ്ണൂരില്‍ നടമാടിയ ഭര്‍ണകൂടഭീകരതയേപ്പറ്റി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വന്നപ്പോള്‍ സംഘത്തെ നിരോധിക്കണമെന്നു പറഞ്ഞു പരിഹസിച്ചു ചിരിക്കുകയും ഡെസ്ക്കിലിടിക്കുകയും ചെയ്ത സോണിയാഗാന്ധിയേയോ കോണ്‍ഗ്രസുകാരേയോ വേണമോ ഇവിടെ പകരം പ്രതീക്ഷിക്കാന്‍? അധികാരത്തില്‍ മുറുകിപ്പിടിച്ചിരിക്കാനായി മാര്‍ക്സിസ്റ്റുകള്‍ക്കു മുന്നില്‍ നമസ്ക്കരിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസിനെയോ മറ്റ്‌ ബി.ജെ.പി.യിതരകക്ഷികളേയോ പ്രതീക്ഷിച്ചിട്ടു കാര്യമുണ്ടോ? "മാര്‍ക്സിസ്റ്റുകളേ നിങ്ങള്‍ ചെയ്യുന്നതു പോക്രിത്തരമാണെ"ന്നു തുറന്നു പറഞ്ഞെതിര്‍ക്കാനും കയ്യില്‍ കടന്നുപിടിക്കാനും ഇവിടെ എത്രപാര്‍ട്ടികള്‍ തയ്യാറാകുന്നുണ്ട്‌?

ബി.ജെ.പി.കൂടി മിണ്ടാതായാല്‍ - ചോദ്യം ചെയ്യാന്‍ ആരുമില്ലാതെ വരികയും പാര്‍ട്ടിഗ്രാമങ്ങളുടെ ശൈലിയില്‍ ഏകാധിപത്യപരമായി എന്തുംചെയ്യാനുള്ള അവസരമുണ്ടാകുകയും ചെയ്യുമെന്നു വ്യാമോഹിക്കുന്നവരുണ്ടാകാം. അതു പക്ഷേ നടപ്പാകുമെന്നു തോന്നുന്നില്ല.

മറ്റുസ്ഥലങ്ങളില്‍ അതു നടന്നില്ലേ ഇതു നടന്നില്ലേ - വിമര്‍ശിക്കാനെന്തവകാശം എന്നൊക്കെയുള്ള മണ്ടന്‍ ചോദ്യങ്ങള്‍ ഒഴിവാക്കുന്നതാവും മാര്‍ക്സിസ്റ്റുകള്‍ക്കു നല്ലത്‌. കാരണം - അത്തരമൊരു നിയമം മാര്‍ക്സിസ്റ്റുകള്‍ക്കു ബാധകമാക്കിയാല്‍ അവര്‍ക്കു മറ്റുള്ളവരെ വിമര്‍ശിക്കാനെന്നല്ല - വായ തുറക്കാന്‍ കൂടി അവകാശമുണ്ടാവില്ല. മറ്റുപാര്‍ട്ടികളെ പ്രവര്‍ത്തിക്കാനനുവദിക്കാതെ - തലപൊക്കുന്നവരെ വെട്ടിക്കൊല്ലുന്നത്‌ - ജനാധിപത്യമര്യാദകളെ കാറ്റില്‍പ്പറത്തിയിട്ട്‌ ജനാധിപത്യപ്രസ്ഥാനമാണെന്ന്‌ ഊറ്റംകൊള്ളുന്നത്‌ - മാര്‍ക്സിസ്റ്റുകള്‍ മാത്രമാണ്‌. മറ്റു കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങള്‍ക്കു പോലും അവരുടെ വെട്ട്‌ സമ്മാനമായി ലഭിക്കുന്നുണ്ട്‌.

[നക്കീരന്‍]I was mentioning about your branding Jama athai islami supported Madhyamam daily as a pro cpim daily in your earlier post. YOu didnt answer branding it as silly. Is it that you will reply only if i post my comment in the respective post and you will brand any unanswerable question as silly?

നക്കീരാ - മറുപടി പറയാനാവാത്ത എന്തോ വലിയ ചോദ്യം ചോദിച്ചു എന്ന അഹംഭാവത്തിലേക്ക്‌ എടുത്തുചാടുന്നതിനു മുമ്പ്‌ ഒരേയൊരു കാര്യം മാത്രം മനസ്സിലാക്കുക. പല ബ്ലോഗുകളിലായി എണ്‍പതില്‍പ്പരം പോസ്റ്റുകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്‌. ഒരുപാടെണ്ണത്തില്‍ മാദ്ധ്യമം പത്രത്തിലെ വാര്‍ത്തകള്‍ റഫര്‍ ചെയ്തിട്ടുമുണ്ട്‌. സി.പി.എമ്മിന്‌ എതിരായും അനുകൂലമായുമുള്ള വാര്‍ത്തകള്‍, സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ എതിരായും അനുകൂലമായുമുള്ള വിവരങ്ങളുള്‍ക്കൊള്ളുന്ന വാര്‍ത്തകള്‍, രണ്ടുകൂട്ടരേപ്പറ്റിയുമല്ലാത്ത റിപ്പോര്‍ട്ടുകള്‍ - ഈ അഞ്ചു വിഭാഗത്തില്‍ നിന്നും ഉദാഹരണങ്ങള്‍ ഓര്‍ത്തെടുക്കാന്‍ എനിക്കു കഴിയുന്നുമുണ്ട്‌. ഏതു ബ്ലോഗിലെ ഏതു പരാമര്‍ശത്തേക്കുറിച്ചാണു താങ്കള്‍ ഒരു ‘unanswerable question‘ ചോദിച്ചതെന്നറിയാന്‍ ഞാനെന്തു ചെയ്യണം? എന്റെ എല്ലാ പോസ്റ്റുകളും അരിച്ചുപെറുക്കി പരിശോധിക്കണോ? എനിക്കതിനു തീര സമയമില്ലാത്തതില്‍ ഞാനെന്തു ചെയ്യാനാണ്‌? എന്തിനേക്കുറിച്ചാണു പറയുന്നതെന്ന്‌ ആദ്യം അറിയാതെ മറുപടി പറയുന്നതെങ്ങനെയാണ്?

ഇനി അഥവാ ഞാന്‍ തന്നെ പരതിനോക്കാമെന്നുവച്ചാല്‍ത്തന്നെ - ഒടുവില്‍ ഒരെണ്ണംകണ്ടുപിടിച്ച്‌ 'ഇതാണോ ഉദ്ദേശിച്ചത്‌' എന്നു ചോദിച്ചാല്‍ - 'ച്ഛെ അതല്ല' എന്നാണു താങ്കള്‍ പറയുന്നതെങ്കിലോ? വീണ്ടും പരതിനോക്കണോ? ഏതു പോസ്റ്റില്‍ - എവിടെ എന്തു പറഞ്ഞതിനെയാണു താങ്കള്‍ക്കു തെറ്റായിത്തോന്നിയതെന്നു പറയാനുള്ള സാമാന്യമര്യാദപോലും താങ്കളില്‍ നിന്നു പ്രതീക്ഷിക്കരുതെന്നാണോ? താങ്കളുടെ മനസ്സ്‌ ഞാന്‍ തന്നെ വായിച്ചറിയണമെന്ന ദുശ്ശാഠ്യമെന്തിനാണ്‌?

കണ്ണൂരില്‍ക്കാണിച്ച ക്രൂരതയെ ഫാസിസ്റ്റ്‌ വിരുദ്ധത എന്നു വിളിച്ച്‌ വോട്ടിനിരന്ന കാര്യം നിര്‍ദ്ദയം തുറന്നുകാണിച്ച ഒരു മാദ്ധ്യമം വാര്‍ത്തയേപ്പറ്റി ഒരു കണ്ണൂര്‍പോസ്റ്റില്‍ പറഞ്ഞിരുന്നു. അതാണോ ഉദ്ദേശിച്ചത്‌? ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്‌ പാര്‍ട്ടിയുടെ നിലപാടാണോ അതോ പത്രത്തിന്റെ മാത്രം നിലപാടാണോ എന്നൊക്കെ ചോദിക്കുകയും ചെയ്തിരുന്നു. മാദ്ധ്യമം സി.പി.എം. അനുകൂല പത്രമാണെന്ന്‌ അവിടെ പറഞ്ഞതായി ഓര്‍മ്മയില്ല. പറഞ്ഞുവെന്നാണെങ്കില്‍ എവിടെയാണെന്നു ചൂണ്ടിക്കാട്ടിയാല്‍ എന്തുകൊണ്ടാവും അങ്ങനെ പറഞ്ഞതെന്നു മറുപടി തരാം.

കണ്ണൂര്‍ സംഭവങ്ങളേപ്പറ്റി അങ്ങേയറ്റം അപലപനീയമായ - മാദ്ധ്യമമര്യാദകള്‍ക്കു നിരക്കാത്ത - ഒരു പരാമര്‍ശം ’മാധ്യമം‘ നടത്തിയിരുന്നു. സംഘം മനപ്പൂര്‍വം പ്രകോപനമുണ്ടാക്കി - "തിരിച്ചടിപ്പിച്ചിട്ട്‌" - അതു മുതലെടുക്കുകയായിരുന്നു എന്നാണവര്‍ സൂചിപ്പിച്ചത്‌. യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിച്ചുകൊണ്ടുള്ള - കണ്ണില്‍ച്ചോരയില്ലാതെയുള്ള - എഴുത്തായിപ്പോയി അത്‌. കടുത്ത സി.പി.എമ്മുകാരന്‍പോലും ഇങ്ങനെ എഴുതില്ല എന്നും പറഞ്ഞ്‌ ഒരു കമന്റില്‍ ഞാനതു ചൂണ്ടിക്കാട്ടിയിരുന്നു. അതാണോ ഉദ്ദേശിച്ചത്‌?

മാധ്യമം പത്രത്തെ സി.പി.എം. അനുകൂലപത്രമായി മുദ്രകുത്തിക്കൊണ്ട്‌ ഞാന്‍ എഴുതിയത്‌ എന്താണെന്നും എവിടെയാണെന്നും വ്യക്തമായി പറയാന്‍ തയ്യാറാകാതെ താങ്കളിനിയും 'മറുപടി തരാതെ പോകുന്നോ' എന്നൊക്കെയുള്ള മുരട്ടുന്യായങ്ങളുമായി വന്നാല്‍ ഒരക്ഷരം പോലും മറുപടി പറയാന്‍ ഞാന്‍ ഒരുങ്ങിയേക്കില്ല.

ജമാ അത്തെ ഇസ്ലാമി- സി.പി.എമ്മുമായി പരസ്യമായി തെരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയിട്ടുള്ള - ധാരണ ഇപ്പോളും നിലവിലുള്ള - പ്രസ്ഥാനമാണ്‌. 'ഫാസിസ്റ്റ്‌ വിരുദ്ധത' എന്നൊക്കെയുള്ള ഓമനപ്പേരില്‍ സംഘപ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ കൊന്നൊടുക്കുമ്പോള്‍ അവരുടെ നിലപാടെന്തായിരിക്കും എന്നതു സംശയാസ്പദവുമാണ്‌. അതേക്കുറിച്ചൊക്കെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍, താങ്കള്‍ ഉടനെ മാധ്യമം സി.പി.എം അനുകൂലപത്രമാണെന്നു പറയുന്നോ എന്നു ചോദിച്ചാല്‍ - തലയില്‍ കോഴിത്തൂവലുണ്ടോ എന്നു തപ്പിനോക്കുന്നതുപോലെയാണു തോന്നുന്നത്‌.

ഇനിയിപ്പോള്‍ - അവര്‍ സി.പി.എം. അനുകൂല പത്രം തന്നെയാണോ? ആണെങ്കില്‍ തുറന്നുപറയുക - നക്കീരന്‍. ഞങ്ങള്‍ കൂടി അറിയട്ടെ.

----
ഓരോ വാക്കുകള്‍ക്കും മറുപടി തരുക എന്നത്‌ എല്ലായ്പ്പോഴും സാധിച്ചെന്നുവരില്ല എന്ന ഓര്‍മ്മപ്പെടുത്തലോടെ..

നന്ദിപൂര്‍വ്വം,

qw_er_ty

Unknown said...

ഒടുവിലിതാ ആ പോലീസുകാരെ സസ്പെന്‍ഡു ചെയ്തിരിക്കുന്നു! പാവങ്ങള്‍.

പണ്ട്‌ തെറ്റായ മൊഴി നല്‍കിക്കൊണ്ട്‌ ആഭ്യന്തരമന്ത്രിയേയും സര്‍ക്കാറിനെയും ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിലായിരിക്കും ശിക്ഷ എന്നാണു കരുതിയത്‌. 'നക്കീര'നൊക്കെ പറയുന്നതനുസരിച്ചു നോക്കിയാല്‍, അന്ന്‌ ആ മൊഴി വിശ്വസിച്ചുപോയതു മാത്രമാണല്ലോ അധികാരികള്‍ക്കു പിണഞ്ഞ അബദ്ധം. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാനായി മനപ്പൂര്‍വ്വം‍ നുണപറഞ്ഞവര്‍ക്ക്‌ നല്ല ശിക്ഷതന്നെ കൊടുക്കണം.

പക്ഷേ, വാര്‍ത്തകളില്‍ നിന്നു മനസ്സിലാകുന്നത്‌ മൊഴി "മാറ്റിയതി"നാണ്‌ ശിക്ഷ എന്നാണ്‌. അവരുടെ മൊഴിമാറ്റം കേസിനെ പ്രതികൂലമായി ബാധിക്കുമത്രേ. അതുകൊണ്ടെന്താണുദ്ദേശിക്കുന്നത്‌? പഴയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയും പ്രതികളെന്നാരോപിക്കപ്പെട്ടിരുന്നവര്‍ തുടര്‍ന്നും പീഢിപ്പിക്കപ്പെടാന്‍ സഹായിക്കുകയും വേണമായിരുന്നുവെന്നല്ലേ അതിനര്‍ത്ഥം?

പക്ഷേ അപ്പോള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌?

പാവം പോലീസുകാരെന്തു ചെയ്യാനാണ്? പറയുന്നതനുസരിക്കുക എന്നല്ലാതെ?

ആകെ ആശയക്കുഴപ്പവും അതു സൃഷ്ടിക്കുന്ന തമാശകളുമാണു ചുറ്റും! ഉപ്പു തിന്നവര്‍ വെള്ളം കുടിച്ചേതീരൂ എന്നാണു പ്രകൃതിനിയമം. കുടിക്കട്ടെ. സഹാനുഭൂതിയോടെ ഓരോ ഗ്ളാസ്‌ കൂടി വേണമെങ്കില്‍ നീട്ടാമെന്നല്ലാതെ ജനങ്ങള്‍ക്കിവിടെ ഒന്നും ചെയ്യാനുണ്ടെന്നു തോന്നുന്നില്ല.

സംഭവദിവസം 'ഫീല്‍ഡി'ലായിപ്പോയി ഡ്യൂട്ടി എന്നത്‌ ആ പാവങ്ങളുടെ ദൌര്‍ഭാഗ്യം. മുകളില്‍ നിന്നു വന്നുകൊണ്ടിരുന്ന ഉത്തരവുകള്‍ അതേപടി അനുസരിച്ചിട്ടും - ഓരോ തവണയും 'മൊഴികള്‍' അതേപടി ഏറ്റുപറഞ്ഞിട്ടും അവസാനം ആട്ടും തുപ്പും ബാക്കി!

അന്ന്‌ സ്റ്റേഷനിലായിരുന്നു ഡ്യൂട്ടിയെങ്കില്‍ ഇന്നു കോളടിച്ചേനെ. പിടികൂടിയവരുടെ നീരു പിഴിഞ്ഞെടുക്കുക എന്നതു മാത്രമായിരുന്നു സ്റ്റേഷന്‍ ഡ്യൂട്ടിക്കാര്‍ക്കുള്ള ഉത്തരവ്‌. അതിനായി പ്രത്യേകം ആളെ വരെ ഇറക്കി. വനിതാപോലീസുകാരടക്കം കയറി മേഞ്ഞു. ആജ്ഞയനുസരിച്ചവര്‍ക്കെല്ലാം ഇന്നു കൈ നിറയെ സമ്മാനങ്ങളും ജോലിക്കയറ്റവും - കുശാല്‍. ഫീല്‍ഡീല്‍ കഷ്ടപ്പെട്ടു പണിചെയ്ത "ഹൃദ്രോഗിയായ" പാവം കുട്ടന്‍ചിറയ്ക്ക്‌ ഒരു കട്ടന്‍കാപ്പി പോലുമില്ലെന്നു മാത്രമല്ല - സസ്പെന്‍ഷനും! 'ഇതെന്തു നീതി സര്‍ക്കാരേ' എന്നു ചെവിയിലെങ്കിലും ചോദിക്കാന്‍ പോലീസ്‌ അസ്സോസിയേഷന്‍ തയ്യാറാകുമോ? ജനത്തിന്റെ കണ്ണില്‍പ്പൊടിയിടാനുള്ള ശിക്ഷമാത്രമാണിതെന്നും അണിയറയില്‍ നിങ്ങള്‍ക്കും പാരിതോഷികങ്ങള്‍ പൊതിഞ്ഞുവച്ചിട്ടുണ്ടെന്നുമുള്ള ഉറപ്പ്‌ ഇതിനകം ലഭിച്ചിട്ടുണ്ടാകണം. അല്ലെങ്കില്‍, ആത്മാഭിമാനമുള്ള ഏതൊരു പോലീസുകാരനും ഇതൊക്കെ കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാനാവില്ല.

Rowdy said...

Excellent work Nakulan Ji.

Unknown said...

നക്കീരാ,
അന്നത്തെ “പ്രഖ്യാപന“ങ്ങളുടെ ചില വിശദാംശങ്ങള്‍ ഇന്നത്തെ മംഗളം വാര്‍ത്തയിലുണ്ട്‌. താങ്കളൊന്നു വായിച്ചിരിക്കുന്നതു നന്നായിരിക്കും. താഴെ കൊടുത്തിട്ടുണ്ട്‌.

ഒരുമണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്തുവച്ച്‌ ‘പ്രതികളെ’ പ്രഖ്യാപിച്ചത്‌ ഡി.ജി.പി. ആയിരുന്നു. ഉടന്‍ തന്നെ ചങ്ങനാശ്ശേരിയില്‍ പറന്നെത്തിയ കൊടിയേരി അവിടെ വച്ചും അത്‌ ആവര്‍ത്തിച്ചു. (എസ്‌.എഫ്‌.ഐ.ക്കാരെ രക്ഷിക്കാനും പിടികൂടിയവരെ വിട്ടയയ്ക്കാനും മറ്റുമുള്ള നിര്‍ദ്ദേശങ്ങളുമായി - കാര്യങ്ങള്‍ നേരിട്ടു നിയന്ത്രിക്കാനാണ് അദ്ദേഹം ഉടനെത്തിയത്‌ എന്ന്‌ അഭ്യൂഹമുണ്ട്‌.) അദ്ദേഹം പറഞ്ഞത്‌ ഡി.വൈ.എസ്‌.പി.വിജയന്‍ കണ്ടു എന്നായിരുന്നു താനും. എന്നാല്‍ വിജയന്‍ അപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹം പിന്നീടെത്തുകയാണുണ്ടായത്‌. പോലീസുകാര്‍ പറഞ്ഞതു താന്‍ വിശ്വസിക്കുകയായിരുന്നുവെന്ന്‌ വിജയന്‍ പറഞ്ഞു. എന്നാല്‍ പിന്നീട്‌ പോലീസുകാരും പറഞ്ഞത്‌ തങ്ങള്‍ “ചെല്ലുമ്പോള്‍” വീഴുന്നതുമാത്രമാണു കണ്ടതെന്ന്‌. അതായത്‌ - പറഞ്ഞുപറഞ്ഞുവരുമ്പോള്‍ - സംഭവം കണ്ടവരാരുമില്ല. കാണാത്തസംഭവം കണ്ടെന്നു പറയാന്‍ പോലീസുകാരനു ‘സ്വയം തോന്നിയതാവും’ അല്ലേ? നിര്‍ദ്ദേശങ്ങളൊന്നും എവിടെ നിന്നും ലഭിച്ചിട്ടില്ല - അല്ലേ? സ്റ്റേഷനിലേയ്ക്കുള്ള വയര്‍ലസ്‌ സന്ദേശങ്ങളുടെ വിവരങ്ങളും മറ്റും തിരുത്തിയതായും ആരോപണമുണ്ടല്ലോ. കേവലം ദുരാരോപണം മാത്രമായിരിക്കും അല്ലേ?

പ്രതിചേര്‍ക്കപ്പെട്ടവരിലൊരാളിന്റെ വിവാഹം നീട്ടിവയ്ക്കപ്പെട്ടതും ജോലിനഷ്ടമായതും എല്ലാം മാത്രമേ മാര്‍ക്സിസ്റ്റു കണക്കുപുസ്തകത്തില്‍ ലാഭങ്ങളുടെ പട്ടികയിലുള്ളൂ നക്കീരന്‍. ബാക്കിയുള്ളതു മുഴുവന്‍ നഷ്ടങ്ങളുടെ കണക്കുമാത്രമാണ്. രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാനും സ്വന്തം ആളുകളെ രക്ഷിക്കാനും നിലവിട്ടു പ്രവര്‍ത്തിച്ച കൊടിയേരി കോടതിവരാന്ത കയറിയിറങ്ങുകകൂടിയാകുമ്പോള്‍ എല്ലാം പൂര്‍ത്തിയായി! ഉപ്പു തിന്നുമ്പോ‍ളാലോചിക്കേണ്ടിയിരുന്നു - വെള്ളം കുടിക്കേണ്ടിവരുമെന്ന്‌. ഇനി വ്യസനിച്ചിട്ടു യാതൊരു കാര്യവുമില്ല.

-------------
എ.എസ്‌.ഐ. ഏലിയാസിന്റെ മരണം: കോടിയേരിയും ശ്രീവാസ്‌തവയും നിയമക്കുരുക്കില്‍

കോട്ടയം: ചങ്ങനാശേരി എന്‍.എസ്‌.എസ്‌. കോളജില്‍ വിദ്യാര്‍ഥി സംഘട്ടനത്തിനിടയില്‍ എ.എസ്‌.ഐ. ഏലിയാസ്‌ മരിക്കാനിടയായ സംഭവത്തിനു സാക്ഷികളായ പോലീസുകാര്‍ മൊഴിമാറ്റിയ സാഹചര്യത്തില്‍ അന്നു പ്രതികളെ പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനും ഡി.ജി.പി. രമണ്‍ശ്രീവാസ്‌തവയ്‌ക്കും ഉത്തരവാദിത്വത്തില്‍നിന്ന്‌ ഒഴിയാനാകില്ല.

കീഴുദ്യോഗസ്‌ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു തങ്ങള്‍ പ്രതികളെ പ്രഖ്യാപിച്ചതെന്ന്‌ ഇരുവര്‍ക്കും സാങ്കേതികമായി പറയാമെങ്കിലും പ്രതികളെ പ്രഖ്യാപിക്കുന്നതിനു മുന്‍പുള്ള ഒരു കീഴ്‌വഴക്കവും പാലിക്കാതെയാണു പ്രഖ്യാപനമുണ്ടായതെന്നു നിയമവിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കുമെതിരേ നിയമനടപടി സ്വീകരിക്കാന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു മര്‍ദനത്തിനിരയായവരും ബി.ജെ.പിയും തീരുമാനിച്ചിട്ടുണ്ട്‌.

ഒക്‌ടോബര്‍ 26നു രാവിലെ 9.20നാണ്‌ ഏലിയാസ്‌ കൊല്ലപ്പെടുന്നത്‌. 10.20ന്‌ തിരുവനന്തപുരത്ത്‌ ഡി.ജി.പി. രമണ്‍ശ്രീവാസ്‌തവ കൊലപാതകികള്‍ ആര്‍.എസ്‌.എസുകാരാണെന്നും നാലു പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും പ്രഖ്യാപിക്കുന്നു.

ഉച്ചയ്‌ക്ക് 1.30നു ചങ്ങനാശേരി പെരുന്ന എന്‍.എസ്‌.എസ്‌. ആസ്‌ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പ്രതികള്‍ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകരാണെന്നും നാലുപേരെ പിടികൂടിയിട്ടുണ്ടെന്നും ആവര്‍ത്തിച്ചു.

ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എങ്ങനെയാണ്‌ ഇത്രവേഗം പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞതെന്നു വാര്‍ത്താലേഖകര്‍ അന്നു ചോദിച്ചപ്പോള്‍ പ്രതികള്‍ ഏലിയാസിനെ അടിക്കുന്നതിനു സ്‌ഥലം ഡിവൈ.എസ്‌.പി.യായ പി.ബി. വിജയന്‍ ദൃക്‌സാക്ഷിയായിരുന്നെന്നും ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റ് ചെയ്‌തതെന്നുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ മറുപടി.

സാധാരണഗതിയില്‍ ഒരു കീഴുദ്യോഗസ്‌ഥന്റെ വാക്കു മാത്രം ധരിച്ചു പ്രതികളെ പ്രഖ്യാപിക്കുന്നതു പോലീസ്‌ ചട്ടമനുസരിച്ചു തെറ്റാണ്‌. പ്രതിയാണെന്ന്‌ ഉത്തമ ബോധ്യമുണ്ടായാല്‍ മാത്രമേ അറസ്‌റ്റ് രേഖപ്പെടുത്താവൂ എന്നും നിയമത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ്‌ ഡി.ഐ.ജി. വിന്‍സന്‍ എം. പോളിന്റെയും എസ്‌.പി. ആയിരുന്ന എസ്‌. ശ്രീജിത്തിന്റെയും സാന്നിധ്യത്തില്‍ ഡിവൈ.എസ്‌.പി: പി.ബി. വിജയന്റെ പേര്‌ പരാമര്‍ശിച്ച്‌ ആഭ്യന്തരമന്ത്രി പ്രതികളെ പ്രഖ്യാപിച്ചത്‌.

Unknown said...

Dear Nakulan,

Thanks for the reply.

My comment was not at all a try to save the Home Minister. There is no need of it. Because he is not in any sort of troubles. You are only interpreting so for your peace of mind or for propaganda. But a lie repeated 100 times will never become truth. When talking about changanachery incident, why is that your are talking about "ethrayo sambhavangal"? Beacause you had objected to talking about Gujarath in your posts on Kannur.

The points numbered 1,2,3 are just hypothetical situations. The only thing we can be sure after the statements were changed is that the statements were changed. No need to pin pointto a single police man. A DYSP himself is included in the case. And for giving two entirely contradictory statements a departmental action is also initiated. If you say that "onninum oru urappumilla", then there is no need of comment after comment about the issue.

Also please look at who said what and see the timings...this is from your comment

ഒക്‌ടോബര്‍ 26നു രാവിലെ 9.20നാണ്‌ ഏലിയാസ്‌ കൊല്ലപ്പെടുന്നത്‌. 10.20ന്‌ തിരുവനന്തപുരത്ത്‌ ഡി.ജി.പി. രമണ്‍ശ്രീവാസ്‌തവ കൊലപാതകികള്‍ ആര്‍.എസ്‌.എസുകാരാണെന്നും നാലു പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും പ്രഖ്യാപിക്കുന്നു.

ഉച്ചയ്‌ക്ക് 1.30നു ചങ്ങനാശേരി പെരുന്ന എന്‍.എസ്‌.എസ്‌. ആസ്‌ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പ്രതികള്‍ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകരാണെന്നും നാലുപേരെ പിടികൂടിയിട്ടുണ്ടെന്നും ആവര്‍ത്തിച്ചു.

And as a Parivar sympaathiser it is not nice to talk too much about changing of statements, policce inertia etc. Best Bakery case is there as the mother of all such actions.

Really interesting to note your comment about Gujarath. You are 'kind' enough to admit that at one side there were some parivar related people. But the whole world knows that it was a deliberate state sponsored pogrom. Read Tehelka if you still have doubts. From your statement on Gujarath it is clear that you will go any length to support even the cruelest activities of your Samgham while going to town about minor issues about your enemies. Anyway thanks for admitting that atleast in Kerala in all such activities at one side samgham is involved. In Kannur only after 5 killings of the CPIM activits by Parivar, the retaliation(by people they say) started. In the recent tvpm issue, Samgh only started a kill. Now you dilute it by saying it was a goonda. Let him be. But by saying that u look like claiming that Parivar is entitled to take the law to its hands. In Kasargod, u say that it was a retaliation act and try to justify it. But during the recent Kannur incidents,when samgh parivar started to be at the receiving end, you were announcing scores. The "retaliation justification" was not given to CPIM. And you kept quiet while ur people were going on a killing spree now at kasargod. Is only Samgh Parivar entitled for retaliation? Newspapers say that BJP had killed a Congress Mandalam Secretary before the bjp worker was killed. Still it is Samgh who has started it.
Please see the link .Rajasthan government doesnt give permission to prosecute vhp workers in connection with the attack on a Pastor. May be the government is trying to save "innocent" people.

Unknown said...

നക്കീരാ,

(1) താങ്കളുടെ മനസ്സാന്നിദ്ധ്യത്തിനും തൊലിക്കട്ടിക്കും മുന്നില്‍ എന്റെ പ്രണാമം.

(2) കൊടിയേരിയ്ക്ക്‌ യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം തീര്‍ത്തും നിരപരാധിയാണെന്നും തുടര്‍ന്നും വിശ്വസിക്കുന്ന - അല്ലെങ്കില്‍ അത്‌ അംഗീകരിച്ചു തരാന്‍ ഒരുക്കമല്ലാത്ത - മുയലിന്റെ കൊമ്പു മൂന്ന്‌ എന്നു ശഠിക്കുന്ന - താങ്കളോടു തുടര്‍ന്നു സംസാരിക്കുന്നതു വ്യര്‍ത്ഥമാണെന്നതിനാല്‍ ഇനിയൊരു മറുപടിക്കു സമയം കളയുന്നില്ല.

(3) മൊഴിമാറ്റം എന്നത്‌ വെറും ഒരു സ്വാഭാവികസംഭവമാണെന്നാണു താങ്കള്‍ വാദിക്കുന്നത്‌. ബുദ്ധിയുള്ളവര്‍ അങ്ങനെ വിശ്വസിക്കില്ലെന്നു തുറന്നു പറയേണ്ടിവരുന്നതിനു ക്ഷമാപണം. മൊഴിമാറ്റം എന്തുകൊണ്ടുണ്ടായി എന്നതിനേപ്പറ്റി ഞാന്‍ ഉന്നയിച്ച മൂന്നു ചോദ്യങ്ങള്‍ - സര്‍ക്കാരിന് അതില്‍ പങ്കില്ല എന്നു തെളിയിക്കുവാന്‍ ഉപയോഗിക്കേണ്ടതിനു പകരം അതിനെ താങ്കള്‍ “hypothetical situations“ എന്നു വിളിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ചതില്‍ അത്ഭുതമില്ല. താങ്കള്‍ക്കാ ചോദ്യങ്ങളെ നേരിടാനാവില്ല എന്നതു തന്നെ കാരണം.

“മൊഴിമാറ്റി” എന്നതല്ലാതെ മറ്റൊന്നിനും ഉറപ്പില്ലത്രേ! ഒന്നിനു കൂടി ഉറപ്പുണ്ടു സുഹ്രുത്തേ - താങ്കളേപ്പോലുള്ളവര്‍ പിന്തുണയ്ക്കുന്നിടത്തോളം കാലം തങ്ങളുടെ രാക്ഷസീയത തുടരാം എന്നു മാര്‍ക്സിസ്റ്റുകള്‍ തുടരും. “അന്ധരെയന്ധര്‍ നയിപ്പൂ“ എന്ന മട്ടില്‍. അതും ഉറപ്പു തന്നെയാണ്.

(4) മാധ്യമം പത്രം സംബന്ധിച്ച്‌ ഞാന്‍ എന്തൊക്കെയോ എഴുതിയെന്നും പറഞ്ഞ്‌ കോളിളക്കം സ്രുഷ്ടിച്ചയാളാണു താങ്കള്‍. എന്താണെന്നു ചോദിച്ചിട്ടു മറുപടി പറയാതെ പോയ്ക്കളഞ്ഞു. ഇതിനെയൊക്കെയാണു മിസ്റ്റര്‍ കള്ളപ്രചാരണം എന്നു പറയുന്നത്‌.

(5) ഞാന്‍ എഴുതിയതു പലതും മനസിലാകാതെയോ മനസ്സിലായില്ലെന്നു നടിച്ചുകൊണ്ടോ ധാരാളം അബദ്ധങ്ങള്‍ ഇത്തവണയും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്‌. കേരളത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടവയേക്കുറിച്ചു പ്രത്യേകിച്ചും. സംഘവിരോധത്തിന്റെ കറുപ്പുകൊണ്ടു കണ്ണുമൂടിപ്പോയിരിക്കുകയാണു താങ്കള്‍ക്ക് എന്നുറപ്പാണ്. വിദ്വേഷപ്രചാരണത്തിന്റെ ആഗോളതമ്പുരാക്കന്മാരായ മാര്‍ക്സിസ്റ്റുകളുടെ പാഠങ്ങളില്‍ നിന്നു പകര്‍ന്നുകിട്ടിയതാവും. സംസാരിച്ചിട്ടു പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. താങ്കളുടെ അന്ധവിശ്വാസങ്ങള്‍ താങ്കളെ രക്ഷിക്കട്ടെ.

(6) ചങ്ങനാശ്ശേരിയെ രക്ഷിക്കാനായി താങ്കള്‍ ഗുജറാത്തുകടന്ന്‌ ഇത്തവണ രാജസ്ഥാന്‍ വരെ പോയതു ചിരിയുണര്‍ത്തി. ഉത്തരേന്ത്യയിലെ മിക്കസംസ്ഥാ‍നങ്ങളും ഇപ്പോള്‍ ബി.ജെ.പി.ക്കു ഭരണമോ ഭരണപങ്കാളിത്തമോ ഉണ്ട്‌. ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ മാത്രമായി ചുരുക്കാതെ ഒരു സമ്പൂര്‍ണ്ണ ഉത്തരേന്ത്യന്‍ പര്യടനം നടത്താത്തതെന്താണു നക്കീരന്‍?

കഴിഞ്ഞ തവണ എടുത്തുചോദിച്ചതാണ് - സംഭവങ്ങളെ ലിങ്കു ചെയ്യുന്നതു കൊണ്ട്‌ എന്താണുദ്ദേശിക്കുന്നത്‌ എന്ന്‌. അതിനും മറുപടി പറയാതെ താങ്കള്‍ രക്ഷപെട്ടു കളഞ്ഞു. മറ്റു സ്ഥലങ്ങളിലെ സംഭവങ്ങളുടെ പേരില്‍ ചങ്ങനാശ്ശേരിയിലെ മാര്‍ക്സിസ്റ്റു താ‍ന്തോന്നിത്തം ന്യായീകരിക്കാം എന്നു താങ്കള്‍ കരുതുന്നുവെങ്കില്‍ അതു മര്യാദയ്ക്കു പറയാന്‍ പറഞ്ഞിട്ടു കൂട്ടാക്കിയില്ല. വിമര്‍ശിക്കാനുള്ള അവകാശമില്ല എന്ന മട്ടിലാണു പറഞ്ഞുവരുന്നതെങ്കില്‍ - പിന്നെയാരാണു വിമര്‍ശിക്കുക എന്നും - ആരും വിമര്‍ശിക്കരുതെന്നാണോ എന്നും ചോദിച്ചു. അതിനും മറുപടിയില്ല. താങ്കള്‍ ടൂറിന്റെ തിരക്കിലാണ്. സംഘവിരോധത്തിന്റെ കനല്‍ മനസ്സിലിങ്ങനെ കിടക്കുമ്പോള്‍ താങ്കള്‍ക്കു പലതും മനസ്സിലാവില്ല. ചോദ്യങ്ങള്‍ക്കു മറുപടി തരാന്‍ താത്പര്യമോ സമയമോ ഉണ്ടാവില്ല താനും. ചോദിച്ചു മെനക്കെടുക എന്ന അബദ്ധം ഇനിയാവര്‍ത്തിക്കില്ല.

(7) കണ്ണൂരില്‍ അഞ്ച്‌ മാര്‍ക്സിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയാണത്രേ കലാപം! സംസാരിച്ചു നാണം കെടുന്നതിന് ഒരു പരിധിയില്ലെന്നുണ്ടോ നക്കീരാ? താങ്കള്‍ എന്തൊരു മണ്ടത്തരമാണു പറഞ്ഞതെന്ന് ആലോചിച്ചു നോക്കൂ.

തുറന്നു പറയുന്നതിനു ക്ഷമാപണം. പക്ഷേ പറയാതെ വയ്യ. കണ്ണൂരില്‍ നടന്നത്‌ മാര്‍ക്സിസ്റ്റുകളുടെ തിരിച്ചടിയാണെന്ന്‌ മണ്ടന്മാര്‍ മാത്രമേ - ഒന്നുകൂടിയാവര്‍ത്തിക്കട്ടെ- മണ്ടന്മാര്‍ മാത്രമേ വിശ്വസിക്കൂ. അവിടെ നടന്ന ഓരോ സംഭവത്തിന്റെയും ഇഴകീറി പരിശോധിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്. അതു വായിച്ച്‌ കാര്യങ്ങള്‍ മനസ്സിലാക്കുക. ഇതുവരെ അതു വായിച്ചിരുന്നില്ല അല്ലേ? പിന്നെ ഏതു പോസ്റ്റു വായിച്ചിട്ടാണ് താങ്കള്‍ മാധ്യമത്തിന്റെയുമൊക്കെ കാര്യം പറഞ്ഞ്‌ ചില "unanswerable questions" കൊണ്ടുവന്നത്‌?

ലോകത്തിനു മുഴുവന്‍ അറിയാവുന്ന ചില കാര്യങ്ങളേപ്പറ്റി നിങ്ങള്‍ പറയുന്നുണ്ടല്ലോ. ലോകത്തിനു മുഴുവന്‍ അറിഞ്ഞെന്നു വരില്ലാത്ത - എന്നാല്‍ - കാണാന്‍ കഴിവുള്ളൊരു കണ്ണും പ്രവര്‍ത്തിക്കുന്നൊരു തലച്ചോറുമുള്ള ഏതൊരാള്‍ക്കുമറിയാവുന്ന ഒരു കാര്യമാണ് - കണ്ണൂരിലെ സകല പ്രശ്നങ്ങളും തുടങ്ങിവയ്ക്കുന്നതും വളര്‍ത്തി വലുതാക്കുന്നതും എല്ലാം മാര്‍ക്സിസ്റ്റുകളാണെന്നത്. ചങ്ങനാശേരി മാത്രമല്ല - കണ്ണൂരിന്റെ കാര്യത്തിലും അവരെ ന്യായികരിച്ചുകൊണ്ട്‌ താങ്കളിങ്ങനെ തുടരെ അപമാനിതനാകുന്നതു കണ്ടുനില്‍ക്കാന്‍ വയ്യ.‍

ഈ പോസ്റ്റു വായിക്കുക.

കണ്ണൂര്‍ കലാപത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ എന്തെല്ലാം - മാര്‍ക്സിസ്റ്റുകള്‍ പറഞ്ഞ തലയ്ക്കടിച്ച നുണകള്‍ ഒന്നൊഴിയാതെ എല്ലാം തെറ്റാണെന്നത്‌ തെളിവുകളടക്കം വിശദീകരിച്ചിരിക്കുന്നു.

താങ്കള്‍ കഴിഞ്ഞ കമന്റില്‍പ്പറഞ്ഞ ഒരുകാര്യം നൂറുശതമാനം അംഗീകരിക്കുന്നു. ഒരു നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ സത്യമാവില്ല. മാര്‍ക്സിസ്റ്റുകളും - അവരുടെ നുണകള്‍ തെളിവുകളടക്കം വിശദീകരിച്ചാലും അംഗീകരിക്കാന്‍ തയ്യാറില്ലാത്ത താങ്കളേപ്പോലെയുള്ളവരും ചെര്‍ന്ന്‌ നൂറല്ല - കോടിക്കണക്കിനു തവണ ആവര്‍ത്തിച്ചാലും - നുണ നുണ തന്നെയായിരിക്കും.

“നുണ നുണതന്നെയായിരിക്കും” എന്ന സത്യമുണ്ടല്ലോ - ആ സത്യമാണ് ചിന്താശേഷിയുള്ളവരുടെ മനസ്സുകളില്‍ നിന്ന്‌ മാര്‍ക്സിസ്റ്റുകളെ ആട്ടിപ്പുറത്താക്കുന്നത്‌. അന്നും ഇന്നും ഇനിയും.
ഈ നശിച്ചനുണപ്രചാരണങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാത്തിടത്തോളം കാലം കൊഴിഞ്ഞുപോക്കിന്റെ കഥകള്‍ മാത്രമാവും പാര്‍ട്ടിക്കോണ്‍ഗ്രസുകളില്‍ അവതരിപ്പിക്കാനുണ്ടാകുക. മറ്റുള്ളവരെ ഉപദ്രവിച്ചും അവരുടെ ചോരകൊണ്ട്‌ കൊടിക്കു നിറം പകര്‍ന്നും ആഘോഷങ്ങള്‍ തുടരാം എന്നു കരുതുന്നവര്‍ മാത്രമേ അവസാനം ബാക്കിയുണ്ടാവൂ.

ഇതിനെല്ലാം വീണ്ടും ന്യായീകരണങ്ങളുമായി - മനസ്സിലെ സംഘവിദ്വേഷം മാത്രം പ്രകടമാവുന്ന ആംഗലേയവുമായി - ഇനിയും കടന്നുവന്നു ബുദ്ധിമുട്ടണമെന്നില്ല. ഈ പോസ്റ്റില്‍ പുറത്തുകൊണ്ടുവന്ന നുണപ്രചാരണത്തേപ്പറ്റി താങ്കള്‍ക്കൊന്നും പറയാനില്ലെന്ന് ഇതിനകം തന്നെ വ്യക്തമായിക്കഴിഞ്ഞു. എന്തൊക്കെയാണു താങ്കളിനിയായാലും പറയുക എന്നതും വളരെ വ്യക്തമാണ്. വസ്തുനിഷ്ഠമായി കാര്യങ്ങളവതരിപ്പിച്ച് പ്രതിരോധിക്കാനോ എതിര്‍വാദമുന്നയിക്കാനോ മുതിരാതെ വെറുതെ വാചകക്കസര്‍ത്തു നടത്തുന്നത്‌ ഇനിയും പ്രോത്സാഹിപ്പിക്കുവാന്‍ ഒരുങ്ങിയേക്കില്ല. അത്തരം കമന്റുകള്‍ തുടര്‍ന്നും വന്നാല്‍, മാര്‍കിസ്റ്റുകളുടെ ഭാഷയില്‍പ്പറഞ്ഞാല്‍ - ചിലപ്പോള്‍ ‘പ്രതിരോധിക്കപ്പെട്ടു’വെന്നു വരും. മുന്‍‌കൂര്‍‍ ക്ഷമാപണം.

പിന്നെ, കൊടിയേരിയെ രക്ഷിക്കേണ്ട ആവശ്യമില്ല എന്നു പുറത്തേയ്ക്കു പറയുന്നതു കൊള്ളാമെങ്കിലും - അണിയറയില്‍ എന്തെങ്കിലും ചെയ്യുന്നതു നന്നാവും എന്നൊരു ഉപദേശം കൂടിയുണ്ട്‌. കിട്ടാവുന്നതിലെ ഏറ്റവും നല്ലൊരു വക്കീലിനെ കരുതി വയ്ക്കാന്‍ പറയുക. ഊരാക്കുരുക്കിലല്ലേ പെട്ടിരിക്കുന്നത്‌ - നല്ല കഴിവുള്ള വക്കീല്‍ തന്നെ വേണ്ടി വരും. പിന്നെ, വക്കീലിനോടും ഡോക്ടറിനോടും നുണപറയരുത്‌ എന്നൊരു കാര്യമുള്ളതുകൊണ്ട്‌ - ആ വക്കീലിനോടു സംസാരിക്കുവാനും ഒരു ഇടനിലക്കാരന്‍ വേണ്ടിവരുമല്ലോ. അതിനായി ഒരാളെയും കൂടി കണ്ടുപിടിച്ചു കൊടുക്കുക അദ്ദേഹത്തിന്. കുട്ടികളുടെ മുന്നിലിട്ടു ജയക്രുഷ്ണന്‍ മാഷിനെ വെട്ടിക്കൊന്നവരേയും പരുമലകേസില്‍ വിദ്യാര്‍ത്ഥികളെ വെള്ളത്തില്‍ മുക്കിക്കൊന്നവരെയും ഊരിക്കൊണ്ടുപോരാന്‍ കഴിഞ്ഞ സ്ഥിതിക്ക്‌ - തലയ്ക്കടിച്ചനുണകള്‍ ഇനിയും കൊണ്ടുവന്ന്‌ മാര്‍ക്സിസ്റ്റുകളെ രക്ഷിക്കുവാന്‍ കഴിവുള്ള ആളുകള്‍ക്കു പഞ്ഞമുണ്ടാവില്ലെന്നറിയാം. എന്നാലും അത്യാവശ്യസമയത്ത്‌ ആരെയും കാണുന്നില്ല എന്നൊരു അവസ്ഥ വരാതിരിക്കാന്‍ മാത്രം - ആരെയെങ്കിലുമൊക്കെ മുന്‍‌കൂര്‍ തയ്യാറാക്കി നിര്‍ത്തുക.

ഇനി എനിക്കു യാതൊന്നും പറയാനില്ല. വായനയ്ക്കു നന്ദി. മാര്‍ക്സിസ്റ്റുകള്‍ക്ക്‌ പാര്‍ട്ടിയോടുള്ള മാനസികാടിമത്തം അപാരമാണ് എന്ന്‌ ഒരിക്കല്‍ക്കൂടി തെളിയിച്ചതിനും - പ്രശ്നങ്ങളുണ്ടാക്കുവാന്‍ മാര്‍ക്സിസ്റ്റുകള്‍ക്കു മടിയില്ലാത്തതിന്റെ കാരണം ഇമ്മട്ടിലുള്ള അന്ധമായ പിന്തുണയാണെന്ന്‌ ഓര്‍മ്മിപ്പിച്ചതിനും ചേര്‍ത്ത്‌ മറ്റൊരു നന്ദി വേറെയും.

Unknown said...

നക്കീരന്‍ എഴുതിയതില്‍ അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയ ചില തെറ്റുകള്‍ക്കു കൂടി മറുപടി പറയേണ്ടതായിരുന്നു. അതുവിട്ടുപോയി.

(1) [നക്കീരന്‍]..talking about changanachery incident, why is that your are talking about "ethrayo sambhavangal"? Beacause you had objected to talking about Gujarath in your posts on Kannur..

വെറുതെ വാദത്തിനായി എന്തെങ്കിലും പറയരുത്‌. എന്തെങ്കിലും പറയാനായി മാത്രം പറയുമ്പോളാണു മണ്ടത്തരമായി പരിണമിക്കുന്നത്‌. ആലോചിക്കണം - നല്ലതുപോലെ.


ഇവിടെ നക്കീരന്‍ ചൂണ്ടിക്കാണിച്ച രണ്ട്‌ ഉദാഹരണങ്ങളും തികച്ചും വ്യത്യസ്തങ്ങളാണ്. വിഷയവുമായി ബന്ധമുള്ള കാര്യങ്ങളാണു ഞാന്‍ പറഞ്ഞത്‌. അല്ലാതെ നക്കീരന്‍ ചെയ്തതുപോലെ വിഷയം മാറ്റാനായി ‘എന്തെങ്കിലും‘ പറഞ്ഞതല്ല.

ചങ്ങനാശ്ശേരിയുമായി “അഭേദ്യമായ ബന്ധമുള്ള” കാര്യങ്ങളാണ് ഞാനവിടെ പറഞ്ഞത്. ഇപ്പോള്‍ പ്രതികളെ പ്രഖ്യാപിച്ച ഇതേ കൊടിയേരി - ഇതേ മാര്‍ക്സിസ്റ്റുഭരണം - ഇതേ പോലീസ് - ഇതേ സംസ്ഥാനം - സമാനസാഹചര്യത്തില്‍ ഇവിടെ മുമ്പുണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ - പ്രതികളെ എന്നൊക്കെ “പ്രഖ്യാപി“ച്ചിട്ടുണ്ടോ അന്നെല്ലാം യഥാര്‍ത്ഥപ്രതികള്‍ മാര്‍ക്സിസ്റ്റുകളായിരുന്നു എന്നും - മാര്‍ക്സിസ്റ്റുനേത്രുത്വം പറഞ്ഞതെല്ലാം നുണകളായിരുന്നു എന്നുമാണവിടെ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടുതന്നെ ചങ്ങനാശ്ശേരിയിലും അതുതന്നെയാണ് ആളുകള്‍ ആദ്യം സംശയിക്കുക എന്നാണു പറഞ്ഞത്. ഇതിനെയൊക്കെ “പ്രൊപ്പഗണ്ട” എന്നു പറഞ്ഞു കണ്ണടയ്ക്കുവാന്‍ കഴിയില്ല എന്നതിന്റെ ശക്തമായ തെളിവ് അവതരിപ്പിക്കുകയാണവിടെ ചെയ്തത്. ചങ്ങനാശ്ശേരിയുമായി അഭേദ്യമായി ചേര്‍ന്നുനിന്നുകൊണ്ടാണ് ഞാന്‍ മറ്റുസംഭവങ്ങള്‍ പറഞ്ഞത്‌.

എന്നാല്‍ നക്കീരന്‍ ചെയ്യുന്നത് അതല്ല. അദ്ദേഹം കണ്ണുമടച്ച്‌ വെറുതെ “ഗുജറാത്ത്‌“ എന്നുപറഞ്ഞു കയ്യും കെട്ടി നില്‍ക്കുന്നതുപോലെ തോന്നുന്നു. ചങ്ങനാശ്ശേരിയും ഗുജറാത്തും തമ്മില്‍ എന്താണു ബന്ധമെന്നദ്ദേഹം വ്യക്തമാക്കാത്തതെന്താണ്? ഗോധ്രയില്‍ ട്രെയിനിലിട്ട് അറുപതോളം പേരെ ചുട്ടുകൊന്നു. അതേത്തുടര്‍ന്ന് വലിയ കലാപമുണ്ടായി. എന്തൊക്കെയാണവിടെ സംഭവിച്ചതെന്ന്‌ എത്രയോ ചര്‍ച്ച ചെയ്യപ്പെട്ടതാണ്? നുണകളും സത്യങ്ങളുമൊക്കെ എത്രയോ പറയപ്പെട്ടു കഴിഞ്ഞു. അതിവിടെപ്പറയുന്നതുകൊണ്ടു നക്കീരന്‍ ഉദ്ദേശിക്കുന്നതെന്താണ്? ഗോധ്രയിലുള്ളവര്‍ - ഹിന്ദുക്കളേയും മുസ്ലീങ്ങളേയും വധിച്ചവരുടെ അന്നത്തെ മാനസികാവസ്ഥ കണക്കിലെടുത്ത് ചങ്ങന്നാശേരിയില്‍´മാര്‍ക്സിസ്റ്റുകള്‍ കാണിച്ച “പിത്രുശൂന്യമായ” (മാര്‍ക്സിസ്റ്റു പ്രയോഗം കടമെടുത്തത്) പെരുമാറ്റം നാം കണ്ടില്ലെന്നു നടിക്കണമെന്നോ? അങ്ങനെയാണെങ്കില്‍, ഗോധ്രയില്‍ ട്രെയിന്‍ കത്തിക്കുന്നതിനു മുമ്പുതന്നെ മാര്‍ക്സിസ്റ്റുകള്‍ കാണിച്ചിട്ടുള്ള അങ്ങേയറ്റം അപലപനീയമായ ചെയ്തികള്‍ക്കും മറ്റും ആര് - എന്തു - സമാധാനം പറയും? അവയ്ക്കുള്ള ന്യായീകരണം എന്താണ്?

നക്കീരനേപ്പോലുള്ളവര്‍ക്ക് ഗുജറാത്ത് എന്ന പദം ഒരു പിടിവള്ളി മാത്രമാണ്. മാര്‍ക്സിസ്റ്റുകള്‍ക്കു മറുപടി പറയാനാവാത്ത തീക്ഷ്ണവിമര്‍ശനമുയരുന്ന വേദികളില്‍ - എന്തെങ്കിലുമൊക്കെ ഉരുവിട്ടു രക്ഷപെട്ടുകളയാനുള്ള വിഫലശ്രമമല്ലാതെ മറ്റൊന്നുമല്ല അത്‌. ‍ഗുജറാത്ത് വിറ്റ് എത്ര വോട്ടുണ്ടാക്കാം എന്നു നോക്കിയിട്ടുള്ളതല്ലാതെ - ജനങ്ങള്‍ക്കിടയിലുള്ള അകല്‍ച്ചകള്‍ കുറയ്ക്കാനോ പ്രശ്നങ്ങളാവര്‍ത്തിക്കാതിരിക്കാനോ ഉദ്ദേശിച്ചിട്ടുള്ള യാതൊരു പ്രവ്രുത്തിയും ഇന്നുവരെ മാര്‍ക്സിസ്റ്റുകള്‍ ചെയ്തിട്ടില്ല. യാഥാര്‍ത്ഥ്യബോധത്തോടെ സംഭവങ്ങളെ വിലയിരുത്തുന്നതിനു പകരം മുറിവുകളില്‍ എരിവു പകര്‍ന്നും മനസ്സുകളില്‍ പകവളര്‍ത്തുകയും ചെയ്ത്‌ - അതിനിടയിലൂടെ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ കൂസിസ്റ്റുമുഖം അങ്ങേയറ്റം വിക്രുതമാണ്.

ചങ്ങനാശേരിയേക്കാളും ഗുജറാത്തുമായി കൂടുതല്‍ അടുത്തുനില്‍ക്കുന്നത്‌ കണ്ണൂരാണ്. കണ്ണൂരിലാണ് മാര്‍ക്സിസ്റ്റുകള്‍ നുണകള്‍ പ്രചരിപ്പിച്ച്‌ വ്രുദ്ധരേയും രോഗികളേയും പാര്‍ട്ടിഗ്രാ‍മങ്ങളില്‍ ഒറ്റപ്പെട്ട ചെറുപ്പക്കാരേയുമൊക്കെ കഴുത്തറത്തുകൊന്നിട്ട്‌ - ചോരമണം മാറുന്നതിനു മുമ്പേ - “ഇതു ഞങ്ങളുടെ ഫാസിസ്റ്റ്‌വിരുദ്ധപ്രകടനമാണ് - ഞങ്ങള്‍ക്കു വോട്ടു തരാമോ പ്ലീസ്‌ “ - എന്നു കെഞ്ചുന്നത്‌. ഓരോ സെക്കന്റ്റിലും വിദ്വേഷപ്രചാരണം നടത്തുകയും എന്നിട്ട്‌ മറ്റെല്ലാക്കാര്യങ്ങളിലുമെന്നതുപോലെ കുറ്റം നേരെ തലതിരിച്ചു മറ്റുള്ളവരില്‍ച്ചാര്‍ത്തുകയും ചെയ്യുന്ന മാര്‍ക്സിസ്റ്റുകള്‍ക്ക്‌ കാലം മാപ്പു നല്‍കാന്‍ പോകുന്നില്ല. അനിവാര്യമായ പരാജയങ്ങളിലേക്കു തന്നെയാണ് അവര്‍ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്‌. ആത്മാഭിമാനമുള്ള അവസാനത്തെയാളും അവരില്‍നിന്നു പരമാവധി അകലം പാലിക്കുന്നതോടെ അവരുടെ പരാജയം പൂര്‍ത്തിയാകും.

(2) ‘തിരിച്ചടി’ എന്നതു ന്യായീകരിക്കപ്പെട്ടുകൂടാ. പക്ഷേ - തുടങ്ങിവയ്ക്കുന്നവര്‍ക്കു വേണം ഏറ്റവും കടുത്ത ശിക്ഷ നല്‍കാന്‍. അങ്ങനെ തീരുമാനിച്ചാല്‍ - ശിക്ഷകളേറ്റുവാങ്ങി മാര്‍ക്സിസ്റ്റുകള്‍ ‍തളരും.

തുടങ്ങിവയ്ക്കുന്നതും പോരാഞ്ഞ്‌ - തങ്ങളുടെ കാപാലികതയും കാപട്യങ്ങളും തന്ത്രപരമായി മറച്ചുപിടിച്ച്‌ ‘തിരിച്ചടി’യാണ് എന്നു വ്യാഖ്യാനിക്കുന്നവര്‍ക്കോ - അവര്‍ക്ക്‌ ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കണം. ഇവിടെയും മാര്‍ക്സിസ്റ്റുകള്‍ തന്നെയാണ് ശിക്ഷയേറ്റു തളരുക.

നീതിന്യായവ്യവസ്ഥയെ കയ്യിലെടുക്കുവാന്‍ സ്വാതന്ത്ര്യവും സ്വാധീനവുമുള്ളവര്‍ - ചങ്ങനാശ്ശേരി പോലെ - തങ്ങള്‍ക്കു വിരോധമുള്ളവരെ പീഢിപ്പിക്കാന്‍ പലമാര്‍ഗ്ഗങ്ങളുമുള്ളവര്‍ - അവര്‍ തന്നെയാണ് ആ മാര്‍ഗ്ഗങ്ങള്‍ക്കെല്ലാം പുറമേ ആയുധമെടുത്തു കൊലയ്ക്കുകൂടി തയ്യാറാകുന്നതെങ്കിലോ - മറ്റൊന്നുമാലോചിക്കാതെ കടുത്തശിക്ഷനല്‍കണം. ഇവിടെയും എല്ലാ ശിക്ഷകളും മാര്‍ക്സിസ്റ്റുകള്‍ക്കായി റിസര്‍വു ചെയ്യപ്പെട്ടുപോകുന്നു!

(3) സംഘാനുഭാവികള്‍ അക്രമങ്ങളെ ന്യായീകരിക്കും എന്നു നക്കീരന്‍ പ്രഖ്യാപിച്ചു കളഞ്ഞിരിക്കുന്നു! നയങ്ങളെ മാത്രം പിന്തുണയ്ക്കുന്നവര്‍ - സംഘം അക്രമങ്ങളിലേക്കു വലിച്ചിഴയ്ക്കപ്പെടരുതെന്ന്‌ ആഗ്രഹമുള്ളവര്‍ - സംഘത്തോട്‌ എന്ത്‌ അഭ്യര്‍ത്ഥനയാണു നടത്തേണ്ടതെന്ന ചോദ്യം - കഴിഞ്ഞ കമന്റിലേത്‌ - നക്കീരന്‍ കണ്ടതുപോലുമില്ലെന്നു വേണം ധരിക്കാന്‍! കാണാത്തതോ അതോ കണ്ടില്ലെന്നു നടിച്ചതോ?

(4) തിരുവനന്തപുരത്ത് കൊല്ലപ്പെട്ടയാള്‍ ഗുണ്ടയാണെന്നു വച്ച് അയാ‍ളെ വധിച്ചുകൊണ്ട്‌ നിയമം കയ്യിലെടുക്കുന്നതു ശരിയാണോ എന്നു ചോദിക്കുന്നു! എന്തൊരു അതിവായനയാണിത്! അനേകം പേരുടെ ശത്രുത സമ്പാദിച്ചുകൂട്ടിയിരുന്ന ആളായിരുന്നു കൊല്ലപ്പെട്ടത് എന്നും - ആരാണു യഥാര്‍ത്ഥപ്രതികള്‍ എന്നത് ഇനിയും പറയാറായിട്ടില്ല എന്നുമാണ് വളരെ വ്യക്തമായിത്തന്നെ പറഞ്ഞുവച്ചത്. ചില വരികള്‍ മാത്രമേ വായിക്കുന്നുള്ളൂ എന്നു വരുമോ എന്തോ? അതോ മലയാളം മനസ്സിലാകില്ലെന്നുണ്ടോ ആവോ?

നക്കീരന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന കൊടിയേരിയുടെ മകനും ഒരു കുപ്രസിദ്ധകുറ്റവാളിയും തമ്മിലുള്ള സൌഹ്രുദം നക്കീരന്റെ തന്നെ ശൈലിയില്‍പ്പറഞ്ഞാല്‍ “ലോകം മുഴുവന്‍ അറിയാം” (കല്യാണവിരുന്നിനു ഹാള്‍ ബുക്കു ചെയ്തയാളല്ല). മേല്‍പ്പറഞ്ഞവരുമായി അടുത്തിടെ മാത്രം തെറ്റിപ്പിരിഞ്ഞ ഗുണ്ടയാണു കൊല്ലപ്പെട്ടത്. ആര്‍ക്കറിയാം - കുറച്ചുനാളുകള്‍ക്കു ശേഷം മറ്റൊരു തലയ്ലടിച്ച നുണകൂടി പുറത്തുവരില്ലെന്ന്? അറസ്റ്റുചെയ്യപ്പെട്ടവര്‍ കുറ്റക്കാരല്ലെന്നു തെളിഞ്ഞാലും ഒട്ടും അതിശയിക്കേണ്ടതില്ല. അപ്പോളും കൊടിയേരിയേയും മകനേയുമൊക്കെ സംരക്ഷിക്കാന്‍ നക്കീരന്മാര്‍ മുന്‍‌നിരയില്‍ത്തന്നെ ഉണ്ടായിരിക്കണമേ എന്നു പ്രാര്‍ത്ഥിക്കുകയേ വേണ്ടൂ.

(5} കൊല്ലപ്പെട്ട ഗുണ്ട മുമ്പ്‌ സംഘപ്രവര്‍ത്തകരെ ആക്രമിക്കുകയും ബോംബേറടക്കമുള്ളവ നടത്തുകയുമൊക്കെ ചെയ്തിരുന്നയാളാണെന്ന്‌ ചില പോലീസുകാര്‍ മാത്രമാണു പറയുനത്. തല്യ്ക്കടിച്ച പോലീസുകാരനാണോ അതും എന്നു ദൈവത്തിനറിയാം. അങ്ങേരിനി എന്നെങ്കിലും മൊഴി തിരുത്തിയാലും - പോലീസുകാരെ വിശ്വാസത്തിലെടുക്കുകമാത്രമാണു ചെയ്തതെന്നു പറഞ്ഞ്‌ നക്കീരനു രക്ഷപെടാം.

തിരുവനന്തപുരത്ത്‌ ആദ്യം ‘കൊലപാതകം’ നടത്തിയതു സംഘമാണെന്നാണു വാദം. എത്ര സത്യം! തലയ്ക്കടിച്ചപോലീസുകാരന്‍ പറഞ്ഞതു സത്യമാണെങ്കില്‍ത്തന്നെയും - മാര്‍ക്സിസ്റ്റു ഗുണ്ടകള്‍ ആദ്യം കൊല്ലാന്‍ നോക്കിയല്ലേയുള്ളൂ - കൊന്നില്ലല്ലോ? എന്തൊരു താരതമ്യം! അപ്പോള്‍ - കൊന്നാലാണു “തിരിച്ചടി”യും “പ്രതിരോധ“വും ഒക്കെ പാടുള്ളൂ. മാര്‍ക്സിസ്റ്റുകള്‍ കാണിക്കുന്നതു പോലെ - വഴിയേ നടന്നുപോകുന്ന ഒരുവനെ - സംഘപ്രവര്‍ത്തകനാണെന്ന ഒരൊറ്റക്കാരണത്തിന്റെ പേരില്‍ മാത്രം - വെട്ടാം - കുത്താം - സംസാരശേഷി നഷ്ടപ്പെടുത്താം - കാലുവെട്ടിമാറ്റാം - കൈ വെട്ടിമാറ്റാം - പരീക്ഷയെഴുതുന്നതിനിടയില്‍ വെട്ടിക്കൂട്ടാം - വിദ്യാര്‍ത്ഥിനികളുടെ കണ്ണുകുത്തിപ്പൊട്ടിക്കാം - അങ്ങനെ എന്തുമാവാം. ആരെങ്കിലും അതേക്കുറിച്ചു സംസാരിച്ചാല്‍ തിരിച്ചു ചോദിക്കാം - “ഹേയ്‌ - നിങ്ങളെന്താ പറയുന്നത്‌ - ഞങ്ങള്‍ കൊന്നില്ലല്ലോ - ഉവ്വോ?“

കഷ്ടം!

മാര്‍ക്സിസം എന്ന വാക്ക്‌ നിഘണ്ടുവിലുണ്ടോ എന്ന്‌ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല. ഉണ്ടെങ്കില്‍ എന്തര്‍ത്ഥമാണ് കൊടുത്തിട്ടുള്ളതെന്നും. ഈ പോക്കു തുടരുകയാണെങ്കില്‍, ‍പല അര്‍ത്ഥങ്ങള്‍ കൊടുക്കാറുള്ളതിന്റെ കൂടെ മ്രുഗീയത, ക്രൂരത, വരട്ടുവാദം, കടും‌പിടുത്തം മുതലായവ കൂടി കൊടുത്തുകണ്ടാലും അത്ഭുതപ്പെടേണ്ടതില്ല. ഇങ്ങനെയുമുണ്ടോ വാദമുഖങ്ങള്‍!

Unknown said...

വളരെ നല്ല പോസ്റ്റ്. ചങ്ങനാശേരി പ്രശ്നത്തില്‍ കൊലകുറ്റം ആരോപിക്കപ്പെട്ടു ജയിലില്‍ അടപ്പിച്ചു മാര്‍ക്സിസ്റ്റു കൂലിപോലീസിന്റെ കൊടിയ പ്രാകൃത പീഡനങ്ങള്‍ എല്ക്കേണ്ടി വന്ന പാവപ്പെട്ട നാല് ചെറുപ്പക്കാരുടെ ഇപ്പോഴത്തെ അവസ്ഥ ഇയിടെ ഒരു വാര്‍ത്ത ചാനലില്‍ കാണാന്‍ ഇടയായി. ജീവിതം ജീവിച്ചു തുടങ്ങുന്നതിനു മുന്നെ ജീവച്ചവമാക്കി മാറ്റി സമൂഹത്തിനു മുന്നില്‍ കൊലപാതകികള്‍ എന്ന ഒമാനപ്പെരും നല്‍കി ഒടുവില്‍ മൊഴിമാറ്റം എന്ന നാടകത്തിലൂടെ എല്ലാം ഭംഗിയായി അവസാനിപ്പിച്ചു. ഈ പാവപ്പെട്ട ചെരുപ്പക്കാര്‍ക് ഏറ്റു വാങ്ങേണ്ടി വന്ന കൊടും പാതകങ്ങളെ കുറിച്ചും അവരുടെ ഇന്നത്തെ അവസ്ഥയെ കുറിച്ചും ജനങ്ങളെ മനസില്ലക്കിച്ചു കൊടുക്കാന്‍ പാകത്തിന് ഒരു നല്ല പോസ്റ്റ് പ്രതീക്ഷിക്കുന്നു.