Saturday, January 31, 2009

സൂക്ഷിക്കുക – നിങ്ങളുടെ ബ്ലോഗും ‘ആക്രമിക്ക’പ്പെട്ടേക്കാം!

ഞാനൊരു ബ്ലോഗറാണ്.
മലയാളിയാണ്.
മനുഷ്യനാണ്.
അങ്ങനെ പലതുമാണ്.
അക്കൂട്ടത്തിൽ സംഘപരിവാർ അനുഭാവിയുമാണ്.

അപ്പോൾ, "സംഘപരിവാർ ബ്ലോഗ് ആക്രമിക്കുമ്പോൾ" എന്നൊരു പോസ്റ്റു വരുമ്പോൾ സ്വാഭാവികമായും ശ്രദ്ധിക്കും.

'സംഘപരിവാർ' എന്ന വാക്ക് പലതവണ കടന്നുവന്നേക്കാവുന്ന ഒരു ഇടം എന്ന നിലയിൽ എന്റെ ബ്ലോഗായിരിക്കുമോ ആദ്യം ആക്രമിക്കപ്പെടുക എന്നായിരുന്നു കൂടുതൽ ഭീതി. വരാൻ പോകുന്ന ആക്രമണത്തിന്റെ സ്വഭാവത്തേക്കുറിച്ചൊന്നും തലക്കെട്ടിൽ സൂചനയുണ്ടായിരുന്നില്ല. പാർലമെന്റ് ആക്രമണം മുതൽ മുംബൈ ഭീകരാക്രമണം വരെ സംഘടിപ്പിച്ചവരും കേരളത്തിൽ 'സംഘപരിവാർ' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് എന്നതുകൊണ്ട് സത്യത്തിൽ ആരായിരിക്കും ആക്രമിക്കുക എന്നും വ്യക്തമായില്ല. എന്തുസുരക്ഷാമാർഗ്ഗമായിരിക്കും കൈക്കൊള്ളേണ്ടത് എന്നു പോലും തിട്ടമില്ലാതെ ആശങ്കപ്പെട്ടുപോയി.

പോസ്റ്റുവായിച്ചപ്പോളാണ് ആശ്വാസമായത്. ഈ ചാണക്യന്റെയൊരു തമാശ. അടി!

മംഗലാപുരത്ത് റിയാലിറ്റിഷോ നടത്തിയത് രാമസേന എന്ന സംഘടനയുടെ ആളുകളല്ല – മറിച്ച് സംഘപരിവാറുകാരാണ് എന്നാണദ്ദേഹം കണ്ടെത്തിയിരിക്കുന്നത്! കൂട്ടത്തിൽ മറ്റു പലർക്കും സംഘപരിവാർലേബൽ ചാർത്തിയിട്ടുണ്ട്. ഭാഗ്യത്തിന് 'മൊസാ'ദിന്റെ സാന്നിദ്ധ്യം ഇത്തവണ കണ്ടില്ല.

ഇതൊക്കെപ്പോരാഞ്ഞ് അതിലും രസകരമായ ഒരു കണ്ടെത്തൽ കൂടി അദ്ദേഹം നടത്തിക്കളഞ്ഞു. ചിത്രകാരനെ നിയന്ത്രിക്കാൻ നിയമപരമായി സാദ്ധ്യതകളുണ്ടോ എന്ന് ആരാഞ്ഞ പൊന്നമ്പലം എന്ന ബ്ലോഗറും സംഘപരിവാറിന്റെ “ഹിഡൺ അജണ്ട” നടപ്പാക്കുകയാണത്രേ!

"ചാണക്യനോട് ചോദിക്കാം, എന്തും ഏതും ഏത് സമയത്തും" എന്നുകൂടി അദ്ദേഹത്തിന്റെ ബ്ലോഗിൽ കൊടുത്തിരിക്കുന്നു. ചിലതൊക്കെ ചോദിക്കുകയും പറയുകയും ചെയതാൽ കൊള്ളാമെന്നു തോന്നി.

*-*-*-*-*-*-*-*-*-*-*-*

ചാണക്യാ,

സാമ്പത്തികമാന്ദ്യവും മറ്റും സൃഷ്ടിക്കുന്ന വിഷമിപ്പിക്കുന്ന വാർത്തകൾക്കിടെ വീണുകിടന്നു ചിരിക്കാൻ അവസരം തന്നതിന് ആദ്യം തന്നെ നന്ദി പറയട്ടെ.

താങ്കളതു ഗൌരവബുദ്ധ്യാ എഴുതിയതാണെന്നതു കൂടുതൽ ചിരിക്കു വക നൽകി. സംഘപരിവാർ ബ്ലോഗിനെ ആക്രമിക്കുകയാണത്രേ!!! വിഡ്ഢിത്തമാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ടെന്നതു സമ്മതിക്കാതെ വയ്യ. സംഘപരിവാർഭർത്സനത്തിനുള്ള സാദ്ധ്യതകൾക്കായി സദാജാഗരൂകരായിരിക്കുന്ന ആർക്കും പറ്റാവുന്ന അബദ്ധം മാത്രമേ താങ്കൾക്കും പറ്റിയിട്ടുള്ളൂ. അതുകൊണ്ട് അത് അത്രയ്ക്കൊന്നും ആക്ഷേപകരവുമല്ല. മറ്റു ചില രചനകളിൽ നിന്ന് താങ്കളുടെ മനസ്സിൽ സംഘവിരുദ്ധത എത്രത്തോളമുണ്ടെന്നു വ്യക്തവുമാണല്ലോ.

ആദ്യം തന്നെ പറയട്ടെ - ശ്രീരാമസേന എന്നു പേരിൽ അറിയപ്പെടുന്ന ഒരുകൂട്ടം ആളുകൾക്ക് ഏതുവകുപ്പിലാണ് സംഘപരിവാർ പട്ടം കിട്ടിയത് എന്ന ചോദ്യം സംഘപരിവാർ അനുഭാവികൾ പരസ്പരം ചോദിക്കാറില്ല. ഇന്ത്യയുടെ തലസ്ഥാനം എന്തുകൊണ്ട് ഇസ്താംബൂളായി എന്നാരും ചർച്ച ചെയ്യാറില്ലല്ലോ. മറിച്ച്, ആരെങ്കിലും അങ്ങനെ പറഞ്ഞാൽ അതിലെ തമാശ ആസ്വദിക്കുക മാത്രമാണ് എല്ലാവരും ചെയ്യുക.

ഇപ്പോളത്തെ സംഭവത്തിലാകട്ടെ, കോൺഗ്രസുകാർക്കു പറ്റിയ അബദ്ധത്തേക്കുറിച്ചു കൂടി പറയാനുണ്ടു താനും. 'മുത്തലിക്കു'മായി അടുത്ത സുഹൃദ്‌ബന്ധമുള്ള സകല കോൺഗ്രസുകാരും കുടുങ്ങിയേക്കുമെന്നു സൂചനയുണ്ട്. നിമിഷങ്ങൾക്കകം ചാനലുകൾ എങ്ങനെ പറന്നെത്തി എന്നും, ഒരു "റിയാലിറ്റി ഷോ" നടത്തുകയായിരുന്നില്ലേ ഉദ്ദേശം എന്നുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാനായി വീരപ്പമൊയ്‌‌ലി സമ്മേളനം വിളിച്ചുവോ എന്നൊക്കെയാണത്രേ ബാംഗ്ലൂരിലുള്ള സുഹൃത്തുക്കൾ തമാശയായി ചോദിക്കുന്നത്.

ഓരോ സംഭവങ്ങളേയും അങ്ങേയറ്റം പർവ്വതീകരിച്ചും അതിഭയങ്കരമായ ഗൂഢാലോചന ആരോപിച്ചും - ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തൊക്കെയോ വലിയ പ്രശ്നങ്ങളാണ് – സ്ത്രീകളേയും മതവിഭാഗങ്ങളേയുമൊക്കെ പ്രത്യേകം ലക്ഷ്യം വച്ച് ആക്രമിക്കുന്നു - എന്നൊക്കെയുള്ള ഇമേജുണ്ടാക്കാനായി മാദ്ധ്യമങ്ങളെ ഉപയോഗിച്ച് ആരൊക്കെ എപ്പോളൊക്കെ ശ്രമിച്ചിട്ടുണ്ടോ അപ്പോളൊക്കെ അത് അവർക്കു തന്നെ തിരിച്ചടിയായിട്ടേ ഉള്ളൂ. ഇവിടെയും ചരിത്രം ആവർത്തിക്കുകയാണ്. കർണ്ണാടകയിൽ ബി.ജെ.പി.ക്ക് അധികാരം നേടിക്കൊടുത്തതു കൊണ്ടു മാത്രം കോൺഗ്രസിനു തൃപ്തിയായില്ലെന്നു തോന്നുന്നു. അവിടം കൂടി ഒരു കോട്ടയാക്കിക്കൊടുത്തേ അടങ്ങൂവെന്ന വാശിയിലാണെന്നു തോന്നുന്നു.

എന്തായാലും, ഷോയിൽ പങ്കെടുത്തവരെ കൃത്യമായി അറസ്റ്റുചെയ്യുകയും ആ സംഘടന എന്താണെന്നു കണ്ടുപിടിച്ച് വേണ്ടിവന്നാൽ നിരോധിക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്നു മുഖ്യമന്ത്രി യെദ്ദ്യൂരപ്പ പ്രഖ്യാപിക്കുകയും ചെയ്തതോടെ കർണ്ണാടകയിലെ കോൺഗ്രസുകാരിൽ അല്പമെങ്കിലും ബുദ്ധിയുള്ള ചിലരെങ്കിലും അക്കിടി തിരിച്ചറിഞ്ഞിട്ടുണ്ടാവണം. മറുപടിയില്ലാതായിപ്പോയ അവർക്കുവേണ്ടി സംസാരിച്ചുകണ്ടത് ഒരു മലയാളി ബ്ലോഗറാണെന്നതിൽ സന്തോഷം. ജനരോഷം ഭയന്നാണത്രേ സർക്കാർ നടപടികൾക്കു മുതിർന്നത്! ജനങ്ങൾ രോഷിച്ചില്ലായിരുന്നുവെങ്കിൽ ആ സംഘടനക്കാരെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർക്കു പദ്മശ്രീ കൊടുത്തേക്കുമായിരുന്നു എന്നു തോന്നും ആരോപണം കേട്ടാൽ. നല്ല കോമഡി തന്നെ. ഇനിയിപ്പോൾ അങ്ങനെയൊക്കെ പറഞ്ഞു തടിതപ്പുകയല്ലാതെ എന്തു വിശേഷം?

ഈപ്പറയുന്ന 'രാമ'സേനയിൽത്തന്നെ പെട്ട ആർക്കോ കുത്തേറ്റതിന്റെ
പേരിൽ പണ്ട് മംഗലാപുരത്തൊരു ഹർത്താൽ നടന്നിരുന്നു. അതും സംഘപരിവാറിന്റെ തലയിൽ ചാർത്തിക്കണ്ടു ചിലർ :). അന്നാണ് ഈയൊരു പേരു പോലും ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.

ഈപ്പറയുന്ന സേന ബി.ജെ.പി.ക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെന്നു കേട്ടിരുന്നു. അതു ചൂണ്ടിക്കാട്ടിയാൽ ഉടൻ 'സംഘപരിവാറിൽ ആഭ്യന്തരകലാപം' എന്നോ മറ്റോ എഴുതാനും മടിച്ചേക്കില്ല. തമാശ പറയണമെന്നുള്ളവർക്ക് പരിധികളൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ലല്ലോ.

ഇന്നത്തെ സാഹചര്യത്തിൽ, ഇന്ത്യയിൽ എവിടെ ചെണ്ടപ്പുറത്ത് കോലുവീണാലും ഉടൻ തന്നെ കൊട്ടുന്നയാളുടെ പക്ഷം നോക്കലാണ് പല മാദ്ധ്യമപ്രവർത്തകരുടെയും ആദ്യചുമതല. ദ സോ കോൾഡ് "ന്യൂനപക്ഷ"മോ മറ്റോ ആണെങ്കിൽ ഉടൻ തന്നെ, "ജനക്കൂട്ടം" ചെണ്ട കൊട്ടാൻ നിർബന്ധിതരായി എന്ന് എഴുതണം (കൊട്ടിച്ചത് സംഘപരിവാറാണ് എന്നൊരു കൊട്ട് ന്യായീകരണമായി ചേർക്കുകയുമാവാം) അതല്ല എങ്കിൽ, ചെണ്ട സംഘപരിവാറിന്റേതാണ് എന്നു നിസ്സംശയം എഴുതാം. ആ കൊട്ടുകാരെങ്ങനെ സംഘപരിവാറുകാരായി എന്ന ചോദ്യത്തിനു പ്രസക്തിയില്ല. ആ ചെണ്ടയ്ക്ക് ഒരു പേരും നിശ്ചയിച്ചിട്ടുണ്ട്. അതത്രേ സംഘപരിവാർ അജണ്ട!

*-*-*-*-*-*-*-*-*-*-*-*

ചാണക്യാ - താങ്കൾ അവിടവും കടന്ന് അതാ നവനിർമ്മാണസേനയ്ക്കും കൊടുത്തിരിക്കുന്നല്ലോ പരിവാർ പട്ടം! ഭേഷായി!

ഇക്കണക്കിനാണെങ്കിൽ, സിനിമാസംവിധായകൻ രാജസേനൻ കേരളത്തിൽ സംഘപരിവാർ അജണ്ട സിനിമകളിലൂടെ നടപ്പാക്കുന്നതിന്റെ ചുമതലക്കാരനാണ് - അതിന്റെ രാജാവാണ് - എന്നും വാദിച്ചു നോക്കാവുന്നതാണ്. അദ്ദേഹത്തിനുമുണ്ടല്ലോ പേരിലെങ്കിലും ഒരു സേനാബന്ധം.

ഞാൻ മനസ്സിലാക്കിയിടത്തോളം, കേരളത്തിൽ സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരോ അനുഭാവികളോ അല്ലാത്തവർക്ക് ആ പ്രസ്ഥാനങ്ങളേക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ഘോരഘോരം വാദിക്കുന്ന പലർക്കും അതു വട്ടപ്പൂജ്യവുമാണ്. ആരൊക്കെയോ എവിടെയൊക്കെയോ പറഞ്ഞുവച്ചതൊക്കെ ആവർത്തിക്കുക മാത്രമാണ് പലരും ചെയ്യുന്നത്. സംഘപരിവാർ എന്ന വാക്കിന്റെ അർത്ഥം പോലും പലർക്കുമറിയില്ലെന്നതാണു രസകരം.

ഇപ്പോൾ ദാ പൊന്നമ്പലം എന്ന ബ്ലോഗറും സംഘപരിവാറിന്റെ അജണ്ട നടപ്പാക്കുകയാണെന്ന വിധിയെഴുത്തു നടന്നിരിക്കുന്നു!!! ദൈവമേ എന്തൊരു വിഡ്ഢിത്തമാണിത്!!!!!

പൊന്നമ്പലത്തിനെന്താ സ്വന്തമായ ഒരു മനസ്സില്ലേ - തലച്ചോറില്ലേ - ചിന്തകളില്ലേ - വികാരങ്ങളില്ലേ - ഏതെങ്കിലും സംഘടനകളുടെ അജണ്ട നടപ്പാക്കാൻ നടക്കാൻ അദ്ദേഹത്തിനുള്ള താല്പര്യമെന്താണ്? നാസിക്കിലേയും മംഗലാപുരത്തേയും പരിപാടികൾക്കു സംഘപരിവാറുമായി ബന്ധം വരുന്നതെങ്ങനെ എന്നു സന്ദേഹിക്കുക പോലും ചെയ്യാതിരുന്ന അദ്ദേഹത്തിന്റെ കമന്റു കണ്ടാ‍ൽത്തന്നെ അറിയാം അദ്ദേഹത്തിന്റെ സംഘബന്ധം എത്രത്തോളമുണ്ടെന്ന്. ഒരു തവണപോലും ഒരു സംഘശാഖയിൽ ചെന്നിട്ടില്ലാ‍ത്ത എനിക്കുള്ളതിന്റെ പത്തിലൊന്നു പോലും സംഘബന്ധം പൊന്നമ്പലത്തിനുണ്ടെന്നു ഞാൻ കരുതുന്നില്ല. അദ്ദേഹവുമായി അടുത്തപരിചയമൊന്നുമില്ലെങ്കിലും, സംഘപരിവാർ "അജണ്ട" (?) നടപ്പാക്കാൻ ശ്രമിക്കുന്നയാളല്ല എന്നു മനസ്സിലാക്കാവുന്നത്ര അടുപ്പം എന്തായാലും എനിക്ക് അദ്ദേഹവുമായി ഉണ്ട്. (ഏതാണ്ട് അത്ര തന്നെ സൌഹൃദം ചിത്രകാരനുമായും ഉണ്ടെന്നതു വേറേ കാര്യം. അതവിടെ നിൽക്കട്ടെ.)

ബെല്ലും ബ്രേക്കുമില്ലാതെ പോകുന്ന ചിത്രകാരന്റെ സൈക്കിളിനൊന്നു കൈകാണിക്കാനെങ്കിലും വഴിയിൽ നിൽക്കുന്ന പോലീസുകാരന് അവകാശമുണ്ടോ – നിയമമനുസരിച്ച് അതിനു വകുപ്പുണ്ടോ - എന്നൊരു അന്വേഷണം മാത്രമാണ് പൊന്നമ്പലം നടത്തിയതെന്നാണ് അറിയാൻ കഴിഞ്ഞത്. "ഇങ്ങോട്ട് കടുത്ത തെറിവരുമ്പോൾ, അതിനൊപ്പിച്ചു തിരിച്ചുപറയാൻ തന്നേക്കൊണ്ടു കൊള്ളില്ലെന്ന ദൌർബല്യം തിരിച്ചറിഞ്ഞതുകൊണ്ടോ മറ്റോ അദ്ദേഹം അക്കാര്യത്തിൽ ബിരുദമുള്ളവരോട് അന്വേഷിച്ചുനോക്കി" എന്നൊരു തമാശയിൽക്കൂടുതൽ അതിനൊരു പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എന്നതു തർക്കവിഷയമാണ്. എന്തായാലും, ആ അന്വേഷണത്തെ പിന്നീടെപ്പോഴോ വന്ന ഒരു (വികട)സരസ്വതിപോസ്റ്റുമായി ബന്ധിപ്പിച്ചതു തികച്ചും തെറ്റായിരുന്നുവെന്നാണ് എന്റെ പക്ഷം. സരസ്വതിപോസ്റ്റ് കുറ്റകരമായിരുന്നുവെന്ന് മൂന്നാമതു നിൽക്കുന്നൊരാളുടെ ഏറ്റുപറച്ചിൽ പോലെ തോന്നിപ്പിച്ചു അത്. തലയിൽ തൂവലുണ്ടോ എന്നു തപ്പി നോക്കുന്നതിനു തുല്യം.

'കേസുകൊടുത്തു' എന്ന പ്രയോഗം പോലും തെറ്റായിരുന്നു. എന്താണു സംഗതിയെന്നന്വേഷിക്കാതെ മുൻ‌വിധിയോടെ നടത്തിയ എടുത്തുചാട്ടവുമായിരുന്നു ആ ആരോപണം. എന്തായാലും, അതുപോലെതന്നെ മുൻ‌വിധിയോടെ നടത്തുന്ന പരിഹാസ്യമായ ഒരു നീക്കമാണ് അവിടെയിപ്പോൾ ഒരു സംഘപരിവാർ കണക്ഷൻ കൊണ്ടുവരാൻ ശ്രമിക്കുന്നതും. ഇക്കാര്യത്തിൽ, പ്രത്യക്ഷമായോ പരോക്ഷമായോ (ഹിന്ദുത്വത്തെ ഹൃദയത്തിനു തൊട്ടടുത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന സംഘപരിവാറുകാരൻ സ്വാധീനം ചെലുത്തുന്നത്) ഒരു സംഘപരിവാർ ബന്ധം ആരോപിക്കുന്നത് ശുദ്ധവിഡ്ഢിത്തം മാത്രമല്ല അപലപനീയം കൂടിയായി ഞാൻ കരുതുന്നു. അതിൽ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.

*-*-*-*-*-*-*-*-*-*-*-*

ഒരു പക്ഷേ വല്ല കമ്മ്യൂണിസ്റ്റുകാരേയോ മറ്റോ വീക്ഷിക്കുന്ന അതേ വീക്ഷണകോണിലൂടെ എല്ലാവരേയും കാണാൻ ശ്രമിക്കുമ്പോളാണ് ആളുകൾക്ക് തെറ്റുപറ്റുന്നത്. 'സംഘടനയുടെ അജണ്ടനടപ്പാക്കൽ' എന്നതൊക്കെ ഒരുപക്ഷേ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പ്രാഥമിക ചുമതലയായിരിക്കും. ആത്മാഭിമാനവും വ്യക്തിത്വവും പണയപ്പെടുത്തിക്കൊണ്ടും ആ ചുമതല നിറവേറ്റേണ്ടത് ഒരു പക്ഷേ ഒരുതരം ബാദ്ധ്യത തന്നെ ആയിരിക്കും. കേരളം കണ്ടതിലേക്കും വച്ച് ഏറ്റവും ഭീമമായ അഴിമതി നടത്തിയ ആളെ കുറ്റവിമുക്തനായി ചിത്രീകരിക്കാനും പ്രശംസിച്ചു രക്ഷിക്കാനും വിഫലശ്രമം നടത്തിനോക്കുന്ന പാവം അണികളെ കാണുമ്പോൾ അങ്ങനെ വിശ്വസിക്കാനാണു തോന്നുന്നത്. പക്ഷേ മറ്റുള്ളവരെല്ലാം അങ്ങനെയല്ല എന്നും – ഏതെങ്കിലും സംഘടന പറയുന്നതു കേൾക്കാൻ മാത്രമല്ലാതെ - സ്വന്തം മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറും സ്വാതന്ത്ര്യവുമുള്ളവരും ഈ നാട്ടിലുണ്ട് എന്നും നമ്മളെല്ലാം തിരിച്ചറിയേണ്ടതുണ്ട്.

പൊന്നമ്പലം അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് നിയമപരമായ വഴികളേക്കുറിച്ചറിയാൻ ഔത്സുക്യം കാട്ടിയത് എന്നു തന്നെ ഞാൻ ഉറച്ചുവിശ്വസിക്കുന്നു. അതല്ലെങ്കിൽ അദ്ദേഹം പറയട്ടെ.

എന്റെ അഭിപ്രായത്തിൽ, ചിത്രകാരന്റെ ബ്ലോഗിനെ 'ആക്രമിച്ചു' എന്നൊക്കെ കടത്തിപ്പറയുന്നതു തന്നെ ദ്രോഹമാണ്.
അത് സംഘപരിവാർ ആക്രമണമാണെന്നു പറയുന്നതാകട്ടെ – രോഗമാണ്.

*-*-*-*-*-*-*-*-*-*-*-*

ഇനി, മറ്റൊന്നുകൂടി ചോദിക്കാതെ വയ്യ.

ഇക്കണക്കിനാണെങ്കിൽ, ഹിന്ദുക്കളുമായി ബന്ധപ്പെട്ട എന്തുകാര്യമാണെങ്കിലും ശരി - അവരെ ആക്ഷേപിച്ചുകൊണ്ടേ സംസാരിക്കാവൂ എന്നെങ്ങാനും നിയമമുണ്ടോ എന്നു കൂടി പൊന്നമ്പലത്തിന് അന്വേഷിക്കേണ്ടി വരുമോ? അങ്ങനെ, ഭർത്സിച്ചുകൊണ്ടല്ലാതെ ആരെങ്കിലും സംസാരിക്കുന്നുവെന്നു കണ്ടാൽ ഉടൻ തന്നെ അവർക്കൊരു സംഘപരിവാർ മുദ്ര പതിപ്പിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇതിൽ നിന്നൊക്കെ എന്താണാവോ മനസ്സിലാക്കേണ്ടത്? സംഘപരിവാറുകാർ അല്ലാത്തവർക്കെന്താ ഹിന്ദുക്കളെ കണ്ടുകൂടേ? മറ്റുള്ളവർക്കെന്താ യാതൊരു സഹാനുഭൂതിയും ഇല്ലേ? അല്ല ചാണക്യാ – താങ്കളേപ്പോലെയുള്ളവർ നടത്തുന്ന ഈയൊരു ലേബലിംഗ് സകല പരിധിയും കടന്നു മുന്നേറുന്നതു കാണുമ്പോൾ ന്യായമായും ചോദിച്ചുപോകുന്നതാണ്. താങ്കൾ തന്നെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ഹൈന്ദവൻ-അതിഹൈന്ദവൻ - കൺസപ്റ്റ് ഒന്നും ഇക്കാര്യത്തിൽ അപ്ലൈ ചെയ്തു കാണുന്നില്ലല്ലോ.

ഹൈന്ദവമായ എന്തിനോടെങ്കിലും അല്പമെങ്കിലും ആഭിമുഖ്യമോ അനുഭാവമോ ഉണ്ടാകണമെങ്കിൽ അയാൾ സംഘപരിവാറുകാരനായേ തീരൂ എന്ന ശാഠ്യമാണോ? ആണെങ്കിൽ തുറന്നു പറയുക. അങ്ങനെയെങ്കിൽ എന്റെയൊരു വലിയ സംശയം അതോടെ തീർന്നുകിട്ടി. പ്രവർത്തനപശ്ചാത്തലമില്ലാത്തതിന്റെ പേരിൽ ആ നിർവചനത്തിൽ‌പ്പെടുമോ എന്ന സംശയം ഇനി വേണ്ട. ഞാൻ "തരക്കേടില്ലാത്ത" ഒരു സംഘപരിവാറുകാരൻ തന്നെ! തീർച്ച!

*-*-*-*-*-*-*-*-*-*-*-*

പിന്നെ, ചാണക്യാ – കൂട്ടത്തിൽ, പ്രത്യയശാസ്ത്രപരമായ താങ്കളുടെ ചില തികഞ്ഞ അറിവില്ലായ്മകളും എഴുത്തിൽ പ്രതിഫലിച്ചതേക്കുറിച്ചു കൂടി പറയാതെ വയ്യ. സംഘപരിവാർ ജാതീയമായ ഉച്ചനീചത്വങ്ങളെ പിന്താങ്ങുന്നുവെന്നും സവർണ്ണമേൽക്കോയ്മയെ കായികമായി അടിച്ചേൽ‌പ്പിക്കാൻ ശ്രമിക്കുന്നുവെന്നെങ്ങാനുമൊക്കെ വല്ല അബദ്ധവിചാരങ്ങളും താങ്കളുടെ മനസ്സിലുണ്ടോ? എങ്കിൽ തുറന്നുപറയട്ടെ – സംഘത്തേക്കുറിച്ചുള്ള താങ്കളുടെ അജ്ഞതയുടെ അപാരത മാത്രമാണതു കാണിക്കുന്നത്. പാതിരാത്രിയേയും പട്ടാപ്പകലിനേയും തുല്യമായിക്കാണുന്നുവെന്നു പറഞ്ഞാലും പോരാ. അതിനേക്കാളും വലിയ വിഡ്ഢിത്തമാണത്.

താങ്കൾ പറയുന്നത് “സംഘപരിവാറുകാരൻ ജാതീയത തുടങ്ങിയ തിന്മകളെ എതിർക്കുന്നവർക്കു നേരേ തിരിയു“മെന്നൊക്കെയാണ്. അതൊക്കെക്കേട്ട് കഥയറിയാതെ ചിലർ കയ്യടിച്ചിട്ടുമുണ്ട്. സത്യത്തിൽ താങ്കളവിടെ എന്താണുദ്ദേശിച്ചത്? സംഘപ്രവർത്തകർ പരസ്പരം പോരാടുന്നവരാണെന്നോ? മനസ്സിലായില്ല?

പരിവാർ സംഘടനകളിലൊന്നുമല്ലാതെ നേരിട്ട് സംഘത്തിൽത്തന്നെ പ്രവർത്തിക്കുന്ന ഒരു സ്വയംസേവകനാണെങ്കിൽ, ശാഖയ്ക്കിടെ കബഡി കളിയ്ക്കുകയോ മറ്റോ ചെയ്യുമ്പോൾ താത്ക്കാലികമായി മറ്റു സ്വയംസേവകർക്കെതിരെ തിരിഞ്ഞുനിൽക്കുമായിരിക്കും. വിനോദത്തിനും വ്യാ‍യാമത്തിനുമായി ചെയ്യുന്ന അതിനെയൊക്കെ ആധാരമാക്കി താങ്കൾ ഓരോന്നിങ്ങനെ ആരോപിച്ചുകളഞ്ഞാലോ? വിനോദവേള കഴിഞ്ഞാൽ‌പ്പിന്നെ സ്വയംസേവകർ ഒത്തുചേർന്നു പ്രവർത്തിക്കുക തന്നെയാണ്. അല്ലാതെ പരസ്പരം തിരിഞ്ഞുനിൽക്കുകയല്ല. എന്താണുദ്ദേശിച്ചതെന്നു മനസ്സിലായെന്നു തന്നെ കരുതട്ടെ.

‘സംഘപരിവാർ’ എന്നതിലെ ‘സം’(തിംഗ്) എങ്കിലും മനസ്സിലാക്കി വച്ചിട്ടു സംസാരിക്കാം എന്നു താങ്കൾ തീരുമാനിച്ചിരുന്നുവെങ്കിൽ, ഇത്രയ്ക്ക് പരമാബദ്ധങ്ങൾ പറയുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. താങ്കൾ എവിടെനിന്നൊക്കെയാണ് സംഘത്തേക്കുറിച്ചു മനസ്സിലാക്കാൻ ശ്രമിച്ചതെന്നു താങ്കളുടെ വരികളിൽ നിന്നു തന്നെ വ്യക്തമാണ്. കുറ്റപ്പെടുത്തുക വയ്യ.

തുടർന്ന്, “കഴിഞ്ഞ കാല സവർണ്ണമേധാവിത്വ ചരിത്രങ്ങൾ പഠിക്കാൻ ഇട വന്നാൽ പുതിയ തലമുറ ഹിന്ദുത്വത്തെയും അതിന്റെ വക്താക്കളേയും തിരസ്കരിക്കുമെന്ന് അവർ ഭയപ്പെടുന്നു” എന്നൊക്കെക്കൂടി എഴുതിക്കാണുമ്പോൾ, മറ്റൊരു സംശയം കൂടി ബലപ്പെടുകയാണ്. സംഘപ്രവർത്തനത്തേക്കുറിച്ചുള്ള സത്യങ്ങൾ മനസ്സിലാക്കാൻ ഇടവന്നാൽ ആളുകൾ തങ്ങളുടെ കുപ്രചാരണങ്ങളേയും തങ്ങളേത്തന്നെയും തിരസ്കരിച്ചേക്കുമെന്നു ഭയന്ന് പണ്ടുകാലത്ത് കമ്മ്യൂണിസ്റ്റുകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്ന സംഘവിരുദ്ധനുണകളിൽ ഊന്നിത്തന്നെയല്ലേ താങ്കൾ ഇപ്പോളും സംസാരിക്കുന്നത് എന്നതാണാ സംശയം.

ഏതാണ്ട് എൺപതുകളുടെ പകുതിവരെയൊക്കെ വ്യാപകമായിരുന്ന ഇത്തരം സവർണ്ണാഭിമുഖ്യസംബന്ധിയായ നുണകൾ പിന്നീട് സംഘശാഖകൾ വ്യാപകമാകുകയും ജനങ്ങൾ കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കിത്തുടങ്ങുകയും ചെയ്തതോടെ അവസാനിപ്പിച്ചതായിരുന്നുവല്ലോ ചാണക്യൻ! താങ്കളതൊന്നും ഇനിയും അറിഞ്ഞില്ല എന്നു വരുമോ? അതോ ഇതൊരു പിന്മടക്കമോ?

എന്തായാലും, ജാതീയതയ്ക്കെതിരെ കമ്മ്യൂണിസ്റ്റുകാർ ഫലപ്രദമായി പ്രവർത്തിച്ചു എന്നൊന്നും അവകാശപ്പെട്ടു കണ്ടില്ല. അങ്ങനെ ചെയ്യാതിരിക്കാനുള്ള വിവേചനബുദ്ധിയെങ്കിലും താങ്കളിൽ നിന്നു തുടർന്നും പ്രതീക്ഷിക്കട്ടെ. അതല്ലെങ്കിൽ ഇ.എം.എസിന്റെ മുമ്പിൽ വച്ച് അദ്ദേഹത്തിന്റെ മകൻ "ചോത്തിഗൌരി" എന്നു വിളിച്ചതും, അതുകേട്ട് അവഗണിക്കുന്നതിനു പകരം വികാരംകൊണ്ട് "നമ്പൂതിരിപ്പാടിന്റെ" മൌനത്തേക്കുറിച്ചു ഗൌരിയമ്മ തിരിച്ചുചോദിച്ചതും കേട്ടിട്ടുള്ള പഴമക്കാരോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാവുന്നതാണ്. തൊലിപ്പുറത്തുള്ള ചില പ്രയോഗങ്ങളല്ലാതെ ജാതിവികാരങ്ങളകറ്റി അടുപ്പം സൃഷ്ടിക്കാൻ എന്തൊക്കെ മരുന്നാണ് കമ്മ്യൂണിസ്റ്റുകൾ പരീക്ഷിച്ചു പരാജയപ്പെട്ടതെന്ന്.

ഇവിടെ, ജാതീയതയ്ക്കെതിരെ പ്രവർത്തിച്ചതും ഫലപ്രദമായി എന്തെങ്കിലും ചെയ്തതും ഹിന്ദുക്കൾ തന്നെയാണ്. അല്ലാതെ, ആ പേരിനോടു തന്നെ നിതാന്തശതൃത പ്രഖ്യാപിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റുകളല്ല. സ്വാമിവിവേകാനന്ദന്റെ അനുഗ്രഹത്തോടെ ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും ഹരിശ്രീ കുറിച്ച നവോത്ഥാനപ്രസ്ഥാനത്തിന്റെയും അതിൽ നിന്ന് പ്രേരണയുൾക്കൊണ്ട് സ്ഥാപിക്കപ്പെട്ടതും ഗാന്ധിജിയുടെ നിർദ്ദേശാനുസരണം കേളപ്പജിയും മന്നവും ടി.കെ.മാധവനുമൊക്കെ ശക്തിപ്പെടുത്തിയതുമായ ദേശീയപ്രവർത്തനങ്ങളുടെയുമെല്ലാം അന്തസത്ത ഒന്നു തന്നെയായിരുന്നു. അവയൊന്നടങ്കം ഹിന്ദുസമൂഹത്തിലെ ആന്തരികദോഷങ്ങൾ ഇല്ലാതാക്കുവാൻ കൂടി ഉദ്ദേശിച്ചുള്ളവ തന്നെയായിരുന്നു. ചരിത്രവസ്തുതകൾ ദുർവ്യാഖ്യാനം ചെയ്തും മുറിവിപ്ലവങ്ങളെ മഹത്വവൽക്കരിച്ചുമൊക്കെ എഴുതിക്കൂട്ടിയ വിപ്ലവസാഹിത്യത്തിന്റെ താളുകൾക്കിടയിലെല്ലാം ഒരുപക്ഷേ കമ്മ്യൂണിസ്റ്റുകൾ നടത്തിയ "നവോത്ഥാന"പരിശ്രമങ്ങളേക്കുറിച്ചുള്ള പരാമർശങ്ങൾ മാത്രമേ കണ്ടുള്ളൂ എന്നു വരും.

ജാതിവികാരങ്ങൾ മുതലെടുത്തുകൊണ്ട് പ്രത്യയശാസ്ത്രപാഠങ്ങൾ തിരുകുവാൻ ശ്രമിച്ചതല്ലാതെ – ജാതിവികാരങ്ങൾ അവസാനിപ്പിച്ച് ആളുകളെ അടുപ്പിക്കുവാൻ ആത്മാർത്ഥമായ എന്തു ശ്രമമാണ് കമ്മ്യൂണിസ്റ്റുകൾ നടത്തിയത്? കണ്ണുമടച്ച് എതിർക്കുക – ബലം പ്രയോഗിക്കുക – മുതലായ പരിപാടികൾ ജാതിവികാരം വർദ്ധിപ്പിക്കാൻ ഇടയാക്കുക മാത്രമാണുണ്ടായത്.

ഇത് വിസ്തരിച്ചു പറയേണ്ട വിഷയമാണ്. സ്ഥല-സമയ-പരിമിതി മൂലം ചുരുക്കുകയാണ്.

ജാതിസ്പർദ്ധ നിലനിൽക്കുന്നത് കമ്മ്യൂണിസ്റ്റുകൾക്കു ഗുണകരമാണ്. മറിച്ച്, ജാതിമൂലമുള്ള അകൽച്ചകൾ ഇല്ലാതാകുന്നതാകട്ടെ സംഘത്തിനു ഗുണകരവുമാണ്. ആര് എന്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നത് എളുപ്പം പരിശോധിക്കാവുന്നതേയുള്ളൂ.

പറയനെന്നും പട്ടരെന്നും വിളിച്ച് കമ്മ്യൂണിസ്റ്റുകാർ ഇപ്പോളും കൃത്യമായി വേർതിരിച്ചുനിർത്തിത്തന്നെ വോട്ടെണ്ണി തിട്ടപ്പെടുത്തുന്നവർ തോളിൽ കയ്യിട്ടു നിൽക്കുന്നതു കാണണമെങ്കിൽ ഇപ്പോളും സംഘശാഖയിലേക്കു തന്നെ ചെല്ലണം എന്നിടത്താണ് സകല വിപ്ലവവായാടിത്തങ്ങളും പൊളിഞ്ഞുവീഴുന്നത്. ഗാന്ധിജിയും അംബേദ്ക്കറുമടക്കമുള്ളവർ സംഘത്തെ ഉള്ളഴിഞ്ഞ് അഭിനന്ദിച്ചിട്ടുള്ളതും ജാതിചിന്ത തകർത്തെറിഞ്ഞുകളയിക്കുന്നതിലുള്ള സംഘത്തിന്റെ അത്ഭുതകരമായ വിജയം കണ്ടതുകൊണ്ടാണ്. ഇതൊന്നും നമ്മൾ കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല ചാണക്യൻ. താങ്കൾക്ക് അതേപ്പറ്റിയൊന്നും ഇതുവരെ അറിയാൻ കഴിഞ്ഞിരുന്നില്ല എങ്കിൽ, ഇനിയെങ്കിലും കുറേക്കൂടി അന്വേഷണതല്പരനാകുക. താങ്കളൊക്കെ പലപ്പോഴും പറഞ്ഞുകാണുന്ന മട്ടൊരു പശ്ചാത്തലമാണ് സംഘത്തിനു യഥാർത്ഥത്തിൽ ഉണ്ടായിരുന്നതെങ്കിൽ അവർക്കിത്രയും വളരാൻ കഴിയുമായിരുന്നോ എന്നു ചിന്തിക്കുക.

ജാതീയതയ്ക്കെതിരെയൊക്കെ ഫലപ്രദമായി പ്രവർത്തിക്കുന്നത് സംഘമോ ഇടതുപക്ഷമോ എന്നതൊരു നല്ല ചർച്ചാവിഷയമാണ്. താൽപര്യമുണ്ടെങ്കിൽ, പിന്നീടാവാം.

ഒരുകാര്യം മാത്രം ഇപ്പോൾത്തന്നെ പറയാതെ വയ്യ. രണ്ടാം ക്ഷേത്രപ്രവേശന സമരമെന്നോ എന്തൊക്കെയോ പേരുവിളിച്ച് ഗുരുവായൂരിൽ ഒരു സമരം നടത്താൻ ശ്രമിച്ചു പരാജയപ്പെട്ട ഇടതുപക്ഷം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണത് ക്ഷേത്രപ്രവേശനം പോയിട്ട് ശ്രീകോവിൽ പ്രവേശനം തന്നെ സാദ്ധ്യമാക്കുന്ന തരത്തിലുള്ള വിപ്ലവകരമായ പ്രവർത്തനങ്ങളിലാണ് സംഘത്തിനു താല്പര്യം. അല്ലാതെ, വില കുറഞ്ഞ വാഗ്വാദങ്ങളിലല്ല. അതുകൊണ്ടു തന്നെയാണ് സംഘത്തിനെതിരെയുള്ള പല തരംതാണ ആരോപണങ്ങളും തമാശകളുമൊക്കെ ഒട്ടും പ്രതിരോധിക്കപ്പെടാതെ അവശേഷിക്കുന്നതും ആളുകൾ ആവേശം കയറി വീണ്ടും വീണ്ടും അബദ്ധം പറയുന്നതും.

സംഘം തന്നെ പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ‘താന്ത്രിക് വിദ്യാപീഠ’ത്തിൽ നിന്ന് അടുത്തിടെ പഠിച്ചിറങ്ങിയ പൂജാരിമാരുടെ കൂട്ടത്തിൽ "വർണ്ണ"വ്യത്യാസമൊന്നും കൂടാതെ വിവിധജാതിവിഭാഗങ്ങളുണ്ട്. അവർക്കിടയിൽ ആദിവാസികളടക്കമുള്ള ആളുകളുണ്ട്. സോ കോൾഡ് "സവർണ്ണ"സംഘടനകളുടെ എതിർപ്പിനെ അതിജീവിച്ചുകൊണ്ടാണ് സംഘം ഉജ്ജ്വലമായ ഇത്തരം നിശ്ശബ്ദവിപ്ലവങ്ങൾ സംഘടിപ്പിക്കുന്നതും വിജയിപ്പിക്കുന്നതും.

ആവശ്യമുള്ളവർക്ക്‌ കേരളത്തിലെയും മറ്റും സംഘനേതൃനിരയിലുള്ളവരുടെ വർണ്ണവും മറ്റും പരിശോധിച്ചുനോക്കുകയുമാവാം. സംഘത്തെ സംബന്ധിച്ചിടത്തോളം അവരെല്ലാം തുല്യരാണ് - ജാതി-വർണ്ണ-പരിഗണനകൾക്ക്‌ അവിടെ യാതൊരു പ്രസക്തിയുമില്ല. ഇവിടുത്തെ ഇടതുപക്ഷം അത്രത്തോളം ജാതിവിമുക്തമായിരിക്കുമെന്നു കരുതാൻ യാതൊരു വകയുമില്ല.

ഇടതുപക്ഷവും മറ്റും എത്രയൊക്കെ ശ്രമിച്ചിട്ടും സംഘപരിവാർ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കാൻ ആളുകളുണ്ടാവുന്നെങ്കിൽ, അതിന്റെ പിന്നിലൊക്കെ എന്തെങ്കിലും ശക്തമായ കാരണങ്ങൾ കാണുമെന്നെങ്കിലും ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. അത്രയുമില്ലെങ്കിലും, ഒന്നു മാത്രമെങ്കിലും താങ്കൾ ദയവായി മനസ്സിലാക്കി വയ്ക്കുക. സംഘപരിവാർ പ്രവർത്തകർ താങ്കൾ കരുതിയേക്കാമെന്നതുപോലെ ശീതീകരിച്ച മുറികളിലിരുന്ന് ബ്ലോഗ് എഴുതുകയോ വിശകലനം ചെയ്യുകയോ അല്ല. അവർ സർവ്വസാധാരണക്കാരായ ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കുകയാണ്. കാണാൻ സാധിക്കാത്തവരുണ്ടെങ്കിൽ കൊട്ടാരങ്ങളിൽ നിന്ന് ഇറങ്ങിച്ചെന്നു നോക്കുക. അതല്ലെങ്കിൽ, കറുത്ത കണ്ണട കാട്ടിലെറിഞ്ഞതിനു ശേഷം ശ്രദ്ധിക്കുക!

*-*-*-*-*-*-*-*-*-*-*

വാൽക്കഷണം:-

സി.പി.എം. നേതാവു രാമചന്ദ്രൻപിള്ള, ഇടതുപക്ഷാനുഭാവിയായ ബ്ലോഗർ രാമചന്ദ്രൻ എന്നിവരൊക്കെ ഇനി മേൽ പറഞ്ഞേക്കാവുന്ന കാര്യങ്ങൾ മുതൽ മണ്മറഞ്ഞ മരുതൂർ ഗോപാല രാമചന്ദ്രൻ പറഞ്ഞിട്ടുപോയ ഡയലോഗുകൾക്കു വരെ ഇനി ആളുകൾ സംഘപരിവാറിനോടു കണക്കു ചോദിക്കുമെന്നു വരുമോ? അറിയാൻ വയ്യാഞ്ഞിട്ടു ചോദിക്കുകയാണ്. പറഞ്ഞുവരുമ്പോൾ എല്ലാവരും രാമചന്ദ്രന്മാർ തന്നെ. യേത് ?

43 comments:

Unknown said...

ബ്ലോഗുകളെ ആക്രമിക്കുക തന്നെയാണു വേണ്ടത്.
നിർദ്ദയമായ കടന്നാക്രമണം.

ആശയം കൊണ്ടുള്ള ആക്രമണമായിരിക്കണമെന്നത് ഒന്നാമത്തെ കാര്യം.
ആരോഗ്യകരമായ സംവാദങ്ങൾക്ക് ഇടമനുവദിക്കുന്ന തരത്തിലായിരിക്കണമെന്നത് രണ്ടാമത്തേതും.

ആർക്കും എന്തു പോക്രിത്തരവും പറഞ്ഞിട്ടുപോകാമോ എന്ന ചോദ്യം പോലെ തന്നെയാണ് ആർക്കും എന്തു മണ്ടത്തരവും പറഞ്ഞിട്ടുപോകാമോ എന്നതും.

പോക്രിത്തരവും മണ്ടത്തരവുമൊക്കെ ആപേക്ഷികങ്ങളാണ്. എന്തായാലും, തെറ്റാണെന്നു തനിക്കു പൂർണ്ണബോദ്ധ്യമുള്ള ഒരു കാര്യം ശരിയെന്ന മട്ടിൽ മറ്റൊരാൾ പറയുന്നതുകേട്ടാൽ, സമയമനുവദിക്കുമെങ്കിൽ പ്രതികരിക്കുക തന്നെയാണു വേണ്ടത്.

ഒരു സ്വതന്ത്രമാധ്യമം എന്ന നിലയിൽ ബ്ലോഗിന്റെ ശക്തിയും സൌന്ദര്യവും നിലനിർത്തണമെങ്കിൽ, യുദ്ധമര്യാദകൾ പാലിച്ചുകൊണ്ടുള്ള അല്ലറചില്ലറ ആക്രമണങ്ങൾ നടക്കുക തന്നെ വേണം.

Anonymous said...

Nakuletta ,

Congrats ! You striked again .
Communists are not against casteism . Sometimes they Supports Caste politics simply for Votes .
You wrote about Thiruvarppu -Palamvali Politics some time back .
Thiruvarppu CPM Local Committe Office is Situated in front of Thiruvarppu Sree Krishna Swamy Temple . There is a Custom in the Temple and it is called VILAKKEDA .
Girls at the age of 4-10 will take traditinal Lamp to receive Bhagavan for 10 days Utsav . This custom was limited for Nair Girls only.Thiruvarppu RSS ,BJP and VHP were made it an issue and they fighted to see that this Custom should be available to all Hindu Girls irrespective of Caste . CPM circulated notice against this and they persuded some Nair Hind Workers to distance from Sangapariwar since they are trying to make Vilakkeda for Ezhavas and SC/ST people . Sangh Pariwar made lot of Struggle ,done Sathyagraha, Vazhithadayal , Gheravo to Dewaswom Board Presedent , and fought in High Court . Honourable High Court comeot with Judgement and now any Hindu Girl can offer Vilakkeda in Thiruvarppu Sree Krishna temple. SNDP and other organisations were welcomed this and ofcourse Sang Pariwar lost some of their Nair Workers in this issue . But later they come back to Sangh.

Thanks

ഭാരതീയന്‍ said...

ഒന്നാന്തരം പോസ്റ്റ് നകുലേട്ടാ,

അഭിനന്ദനങല്‍.മതെതരന്മാര്‍ എന്നും ഹിന്ദു സമൂഹതിലെ ജാതി പോകല്ലെ എന്നെ പ്രാര്‍ധിക്കൂ.ജാതി ചിന്ത മാറി ഹിന്ദു സമൂഹം ഒന്നായാല്‍ ഇവരുടെ കച്ഛോടം പൂട്ടും.

N.J Joju said...

തങ്ങള്‍ക്കനുകൂലമല്ലാത്തതെല്ലാം വെറുക്കപ്പെടണമെന്നുള്ള കാഴ്ചപ്പാട് എത്രത്തോളം ജനാധിപത്യപരമാണെന്നറിയില്ല,തങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരാണെന്ന് പറഞ്ഞതുകൊണ്ടു മാത്രമായില്ലല്ലോ.

വായുജിത് said...

നകുലേട്ടാ വളരെ നന്നായിരിക്കുന്നു .. സംഘത്തെ എതിര്‍ക്കുന്ന പാവങ്ങള്‍ക്ക് അതിനെ അറിയില്ല .. അതാണ്‌ പ്രശ്നം .. എതിര്‍പ്പിന്റെ മുനകള്‍ പലപ്പോഴും ഒടിഞ്ഞു പോകുന്നത് അത് കൊണ്ട് ആണ് .. പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ ( പേര് ഓര്‍മയില്ല ) തന്ത്ര വിദ്യ പഠിച്ചതിനു ശേഷം പൂജ ചെയ്യാനുള്ള അവകാശത്തിനു വേണ്ടി കോടതി കയറിയപ്പോള്‍ കൂടെ നില്‍ക്കാന്‍ സംഘ പരിവാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് വായിച്ചിട്ടുണ്ട് .. ( വിശദമായി പിന്നീട് പറയാം )

Anonymous said...

പണ്ട് കോളേജില്‍ പഠിക്കുമ്പോഴും ഇത്തരം പരിപാടി കണ്ടിട്ടുണ്ട്. തെണ്ടിത്തരം കാണിച്ചിട്ട് തല്ലു കൊള്ളും എന്നു വരുമ്പോ‌‌ള്‍ ഞാന്‍ കമ്മ്യൂണിസ്റ്റാണെന്ന് പറയല്‍. ഇവിടെ ഹേറ്റ് ഗ്രൂപ്പിനെതിരേ കേരളാ പോലീസ് സ്വമേധയാ കേസെടുത്തതാണെന്ന് തോന്നുന്നു. കേസില്‍ നിന്നും ഊരിപ്പോരണമെങ്കില്‍ ഭരിക്കുന്നവരുടെ സപ്പോര്‍ട്ട് വേണം. അതിനായി അവരെ അവരുടെ രാഷ്ട്രീയ എതിരാളികളെ തെറിവിളിച്ച് സന്തോഷിപ്പിക്കുന്നു.

ഇവിടെ കണ്ടോ ഭരണകൂട ഭീകരതയുടെ നീതി നിയമവ്യാഖ്യാനങ്ങ‌‌ള്‍ എന്നാൺ ഇന്ഡ്യന്‍ നീതിന്യായ വ്യവസ്ഥയെ ഒരു അനുയായി വിളിച്ചിരിക്കുന്നത്. എതിരേ വരുന്നവരൊക്കെ ഫാസിസ്റ്റ്, അതിപ്പോ‌‌ള്‍ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥ ആയാല്‍ പോലും.

ഈ പോസ്റ്റിട്ട ബ്ലോഗറുടെ ഒരു ഡയലോഗ് കാണൂ
"നൂറു രൂപയും ഒരു കുപ്പിയുമുണ്ടെങ്കില്‍ ഇവിടെ ആര്‍ക്കും ആരേയും താല്‍ക്കാലികമായി കേസിലെ പ്രതിയാക്കാം. പക്ഷെ ഇത്തരം തന്തയില്ലായ്മയുമായി ഇറങ്ങുന്നവര്‍ അറിയേണ്ട കാര്യം ഒരു തുക്കടാ പോലീസുകാരന് ആരേയും ശിക്ഷിക്കാനുള്ള അധികാരമില്ല എന്നതാണ്."

നമ്മുടെ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയെ വളരെ ബഹുമാനിക്കുന്നവരാൺ ഇക്കൂട്ടര്‍ എന്നു വ്യക്തം.

തൂറിയവനെ കമ്മ്യൂണിസ്റ്റുക‌‌ള്‍ക്ക് ചുമക്കണെമെങ്കില്‍ അവര്‍ ചുമക്കട്ടെ. പക്ഷെ എന്തു പ്രകോപനമുണ്ടായാലും തീട്ടത്തില്‍ കിടന്നുരുളുന്ന ഈ പന്നികളോട് നമ്മ‌‌ള്‍ ഗുസ്തി പിടിക്കരുത്. കാരണം ജയിച്ചാലും തോറ്റാലും ഗുസ്തി പിടിക്കുന്നവന്‍ നാറും.

ബ്ലോഗോസ്ഫിയറിനെയും ഇന്റർനെറ്റിനെയും പോലീസുകാര്‍ മോണിട്ടര്‍ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാൺ എന്റെ അഭിപ്രായം, കാരണം വംശീയ വിദ്വേഷം പരത്തുന്ന ബ്ലോഗുക‌‌ള്‍ മാത്രമല്ല, ഇന്റലിജന്സ് ബ്യൂറോയേയും റോ യേയും കുറിച്ച് വളരെ നീചമായ അധിഷേപങ്ങളുമായി ചില പോസ്റ്റുകളും കമന്റുകളും ഇടക്കിടക്ക് കാണുന്നു. അവയുടെ ഉറവിടങ്ങളും അന്വേഷിക്കപ്പെടേണ്ടതാൺ.

അങ്കിള്‍ said...

:) Tracking

Anonymous said...

താഴെക്കാണുന്ന വാർത്ത നുണയാണോ നകുലാ?

മുത്തലീക്കിനെതിരായ 54 കേസ് ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു

മംഗളൂരു: ശ്രീരാമസേനയുമായി ബന്ധമില്ലെന്ന് അവകാശപ്പെടുന്ന ബിജെപി സര്‍ക്കാര്‍ സേനാ നേതാവ് പ്രമോദ് മുത്തലിക്കിനെതിരെയുള്ള 54 കേസ് പിന്‍വലിച്ചു. ശ്രീരാമസേനയുമായി ഒരു ബന്ധവുമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ആണയിടുമ്പോഴാണ് പൊലീസ് രേഖകള്‍ കേസുകള്‍ പിന്‍വലിച്ചതിന് തെളിവാകുന്നത്. ഒറ്റക്കും കൂട്ടുകക്ഷിയായും ബിജെപി അധികാരത്തിലിരുന്നപ്പോഴാണ് ശ്രീരാമസേന സംസ്ഥാന കവീനര്‍ മുത്തലിക്കിനെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചത്. ചിക്മഗലൂരു ദത്താപീഠം സംഭവുമായി ബന്ധപ്പെട്ട 11 ക്രിമിനല്‍ കേസ് ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് പിന്‍വലിച്ചത്. ഇതില്‍ ബജ്രംഗ്ദളും മറ്റ് ഹിന്ദു സംഘടനാ പ്രവര്‍ത്തകരും പ്രതിയായിരുന്നു. മുത്തലിക്കിനെതിരെ നിലവിലുള്ളത് മുപ്പതോളം കേസാണ്. ഇതില്‍തന്നെ കുറെ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആളാണ്. എന്നാല്‍ പൊലീസ് കാവലിലാണ് മുത്തലിക്ക് മതവൈരം പടര്‍ത്തുന്ന പല പ്രസംഗങ്ങളും നടത്തിയിട്ടുള്ളത്. മംഗളൂരു പബ്ബില്‍ പെകുട്ടികളെ മര്‍ദിച്ച സംഭവം ദേശീയശ്രദ്ധ ആകര്‍ഷിച്ചപ്പോഴാണ് ഗത്യന്തരമില്ലാതെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കലാപമുണ്ടാക്കുക, കലാപം പടര്‍ത്താന്‍ പ്രേരിപ്പിക്കുക, നിയമവിരുദ്ധ സമ്മേളനം നടത്തുക, തീവ്രവാദ പരിശീലനം, പ്രകോപന പ്രസംഗങ്ങള്‍, മതഗ്രന്ഥങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകളിലാണ്മുത്തലിക്ക് പ്രതിയായത്. 2007 ആഗസ്ത് 23ന് ബിജെപി കൂട്ടുകക്ഷി ഭരണത്തിലിരിക്കുമ്പോഴാണ് 51 കേസ് പിന്‍വലിച്ചത്. ഹാവേരി, ശിവമോഗ, ബലഗവി, ബിജാപൂര്‍, മാണ്ഡ്യ, ബാഗല്‍കോട്ട്, ദാര്‍വാഡ്, കുടക്, ഉത്തര കര്‍ണാടക, ദക്ഷിണ കര്‍ണാടക എന്നിവിടങ്ങളിലാണ് ഈ കേസുകള്‍. ഇതില്‍ പലതിലും ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതാണ്. 2003 ജൂലൈ 23ന് ബിജാപ്പൂരില്‍ വിഎച്ച്പി നേതാവ് പ്രവീ തൊഗാഡിയയൊടൊന്നിച്ച് പിരാട് ഹിന്ദു സമ്മേളനത്തില്‍ മുത്തലിക്ക് നടത്തിയ പരാമര്‍ശം ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. അന്ന് ഹൈക്കോടതി നിര്‍ദേശം തെറ്റിച്ച് മുത്തലിക്ക് ന്യൂനപക്ഷങ്ങളെ അപമാനിച്ചാണ് പ്രസംഗിച്ചത്. അന്ന് ഹിന്ദുപരിഷത്തിന്റെ ദക്ഷിണേന്ത്യന്‍ കവീനറായിരുന്ന മുത്തലിക്കിനെതിരെ കേസെടുത്തിരുന്നു. ശിവമോഗ ഹൊസനഗറില്‍ നടത്തിയ പ്രകോപന പ്രസംഗം, 2004 സെപ്തംബറില്‍ ഉത്തര കര്‍ണാടകത്തിലെ ഹൊണ്ണാവറില്‍ നടത്തിയ പ്രസംഗം, 2004 ഫെബ്രുവരിയില്‍ ബിജാപ്പൂരില്‍ തീവ്രവാദികളെ സഹായിക്കുന്ന മുസ്ളിങ്ങളുടെ വയറ് കുത്തിക്കീറുമെന്ന് പ്രസംഗിച്ചത് തുടങ്ങിയവയില്‍ എടുത്ത കേസും പിന്‍വലിച്ചു.

Anonymous said...

നകുലന്‍ മാഷേ,
ശ്രീരാമസേനയ്ക്ക് സംഘ്‌പരിവാറുമായി യാതൊരു ബന്ധവുമില്ലെന്ന താങ്കളുടെ വാക്കുകള്‍ വിശ്വസിക്കാന്‍ തന്നെയാണാഗ്രഹം. പക്ഷേ വെറും അറസ്റ്റെന്നതോ ഗവണ്മെന്റ് നടപടിയെന്നതോ മാത്രമല്ലാതെ പൊതുജനത്തിന്റെ കടുത്ത തെറ്റിദ്ധാരണ മാറ്റാന്‍ ശക്തമായ എന്തെങ്കിലും ചെയ്യേണ്ടതല്ലേ സംഘ് നേതൃത്വം? ഹിന്ദുദൈവത്തിന്റെ നാമത്തില്‍ സ്ത്രീകളെ പരസ്യമായി ആക്രമിച്ചു സനാതനമതത്തെയും അതിന്റെ ദൈവത്തെയും അപമാനിച്ച സേനയെ ഒറ്റപ്പെടുത്താനും അകറ്റാനും ഹിന്ദുജനതയോട് ആഹ്വാനം ചെയ്യുവാനും അതു പ്രാവര്‍‌ത്തികമായി കാണാന്‍ വേണ്ടി പരിശ്രമിക്കാനുമുള്ള ബാധ്യതയില്ലേ ഉത്സാഹികളായ സംഘ് പ്രവര്‍‌ത്തകര്‍‌ക്ക്?

Anonymous said...

ആകെപ്പാടെ സംഘം സോറി “രാമസേന“ എന്താണു ചെയ്തതു.
ഹിന്ദുആചാരങ്ങൾക്കു വിരുദ്ധമായി പബിൽ ( ബാറല്ല, പബ് തന്നെ. രണ്ടും വ്യത്യാസമുണ്ടേ) പോയിരുന്ന ഭാരതസ്ത്രികളെ മുഖത്തടിച്ചും, മുടിയിൽ കുത്തിപ്പിടിച്ചും രാമന്റെ വാനരസേന ഒന്നു പ്യാടിപ്പിച്ചതിനാണു ഈ കപടമതേതരന്മാർ വാളെടുക്കുന്നത്. ഇവർക്കെന്തറിയാം ആർഷഭാരതസംസ്കാരം, ഇവർക്കെന്തറിയാം സനാതനസംസ്ക്കാരം. ഭാരതസ്ത്രികൾ വഴിതെറ്റിപ്പോകാതെ സുക്ഷിക്കേണ്ഠത് രാമസേനയല്ലാതെ പിന്നെ ഏതു മണുങ്ങൂസന്മാരാണു.

നകുലൻ‌ജി (വളരെബഹുമാനത്തോടു കൂടി തന്നെയാണു അങ്ങനെ വിളിക്കുന്നതു). നമ്മുടെ രണ്ടുകണ്ണുമടച്ചു പിടിച്ചാൽ ലോകത്തിൽ ഇരുട്ടാവില്ല. ഒന്നൊ രണ്ടൊ അല്ലെങ്കിൽ പത്തൊ പതിനായിരം പേരുടേയോ കണ്ണുമടച്ചു പിടിപ്പിക്കാം. പക്ഷെ എല്ലാവരെയും എല്ലാക്കാലത്തും വിഡ്ഡികളാക്കാൻ ആർക്കും കഴിയില്ലെന്നു പറയാതെ തന്നെ മനസ്സിലാക്കാൻ കഴിവുള്ള ആളാണു താങ്കൾ. സംഘപരിവാർ അനുഭാവി എന്ന നിലയിൽ താങ്കൾക്കു അവരെ ന്യായീകരിക്കേണ്ട കാര്യമുണ്ടായിരിക്കും. ന്യായീകരിക്കുകയും ചെയ്യാം.അതു കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല. പബിൽ പോയി സ്തീകളെ മുഖത്തടിക്കുകയും ചവിട്ടുകയും മുടിക്കു കുത്തിപ്പിടിക്കുകയും ചെയ്യുന്നതാണൊ സനാതനസംസ്ക്കാരമെന്ന് എനിക്കൊരു സംശയം. അതിനും മുൻപ് കോളേജ് ബസ് ആക്രമിചു വിദ്യാർത്ഥികളെ (കൂടേ പഠിക്കുന്ന മറ്റു മതങ്ങളിലുള്ള വിദ്യാർത്ഥികളുടെ കൂടേ ടൂറിനു പോയി എന്ന കാരണത്താൽ) ഉപദ്രവിക്കുന്നതാണൊ ആർഷഭാരതസംസ്ക്കാരം.

അതല്ലെങ്കിൽ, രാമസേന സംഘത്തിന്റെ ഭാഗമല്ലെങ്കിൽ എന്തു കൊണ്ട് സംഘം അവരെ അപലപിക്കുന്നില്ല. എന്തു കൊണ്ട് ഹൈന്ദവകേരളത്തിൽതെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ “ജിഹാദി റോമിയോ”കൾ ഹിന്ദു പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റുന്നു എന്നുള്ള രീതിയിൽ വാർത്തകൊടുക്കുന്നു. ആരാ‍ണീ ജിഹാദീ റോമിയോകൾ? എന്താണവരുടെ ഉദ്ദേശലക്ഷ്യങ്ങൾ. അങ്ങേക്കറിയുമെങ്കിൽ ഒന്നു പറഞ്ഞു തരിക. പ്രേമിച്ചു മതം മാറ്റുക എന്ന തന്ത്രമാണൊ അതു? അങ്ങനെയാണെങ്കിൽ പ്രേമിക്കുന്നവർ എല്ലാവരും പോയിരിക്കുന്ന സ്ഥലമാണൊ പബുകൾ. അതും മാംഗ്ലുരിൽ ഒരു പാടു പാർക്കുകളും, മറ്റു സൗകര്യങ്ങളും ഉള്ളപ്പോൾ.

നകുലൻ ജീ എല്ലാ ബഹുമാനങ്ങളൊടെയും കൂടി ചോദിക്കട്ടെ. മാംഗളൂരിൽ സ്തീർകൾക്കു നേരെ നടന്ന ആക്രമത്തെ അങ്ങു ന്യായീകരിക്കുന്നുണ്ടൊ? ഇതൊക്കെയാണൊ ആർഷഭാരത സംസ്ക്കാരം? ഒരു നീതിന്യായവ്യവസ്ഥ നിലനില്ക്കുന്ന നാട്ടിൽ സമാന്തരമായി “മോറൽ പോലീസ്” കളിക്കാൻ ഇവർക്കെങ്ങനെ ധൈര്യം വന്നു. ഇതു തന്നെയായിരുന്നില്ലെ അഫ്‌ഗാനിസ്ഥാനിൽ മതമൗലികവാദഗ്രൂപ്പായ താലിബാനും ചെയ്തിരുന്നു. താലിബാനുകൾ തുടക്കകാലത്തിൽ ചെയ്തിരുന്നതല്ലെ ഇപ്പോൾ ഈ സോ കാൾഡ് “രാമസേന” ചെയ്തു വരുന്നതും.

നകുല്ജി. സ്തീകളെ തല്ലുന്നവൻ “ആണല്ല”. ആണും പെണ്ണൂം കെട്ടവർന്മാർമാത്രം.

പബിൽ പോകുന്നതും പോകാതിരിക്കുന്നതും മദ്യപിക്കുന്നതും മദ്യപിക്കാതിരിക്കുന്നതും എല്ലാം ഓരോരുത്തരുടെ വ്യക്തിഗത ഇഷ്ടങ്ങൾ. അതു കൊണ്ടാണു ഇന്ത്യയെ സ്വതന്ത്ര ഭാരതം എന്നു വിളിക്കുന്നത്. അവരെയൊക്കെ നിയന്ത്രിക്കേണ്ടതു “രാമസേന” എന്നറിയപ്പെടുന്ന കുരുത്തം കെട്ട വാനരസേനയല്ല. ആ മഹാപുരുഷന്റെ പേരിനെ അപമാനിക്കുന്നതിനു തുല്യമാണിതെന്നു അറിയണമെങ്കിൽ അല്പമെങ്കിലും വിവരവും വിവേകവും സാമാന്യബുദ്ധിയും അടുത്തു കൂടി പോകണം.

Sunith Somasekharan said...

nakuletta kollaam ... nalla post ... nalla marupadi ... sanghathe manassilaakkaan ivar iniyengilum sramikkumennu aashikkaam ...

Anonymous said...

now as the normal practcie i sd quote some leftist gundaism and then try to show everybody is the same but i feel thats not the way

there can be a feeling that BJP is tacitly support this group so that it can run its hidden agenda , so create any sena and then they will play the script for it , let me take this argument for a moment and see how it benefit BJP

1) to stop the pub or to communlise or some other agenda ..all this they will do so that they commulise and get votes ( i hope in a democracy eveyone wants to rule )

If they really want to get the above mentioned result they could have simply banned all pub activities by a decree .... why all this drama

2)There are some issues more than that of PUB or girls it can be poiltical .... BJP cant do anything directly so its asks sena help and overzelous sena did the rest

BJP is furious with the programme manger and fires as he could not do the job properly.... no results

3)mangalore ...if you have visited the city you know its really communaly polarised place,hindu comunity is outraged by some activities and are really angry.. BJP cant do anything abt it ..one organization fighting in the same space as BJP try to play smart and then did this act ... in simpler terms to get votes .....

see... anybody can say it was a local act .... local gains ...if they really want to play it nationally they would have done it it Bangaloore not in Mangalore , i believe this aspect and not in blaming everything on BJP

please remember we have a constitution we rule our country by that not on BJPs manifesto until they get 3/4th majority they cant do anything abt it, they have realised it and playing it safe and concentarting on good governance , but others still lives in this bjp bashing maya lokam and will help BJP one day to get the majic no in parliment
so best of luck keep on doing

Unknown said...

>>[Anonymous said... (1/31/2009 04:25:00 PM)] താഴെക്കാണുന്ന വാർത്ത നുണയാണോ നകുലാ? .. (മുത്തലിക്കിനെതിരെയുള്ള കേസുകൾ പിന്‍വലിക്കപ്പെട്ടിട്ടുള്ളത്….)<<

മുത്തലിക്കിന് കോൺഗ്രസുമായി മാത്രമല്ല അടുത്ത ബന്ധമുള്ളത് എങ്കിൽ അതു ശ്രദ്ധേയമാണ്. ജനതാദൾ സഖ്യസർക്കാറിൽ കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്തും മുത്തലിക്കിന്റെ അമ്പതിൽ‌പ്പരം കേസുകളും പിൻ‌വലിക്കപ്പെട്ടുവെന്നാണ് വാർത്ത പറയുന്നത്. അയാൾക്ക് ബി.ജെ.പി.യിലെയും ആരെങ്കിലുമൊക്കെയായി ബന്ധമുണ്ടോ എന്നതു കണ്ടെത്തണം. സംസ്ഥാനത്തെ പ്രമുഖപാർട്ടികൾ മൂന്നുമായും ബന്ധമുണ്ടെങ്കിൽ അയാൾ മാദ്ധ്യമങ്ങളുടെയെങ്കിലും കർശനനിരീക്ഷണത്തിനു വിധേയനാവേണ്ടതുണ്ട്. പക്ഷേ, ഏതുവിധേനയും ബി.ജെ.പി. ഗവണ്മെന്റിനെതിരായ എന്തെങ്കിലും കണ്ടുപിടിച്ചു ബഹളം കൂട്ടാനുദ്ദേശിച്ചുള്ള അന്വേഷണാത്മക പത്രപ്രവർത്തനത്തിനിടയിൽ മറ്റു വിശദാംശങ്ങൾ മുങ്ങിപ്പോകാനിടയുണ്ട്.

കേരളത്തിലെ ഇടതുഗവണ്മെന്റ് കഴിഞ്ഞയിടെ മദനിയേപ്പോലെ ഒരാളുടെ പേരിലുണ്ടായിരുന്ന ഒട്ടനവധി ക്രിമിനൽ കേസുകൾ ഒറ്റയടിക്ക് ഒഴിവാക്കി നൽകിയതിന്റെ പിന്നിലൊക്കെയാണെങ്കിൽ രാഷ്ട്രീയമായ ചില അത്യാഗ്രഹങ്ങൾ എന്ന പ്രേരണയുണ്ടെന്നു വയ്ക്കാം. പക്ഷേ, അവിടവിടെയായി എണ്ണിപ്പെറുക്കാവുന്ന ഏതാനും പേർ മാത്രം ഒപ്പമുള്ള മുത്തലിക്കിന്റെ കാര്യത്തിൽ അത്തരമൊരു സാഹചര്യം നിലവിലില്ലാത്തതുകൊണ്ട്, വിവിധ സർക്കാറുകളുടെ കാലത്ത് മുത്തലിക്കിന്റെ ചില കേസുകൾ പിൻ‌വലിക്കപ്പെട്ടെങ്കിൽ അതു സ്വാഭാവികം മാത്രമായിരുന്നോ - അവയ്ക്കു പിന്നിൽ വഴിവിട്ട എന്തെങ്കിലും നീക്കമുണ്ടായിരുന്നോ – ഉണ്ടെങ്കിൽ അതിന്റെ പ്രേരണയെന്തായിരുന്നു എന്നതൊക്കെ പരിശോധനാർഹം തന്നെയാണ്.

അതൊക്കെ എന്തുതന്നെയായാലും, ശ്രീരാമസേന എന്ന പേരിൽ അറിയപ്പെടാനാഗ്രഹിക്കുന്ന ഒരു ചെറിയ ആൾക്കൂട്ടത്തെ സംഘപരിവാർ സംഘടന എന്നു വിളിക്കുന്നതു തെറ്റായിരിക്കുന്നിടത്തോളം കാലം, എന്റെ വാക്കുകൾ ശരിയായി തുടരും. അതുകൊണ്ട്, ഇത്തരം ഗവേഷണങ്ങളുടെ പിന്നാലെ പോകുകയോ അവസാനം വരെയെത്തി പ്രതിരോധിക്കുകയോ ചെയ്യേണ്ടതിന്റെ ആവശ്യമെനിക്കില്ലെന്നു വ്യക്തമാണല്ലോ. മാത്രവുമല്ല, ‘സംഘപരിവാർ ബ്ലോഗ് ആക്രമിക്കുന്നു’ എന്നൊക്കെയുള്ള അന്ധവും തികച്ചും അനാവശ്യവുമായ വാദങ്ങളിലെ കഴമ്പില്ലായ്മ തുറന്നുകാട്ടലാണ് ഈ പോസ്റ്റിന്റെ മുഖ്യ ഉദ്ദേശം.

പൊന്നമ്പലത്തിന്റെ പ്രവൃത്തിയിലൂടെ “സംഘപരിവാറിന്റെ ഹിഡൻ അജണ്ട”യാണു പുറത്തുവരുന്നത് എന്ന മട്ടിലൊക്കെയുള്ള പരാമർശം, ഒരു പ്രത്യേകതരം രാഷ്ട്രീയവിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കപ്പെട്ടുപോയവരിൽ നിന്നും പ്രതീക്ഷിക്കാവുന്ന തരത്തിലുള്ള ഒരു അപക്വപരാമർശം മാത്രമാണെന്നും, അതിൽ യാഥാർത്ഥ്യത്തിന്റെ കണിക പോലുമില്ലെന്നും ഞാൻ ആവർത്തിക്കുന്നു. ജാതി സങ്കൽ‌പ്പങ്ങളേക്കുറിച്ചുള്ള സംഘത്തിന്റെ നിലപാടുകളേക്കുറിച്ചു ചാണക്യന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നതുമതെ – യാഥാർത്ഥ്യങ്ങൾക്കു കടകവിരുദ്ധമാണ്.
qw_er_ty

Unknown said...

>>[Anonymous said... (1/31/2009 04:52:00 PM)] ശ്രീരാമസേനയ്ക്ക് സംഘപരിവാറുമായി യാതൊരു ബന്ധവുമില്ലെന്ന താങ്കളുടെ വാക്കുകൾ വിശ്വസിക്കാൻ തന്നെയാണാഗ്രഹം.<<

ഈപ്പറയുന്ന ശ്രീരാമസേന ഒരു അംഗീകൃതസംഘടനയാണോ എന്നതുപോയിട്ട് അതിനൊരു സംഘടനാരൂപമുണ്ടോ എന്നുപോലും വ്യക്തമല്ല. എന്തായാലും അതൊരു പരിവാർ സംഘടനയല്ലെന്നു പരിപൂർണ്ണമായിത്തന്നെ വിശ്വസിച്ചുകൊള്ളുക. അതു സത്യം തന്നെയാണ്. താങ്കളുടെ ആഗ്രഹത്തിൽ തെറ്റില്ല.

താങ്കളതിനെ പക്ഷേ “യാതൊരു ബന്ധവുമില്ലെന്ന് – അല്ലേ” എന്ന മട്ടിലൊരു സമ്പൂർണ്ണമായ എക്സ്‌‌ക്ലൂസീവ്‌നെസ്സിന്റെ രീതിയിലാണു ‘ചോദ്യം ചെയ്തു’കാണുന്നത് . അതു ഞാൻ ശ്രദ്ധിക്കാതെയല്ല. ഇനിയിപ്പോൾ നാളെ അക്കൂട്ടത്തിലെങ്ങാനുമൊരാൾ പണ്ട് വി.എച്.പി.യിൽ നിന്നു പുറത്താക്കപ്പെട്ടതാണെന്നോ മറ്റൊരാൾ പഞ്ചായത്തു തെരഞ്ഞടുപ്പിൽ ബി.ജെ.പി.ക്കു വോട്ടുചെയ്തതായി തെളിവു ലഭിച്ചുവെന്നോ മറ്റോ ഉള്ള കണ്ടുപിടുത്തങ്ങളുമായി ഏതെങ്കിലും പത്രം എഴുതിയാൽ ഉടൻ തന്നെ ദയവായി വീണ്ടും ചോദ്യങ്ങളുമായി എത്തരുത്. ഭാരതത്തിന്റെ സാംസ്കാരികപൈതൃകവും മൂല്യങ്ങളുമൊക്കെ സംരക്ഷിക്കുക എന്നു കേൾക്കുമ്പോൾ സംഘപരിവാറിനെ ഓർമ്മ വരുന്നതിൽ തെറ്റൊന്നുമില്ല. രാമസേനപോലെയുള്ള ഏതെങ്കിലും സംഘടനയുണ്ടെങ്കിൽ അതിലെ ആളുകൾക്കെല്ലാം ഒന്നൊഴിയാതെ ഓർമ്മവച്ച നാൾ മുതൽ പരിവാർപ്രസ്ഥാനങ്ങളുമായും ആശയങ്ങളുമായും കടുത്ത ശതൃതയോടെ ജീവിക്കുന്നവരായിരിക്കുമെന്ന് ഉറപ്പുവരുത്താനൊക്കെ സംഘപരിവാർ ശ്രദ്ധിക്കണമെന്നു പറഞ്ഞാൽ അതും നടന്നെന്നും വരില്ല. എന്നു വച്ച് അത്തരം ഈർക്കിൽ സംഘടനകളുടെ പ്രവൃത്തികളുടെ പേരിൽ സംഘത്തെ കുറ്റപ്പെടുത്തുന്നതു നൂറു ശതമാനവും തെറ്റാണ്.രണ്ടുകാര്യം ഉറപ്പാണ്. രാമസേന ഒരു പരിവാർ സംഘടനയല്ല. അവരീക്കാണിച്ചതിനെ സംഘം യാതൊരു തരത്തിലും പിന്തുണയ്ക്കുന്നില്ലെന്നു മാത്രമല്ല എതിർക്കുകയും ചെയ്യുന്നു. അത്രേയുള്ളൂ കാര്യം. അതു ധാരാളവുമാണ്.

qw_er_ty

Unknown said...

>>[Anonymous said... (1/31/2009 04:52:00 PM)] പക്ഷേ വെറും അറസ്റ്റെന്നതോ ഗവണ്മെന്റ് നടപടിയെന്നതോ മാത്രമല്ലാതെ പൊതുജനത്തിന്റെ കടുത്ത തെറ്റിദ്ധാരണ മാറ്റാൻ ശക്തമായ എന്തെങ്കിലും ചെയ്യേണ്ടതല്ലേ സംഘ് നേതൃത്വം? <<

ഇല്ല. അതൊക്കെ മറ്റുള്ളവരുടെ ആഗ്രഹങ്ങളും തോന്നലുകളും മാത്രമാണ്. ഈപ്പറയുന്ന “പൊതുജനത്തിന്റെ ‘കടുത്ത’ തെറ്റിദ്ധാരണ” എന്നതൊക്കെ ചില രാഷ്ട്രീയചിന്തകൾ മനസ്സിൽ‌പ്പേറുന്നതു മൂലമുണ്ടായേക്കുന്ന ഒരുതരം മിഥ്യാബോധത്തിൽ നിന്നു വരുന്നതാണ്. അതാ ‘സംഘത്തെ കുടുക്കി‘ എന്നൊക്കെയുള്ള തോന്നലിൽ നിന്നും അതിരുകടന്ന ആത്മവിശ്വാസത്തിൽ നിന്നുമൊക്കെയാണ് ഇത്തരം പ്രയോഗങ്ങളുണ്ടാവുന്നത്.

സംഘത്തെ എതിർക്കേണ്ടത് പലരുടേയും ആവശ്യമാണ്. അവർ പലതും വിളിച്ചു പറഞ്ഞെന്നു വരും. അതിന്റെയെല്ലാം പിന്നാലെ പോകുന്നതു പ്രായോഗികമല്ല. എതിരാളികൾ പറയുന്നതനുസരിച്ച് – അവരുടെ അജണ്ടയ്ക്കനുസരിച്ച് വഴങ്ങിക്കൊണ്ട് – പ്രവർത്തിച്ചുപോകാൻ മാത്രം ദുർബലമായ ഒരു സംഘടനാചട്ടക്കൂടോ കർമ്മപദ്ധതിയോ അല്ല സംഘത്തിന്റേത്. അവർക്കതിനൊന്നുമുള്ള സമയമോ താല്പര്യമോ ഇല്ല. ഒരു താറാവിന്റെയോ കോഴിയുടെയോ ഒക്കെ മേൽ അല്പം വെള്ളം കൂടഞ്ഞുനോക്കൂ. അത് അതിന്റെ ചിറകൊന്നു പതുക്കെ കുടഞ്ഞിട്ട് അതിന്റെ പാട്ടിനു പോകില്ലേ? ഏതാണ്ട് അതുപോലെയാണിതും.

“ശക്തമായ” എന്തു നടപടിയാണു താങ്കൾ പ്രതീക്ഷിക്കുന്നത്? ആ നടപടികളേപ്പറ്റി മാദ്ധ്യമങ്ങളിലൂടെ അറിയണമെന്നും താങ്കൾ പ്രതീക്ഷിക്കുന്നുണ്ടാവും. എന്നാൽ, ഇക്കാര്യത്തിൽ ബി.ജെ.പി.യല്ലാതെ മറ്റേതൊരു പരിവാർ പ്രസ്ഥാനവും അത്തരത്തിലുള്ള ഒരു നീക്കവും നടത്തേണ്ടതുണ്ടെന്നു തോന്നുന്നില്ല. ബി.ജെ.പി. ഇടപെടണം. ഭരിക്കുന്ന പാർട്ടിയെന്ന നിലവിലുള്ള ഉത്തരവാദിത്തത്തിന്റെ സാഹചര്യത്തിൽ പ്രത്യേകിച്ചും. അവരുടെ നിലപാട് പ്രസിദ്ധികരിച്ച വാർത്തകൾ പലതു വന്നിരുന്നല്ലോ. താങ്കളൊന്നും കണ്ടില്ലെന്നു വരുമോ? ഒന്ന് ഇവിടെയുണ്ട്.

ആ വാർത്തയിൽ, സംഘത്തിന്റെ നിലപാടും കടന്നുവന്നിട്ടുണ്ടെന്നു കാണാം. ആ ഒരു പത്രപ്രസ്താവന തന്നെ അധികമാണ്. ഇനി ഈ വിഷയത്തിൽ എന്തെങ്കിലും മിണ്ടിയാൽ എനിക്കൊക്കെ സംഘത്തോടുള്ള ആദരവിൽ അല്പം ഇടിവുണ്ടാകും. പബ്ബിൽ പോയി ബിയറടിക്കുക – അതിനു ചെല്ലുന്നവരെ തല്ലുക – അതിന്റെ പേരിൽ രാഷ്ട്രീയനേട്ടമുണ്ടാകാൻ ശ്രമിച്ച് വലിയ ഒച്ചപ്പാടുണ്ടാക്കുക – ഇത്തരം പരിപാടികളുടെയൊക്കെ പിന്നാലെ സംഘം വഴിതിരിക്കപ്പെടുക എന്നതു സങ്കല്പിക്കാൻ പോലും ആകുന്നില്ല.
qw_er_ty

Unknown said...

>>[Anonymous said... (1/31/2009 04:52:00 PM)] ഹിന്ദുദൈവത്തിന്റെ നാമത്തിൽ സ്ത്രീകളെ പരസ്യമായി ആക്രമിച്ചു സനാതനമതത്തെയും അതിന്റെ ദൈവത്തെയും അപമാനിച്ച സേനയെ ഒറ്റപ്പെടുത്താനും അകറ്റാനും ഹിന്ദുജനതയോട് ആഹ്വാനം ചെയ്യുവാനും അതു പ്രാവര്‍‌ത്തികമായി കാണാൻ വേണ്ടി പരിശ്രമിക്കാനുമുള്ള ബാധ്യതയില്ലേ ഉത്സാഹികളായ സംഘ് പ്രവര്‍‌ത്തകര്‍‌ക്ക്?<<

പിന്നെ! നല്ല കഥയായി! എന്തായിത് അനോണീ? ങേ? :)

ഒറ്റപ്പെടുത്താൻ ആഹ്വാനം – പിന്നെ അതു പ്രാവർത്തികമാക്കാൻ പരിശ്രമം – ഉത്സാഹം – എന്റെ സുഹൃത്തേ – കമ്മ്യൂണിസ്റ്റുകാരുടെ സമരംവിളി പോലെ തോന്നുന്നു. എവിടെപ്പോകുന്നു? പണ്ട് ജസ്റ്റിസ് ബാലിയെ നാടുകടത്തിയ കാര്യമൊക്കെ ഓർത്തുപോയി.

സുഹൃത്തേ, മംഗലാപുരത്തെ ‘പ്രകടനക്കാരെ’ ഒറ്റപ്പെടുത്താൻ ഒരു സംഘത്തിന്റെയും പ്രസ്താവനയുടെയോ പ്രവർത്തനത്തിന്റെയോ ഒന്നും ആവശ്യമില്ല. അവിടെ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. അതു ചെയ്തവർ ഇനി പ്രത്യേകിച്ച് ഒറ്റപ്പെടാനൊന്നുമില്ല. പൊതുസമൂഹം അതിനെ അപലപിച്ചിട്ടുണ്ട്. നിയമനടപടികൾ അതിന്റെ വഴിക്കു കൃത്യമായി നീങ്ങുന്നുമുണ്ട്. ഇനി ഇമ്മട്ടിലുള്ള നീക്കങ്ങൾക്കു തുനിയാത്ത വിധത്തിലുള്ള നിയമനടപടികൾ സ്വീകരിക്കപ്പെടുന്നില്ലേ എന്നു പരിശോധിക്കുക മാത്രമേ ചെയ്യേണ്ടൂ.

അതിന്റെ പേരിലൊക്കെ സംഘപ്രസ്ഥാനങ്ങളെ കുറ്റപ്പെടുത്താം എന്ന വ്യാമോഹവുമായി ബഹളം വച്ചുനോക്കുന്നവരല്ലാതെ മറ്റാരെങ്കിലും - പ്രത്യേകിച്ചും ഒരു സംഘപ്രവർത്തകൻ - ഇനിയെങ്ങാൻ അതിന്റെയൊക്കെ പിന്നാലെ പോകുന്നതു കണ്ടാൽ അയാൾക്കെന്താ നാണമില്ലേ എന്നു ചോദിക്കേണ്ടിവരും.
qw_er_ty

Unknown said...

>>[Anonymous said... (1/31/2009 07:27:00 PM)] നകുലൻ‌ജി … നമ്മുടെ രണ്ടുകണ്ണുമടച്ചു പിടിച്ചാൽ ……..<<

അനോണീ, താങ്കളുടെ കമന്റു ശ്രദ്ധേയമാണ്.
വിശദമായി പരഞ്ഞുതരേണ്ട ഒന്നു രണ്ടു കാര്യങ്ങളുണ്ട്.
തിരക്കിനിടയിൽ കിട്ടിയ നേരത്താണ് മുകളിലുള്ളവ എഴുതിയത്.
താങ്കൾക്ക് ഒന്നുരണ്ടു ദിവസത്തിനകം മറുപടി എഴുതാം.

സ്നേഹപൂർവ്വം,

qw_er_ty

Anonymous said...

എന്താ നകുലാ ഇത്,
ഞങ്ങളുടെ നേതാവ മദ്യം ഭക്ഷണത്തോടൊപ്പം ഉള്‍പ്പെടുത്തണം എന്നു പറഞ്ഞത് കേട്ടു കോള്‍മയില്‍ കൊണ്ടിരിക്കുമ്പോഴാ രാമസേനയുടെ അക്രമം നടന്നത്. നമ്മള്‍ അതു ആന്റി ഇന്‍‌ഹുമണാക്കി കളഞ്ഞു.

പിന്നെ ചാണക്യന്‍ എന്ന പേരെങ്കിലും നമ്മടെ ജാതിയില്‍പ്പെട്ട ഒരുവനെ തൊട്ടുകളിച്ചാല്‍ ചാണക്യ ജാതി തോട്ടില്‍ അല്ലതെന്താ..

ചാണക്യന്‍ എന്ന് പേരില്‍ കുറെ വ്യാഖ്യാനങ്ങള്‍ നടത്തി ആളായി ഇരുന്നപ്പോള്‍ ശ്രി അറിയാവുന്ന കുറെപ്പേര്‍ അതിന്റെ കള്ളത്തങ്ങള്‍ പോളിച്ചു. ഇനിയിപ്പോല്‍ നമ്മുടെ മേത്തു പറ്റിയ നീലം കഴുകി കപട മതേതര ഇടതു ലൈന്‍ പരീക്ഷിക്കുക തന്നെ.

പിന്നെ നമ്മള്‍ ബ്ലൊഗ് സ്വാതന്ത്ര്യതെക്കുറിച്ചൊക്കെ പറയും പക്ഷെ നമുക്കെതിരെ എഴുതിയാല്‍ ‘മരമാക്രി‘യാക്കിക്കള്യും

മുക്കുവന്‍ said...

yea... now Muthalik no where in SanghParivar... the same as every other party.

is SanghParivar close to BJP? you will say no. we are not attached to any parties..:)

come on, dont be a politician! accept that Muthalik is a criminal and should be punished to extreme end!

but I do agree that sending our daughter/wife to pub is not a good idea. but that is not imposed by facist muthalik. it should be taguht in your home!

may be govt can make necessary rules to discourage people to do so!

Anonymous said...

നകുലനു വായിച്ചു പഠിക്കാനും ഉപ്പിലിട്ടു പിന്നീടെടുത്തു പ്രയോഗിക്കാനും

http://www.mathrubhumi.com/php/newFrm.php?news_id=127817

Anonymous said...

ഹഹ. രാമസേനക്കാർ പൊടിപൊടിക്കുകയാണല്ലോ. അതെല്ലാം കണ്ടിട്ട്‌ ചൊറിയണമെന്നുള്ളവർ മറ്റു മാർഗ്ഗങ്ങളൊന്നുമില്ലാതെ ഇതുപോലെയുള്ള പോസ്റ്റുകളിൽ വന്നു കൂവിയിട്ടു പോകും നകുല. കേട്ടാൽ തോന്നും ഇവിടെ പരാതിയെടുക്കുന്നെന്ന്‌. അതോ ഇതു പോലീസ്‌ സ്റ്റേഷനോ. അതോ മുത്തലിക്കിന്റെ ബ്ലോഗോ?
ഓടോ. അമ്പലപ്പുഴക്കാർ കുറച്ചു രാമസേനക്കാരെ ഇറക്കുമതി ചെയ്യാൻ ആലോചിക്കുന്നെന്നു കേട്ടത്‌?

Anonymous said...

കൂവുന്നവർ കൂവട്ടെ നകുലാ. ഉപ്പിലിടുന്നവർ ഒരു വലിയ ഭരണിയിൽ ദാ ഇതു കൂടി ഉപ്പിലിടുകയും ചെയ്യട്ടെ.

കുഞ്ഞമ്പുവിന്റെ മകളുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് വിവരം നല്‍കിയത് മാർക്സിസ്റ്റു പാര്‍ട്ടിക്കാരന്‍
Saturday, 07 February 2009

മഞ്ചേശ്വരം: മഞ്ചേശ്വരം എംഎല്‍എ സി.എച്ച്.കുഞ്ഞമ്പു മംഗലാപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി സംഘപരിവാറിനെയും ശ്രീരാമസേനയെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നടത്തിയ ശ്രമം പാളുന്നു. ബസ്സില്‍ യാത്രചെയ്യുകയായിരുന്ന എംഎല്‍എയുടെ മകളെക്കുറിച്ച് മംഗലാപുരത്തേക്ക് വിവരം നല്‍കിയത് മംഗലാപുരം-കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറും സിഐടിയു പ്രവര്‍ത്തകനുമായ സതീഷ്
ഷെട്ടിയാണെന്ന കാര്യം വ്യക്തമായി. സിപിഎമ്മിന്റെ മുന്‍ പഞ്ചായത്ത് മെമ്പറായ ബാബു ഷെട്ടിയുടെ മകനാണ് സതീഷ് ഷെട്ടി. ഇയാളാണ് മംഗലാപുരത്തെ ഡിവൈഎഫ്ഐക്കാരായ ചിലരെ വിവരമറിയിച്ച് പമ്പുവെല്‍ സര്‍ക്കിളില്‍ വെച്ച് ഒരേ സീറ്റിലിരുന്ന് വഴിവിട്ട രീതിയില്‍ പെരുമാറിയ എംഎല്‍എയുടെ മകള്‍ ശ്രുതിയെയും ഷബീബ് എന്ന യുവാവിനെയും ബസ്സില്‍ നിന്ന് ഇറക്കിവിട്ടത്.

'രണ്ടു വണ്ടിയില്‍ പോയാല്‍ മതി, കല്യാണം കഴിക്കുന്നതിന് മുമ്പ് ഒരുമിച്ച് യാത്ര ചെയ്യുന്നത് നല്ലതല്ലെന്ന് താക്കീത് ചെയ്താണ് ഇരുവരെയും ബസ്സില്‍ നിന്നും ഇറക്കിവിട്ടത്. എംഎല്‍എയുടെ മകള്‍ നേരെ ഹോസ്റ്റലിലേക്ക് പോവുകയും കൂടെയുണ്ടായിരുന്ന യുവാവ് വണ്ടിയില്‍ നിന്നും ഇറക്കിവരോട് തട്ടിക്കയറുകയും ചെയ്തു. യഥാര്‍ത്ഥ സംഭവം ഇതായിരിക്കേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും എംഎല്‍എയും ഇതില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നു.

എംഎല്‍എയുടെ മകള്‍ കയറിയതിന്റെ തൊട്ടടുത്ത സ്റ്റോപ്പില്‍ നിന്നാണ് ഷബീബ് ബസ്സില്‍ കയറിയത്. പുരുഷന്‍മാരുടെ സീറ്റിലിരുന്ന പെണ്‍കുട്ടി ഷബീബിന് വേണ്ടി സീറ്റില്‍ ബാഗ് വെച്ച് മറ്റു യാത്രക്കാര്‍ക്ക് ഇരിപ്പിടം നിഷേധിക്കുകയും ചെയ്തിരുന്നു. ബസ്സില്‍ വെച്ച് എംഎല്‍എയുടെ മകളുടെയും യുവാവിന്റെയും പെരുമാറ്റം അസഹ്യമായതിനെ തുടര്‍ന്നാണ് ബസ് കണ്ടക്ടര്‍ സതീഷ് ഷെട്ടി മംഗലാപുരത്തുള്ള കൂട്ടുകാരെ വിവരമറിയിച്ചത്.

കഴിഞ്ഞദിവസം രാത്രിത്തന്നെ കുമ്പളയില്‍ ഈ ബസ്സിന് നേരെ അക്രമം നടത്തുകയും മറ്റൊരു ബസ്സിലെ കണ്ടക്ടറെ ആക്രമിച്ചുപരിക്കേല്‍പ്പിക്കുകയുമുണ്ടായി. തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി എംഎല്‍എ പറഞ്ഞത് അസത്യമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു.

അതേസമയം സംഭവത്തില്‍ രണ്ടുപേരെ പാണ്ഡേശ്വരം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബസ് ജീവനക്കാരനും സിഐടിയു പ്രവര്‍ത്തകനുമായ പ്രകാശ്, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ കസ്റ്റഡിയിലുണ്ടെന്നും മംഗലാപുരം എസ്.പി.സതീഷ് കുമാര്‍ പറഞ്ഞു. ഇതോടനുബന്ധിച്ച് മഞ്ചേശ്വരത്തും കുമ്പളയിലും സ്വകാര്യ ബസ്സുകള്‍ക്ക് നേരെ അക്രമമുണ്ടായി. ബസ് കണ്ടക്ടര്‍ ഹരീഷ് ഷെട്ടിയെ ഒരു സംഘം മര്‍ദ്ദിച്ചവശനാക്കുകയും ചെയ്തു

Anonymous said...

ദാ കണ്ടോ...

അറസ്റ്റിലായ ബസ്‌ ഡ്രൈവര്‍ അരവിന്ദന്‍ സി.ഐ.ടി.യു. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാവാണ്‌. ബസ്‌ കണ്ടക്ടര്‍ സതീഷും സി.പി.ഐ.യുടെ സജീവ പ്രവര്‍ത്തകനാണ്‌.



link is here :

http://mathrubhumi.com/php/newFrm.php?news_id=128086&n_type=HO&category_id=3&Farc=&previous=Y

Anonymous said...

നകുലനോട്‌ അനോണിമസ്‌ പറഞ്ഞതു‌ വായിച്ചു പഠിക്കാനും ഉപ്പിലിട്ടുവയ്ക്കാനും മാത്രമായിരുന്നില്ലേ. എന്തിനാണിങ്ങനെയിട്ടു പുഴുങ്ങിവരട്ടിക്കളഞ്ഞത്‌? പാവം അനോണി. അങ്ങേരു സി.പി.എം. ആണെങ്കിൽ അനുശോചനം അറിയിച്ചുകൊള്ളുന്നു.

മുസ്ലീങ്ങളോടു മിണ്ടിപ്പോകരുത്! (ഇമ്മാതിരി നുണകൾ)

Unknown said...

>>[Anonymous said... (1/31/2009 07:27:00 PM)] നമ്മുടെ രണ്ടുകണ്ണുമടച്ചു പിടിച്ചാൽ ലോകത്തിൽ ഇരുട്ടാവില്ല. ഒന്നൊ രണ്ടൊ അല്ലെങ്കിൽ പത്തൊ പതിനായിരം പേരുടേയോ കണ്ണുമടച്ചു പിടിപ്പിക്കാം. പക്ഷെ എല്ലാവരെയും എല്ലാക്കാലത്തും വിഡ്ഡികളാക്കാൻ ആർക്കും കഴിയില്ലെന്നു പറയാതെ തന്നെ മനസ്സിലാക്കാൻ കഴിവുള്ള ആളാണു താങ്കൾ.<<

[നകുലൻ] ഇവിടെ, ഞാനെന്തോ സത്യം മറച്ചുപിടിക്കാൻ ശ്രമിക്കുകയാണെന്ന ധ്വനി വന്നുപോകുന്നു. അങ്ങനെ തന്നെയാണോ ഉദ്ദേശിച്ചത്? രാമസേന എന്നതു പരിവാർ സംഘടന തന്നെയാണെന്നാണോ താ‍ങ്കൾ ഉദ്ദേശിച്ചത്? അതോ പൊന്നമ്പലത്തിന്റേതു പരിവാറിന്റെ അജണ്ടയാണെന്നോ? ആണെങ്കിൽ, അതു രണ്ടും വാസ്തവവിരുദ്ധമാണെന്നു ഞാൻ ആവർത്തിക്കുന്നു. രണ്ടിനേപ്പറ്റിയും താഴെ വിശദീകരിക്കുന്നു.

qw_er_ty

Unknown said...

അനോണി സുഹൃത്തേ,
ചിത്രകാരന്റെ രചനാശൈലിയോടു വിയോജിപ്പുള്ള അനേകം വായനക്കാരുണ്ട്. അദ്ദേഹത്തിന്റെ തന്നെ ചില പോസ്റ്റുകൾ പലരെയും പ്രകോപിപ്പിക്കുന്ന മട്ടുള്ളതുമാണ്. അത് അദ്ദേഹത്തിനു തന്നെ അറിയുകയും ചെയ്യാം. “സുഖിപ്പിക്കൽ” എന്നത് ആർക്കും ചെയ്യാവുന്നതാണെന്നും അതിൽ താല്പര്യമില്ലെന്നും പറഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ പ്രൊഫൈലിൽ നിന്ന് അതു വ്യക്തമാണ്. അദ്ദേഹത്തിന്റെ രചനാശൈലിയോടും ചില പോസ്റ്റുകളിലെ വിഷയങ്ങളോടും അവതരണശൈലിയോടുമെല്ലാം വിയോജിപ്പുള്ള അനേകം പേരിൽ ഒരാൾ മാത്രമായ പൊന്നമ്പലം, ഇത്തരം രചനകൾ നിയമവിരുദ്ധമാണോ എന്നും രചയിതാവിനു താക്കീതു നൽകാൻ നിയമപരമായ വകുപ്പുണ്ടോ എന്നുമൊന്ന് അന്വേഷിച്ചു നോക്കി. അത്രേയുള്ളൂ സംഗതി. അതൊക്കെ സംഘപരിവാർ അജണ്ടയാണെന്നൊക്കെ പറയുന്നതു തീർത്തും പരിഹാസ്യമാണ്. സംഘപരിവാർ ബ്ലോഗും നിരീക്ഷിച്ചിരിക്കുകയാണെന്നൊക്കെ കരുതുന്നതു തന്നെ തെറ്റാണ്.

സംഘപരിവാർ മലയാളം ബ്ലോഗിൽ ഇടപെടാനെങ്ങാനും തീരുമാനിച്ചാൽ അവരൊരുപക്ഷേ ആദ്യം ഇടപെടുന്നത് എന്റെ ബ്ലോഗുകളിലായിരിക്കണം. വേണ്ടത്ര പ്രവർത്തനപശ്ചാത്തലമില്ലാതെ മറ്റ് ഉപാധികളിലൂടെ മാത്രം ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ സ്വന്തം കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുമ്പോൾ, അവ സംഘത്തിന്റെ യഥാർത്ഥനിലപാടുകളുമായി എല്ലായ്പ്പോഴും പൊരുത്തപ്പെട്ടു വന്നുകൊള്ളണമെന്നില്ല. പക്ഷേ, അവയൊക്കെ സംഘത്തിന്റെ ഔദ്യോഗിക നിലപാടുകളായി ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കുമെന്നൊരു അവസ്ഥയുമുണ്ട്. അപ്പോൾ, ഞാൻ പറയുന്നതിൽ എന്തെങ്കിലും പിഴവുണ്ടായാൽ സംഘത്തിനത് പ്രശ്നമുണ്ടാക്കണമല്ലോ. പക്ഷേ അത്തരമൊരു നിരീക്ഷണത്തിനോ ഇടപെടലിനോ ഒന്നുമുള്ള ശ്രമങ്ങളൊന്നും ഒരിക്കലും ഉണ്ടായിട്ടുമില്ല. ഇനിയൊട്ട് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നില്ല. സത്യത്തിൽ, അങ്ങനെയൊക്കെ ചെറുതായെങ്കിലും വിചാരിച്ചുപോകുന്നതു തന്നെ അത്യാഗ്രഹമോ അഹങ്കാരമോ ഒക്കെയാണ്. ഒരിക്കലും അങ്ങനെയൊന്നും ചിന്തിച്ചുകൂടാ. സംഘത്തിന്റെ കർമ്മപദ്ധതി ഇതിലുമൊക്കെ വളരെ ഔന്നത്യമുള്ള ഒന്നാണ്. എതിരാളികളോ അനുകൂലികളോ ഒക്കെ മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും പറയുന്നകാര്യങ്ങളൊന്നും സംഘത്തെ സ്പർശിക്കാറേയില്ല. ഓർമ്മയിൽ നിന്നെടുത്ത ചില വരികൾ ഇങ്ങനെ.
പൂവിട്ടു വിട്ടു നമ്മെ അനുകൂലികളാദരിക്കാം
ശൂലത്തിലേറ്റി എതിരാളികൾ നിഗ്രഹിക്കാം
ഖേദം പ്രമോദമതുവേണ്ട മുടങ്ങിടാതെ (നിത്യം?..)
(പാരം?.. ) ജപിക്ക പരിപാവനസംഘമന്ത്രം.
സംഘകാര്യം എന്നത് പരിപാവനവും ഈശ്വരീയവുമായ ഒന്നായിട്ടാണ് സംഘപ്രവർത്തകർ കരുതുന്നത്. അപ്പോൾ, ഇത്തരം അല്ലറചില്ലറകാര്യങ്ങളിലൊക്കെ സംഘം ഇടപെട്ടാൽ അതെന്നെ അത്ഭുതപ്പെടുത്തും. പക്ഷേ, മാറിയ സാഹചര്യങ്ങളിൽ, മാദ്ധ്യമരംഗത്ത് ചില ഇടപെടലുകൾ വേണ്ടതുതന്നെയാണെന്ന മറ്റൊരു വാദഗതിയുമുണ്ട്. അതൊക്കെ ഇവിടെ ചർച്ചയ്ക്കു വയ്ക്കേണ്ടുന്ന വിഷയമാണെന്നു തോന്നുന്നില്ല.

പിന്നെ, ചിത്രകാരന്റെ രചനകൾ ജാതീയതയ്ക്കെതിരെ പോരാടാൻ സഹായിക്കുമെന്നെനിക്ക് അഭിപ്രായമില്ല. അത് വിപരീതഫലമാണുളവാക്കുന്നതെന്നു പകൽ പോലെ വ്യക്തമാണ്. സംഘപരിവാർ ബന്ധം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ പ്രതിരോധിച്ചെന്നല്ലാതെ, അതുവരെ ആ വിഷയത്തിൽ ഞാൻ പൂർണ്ണനിശബ്ദതപാലിച്ചതും ജാതിസംജ്ഞകളുപയോഗിച്ചുകൊണ്ടുള്ള ചർച്ചകളുടെ പരിസരത്തുപോലും പോകാൻ താല്പര്യമില്ലാത്തതുകൊണ്ടാണ്.

സംഘം ജാതീയതയെ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന നിരീക്ഷണവും യാഥാർത്ഥ്യങ്ങൾക്കു കടകവിരുദ്ധമാണ്. അതേപ്പറ്റിയും ഇപ്പോൾ വിശദീകരിക്കുവാനുദ്ദേശമില്ല. പിന്നീടാവാം.

qw_er_ty

Unknown said...

ഇനി, രാമസേനയേപ്പറ്റി.
രാമസേന, അഭിനവ് ഭാരത്, മഹാരാഷ്ട്ര നവനിർമ്മാൺ സേന എന്നൊക്കെയുള്ള വിവിധ ചെറിയ ആൾക്കൂട്ടങ്ങളൊന്നും സംഘപരിവാർ സംഘടനകളല്ല. അവയിൽത്തന്നെ നവനിർമ്മാൺ സേനയാണെങ്കിൽ സംഘത്തിന്റെ ആദർശങ്ങൾക്കു കടകവിരുദ്ധമായ ആശയങ്ങളുടെ വക്താക്കളുമാണ്.

ജാതി-മത-ഭാഷാ-വർണ്ണ-വർഗ്ഗ വ്യത്യാസങ്ങൾ നിലനിൽക്കെത്തന്നെ എല്ലാ ഭാരതീയരും വ്യക്തമായ ഒരു പൊതുസാംസ്കാരികധാരയുടെ (ഹിന്ദുത്വത്തിന്റെ) വിവിധഘടകങ്ങൾ ചേർന്നുണ്ടായ ഒരു അദൃശ്യനൂലിനാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, അതിനാൽ അവരെല്ലാം ഒരു കുടക്കീഴിൽ വരുന്നവരാണെന്നുമാണ് സംഘത്തിന്റെ നിലപാട്. ഇതാണു സകലസംഘാദർശങ്ങളുടെയും അടിസ്ഥാനതത്വവും. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനവിഭജനത്തോടൊക്കെപ്പോലും വിയോജിപ്പു പ്രകടിപ്പിച്ചിരുന്നത്ര തരത്തിൽ അത്രയ്ക്കു ശക്തമാണ് നാനാത്വത്തിൽ ഏകത്വം എന്ന സങ്കല്പത്തോടുള്ള സംഘത്തിന്റെ പ്രതിബദ്ധത. നവനിർമ്മാൺസേനയുടെ അതിരുകടന്ന പ്രാദേശികവാദമൊക്കെ ഇതിനു കടകവിരുദ്ധമാണ്. അവർ സംഘത്തിന്റെ കടുത്തവിമർശനത്തിനു വിധേയമാകുന്നതിന്റെ കാരണമതാണ്. സംഘം അവരെ തുറന്നെതിർക്കുന്നുണ്ട്.

അഭിനവ് ഭാരതുകാരാണെങ്കിൽ തീവ്രനിലപാടുകാരാണ്. സംഘനേതാക്കളെ വധിക്കാൻ വരെ ശ്രമിച്ചവരാണ് അവരെന്നു പറയപ്പെടുന്നു. രാമസേനയും ബി.ജെ.പി.ക്കെതിരെ മത്സരിച്ചിട്ടുള്ളവരാണ്. ചുരുക്കിപ്പറഞ്ഞാൽ ഇവരൊന്നും സംഘകുടുംബാംഗങ്ങളല്ല. ഇതിലൊക്കെ പ്രവർത്തിക്കുന്ന ആർക്കെങ്കിലും മുൻ‌കാലത്ത് സംഘബന്ധമുണ്ടായിരുന്നുവെങ്കിൽ അതിൽ അസ്വാഭാവികതയൊന്നുമില്ല. മുമ്പു ബന്ധമുണ്ടായിരുന്നു എന്നു പറയുമ്പോൾത്തന്നെ ഇപ്പോൾ ഒപ്പമില്ല എന്നു കൂടി മനസ്സിലാക്കേണ്ടതാവശ്യമാണ്. സംഘത്തിന്റെ എക്കാലത്തെയും വലിയ വിമർശകന്മാരിലൊരാളായിരുന്ന ഗോഡ്‌‌സേയുടെ ചെയ്തിയുടെ പേരിൽ സംഘത്തെ കുറ്റപ്പെടുത്താൻ ശ്രമിച്ചു പരാജയപ്പെട്ടതുപോലെ തന്നെ നിരത്ഥകമാണ് ഈ സംഘടനകളുടെയൊക്കെ പേരിൽ സംഘത്തെ പഴിക്കുന്നതും..

കഴിഞ്ഞയിടെ എന്റെയൊരു പോസ്റ്റിൽ കമന്റിട്ടൊരു വായനക്കാരൻ സംഘപരിവാർ സംഘടനകളേക്കുറിച്ചു സംസാരിച്ചു വരുന്നതിനിടെ എസ്.എൻ.ഡി.പി., എൻ.എസ്.എസ്. എന്നൊക്കെപ്പോലും പറഞ്ഞുകളഞ്ഞു!!!! ആളുകൾക്ക് അറിയില്ല. അതിനവരെ കുറ്റപ്പെടുത്താനുമാവില്ല. ചില മുസ്ലീംതീവ്രവാദിസംഘടനകളേപ്പോലും സംഘപരിവാർ എന്നു വിശേഷിപ്പിക്കുന്ന വിചിത്രമായ സാഹചര്യമുള്ള ഇക്കാലത്ത് ഹിന്ദുസംഘടനകളെ അങ്ങനെ വിശേഷിപ്പിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.

ബജ്‌റംഗ്ദളിന്റെയും തുടക്കം ഒരു പരിവാർ സംഘടനയായിട്ടൊന്നുമല്ല. എൺപതുകളുടെ അവസാനത്തിൽ ഷാഹ്ബാനു കേസിൽ കോൺഗ്രസ് ഗവണ്മെന്റിന്റെ നിയമനിർമ്മാണത്തിനു ശേഷം അയോദ്ധ്യാപ്രക്ഷോഭത്തിൽ സുപ്രധാനമായ വഴിത്തിരിവുകൾ ഉണ്ടായിരുന്നു. താത്ക്കാലിക ക്ഷേത്രം ആരാധനക്കായി തുറന്നുകൊടുത്ത കോടതിവിധിയെ എതിർക്കാനുദ്ദേശിച്ച് ബാബറിമസ്ജിദ് ആക്ഷൻ കമ്മിറ്റിയൊക്കെ രൂപീകരിക്കപ്പെട്ടു. അക്കാലത്ത് പ്രക്ഷോഭകരായ ഹിന്ദുക്കളെ സഹായിക്കുവാനായി വിശ്വഹിന്ദുപരിഷത്തും അങ്ങനെ പല സംഘടനകളും മുന്നോട്ടുവന്നിരുന്നു. അതിന് ഏതാനും വർഷങ്ങൾക്കു മുമ്പ് രൂപീകരിക്കപ്പെട്ടിരുന്ന ബജ്രംഗ്ദളും അക്കാര്യത്തിൽ സജീവമായി. അക്കാലത്ത് വി.എച്.പി.യുമായി അടുത്തു സഹകരിച്ചതു മുതലാണ് ബജ്‌റംഗ്ദളും പതുക്കെപ്പതുക്കെ ഒരു പരിവാർ സംഘടനയായി പരിഗണിക്കപ്പെട്ടു തുടങ്ങിയത്. അവർ വി.എച്.പി.യുടെ യുവജനവിഭാഗമാണെന്നൊക്കെ കരുതപ്പെടുന്നതു ശരിയാണോ എന്നെനിക്കു സംശയമുണ്ട്. സംഘടനാപരമായി അങ്ങനെയൊരു സംവിധാനമുള്ളതായി അറിവില്ല. എന്തായാലും, ഇപ്പോൾ എന്താണവസ്ഥയെന്നും അവർക്ക് “ഔദ്യോഗിക“മായി ഒരു ക്ഷേത്രീയസംഘടന എന്ന പരിഗണന ലഭിക്കുന്നുണ്ടോ എന്നും സംഘപരിവാറുമായി അടുത്തബന്ധമുള്ളവർക്കേ പറയാനാവൂ. എന്തായാലും, സംഘത്തിന്റെ ശക്തമായ സാന്നിദ്ധ്യമുള്ള കേരളത്തിൽ ബജ്‌റംഗദളിന് കാര്യമായ സാന്നിദ്ധ്യമുള്ളതായി കണ്ടിട്ടില്ല.

പ്രാദേശികവാദത്തിന്റെ കാര്യമെടുക്കുമ്പോൾ ശിവസേനയും സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ആദർശങ്ങൾക്കു പുറത്താണെന്നു തന്നെ പറയേണ്ടിവരും. ശിവസേനയുടേത് മറാത്താവാദത്തിന്റെയും ഹിന്ദുമതവികാരത്തിന്റെയും ഒരു മിശ്രണമായിട്ടാണു തോന്നിയിട്ടുള്ളത്. അല്ലാതെ അവർ ഭാരതീയത അഥവാ “ഹിന്ദുത്വം“ എന്ന വികാരത്തിൽ മുറുകെപ്പിടിക്കുന്നോ എന്നതിൽ സംശയമുണ്ട്.

സംഘപരിവാർ സംഘടനകളുമായി ബന്ധപ്പെട്ട് പൊതുവേയുള്ള തെറ്റിദ്ധാ‍രണകൾ ഇനിയും അനവധിയാണ്. എ.ബി.ബിപി. ഒരു പരിവാർ സംഘടനയാണെന്നതു ശരിയാണ്. പക്ഷേ അതു ബി.ജെപി.യുടെ വിദ്യാർത്ഥിവിഭാഗമോ പോഷകസംഘടനയോ അല്ല. ബി.എം.എസ് പരിവാർ സംഘടനയാണ്. അന്നാൽ, അത് ബി.ജെ.പി,യുടെ തൊഴിലാളിവിഭാഗമോ പോഷകസംഘടനയോ അല്ല. യുവമോർച്ച, മഹിളാമോർച്ച, പട്ടികജാതിമോർച്ച, ന്യൂനപക്ഷമോർച്ച തുടങ്ങിയ വിവിധ മോർച്ചകൾ മാത്രമാണ് ബി.ജെ.പി.യുടെ പോഷകസംഘടനകൾ.

വിശ്വഹിന്ദുപരിഷത്ത്, അഖിലഭാരതീയ വിദ്യാർത്ഥിപരിഷത്ത്, അഭിഭാഷക പരിഷത്ത് മുതലായ പരിഷത്തുകൾ, സ്വദേശിജാഗരൺ മഞ്ച്, രാഷ്ട്രവാദി മുസ്ലീം മഞ്ച് മുതലായ മഞ്ചുകൾ, തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂർ സംഘ് മുതൽ അന്ധന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരായ അഖിലഭാരതീയ ദൃഷ്ടിഹീൻകല്യാൺസംഘ് വരെയുള്ള വിവിധ സംഘുകൾ - അങ്ങനെ പലരും സംഘപരിവാർ എന്ന സംജ്ഞയ്ക്കുള്ളിൽ വരുന്നവരാണ്.

ഹിന്ദുക്കളുടെ എന്തെങ്കിലും കാര്യങ്ങളേക്കുറിച്ച് അറിയാതെയെങ്കിലും സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവരെയെല്ലാം ഉടൻ പിടിച്ച് സംഘപരിവാർ എന്ന സംജ്ഞയ്ക്കുള്ളിൽ കൊണ്ടുവരുന്നതു ശരിയല്ല. ഇതേക്കുറിച്ചു പറയാനാണെങ്കിൽ ഇനിയുമൊത്തിരി നീളും.

qw_er_ty

Unknown said...

>>[Anonymous said... (1/31/2009 07:27:00 PM)] സംഘപരിവാർ അനുഭാവി എന്ന നിലയിൽ താങ്കൾക്കു അവരെ ന്യായീകരിക്കേണ്ട കാര്യമുണ്ടായിരിക്കും. <<
[നകുലൻ] ഇവിടെ അനുഭാവമല്ല കാര്യം അനോണീ. ഞാനെഴുതുന്നതിന്റെ കാരണങ്ങൾ വളരെ വ്യക്തമാണ്. ഇവിടെ എന്തു പ്രശ്നമുണ്ടായാലും അതിലേക്കൊക്കെ സംഘപരിവാർ എന്ന പേരു വലിച്ചിഴച്ചു ചീത്തവിളിക്കുക എന്നതു നാട്ടിൽ ചിലരുടെ ഫാഷനാണിപ്പോൾ. സംഘമാണെങ്കിൽ കടുത്തമൌനം പാലിക്കുന്നതല്ലാതെ കമാന്നൊരക്ഷരം പറയില്ല. ബി.ജെ.പി. മാത്രം വല്ലതും പറഞ്ഞേക്കാമെന്നേയുള്ളൂ. സ്വന്തം തെറ്റുകൾ മറച്ചുപിടിക്കാനും ആളുകൾ ഇപ്പോൾ സംഘപരിവാർ എന്ന വാക്കാണുപയോഗിക്കുക. കണ്ണൂരിൽ നിന്നു കശ്മീരിലേക്കു തീവ്രവാദികളെ അയച്ചതും മുംബൈയിൽ ഭീകരാക്രമണം സംഘടിപ്പിച്ചതുമൊക്കെ സംഘപരിവാറാണെന്നു പോലും വിളിച്ചുപറയുന്നതുകേട്ടത് മലയാളത്തിൽത്തന്നെയാണ്. സംഘപ്രവർത്തകർക്ക് അസൂയാവഹമായ മനസാന്നിദ്ധ്യമാണ്. അവർ ഇതുപോലെ എന്തെല്ലാം കേട്ടാലും അവഗണിച്ചെന്നു വരും. പക്ഷേ എനിക്ക് അവരുടെ പത്തിലൊന്നു ക്ഷമയില്ല. പമ്പരവിഡ്ഢിത്തങ്ങൾ പരിധികടക്കുന്നതു കാണുമ്പോൾ ഞാൻ അറിയാതെ പേനയെടുത്തെന്നു വരും.

പൊന്നമ്പലത്തിന്റെ നീക്കം സംഘപരിവാർ അജണ്ടയാണെന്നൊക്കെ പറയുന്നത് എനിക്കു കേട്ടുനിൽക്കാൻ ബുദ്ധിമുട്ടാണ്. വിയോജിപ്പ് അറിയിക്കാതിരിക്കാൻ കഴിയുന്നില്ല. അതേയുള്ളൂ കാര്യം. രാമസേനയ്ക്കൊക്കെ അതോടൊപ്പം പരാമർശിക്കപ്പെട്ട കാര്യങ്ങൾ എന്ന ഒരു ഉപവിഷയത്തിന്റെ പ്രാധാന്യം മാത്രമേയുള്ളൂ.

Unknown said...

>>[Anonymous said... (1/31/2009 07:27:00 PM)] സംഘപരിവാർ അനുഭാവി എന്ന നിലയിൽ താങ്കൾക്കു അവരെ ന്യായീകരിക്കേണ്ട കാര്യമുണ്ടായിരിക്കും. ന്യായീകരിക്കുകയും ചെയ്യാം.അതു കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല. <<

[നകുലൻ] കഷ്ടം! ഇതുവായിക്കുമ്പോൾ, സംഘപരിവാർ എന്തോ തെറ്റുചെയ്തു എന്നും ഞാൻ ആ തെറ്റിനെ ന്യായീകരിച്ചുസംസാരിച്ചുവെന്നുമുള്ള തോന്നലുണ്ടാകുന്നു. രാ‍മായണം മുഴുവൻ വായിച്ചുകഴിഞ്ഞിട്ടും…. എന്ന ചൊല്ലുപോലെയായിപ്പോയി. ഇവിടെ, സംഘം ചെയ്ത തെറ്റെന്ത്? ഞാൻ അതിനെ ന്യായീകരിച്ചതെവിടെ?

>>[Anonymous said... (1/31/2009 07:27:00 PM)] പബിൽ പോയി സ്തീകളെ മുഖത്തടിക്കുകയും ചവിട്ടുകയും മുടിക്കു കുത്തിപ്പിടിക്കുകയും ചെയ്യുന്നതാണൊ സനാതനസംസ്ക്കാരമെന്ന് എനിക്കൊരു സംശയം. <<

[നകുലൻ] അതല്ല സനാതനസംസ്കാരമെന്നു ഞാൻ പറയാതെതന്നെ താങ്കൾക്കറിയാം. എനിക്കും അക്കാര്യത്തിൽ സംശയമൊന്നുമില്ല. ഇതൊക്കെ താങ്കളിപ്പോൾ എന്നോടെന്തിനു പറയുന്നുവെന്നതു മാത്രമാണ് എന്റെ സംശയം.

>>[Anonymous said... (1/31/2009 07:27:00 PM)] അതല്ലെങ്കിൽ, രാമസേന സംഘത്തിന്റെ ഭാഗമല്ലെങ്കിൽ എന്തു കൊണ്ട് സംഘം അവരെ അപലപിക്കുന്നില്ല.<<

[നകുലൻ] നാട്ടിൽ നടക്കുന്ന സകല അക്രമത്തിന്റെയും പിന്നാലെ പോകുകയും അപലപിക്കുകയും ചെയ്യുകയെന്നതു സംഘത്തിന്റെ ശൈലിയല്ല. പ്രത്യേകിച്ചും വല്ല രാഷ്ട്രീയക്കാരുടെയും വിലകുറഞ്ഞ ആരോപണങ്ങളുടെ പിന്നാലെയെന്ന മട്ടിൽ ചെന്ന് സംസാരിക്കുന്നതു വലിയ കുറച്ചിലാണ്. എന്നിട്ടുപോലും ഈ വിഷയത്തിൽ അവർ ഇടപെട്ടു സംസാരിച്ചു. മുകളിൽ വായിച്ചുകാണുമെന്നു കരുതട്ടെ.

qw_er_ty

Unknown said...

>>[Anonymous said... (1/31/2009 07:27:00 PM)] എന്തു കൊണ്ട് ഹൈന്ദവകേരളത്തിൽതെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ “ജിഹാദി റോമിയോ”കൾ ഹിന്ദു പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റുന്നു എന്നുള്ള രീതിയിൽ വാർത്തകൊടുക്കുന്നു. ആരാ‍ണീ ജിഹാദീ റോമിയോകൾ? എന്താണവരുടെ ഉദ്ദേശലക്ഷ്യങ്ങൾ. അങ്ങേക്കറിയുമെങ്കിൽ ഒന്നു പറഞ്ഞു തരിക. പ്രേമിച്ചു മതം മാറ്റുക എന്ന തന്ത്രമാണൊ അതു? <<

[നകുലൻ] ഇതിനു മറുപടി പറയുന്നതിനു മുമ്പ്, ചില കാര്യങ്ങൾ ആദ്യം തന്നെ സൂചിപ്പിക്കാതെ വയ്യ. ഒന്നാമതായി, സംഘാനുഭാവമുള്ളവർ പറയുന്നതെന്തും സംഘത്തിന്റെ ഔദ്യോഗികനിലപാടായി ദയവായി കണക്കാക്കാതിരിക്കുക. എന്റെ പോസ്റ്റുകൾ, ഹൈന്ദവകേരളത്തിലെ വാർത്തകൾ തുടങ്ങി.. സംഘപരിവാർ.org എന്ന പേരിലുള്ള വെബ്‌സൈറ്റിൽ ഉൾപ്പെടെ കാണുന്നവയ്ക്കെല്ലാം ഇതു ബാധകമാണ്. അതെല്ലാം ഓരോരുത്തരുടെയും സ്വന്തം അഭിപ്രായങ്ങളാണ്. അവയെയെല്ലാം അങ്ങനെ തന്നെ വേണം സമീപിക്കാൻ. പിന്നെ, അന്ധമായ ആരോപണങ്ങൾ തുടർച്ചയായി വരുമ്പോൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അനുഭാവികളാരെങ്കിലും രാമസേനപോലുള്ളവരെ പിന്തുണയ്ക്കുന്നതുപോലെ അനുഭവപ്പെട്ടെന്നു വരും. “ഒന്നോർത്താൽ രാമസേന ചെയ്തതിൽ എന്താണു തെറ്റ് “എന്നോ മറ്റോ തിരിച്ചടിച്ചെന്നു വരും - എന്നു വച്ച് ഉടൻ തന്നെ എല്ലാവരേയും ചേർത്തുവച്ചു കളയരുത്. പബ്ബിൽ നടന്നതിനെയും സ്ത്രീകൾക്കു നേരെയുള്ള ഏതെങ്കിലും തരത്തിലുള്ള ഒരു അതിക്രമത്തേയും സംഘമോ സംഘാനുബന്ധസംഘടനകളോ യാതൊരു തരത്തിലും പിന്തുണച്ചിട്ടില്ല. തങ്ങളുടെ പ്രതികരണം അതിരുകടന്നുവെന്നും അന്നത്തെ ചെയ്തി മോശമായിപ്പോയി എന്നും മുത്തലിക്കു തന്നെ ഏറ്റുപറഞ്ഞ സ്ഥിതിക്ക് അതേക്കുറിച്ചുള്ള ഏതൊരു സംസാരവും ഇനി അധികമാണ്.

പിന്നെ, “ജിഹാദി റോമിയോ“ എന്ന സംജ്ഞ ഉടലെടുക്കാൻ ഒരു കാരണമുണ്ടെന്നാണ് എനിക്കു തോന്നുന്നത്. കേരളത്തിലെ ഒരു ക്രിസ്ത്യാനിയുവാവ് അടുത്തിടെ മതം മാറുകയും തീവ്രവാദസംഘടനകളുടെ ഉപകരണമാകുകയും കശ്മീരിൽ വച്ച് കൊല്ലപ്പെടുകയും ചെയ്തിരുന്നു. അയാൾ മതം മാറ്റപ്പെട്ട അതേ സ്ഥാ‍പനത്തിൽ നിന്ന് പതിനാലോ മറ്റോ പെൺകുട്ടികൾ അടുത്തിടെയായി പലപ്പോഴായി അപ്രത്യക്ഷരായതായി മംഗളം മുതലായ പത്രങ്ങളിൽ വാർത്തയുണ്ടായിരുന്നു. മിക്കവാറും പേർ മലയാളികളുമാണ്. അക്കൂട്ടത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ പെൺകുട്ടികളുണ്ട്. അവരുടെയെല്ലാം തിരോധാനത്തേപ്പറ്റി ഇന്റലിജൻസ് അന്വേഷിക്കുന്നതായിക്കൂടി വാർത്ത വന്നതിനുശേഷം അവരിലൊരു പെൺകുട്ടി വീട്ടിലേക്കു ഫോൺ വിളിച്ച് തന്നെ അന്വേഷിക്കേണ്ടതില്ല എന്നു പറയുകയും ചെയ്തതായി പിന്നെയും വാർത്തവന്നിരുന്നു. ഇവരെല്ലാം പ്രേമത്തിലകപ്പെട്ട് മതം മാറ്റത്തിനു വിധേയരായവരാണ്. ഇത്രയുമായപ്പൊളേക്കും ആ സ്ഥാപനത്തിന്റെ അധികൃതരും ഒരു പത്രസമ്മേളനം നടത്തിയിരുന്നു എന്നു തോന്നുന്നു. മതപഠനം നടത്താനെത്തുന്നവരെ സഹായിക്കുകമാത്രമാണു തങ്ങൾ ചെയ്യുന്നതെന്ന് അവർ വിശദീകരിച്ചതായും ഓർക്കുന്നു. മതം മാറിയതിനു ശേഷം കശ്മീരിലേക്കു കടന്ന് ഭീകരസംഘടനകളിലെത്തിയ ആൾ പഠിച്ച അതേ സ്ഥാപനത്തിൽ നിന്ന് പെൺകുട്ടികൾ അപ്രത്യക്ഷരായതായി വാർത്തവന്നാൽ, സംശയമുണരുന്നതു സ്വാഭാവികമാണ്. ആ വാർത്തയുടെ പശ്ച്ചാത്തലത്തിലാണെന്നു തോന്നുന്നു ജിഹാദിറോമിയോ എന്ന പദം സൃഷ്ടിക്കപ്പെട്ടത്. പ്രേമിക്കുന്നതും മതം മാറുന്നതുമൊക്കെ സർവ്വസാധാരണമാണ്. അത് പൊതുവെ അത്രയധികമൊന്നും എതിർക്കപ്പെടുകയുമില്ല. പക്ഷേ, മതം മാറ്റുന്നതിനോടൊപ്പം തീവ്രവാദവഴിയിലേക്കു നയിക്കുകകൂടി ചെയ്യുന്നു എന്നു സംശയിക്കപ്പെട്ടാൽ എതിർപ്പുണ്ടാവുന്നതു സ്വാഭാവികമാണെന്നു താങ്കളും സമ്മതിക്കും. അതിനെ അങ്ങനെ മാത്രം കാണുക.

മുകളിൽ‌പ്പറഞ്ഞ വാർത്തകളൊന്നും താങ്കൾ ശ്രദ്ധിച്ചിരുന്നില്ല എന്നു തോന്നുന്നു. അതിൽ അത്ഭുതപ്പെടേണ്ടതില്ല. ഇതു നമ്മുടെ നാടിന്റെ – പ്രത്യേകിച്ചും മാദ്ധ്യമരംഗത്തിന്റെ – ഒരു പ്രത്യേകതയാണ്. സി.പി.എമ്മുകാർ അവരുടെ എം.എൽ.എ.യുടെ മകളുടെ സുഹൃത്തിനെ താക്കിതു ചെയ്തുവിട്ട സംഭവം രാമസേന എന്നൊക്കെയുള്ള പേരിൽ തെറ്റിദ്ധാരണാജനകമായ രീതിയിൽ നാടൊട്ടുക്കും പരന്നു. എല്ലാവരും അതേപ്പറ്റി അറിയുകയും തെറ്റിദ്ധരിക്കുകയും രോഷത്തോടെ പ്രതികരിക്കുകയുമൊക്കെച്ചെയ്തു. കേരളത്തിലെ പെൺകുട്ടികളുടെ സുരക്ഷയെന്താണെന്നൊക്കെപ്പോലും പലരും ആശങ്കപ്പെട്ടു കണ്ടു! പെൺകുട്ടികൾക്ക് “ലൂസ് ആൻഡ് പബ് ഗോയിംഗ് ” ആകാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടാലോ എന്നതേപ്പറ്റിയും ആളുകൾ ഉത്കണ്ഠാകുലരാണെന്നു നേരത്തേ കണ്ടു. എന്നാൽ, ഇത്രയും പെൺകുട്ടികൾ അപ്രത്യക്ഷരാകുക തന്നെ ചെയ്ത സംഭവത്തേപ്പറ്റി ആളുകൾക്ക് അറിയുവാനും അവസരവുമുണ്ടാകുന്നില്ല – ആരും പ്രതികരിക്കുന്നുമില്ല എന്നതു ശ്രദ്ധേയമാണ്. തീവ്രവാദപ്രവണതകളെ എതിർക്കുന്ന കാര്യത്തിലായാൽ‌പ്പോലും, ഒരു മുസ്ലീം നാമധാരിയെ കുറ്റപ്പെടുത്തിക്കൊണ്ടു സംസാരിക്കാൻ എല്ലാവർക്കും ഭയമാണ് എന്നതുതന്നെ ഇതിന്റെ കാരണം. ചെയ്തുവെന്ന് ഉറപ്പായ കുറ്റങ്ങളിൽ‌പ്പോലും മുസ്ലീം നാമധാരികൾ വിമർശനം നേരിട്ടുകാണാറില്ല. നേരേ മറിച്ച് , ഏതെങ്കിലും ഹിന്ദുസംഘടനകളെ വിമർശിക്കാനുള്ള ചെറിയ പഴുതെങ്കിലും ഉണ്ടെന്നാണെങ്കിൽ സകലരും സടകുടഞ്ഞ് എണീക്കുകയും ചെയ്യും. ഇത്തരം പ്രവണതകൾ നിലനിൽക്കുന്നതുകൊണ്ടാണ് രാമസേനപോലെയുള്ള സംഘടനകൾ ഉണ്ടാകുകയും അവരൊക്കെ പറയുന്നതു കേൾക്കാൻ ഒരാളെങ്കിലും തയ്യാറാകുകയും ചെയ്യുന്നത്. ഇനിയിപ്പോൾ, ഈ സത്യം തുറന്നു പറഞ്ഞതിന്റെ പേരിൽ, ഞാൻ വർഗ്ഗീയത പറഞ്ഞു എന്നൊന്നും ദയവായി ആരോപിക്കരുത്. നമ്മൾ ഒരു സത്യം പറയുമ്പോൾ, ആ പറയുന്നത് വർഗ്ഗീയതയേപ്പറ്റിയുള്ള ഒരു സത്യമാണെങ്കിൽ, നമ്മൾ പറയുന്നതും സ്വാഭാവികമായും വർഗ്ഗീയമായിപ്പോകും. അതിൽ നമ്മൾ നിസഹായരാണ്. വർഗ്ഗീയത കലർത്തി ബോധപൂർവ്വം നുണ പറയുന്നതിൽ നിന്നു മാത്രമേ നമ്മൾ വിട്ടുനിൽക്കേണ്ടതുള്ളൂ. കുഞ്ഞമ്പുവിന്റെ മകളുടെ കാര്യത്തിൽ മാർക്സിസ്റ്റുകൾ പറഞ്ഞതുപോലെയുള്ള നുണകൾ.
qw_er_ty

Unknown said...

>>[Anonymous said... (1/31/2009 07:27:00 PM)] പബിൽ പോകുന്നതും പോകാതിരിക്കുന്നതും മദ്യപിക്കുന്നതും മദ്യപിക്കാതിരിക്കുന്നതും എല്ലാം ഓരോരുത്തരുടെ വ്യക്തിഗത ഇഷ്ടങ്ങൾ. അതു കൊണ്ടാണു ഇന്ത്യയെ സ്വതന്ത്ര ഭാരതം എന്നു വിളിക്കുന്നത്. <<

[നകുലൻ] ആദ്യവാചകം ശരി. പക്ഷേ രണ്ടാമത്തേതുമാത്രം ഞാൻ സമ്മതിച്ചുതരില്ല. നമ്മളിപ്പോൾ ഒരു കോളണിയല്ല. സ്വതന്ത്രജനാ‍ധിപത്യറിപ്പബ്ലിക്കാണ്. അതാണുകാര്യം. 1947 ആഗസ്തിനു ശേഷമുള്ള അവസ്ഥ സൂചിപ്പിക്കാനാണ് “സ്വതന്ത്രഭാരതം“ എന്നു വിശേഷിപ്പിക്കാറുള്ളത്.

Unknown said...

>>[Anonymous said... (1/31/2009 07:27:00 PM)] നകുലൻ ജീ എല്ലാ ബഹുമാനങ്ങളൊടെയും കൂടി ചോദിക്കട്ടെ. മാംഗളൂരിൽ സ്തീർകൾക്കു നേരെ നടന്ന ആക്രമത്തെ അങ്ങു ന്യായീകരിക്കുന്നുണ്ടൊ? ഇതൊക്കെയാണൊ ആർഷഭാരത സംസ്ക്കാരം? <<

[നകുലൻ] ന്യായീകരിക്കുന്നില്ല എന്നു ഞാൻ പറയാതെ തന്നെ താങ്കൾക്കറിയാം. പിന്നെ, രണ്ടാം ചോദ്യത്തിൽ, ‘ഇതൊക്കെ’ എന്നു പറഞ്ഞതിൽ അടിയുടെ കൂടെ കുടിയും ഉൾപ്പെടുത്തിയിട്ടുണ്ടോ? രണ്ടുകാര്യങ്ങളും “സാംസ്കാരികപരിപാടി“കളിൽ ഉൾപ്പെടുത്താൻ അത്രയ്ക്കങ്ങു യോഗ്യമല്ലെന്നതാണു സത്യം. പിന്നെ, കുടിയാകുമ്പോൾ ആരുടെ നേരെയും മെക്കിട്ടു കേറാതെയും പരിധിവിടാതെയുമുള്ള സ്വകാര്യമായുള്ള സംഗതിയാണെങ്കിൽ, വല്ലവരും ചെയ്യുന്നെങ്കിൽ എനിക്കതിൽ വ്യക്തിപരമായി വലിയ എതിർപ്പൊന്നുമില്ല. പക്ഷേ അടിയാകുമ്പോൾ, മെക്കിട്ടു കയറ്റമാണ്. എതിർക്കപ്പെടേണ്ടതാണ്.

>>[Anonymous said... (1/31/2009 07:27:00 PM)] നകുല്ജി. സ്തീകളെ തല്ലുന്നവൻ “ആണല്ല”. ആണും പെണ്ണൂം കെട്ടവർന്മാർമാത്രം. അവരെയൊക്കെ നിയന്ത്രിക്കേണ്ടതു “രാമസേന” എന്നറിയപ്പെടുന്ന കുരുത്തം കെട്ട വാനരസേനയല്ല. ആ മഹാപുരുഷന്റെ പേരിനെ അപമാനിക്കുന്നതിനു തുല്യമാണിതെന്നു അറിയണമെങ്കിൽ അല്പമെങ്കിലും വിവരവും വിവേകവും സാമാന്യബുദ്ധിയും അടുത്തു കൂടി പോകണം. <<

[നകുലൻ] യോജിക്കുന്നു.
സ്ത്രീകളെയെന്നല്ല, പെൺകുട്ടികളെത്തന്നെ തല്ലിയതുമായി ബന്ധപ്പെട്ട ഈ രണ്ടുപോസ്റ്റുകൾ കൂടി വായിക്കുമല്ലോ. ആണും പെണ്ണും കെട്ടവർ ആരായാലും ശരി – അവരൊക്കെ എതിർക്കപ്പെടണമെന്നതിൽ എതിരഭിപ്രായമുണ്ടാവില്ലെന്നു വിശ്വസിക്കട്ടെ.

'രാമ(വാനര?)സേന'യ്ക്കു നേരെ ചെരുപ്പെറിയുമ്പോൾ

മുസ്ലീങ്ങളോടു മിണ്ടിപ്പോകരുത്! (ഇമ്മാതിരി നുണകൾ)

ഞാൻ ആക്ഷേപസ്വരത്തിലല്ല – ആത്മാർത്ഥമായിത്തന്നെ പറയുകയാണ്. താങ്കളേപ്പോലെ പ്രതികരണശേഷിയുള്ള ഒരാളെങ്കിലും കൈയുയർത്തി “നോ” എന്നു പറഞ്ഞിരുന്നെങ്കിൽ, കണ്ണിൽച്ചോരയില്ലാത്ത “മാനവ“സേനകൾ ഒരു പെൺകുട്ടിയുടെയും കണ്ണുകുത്തിപ്പൊട്ടിക്കില്ലായിരുന്നു. ആളുകൾക്ക് പതുക്കെയെങ്കിലും പ്രതികരണശേഷിയുണ്ടായി വന്നു കാണുന്നതിൽ സന്തോഷമുണ്ട്. പണ്ടൊക്കെ വിദേശരാജ്യങ്ങളിൽ നടക്കുന്ന പ്രശ്നങ്ങളോടു മാത്രമേ മലയാളികൾ പ്രതികരിക്കുമായിരുന്നുള്ളൂ. പിന്നീട് അല്പംകൂടി അടുത്തുവന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന സംഭവങ്ങളോടും പ്രതികരിക്കുമെന്നായി. ഇപ്പോൾ അല്പം കൂടി അടുത്തുവന്ന് അയൽ സംസ്ഥാനത്തെ സംഭവങ്ങളോടും പ്രതികരിക്കുമെന്നായി. ഇക്കണക്കിനു പോയാൽ അധികം താമസിയാതെ കേരളത്തിലെ സംഭവങ്ങളോടും പ്രതികരിച്ചു തുടങ്ങും. പുതിയ തലമുറ കൂടുതൽ ചിന്താശേഷിയും പ്രതികരണശേഷിയുമുള്ളവരാണ്. മാറ്റങ്ങൾ സുവ്യക്തമാണ്. നല്ല കാര്യം.
സൌഹാർദ്ദപരമായ ആശയസംവേദനത്തിന് അവസരമൊരുക്കിത്തന്നതിനു വളരെ നന്ദി.
സ്നേഹപൂർവ്വം,

qw_er_ty

Anonymous said...

“അഭിനവ് ഭാരതുകാരാണെങ്കിൽ തീവ്രനിലപാടുകാരാണ്. സംഘനേതാക്കളെ വധിക്കാൻ വരെ ശ്രമിച്ചവരാണ് അവരെന്നു പറയപ്പെടുന്നു.“

പറയപ്പെടുന്നു ശരി, അങ്ങനെയാണെങ്കിൽ ഇസ്ലാമിക തീവ്രവാദം, തമിഴ് തീവ്രവാദം തുടങ്ങിയ ഭീകരസംഘടനകളിൽ ഉൾപ്പെടുത്തി അവരെ നിരോധിക്കാനുള്ള വകുപ്പുണ്ട്.! തീവ്രനിലപാടെടുക്കുന്നവർ ഭീകരവാദികൾ തന്നെയല്ലെ. അക്കണക്കിനു അഭിനവഭാരതും ഭീകരർ തന്നെ, വ്യംഗ്യമായെങ്കിലും അക്കാര്യം നകുലൻ അവസാനം സമ്മതിച്ചു..:)

“സംഘത്തിന്റെ എക്കാലത്തെയും വലിയ വിമർശകന്മാരിലൊരാളായിരുന്ന ഗോഡ്‌‌സേയുടെ ചെയ്തിയുടെ പേരിൽ സംഘത്തെ കുറ്റപ്പെടുത്താൻ ശ്രമിച്ചു പരാജയപ്പെട്ടതുപോലെ തന്നെ നിരത്ഥകമാണ് ഈ സംഘടനകളുടെയൊക്കെ പേരിൽ സംഘത്തെ പഴിക്കുന്നതും..

ഗോഡ്സേയെ സംഘം അംഗീകരിക്കുന്നില്ല എന്നാണൊ നകുലൻ പറഞ്ഞു വരുന്നത്. അങ്ങനെയാണെങ്കിൽ എന്തിനാണു നാഗ്പൂരിൽ ഗോഡ്സേയുടെ ചിതാഭസ്മം സൂക്ഷിച്ചു വെച്ചിരിക്കുന്നത്? അവിഭക്തഭാരതത്തിലൂടെ ഒഴുകുന്ന ഗംഗയിൽ മാത്രമെ തന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാവു എന്ന് ഗോഡ്സെ പറഞ്ഞിട്ടുള്ളതായി എവിടെയൊ വായിച്ചിട്ടുണ്ട്.


"ചില മുസ്ലീംതീവ്രവാദിസംഘടനകളേപ്പോലും സംഘപരിവാർ എന്നു വിശേഷിപ്പിക്കുന്ന വിചിത്രമായ സാഹചര്യമുള്ള ഇക്കാലത്ത് ഹിന്ദുസംഘടനകളെ അങ്ങനെ വിശേഷിപ്പിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല."

ഏതൊക്കെ മുസ്ലിം സംഘടനെയായാണു സംഘപരിവാർ എന്നു വിശേഷിപ്പിച്ചിട്ടുള്ളത് നകുൽ ജി? എന്തെങ്കിലും തെളിവുകൾ? പത്രവാർത്തയായാലും മതി.:)

“അതിന് ഏതാനും വർഷങ്ങൾക്കു മുമ്പ് രൂപീകരിക്കപ്പെട്ടിരുന്ന ബജ്രംഗ്ദളും അക്കാര്യത്തിൽ സജീവമായി. അക്കാലത്ത് വി.എച്.പി.യുമായി അടുത്തു സഹകരിച്ചതു മുതലാണ് ബജ്‌റംഗ്ദളും പതുക്കെപ്പതുക്കെ ഒരു പരിവാർ സംഘടനയായി പരിഗണിക്കപ്പെട്ടു തുടങ്ങിയത്.“

മാംഗളുരിലെ പബ് ആക്രമണത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത ഒരു സംഘടന ബജ്‌റംഗദൾ ആയിരുന്നു, വിവാദമായപ്പോ‍ൾ പതിയെ അവരങ്ങൂരി..:)

“സംഘപരിവാർ സംഘടനകളുമായി ബന്ധപ്പെട്ട് പൊതുവേയുള്ള തെറ്റിദ്ധാ‍രണകൾ ഇനിയും അനവധിയാണ്. എ.ബി.ബിപി. ഒരു പരിവാർ സംഘടനയാണെന്നതു ശരിയാണ്. പക്ഷേ അതു ബി.ജെപി.യുടെ വിദ്യാർത്ഥിവിഭാഗമോ പോഷകസംഘടനയോ അല്ല. ബി.എം.എസ് പരിവാർ സംഘടനയാണ്. അന്നാൽ, അത് ബി.ജെ.പി,യുടെ തൊഴിലാളിവിഭാഗമോ പോഷകസംഘടനയോ അല്ല. യുവമോർച്ച, മഹിളാമോർച്ച, പട്ടികജാതിമോർച്ച, ന്യൂനപക്ഷമോർച്ച തുടങ്ങിയ വിവിധ മോർച്ചകൾ മാത്രമാണ് ബി.ജെ.പി.യുടെ പോഷകസംഘടനകൾ“

ഇതേ വാദം തന്നെയാണു മറ്റു രാഷ്ട്രീയപാർട്ടികളുടെ യുവജനവിഭാഗങ്ങളും മറ്റു പോഷകസംഘടനകളും പറയുന്നതു. അതു കൊണ്ട് ഈ വാദത്തിനു ഇവിടെ സ്കോപ്പില്ലല്ലൊ നകുൽ‌ജി.

“കണ്ണൂരിൽ നിന്നു കശ്മീരിലേക്കു തീവ്രവാദികളെ അയച്ചതും മുംബൈയിൽ ഭീകരാക്രമണം സംഘടിപ്പിച്ചതുമൊക്കെ സംഘപരിവാറാണെന്നു പോലും വിളിച്ചുപറയുന്നതുകേട്ടത് മലയാളത്തിൽത്തന്നെയാണ്.“

ഇതെവിടെ ആരു എപ്പോൾ പറഞ്ഞു നകുല്ജി? ഞാനും സ്ഥിരം മൂന്നു നാലു ദിനപത്രങ്ങളൂം, കുറേയേറേ പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകളും വായിക്കുന്ന ആളാണു, ഇതുവരെ ഇങ്ങനെയൊരു ആരോപണം ആരും പറഞ്ഞൊ കണ്ടൊ ഞാൻ കേട്ടിട്ടില്ല. ഹേമന്ദ് കാർക്കറെയുടെ മരണവുമായി ബന്ധപ്പെട്ട് ആന്തുലെ അടക്കമുള്ളവർ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നതു ഞാനും വായിച്ചു. വേറേ കുറച്ചു അല്ലിഗേഷൻസും കേട്ടിരുന്നു. മുൻപ് മലൈഗാവ് സംഭവത്തിൽ ചില മുസ്ലീം തീവ്രവാദസംഘടനകളെ സംശയിച്ചിരുന്നു. പിന്നീട് എ റ്റി എസ് അന്വേഷണത്തിൽ തെളിഞ്ഞതു അഭിനവ് ഭാരതും മറ്റു ചില ഹിന്ദു തീവ്രവാദസംഘടനകളുമാണു അതിന്റെ പിറകിലെന്നാണു. അതു പോലെ കണ്ണുമടച്ചു അഭിപ്രായം പറയാൻ വരട്ടെ.. പക്ഷെ എന്തായാലും സംഘമാണു കശ്മീരിലേക് അവരെ അയച്ചതെന്നു ഞാൻ വിശ്വസിക്കുന്നില്ല. മുംബൈ സംഭവത്തിൽ പത്രവാർത്തകൾ കണ്ടു മാത്രമെ അറിവുള്ളൂ. , എന്തായാലും ഇതൊന്നുമല്ലല്ലൊ വിഷയം.

“പൊന്നമ്പലത്തിന്റെ നീക്കം സംഘപരിവാർ അജണ്ടയാണെന്നൊക്കെ പറയുന്നത് എനിക്കു കേട്ടുനിൽക്കാൻ ബുദ്ധിമുട്ടാണ്. വിയോജിപ്പ് അറിയിക്കാതിരിക്കാൻ കഴിയുന്നില്ല. അതേയുള്ളൂ കാര്യം.“

പൊന്നമ്പലം സംഘപരിവാർ നിർദ്ദേശിച്ചതനുസരിച്ചാണു പരാതി നൽകിയതെന്നു എനിക്കും അഭിപ്രായമില്ല. പക്ഷെ പൊന്നമ്പലം സംഘം അനുഭാവിയാണെന്നുള്ള കാര്യം അദ്ദേഹത്തിന്റെ നിലപാടുകളിൽ നിന്നൊക്കെ മനസ്സിലാക്കിയിട്ടുണ്ട്. ചിത്രകാരൻ എഴുതിയതിലും ഹീനമായ രീതിയിൽ പലരും പലയിടത്തും മറ്റു മതങ്ങളെക്കുറിച്ചും എഴുതിയതു വായിച്ചിട്ടുണ്ട്, അതു വായിച്ച് ആരും സൈബർ കേസ് കൊടുക്കാനായി തുനിഞ്ഞിട്ടില്ല. തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അതങ്ങു തെറിച്ചു പോട്ടെ എന്നു ഞാൻ കരുതും. പിന്നെ ജാതിവ്യവസ്ഥ ഇപ്പോഴും നിലനിൽക്കുന്ന ഒന്നാണെന്നു നകുൽ ജിക്കു ഇതുവരെ തോന്നിയിട്ടില്ലെ? അതൊ സത്യത്തിനു നേരെ കണ്ണുമടച്ചു നിൽക്കുന്നതൊ? ആരെന്തെഴുതിയാലും അതു മാന്യമായ ഭാഷയിൽ തന്നെയാവട്ടെ.

“നാട്ടിൽ നടക്കുന്ന സകല അക്രമത്തിന്റെയും പിന്നാലെ പോകുകയും അപലപിക്കുകയും ചെയ്യുകയെന്നതു സംഘത്തിന്റെ ശൈലിയല്ല. പ്രത്യേകിച്ചും വല്ല രാഷ്ട്രീയക്കാരുടെയും വിലകുറഞ്ഞ ആരോപണങ്ങളുടെ പിന്നാലെയെന്ന മട്ടിൽ ചെന്ന് സംസാരിക്കുന്നതു വലിയ കുറച്ചിലാണ്. എന്നിട്ടുപോലും ഈ വിഷയത്തിൽ അവർ ഇടപെട്ടു സംസാരിച്ചു. മുകളിൽ വായിച്ചുകാണുമെന്നു കരുതട്ടെ.“

ബി ജെ പി പരിവാർ സംഘടന തന്നെയല്ലെ, അവരുടെ പ്രസ്താവനകളിൽ പലയിടത്തും രാമസേനയല്ല അതൊന്നും ചെയ്യുന്നത് എന്ന മട്ടിൽ അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ കാണുന്നുണ്ടായിരുന്നു. മാത്രമല്ല രാമസേന ചെയ്തതിനെ വ്യംഗ്യമായി അനുകൂലിക്കുന്ന നിലപാടും.

“തങ്ങളുടെ പ്രതികരണം അതിരുകടന്നുവെന്നും അന്നത്തെ ചെയ്തി മോശമായിപ്പോയി എന്നും മുത്തലിക്കു തന്നെ ഏറ്റുപറഞ്ഞ സ്ഥിതിക്ക് അതേക്കുറിച്ചുള്ള ഏതൊരു സംസാരവും ഇനി അധികമാണ്.“

അതെങ്ങനെ അധികമാവും നകുലൻ ജി? പോക്രിത്തരം ചെയതിട്ടു കുമ്പസാരിച്ചാൽ എല്ലാ പ്രശ്നവും തീരുമെങ്കിൽ ആർക്കും എന്തും എപ്പോ വേണമെങ്കിലും ചെയ്യാം. അവസാനം കുമ്പസാരിച്ചാൽ മതി.

“പിന്നെ, രണ്ടാം ചോദ്യത്തിൽ, ‘ഇതൊക്കെ’ എന്നു പറഞ്ഞതിൽ അടിയുടെ കൂടെ കുടിയും ഉൾപ്പെടുത്തിയിട്ടുണ്ടോ? രണ്ടുകാര്യങ്ങളും “സാംസ്കാരികപരിപാടി“കളിൽ ഉൾപ്പെടുത്താൻ അത്രയ്ക്കങ്ങു യോഗ്യമല്ലെന്നതാണു സത്യം“

കുടിയൊക്കെ വ്യക്തിപരമായ കാര്യമാണു. കുടിക്കുന്നവരെ അടികൊടുക്കാൻ രാമസേനക്കാരെയാണൊ ചുമതലപ്പെടുത്തിയിരിക്കുന്നതു. ആണായാലും പെണ്ണായാലും കുടിക്കുന്നതിന്റെ യോഗ്യതയൊക്കെ ആരാണു നിശ്ചയിക്കുന്നത്. അതോ കുടിക്കുന്നതിനു മുൻപ് ഈ വാനരക്കൂട്ടങ്ങളുടെ സമ്മതം എഴുതി വാങ്ങേണ്ടി വരുമൊ? മഹാഭാരതത്തിലും രാമായണത്തിലും പലയിടത്തും സോമരസങ്ങളെക്കുറിച്ചു പറയുന്നുമുണ്ട്. പണ്ടത്തെ മുനിമാരും രാജാക്കന്മാരുമെല്ലാം സോമരസം പാനം ചെയ്തിട്ടുണ്ടെന്നു അതിലൊക്കെ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. ഈ സോമരസം എന്നു പറയുന്നതു മദ്യമല്ലെ? അതോ കരിക്കിൻ വെള്ളമാണൊ സോമരസം.

ആണുങ്ങൾക്കു കുടിക്കാം, പെണ്ണുങ്ങൾക്കു കുടിക്കാൻ പാടില്ല എന്നാണൊ? ഷോവനിസ്റ്റുകളാണോ ഈ രാമസേനക്കാർ? ഗവണ്മെന്റിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പബുകളിൽ പോകുന്നതു വിലക്കാൻ ഇവരാരാണു? ഇതിന്റെ മറ്റൊരു വേർഷൻ തന്നെയാണു താലിബാനിസ്റ്റുകളും അഫ്ഗാനിൽ ചെയ്തു വരുന്നതു, സ്കൂളിൽ പോകാൻ പാടില്ല, താടി വളർത്തി നടക്കണം തുടങ്ങി നൂറായിരം നിബന്ധനകൾ പൊക്കിപ്പിടിച്ചു നടക്കുന്ന ടീമുകൾ. അതേ കാറ്റഗറിയിൽ തന്നെയാണു രാമസേനക്കാരും ഉൾപ്പെടുന്നത്. പക്ഷെ ഇതു ഇന്ത്യയാണെന്നും അഫ്ഗാനിസ്ഥാനൊ പാകിസ്ഥാനൊ അല്ലെന്നു അവരോർമ്മിച്ചാൽ നന്നു. രാമസേനയേയും നവനിർമ്മാൺ സേനയെയും പോലുള്ള ഭ്രാന്തന്മാരെ നേരിടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.


മറുപടി എഴുതാൻ സമയം കണ്ടെത്തിയതിനു നന്ദി നകുൽ ജി.. അങ്ങേക്കു സ്നേഹാശംസകൾ നേരുന്നു.

qw_er_ty

Unknown said...

തൊട്ടു മുകളിൽ കമന്റിട്ട അനോണി സുഹൃത്തേ - ഞാൻ ആർക്കാണോ ആദ്യം മറുപടി എഴുതിയത്‌ അദ്ദേഹം തന്നെയാണ് താങ്കളെന്നു കരുതട്ടെ.

തുടർമറുപടികൾ എഴുതാൻ നാളെ രാവിലെയോ മറ്റോ സമയംകണ്ടെത്താമെന്നു കരുതുന്നു.

സ്നേഹപൂർവ്വം,


qw_er_ty

Unknown said...

>>[Anonymous said... 2/12/2009 04:30:00 PM]
"'അഭിനവ് ഭാരതുകാരാണെങ്കിൽ തീവ്രനിലപാടുകാരാണ്'........തീവ്രനിലപാടെടുക്കുന്നവർ ഭീകരവാദികൾ തന്നെയല്ലെ. അക്കണക്കിനു അഭിനവഭാരതും ഭീകരർ തന്നെ, വ്യംഗ്യമായെങ്കിലും അക്കാര്യം നകുലൻ അവസാനം സമ്മതിച്ചു..:) "<<

[നകുലൻ] ഇവിടെ, “അവസാനം” സമ്മതിച്ചു എന്ന പ്രയോഗവും സ്മൈലിയും കടന്നു വരുന്നത് കടുത്ത ചില മുൻവിധികളിൽ നിന്നാണ്. അതു കണ്ടാൽ തോന്നുക ഞാനെപ്പോളോ അഭിനവ്ഭാരതുകാരുടെ പക്ഷം പിടിച്ചിട്ടുണ്ടെന്നും അവർ മര്യാദക്കാരാണെന്നു ശഠിച്ചിട്ടുണ്ടെന്നുമാണല്ലോ! ഒരാൾ സംഘപരിവാർ അനുഭാവിയാണെങ്കിൽ ഉടൻ തന്നെ അഭിനവ് ഭാരത്, രാമസേന മുതലായ സംഘടനകളെ അന്ധമായി പിന്തുണയ്ക്കുന്നയാളായിരിക്കും എന്ന മുൻവിധി ആദ്യം തന്നെ ഉപേക്ഷിക്കുക. ഇത്തരം മുൻ‌വിധികൾ തന്നെയാണ് സംഘപരിവാർ സംബന്ധിയായ മറ്റ് അബദ്ധപ്രസ്താവനകൾ നടത്താൻ പ്രേരിപ്പിക്കുന്നതും.

അഭിനവ്ഭാരതുകാർ അമർച്ചചെയ്യപ്പെടേണ്ടവർ തന്നെയാണെന്നാണ് എന്റെ പക്ഷം. അവരുടെ നീക്കങ്ങൾ അപകടകരവും ആത്മഹത്യാപരവുമാണ്.

പിന്നെ, 'ഭീകരർ' എന്ന പദമൊന്നു ചാർത്തിക്കുവാനായി മത്സരം തന്നെ നടന്നതൊക്കെ വീണ്ടും ഓർമ്മിപ്പിക്കുന്നതാണു താങ്കളുടെ വാചകങ്ങൾ. തങ്ങളുടെ ആവശ്യങ്ങൾ നടത്തിക്കിട്ടാനായി ഭീതിജനിപ്പിക്കുന്ന മട്ടിലുള്ള ആക്രമണങ്ങളും മറ്റും നടത്തി സമ്മർദ്ദതന്ത്രം പ്രയോഗിക്കുന്ന ആരെയും ഭീകരർ എന്നു വിളിക്കാം. ആളുകളെ കൊല്ലുകകൂടി ചെയ്യുന്നെങ്കിൽ പ്രത്യേകിച്ചും. മെലഗാവ് സ്ഫോടനത്തിന്റെ പിന്നിൽ അഭിനവ് ഭാരത് എന്ന സംഘടന തന്നെയാണെന്നാണു കരുതേണ്ടത് (ഇലക്ഷൻ കഴിഞ്ഞതോടെ അന്വേഷണപുരോഗതി ഇപ്പോൾ മാദ്ധ്യമങ്ങൾക്കു ലീക്കു ചെയ്യുന്നില്ല). അങ്ങനെയാണെങ്കിൽ അവരും ആ നിർവചനത്തിൽ വരുന്നുണ്ട്. ഒരു ആവശ്യം എന്ന നിലയിൽ അവതരിപ്പിക്കാതെ, ഒരു തരം രഹസ്യപ്രതികാരം എന്ന നിലയിൽ മാത്രം ആക്രമണം സംഘടിപ്പിക്കുകയും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഒളിച്ചോടുകയും ചെയ്തതാണൊരു വ്യത്യാസം. അപ്പോളവർ ഭീരുക്കൾ എന്ന വിശേഷണം കൂടി അർഹിക്കുന്നുണ്ട്. ആക്രമണത്തിന്റെ സ്വഭാവം വച്ചുനോക്കുമ്പോൾ, കോയമ്പത്തൂർ സ്ഫോടനം പോലെയുള്ളവയുമായാണ് അതു താരതമ്യം ചെയ്യപ്പെടേണ്ടത്. വ്യാപ്തിയുടെ കാര്യത്തിൽ ചെറുതായിരുന്നെങ്കിൽക്കൂടി.

ഭാരതത്തിൽ വിദേശസഹായത്തോടെ തുടർച്ചയായി നടക്കുന്ന തീവ്രവാദിയാക്രമണങ്ങൾക്ക് പ്രാദേശികസഹായം കിട്ടുന്നുണ്ടാവാം. തീവ്രവാദികളെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്താങ്ങുന്ന മട്ടിലുള്ള പ്രതികരണങ്ങളുമുണ്ടാകുന്നുണ്ടാവാം. പക്ഷേ എത്രത്തോളം ക്ഷമ നശിച്ചാലും ശരി - അതിനൊക്കെ രാഷ്ട്രീയമായ പരിഹാരങ്ങൾക്കാണു ശ്രമിക്കേണ്ടത്. അത്തരക്കാരെ കണ്ടെത്തി തിരുത്തുകയുമാണു വേണ്ടത്. അതല്ലാതെ, പാവപ്പെട്ടവർ പ്രാർത്ഥനയ്ക്കു ചെല്ലുന്നിടത്തു ബോംബുവച്ചു പ്രതികാരം ചെയ്തുകളയാമെന്ന ചിന്ത എവിടെനിന്നു വന്നതാണെങ്കിലും ശരി - നൂറുശതമാനം തെറ്റാണ്. അതൊക്കെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുക മാത്രമാണു ചെയ്തത്. അത്തരം സംഘടനകൾക്കെതിരെ വെറുതെ നിരോധനം കൊണ്ടു മാത്രം കാര്യമുണ്ടെന്നു കരുതുന്നില്ല. ദുർബലപ്പെടുത്താനുള്ള മറ്റു മാർഗ്ഗങ്ങൾ അവലംബിക്കണം. ബൌദ്ധികമായി അത്തരം ആശയങ്ങളെ തകർക്കണം.

സംഘപരിവാർ അനുഭാവികൾ പ്രത്യേകിച്ചും - അഭിനവ് ഭാരതുകാർ ദുർബലരായിപ്പോകാൻ തന്നെയാണ് ആഗ്രഹിച്ചേക്കുക. അവരുടെ ഇതുവരെയുള്ള ചെയ്തികളുടെ ദുഷ്ഫലമനുഭവിച്ചവരിൽ സംഘവും പെടുമെന്നതുകൊണ്ടു പ്രത്യേകിച്ചും. അഭിനവുകാർ സംഘപരിവാർ സംഘടനയാണെന്ന മട്ടിൽ നടന്ന കൊണ്ടുപിടിച്ച പ്രചാരണങ്ങൾ കേൾക്കേണ്ടി വന്നത് ഒരുകാര്യം. അതിനെ “ഹിന്ദുഭീകരത” എന്നൊക്കെ വിശേഷിപ്പിക്കാൻ ആളുകൾ മത്സരിച്ചത് മറ്റൊന്ന്. വിദേശത്തുനിന്നുള്ള തീവ്രവാദികളുടെ ഭീകരാക്രമണങ്ങൾ വരെ നിസാരവൽക്കരിച്ച് ആളുകൾ ബഹളം കൂട്ടാനിടയാക്കിയത് മറ്റൊരു കാര്യം. സൈന്യത്തെ ഉപയോഗിച്ചു എന്നൊക്കെയുള്ള മട്ടിലുള്ള അപകടകരവും തെറ്റിദ്ധാരണാജനകവുമായ പരാമർശങ്ങൾ ഉണ്ടാകാൻ അവസരമുണ്ടായതു മറ്റൊരു കാര്യം. ഇതെല്ലാം കേൾക്കുമ്പോൾ ഒരു പ്രതിപ്രവർത്തനമെന്നമട്ടിൽ “ഒന്നോർത്താൽ അവരെ കുറ്റം പറയാനാകുമോ” എന്ന ചിന്ത കുറേപ്പേരിലെങ്കിലും വളർന്നേക്കുമോ എന്ന ഭയം മറ്റൊരു കാര്യം. ഇപ്പറഞ്ഞതെല്ലാം, സംഘത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്. സംഘനേതാക്കളെ വധിക്കാൻ അഭിനവ് പദ്ധതിയിട്ടുവെന്നു പോലും ഇടയ്ക്കു വാർത്തയുണ്ടായിരുന്നു. എന്തായാലും, സംഘാനുഭാവം എന്നു വച്ചാൽ അത് “സ്വാഭാവിക”മായി ഇത്തരം സംഘടനകളേയും പിന്തുണയ്ക്കുന്നതിലേക്ക് എത്തിക്കും എന്നൊരു ചിന്തയുണ്ടെങ്കിൽ അതു തികച്ചും തെറ്റാണ്.

qw_er_ty

Unknown said...

>>[Anonymous said... 2/12/2009 04:30:00 PM]"ഗോഡ്സേയെ സംഘം അംഗീകരിക്കുന്നില്ല എന്നാണൊ പറഞ്ഞു വരുന്നത്. അങ്ങനെയാണെങ്കിൽ എന്തിനാണു നാഗ്പൂരിൽ ഗോഡ്സേയുടെ ചിതാഭസ്മം സൂക്ഷിച്ചു വെച്ചിരിക്കുന്നത്? അവിഭക്തഭാരതത്തിലൂടെ ഒഴുകുന്ന ഗംഗയിൽ മാത്രമെ തന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാവു എന്ന് ഗോഡ്സെ പറഞ്ഞിട്ടുള്ളതായി എവിടെയൊ വായിച്ചിട്ടുണ്ട്."<<

[നകുലൻ] നാഗ്പൂർ എന്നതുകൊണ്ട് സംഘകാര്യാലയം എന്നാണോ ഉദ്ദേശിച്ചത്! ദൈവമേ ഇത് അവിശ്വസനീയമാണ്! ഇതു സത്യമാണെങ്കിൽ എന്നെ അത്ഭുതപ്പെടുത്തുന്ന വിവരമാണെന്നു തുറന്നു പറയട്ടെ. ഞാനങ്ങനെ ഇതുവരെ കേട്ടിട്ടില്ല. ഗാന്ധിഘാതകന്റെ ചിതാഭസ്മം സൂക്ഷിക്കുന്നതു സംഘകാര്യാലയത്തിലാണെന്നു തെളിഞ്ഞാൽ, സംഘവിരുദ്ധർ സംഘത്തേക്കുറിച്ചു പ്രചരിപ്പിക്കുന്ന ഇത്തരം ആരോപണങ്ങളിൽ സത്യമാണെന്നു തെളിഞ്ഞ ആദ്യത്തേത് എന്ന നിലയ്ക്ക് ഞാനെന്റെ ഡയറിയിൽ കുറിച്ചിടും.

എന്തായാലും, ഇന്റർനെറ്റിൽ പരതിയപ്പോൾ കണ്ടത് അങ്ങനെയൊന്നുമല്ല. ഒരിടത്തു കണ്ടത് ഇതുവരെ ചിതാഭസ്മം നാഥുറാമിന്റെ സഹോദരൻ ഗോപാൽ ഗോഡ്സേയുടെ സഹോദരന്റെ വീട്ടിലായിരുന്നെന്നും അടുത്തിടെ അത് അദ്ദേഹത്തിന്റെ മകന്റെ വീട്ടിലേക്കു മാറ്റിയെന്നുമാണ്.

Next to a picture of himself and four other conspirators -- Nathuram, Narayan Apte, who was hanged at the same time, and Vishnu Karkare and Madanlal Pahwa, who served prison terms -- is a showcase prominently displaying a silver urn. The urn is a replica of another one -- now shifted to the house of Gopal Godse's son -- which contains Nathuram's ashes.

ലിങ്ക് ഇവിടെ.

നദിയിൽ ചിതാഭസ്മമൊഴുക്കണമെന്ന ആഗ്രഹത്തിന്റെ കാര്യം ശരിയാണെന്നു തോന്നുന്നു. അടുത്ത തലമുറക്കാരന്റെ വീട്ടിലേക്കു ചിതാഭസ്മം മാറ്റിയതിനേപ്പറ്റി ദാ ഇങ്ങനെയും പറഞ്ഞിട്ടുണ്ട്.

“Nathuram wanted his ashes immersed in the Sindu (Indus) river when it is under our flag. We will pass on the ashes from generation to generation till this happens,” he says.

അത്തരമൊരു ആഗ്രഹപ്രകടനത്തിന്റെ പേരിലാണോ താങ്കൾ ഗോഡ്സേയും സംഘത്തേയും ഇപ്പോളും ചേർത്തു നിർത്താനാഗ്രഹിക്കുന്നത്? ഒരു ഇന്തോ/പാക് കോൺഫെഡറേഷനെങ്കിലും വരണമെന്നു പ്രഖ്യാപിക്കുവാൻ തയ്യാറായത് അദ്വാനി മാത്രമാണെന്നതു സത്യമാണ് – ശതൃരാജ്യമെന്ന പരിഗണനമാറ്റി സുഹൃദ്‌രാജ്യമെന്നു വിശേഷിപ്പിക്കുകയല്ല, മറിച്ച് സഹോദരരാജ്യമെന്നു തന്നെ കരുതി വിപ്ലവകരമായ നയതന്ത്രനീക്കങ്ങൾക്കു ശ്രമിച്ചത് എൻ.ഡി.എ. ഗവണ്മെന്റാണെന്നതു സത്യമാണ്. ഒരു ഒരുമിച്ചു ചേരൽ അസാദ്ധ്യമല്ലെന്നു സംഘം വിശ്വസിക്കുന്നുവെന്നതുമൊക്കെ സത്യമാണ്. പക്ഷേ അതിനൊക്കെയായി ആഗ്രഹിക്കുന്നതു സംഘപ്രവർത്തകർ മാത്രമാണെന്നു ധരിക്കരുത്. അതിർത്തിക്ക് അപ്പുറത്തും ഇപ്പുറത്തും, മതഭേദവുമില്ലാതെ അനേകർ ഇപ്പോളും ഉള്ളിൽ സൂക്ഷിക്കുന്നുണ്ട് അത്തരമൊരു ആഗ്രഹം.

മറ്റനേകം പേരേയും പോലെ സംഘവും വിഭജനത്തിനെതിരായിരുന്നുവെന്നതും സത്യമാണ്. പക്ഷേ ഗാന്ധിജിയും സംഘവും തികഞ്ഞ ശതൃതയിലായിരുന്നുവെന്നതു തികച്ചും സത്യവിരുദ്ധമാണ്. ഗാന്ധിവധത്തിന്റ്റെ പേരിൽ സംഘത്തെ പഴിക്കുന്നതിലും യാതൊരു കഴമ്പുമില്ല. സംഘത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ പങ്കില്ലാത്ത ഒരു കൃത്യമായിരുന്നു അത്. ഗോഡ്‌‌സെ തുടങ്ങി വിരലിൽ എണ്ണിയെടുക്കാവുന്ന ചിലർ സ്വന്തം പദ്ധതിപ്രകാരം നടത്തിയ വധം. അതൊക്കെ പിന്നീട് അസന്നിഗ്ദ്ധമായി തെളിയിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്. ആദ്യത്തെ കുറച്ചു ദിവസം അനങ്ങാതിരുന്ന രാഷ്ട്രീയക്കാർ പിന്നീട് ഗാന്ധിവധം സംഘത്തിന്റെ തലയിൽ വയ്ക്കാൻ ശ്രമിച്ചുനോക്കുകയും അതു ദയനീയമായി പരാജയപ്പെടുകയുമൊക്കെ ചെയ്തതിനു പിന്നിൽ മറ്റുകാരണങ്ങളാണുള്ളത്.

സംഘം ഗോഡ്സെയെ കൊണ്ടുനടക്കുകയാണെന്നു കരുതിയാൽ അതും തെറ്റാണ്. അവർക്കതിന്റെ ഒരു കാര്യവുമില്ല. മറുവശത്ത് ഗോഡ്സെ തീർച്ചയായും സംഘത്തിന്റെ വിമർശകനുമായിരുന്നു. വ്യക്തിനിർമ്മാണം മുതലായ പരിപാടികളിൽ ഗോഡ്സേയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. ഹിന്ദുക്കളുടെ ആത്മവീര്യം ചോർത്തിക്കളയുന്ന സംഘടനയാണ് സംഘമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം. സംഘത്തെവിമർശിച്ച് അദ്ദേഹം പലതവണ എഴുതിയിട്ടുമുണ്ട്.

സംഘത്തിനെതിരെ എതിരാളികൾ പ്രയോഗിച്ചുനോക്കിയതും യാഥാർത്ഥ്യങ്ങളിൽത്തട്ടി വായ്ത്തലമടങ്ങിപ്പോയതും ഇപ്പോൾ തുരുമ്പിച്ചു നശിച്ചതുമായ പഴയ ഒരു ആയുധം മാത്രമാണ് ഗാന്ധിജിയെ വധിച്ചു എന്നും മറ്റുമുള്ള ദുരാരോപണം. ആരോപണങ്ങൾ അങ്ങേയറ്റം തെറ്റായിരുന്നുവെന്ന് അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ആരോപണമുന്നയിച്ചവർക്ക് ഉത്തരം മുട്ടിപ്പോകുകയും ലജ്ജിച്ചു തലതാഴ്ത്തേണ്ടിവരികയും ചെയ്തിട്ടുണ്ട്. അഞ്ചാറുപതിറ്റാണ്ടുകൾ കഴിയുകയും സംഘാഭിമുഖ്യമുള്ള രാഷ്ട്രീയപ്രസ്ഥാനം രാജ്യത്തെ നിർണ്ണായക ശക്തിയാകുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പലരും ഒന്നുകൂടിയൊന്നു പൊടിതട്ടിയെടുത്തു നോക്കുന്നതാണ്. പുത്തൻ തലമുറ പിന്തിരിഞ്ഞു നോക്കില്ലായിരിക്കുമെന്ന പ്രതീക്ഷയിൽ. ഇതൊക്കെ വിശദമായി പറയേണ്ടകാര്യങ്ങളാണ്. ഗാന്ധിവധം സംബന്ധിച്ച ദുരാരോപണങ്ങളും സംഘം അവയ്ക്കു നൽകിയ മറുപടികളും നിരോധനമുൾപ്പെടെയുള്ള പ്രതിസന്ധികളെ സംഘം അതിജീവിച്ചതെങ്ങനെയാണെന്നതിന്റെ വിശദാംശങ്ങളുമൊക്കെ ഇപ്പോൾ ലഭ്യമാണ്. സംഘത്തിന്റെ പ്രത്യേകതരത്തിലുള്ള കാര്യപദ്ധതിയും ആരോപണങ്ങളെ മിക്കവാറും അവഗണിക്കുന്ന ശൈലിയുമൊക്കെ മൂലം പ്രസിദ്ധമാവാതെ മറഞ്ഞുകിടക്കുന്ന അത്തരം അനേകം വിവരങ്ങളൊക്കെ ഉൾക്കൊള്ളിച്ച് ഒരു പോസ്റ്റിടാമെന്നു വിചാരിച്ചിട്ടു മാസങ്ങൾ തന്നെ കഴിഞ്ഞിരിക്കുന്നു. പെട്ടെന്ന് ഇടാൻ ശ്രമിക്കാം.

Unknown said...

>>[Anonymous said... 2/12/2009 04:30:00 PM]
""ചില മുസ്ലീംതീവ്രവാദിസംഘടനകളേപ്പോലും സംഘപരിവാർ എന്നു വിശേഷിപ്പിക്കുന്ന വിചിത്രമായ സാഹചര്യമുള്ള ഇക്കാലത്ത് ഹിന്ദുസംഘടനകളെ അങ്ങനെ വിശേഷിപ്പിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല." ഏതൊക്കെ മുസ്ലിം സംഘടനെയായാണു സംഘപരിവാർ എന്നു വിശേഷിപ്പിച്ചിട്ടുള്ളത് നകുൽ ജി? എന്തെങ്കിലും തെളിവുകൾ? പത്രവാർത്തയായാലും മതി....
..
“കണ്ണൂരിൽ നിന്നു കശ്മീരിലേക്കു തീവ്രവാദികളെ അയച്ചതും മുംബൈയിൽ ഭീകരാക്രമണം സംഘടിപ്പിച്ചതുമൊക്കെ സംഘപരിവാറാണെന്നു പോലും വിളിച്ചുപറയുന്നതുകേട്ടത് മലയാളത്തിൽത്തന്നെയാണ്.“ ഇതെവിടെ ആരു എപ്പോൾ പറഞ്ഞു നകുല്ജി? ഞാനും സ്ഥിരം മൂന്നു നാലു ദിനപത്രങ്ങളൂം, കുറേയേറേ പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകളും വായിക്കുന്ന ആളാണു, ഇതുവരെ ഇങ്ങനെയൊരു ആരോപണം ആരും പറഞ്ഞൊ കണ്ടൊ ഞാൻ കേട്ടിട്ടില്ല.
”<<

[നകുലൻ] അയ്യയ്യോ. സുപ്രധാനവാർത്തകൾ ഇങ്ങനെ മിസ് ചെയ്താലോ! പഴയതുപോലെ തമാശപ്പടങ്ങൾ ഇപ്പോൾ ഇറങ്ങാറില്ലാത്തതുകൊണ്ട് പലരും ഇപ്പോൾ ഇത്തരം വാർത്തകളെയാണ് ആശ്രയിക്കുന്നത്.

കേരളത്തിൽ നിന്ന് ചില യുവാക്കളെ പണം നൽകി കശ്മീരിലേക്കയച്ചത് ഏതെങ്കിലും സംഘപരിവാർ സംഘടനയോ സർക്കാർ ഏജൻസിയോ ആകാം (!!!!!!) എന്ന് ബാലചന്ദ്രൻ ചുള്ളിക്കാടുപറഞ്ഞതായി ‘തേജസ്‘ എഴുതിയിരുന്നു. മുസ്ലീങ്ങളുടെയും ഇസ്ലാമിന്റെയും പ്രതിച്ഛായ തകർത്താൽ അതിന്റെ ഗുണം ലഭിക്കുന്നത് ആർ.എസ്.എസിനാണത്രേ! അദ്ദേഹം ഇപ്പോൾ എന്തു പറയുന്നുവെന്നു വ്യക്തമല്ല, എന്തായാലും ആദ്യവാർത്തയുടെ ക്ലിപ്പിംഗ് ഇവിടെ. വായിച്ചു രസിക്കുക.

അതിനു ശേഷവും അത്തരം പരാമർശങ്ങൾ വന്നിരുന്നതായി കേട്ടിരുന്നു. സമ്പൂർണ്ണമായി അവഗണിക്കുകയാണു ചെയ്തത്. മുംബൈ ഭീകരാക്രമണത്തെ ദേശാഭിമാനി ആദ്യദിവസം റിപ്പോർട്ടു ചെയ്ത കൂട്ടത്തിൽ, ആരാണിതിനു പിന്നിലെന്നു പറയാൻ വരട്ടെ - സംഘപരിവാറിനെയും മൊസാദിനേയുമൊക്കെ സംശയിക്കാതിരിക്കേണ്ടതില്ല എന്ന വ്യക്തമായ സൂചനയുണ്ടായിരുന്നു. അതിന്റെ ക്ലിപ്പിംഗ് ഇല്ല. ആ സമയത്ത് ഇട്ട ഏതോ കമന്റിൽ ക്വോട്ടു ചെയ്തതായാണ് ഓർമ്മ. തപ്പിയെടുത്തു തരാൻ ശ്രമിക്കാം. മുംബൈ തീവ്രവാദികളുടെ കൈത്തണ്ടയിൽ ഹിന്ദുക്കൾ മാത്രം കെട്ടുന്ന തരത്തിൽ ഒരു ചരടു കാണാം എന്ന സൂചന തന്നത്‌ ‘മാധ്യമം’ആയിരുന്നുന്നു.

പാർലമെന്റ് ആക്രമണം നടത്തിയതു വേഷം മാറിയ സംഘപരിവാറുകാരാണെന്ന് (ബീഹാറിൽ നിന്നോ മറ്റോ ഉള്ളവരാണത്രേ..) ഒരു ബ്ലോഗർ തന്നെയാണു പറഞ്ഞത്. റോബിയാണെന്നു തോന്നുന്നു. ഡൽഹിയിലെ പത്രപ്രവർത്തകർക്കു കാര്യമറിയാമെന്നൊക്കെയും വാദിച്ച അദ്ദേഹം ഏതൊക്കെയോ ലിങ്കുകളും തന്നിരുന്നു. അതും തപ്പിയെടുക്കാം. കാർഗിൽ യുദ്ധത്തേക്കുറിച്ചും ഇത്തരം അസംബന്ധപ്രചാരണങ്ങൾ കേട്ടിരുന്നു. ഒറ്റ നോട്ടത്തിൽത്തന്നെ അവഗണനാർഹമെന്നു തോന്നുന്നതിനാൽ ഇതൊന്നും സൂക്ഷിച്ചു വയ്ക്കാറില്ല. എന്നാലും ഒന്നു തപ്പി നോക്കാം.

ലഷ്ക്കർ മുതലായ തീവ്രവാദി സംഘടനകളുടെ ചെയ്തികളേക്കുറിച്ചു പറയുമ്പോളും ആളുകളുടെ മറുപടി സംഘപരിവാറെന്നായി മാറിയിട്ടുണ്ട് ഇപ്പോൾ. സിമിയെ നിരോധിക്കണമെന്നു പറയുമ്പോൾ സംഘത്തെയാണു നിരോധിക്കേണ്ടതെന്നാണു മറുപടിയെന്നതു മറ്റൊരു വശം!

Unknown said...

>>[Anonymous said... 2/12/2009 04:30:00 PM]
“സംഘപരിവാർ സംഘടനകളുമായി ബന്ധപ്പെട്ട് പൊതുവേയുള്ള തെറ്റിദ്ധാരണകൾ ഇനിയും അനവധിയാണ്. എ.ബി.ബിപി. ഒരു പരിവാർ സംഘടനയാണെന്നതു ശരിയാണ്. പക്ഷേ അതു ബി.ജെപി.യുടെ വിദ്യാർത്ഥിവിഭാഗമോ പോഷകസംഘടനയോ അല്ല. ബി.എം.എസ് പരിവാർ സംഘടനയാണ്. അന്നാൽ, അത് ബി.ജെ.പി,യുടെ തൊഴിലാളിവിഭാഗമോ പോഷകസംഘടനയോ അല്ല. യുവമോർച്ച, മഹിളാമോർച്ച, പട്ടികജാതിമോർച്ച, ന്യൂനപക്ഷമോർച്ച തുടങ്ങിയ വിവിധ മോർച്ചകൾ മാത്രമാണ് ബി.ജെ.പി.യുടെ പോഷകസംഘടനകൾ“ ഇതേ വാദം തന്നെയാണു മറ്റു രാഷ്ട്രീയപാർട്ടികളുടെ യുവജനവിഭാഗങ്ങളും മറ്റു പോഷകസംഘടനകളും പറയുന്നതു. അതു കൊണ്ട് ഈ വാദത്തിനു ഇവിടെ സ്കോപ്പില്ലല്ലൊ നകുൽജി.”<<

[നകുലൻ] ഇതിനെ താങ്കളെന്താണ് ഒരു “വാദം” എന്നു വിളിക്കുന്നത്? മറ്റു പാർട്ടികൾക്ക് അങ്ങനെ പറയേണ്ട അവസ്ഥയെന്താണ്? മറ്റുപാർട്ടികളുടെ പോഷകസംഘടനകളുടെ ചെയ്തികൾ അവർക്കു ചീത്തപ്പേരുണ്ടാക്കുന്നതുകൊണ്ട് അവർ ഒഴിഞ്ഞുമാറും എന്നാണോ താങ്കളുദ്ദേശിച്ചത്? എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐ.യുമൊക്കെ സി.പി.എമ്മിന്റെ വിദ്യാർത്ഥി/യുവജനവിഭാഗങ്ങളല്ല എന്നവർ “വാദി”ച്ചേക്കുമോ? ആവോ? അത്തരം സംഘടനകളുടെ പ്രകടനം അതിരുവിടുമ്പോൾ സി.പി.എം. ശാസിച്ചു എന്നൊക്കെ വാർത്ത കേൾക്കാം.

എന്തായാലും, മേൾപ്പറഞ്ഞ സംഘടനകൾ പോഷകസംഘടനകളല്ല എന്നു പറഞ്ഞ് “കൈകഴുകാ”നാണ് പാർട്ടി ശ്രമിക്കാറുള്ളത് എന്നൊരു ധ്വനി വന്നുപോകുന്നുണ്ട് താങ്കളുടെ വാക്കുകളിൽ. അങ്ങനെയാണെങ്കിൽ ബി.ജെ.പി.യുടെ കാര്യത്തിൽ താങ്കൾക്കു നൂറുശതമാനവും തെറ്റി. എ.ബി.വി.പി. എന്നത് ബി.ജെ.പി.യുടെ വിദ്യാർത്ഥിവിഭാഗമായിരുന്നെങ്കിൽ എത്ര നന്നായേനെ എന്നേ പാർട്ടി കരുതേണ്ടതുള്ളൂ. അങ്ങനെതന്നെയാണ് ആഗ്രഹിക്കുകയും ചെയ്യുക. പക്ഷേ അവർ പാർട്ടിയുടെ കീഴിലല്ല. സംഘപരിവാർ സംഘടനകളുടെ ശ്രേണിയിൽ ബി.ജെ.പി.ക്കു താഴെയല്ല - അവർക്കൊപ്പം, സംഘത്തോട് അവരേക്കാളും അടുത്താണ് വിദ്യാർത്ഥിപരിഷത്തിന്റെ സ്ഥാനം.

ബി.എം.എസ്. എന്നതും അങ്ങിനെ തന്നെ. കേരളത്തിൽ ബി.എം.എസിന്റെ അംഗബലം കോൺഗ്രസിന്റെ തൊഴിലാളി സംഘടനയുടെ ഇരട്ടിയാണ്. ഭാരതത്തിലെ മൊത്തം കണക്കു നോക്കിയാൽ ബി.എം.എസ്. മറ്റെല്ലാരേക്കാളും ബഹുദൂരം മുന്നിൽ ഒന്നാം സ്ഥാനത്തുമാണ്. ബി.എം.എസ്. എന്നത് ബി.ജെ.പി.യുടെ തൊഴിലാളിവിഭാഗമായിരുന്നെങ്കിൽ പാർട്ടിയ്ക്കത് അങ്ങേയറ്റം അഭിമാനകരവും സഹായകരവുമായിരുന്നേനെ. പക്ഷേ യാഥാർത്ഥ്യം അങ്ങനെയല്ല. രണ്ടും സംഘപരിവാർ സംഘടനകളാണെന്ന ബന്ധം മാത്രമേ അവർ തമ്മിലുള്ളൂ. അതാണു ഞാനിവിടെ വ്യക്തമാക്കാനുദ്ദേശിച്ചത്.

കേരളത്തിൽ സംയുക്തസമരസമിതിയും മറ്റും നടത്തിയിരുന്ന ചില തൊഴിലാളി സമരങ്ങളിൽ നിന്ന്, ഭരണം മാറിയതിനേത്തുടർന്ന് സി.ഐ.ടി.യു. ഏകപക്ഷീയമായി പിൻ‌വാങ്ങിക്കൊണ്ടുള്ള വഞ്ചനാപരമായ നിലപാടു സ്വീകരിച്ചിട്ടുള്ള ചരിത്രമുണ്ട്. വിശദാംശങ്ങൾ തപ്പിയെടുക്കുന്നതു ശ്രമകരമാണ്. തൊഴിലാളികൾ ഉന്നയിച്ചിരുന്നു പ്രശ്നങ്ങൾ അതേപടി അവശേഷിക്കെത്തന്നെ, “തങ്ങളുടെ” ഗവണ്മെന്റ് ഭരിക്കുമ്പോൾ സമരത്തിനു തങ്ങൾക്കാവില്ലെന്നു പറഞ്ഞുകൊണ്ടായിരുന്നു പിന്മാറ്റം. പക്ഷേ ബി.എം.എസ്. ആണെങ്കിൽ, ജനസംഘം കൂടി ഉൾപ്പെട്ട ജനതാസർക്കാറിന്റെ കാലത്തൊക്കെ സർക്കാറിനെതിരെ സമരം നയിച്ചിട്ടുണ്ട്. അവർ ഏതെങ്കിലുമൊരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഭാഗമല്ല. അവർ സംഘപരിവാറിലുൾപ്പെട്ട തൊഴിലാളി പ്രസ്ഥാനമാണ്. തൊഴിലാളികളോടാണ് അവർക്ക് പ്രതിബദ്ധത. ബി.ജെ.പി.യോട് സ്വാഭാവികമായും അനുഭാവമുണ്ടാവാമെന്നല്ലാതെ, ആജ്ഞാനുവർത്തികളാവേണ്ട യാതൊരു സാഹചര്യവുമില്ല അവർക്ക്. അതാണു ഞാനുദ്ദേശിച്ചത്. സി.ഐ.ടി.യു. മുതലായ മറ്റു തൊഴിലാളി സംഘടനകളുടെ കാര്യത്തിൽ ഇങ്ങനെയൊരു സാഹചര്യമില്ല എന്നു താങ്കളും സമ്മതിക്കും.

Unknown said...

>>[Anonymous said... 2/12/2009 04:30:00 PM]“ പിന്നെ ജാതിവ്യവസ്ഥ ഇപ്പോഴും നിലനിൽക്കുന്ന ഒന്നാണെന്നു നകുൽ ജിക്കു ഇതുവരെ തോന്നിയിട്ടില്ലെ? അതൊ സത്യത്തിനു നേരെ കണ്ണുമടച്ചു നിൽക്കുന്നതൊ? ”<<

[നകുലൻ] ജാതിവ്യവസ്ഥ ഇപ്പോഴും പൂർണ്ണമായി തുടച്ചുനീക്കാനൊന്നും കഴിഞ്ഞിട്ടില്ലെന്നും അതത്ര എളുപ്പമുള്ള കാര്യമല്ലെന്നും എനിക്കു നല്ല ബോദ്ധ്യമുണ്ട്. അങ്ങോട്ടുമിങ്ങോട്ടും ഭർത്സിച്ചും ബലപ്രയോഗം നടത്തിയുമൊക്കെ ജാതിപ്രശ്നങ്ങൾ അവസാനിപ്പിച്ചുകളയാമെന്നതു വ്യാമോഹമാണെന്നും, അത് കൂടുതൽ അകൽച്ച സൃഷ്ടിക്കുകയേയുള്ളൂവെന്നും ഞാൻ വിശ്വസിക്കുന്നു.

ജാതീയമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കുന്ന കാര്യത്തിൽ സംഘത്തിന്റേയും മറ്റും പ്രവർത്തനങ്ങളോട് എനിക്ക് ആദരവുണ്ട്. ചിലയവസരങ്ങളിൽ, അതിവിപ്ലവകരമായ മുന്നേറ്റങ്ങൾ അവർ നടത്തിക്കാണുന്നതിൽ അത്ഭുതവുമുണ്ട്. കീഴ്‌ജാതിക്കാരനെന്നു വിളിച്ചു മാറ്റിനിർത്തപ്പെടുന്നവൻ തൊട്ടാൽ തലവെട്ടിക്കളയുന്നത്ര ജാതിപ്രശ്നം ഇപ്പോളും നിലനിൽക്കുന്ന സ്ഥലമാണ് ബീഹാർ. അവിടെയൊക്കെത്തന്നെയാണ് അമ്പലത്തിലെന്നല്ല ശ്രീകോവിലിൽ വരെ അയിത്തക്കാരെ കയറ്റുകയും അതും പോരാഞ്ഞ് അവരെ പൂജാരിയാക്കാൻ വരെയുള്ള ശ്രമങ്ങൾ സംഘം ഏറ്റെടുത്തു വിജയിപ്പിക്കുന്നതും. സവർണ്ണമേധാവിത്വത്തെ പൊരുതിത്തോല്പിക്കുന്നതിൽ സംഘത്തോളം വിജയം വരിച്ച പ്രസ്ഥാനത്തെ കണ്ടെത്തുക വയ്യ. ഇതു വളരെ വിശദമായി പറയേണ്ട ഒന്നാണ്. എന്തായാലും, ഗാന്ധിജിയും അംബേദ്ക്കറുമൊക്കെ വരെ സംഘത്തെ ആദരിച്ചതും പ്രധാനമായും ജാതിരാഹിത്യത്തിന്റെ പേരിലായിരിക്കേ, സാധാരണക്കാരായ നമ്മുടെ കാര്യം എടുത്തുപറയേണ്ടതില്ലല്ലോ

Unknown said...

>>[Anonymous said... 2/12/2009 04:30:00 PM]““നാട്ടിൽ നടക്കുന്ന സകല അക്രമത്തിന്റെയും പിന്നാലെ പോകുകയും അപലപിക്കുകയും ചെയ്യുകയെന്നതു സംഘത്തിന്റെ ശൈലിയല്ല. പ്രത്യേകിച്ചും വല്ല രാഷ്ട്രീയക്കാരുടെയും വിലകുറഞ്ഞ ആരോപണങ്ങളുടെ പിന്നാലെയെന്ന മട്ടിൽ ചെന്ന് സംസാരിക്കുന്നതു വലിയ കുറച്ചിലാണ്. എന്നിട്ടുപോലും ഈ വിഷയത്തിൽ അവർ ഇടപെട്ടു സംസാരിച്ചു. മുകളിൽ വായിച്ചുകാണുമെന്നു കരുതട്ടെ.“

ബി ജെ പി പരിവാർ സംഘടന തന്നെയല്ലെ, അവരുടെ പ്രസ്താവനകളിൽ പലയിടത്തും രാമസേനയല്ല അതൊന്നും ചെയ്യുന്നത് എന്ന മട്ടിൽ അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ കാണുന്നുണ്ടായിരുന്നു. മാത്രമല്ല രാമസേന ചെയ്തതിനെ വ്യംഗ്യമായി അനുകൂലിക്കുന്ന നിലപാടും.
”<<

[നകുലൻ] ഞാൻ സംഘത്തിന്റെ കാര്യമാണു പറഞ്ഞത്. ബി.ജെ.പി. പ്രതികരിക്കണം എന്നു തന്നെയല്ലേ പറഞ്ഞതും. അതു രണ്ടും വലിയ വ്യത്യാസമുണ്ട്. പിന്നെ, ബി.ജെ.പി.ക്കാർ രാമസേനയെ സംരക്ഷിക്കുന്ന മട്ടിൽ ആരോപണങ്ങളെ പ്രതിരോധിച്ചെന്നു ഞാൻ കരുതുന്നുമില്ല. എത്ര എതിർത്താലും പോരാ – അവരെ തള്ളിപ്പറയണം – അകറ്റണം – എതിർത്തു സമരം ചെയ്യണം എന്നൊക്കെ വാശിയോടെ പറയുന്നവർക്ക് എത്രയായാലും തൃപ്തികരമാവില്ല.


>>[Anonymous said... 2/12/2009 04:30:00 PM]““തങ്ങളുടെ പ്രതികരണം അതിരുകടന്നുവെന്നും അന്നത്തെ ചെയ്തി മോശമായിപ്പോയി എന്നും മുത്തലിക്കു തന്നെ ഏറ്റുപറഞ്ഞ സ്ഥിതിക്ക് അതേക്കുറിച്ചുള്ള ഏതൊരു സംസാരവും ഇനി അധികമാണ്.“ അതെങ്ങനെ അധികമാവും നകുലൻജി? പോക്രിത്തരം ചെയതിട്ടു കുമ്പസാരിച്ചാൽ എല്ലാ പ്രശ്നവും തീരുമെങ്കിൽ ആർക്കും എന്തും എപ്പോ വേണമെങ്കിലും ചെയ്യാം. അവസാനം കുമ്പസാരിച്ചാൽ മതി. ”<<

[നകുലൻ] പറഞ്ഞതെന്താണെന്നു ദയവായി വ്യക്തമായി മനസ്സിലാക്കുക. “അവർ ചെയ്തതു തെറ്റല്ലേ - സംഘം പിന്തുണയ്ക്കുന്നുണ്ടോ - നകുലൻ പിന്തുണയ്ക്കുന്നുണ്ടോ – അതാ മറ്റു ചിലർ മറ്റു രീതിയിൽ എഴുതുന്നുണ്ടല്ലോ“ - എന്നൊക്കെയുള്ള ചോദ്യങ്ങൾ തുടരെ ചോദിച്ചതിന്റെ മറുപടിയിലാണ് അങ്ങനെ എഴുതിയത്. അത്തരം ചോദ്യങ്ങളുടെ ആവശ്യം തന്നെയില്ല എന്ന മട്ടിൽ. ചെയ്തതു തെറ്റാണെന്നും പിന്തുണയ്ക്കുന്നില്ലെന്നും വളരെ വ്യക്തമാണ് എന്നതു തന്നെ കാരണം. തങ്ങളുടെ തെറ്റ് അവർ തന്നെ ഏറ്റു പറഞ്ഞസ്ഥിതിയ്ക്ക് ‘തെറ്റല്ലേ’ എന്ന ചോദ്യത്തിനു തന്നെ ഇനി പ്രസക്തിയില്ല എന്നാണു ഞാനുദ്ദേശിച്ചത്. സംഘവും വിവിധ സംഘപരിവാർ സംഘടനകളും നിലപാടു വ്യക്തമാക്കിയതുമാണ്. അതേപ്പറ്റി തുടരെ സംസാരിച്ചുകൊണ്ടിരിക്കനം എന്നു ശാഠ്യമുള്ളത് അതിന്റെ പേരിൽ സംഘത്തെ അപമാനിക്കാൻ ശ്രമിക്കുന്നവർക്കു മാത്രമാണ്.


>>[Anonymous said... 2/12/2009 04:30:00 PM]“ കുടിയൊക്കെ വ്യക്തിപരമായ കാര്യമാണു. കുടിക്കുന്നവരെ അടികൊടുക്കാൻ രാമസേനക്കാരെയാണൊ ചുമതലപ്പെടുത്തിയിരിക്കുന്നതു. ആണായാലും പെണ്ണായാലും കുടിക്കുന്നതിന്റെ യോഗ്യതയൊക്കെ ആരാണു നിശ്ചയിക്കുന്നത്. അതോ കുടിക്കുന്നതിനു മുൻപ് ഈ വാനരക്കൂട്ടങ്ങളുടെ സമ്മതം എഴുതി വാങ്ങേണ്ടി വരുമൊ? ... ആണുങ്ങൾക്കു കുടിക്കാം, പെണ്ണുങ്ങൾക്കു കുടിക്കാൻ പാടില്ല എന്നാണൊ? ഷോവനിസ്റ്റുകളാണോ ഈ രാമസേനക്കാർ? ഗവണ്മെന്റിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പബുകളിൽ പോകുന്നതു വിലക്കാൻ ഇവരാരാണു? ഇതിന്റെ മറ്റൊരു വേർഷൻ തന്നെയാണു താലിബാനിസ്റ്റുകളും അഫ്ഗാനിൽ ചെയ്തു വരുന്നതു, സ്കൂളിൽ പോകാൻ പാടില്ല, താടി വളർത്തി നടക്കണം തുടങ്ങി നൂറായിരം നിബന്ധനകൾ പൊക്കിപ്പിടിച്ചു നടക്കുന്ന ടീമുകൾ. അതേ കാറ്റഗറിയിൽ തന്നെയാണു രാമസേനക്കാരും ഉൾപ്പെടുന്നത്. ”<<

[നകുലൻ] കണ്ടോ - ഇതൊക്കെയാണു കാര്യം! ഇതൊക്കെ വെറുതെ പറഞ്ഞതു തന്നെ വീണ്ടും തന്നെയും പിന്നെയും പറച്ചിലല്ലെന്നുണ്ടോ?

ഈപ്പറഞ്ഞ ചോദ്യങ്ങളൊക്കെ എന്നോടു ചോദിക്കാനും ഇത്തരം രോഷപ്രകടനം ഇവിടെ നടത്താനും മാത്രം എന്തെങ്കിലും ഒരു വാചകം എന്റെയടുത്തു നിന്നു വന്നതായി ഓർക്കുന്നില്ല. എന്നു വച്ച് പ്രതിഷേധത്തിന് ഇതൊരു വേദിയാക്കുന്നതിനോട് എതിർപ്പുമില്ല. പബിൽ നടന്നതെന്നു മാത്രമല്ല - ഏതു തരത്തിലുമുള്ള മെക്കിട്ടുകയറ്റങ്ങളോടും മാനസികമായി വിയോജിപ്പുള്ളയാളെന്ന നിലയിൽ പ്രത്യേകിച്ചും. താങ്കൾ രോഷപ്രകടനം നടത്തിക്കൊള്ളുക. പറഞ്ഞുതീർത്തുകഴിയുമ്പോൾ, ‘രാമസേനയോടു ചായ്വുള്ള ഒരാളോടു കയർത്തു സംസാരിച്ചു കലിപ്പടക്കി’ എന്നു തെറ്റിദ്ധാരണയോടെ ആശ്വാസം കൊള്ളാത്തിടത്തോളം കാലം.

qw_er_ty

Unknown said...

>>[Anonymous said... 2/12/2009 04:30:00 PM]“ രാമസേനയേയും നവനിർമ്മാൺ സേനയെയും പോലുള്ള ഭ്രാന്തന്മാരെ നേരിടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ”<<

[നകുലൻ] യോജിക്കുന്നു. മേൽപ്പറഞ്ഞവരെയൊക്കെ സംഘപരിവാറുകാരായി കണക്കാക്കി വെറുതെ ആക്രോശങ്ങൾ മുഴക്കിയതുകൊണ്ടായില്ല. സംഘത്തിന്റെ ഔദ്യോഗികപ്രസിദ്ധീകരണങ്ങളിലൊക്കെ എഴുതുന്നതു വായിച്ചതുകൊണ്ടുമായില്ല. അത്തരം സംഘടനകളെയൊക്കെ നിയന്ത്രിക്കാനും ദുർബലപ്പെടുത്താനും ക്രിയാത്മകമായ നീക്കങ്ങൾ നടക്കേണ്ടിയിരിക്കുന്നു. ബലപ്രയോഗം വിപരീതഫലം ചെയ്തേക്കാമെന്നതുകൊണ്ട്, നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട്, ബുദ്ധിപരമായ നീക്കങ്ങൾ നടത്തണം.


>>[Anonymous said... 2/12/2009 04:30:00 PM]“ മറുപടി എഴുതാൻ സമയം കണ്ടെത്തിയതിനു നന്ദി നകുൽ ജി.. അങ്ങേക്കു സ്നേഹാശംസകൾ നേരുന്നു.”<<

[നകുലൻ] നന്ദി. സ്നേഹാശംസകൾ തിരിച്ചും.

Unknown said...

മറ്റൊരിടത്തെഴുതിയ ഒരു കമന്റ് ഇവിടെ പകർത്തിയിടുന്നു.

എവിടെ നിന്നോ അടുത്തിടെ പൊട്ടിമുളച്ച ‘രാമസേന‘ എന്നൊരു ഈർക്കിൽ സംഘടനയെ ‘ചെറുക്കു’വാനാണെന്ന മട്ടിൽ ചിലർ നടത്തുന്ന കടുത്ത നുണപ്രചാരണങ്ങളേയും വർഗ്ഗീയതന്ത്രങ്ങളേയും മറ്റും ചെറുത്തുതോൽ‌പ്പിക്കേണ്ടത് സംഘപരിവാർ അനുഭാവികളുടെ മാത്രമല്ല – സാമൂഹ്യപ്രതിബദ്ധതയുള്ള ഏതൊരാളുടേയും കടമയാണ്. അത്തരം പ്രതിരോധം തീർക്കുന്നവരെ, അവർ രാമസേനയെ അനുകൂലിക്കുന്നവരാണ് എന്നു മുദ്ര കുത്തി നിശബ്ദരാക്കാമെന്നു കരുതുന്നതു തികഞ്ഞ മൌഢ്യവുമാണ്. അതേപ്പറ്റി ചിലതു പറയാനുണ്ട്.

ഏതൊരു സംഭവത്തിനും അതിഭീമമായ തോതിൽ വർഗ്ഗീയമാനം നൽകുകയും പരിധിവിട്ടു പർവ്വതീകരിക്കുകയുമൊക്കെച്ചെയ്തതിനുശേഷം ‘ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആകെ പ്രശ്നമാണ് ‘ എന്നൊക്കെയുള്ള ഒരു തരം ഇമേജുണ്ടാക്കാൻ വൃഥാശ്രമം നടത്തുന്നവരുണ്ട്. ഇത്തരം അന്ധമായ പ്രചാരണങ്ങളിലൂടെ അവരൊക്കെ പരോക്ഷമായി ബി.ജെ.പി.ക്കുള്ള ജനപിന്തുണ വർദ്ധിപ്പിക്കുകയാണു ചെയ്യുന്നതെന്നതുകൊണ്ട്, പാർട്ടി അനുഭാവികൾ ഒരർത്ഥത്തിൽ അവരോട് നന്ദിയുണ്ടായിരിക്കേണ്ടവരാണ്. പക്ഷേ, സംഘവിരുദ്ധരുടെ ഇത്തരം ചെയ്തികൾ സമൂഹത്തിൽ വലിയ പരിക്കുകൾ അവശേഷിക്കുവാൻ കൂടി ഇടയാക്കുമെന്നതുകൊണ്ട് സംഘാനുഭാവികൾ അത്തരം പ്രചാരണങ്ങളെ ചെറുക്കുന്നുമുണ്ട്.

“രാമസേന“ എന്നൊക്കെയൊരു പേരു കേട്ടാൽ ഉടൻ‌തന്നെ സംഘപരിവാറുകാർ കയ്യടിച്ചേക്കുമെന്ന ധാരണ വച്ചുപുലർത്തുന്നവരുണ്ടെങ്കിൽ – അവരുടെ മനസ്സിലുള്ളതു മിഥ്യാബോധം മാത്രമാണ്. രാമസേന, അഭിനവ് ഭാരത്, മഹാരാഷ്ട്ര നവനിർമ്മാൺ സേന - ഇതൊന്നും സംഘപരിവാർ സംഘടനകളല്ല. അതു വിചാരിച്ചു മാത്രം അവർക്കു നേരെ ചാടുന്നവരുണ്ടെങ്കിൽ - തികഞ്ഞ മണ്ടത്തരമാണു കാണിക്കുന്നത്. ആത്മാർത്ഥതയുണ്ടെങ്കിൽ - അവരുടെ ചെയ്തികളെ വിമർശിക്കാനും അത്തരക്കാരെ ദുർബലപ്പെടുത്താൻ ക്രിയാത്മകമായി എന്തു ചെയ്യാൻ കഴിയുമെന്നു പരിശോധിക്കുകയുമാണു വേണ്ടത്. അല്ലാതെ, സംഘപരിവാർ എന്ന വാക്കിനേക്കുറിച്ചു തന്നെയുള്ള തികഞ്ഞ അജ്ഞത തുടർന്നും വെളിപ്പെടുത്തിക്കൊണ്ട് വെറുതെ ആക്രോശിച്ചു സമയം കളയുകയല്ല. ഇതേപ്പറ്റി ഇതിനകം തന്നെ ധാരാളം എഴുതിക്കഴിഞ്ഞതുകൊണ്ട് ആവർത്തിക്കുന്നില്ല. ഈ പോസ്റ്റിലും കമന്റുകളിലുമൊക്കെയാണ് കൂടുതലും അവ കാണാൻ കഴിയുക.

രാഷ്ട്രീയസ്വയംസേവകസംഘം ശ്രീരാമസേനയുടെ ചെയ്തിയെ ശക്തിയായി അപലപിച്ചിട്ടുണ്ട്.
(The RSS sought stringent action against RamSene. It said the government should ban the outfit if it was found necessary).

ബി.ജെ.പി.യുടെ നിലപാടെന്താണെന്നും വ്യക്തമാണ്. ( They may have named themselves after Shri Ram – so what? - they have absolutely nothing to do with the party (the BJP) )

സത്യത്തിൽ ഈപ്പറയുന്ന രാമസേന പോലെയുള്ളവർ ഒതുങ്ങിക്കാണാൻ തന്നെയാണ് സംഘപരിവാറിന്റെ താല്പര്യം. പരിവാർ സംഘടനകളിൽ മുത്തലിക്കിനേപ്പോലെയുള്ളവർക്കുള്ള സ്പേസ് ഉണ്ടായിരുന്നെങ്കിൽപ്പിന്നെ അയാൾക്ക് ഒരിടത്തും നിൽക്കാനാവാതെ ഒടുവിൽ സ്വന്തമായ ഒരു ഗ്രൂപ്പ് ഉണ്ടാക്കേണ്ടിവരുമായിരുന്നില്ല.

ബി.ജെ.പി. ഒഴിച്ചുള്ള മറ്റു പരിവാർ സംഘടനകൾക്ക്, മുത്തലിക്കിന്റെ ആളുകൾ പബ്ബിൽ തല്ലുണ്ടാക്കിയതു രണ്ടു രീതിയിലാണു ദോഷമുണ്ടാക്കിയത്. ഒന്നാമതായി - പലരും അതിനെ സംഘപരിവാറിന്റെ മേൽ ആരോപിച്ചു ബഹളമുണ്ടാക്കിയത്. സംഘം ദുരാരോപണങ്ങളെ ചെറുക്കാൻ കാര്യമായൊന്നും ശ്രമിക്കാ‍ത്ത കൂട്ടർ കൂടിയാണ്. അഥവാ എത്ര തന്നെ തിരുത്തിക്കൊടുത്താലും - ഒരു പരിധിവിട്ടു പ്രചാരണമുണ്ടാകുമ്പോൾ അത് കുറച്ചെങ്കിലും പരിക്കുകൾ അവശേഷിപ്പിക്കാതെയുമിരിക്കില്ല (അതാണ് കുപ്രചാരണങ്ങൾ അഴിച്ചുവിടുന്നവർ ലക്ഷ്യം വയ്ക്കുന്നതും). രണ്ടാമതായി - ആക്രോശങ്ങളുടെ പ്രതിപ്രവർത്തനമെന്ന രീതിയിൽ കുറച്ചെങ്കിലും പേർ അറിയാതെ രാമസേനക്കാരെ സപ്പോർട്ടു ചെയ്തു പോകും എന്നത്. ഈ രണ്ടാമത്തേതാണ് ഏറ്റവും വലിയ തലവേദന. സി.പി.എമ്മുകാർ എം.എൽ.എ.യുടെ മകളെയും സുഹൃത്തിനേയും ഇറക്കിവിട്ട സംഭവത്തിൽക്കൂടി രാമസേന എന്ന പേരു വലിച്ചിഴയ്ക്കുകയും ചെറുപ്പക്കാരന്റെ മതമൊക്കെ ഉയർത്തിപ്പിടിച്ചു പ്രശ്നമാക്കുകയും കേന്ദ്രമന്ത്രിമാരടക്കം കാര്യമറിയാതെ ബഹളം വയ്ക്കുകയും കൂടി ചെയ്തതോടെ രാമസേന എന്നു കേട്ടാൽ നാലാളറിയും എന്ന അവസ്ഥയായി. ചില ചുരുങ്ങിയ പ്രദേശങ്ങളിൽ മാത്രം അറിയപ്പെട്ടിരുന്ന തികച്ചും ചെറിയ ഒരു പ്രാദേശിക ഗ്രൂപ്പിന് ഇതിലും വലിയൊരു പ്രശസ്തി കിട്ടാനില്ല. അവർക്കു കുറേയെങ്കിലും പിന്തുണക്കാരെ കിട്ടിയിട്ടുമുണ്ടാവും. ‘പിങ്ക് ഷഡ്ഡി‘ കാമ്പൈനും ‘പകരം സാരി‘ കാമ്പൈനുമെല്ലാം വിപരീതഫലം ചെയ്തിട്ടുണ്ടാവുമെന്നും ചിലരെയെങ്കിലും രാമസേനയ്ക്കനുകൂലമായി ഒരിക്കലെങ്കിലും ചിന്തിപ്പിക്കാൻ അതു പ്രേരിപ്പിച്ചിട്ടുണ്ടാവുമെന്നും തീർച്ചയാണ്. ഇക്കഴിഞ്ഞയിടെ, വലന്റൈൻസ് ദിനത്തിനു ശേഷം, ജാതിപ്രശ്നങ്ങൾ മൂലം വിവാഹം കഴിക്കാൻ സാധിക്കാതിരുന്ന കമിതാക്കളെ അവർ വിവാഹത്തിനു സഹായിക്കുകയും ചെയ്തതോടെ കൂടുതൽ പ്രശസ്തിയായി. ചുരുക്കിപ്പറഞ്ഞാൽ, എല്ലാവരും കൂടി വളമിട്ടുകൊടുത്ത് രാമസേന എന്ന ചെടിയെ ഇങ്ങനെ വളർത്തി വലുതാക്കുന്നത് സംഘപരിവാറിനു സന്തോഷമൊന്നുമല്ല ഉണ്ടാക്കേണ്ടത്.

ബി.ജെ.പി. ഒഴിച്ചുള്ള സംഘടനകൾക്കാണു ദോഷമുണ്ടാക്കിയത് എന്നു പറയാൻ കാരണമുണ്ട്. കർണ്ണാടകത്തിൽ പാർട്ടി അധികാരത്തിലിരിക്കുന്നതുകൊണ്ടു മാത്രമാണ് സംഭവങ്ങൾ ഇത്രയ്ക്കു പർവ്വതീകരിക്കപ്പെട്ടതും ആക്രോശങ്ങൾ ഇത്ര കടുത്തതും. ‘ബി.ജെ.പി. സർക്കാറിന് പരമാവധി നാണക്കേടുണ്ടാക്കുകയായിരിക്കണം ലക്ഷ്യ‘മെന്നു പരസ്യമായി പറയുക പോലും ചെയ്തുകൊണ്ടാണ് പലരും ബഹളം വച്ചത്. മറുവശത്ത് ഗവണ്മെന്റ്റ് ശക്തമായ നടപടികൾ എടുക്കുകയും ചെയ്തു. പബ്ബ് സംഭവവുമായി താരത‌മ്യം ചെയ്യുമ്പോൾ നവനിർമ്മാണസേനയുടെ അക്രമങ്ങളുടെ വ്യാപ്തിയെന്തായിരുന്നു – മഹാരാഷ്ട്രഗവണ്മെന്റ് അവരെ നേരിട്ടുവോ – ഉവ്വെങ്കിൽ എങ്ങനെ – ഗവണ്മെന്റിന് അതിന്റെ പേരിൽ നേരിടേണ്ടിവന്ന വിമർശനങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടായിരുന്നു-എന്നൊക്കെയുള്ള ഒരു താരത‌മ്യം ഞെട്ടിപ്പിക്കുന്നതാണ്. ആളുകളുടെ സംഘപരിവാർവിരുദ്ധഭർത്സനങ്ങളിലെ കാപട്യം ഒരിക്കൽക്കൂടി വെളുപ്പെടുത്തുന്നതായിരുന്നു അത്തരമൊരു തുലനം ചെയ്യൽ. ഇങ്ങനെ, ഒരു വശത്ത് അന്ധമായ നെഗറ്റീവ് പ്രൊപ്പഗണ്ട കൊടുമ്പിരിക്കൊള്ളുക – മറുവശത്ത് ആരോപണങ്ങളിൽ കഴമ്പില്ലെന്നു തെളിയിക്കുന്ന യാഥാർത്ഥ്യങ്ങൾ തുറന്നുവയ്ക്കപ്പെടുക – ഈയൊരു അവസ്ഥാവിശേഷം ബി.ജെ.പി.യുടെ വളർച്ചയിൽ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

qw_er_ty

സ്വതന്ത്റ മലയാളി said...

ബി.ജെ.പി സര്‍ക്കാര്‍ എന്ത് ശക്തമായ നടപടികളാണ് എടുത്തത്‌? കുറ്റവാളികള്‍ എല്ലാം സ്വതന്ത്രമായി വിഹാരിക്കുകയല്ലേ?
പിന്നെ ബി ജെ പി അധികാരത്തില്‍ ഉള്ളതു കൊണ്ടാണ് ഇതിനു ഇത്ര മീഡിയ കവേരജ് കിട്ടിയത് എന്നുള്ളത് നുണ. ഇതു പാര്‍ട്ടി ഭരിച്ചാലും ഇത് തന്നെ സംഭവിക്കും.

ഇതൊക്കെ തടുക്കണമെങ്കില്‍ നല്ല തന്ടെല്ല് വേണം . അതിവിടുള്ള ഒരു രാഷ്ട്രീയക്കാരനും ഇല്ല, ആണായിപ്പിറന്ന ഒരുത്തനും ഇല്ല. പണ്ടൊരു ഇന്ദിര ഗാന്ധി ഉണ്ടായിരുന്നു . ഒരു പക്ഷെ അവര്‍ വല്ലതും ചെയ്തേനെ. വ്യക്തി പരമായി എനിക്കെതെര്പ്പനെണ്‍ന്കിലും ജയലളിത പോലും ശക്തമായ നടപടികള്‍ എടുത്തേനെ.

തിണ്ണ മിടുക്ക് ഏതവനും കാണിക്കാം. ശക്തി ഇല്ലാത്തവന്റെ നേര്‍ക്ക്‌ കുതിര കയറാന്‍ എളുപ്പമാണല്ലോ .